Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Autor

Truecopythink

Categoria

Society

Site do podcast

truecopythink.media

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

ഒരു ജീവിയുടെ നൃത്തം 07.05.2025

നിങ്ങളുടെ വീടിനടുത്തുള്ളൊരു സ്ത്രീയ്ക്ക് ബാറിൽ പോയി ഡാൻസ് കളിച്ചും അല്ലെങ്കിൽ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ട് വീട്ടിലേക്ക് തിരിച്ചുവന്ന് സമാധാനമായും ഉറങ്ങാൻ പറ്റുന്നൊരവസ്ഥയുണ്ടെങ്കിൽ അവിടെയാണ് സാംസ്‌ക്കാരികമായി നമ്മൾ ഇത്തിരിയെങ്കിലും മുന്നോട്ടുപോയി എന്നുപറയാൻ സാധിക്കുന്നത്.

സൗകര്യം എന്ന ഒറ്റനിയമം മാത്രമുള്ള ​എന്റെ ഫാഷൻ റൂൾ ബുക്ക്​ 06.05.2025

ഏതു വസ്ത്രം തിരഞ്ഞെടുക്കുമ്പോഴും അതെന്റെ ദേഹത്തോടെങ്ങനെ എന്നല്ലാതെ കാലത്തിന്റെ പോക്കിനോടെങ്ങനെ എന്നുഞാൻ ചിന്തിക്കാറില്ല. വസ്ത്രത്തിനുള്ളിൽ ശരീരം ആയാസപ്പെടരുത്. അതാണെനിക്കു ഫാഷൻ.

വിമർശനങ്ങളിൽ നിന്നാണ് ഞാൻ എന്നെ പാകപ്പെടുത്തുന്നത് 05.05.2025

"പാർവതിയെ പോലുള്ളവർ അന്ന് അങ്ങനെ പ്രതികരിച്ചത് കൊണ്ട് നടിമാർക്ക് മാത്രമല്ല എന്നെ പ്പോലുള്ള നടന്മാർക്കും ഗുണകരമായി "എന്ന് അജു വർഗ്ഗീസ്മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി മലയാളികളുടെ പ്രിയ നടനായി മാറിയ അജു വർഗ്ഗീസ് തന്റെ കഥാപാത്രങ്ങളെ കുറിച്ചും സിനിമാ മേഖലയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചും നിലപാടുകളെ കുറിച്ചും സംസാരിക്കുന്നു.

കേൾക്കണോ ഇലയേയും അന്നമ്മയേയും 04.05.2025

നോട്ടം കൊണ്ട് സ്പർശം കൊണ്ട് വാക്കുകൊണ്ട് മുറിവേറ്റവരാകാം പലരും. അങ്ങനെ മുറിവേറ്റ രണ്ടു പെണ്ണുങ്ങളുടെ ആഴമേറിയ സംസാരങ്ങളാണ് 'വരാൽ മുറിവുകൾ'. റിഹാൻ റാഷിദ് എഴുതിയ വരാൽ മുറിവുകൾ’ എന്ന നോവലിന്റെ വായന.

പഹൽഗാം വഴി പാക്കിസ്ഥാൻ പ്ലാന്റ് ചെയ്ത പ്ലാൻ 03.05.2025

പഹൽഗാം ആക്രമണത്തോടെ സൗത്ത് ഏഷ്യയുടെ ജിയോപൊളിറ്റിക്സിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സമ്മർദ്ദങ്ങൾ കൂടുതൽ പ്രത്യക്ഷമായിരിക്കുകയാണ്. കശ്മീരിൽ ഭീകരവാദത്തെ തീവ്രമായി വീണ്ടും പ്ലാന്റ് ചെയ്യുക വഴി ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ തങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള സ്ട്രാറ്റജിയാണ് പാക്കിസ്ഥാൻ നടപ്പിലാക്കുന്നത്. ഡിപ്ലോമസിയിലും ഡിഫൻസിലും മാനുഷിക വശങ്ങളിലും ഇന്ത്യയ്ക്കുമേൽ എന്തെന്തു സമ്മർദ്ദങ്ങളാണ് കശ്മീരിലെ ഭീകരാക്രമ...

ആലുവിന്റെ അത്ഭുതലോകങ്ങൾ 02.05.2025

ജനിച്ചു വളർന്ന കണ്ണൂരിലെ വീട്ടിൽ നിലനിന്ന തീവ്ര സസ്യാഹാര ക്രമത്തിൽ "തമോഗുണക്കാരായ' സവാളയും വെളുത്തുള്ളിയും നിഷിദ്ധമായിരുന്നു. ഉരുളക്കിഴങ്ങിന് വിലക്ക് ഉണ്ടായിരുന്നില്ല. എങ്കിലും കിഴങ്ങുകളുടെ കൂട്ടത്തിൽ സ്വീകാര്യത കൂടുതൽ ചേനയ്ക്കും ചേമ്പിനും ആയിരുന്നു. ഉരുളക്കിഴങ്ങ്, കപ്പ തുടങ്ങിയവ സെക്കന്റ് ക്ലാസ് സിറ്റിസൺസ്. ഊണിനു ഉപദംശകമായി കൂട്ടുന്ന "പൊടി മാസ്' എന്ന വിഭവത്തിൽ നല്ല പശുവിൻ നെയ്യു...

AI അല്ല, മസ്കുമാരാണ് യഥാർത്ഥ അന്തകർ 01.05.2025

കോർപറേറ്റ് മുതലാളിത്തം എങ്ങനെയാണ് Artificial Intelligence- നെ മനുഷ്യാധ്വാനത്തിന്റെ ക്രിയാശേഷിയുമായി ബന്ധിപ്പിക്കാൻ പോകുന്നത് എന്ന് വിശകലനം ചെയ്യുന്നു, ദാമോദർ പ്രസാദ്. ക്രിയാശേഷി വർധിപ്പിക്കാൻ മനുഷ്യാധ്വാനത്തിനു പകരം യന്ത്രവും അൽഗോരിതമിക് ഉപാധികളുമാകും മൂലധന വ്യവസ്ഥയ്ക്ക് കൂടുതൽ അഭികാമ്യം എന്ന വാദവുമുയർത്തുന്നു.

എന്റെ കാമ്പസിൽ ഞാൻ കാണുന്നു, ​വസ്​ത്രം കൊണ്ട്​ ശരീരത്തെ സ്വതന്ത്രമാക്കുന്ന കൂട്ടുകാരെ 30.04.2025

പല സംസ്ഥാനങ്ങളിൽനിന്നും ഇന്ത്യയ്ക്ക് പുറത്തുനിന്നും കുട്ടികൾ പഠിക്കുന്ന ഒരു യൂണിവേഴ്‌സിറ്റിയിലാണ് ഞാൻ പഠിക്കുന്നത്. അവിടെയുള്ള വസ്ത്രവൈവിധ്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ന് കാണുന്ന വസ്ത്രങ്ങൾ, സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശരീരഭാഷയിൽ വരുത്തിയ നല്ല മാറ്റങ്ങളും അവിടെ എനിക്ക് കാണാൻ കഴിഞ്ഞു.

സ്‌ക്രീന്‍ ഡാന്‍സ്: സിനിമയിലെ ജനപ്രിയ ശരീരനടനങ്ങൾ 29.04.2025

സിനിമയുടെ പാട്ടു റീലുകള്‍ ആണിന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. സ്‌ക്രീന്‍ ഡാന്‍സിന്റെ വാണിജ്യമൂല്യം കൂട്ടുന്ന പരസ്യമായി 30 സെക്കന്‍ഡുകള്‍ കൊണ്ട് കഥ പറയുന്ന റീലുകളെ കണക്കാക്കാം. റീലുകള്‍ ഫീഡ് പോസ്റ്റുകളേക്കാള്‍ സോഷ്യല്‍മീഡിയ അല്‍ഗോരിതം റാങ്ക് ചെയ്യുന്നു. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും സിനിമയിലെ നൃത്തത്തെ ഉപഭോഗപ്രധാനമായ ജനപ്രിയമാധ്യമം എന്ന നിലയില്‍ മനസിലാക്കുകയും അതിനെ വിപണന നേട്ടമുള്ള ഒര...

RETIREMENT IN SPORTS: ധോണീ, റിട്ടയർ ചെയ്യൂ എന്ന് അലറുമ്പോഴുള്ള ക്രൂരത, യാഥാർഥ്യം 28.04.2025

ഈയിടെ അന്തരിച്ച നൊബേൽ ജേതാവ് മാരിയോ വർഗാസ് യോസ മാസ്റ്റർ പീസായ ‘ഫീസ്റ്റ് ഓഫ് ദ ഗോട്ട്’ എഴുതുന്നത് 64-ാമത്തെ വയസിലാണ്. പ്രശസ്ത അഭിഭാഷകനായ റാംജത് മലാനി 95 -ാമത്തെ വയസ്സിൽ മരിക്കുന്നതുവരെ കോടതിയിൽ അതീവ ഗൗരവമുള്ള കേസുകൾ കൈകാര്യം ചെയ്തു. വ്യത്യസ്തമെങ്കിലും, സങ്കടകരമാണ് ലോകം മുഴുവൻ മില്യൺ കണക്കിന് ഫാൻ ഫോളോയിംഗ് ഉള്ള കളിക്കാരുടെ കാര്യം. പൊതു യൗവ്വനത്തിൽ തന്നെ, പെട്ടെന്നൊരു ദിവസം, ഇന്നലെ വരെ ആർത്തു വിളിച്ച...

മലയാളി എങ്ങനെ മറക്കും മാധവിക്കുട്ടിയെ? 27.04.2025

വായാനാ ലോകത്തിന് ആരായിരുന്നു കമല? ഇന്ത്യൻ സാഹിത്യത്തിൽ തന്നെ വ്യതിരിക്തമായ ശബ്ദങ്ങളിൽ ഒരാൾ. ഒരു തലമുറയുടെ മാത്രമല്ല പല തലമുറകളുടെ വായനാസംസ്കാരത്തെയും ആസ്വാദനരീതികളെയും നിർണ്ണയിച്ച എഴുത്തുകാരി. ഒരിക്കലും മാധവിക്കുട്ടി കലാപകാരിയായോ പ്രക്ഷോഭക്കാരിയായോ ആയി പൊതു സമൂഹത്തിന് മുൻപിൽ പ്രത്യക്ഷപ്പെട്ടില്ല. പക്ഷെ അവരുടെ തുറന്നെഴുതുകൾ ഇവിടുത്തെ സ്ത്രീ ജീവിതത്തിന്റെകൂടി തന്നെ തുറന്നെഴുതുകളായി. അത് വായനക്കാരെ ആ...

മാമുക്കോയ എന്ന സമുദായ പരിഷ്‌കര്‍ത്താവ് 26.04.2025

മാമുക്കോയ എന്ന നടന്റെ വിയോഗം മലയാള സിനിമയില്‍ സൃഷ്ടിക്കുന്ന ശൂന്യതയേക്കാള്‍വലുത് തികഞ്ഞ രാഷ്ട്രീയ വ്യക്തതയും സാമൂഹിക ബോധവുമുള്ള കലാ പ്രതിഭകളുടെ കുറ്റി അറ്റുപോകുന്നു എന്നതാണ്. മുസ്ലിം സമുദായത്തിലെ ക്രിറ്റിക്കല്‍ ഇന്‍സൈഡേഴ്‌സ് ആയ തലമുറയിലെ അവസാന കണ്ണികളില്‍ ഒരാള്‍ കൂടിയാണ് മാമുക്കോയയുടെ വിയോഗത്തോടെ ഇല്ലാതായിരിക്കുന്നത്.

വളരെ ചെറുപ്പത്തിലെ നക്ഷത്രം വളരെക്കാലത്തേക്ക് തിളങ്ങണമെന്നില്ല | Vaibhav Suryavanshi 25.04.2025

ഐ പി എല്ലിൽ അരങ്ങേറ്റം കുറിച്ച പതിനാലുകാരൻ വൈഭവ് സൂര്യവംശി ഉഗ്രൻ തുടക്കമാണ് കുറിച്ചതെന്നതിൽ സംശയമില്ല. എന്നാൽ കളിയുടെ ചരിത്രം ഇത്തരം ചൈൽഡ് പ്രോഡിജീസിന് അനുകൂലമല്ല. അമിതമായ പ്രതീക്ഷകൾ കളിക്കാരനിൽ കെട്ടിയേൽപ്പിക്കുന്ന പ്രഷറോ പ്രതിഭയിൽ ക്രമേണ സംഭവിക്കുന്ന ക്ഷീണമോ ആവണമെന്നില്ല കാരണം. 22-ാം വയസ്സിൽ ആസ്ട്രേലിയൻ ക്യാപ്റ്റനായ ഇയാൻ ക്രെയിഗ് മുതൽ 18-ാം വയസ്സിൽ ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയ ഇന്ത്യൻ...

സ്തനാർബുദം പുരുഷന്മാരിലും ഉണ്ട്; Breast Cancer, അറിയേണ്ടതെല്ലാം 24.04.2025

കേരളത്തില്‍ സ്തനാര്‍ബുദം പിടിപെടുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതെ സമയം ഈ രംഗത്തെ ചികിത്സരീതികളുടെ പുരോഗതി ആശാവഹവുമാണ്. നേരത്തെ കണ്ടുപിടിച്ചാല്‍ എളുപ്പം ചികില്‍സിച്ചു സുഖപെടുത്താവുന്ന ഒരു രോഗമാണ് സ്തനാര്‍ബുദം. ഡോ. കെ.വി. ഗംഗാധരന്‍ സംസാരിക്കുന്നു

പുസ്തകത്തിന്റെ സ്വതന്ത്രജീവിതത്തിന് വായനക്കാരെ സ്വതന്ത്രരാക്കുകയാണ് വേണ്ടത് 23.04.2025

ഉപഭോക്താവ് എന്ന നിലയിൽ നിന്ന് പൗരരായും അഭിപ്രായ സ്വാതന്ത്ര്യമുള്ള വ്യക്തികളായും വായനക്കാരെ സ്വതന്ത്രരാക്കുക എന്ന ശ്രമമാണ് പുസ്തകത്തിന്റെ സ്വതന്ത്രജീവിതം ആരെങ്കിലും കാംക്ഷിക്കുന്നുണ്ടെങ്കിൽ, അവർ ആരംഭിക്കേണ്ടത്

മരണമില്ലാത്ത ലെനിൻ പൂജ, മമ്മിയാക്കപ്പെട്ട ലെനിൻ ചിന്ത 22.04.2025

ഒരു നൂറ്റാണ്ടായി ലെനിനെ ആദരിച്ചവരെല്ലാം യഥാർഥത്തിൽ അദ്ദേഹത്തെ അവഗണിക്കുകയായിരുന്നുവെന്ന് താരിഖ് അലി എഴുതിയിട്ടുണ്ട്. പാർട്ടിയും ഭരണകൂടവും നേരിടുന്ന അപചയത്തെ ദീർഘദർശനം ചെയ്ത ലെനിന്റെ ഐഡിയോളജിയെയും ഓർമകളെയും പിന്നീടുള്ള കാലവും ലോകവും എങ്ങനെയാണ് കൈകാര്യം ​ചെയ്തത് എന്ന് വിശദമാക്കുകയാണ്, എ.എം. ഷിനാസ്

‘ഗന്ധോളജി’: ഗന്ധാസക്തി​യുടെ നിഗൂഢ ചരിതങ്ങൾ 21.04.2025

ഗന്ധങ്ങളെക്കുറിച്ച്​ പഠിക്കാൻ ഒരു ‘ഗന്ധോളജി’, മനുഷ്യഗന്ധത്തിന്റെ സാധ്യതകളിലേക്കുള്ള ചില രഹസ്യ കമാനങ്ങൾ തുറക്കുന്നു.

അരവിന്ദന്റെ ‘കുമ്മാട്ടി’ കണ്ട് കരഞ്ഞ പെൺകുട്ടി 20.04.2025

ചെറുപ്പത്തിൽ ഉപ്പയോടൊപ്പം ഞാൻ കോഴിക്കോട് പോയി സിനിമ കാണാറുണ്ടായിരുന്നു. ചില ദിവസങ്ങളിൽ ഒന്നിലധികം സിനിമകളും കണ്ടിരുന്നു. 'കുമ്മാട്ടി' എന്ന സിനിമയാണ് ഉപ്പയോടൊപ്പം കണ്ടതിൽ എന്റെ ഓർമയിലെ പഴയ സിനിമ. ഇന്ന് ഓർക്കുമ്പോൾ അതൊരു പ്രിവ്യൂ ഷോ ആയിരിക്കാൻ സാധ്യതയുണ്ടെന്ന് തോന്നുന്നു. കാരണം, സിനിമ കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ അതിൻ്റെ സംവിധായകൻ അടക്കമുള്ളവർ അവിടെ ഉണ്ടായിരുന്നു. സിനിമ കണ്ട് ഞാൻ കരഞ്ഞത്...

എന്റെ ശരീരം ശരിക്കും എന്റേതാണോ? 19.04.2025

എന്റെ കറുത്ത മുതുമുത്തശ്ശിമാരുടെ ബലിഷ്ഠമായ ചുമലുകളാണ് ഈ നാട്ടിലെ ഭാരമുള്ള കഥകളെയൊക്കെ താങ്ങി നിർത്തിയത്. അവരുടെ ശക്തിയുടെ പാരമ്പര്യം കുടികൊള്ളുന്ന എന്റെ ശരീരത്തിൽ ഞാൻ ആത്യന്തികമായ ആത്മീയതയുടെ ആനന്ദം അനുഭവിക്കുന്നു.

CHAMPIONS LEAGUE SEMI FINALS: കളികൾ കടുപ്പം, പക്ഷേ കടക്കും PSGയും Barca യും 18.04.2025

ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾകഴിഞ്ഞു. ഫുട്ബാൾ പ്രേമികളെ അമ്പരപ്പിച്ചുകൊണ്ട് പുറത്തായ റിയൽ മാഡ്രിഡിൻെറ കോച്ച് കാർലോ ആൻസലോട്ടിയുടെ കാര്യത്തിൽ തീരുമാനമായി! റിയലുമായുള്ള ബന്ധം അവസാനിക്കുന്നു. പക്ഷേ, കപ്പുകൾ ഏറെ നേടിയ ഈ ലെജൻഡിന് ഒരു കിടിലൻ കോച്ച് കസേര ഒരുങ്ങിക്കഴിഞ്ഞു: ബ്രസീലിന്റെ അടുത്ത കോച്ച്.ഒന്നാം പാദ ക്വാർട്ടർ തോറ്റ, റിയൽ അല്ലാത്ത മറ്റു ടീമുകളായ ബൊറൂഷ്യ ഡോർട്ട്മുണ്ടും ആസ്റ്റൺ...

മാർകേസിന്റെ അനയുടെ രതി, പ്രണയം, ആനന്ദം 17.04.2025

“വാക്കുകളുടെ സംവിധാനത്തിലെ മാർകേസിയൻ സിദ്ധിയും അദ്ദേഹത്തിൽ നിന്നും വിട്ടു പോയിരുന്നില്ല. ഭാഷയിലാണ് എഴുത്തുകാരൻ വിപ്ലവം സൃഷ്ടിക്കുന്നത് എന്ന് ഒരിക്കൽകൂടി അദ്ദേഹം തെളിയിച്ചിരിക്കുന്നു.” - ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ നോവല്‍ 'ആഗസ്റ്റ് വരെ' (Until August)യുടെ വായനാനുഭവം. മാർകേസ് വിട പറഞ്ഞിട്ട് ഇന്നേക്ക് 11 വർഷം.

Gen Z ഫാഷൻ സാധ്യതകളെ പുനർനിർമിക്കുമ്പോൾ 16.04.2025

സോഷ്യൽ മീഡിയ Gen Z ന്റെ ഫാഷൻ സെൻസിബിലിറ്റികളെ മാറ്റിമറിച്ച രീതി അതിന്റെ നെഗറ്റീവുകളിൽ മാത്രം ഒതുങ്ങുന്നില്ല. സോഷ്യൽ മീഡിയ ഹാഷ് ടാഗുകളും ആക്റ്റിവിസവും സാമൂഹികബോധമുള്ള ഒരു ഉപഭോക്തൃ അടിത്തറ സാധ്യമാക്കിയിട്ടുണ്ട്.

സോപാന സംഗീതത്തിലെ ഭദ്ര ഗീതങ്ങൾ 15.04.2025

ഞെരളത്ത് രാമപ്പൊതുവാളിനെപ്പോലുള്ള സംഗീതജ്ഞരിലൂടെയാണ് ഒരുകാലത്ത് കേരളത്തിൽ സോപാനസംഗീതം ജനകീയമാവുന്നത്. ഇന്ന് കേരളത്തിനകത്തും പുറത്തും വിദേശത്തുമൊക്കെ സോപാനസംഗീതവുമായി സഞ്ചരിക്കുകയാണ് ഭദ്രയെന്ന ഇളംതലമുറക്കാരി. സംസ്ഥാന സ്‌ക്കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിൽ തുടർച്ചയായി എ ഗ്രേഡ് നേടിയിട്ടുള്ള ഭദ്ര തൻെറ സംഗീതവഴികളെക്കുറിച്ച് സംസാരിക്കുന്നു. സനിത മനോഹറുമായുള്ള സംഭാഷണത്തിൽ...

ആർക്കു വേണ്ടിയും മാറ്റിവെക്കാനുള്ളതല്ല നമ്മുടെ ആഗ്രഹങ്ങൾ... 14.04.2025

ഖൽബിൽ തേനൊഴുകണ പാട്ടുപാടി മലയാള പിന്നണി ഗാനരംഗത്തു നിലയുറപ്പിച്ച അഭയ ഹിരണ്മയി സ്വന്തമായി ഒരു ബാൻഡ് ഉണ്ടാക്കി സംഗീതരംഗത്ത് കൂടുതൽ സജീവമാക്കുകയാണ്. ജോജു ജോർജ് സംവിധാനംചെയ്ത പണിഎന്ന സിനിമയിലൂടെ അഭിനയരംഗത്തും പ്രവേശിച്ചിരിക്കുകയാണ്.. മോഡൽ, സംരംഭക തുടങ്ങി മേഖലകളിലും സജീവമാണ് അഭയ.

ജീവിതശൈലി മാറ്റിയെടുത്താൽ എക്സ്ട്രാ 18 കൊല്ലം ജീവിക്കാം 13.04.2025

ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് നമ്മുടെ ജീവിത ശൈലിയും അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ നമ്മൾ നമ്മുടെ ആരോഗ്യത്തെ മറന്നു പോകുന്നുണ്ടോ? ഇത് നമ്മളെ പെട്ടെന്നുള്ള വർധക്യത്തിലേക്ക് നയിക്കുന്നുണ്ടോ? നമ്മുടെ ഓരോ അവയവങ്ങൾക്കും ജൈവപരമായ പ്രായം വ്യതസ്മായിരിക്കും. അങ്ങനെ മനുഷ്യ ശരീരത്തിലെ അവയവങ്ങൾ പെട്ടെന്നു തന്നെ വാർധക്യത്തിലേക്ക് കടക്കുന്നതിലും ഗുരുതരമായ രോഗങ്ങൾക്കും കാരണമാകുന്നത് ജീവിതശൈലി മാറ്റങ്ങ...

Ouça o podcast Truecopy THINK - Malayalam Podcasts no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos