Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Autor

Truecopythink

Categoria

Society

Site do podcast

truecopythink.media

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

EDGBASTON TEST: മൂന്നു മാറ്റങ്ങൾ നിർബന്ധം, ഇല്ലെങ്കിൽ രണ്ടാം ടെസ്റ്റും കൈവിടും 26.06.2025

ടെ സ്റ്റ് ക്രിക്കറ്റിലെ മോഡേൺ ഡേ ക്ലാസിക് എന്നാണ് ഇംഗ്ലണ്ട് ഇന്നലെ ജയിച്ച ലീഡ്സ് ടെസ്റ്റ് വിലയിരുത്തപ്പെടുന്നത്. കേവലമൊരു പരീക്ഷയായിരുന്നില്ല ഇത് ഇന്ത്യക്ക്, അഗ്നിപരീക്ഷ തന്നെയായിരുന്നു. ഉജ്വലമായ അഞ്ച് സെഞ്വറികൾ ഉണ്ടായിരുന്നിട്ടും 20 വിക്കറ്റുകൾ എടുക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. ഇന്ത്യയുടെ ബൗളിംഗ് കഴിവുകേട് പിച്ചിൽ മാത്രമല്ല, പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുക്കുന്നതിലും പ്രതിഫലിച്ചു. എഡ്ജ്ബാസ്റ്റണിലേക്...

രാജന്റെ ചേച്ചിയുടെ ഓർമപ്പെടുത്തലുകൾ 25.06.2025

അ ടിയന്തരാവസ്ഥയുടെ രാഷ്ട്രീയ പ്രതീകമാണ് കക്കയം ക്യാമ്പിൽ വെച്ച് പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട രാജൻ. രാജനെ പോലീസ് പിടിച്ചു കൊണ്ടു പോയതു മുതൽ അച്ഛൻ പ്രൊഫ. ടി.വി. ഈച്ചര വാര്യർ രാജനെ അന്വേഷിച്ച് നടന്നത് രാഷ്ട്രീയ കേരളത്തിന്റെ ചരിത്രം കണ്ടതാണ്. രാജന്റെ സഹോദരി പി. രമാദേവി സംസാരിക്കുന്നു, അനുജനെക്കുറിച്ചും അച്ഛനെക്കുറിച്ചും. ഒപ്പം ഈച്ചരവാര്യരുടെ ‘ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലെ ഭാഗങ്ങളും.

ജനലും വാതിലുമില്ലെങ്കിൽ ചിലർ ചുമരിലൂടെ നടക്കും, പുറത്തു കടക്കും 24.06.2025

ഒരു ആൾക്കൂട്ടത്തിനിടയിൽ ഒരിക്കലും മെസ്സിയെ തിരിച്ചറിയാൻ പറ്റുമായിരുന്നില്ല. ബാഴ്സലോണയുടെ ജൂനിയർ ടീമുകൾക്ക് കളിക്കുമ്പോൾ തുടക്കത്തിൽ മെസ്സിക്ക് മിണ്ടാൻ കഴിവില്ലെന്ന് കൂട്ടുകാർ തെറ്റിദ്ധരിക്കുക പോലും ചെയ്തു. അർജന്റീനയിൽ, ചെ ഗുവേര ജനിച്ച റൊസാരിയോവിൽ തന്നെ പിറന്ന മെസ്സിയുടെ മൈതാനത്തിലെ കഴിവുകൾ സൃഷ്ടിപരമായിരുന്നെങ്കിലും വ്യക്തി എന്ന നിലയിൽ ലജ്ജാലുവായിരുന്നു ഇയാൾ..

ഹൃദയത്തിന്റെ ​വിചിത്രസ്വഭാവങ്ങൾ 23.06.2025

എന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ അതിജീവിക്കുവാൻ കരുത്ത് പകർന്നത് അവനാണ്. പിന്നീട് പലപ്പോഴും ആലോചിച്ചുണ്ട്, അവന്റെ നിയോഗം എന്തായിരുന്നുവെന്ന്? ഒരു നിർണായകഘട്ടത്തിൽ എന്നെ വഴിതിരിച്ചുവിടാൻ എന്നല്ലാതെ മറ്റൊരുത്തരം കിട്ടാറില്ല.

മലപ്പുറം പെണ്ണുങ്ങളെക്കുറിച്ചുള്ള തിരുത്തപ്പെടേണ്ട മുൻധാരണകൾ 22.06.2025

മലപ്പുറം പെണ്ണിന്റെ ആത്മകഥ എന്ന പുസ്തകത്തെ മുൻനിർത്തി എഴുത്തുകാരിയും അധ്യാപികയുമായ ഷംഷാദ് ഹുസൈൻ സംസാരിക്കുന്നു.

എന്നുവരും ഇന്ത്യ ഫുട്ബോൾ ഭൂപടത്തിൽ? 21.06.2025

ഏതാണ്ട് കേരളത്തോളം ജനസംഖ്യയുള്ള ഉസ്ബെക്കിസ്ഥാനും കേരളത്തിൻ്റെ പകുതിപോലും ജനസംഖ്യയില്ലാത്ത ജോർദാനും 2026 ഫിഫ ഫുട്ബോൾ ലോകകപ്പിന് ക്വാളിഫൈ ചെയ്തു കഴിഞ്ഞു. ഫുട്ബോളിലെ ഇന്ത്യൻ ദുരന്തം അങ്ങേയറ്റത്ത് എത്തിയിരിക്കുകയാണ്. ഏഷ്യൻ ഫുട്ബോൾ ഭൂപടത്തിൽ ഇന്ത്യ ഇത്രക്ക് അപ്രസക്തമാവാൻ കാരണങ്ങൾ എന്തൊക്കെയാണ്? ആസന്ന ഭാവിയിൽ, ശ്രദ്ധിക്കപ്പെടുന്ന, ഒരു ഫുട്ബോൾ ടീം ഇന്ത്യക്ക് സ്വപ്നം കാണാൻ കഴിയുമോ? ഐ എസ് എല്ലിന് ഇന്ത്യൻ ഫ...

INDIA-ENGLAND TEST SERIES: അത്ര മോശമാവില്ല ഇന്ത്യ. പക്ഷേ 3 - 1 ന് ഇംഗ്ലണ്ട് ജയിക്കും! 20.06.2025

കോഹ്‌ലിയും രോഹിതും ഇല്ലാത്ത ഇന്ത്യൻ ടീം ചർച്ചക്ക് ചൂടുപിടിച്ചിരിക്കുകയാണ്. ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിയിൽ എന്തായിരിക്കും ഇന്ത്യ ഈ പരമ്പരയിൽ ചെയ്യുന്നത്? കാലാവസ്ഥ, പരിചയം, കഴിവ് ഇങ്ങനെ റിസൾട്ടിന്റെ ഫാക്ടേഴ്സ് നിരവധിയാണ്. നിരവധി തവണ അന്താരാഷ്ട്ര വേദികളിൽ ടെസ്റ്റ് ക്രിക്കറ്റ് റിപ്പോർട്ട് ചെയ്തിട്ടുള്ള ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.

പുസ്തകത്തിന്റെ സ്വതന്ത്രജീവിതത്തിന് വായനക്കാരെ സ്വതന്ത്രരാക്കുകയാണ് വേണ്ടത് 19.06.2025

ഉപഭോക്താവ് എന്ന നിലയിൽ നിന്ന് പൗരരായും അഭിപ്രായ സ്വാതന്ത്ര്യമുള്ള വ്യക്തികളായും വായനക്കാരെ സ്വതന്ത്രരാക്കുക എന്ന ശ്രമമാണ് പുസ്തകത്തിന്റെ സ്വതന്ത്രജീവിതം ആരെങ്കിലും കാംക്ഷിക്കുന്നുണ്ടെങ്കിൽ, അവർ ആരംഭിക്കേണ്ടത്- പി.എൻ. ഗോപീകൃഷ്ണൻ എഴുതുന്നു.

ഇനിയെനിക്ക് കാഴ്ചകളുടെ സമൃദ്ധിയും അലച്ചിലിൻ്റെ സ്വാതന്ത്ര്യവുമുണ്ട് 18.06.2025

എന്റെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് ഓരോ നിമിഷവും ജീവിതം ആഘോഷപൂർണമാക്കുക; ഇതാണ് എൻ്റെ തീരുമാനം’’, ഒരധ്യാപിക റിട്ടയർമെന്റ് ജീവിതത്തെക്കുറിച്ച് എഴുതുന്നു.

കുട്ടികളിലെ ക്യാൻസറിനു കാരണങ്ങൾ എന്തെല്ലാം? 17.06.2025

കാൻസറിന് കാരണമാവുന്ന പുകവലി, മദ്യപാനം, മറ്റ് ജീവിതശൈലി രോഗങ്ങൾ എന്നീ ഘടകങ്ങളിൽ നിന്നെല്ലാം എത്രയോ അകലെ നിൽക്കുന്ന കുഞ്ഞുങ്ങളിലും കാൻസർ ഉണ്ടാവുന്നു എന്ന് നമുക്കറിയാം. കുട്ടികളിലും മുതിർന്നവരിലും ഉണ്ടാവുന്ന കാൻസർ തികച്ചും വ്യത്യസ്തവുമാണ്. 90% കേസുകളിലും എങ്ങനെയാണ് കുഞ്ഞുങ്ങളിൽ കാൻസർ വരുന്നുവെന്നതിന് വൈദ്യശാസ്ത്രത്തിൽ വ്യക്തമായ ഒരു ഉത്തരമില്ല. പക്ഷേ നേരത്തെതന്നെ കണ്ടെത്തി ചികിത്സ നൽകാനായാൽ കുട്ടികൾക്...

പുളീം മൊളോം അതൊരു കറിയായിരുന്നോ? 16.06.2025

മൺകലത്തിലെ കട്ടയുടയാത്ത ചോറിന് പുളീം മൊളോം ആയിരുന്നു മിക്കവാറും കൂട്ടാൻ. നാല് പിരിയൻ മൊളക്, നാല് ചൊവന്നുള്ളി, കുറച്ച് പുളി, പാകത്തിന് ഉപ്പ്... ഇത്രയും കല്ലിൽ വടുകെ അരച്ചെടുക്കുന്നതാണ് മേൽപ്പറഞ്ഞ കൂട്ടാൻ. വിരൽ കൊണ്ട് തൊട്ട് നാക്കിൽ തേക്കുമ്പോൾ നാവും മേലേ അണ്ണാക്കും ചേർത്ത് ‘ഠ' എന്ന ശബ്ദം ഉണ്ടായി വരുന്ന മാജിക്ക് പുളീം മൊളോമിനുണ്ട്.

ക്രിക്കറ്റ് കൊണ്ട് രാഷ്ട്രീയ ടെസ്റ്റ് ജയിക്കുന്ന സൗത്ത് ആഫ്രിക്ക 15.06.2025

കറുത്തവരും വെളുത്തവരും ഒന്നിച്ചു മുന്നേറുന്ന പുതിയ തലമുറ സൗത്ത് ആഫ്രിക്കയെ “വെള്ളക്കാരെ ഇപ്പോഴും കൂട്ടക്കൊല ചെയ്യുന്ന രാഷ്ട്രം” എന്ന് ദിവസങ്ങൾക്കു മുമ്പ് ആക്ഷേപിച്ചത് ഡൊണാൾഡ് ട്രമ്പ് ആണ്. ഡെസ്മണ്ട് ടുട്ടു, റെയിൻബോ നേഷൻ എന്ന് പേരിട്ട സൗത്ത് ആഫ്രിക്കയിൽ, സ്പോർട്സ് രംഗത്ത് യഥാർത്ഥത്തിൽ ഇപ്പോഴാണ് റെയിൻബോ വിരിയുന്നത്. വെള്ളക്കാരൻ്റെ മാത്രമായിരുന്ന റഗ്ബി കറുത്തവൻ്റേതു കൂടെയാക്കി മാറ്റി, സൗത്ത് ആഫ്രിക്കയ...

സർഗാത്മകതയുടെ ​രാഷ്​ട്രീയം 14.06.2025

കേരളീയ സമൂഹത്തിൽ ഇപ്പോഴും എഴുത്തുകാരന് (സവർണപുരുഷ) ലഭിക്കുന്ന ഒരുതരം അപ്രമാദിത്വവും സ്വീകാര്യതയുമൊക്കെ ഇവിടെ ആഴത്തിൽ വേരോടിയിട്ടുള്ള ഫ്യൂഡൽ വ്യവസ്ഥിതിയിൽ നിന്നുമാണ്. ഇത്തരമൊരു സമൂഹത്തിനേ ഒരേസമയം സ്ത്രീ സ്വാതന്ത്ര്യവാദിയും പീഡകനുമാകാവുന്ന അല്ലെങ്കിൽ ഒരേ നാവുകൊണ്ട് സമരം ചെയ്യുന്ന ജനങ്ങൾക്ക് അഭിവാദ്യവും അവരെ അടിച്ചമർത്തുന്ന ഭരണകൂടത്തിന് ആശംസയും പറയാനാകുന്ന സാംസ്‌കാരിക നായകരെ ആവശ്യമുള്ളൂ.

സൂരജ്​; പല നിറമുള്ള ഞരമ്പുകളുടെ ഹ്യുമൻ ലൈബ്രറി 13.06.2025

സൂരജിന്റെ ഒരു ദിവസത്തിൽ കൂടുതൽ സമയം പുസ്തകക്കടയിലാണെന്ന് പറഞ്ഞപ്പോൾ അയാൾ ഭാഗ്യവാനെന്ന്​ ഉള്ളിൽ തോന്നി. അയാൾ പതിവായി അടുക്കുന്ന ഉയരങ്ങൾ, നിറയ്ക്കുന്ന ഷെൽഫുകൾ, അയാൾ കാണുന്ന പലതരം മനുഷ്യന്മാർ. ആർത്തി പിടിച്ച ഒരുവളെപ്പോലെ ചോദ്യങ്ങൾ ഉള്ളിലിട്ട് ഞാൻ തന്നെ തുടങ്ങി.

ലീല ഗിരീഷ് കുട്ടന്റെ പാട്ടുജീവിതം 12.06.2025

പൂമരം, തൊട്ടപ്പൻ, പൈതലാട്ടം, ഓർകുട്ട് ഒരു ഓർമ്മ കൂട്ട്, പോപ്പ് കോൺ, ഒരു ഒന്നൊന്നര പ്രണയ കഥ എന്നീ സിനിമകൾക്ക് സംഗീതം നൽകിയ, പൂമരത്തിലെ കടവത്തൊരു തോണി എന്ന ഹിറ്റ് പാട്ട് ഒരുക്കിയ, ഗായകനും ഗാനരചയിതാവും സംഗീതസംവിധായകനുമായ ലീല എൽ ഗിരീഷ് കുട്ടൻ തന്റെ വേറിട്ട സംഗീതജീവിതത്തെക്കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു.

സ്ത്രീ- ശരീരം - ലൈംഗികത എന്ന സമവാക്യ നിർമിതി: വടക്കൻപാട്ടുസിനിമകളിലെ നൃത്തസംവിധാനം 11.06.2025

പടവാള്‍ എടുത്താലും കരളലിവുള്ളവന്‍, അവനെ പൂമെത്ത നിവര്‍ത്തി കാത്തിരിക്കുന്നവളാണ് നായിക. ഈ നായികാ സങ്കല്പം ആധുനിക ദേശരാഷ്ട്രത്തിന്റെയാണ്. 

NATIONS LEAGUE FINAL: 2026 ലോകകപ്പിൽ യൂറോപ്പിൻ്റെ സാധ്യതയെന്ത്? 10.06.2025

സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, ജർമ്മനി എന്നീ നാലു ടീമുകൾ 2026 ലോകകപ്പിലേക്കുള്ള വമ്പൻ കരുത്ത് വിളിച്ചറിയിച്ചു എന്നതാണ് ഇക്കൊല്ലത്തെ നാഷൻസ് ലീഗിൻ്റെ സവിശേഷത. ഈ അടുത്തു കണ്ട ഒന്നാന്തരം ഫുട്ബോളായിരുന്നു സെമിയിൽ ഫ്രാൻസും സ്പെയിനും തമ്മിൽ നടന്നത്. ഫൈനലിലാവട്ടെ പിന്നിൽ നിൽക്കുമ്പോഴും ഒന്നാന്തരം തിരിച്ചുവരവുകളിലൂടെ പോർച്ചുഗൽ ജ്വലിപ്പിച്ച സ്ട്രാറ്റജിയും. എന്താണ് യമാലിന് സംഭവിച്ചത്? ക്രിസ്റ്റ്യാനോയുടെ ലോകകപ്...

ക്ലാസിലെ അധ്യാപിക, ക്ലാസിനുപുറത്തെ ഒരു കുട്ടി | ആർ. രാജശ്രീ 09.06.2025

അധ്യാപക ജീവിതത്തിന്​ മാർഗദർശികളായ ചില വിദ്യാർഥികളെക്കുറിച്ചാണ്​ ഈ അനുഭവം

ഒറ്റമുറി വീട്ടിലെ ഓർക്കാൻ പോലുമാകാത്ത കാലം | പ്രഭാഹരന്‍ കെ. മൂന്നാര്‍ 08.06.2025

ഫുട്ബോൾ കളിയുടെ ആവേശം നിറഞ്ഞ ആ നാളുകളാണ് ഇപ്പോഴും ഓർമയിൽ. മുതിർന്നവർ ടീമായി തിരിഞ്ഞ് ഫുട്ബോൾ കളിക്കും. പന്തുകൾ തൊട്ടടുത്തുള്ള തോട്ടങ്ങളിലോ ആറ്റിലോ വീഴാതിരിക്കാൻ ഞങ്ങൾ ആറ്റിൻകരയോരങ്ങളിൽ മതിലുപോലെ നിൽക്കും. അവ കൗതുകത്തോടെ എടുത്തുകൊണ്ടുപോയി അവരുടെ കൈയ്യിലേൽപ്പിക്കും. അവർ ഒഴിയുന്ന ദിവസങ്ങളിൽ ചേട്ടനും ചേട്ടന്റെ പ്രായമുള്ളവരും കളിക്കാനിറങ്ങും.

ലൈൻസ് ഓഫ് ലൈഫ് | ഡോണ മയൂര 07.06.2025

അനുഭവങ്ങൾ ഇല്ലാത്തതു കൊണ്ടും തിക്തമായ അനുഭവങ്ങളുടെ ചുഴിയിൽ പെട്ട് ഉഴറുന്നതും കൊണ്ടും സാഹിത്യത്തിൽ നിന്നും കലയിൽ നിന്നും മാറി നിൽക്കുന്ന ഒട്ടനവധി സ്ത്രീകൾ നമ്മുക്ക് ചുറ്റുമുണ്ട്.

ആണിക്കമ്പനി തൊഴിലാളിയിൽ നിന്ന് വൈറൽ പാട്ടുകാരിയിലേക്ക് 06.06.2025

മ ണി അയ്യംപുഴ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പാട്ടിലൂടെയാണ് ശാന്താ ബാബു എന്ന പാട്ടുകാരി പിറക്കുന്നത്. സോഷ്യൽ മീഡിയ എന്താണെന്ന് പോലും അറിയാതിരുന്ന അവർ സോഷ്യൽ മീഡിയയിലെ വൈറൽ പാട്ടുകാരിയായി മാറി. ഇന്ന് അവരുടെ പാട്ടുകൾ പുതുതലമുറയടക്കം ഏറ്റെടുക്കുകയും സിനിമയിലടക്കം പാടുകയും ചെയ്തു. ആണിക്കമ്പനിയിലെ തൊഴിലാളിയിൽ നിന്ന് വൈറൽ പാട്ടുകാരിയിലേക്കുള്ള ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ശാന്താ ബാബു, സനിത മനോഹറു...

പരിസ്​ഥിതി വാദികളെ വികസന വിരോധികളാക്കുന്ന കാലത്ത്​ 05.06.2025

കോവിഡനന്തര കേരളത്തിനുവേണ്ടി ഒരു ഹരിത രാഷ്​ട്രീയ വിചാരം

എനിക്ക് എന്നെത്തന്നെ അവരിൽ കാണാൻ കഴിഞ്ഞു 04.06.2025

ഗ്രാമീണമായ പാശ്ചാത്തലത്തിൽനിന്നുവന്ന, സാധാരണക്കാരായ നാടക വിദ്യാർഥികളിൽനിന്ന് വേറിട്ട ഒരു അരങ്ങവതരണം സാധ്യമാക്കിയ ആവേശകരമായ ഒരനുഭവം.

ജീവിതം അതിസുന്ദരമധുരിതമായയൊരുനാലുമണി പലഹാരം മാത്രമാവുന്നു... 03.06.2025

ഇന്നുവരെ രുചിച്ച എല്ലാ സ്വാദുകളെയും നെഞ്ചോട് ചേർക്കുന്നു. അതിനോട് കൂടെയുള്ള ഓർമകൾ. ചില പൊള്ളലുകൾ, അതിലേറെ ചവർപ്പുകൾ. നാരങ്ങ പിഴിഞ്ഞ് സ്മിർണ്ഓഫിൽ ഒഴിക്കുമ്പോൾ മാത്രം നുരയുന്ന ഹൃദയം. വഴുതിപ്പോകുന്ന കൊക്കോ കായുടെ മധുരം...!

പ്രതിരോധവും സമാധാനവും വിമാനങ്ങളുടെ കഥ - ഭാഗം രണ്ട് 02.06.2025

വിമാനത്തെക്കുറിച്ചുള്ള കൗതുകങ്ങൾ തീരുന്നതേയില്ല. വിമാനങ്ങളുടെ സാങ്കേതികതയെയും അപകടങ്ങളെയും സംഘർഷകാലകങ്ങളിലെ പ്രതിരോധത്തിൻ്റെ പ്രസക്തിയെയും കുറിച്ചെല്ലാം സംസാരിക്കുകയാണ് വിമാനങ്ങളുടെ കഥ -യുടെ രണ്ടാം ഭാഗത്തിൽ വി. ഉണ്ണികൃഷ്ണമേനോൻ. DRDO യിൽ ശാസ്ത്രജ്ഞനായിരുന്ന ഉണ്ണികൃഷ്ണ മേനോൻ വിമാനങ്ങളുടെ കഥ: പറക്കൽ യന്ത്രങ്ങളുടെ ചരിത്രവും ശാസ്ത്രവും' എന്ന പുസ്തകത്തിന്റെരചയിതാവുമാണ്.

Ouça o podcast Truecopy THINK - Malayalam Podcasts no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos