Ascension

The Bible in a Year - Malayalam

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning s...

Não deixe de visitar o site do podcast e apoiar quem o produz: biymalayalam.fireside.fm

Autor

Ascension

Categoria

Religion

Site do podcast

biymalayalam.fireside.fm

Último episódio

30 de dez de 2025

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

ദിവസം 148: ജറുസലേം ദേവാലയനിർമാണം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 27.05.2025

സോളമൻ രാജാവ് ജറുസലേം ദേവാലയം നിർമ്മിച്ച് പൂർത്തിയാക്കുന്നതിൻ്റെ വിശദാംശങ്ങൾ രാജാക്കാന്മാരുടെ പുസ്തകത്തിൽ നിന്നും, സോളമൻ്റെ ജ്ഞാനത്തെപ്പറ്റി കേട്ടറിഞ്ഞ ഷേബാ രാജ്ഞിയുടെ സന്ദർശന വിവരങ്ങളുമാണ് ഇന്ന് നാം വായിക്കുന്നത്. ഈ ലോകത്തു നാം ചെയ്യുന്ന പ്രവർത്തികളെല്ലാം ആത്മീയപ്രവർത്തികളാണെന്നു തിരിച്ചറിയാനുള്ള ഒരു ആത്മീയത നൽകണമേയെന്നും ഏദൻ തോട്ടത്തിൽ നമുക്ക് നഷ്ടപ്പെട്ട പറുദീസാ അനുഭവം ആരാധനയിലൂടെ തിരികെ അവകാശമാ...

ദിവസം 147: ദേവാലയ നിർമ്മാണ ഒരുക്കങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 26.05.2025

സോളമൻ രാജാവിൻ്റെ ഭരണമഹിമയെക്കുറിച്ചും, ദേവാലയനിർമ്മാണത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചും, കർത്താവ് വീണ്ടും സോളമന് പ്രത്യക്ഷപ്പെട്ടു നൽകുന്ന അരുളപ്പാടും ഇന്ന് നാം വായിക്കുന്നു. ദൈവം നൽകുന്ന മുന്നറിയിപ്പുകൾ, പ്രിയപ്പെട്ടവരിലൂടെ നൽകുന്ന ഉപദേശം, വചനത്തിലൂടെ നൽകുന്ന താക്കീതുകൾ, ഇവയെല്ലാം ഗൗരവമായി എടുക്കാനുള്ള കൃപ ഞങ്ങൾക്കു തരണമേയെന്നും നമ്മുടെ ആത്മാവിൽ ജ്ഞാനസ്നാനത്തിൽ ദൈവം കൊളുത്തിയ ആദ്യ അഗ്നി ഒരിക്കലും ക...

ദിവസം 146: സോളമൻ്റെ ഭരണസംവിധാനവും പ്രാർത്ഥനയും - The Bible in a Year മലയാളം (with Fr. Daniel Poovannathil) 25.05.2025

ഇസ്രായേൽ മുഴുവൻ്റെയും രാജാവായ സോളമൻ്റെ ഭരണസംവിധാനങ്ങളെപ്പറ്റിയുള്ള വിശദാംശങ്ങളും സോളമൻ നടത്തുന്ന മനോഹരമായ പ്രാർത്ഥനയുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. എല്ലാം മറന്ന് ദൈവത്തെ പാടി ആരാധിക്കാനുള്ള ഒരു അഭിഷേകം ഞങ്ങൾക്ക് നൽകണമേ എന്നും ഇടവക ദേവാലയത്തിന് നമ്മൾ ചെയ്യുന്ന ഓരോ ശുശ്രൂഷയും യേശുവിൻ്റെ ശരീരത്തിന് ചെയ്യുന്ന ശുശ്രൂഷകളായി കാണാനുള്ള ഹൃദയവിശാലത ഞങ്ങൾക്ക് നൽകണമേ എന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മി...

ദിവസം 145: സോളമൻ്റെ ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 24.05.2025

സോളമൻ രാജാവിന് ഗിബയോനിൽ വച്ച് സ്വപ്നത്തിലൂടെ ദൈവം പ്രത്യക്ഷനാവുകയും ദൈവം സോളമൻ രാജാവിന് ജ്ഞാനത്തോടൊപ്പം സമ്പത്തും ഐശ്വര്യവും മഹത്വവും. നൽകുകയും ചെയ്യുന്ന ഭാഗം നമ്മൾ വായിച്ചറിയുന്നു. ഒപ്പം വാഗ്ദാന പേടകത്തെ ദേവാലയത്തിലേക്ക് കൊണ്ടുവരുന്ന ഭാഗവും നമ്മൾ വായിക്കുന്നു. ചോദിക്കേണ്ടത് ചോദിച്ചാൽ ചോദിക്കാത്തത് കൂടി ദൈവം തരും എന്ന പാഠം ഡാനിയേൽ അച്ചൻ വിവരിച്ചു തരുന്നു. [ 1 രാജാക്കന്മാർ 3, 2 ദിനവൃത്താന്തം 4-5, സ...

ദിവസം 144: ദാവീദിൻ്റെ മരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 23.05.2025

ദാവീദ് തൻ്റെ മരണത്തിനുമുൻപ് പുത്രൻ സോളമന് നൽകുന്ന അനുശാസനങ്ങളും സോളമൻ്റെ ഭരണകാലത്തിൻ്റെ തുടക്കത്തിലെ സംഭവങ്ങളുമാണ് രാജാക്കന്മാരുടെ പുസ്തകത്തിൽ നാം വായിക്കുന്നത്. ദേവാലയ നിർമ്മാണത്തിനുള്ള തയ്യാറെടുപ്പുകളും നിർമ്മാണഘട്ടങ്ങളിലെ സൂക്ഷ്മ വിവരങ്ങളുമാണ് ദിനവൃത്താന്ത പുസ്തകത്തിൽ. മാതാപിതാക്കന്മാരുടെ വാക്കുകളേക്കാൾ മക്കളുടെ ഹൃദയം ആഴത്തിൽ രേഖപ്പെടുത്താൻ പോകുന്നത് മാതാപിതാക്കൾ ജീവിച്ച മാതൃകകളാണ് എന്ന യാഥാർഥ്...

ദിവസം 143: സോളമൻ രാജാവാകുന്നു.- The Bible in a Year മലയാളം (with Fr. Daniel Poovannathil) 22.05.2025

ദാവീദിൻ്റെ പിൻഗാമിയായി സോളമനെ രാജാവായി വാഴിക്കുന്ന വചനഭാഗമാണ് ഇന്ന് സാമുവലിൻ്റെ പുസ്തകത്തിൽ നാം വായിക്കുന്നത്. ദിനവൃത്താന്തപുസ്തകത്തിൽ നിന്നും ദൈവം സോളമന് ജ്ഞാനവും അറിവും നൽകി അനുഗ്രഹിക്കുന്ന ഭാഗവും നമുക്ക് ശ്രവിക്കാം. സോളമൻ തൻ്റെ ഭരണം ദൈവത്തെ ആരാധിച്ചു കൊണ്ട് ആരംഭിച്ചതുപോലെ എല്ലാ കാര്യങ്ങളും ദൈവവിചാരത്തിൽ തുടങ്ങാൻ നാം ശ്രദ്ധിക്കണം. ജ്ഞാനികളും വിവേകമതികളുമായ സുഹൃത്തുക്കളെയും സ്നേഹിതരെയും നൽകണമേയെന...

ദിവസം 142: ദാവീദ് ജനസംഖ്യയെടുക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 21.05.2025

ദാവീദ് ഇസ്രായേൽക്കാരുടെയും യൂദക്കാരുടെയും ജനസംഖ്യയെടുക്കുന്നതുമൂലം ദൈവകോപം ദാവീദിൻ്റെ മേലും ജനത്തിൻ്റെ മേലും പതിക്കാൻ ഇടയാകുന്നതും മഹാമാരിയാൽ അനേകർ മരിക്കാനിടയാകുന്നതും ഇന്ന് നാം വായിക്കുന്നു. ഓരോ തവണ നാം ബലിയർപ്പിക്കാൻ പോകുമ്പോഴും നമുക്ക് സ്നേഹത്തോടെ ബലിയർപ്പിക്കാൻ കഴിയണമെന്നും വില കൊടുക്കാത്ത ആരാധനയും ആത്മീയ കാര്യങ്ങളുമൊക്കെ സ്നേഹത്തിൻ്റെ അഭാവം ഉള്ളതാണ് എന്ന് തിരിച്ചറിയണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്...

ദിവസം 141: ദാവീദിൻ്റെ സമാപനവചസ്സുകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 20.05.2025

ദൈവത്തിൻ്റെ വാഗ്ദാനങ്ങളുടെ പൂർത്തീകരണമാണ് തൻ്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് മരണകിടക്കയിൽ വച്ച് ദാവീദ് ഓർത്തെടുക്കുകയാണ്. ദിനവൃത്താന്ത പുസ്തകത്തിൽ ഭരണരഥത്തിൻ്റെ കടിഞ്ഞാൺ ദാവീദ് സോളമന് കൈമാറുന്നതായും ദേവാലയ നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതായും നാം വായിക്കുന്നു. കൂട്ടായ്മ നഷ്ടപ്പെടാതിരിക്കാൻ, ബന്ധം നഷ്ടപ്പെടാതിരിക്കാൻ, ഒരുമയും ഐക്യവും നഷ്ടപ്പെട്ട് ഭിന്നതയുടെ കനൽ വഴികളിലേക്ക് വീണു പോകാതിരിക്കാൻ ദ...

ദിവസം 140: ദാവീദിൻ്റെ വിജയകീർത്തനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 19.05.2025

ദാവീദിനെ സാവൂളിൻ്റെ പിടിയിൽ നിന്നും മറ്റു ശത്രുക്കളുടെ പിടിയിൽ നിന്നും ദൈവം വിമോചിപ്പിച്ച ദിവസം കർത്താവിൻ്റെ മുമ്പിൽ ദാവീദ് ആലപിച്ച വിജയകീർത്തനമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ഉന്നതമായ പാറയും അഭയം തരുന്ന കോട്ടയും വിമോചകനുമാണ് ദൈവം എന്ന ദൈവത്തെക്കുറിച്ചുള്ള ശരിയായ ബോധ്യമുണ്ടായിരുന്ന ദാവീദ് സ്വന്തം ശക്തിയിൽ ആശ്രയിക്കാതെ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നതും ദൈവം ദാവീദിനെ കൈപിടിച്ച് സഹായിക്കുന്നതും ഡാനിയേൽ അ...

ദിവസം 139: ഗിബയോൻകാരുടെ പ്രതികാരം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 18.05.2025

ദാവീദിൻ്റെ കാലത്ത് തുടർച്ചയായി ക്ഷാമമുണ്ടായ സാഹചര്യവും സാവൂൾ ഗിബെയോൻകാർക്കെതിരെ പ്രവർത്തിച്ചതുമൂലമുണ്ടായ രക്തപാതകക്കുറ്റവും ദാവീദ് അതിനു പരിഹാരം ചെയ്യുന്നതും ഇന്ന് നാം വായിക്കുന്നു. എല്ലാ മനുഷ്യർക്കും ജീവിതത്തിൽ ഒരു സായാഹ്നകാലം ഉണ്ടെന്നും ഇന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് അഹങ്കരിക്കാതെ മറ്റൊരാൾ അരമുറുക്കുന്ന ആ കാലത്തിനു വേണ്ടി കൃപാപൂർവ്വം പ്രാർത്ഥിച്ച് ഒരുങ്ങാനും ഞങ്ങളെ സഹായിക്കണമേയെന്നു...

ദിവസം 138: ഷേബയുടെ വിപ്ലവം തകർക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 17.05.2025

ദാവീദിനെതിരെ രാജത്വം പ്രഖ്യാപിച്ച ഷേബയെ അമർച്ചചെയ്യുന്ന വചനഭാഗമാണ് ഇന്ന് നാം വായിക്കുന്നത്. ദൈവം സ്ഥാപിച്ച അധികാര സംവിധാനങ്ങളെ നാം ബഹുമാനിക്കേണ്ടതുണ്ട്. അധികാരികൾക്ക് വിധേയപ്പെടാനുള്ള ഒരു മനസ്സ് ഞങ്ങളുടെ കാലത്തിന് നൽകണമേ എന്നും ദൈവത്തിൻ്റെ സ്വരം കേട്ട് പദ്ധതികൾ ആസൂത്രണം ചെയ്യുന്ന, ദൈവരാജ്യത്തിനുവേണ്ടി അദ്ധ്വാനിക്കുന്ന, വിശുദ്ധരായ, സത്യസന്ധരായ, ഉത്തമരായ നേതാക്കന്മാർക്കു വേണ്ടി ഹൃദയംനൊന്തു നാം പ്രാർ...

ദിവസം 137: ദാവീദ് ജറുസലേമിലേക്കു മടങ്ങുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 16.05.2025

ദാവീദ് തൻ്റെ മകനായ അബ്സലോമിൻ്റെ മരണവാർത്ത അറിഞ്ഞുകഴിയുമ്പോൾ പിന്നീട് കൊട്ടാരത്തിലേക്ക് തിരികെ എത്തിച്ചേരുന്നതും, ദാവീദിനെ സഹായിച്ചവരും ദ്രോഹിച്ചവരും അവരുടെ പ്രതിനിധികളായി ചിലർ ദാവീദിൻ്റെ മുമ്പിൽ എത്തുന്നതും ഇന്ന് നമ്മൾ വായിക്കുന്നു. ചെറുതും വലുതുമായി മനുഷ്യർ ചെയ്ത ഉപകാരങ്ങളെ ഒരിക്കലും മറക്കാതിരിക്കാനും ആരെയും നിസ്സാരരായി കാണാതിരിക്കാനുമുള്ള കണ്ണിൻ്റെ കാഴ്ച ഞങ്ങൾക്കു തരണമേ എന്നും, ഭിന്നതയും കലഹങ്ങള...

ദിവസം 136: അബ്‌സലോമിൻ്റെ ദാരുണാന്ത്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 15.05.2025

ദാവീദിൻ്റെ പ്രത്യേക നിർദ്ദേശമുണ്ടായിരുന്നിട്ടും മകൻ അബ്‌സലോമിനെ യോവാബും സംഘവും വധിക്കുന്നതും ഈ വിവരം ദാവീദിനെ അറിയിക്കുന്നതുമായ ഭാഗങ്ങളാണ് ഇന്ന് നാം വായിക്കുന്നത്. തൻ്റെ തന്നെ പാപപ്രവൃത്തികൾമൂലം കൂടെയുള്ള ആരുടെയും സ്വഭാവദൂഷ്യങ്ങളെ തിരുത്താനുള്ള ധാർമികമായ ബലം കിട്ടാതിരുന്ന ദാവീദിൻ്റെ അനുഭവം, ക്രിസ്തുവിലൂടെ വെളിപ്പെട്ട മഹാകാരുണ്യത്തിലേക്ക് തിരിയാനും സത്യസന്ധമായി അനുതപിക്കാനും തെറ്റുതിരുത്തി ക്രിസ്തു...

ദിവസം 135: ദാവീദിനെതിരെ അബ്‌സലോമിൻ്റെ ഗൂഢാലോചന - The Bible in a Year മലയാളം (with Fr. Daniel Poovannathil) 14.05.2025

ദാവീദിനെതിരെ ഗൂഢാലോചന നടത്തുന്ന അബ്‌സലോം ഉപദേശകക്കെണിയിൽപെടുന്നതുമായ ഭാഗങ്ങൾ സാമുവലിൻ്റെ പുസ്തകത്തിൽനിന്നും, ദേവാലയനിർമ്മാണത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ദാവീദ് ഒരുക്കിവെക്കുന്നതും വിശദീകരിക്കുന്ന ഭാഗങ്ങൾ ദിനവൃത്താന്തപുസ്തകത്തിൽ നിന്നും നാം വായിക്കുന്നു. കർത്താവേ, അങ്ങയെക്കുറിച്ചുള്ള തീഷ്ണത ഞങ്ങളുടെ ഹൃദയത്തിൽ നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കാനും ദൈവത്തിൻ്റെ ഹൃദയത്തിന് ഇണങ്ങിയവരായി ജീവിക്കാനും ഡാന...

ദിവസം 134: ദാവീദിൻ്റെ പലായനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 13.05.2025

ദാവീദിൻ്റെ പലായനത്തിനിടയിൽ സീബായെയും ഷിമെയിയെയും കണ്ടുമുട്ടുന്ന രംഗങ്ങളും ജറുസലേമിൽ എത്തിച്ചേർന്ന അബ്‌സലോമിൻ്റെ പ്രവർത്തികളും ഇന്ന് നാം വായിക്കുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ തന്നെ ഉപേക്ഷിച്ചു പോയവർ നൽകിയ വേദനയ്ക്കിടയിലും നല്ല സൗഹൃദങ്ങൾ നൽകിയ സാന്ത്വനം ദാവീദ് അനുഭവിച്ച ഒരു കാലമായിരുന്നു കൊട്ടാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട കാലം. ജീവിതത്തിൽ ഒറ്റപെടുന്നുവെന്നു തോന്നുന്ന ദുഃഖത്തിൻ്റെയും ദുരിതത്തിൻ്റെയും...

ദിവസം 133: അബ്‌സലോമിൻ്റെ സൈനികവിപ്ലവം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 12.05.2025

ദാവീദിനെതിരെ അബ്‌സലോം നടത്തുന്ന ഗൂഢനീക്കങ്ങളും കലാപത്തിനുള്ള തയ്യാറെടുപ്പുകളും, ഇതറിഞ്ഞ ദാവീദും രാജസേവകന്മാരും പലായനം ചെയ്യുന്നതും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. സ്നേഹപൂർവ്വമുള്ള തിരുത്തലുകൾ ഭാവിയിൽ ഉണ്ടാകാനിടയുള്ള ദുരന്തങ്ങളെ ഒഴിവാക്കാൻ സഹായിക്കുമെന്നും തിരുത്തലുകൾ നൽകുന്നവരെ വെറുക്കാതിരിക്കാനും തിരുത്തലുകൾ എളിമയോടെ സ്വീകരിക്കാനും കഴിയുന്നത് ആത്മീയതയുടെ വളരെ അടിസ്ഥാനപരമായ അടയാളങ്ങളാണ് എന്നും...

ദിവസം 132: അബ്‌സലോമിനെ തിരികെ വിളിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 11.05.2025

അമ്നോനെ കൊന്നശേഷം ഗെഷൂറിലേക്ക് പലായനം ചെയ്ത അബ്‌സലോമിനെ ജറുസലേമിലേക്ക് തിരികെ കൊണ്ടുവരാൻ ദാവീദ് യോവാബിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ച സാഹചര്യവും പശ്ചാത്തലവും ഇന്നത്തെ വായനയിൽ വിവരിക്കുന്നു. ഒരിക്കൽ ദൈവവുമായുള്ള ബന്ധം മുറിഞ്ഞാൽ പിന്നീട് മാപ്പ് ലഭിച്ചാലും നമുക്ക് കടങ്ങൾ തീർന്ന് പഴയ ബന്ധത്തിലേക്ക് പുനപ്രവേശിക്കാൻ കുറെ സമയം കൂടി എടുക്കും എന്ന ചിന്ത, ബന്ധം മുറിയാതിരിക്കാനുള്ള ഒരു നിതാന്ത ജാഗ്രത പുലർത്ത...

ദിവസം 131: അമ്നോൻ താമാറിനെ മാനഭംഗപ്പെടുത്തുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 10.05.2025

ദാവീദിൻ്റെ മകനായ അമ്നോൻ, ദാവീദിൻ്റെ മറ്റൊരു ഭാര്യയിലെ മകളായ താമാറിനെ മാനഭംഗപ്പെടുത്തുന്നതും താമാറിൻ്റെ സഹോദരൻ അബ്‌സലോം അമ്നോനെ വധിക്കുന്നതുമായ ഭാഗങ്ങൾ ഇന്നത്തെ വായനയിൽ വിവരിക്കുന്നു. ദാവീദ് ചെയ്ത തെറ്റിൻ്റെ അനന്തരഫലങ്ങൾ ദാവീദിൻ്റെ കുടുംബത്തെ വേട്ടയാടുന്നു. നമ്മുടെ ജീവിതത്തിലെ പാപത്തിനു ശേഷമുള്ള ഓരോ ജീവിതാനുഭവങ്ങളും പാപത്തിൻ്റെ കാഠിന്യവും ഗൗരവവും ഓർമിപ്പിക്കുന്ന വിധത്തിലായിരിക്കുമെന്നും ഇത്തരം സൂചന...

ദിവസം 130: ദാവീദിനെ നാഥാൻ ശകാരിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 09.05.2025

ദാവീദ് ചെയ്ത പാപത്തിൻ്റെ ആഴവും വ്യാപ്തിയും ബോധ്യപ്പെടുത്താൻ നാഥാൻ പ്രവാചകനെ കർത്താവ് അയക്കുന്നതും നാഥാൻ ദാവീദിനെ ശകാരിക്കുന്നതും, ചെയ്തുപോയ പാപം മൂലം തലമുറകൾ അനുഭവിക്കാൻ പോകുന്ന ശിക്ഷകളെക്കുറിച്ചും ദാവീദിൻ്റെ പശ്ചാത്താപവും ഇന്നത്ത വായനകളിൽ നിന്ന് നാം ശ്രവിക്കുന്നു. പാപം കൊണ്ടുവരുന്ന അനർഥങ്ങളുടെ ഭയാനകതകൾ ബോധ്യപ്പെടുന്ന ദാവീദ് പശ്ചാത്താപത്തിലേക്കും പ്രായ്ശ്ചിത്തത്തിലേക്കും ദൈവത്തിൻ്റെ കരുണ അപേക്ഷിച്...

ദിവസം 129: ദാവീദ് ബത്‌ഷേബായെ സ്വന്തമാക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 08.05.2025

ഊറിയായുടെ ഭാര്യയായ ബത്‌ഷേബായെ സ്വന്തമാക്കുന്നതിന് ദാവീദ് സ്വീകരിച്ച നീക്കങ്ങളെക്കുറിച്ചും ഉടമ്പടിപ്പേടകം ജറുസലേമിലെത്തിക്കാനെടുത്ത തയ്യാറെടുപ്പുകളും ഉടമ്പടിപ്പേടകവുമായുള്ള യാത്രയെപ്പറ്റിയുള്ള വിവരണങ്ങളും ഇന്നത്തെ വായനകളിൽ നിന്നും നാം ശ്രവിക്കുന്നു. ദൈവം നമ്മെ ഏൽപിച്ച കടമകളും ദൗത്യങ്ങളും നിർവ്വഹിക്കാൻ നിരന്തരമായ ഏകാഗ്രതയോടെയും ശ്രദ്ധയോടെയും അധ്വാനിക്കുന്ന ഒരുവൻ്റെ ജീവിതത്തിൽ പാപത്തിൻ്റെ മേഖലകൾ കുറവ...

ദിവസം 128: ദാവീദ് അമ്മോന്യരെ തോല്പിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 07.05.2025

ദാവീദിനെ നേരിടാനെത്തിയ ആരാം-അമ്മോന്യ സഖ്യത്തെ ഇസ്രായേൽ സൈന്യം യുദ്ധത്തിൽ തോൽപ്പിക്കുന്നതും വാഗ്ദാനപേടകം ജറുസലേമിലെത്തിക്കാനുള്ള ദാവീദിൻ്റെ പരിശ്രമവും തുടർന്നുണ്ടായ സംഭവങ്ങളും ഇന്നത്തെ വായനകളിൽ നിന്നും ശ്രവിക്കാം. ദൈവസാന്നിധ്യം എപ്പോഴും കൂടെയുണ്ടാകണമെന്ന് ദാവീദ് ആഗ്രഹിച്ചതുപോലെ കർത്താവേ, അങ്ങയുടെ സാന്നിധ്യം എപ്പോഴും എൻ്റെ കൂടെ ഇരിക്കണമേ, അങ്ങയുടെ സാന്നിദ്ധ്യം ഒരിക്കലും എന്നെ വിട്ടു പിരിയരുതേ എന്ന പ...

ദിവസം 127: മെഫിബോഷെത്തിന് ദാവീദിൻ്റെ കാരുണ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 06.05.2025

ദാവീദ് സാവൂളിൻ്റെ കുടുംബത്തോട് ദയ കാണിക്കുന്നതും, ജോനാഥാൻ്റെ മകനായ മെഫിബോഷെത്തിനെ കൊട്ടാരത്തിലേക്കു കൂട്ടികൊണ്ടുവരുന്നതും ഇന്ന് നാം വായിക്കുന്നു. നല്ല കാലങ്ങൾ വന്നപ്പോൾ ദാവീദ് തൻ്റെ ആത്മസുഹൃത്തിനെയും അവനു നൽകിയ വാഗ്ദാനത്തെയും മറന്നില്ല എന്നത് ദൈവം നൽകിയ വാഗ്ദാനങ്ങളിൽ ദാവീദിനുള്ള അചഞ്ചലമായ ഉറപ്പാണ് സൂചിപ്പിക്കുന്നതെന്നും, ഭാരങ്ങളില്ലാതെയും ഭയങ്ങളില്ലാതെയും ജീവിക്കാൻ നമ്മെ സഹായിക്കുന്നതാണ് നമ്മുടെ ദ...

ദിവസം 126: ദാവീദിൻ്റെ വിജയങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 05.05.2025

ദാവീദ് രാജാവ് ഇസ്രയേലിനോട് ശത്രുതയുള്ള ഫിലിസ്ത്യക്കാരെയും, മൊവാബുകാരെയും, സോബാ രാജാവിനെയും യുദ്ധത്തിൽ പരാജയപ്പെടുത്തി തൻ്റെ ജനത്തിന് മുഴുവൻ ന്യായവും നീതിയും നടത്തി ഭരണം നടത്തുന്ന ഭാഗമാണ് ഇന്ന് നാം വായിക്കുന്നത്. നമ്മൾ വേരുകളുള്ള ഒരു ജനതയാണെന്നും കൃത്യമായ ഒരു ദൈവികപദ്ധതിയുടെ ഭാഗമാണ് നമ്മൾ എന്നും രാജകീയ ജനതയായ നമ്മൾ ദൈവവിശ്വാസത്തിൽ ആഴപ്പെട്ട ആത്മീയതയിൽ സഞ്ചരിക്കുന്ന ഒരു ജനതയാണെന്നും ദിനവൃത്താത്തപുസ്...

ദിവസം 125: കർത്താവിൻ്റെ പേടകം ജറുസലേമിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil) 04.05.2025

ദാവീദ് രാജാവ് ജറുസലേമിലേക്ക് വാഗ്ദാനപേടകം തിരികെ കൊണ്ടുവരുന്നതും ദാവീദിനോട് ദൈവം ചെയ്ത പഴയനിയമത്തിലെ അഞ്ചാമത്തേതും അവസാനത്തേതുമായ നിത്യമായ ഉടമ്പടിയെക്കുറിച്ചും ദാവീദിൻ്റെ നന്ദിപ്രകാശനത്തെക്കുറിച്ചും ഇന്ന് നാം വായിക്കുന്നു. പഴയ നിയമത്തിലെ വാഗ്ദാനപേടകം പുതിയ നിയമത്തിലെ പരിശുദ്ധ മറിയം ആണ് എന്ന വിശദീകരണം ഡാനിയേൽ അച്ചൻ നൽകുന്നു. [2 സാമുവൽ 6-7, 1 ദിനവൃത്താന്തം 9, സങ്കീർത്തനങ്ങൾ 89] — BIY INDIA LINKS— 🔸...

ദിവസം 124: ദാവീദ് ഇസ്രായേൽ രാജാവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil) 03.05.2025

പതിനഞ്ചു വർഷത്തെ പലായനങ്ങൾക്കും വേട്ടയാടലുകൾക്കും ശേഷം ദാവീദ് ഇസ്രായേൽ മുഴുവൻ്റെയും രാജാവാകുന്നു. ജീവിതത്തിലെ എല്ലാ സുപ്രധാനമായ ഘട്ടങ്ങളിലും ദൈവത്തോട് ആലോചന ചെയ്‌ത്‌ തീരുമാനങ്ങളെടുക്കുന്നതും അങ്ങനെ ദൈവഹൃദയത്തിന് ഇണങ്ങിയവനാകാൻ ദാവീദിന് സാധിക്കുന്നതും ഇന്നത്തെ വായനയിൽ നമുക്ക് ശ്രവിക്കാം. നമ്മുടെ ജീവിതത്തിലും ദൈവത്തെ ആശ്രയിക്കുന്ന ഒരു ശീലം നമ്മൾ രൂപപ്പെടുത്തിയാൽ അത് നമ്മെ ദൈവഹൃദയത്തിന് പ്രിയപ്പെട്ടവര...

Ouça o podcast The Bible in a Year - Malayalam no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos