Ascension

The Bible in a Year - Malayalam

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning s...

Não deixe de visitar o site do podcast e apoiar quem o produz: biymalayalam.fireside.fm

Autor

Ascension

Categoria

Religion

Site do podcast

biymalayalam.fireside.fm

Último episódio

30 de dez de 2025

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

ദിവസം 123: ഈഷ്ബോഷെത്ത് വധിക്കപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 02.05.2025

സാവുളിൻ്റെ പടത്തലവന്മാരായ രണ്ടുപേർ ചേർന്ന് ഉച്ചയുറക്കത്തിലായിരുന്ന ഈഷ്ബൊഷേത്തിൻ്റെ തല വെട്ടിയെടുത്ത് ദാവീദിൻ്റെ പക്കലേക്ക് വരുകയും ദാവീദ് അതിൽ സന്തോഷിക്കാതെ കൊലപ്പെടുത്തിയ ആളുകളോട് പ്രതികാരം ചെയ്യുന്നു. ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കുക, ശപിക്കുന്നവരെ അനുഗ്രഹിക്കുക, പീഡിപ്പിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക, എന്ന വചനത്തിലൂടെ ഡാനിയേൽ അച്ചൻ ഇന്നത്തെ വചനഭാഗം വിശദീകരിക്കുന്നു. [2 സാമുവൽ 4, 1 ദിനവൃ...

ദിവസം 122: ദാവീദിൻ്റെ സന്തതിപരമ്പര - The Bible in a Year മലയാളം (with Fr. Daniel Poovannathil) 01.05.2025

ദാവീദിൻ്റെയും സാവൂളിൻ്റെയും കുടുംബങ്ങൾ തമ്മിൽ യുദ്ധം നടന്നുകൊണ്ടിരിക്കെ ദാവീദിനെ കാണാൻ ഹെബ്രോണിലെത്തിയ അബ്‌നേറിനെ ചതിയിൽ യോവാബ് വധിക്കുന്ന ഭാഗവും ദാവീദിൻ്റെയും യൂദായുടെയും സന്തതിപരമ്പരകളെക്കുറിച്ചുള്ള ഭാഗവും ഇന്ന് നമുക്ക് ശ്രവിക്കാം. 'കർത്താവേ എന്നെ അനുഗ്രഹിച്ച് എൻ്റെ അതിരുകൾ വിസ്തൃതമാക്കണമേ’ യെന്ന യാബേസിൻ്റെ പ്രാർത്ഥന നാം നിത്യജീവിതത്തിൽ ഒരു ശീലമാക്കാൻ ഡാനിയേൽ അച്ചൻ ആഹ്വാനം ചെയ്യുന്നു. [2 സാമുവൽ...

ദിവസം 121: ദാവീദ് യൂദാഗോത്രത്തിൻ്റെ രാജാവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil) 30.04.2025

ദാവീദ് യൂദാഗോത്രത്തിൻ്റെ രാജാവാകുന്നതും ദാവീദിൻ്റെ കുടുംബവും സാവൂളിൻ്റെ കുടുംബവും തമ്മിൽ നടക്കുന്ന കിടമത്സരവും യൂദായുടെ സന്തതിപരമ്പരകളെ ക്കുറിച്ചുള്ള വിവരണവുമാണ് ഇന്ന് നാം വായിക്കുന്നത്. ഓരോ ജീവിതത്തിനും പിന്നിൽ ദൈവത്തിൻ്റെ കരങ്ങൾ ഉണ്ടെന്നും മറ്റാർക്കും നിങ്ങൾ വിലപ്പെട്ടയാൾ അല്ലെങ്കിലും നിൻ്റെ ദൈവത്തിന് നീ വിലപ്പെട്ടവനാണ്, അമൂല്യനാണ്, പ്രിയങ്കരനാണ് എന്നും, ദൈവത്തിൻ്റെ കണക്കുപുസ്തകത്തിൽ എല്ലാ പേരുക...

ദിവസം 120: ദാവീദിൻ്റെ വിലാപഗാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 29.04.2025

സാവൂളിൻ്റെ മരണവാർത്ത അറിയുമ്പോഴുള്ള ദാവീദിൻ്റെ പ്രതികരണവും സാവൂളിനെയും മകൻ ജോനാഥാനെയും കുറിച്ച് ദാവീദ് പാടിയ വിലാപഗാനവുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദാവീദിൻ്റെ ഹൃദയനന്മയെ വെളിപ്പെടുത്തുന്ന വരികളും വാക്യങ്ങളുമടങ്ങിയ വിലാപഗാനം, യേശുവിൻ്റെ പ്രബോധനങ്ങൾ പഴയനിയമ കാലത്തു ജീവിക്കാൻ ശ്രമിച്ച ദാവീദിൻ്റെ മഹത്വം തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. അന്യൻ്റെ പണംകൊണ്ട് വീട് പണിയുന്നവൻ സ്വന്തം ശവകല്ലറയ്ക്ക് കല്ല്...

ദിവസം 119: സാവൂളിൻ്റെ മരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 28.04.2025

ഫിലിസ്ത്യക്കാർ ദാവീദിനെ തങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതും തുടർന്ന് ദാവീദ് അമലേക്കു കൊള്ളക്കാരെ നേരിടുന്നതും ഫിലിസ്ത്യരോടു യുദ്ധം ചെയ്ത് പരാജയപ്പെട്ട സാവൂളിന്റെയും പുത്രന്മാരുടെയും അന്ത്യവും പ്രതിപാദിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദൈവരാജ്യത്തിൻ്റെ മുൻനിരയിൽ നിന്ന് യുദ്ധം ചെയ്യുന്നവരും പിൻനിരയിൽ നിന്ന് അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നവർക്കും ദൈവഹൃദയത്തിൽ ഒരേ സ്ഥാനമാണ് എന്ന വലിയ ഒരു...

ദിവസം 118: സാവൂളും മൃതസമ്പർക്കക്കാരിയും - The Bible in a Year മലയാളം (with Fr. Daniel Poovannathil) 27.04.2025

വീദ് ഗത്തു രാജാവായ അക്കീഷിൻ്റെ അടുക്കൽ അഭയം തേടുന്നു. ഫിലിസ്ത്യർ ഇസ്രയേലിനെ ആക്രമിക്കാനൊരുങ്ങുമ്പോൾ സാവൂൾ ദൈവത്തിൽ നിന്നകന്ന് ഒരു ദുർമന്ത്രവാദിനിയെ സമീപിച്ച് മരിച്ചുപോയ സാമുവലിൻ്റെ ആത്മാവിനെ വിളിച്ചു വരുത്തി ആലോചന ചോദിക്കാനൊരുങ്ങുകയും, സാമുവലിലൂടെ താൻ ഫിലിസ്ത്യരാൽ കൊല്ലപ്പെടുമെന്നുമുള്ള വാർത്ത അറിയുന്നു. ഒന്നാം പ്രമാണലംഘനങ്ങളിൽ ഉൾപ്പെടാതെ പൈശാചിക സ്രോതസ്സുകളെ സമീപിക്കുകയോ മന്ത്രവാദ-ആഭിചാര ബന്ധങ്ങള...

ദിവസം 117: ദാവീദ് സാവൂളിനെ വധിക്കാതെ വിടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 26.04.2025

ഒളിവിൽ കഴിയുന്ന ദാവീദിനെ വീണ്ടും പിന്തുടരുന്ന സാവൂളിൻ്റെ പാളയത്തിൽ ചെന്ന് കുന്തവും നീർക്കുടവും എടുത്തു മാറ്റിയ ദാവീദ് ഇത്തവണയും സാവൂളിനെ വധിക്കാതെ വിടുന്നു. കർത്താവിൻ്റെ അഭിഷിക്തനെതിരെ കൈ ഉയർത്താൻ പാടില്ല എന്ന ദാവീദിൻ്റെ ബോധ്യം പോലെ, വ്യക്തികളുടെ പ്രത്യേകതകൾ നോക്കാതെ ദൈവിക സംവിധാനങ്ങളെ ബഹുമാനിക്കുന്നത് ഒരു ദൈവിക പുണ്യമാണ് എന്നും ധിക്കരിക്കുന്നത് ശരിയായ ആത്മീയ പ്രവണതയല്ല എന്നും നാം മനസ്സിലാക്കണമെന്...

ദിവസം 116: അബിഗായിലിൻ്റെ വൈഭവം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 25.04.2025

നാബാൽ എന്ന ധനികൻ്റെ അടുത്ത് ദാവീദ് തൻ്റെ ഭൃത്യൻമാരെ അയച്ച് വെള്ളവും ഭക്ഷണവും ആവശ്യപ്പെടുന്നതും നാബാല്‍ അവരെ അപമാനിച്ച് തിരിച്ചയക്കുന്നതും, ഇതറിഞ്ഞ ഭാര്യ അബിഗായിൽ ഭക്ഷണസാധനങ്ങളുമായി പുറപ്പെടുന്നതും വഴിയിൽ വച്ച് ദാവീദുമായി കണ്ടുമുട്ടുന്നതും വിവരിക്കുന്ന ഭാഗങ്ങൾ ഇന്ന് നമ്മൾ വായിക്കുന്നു. ചിന്തിക്കാതെയും വിവേകമില്ലാതെയും സംസാരിക്കുന്നതുകൊണ്ടുള്ള നഷ്ടങ്ങളെക്കുറിച്ചും വിവേകത്തോടെ പരിശുദ്ധാത്മാവിൻ്റെ നിറ...

ദിവസം 115: ദാവീദും സാവൂളും രമ്യതയിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 24.04.2025

സാവൂൾ ദാവീദിൻ്റെ കൈയിലേൽപിക്കപ്പെട്ടെങ്കിലും കർത്താവിൻ്റെ അഭിഷിക്തനെതിരെ കൈയുയർത്തുകയില്ലെന്ന് തീരുമാനിച്ച ദാവീദ് സാവൂളിനെ വെറുതെവിടുകയും രമ്യതയിലാവുകയും ചെയ്യുന്നു. ദൈവപദ്ധതികളെയും ദൈവം ഒരുക്കുന്ന സമയത്തേയും സമ്പൂർണ്ണമായി വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്ത ദാവീദ് കടുത്ത പ്രതിസന്ധികൾക്കു നടുവിലും ദൈവത്തിൻ്റെ സമയത്തിന് വേണ്ടി കാത്തിരിക്കാൻ തയ്യാറായത് നമുക്ക് മാതൃകയാവണമെന്ന സന്ദേശം ഡാനിയേൽ അച്ചൻ ത...

ദിവസം 114: സാവൂൾ ദാവീദിൻ്റെ പിന്നാലെ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 23.04.2025

സാവൂളിൽ നിന്ന് രക്ഷനേടുവാനായി ഒളിവിൽ പോയ ദാവീദിൻ്റെ പിന്നാലെ സാവൂൾ പുറപ്പെടുന്നതും ജോനാഥാൻ ദാവീദിനെ സന്ദർശിച്ചു ധൈര്യം പകരുന്നതും ഇന്ന് നാം വായിക്കുന്നു. തൻ്റെ ഒരോ നീക്കങ്ങളും ദൈവഹിതപ്രകാരമാണോ എന്നറിയാൻ ദൈവത്തോട് ആലോചന ചെയ്തു തീരുമാനമെടുക്കുന്ന ദാവീദ് നമുക്ക് നൽകുന്ന മാതൃക നമ്മുടെ ജീവിതത്തിലും പ്രാവർത്തികമാക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ആഹ്വാനം ചെയ്യുന്നു. [1 സാമുവൽ 23, സങ്കീർത്തനങ്ങൾ 54 ] — BIY INDIA...

ദിവസം 113: ദാവീദിൻ്റെ ഒളിജീവിതം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 22.04.2025

സാവൂളിന് തന്നോടുള്ള ശത്രുതയുടെ ആഴം ജോനാഥാനിൽ നിന്നും മനസ്സിലാക്കിയശേഷം ദാവീദ് പലസ്ഥലങ്ങളിൽ ഒളിവിൽ പാർക്കുന്നതും ദാവീദിനെ സഹായിച്ചവരെ സാവൂൾ നശിപ്പിക്കുന്നതുമായ സംഭവങ്ങൾ ഇന്ന് നാം വായിക്കുന്നു. നമ്മുടെ ജീവിതത്തിലെ ദുരനുഭവങ്ങൾക്കിടയിലും ക്ഷമയോടെ കാത്തിരുന്നാൽ ദൈവിക പദ്ധതികൾ നമ്മുടെ ജീവിതത്തിൽ നിറവേറുകതന്നെ ചെയ്യും എന്ന് ദാവീദിൻ്റെ ജീവിതം ഉദ്ധരിച്ചുകൊണ്ട് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [1 സാമുവൽ 21-2...

ദിവസം 112: ജോനാഥാൻ സഹായിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 21.04.2025

ദാവീദിനോടുള്ള അഗാധമായ സ്നേഹംമൂലം ദാവീദിനെ ജോനാഥാൻ സംരക്ഷിക്കുന്നതും ദാവീദും ജോനാഥാനും തമ്മിലുള്ള അഗാധമായ ഇഴയടുപ്പവും ആത്മബന്ധവും വിവരിക്കുന്ന ഭാഗങ്ങൾ ഇന്ന് നാം വായിക്കുന്നു. ദൈവം നമുക്ക് തന്ന എല്ലാ നല്ല ബന്ധങ്ങളെയുംപ്രതി ദൈവത്തെ മഹത്വപ്പെടുത്താനും ബന്ധങ്ങളെ കുറേക്കൂടി ഗൗരവമായി കാണാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [1 സാമുവൽ 20, സങ്കീർത്തനങ്ങൾ 142] — BIY INDIA LINKS— 🔸Twitter: https://x.com/Bi...

ദിവസം 111: ദാവീദിനോട് സാവൂളിന് ശത്രുത - The Bible in a Year മലയാളം (with Fr. Daniel Poovannathil) 20.04.2025

ഗോലിയാത്തിനെ വധിച്ച ദാവീദിന് ജനങ്ങൾ നൽകിയ അംഗീകാരത്തിൽ അസൂയപ്പെട്ട സാവൂൾ, ദാവീദിനെ കൊല്ലാൻ ശ്രമിക്കുന്നതും ജോനാഥാനും ദാവീദും തമ്മിലുള്ള ആത്മബന്ധവും വിവരിക്കുന്ന ഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. മറ്റൊരാളുടെ നേട്ടങ്ങൾ നമ്മൾ കാണുമ്പോൾ ആ നേട്ടങ്ങളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു ഹൃദയം രൂപപ്പെടുത്തിയാൽ, നാം അസൂയപ്പെടുകയില്ല, മറിച്ച് ആ വളർച്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നവരായി മാറാൻ സാധിക്കുമ...

ദിവസം 110: ദാവീദ് ഗോലിയാത്തിനെ വധിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 19.04.2025

ദാവീദ് ഇസ്രായേൽ പടയണിയിലേക്കെത്തുന്നതും ഫിലിസ്ത്യക്കാരുമായുള്ള യുദ്ധത്തിൽ ദാവീദ് ഗോലിയാത്തിനെ വധിക്കുന്നതും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. നിസ്സാര കാര്യങ്ങളിൽ നമ്മൾ പുലർത്തുന്ന ശ്രദ്ധ, വിശ്വസ്തത, ഏത് ചെറിയ കാര്യം ചെയ്യാനും നമ്മൾ കാണിക്കുന്ന ആത്മാർത്ഥത, തീക്ഷ്ണത എന്നിവയാണ് വലിയ ഉത്തരവാദിത്തങ്ങൾ ചെയ്യാൻ ദൈവം നമ്മെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതയെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [1 സാമുവൽ...

ദിവസം 109: ദാവീദിൻ്റെ തിരഞ്ഞെടുപ്പും അഭിഷേകവും - The Bible in a Year മലയാളം (with Fr. Daniel Poovannathil) 18.04.2025

അമലേക്ക്യരുമായുള്ള യുദ്ധത്തിൽ സാവുൾ ദൈവത്തിൻ്റെ നിർദ്ദേശം അനുസരിച്ചില്ല. അതിനാൽ ദൈവം ദാവീദിനെ രാജാവായി അഭിഷേകം ചെയ്യുകയും സാവൂളിൽ നിന്ന് ആത്മാവ് വിട്ടുപോവുകയും ചെയ്യുന്നു. മാമ്മോദീസായിലൂടെ എന്നേക്കും നമ്മോടുകൂടെ ആയിരിക്കാൻ ദൈവം വർഷിച്ച പരിശുദ്ധാത്മാവിനെ എപ്പോഴും വിലമതിക്കാനും പരിഗണിക്കാനും തിരിച്ചറിയാനും പരിശുദ്ധാത്മാവിൻ്റെ തീ കെടുത്തിക്കളയാതിരിക്കാനുമുള്ള ഉത്തരവാദിത്വബോധം പുലർത്താം എന്ന് ഡാനിയേൽ...

ദിവസം 108: സാവൂൾ തിരസ്‌കൃതനാകുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 17.04.2025

ഇസ്രായേലിൻ്റെ രാജാവായി മാറിയ സാവൂൾ, രാജാധിരാജനായ ദൈവത്തെ സമ്പൂർണ്ണമായി ആശ്രയിച്ചും ദൈവത്തിൻ്റെ സ്വരം ഹൃദയം തുറന്നു ശ്രവിച്ചുമാണ് തൻ്റെ ജനത്തെ ഭരിക്കേണ്ടതെന്ന സാമുവലിൻ്റെ നിർദ്ദേശം മാനിക്കാതെ, അനുസരണക്കേട് കാണിച്ച് തൻ്റെ രാജസ്ഥാനം നഷ്ടപ്പെടുന്നതിനിടയാക്കുന്നു. അന്ധമായ അനുസരണവും ദൈവാശ്രയബോധവും തിരഞ്ഞെടുത്തവരിൽ നിന്ന് ദൈവം പ്രതീക്ഷിക്കുന്നു എന്നുള്ള ബോധ്യം നമുക്കുണ്ടാകണമെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്...

ദിവസം 107: സാമുവലിൻ്റെ വിടവാങ്ങൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 16.04.2025

ദൈവത്തിൻ്റെ അഭിഷേകം സ്വീകരിച്ച സാവൂളിൻ്റെ നേതൃത്വത്തിൽ ഇസ്രായേൽ ജനത അമ്മോന്യരെ തോൽപ്പിക്കുന്നതും സാവൂളിനെ ഇസ്രയേലിൻ്റെ രാജാവായി വാഴിച്ച ശേഷം സാമുവലിൻ്റെ വിടവാങ്ങൽ പ്രഖ്യാപനവുമാണ് ഇന്ന് നാം വായിക്കുന്നത്. യേശുവിനെ മാത്രം മുന്നിൽ കണ്ടുകൊണ്ട് നാം ജീവിക്കേണ്ടവരാണെന്നും കർത്താവിൽ നിന്ന് നമ്മുടെ ഹൃദയം വ്യതിചലിക്കാതിരിക്കാനുള്ള ഒരു ആത്മീയ പക്വത നമുക്ക് തരണമേ എന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പ...

ദിവസം 106: സാവൂളിനെ രാജാവായി തിരഞ്ഞെടുക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 15.04.2025

കർത്താവിൻ്റെ അരുളപ്പാടനുസരിച്ച് സാമുവൽ ഇസ്രയേലിൻ്റെ ആദ്യത്തെ രാജാവായി സാവൂളിനെ അഭിഷേകം ചെയ്യുന്ന വചനഭാഗം ഇന്ന് നാം വായിക്കുന്നു. ദൈവം തൻ്റെ ജീവൻ കൊടുത്തു വീണ്ടെടുത്ത ഓരോ മനുഷ്യാത്മാവും വിലപ്പെട്ടതാണെന്നും എത്ര ബഹുമാനത്തോടെ ആവണം നമ്മൾ മനുഷ്യരെ കാണേണ്ടതും സ്വീകരിക്കേണ്ടതും സ്നേഹിക്കേണ്ടതുമെന്നും നാം ഓരോരുത്തരും സൃഷ്ടാവായ ദൈവത്തിന് വിലപ്പെട്ടവനും പ്രിയങ്കരനും അമൂല്യനുമാണെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പ...

Intro to 'Royal Kingdom- രാജകീയ ജനം' | Fr. Daniel with Fr. Wilson 15.04.2025

'രാജകീയ ജനം' എന്ന കാലഘട്ടത്തിലേക്ക് സ്വാഗതം! ഈ കാലഘട്ടത്തിന്റെ പശ്ചാത്തലം ഒരുക്കാൻ ഫാ. ഡാനിയേലിനൊപ്പം ഫാ. വിൽസൺ ചേരുന്നു. 'രാജകീയ ജനം' എന്ന കാലഘട്ടത്തിലെ പ്രധാന കഥാപാത്രങ്ങളെയും സംഭവങ്ങളെയും അവർ അവലോകനം ചെയ്യുന്നു. ദാവീദിനെയും സോളമനെയും സൂക്ഷ്മമായി പരിശോധിക്കുന്നതിലൂടെ നമുക്ക് ചില ആഴത്തിലുള്ള ഉൾക്കാഴ്ചകൾ ലഭിക്കും. കൂടാതെ, രക്ഷാകരചരിത്രം തുടരുമ്പോൾ ഇസ്രായേൽ ജനത ഒരു രാജാവിനെ ആവശ്യപ്പെട്ടതിന്റെ വ്യക്...

ദിവസം 105: യേശുവിൻ്റെ മരണവും ഉയർപ്പും - The Bible in a Year മലയാളം (with Fr. Daniel Poovannathil) 14.04.2025

മരണത്തിനു വിധിക്കപ്പെട്ട യേശുവിൻ്റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും പിന്നീട് ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നതും വിവരിക്കുന്ന സുവിശേഷ ഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. യോഹന്നാൻ്റെ പുത്രനായ ശിമയോനെ, നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്ന ചോദ്യം യേശു, നമ്മളോടു ചോദിക്കുമ്പോൾ, ഉവ്വ് കർത്താവേ, ഞാൻ നിന്നെ വിശ്വസിക്കുന്നു, സ്നേഹിക്കുന്നു എന്ന് പറയാൻ നമുക്ക് സാധിക്കണമെന്നും ഡാനിയേൽ അച്ചൻ...

ദിവസം 104: യേശു മരണത്തിനു വിധിക്കപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 13.04.2025

മരണത്തിനു വിധിക്കുന്നതിനു മുൻപ് യേശു ശിഷ്യന്മാരോട് സംസാരിക്കുന്നതും യേശുവിൻ്റെ അന്തിമ പ്രാർത്ഥനയും തുടർന്ന് പീലാത്തോസിൻ്റെ മുൻപിൽ എത്തിക്കുന്നതുമായ ഭാഗങ്ങൾ ഇന്ന് നാം വായിക്കുന്നു. നിർണായകമായ ഒരു തിരഞ്ഞെടുപ്പിന് ദൈവവചനം നമ്മെ വിളിക്കുകയാണ്, ക്രിസ്തുവിനെയും ലോകത്തെയും ദൈവം നമ്മുടെ മുമ്പിൽ വെച്ചിരിക്കുന്നു. നമ്മൾ ആരെ തിരഞ്ഞെടുക്കുന്നു എന്നതാണ് നമ്മുടെ ജീവിതഗതിയെ നിർണയിക്കാൻ പോകുന്നതെന്നും യേശുവിനെ തി...

ദിവസം 103: യേശു പിതാവിലേക്കുള്ള വഴി - The Bible in a Year മലയാളം (with Fr. Daniel Poovannathil) 12.04.2025

ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി സ്നേഹത്തിൻ്റെ മാതൃക നൽകിയ യേശു പുതിയൊരു കല്പന നൽകുന്നു; 'ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ'. നമ്മുടെ സഹായകനായി പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്ന യേശുവിൻ്റെ സ്നേഹത്തിൻ്റെ ആഴം മനസ്സിലാക്കാനും ദിവ്യകാരുണ്യത്തോട് കൂടുതൽ സ്നേഹമുള്ളവരായി ജീവിക്കാനും നമുക്ക് സാധിക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [യോഹന്നാൻ 13-15, സുഭാഷിതങ്ങൾ 6:6-11] — BIY...

ദിവസം 102: ലാസറിനെ ഉയിർപ്പിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 11.04.2025

വി. യോഹന്നാൻ്റെ സുവിശേഷത്തിൽ നല്ല ആട്ടിടയൻ്റെ ഉപമയും ലാസറിനെ ഉയർപ്പിക്കുന്ന രംഗവും നാം വായിക്കുന്നു. ക്രിസ്തുവിൽ നമ്മൾ വിശ്വസിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഭവം സുരക്ഷിതബോധമാണെന്നും, ക്രിസ്തു ഓരോ നിമിഷവും നമ്മെ മാടിവിളിക്കുന്നത് ജീവൻ്റെ പൂർണ്ണതയിൽ ജീവിക്കാൻ വേണ്ടിയാണെന്നും ഈ ജീവിതം അതിൻ്റെ പൂർണ്ണതയിലും സമൃദ്ധിയിലും ജീവിക്കാനുള്ള കൃപ ഞങ്ങൾക്ക് തരണമേ എന്ന് നമ്മൾ കർത്താവിനോട് നിരന്തരമായി...

ദിവസം 101: യേശു ലോകത്തിൻ്റെ പ്രകാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 10.04.2025

യേശു ജീവജലത്തിൻ്റെ ഉറവയാണെന്നും നമ്മെ യഥാർത്ഥ വഴിയിലൂടെ നയിക്കുന്ന വെളിച്ചം യേശുവാണെന്നും അന്ധകാരത്തിൻ്റെ ആധിപത്യത്തിൽനിന്ന് യേശുവിലേക്കുള്ള വരവ് വെളിച്ചത്തിലേക്കുള്ള വരവാണെന്നും ഇന്നത്തെ വായനകളിൽനിന്നും നാം മനസ്സിലാക്കുന്നു. ഉയർന്ന വിധത്തിൽ ചിന്തിക്കാനും, കാര്യങ്ങളെ കുറെക്കൂടി പക്വതയോടെ കാണാനും, വഴക്കും കലഹങ്ങളും പ്രശ്നങ്ങളും ഒഴിവാക്കി പക്വതയോടെ ജീവിക്കാനും സ്നേഹത്തോടെ സംസാരിക്കാനും നമ്മെ സഹായിക്...

ദിവസം 100: യേശു ജീവൻ്റെ അപ്പം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 09.04.2025

യോഹന്നാൻ്റെ സുവിശേഷത്തിൽ, വ്യക്തിപരമായി യേശുവിനെ മുട്ടി രക്ഷ അനുഭവിക്കുന്ന സമരിയക്കാരി സ്ത്രീ, രാജസേവകൻ, ബേത്‌സഥാകുളക്കരയിലെ രോഗി എന്നിവരെപ്പറ്റിയുള്ള ഭാഗങ്ങളും അപ്പം വർധിപ്പിച്ച അദ്‌ഭുതവും യേശു വെള്ളത്തിനുമീതെ നടക്കുന്നതും ഇന്ന് ശ്രവിക്കാം. ഈ വചനവായനയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിൽ സംഭവിക്കേണ്ടതായ മാറ്റങ്ങളെക്കുറിച്ചും ദിവ്യകാരുണ്യത്തിൽ ഈശോയെ സ്നേഹിച്ചാൽ യഥാർത്ഥത്തിൽ ഈശോയുടെ സ്നേഹ...

Ouça o podcast The Bible in a Year - Malayalam no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos