Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Autor

Truecopythink

Categoria

Society

Site do podcast

truecopythink.media

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

എന്തൊരാനന്ദ രഹസ്യം, നിന്‍ ജീവിതകഥ 04.10.2025

വി സ്മയങ്ങള്‍ കളിയാടിയ തിരശ്ശീല പോലെ ഒരു ജീവിതം. ഭാവനയുടെ ധൂര്‍ത്ത് തടം തല്ലിയ ദേശപ്പലായനം. മനുഷ്യനോ ഭൂമി സന്ദര്‍ശിക്കാനെത്തിയ ഗന്ധര്‍വ്വ ജന്മമോ? അറിയില്ല. മലയാളത്തിന്റെ നിളാജലം പോലെ നുരഞ്ഞൊഴുകകയാണ് ഇന്നും മഹാകവി പി. ഇന്ന് മഹാകവി പി കുഞ്ഞിരാമൻ നായരുടെ 120ാം ജന്മദിനം

എവിടെനിന്നാണ് അഗ്നി? കഥയും ജീവിതവും നിറഞ്ഞ എസ്. സിതാര 03.10.2025

പ്ര ശ്നസങ്കീർണമായ ജീവിതത്തെ നിവർന്നുനിന്ന് നേരിട്ട എഴുത്തുകാരിയെന്ന നിലയ്ക്ക്, തന്റെ കഥാപാത്രങ്ങളും തോറ്റ് തകർന്നടിയുന്നവരല്ല എന്ന് എസ്. സിതാര പറയുന്നു. കാൽനൂറ്റാണ്ടുമുമ്പ് എഴുതിയ, ഇപ്പോഴും വായിക്കപ്പെടുന്ന ‘അഗ്നി’ എന്ന കഥ മുതൽ ഏറ്റവും പുതിയ കാലത്തെ രചനകളെക്കുറിച്ചും എഴുത്തുജീവിതത്തിലെ നിലപാടുകളെക്കുറിച്ചും സനിത മനോഹറുമായി എസ്. സിതാര സംസാരിക്കുന്നു.

ഗാന്ധി എന്ന ​അന്വേഷണവും ​പ്രയോഗവും 02.10.2025

അന്താരാഷ്ട്രമാനങ്ങളുള്ള അപകോളനീകരണത്തെക്കുറിച്ചുള്ള വിപ്ലവകരമായ കാഴ്ചപ്പാടിന്റെയും സമഗ്രാധികാരത്തിനെതിരെ അഹിംസയിലധിഷ്ഠിതമായ ബഹുജനരാഷ്ട്രീയത്തിന്റെ ജൈവികമായ പ്രതിരോധ സാധ്യതകളുടെയും ആശയസ്രോതസ്സായി ഗാന്ധിയുടെ സത്യാന്വേഷണങ്ങൾ ഉറവവറ്റാതെ നിലനിൽക്കുന്നു. ഇന്ന് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം. ദാമോദർ പ്രസാദ് എഴുതിയ ലേഖനത്തിന്റെ podcast കേൾക്കാം.

പ്രായമായവരെ ചേർത്തുപിടിക്കുന്ന രാജ്യമാണോ ഇന്ത്യ? 01.10.2025

ഇന്ത്യ ഒരു ജനസംഖ്യാ പരിവർത്തനത്തിന്റെ വക്കിലാണ്. 2050 ആകുമ്പോഴേക്കും മൊത്തം ജനസംഖ്യയിൽ 60 വയസ്സിനുമുകളിലുള്ളവരുടെ എണ്ണം 21% ആകും. പ്രായമായവർക്ക് അനുയോജ്യമായ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ എത്രത്തോളം മുന്നോട്ടുപോയിട്ടുണ്ട് എന്ന് പരിശോധിക്കുകയാണ് ഡോ. അനീഷ് കെ.എ. ഇന്ന് അന്തർദേശീയ വയോജനദിനം.

Cricket ASIA CUP 2025 FINAL: ഇന്ത്യ - പാക്കിസ്ഥാൻ കളിക്ക് പിന്നിൽ 'കളി'ച്ചവർ 30.09.2025

വി വാദങ്ങളോടെയാണ് ഏഷ്യാകപ്പിലെ ഇന്ത്യ - പാക്കിസ്ഥാൻ ഫൈനൽ മത്സരവും അവസാനിച്ചത്. കളിക്ക് മുകളിൽ രാഷ്ട്രീയം ചർച്ചയായതിന് പിന്നിൽ ആരുടെ കളികളാണ്? ഏഷ്യാകപ്പ് വിജയമെന്നതിലുപരി ടി20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കുകയാണ് ഇന്ത്യ. കുൽദീപ്, തിലക്, അഭിഷേക്, സഞ്ജു എന്നിവരുടെ പ്രകടനങ്ങൾ വലിയ പ്രതീക്ഷ പകരുന്നു. ഏഷ്യാകപ്പ് ഫൈനലിലെ വിവാദത്തെക്കുറിച്ചും ഇന്ത്യൻ ടീമിൻെറ വിജയത്തെക്കുറിച്ചും പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്...

ജിമ്മിൽ പോകുന്നതിനുമുൻപ് ഹൃദയം ഒന്ന് പരിശോധിക്കേണ്ടതുണ്ടോ? 29.09.2025

കോ വിഡിന് ശേഷം പെട്ടെന്നുള്ള കുഴഞ്ഞു മരണം കൂടുതലാണെന്ന് പറയാറുണ്ട്. ജിമ്മിൽ പോകുന്നവർക്കിടയിൽ ഹാർട്ട് അറ്റാക്കുകൾ കൂടുന്നു, വെളിച്ചെണ്ണ കൂടുതൽ ഉപയോഗിക്കുന്നത് ഹൃദയരോഗ്യത്തെ ബാധിക്കും. ഇങ്ങനെ നിരവധി കാര്യങ്ങൾ നമ്മൾ കേൾക്കാറുണ്ട്. ഇതൊക്കെ വാസ്തവമാണോ? ഹൃദയത്തെ എങ്ങനെയെല്ലാം പരിപാലിക്കണം, ഏതെല്ലാം ലക്ഷണങ്ങളെ അവഗണിക്കരുത്? വിശദമായി സംസാരിക്കുകയാണ് ഡോ. നാസർ യൂസഫ്. ഇന്ന് ലോക ഹൃദയദിനം

സൈക്യാട്രി മരുന്നായി മാറുന്ന MDMA 28.09.2025

മസ്തിഷ്‌കത്തെ പരുവപ്പെടുത്താന്‍, അതിനെ തീവ്രമായി ബാധിക്കുന്ന ഡ്രഗുകള്‍ തന്നെ ഉപയോഗിക്കുക എന്ന വിചിത്ര പ്രതിഭാസം ചികിത്സാമേഖലയില്‍ ഇന്ന് അംഗീകരിക്കപ്പെടുന്നുണ്ട്. അതായത്, MDMA എന്ന മാരക ലഹരിവസ്തു, മാനസികാരോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുക. കഞ്ചാവ് പല രാജ്യങ്ങളിലും ഇന്ന് നിയമപരമാണ്. ശാസ്ത്രഗവേഷണത്തില്‍ ഇന്ന് നടക്കുന്ന ഏറ്റവും പുതിയ പ്രവണതകളെ പരിചയപ്പെടുത്തുകയാണ് എതിരന്‍ കതിരവന്‍, 'കാമേന്...

I'm a Cyborg, But That's OK 27.09.2025

‘‘ഡിജിറ്റലാവുക, Cyborg ആവുക എന്നാൽ നിയന്ത്രണം എന്നു കൂടി അർത്ഥം വരുന്നു. അത് അധികാരമുള്ള ഭരണകൂടമാകാം, അല്ലെങ്കിൽ നിസ്സാരനായ ഒരു ഹാക്കറുമാകാം. നിങ്ങളുടെ ചിരി, നിങ്ങളുടെ കരച്ചിൽ നിങ്ങളുടെ രതിമൂർച്ഛ ഇതാരുടെയൊക്കെ ഡാറ്റാബേസുകളിൽ കാണും?’’

ASIA CUP: കളിയേക്കാൾ വലുതാണ് രാഷ്ട്രീയക്കളി 26.09.2025

മ ഹത്തായ ക്രിക്കറ്റൊന്നും സംഭവിക്കുന്നില്ലെങ്കിലും ഏഷ്യാ കപ്പിൽ രാഷ്ട്രീയം നല്ല കളിയാണ് കാഴ്ചവെക്കുന്നത്. ഇന്ത്യാ - പാകിസ്ഥാൻ കളികളിലല്ല ചർച്ചയൊന്നും. പാകിസ്താനാവട്ടെ തൊടുന്നതൊക്കെ രാഷ്ട്രീയവൽക്കരിക്കുന്നു. ഷേക്ക് ഹാൻഡ് വിവാദം തൊട്ട് ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ അകപ്പെട്ട പ്രതിസന്ധിയെക്കുറിച്ചു വരെ സംസാരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട്.

പാട്ടു പഠിക്കാതെ തന്നെ ഏറ്റവും കൂടുതൽ പാട്ടു പാടി റെക്കോർഡ് ഇട്ട ഗായകൻ 25.09.2025

വി വിധ ഭാഷകളിലായി 40000 ത്തിൽ അധികം പാട്ടുകൾ പാടി ഇന്ത്യൻ സംഗീത ചരിത്രത്തിൽ ഇടം നേടിയ പാട്ടുകാരൻ.. നിരവധി ഹിറ്റുകൾ സമ്മാനിച്ചു ജന്മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹം കോവിഡ് ബാധിച്ചു മരണമടഞ്ഞിട്ട് 5 വർഷങ്ങൾ പൂർത്തിയായി. പാട്ടുകളിൽ നിന്ന് പാട്ടുകളിലേക്കുള്ള ആ സംഗീതയാത്ര ഇന്നത്തെ പാട്ടുകഥയിൽ

കെ ജി ജോർജ്, തിലകൻ - രണ്ട് ആശാന്മാർ 24.09.2025

"ഞാനൊരു പടമെടുക്കുന്നുണ്ട്. കെ ജി ജോർജ് എന്നൊരാളാണ് സംവിധാനം ചെയ്യുന്നത്. അതിൽ ആശാനൊരു വേഷം ചെയ്യണം. ബുദ്ധിമുട്ടില്ലെങ്കിൽ സഹകരിക്കുക, ചെയ്യാമെങ്കിൽ മറുപടി ഇതിൽ തന്നെ എഴുതി അയച്ചാൽ മതി." മറുപടി എഴുതി കത്ത് കൊണ്ടുവന്ന ആളിന്റെ കൈയിൽ തിലകൻ കൊടുത്തുവിട്ടു. ആ സിനിമയാണ് 1978 ൽ പുറത്തുവന്ന "ഉൾക്കടൽ". ഇന്ന് കെ ജി ജോർജിന്‍റെയും തിലകന്‍റെയും ഓർമ ദിനം

സവർക്കറുടെ മാപ്പ്പരമ്പരയിലെ ആദ്യ മൂന്ന് മാപ്പുകൾ 23.09.2025

ര ണ്ട് കൊലക്കേസിൽ പ്രതിയായി 50 വർഷം തടവിന് വിധിക്കപ്പെട്ട് ആൻഡമാൻ ജയിലിൽ കഴിയുമ്പോൾ സവർക്കർ, ബ്രിട്ടീഷ് അധികാരികൾക്ക് നിരവധി തവണ മാപ്പപേക്ഷ നൽകിയിരുന്നു. ബ്രിട്ടീഷ് അനുകൂലിയായി മാറാം എന്ന വാഗ്ദാനമായിരുന്നു അതിലേറെയും. എല്ലാക്കാലത്തും വിവാദമായിരുന്ന സവർക്കറുടെ മാപ്പപേക്ഷകളുടെ യാഥാർത്ഥ്യം വിവരിക്കുകയാണ് പി.എൻ. ഗോപീകൃഷ്ണൻ. "സവർക്കർ എന്ന ചരിത്ര ദുസ്വപ്നം " പരമ്പരയുടെ അഞ്ചാം ഭാഗം.

കുടിയേറ്റ തൊഴിലാളികളുടെ അവകാശസമര ഭൂമിയാകാൻ പോകുന്ന കേരളം 22.09.2025

തൊ ഴിൽ രംഗത്തും സാമൂഹിക ജീവിതത്തിലും നിഷേധിക്കപ്പെടുന്ന അടിസ്ഥാന അവകാശങ്ങൾക്കായി കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികൾ ഒറ്റപ്പെട്ട സമരങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, ഈ അവകാശസമരങ്ങൾ സംഘടിതരൂപത്തിലേക്ക് വളരാനുള്ള സാധ്യതകളുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. അന്തർ സംസ്ഥാന തൊഴിലാളി സമൂഹം, കേരളീയത എന്ന പ്രാദേശിക ദേശീയതയുടെ പുനഃസംഘാടനത്തിനിടയാക്കുമോ എന്ന വിഷയവും ചർച്ച ചെയ്യുന്നു. ANRF പ്രൊജക്റ്റ് പ്രിൻസിപ്പൽ ഇ...

എസക്കിയേലിന്റെ നെറുകയിൽ ഉമ്മ വെച്ച പാപ്പാ.... ജിഗിന റോഷൻ ഗോമസ് 21.09.2025

ആരായിരുന്നു പോപ്പ് ഫ്രാന്‍സിസ്. ഒരു വ്യാഴവട്ടക്കാലം കൊണ്ട് കത്തോലിക്കരുടെയും ക്രൈസ്തവരുടെയും മാത്രമല്ല, മാനവരാശിയുടെ മുഴുവന്‍ ഹൃദയം കവര്‍ന്ന മനുഷ്യന്‍. ജനകോടികളെ കാരുണ്യപൂര്‍വം ചേര്‍ത്തുപിടിച്ച മഹാ ഇടയന്‍. പാപ്പ പകര്‍ന്നുനല്‍കിയ അത്തരമൊരു കാരുണ്യനിമിഷത്തെക്കുറിച്ചാണ് അബുദാബിയില്‍ പ്രവാസിയായി ജീവിക്കുന്ന ജിഗിന റോഷന്‍ ഗോമസ് എഴുതുന്നത്. അബുദാബിയിലെ സെന്റ് ജോസഫ് കത്തീഡ്രലില്‍, പോപ്പ് ഫ്രാന്‍സിസിന്റെ സ...

ആഗോള അയ്യപ്പസംഗമത്തിനുമുമ്പ് പിണറായി സർക്കാർ തിരുത്തേണ്ട ചില ഇടത് ആചാരങ്ങൾ 20.09.2025

‘അവിടെ സർക്കാർ ചെലവിൽ കുംഭമേളയാകാമെങ്കിൽ ഇവിടെ അയ്യപ്പ സംഗമവുമാവാം എന്നാണ് വാദമെങ്കിൽ സർക്കാർ ചെലവിൽ അതു സാധ്യമല്ല എന്നു തന്നെ, ഭരണഘടന വെച്ച് മറുപടി പറയേണ്ടതുണ്ട്’- ഡോ. അമൽ സി. രാജൻ

പേടിയിലും ഷോക്കിലും ജീവിക്കുന്ന തൊഴിലാളി സമൂഹമുണ്ട് കേരളത്തിൽ 18.09.2025

കേ രളത്തിലെ ഒരു തൊഴിലാളി സമൂഹം എങ്ങനെ ജീവിക്കുന്നു എന്നതിന്റെ തിളയ്ക്കുന്ന ഉദാഹരണം പെരുമ്പാവൂരിൽ കാണാം. ആസാമിൽനിന്ന് മീൻ കൊണ്ടുവന്ന് കച്ചവടം ചെയ്യുന്ന ഒരു ആസാമീസ് തൊഴിലാളിയുണ്ട് പെരുമ്പാവൂരിൽ. ചിലർ വന്ന് അദ്ദേഹം വിൽക്കാൻ വെച്ചിരിക്കുന്ന മീൻ മൊത്തം എടുത്ത് എറിഞ്ഞുകളയും. നട്ടുച്ച സമയത്ത് പലതവണ കേരളത്തിൽ സംഭവിച്ചതാണിത്. ഇതൊരു സാമ്പത്തിക നഷ്ടം മാത്രമല്ല, വലിയൊരു ഷോക്ക് കൂടി ആ തൊഴിലാളിയിലുണ്ടാക്കുന്നുണ...

ആരോഗ്യവും ആത്മവിശ്വാസവും വീണ്ടെടുക്കുന്ന കോസ്മെറ്റിക് സർജറികൾ- PART 2 18.09.2025

കാൻസർ ചികിത്സക്കുശേഷം സ്ത്രീകൾക്ക് ആത്മവിശ്വാസം തിരിച്ചുപകരാൻ സഹായിക്കുന്നതാണ് ബ്രസ്റ്റ് റീകൺസ്ട്രക്ഷൻ സർജറി. എന്നാൽ ആവശ്യത്തിന് അവബോധം ഇല്ലാത്തതിനാൽ കേരളത്തിൽ ഇത്തരം ചികിത്സ തേടുന്ന രോഗികളുടെ എണ്ണം ഇപ്പോഴും കുറവാണ്. അതുപോലെ നടുവേദന, ചുമലുവേദന (shoulder pain) തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന സ്തനങ്ങളുടെ അമിതവളർച്ചയ്ക്കും കോസ്മെറ്റിക് സർജറി ഫലപ്രദമായ പരിഹാരം നൽകുന്നു. ഏത് കോസ്മെറ്റിക് സർജറ...

അമീബിക് മസ്തിഷ്കജ്വരം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? ചികിത്സ എന്ത്? 17.09.2025

കഴിഞ്ഞ ഏഴു വർഷത്തിനിടെ ആറുപേരെ മാത്രം ബാധിച്ചിരുന്ന അമീബിക് മസ്തിഷ്ക ജ്വരം ഈയടുത്തായി കേരളത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. മരണസാധ്യത കൂടുതലുള്ള ഈ രോഗത്തെ നേരിടാൻ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്? രോഗത്തിനുള്ള ചികിത്സ എന്തെല്ലാമാണ്? ഡോ. അനൂപ് കുമാര്‍ എ.എസ് സംസാരിക്കുന്നു.

പ്ലാസ്റ്റിക് സർജനെ കാണാനെത്തുന്ന വിചിത്ര ആവശ്യക്കാർ 16.09.2025

ക ഴിഞ്ഞ 30 വർഷമായി പ്ലാസ്റ്റിക് സർജറി രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടറാണ് തൃശൂർ സ്വദേശിയായ ഡോ. അനിൽജിത്ത് വി.ജി. മകൾ ഡോ. ഗോപിക ജിത്തും സമാന വഴിയിലാണിപ്പോൾ. പ്ലാസ്റ്റിക് സർജറിയുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇവർ. റീ കൺസ്ട്രക്ടീവ്, കോസ്മെറ്റിക് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണ് പ്ലാസ്റ്റിക് സർജറിയിലുള്ളത്. വിചിത്ര ആവശ്യങ്ങളുമായി സമീപിക്കുന്നവരെക്കുറിച്ചും ശാരീരിക പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ട...

തല്ലാൻ കൊതി; ലാത്തിച്ചാർജ്ജ് നടത്താൻ ‘കൊതിച്ച’ ഒരു പൊലീസുകാരന്റെ ട്രെയിനിങ് അനുഭവങ്ങൾ 15.09.2025

‘‘ഗ്രൗണ്ടിൽ കമാൻഡുകളുടെ രൗദ്രശബ്ദത്തിനും മീതെ ഹവിൽദാർ സാറിന്റെ 'മ'യും 'പൂ'യും തുടങ്ങുന്ന തെറിവിളികൾ മുഴങ്ങി. ഗ്രൗണ്ടിൽ പരിശീലനമുറകളിൽ ഇല്ലാത്ത ചാട്ടങ്ങൾ ചാടിച്ച് കാലുകൾ തകരാറിലാക്കി. ഗ്രൗണ്ടിലെ പണിഷ്മെന്റുകൾ കുറയ്ക്കാൻ രാത്രി ബാരക്കിലെത്തി ഓരോരുത്തരോട് രഹസ്യമായി പണം വാങ്ങി. കൊടുക്കാത്ത എന്നെപ്പോലുള്ളവരെ പിന്നീട് ഗ്രൗണ്ടിൽ നിലത്തുനിർത്താതെ തുള്ളിച്ചു’’- ​പൊലീസ് പരിശീലനകാലത്തെ അതി കഠ...

ടർഫുകളിൽ പെൺകളിസംഘങ്ങൾ ഇല്ലാത്തത് എന്തുകൊണ്ട്? 14.09.2025

മലപ്പുറം ഒപ്പനപ്പാട്ടിന്റെയും ദഫ്മുട്ടിന്റെയുമെല്ലാം പാശ്ചാത്തലത്തില്‍ ചിത്രീകരിക്കപ്പെട്ടിരുന്ന പ്രദേശം. ചിലര്‍ അതു മാത്രം കണ്ടു, വിശ്വസിച്ചു. മറ്റു ചിലര്‍ തിരൂരും തുഞ്ചന്‍ പറമ്പും വരെ എത്തി. ഷംഷാദ് ഹുസൈന്‍ മലപ്പുറത്തെ ഏറ്റവും സാധാരണമായ ജീവിതങ്ങള്‍ക്കൊപ്പം അതീവ രസകരമായി സഞ്ചരിക്കുകയാണ്. അത് മലപ്പുറത്തെ പെണ്ണുങ്ങളുടെ ആത്മകഥമായി മാറുന്നു. മലപ്പുറത്തിന്റെ തന്നെ എഴുതപ്പെടാത്ത ഒരു ജീവചരിത്രമായി മാറുന്...

എടങ്ങേറിലായ പാവം ഇടതുകൈയന്മാർക്കായി വേദനയോടെ... 13.09.2025

‘‘ഇടംകൈയരാകുന്നത് സ്വാഭാവികമാണ്. അതൊരു വൈകല്യമല്ല. വളരാനും, ഉന്നത സ്ഥാനങ്ങളിൽ എത്താനും വലംകൈയരെ പോലെ ഇടംകൈയർക്കും തുല്യ അവകാശമുണ്ട്. അവരുടെ അവകാശങ്ങളെ നിഷേധിക്കുകയോ, സാമൂഹിക സ്വീകാര്യതക്കുവേണ്ടി അടിച്ചമർത്തുകയോ ചെയ്യരുത്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. വി. ജിതേഷ് എഴുതിയ ലേഖനം.

സീതാറാം, പ്രത്യയശാസ്ത്ര വ്യക്തതയുടെ സഖാവ് 12.09.2025

‘‘1974-ൽ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയപ്രവർത്തനത്തിന് തുടക്കമിട്ട സീതാറാം യെച്ചൂരിയുടെ പിന്നീടുള്ള അഞ്ചു പതിറ്റാണ്ടിലെ ജീവിതം സോഷ്യലിസത്തോടും ജനകീയ വിമോചനത്തോടുമുള്ള അചഞ്ചലമായ പ്രതിബന്ധതയുടേതായിരുന്നു’’- യെച്ചൂരിയുമായുള്ള മൂന്നു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ വിനിമയങ്ങളെക്കുറിച്ച് എഴുതുന്നു വിജൂ കൃഷ്ണൻ. സീതാറാം യെച്ചൂരി വിട പറഞ്ഞിട്ട് ഇന്ന് ഒരു വർഷം.

കൺട്രോളറുടെ തലയിലെ പാളങ്ങൾ, വണ്ടികൾ 11.09.2025

റെ യിൽവേയിൽ കൺട്രോളറുടെ വിശ്രമവും സമാധാനവുമില്ലാത്ത ജോലികൾ എന്തൊക്കെയാണ് എന്ന് വിവരിക്കുകയാണ് ടി.ഡി. രാമകൃഷ്ണൻ. കൺട്രോളററിയാതെ ഒന്നും നടക്കാൻ പാടില്ല എന്നാണ്. കൺട്രോളർ കാലത്തെ ജീവിതമാണ് TD@train എന്ന പരമ്പരയിലെ ഈ ഭാഗത്തിൽ പറയുന്നത്.

പിണറായിപ്പൊലീസിന്റെ കരുണാകരബാധകൾ 10.09.2025

യു.ഡി.എഫ്- എൽ.ഡി.എഫ് ഭരണകൂടങ്ങളും മുഖ്യമന്ത്രിമാരും പൊലീസ് സംവിധാനത്തെ എങ്ങനെയാണ് ഉപയോഗിച്ചതും ദുരുപയോഗിച്ചതും എന്ന് പരിശോധിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി. ചെക്കുട്ടി. ഒപ്പം, കെ. കരുണാകരൻ മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ കാലത്ത് ആഭ്യന്തര വകുപ്പുകളിൽ നടന്ന രാഷ്ട്രീയ ബലാബലങ്ങളുടെ രസതന്ത്രവും.

Ouça o podcast Truecopy THINK - Malayalam Podcasts no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos