Ascension

The Bible in a Year - Malayalam

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning s...

Não deixe de visitar o site do podcast e apoiar quem o produz: biymalayalam.fireside.fm

Autor

Ascension

Categoria

Religion

Site do podcast

biymalayalam.fireside.fm

Último episódio

30 de dez de 2025

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

ദിവസം 171: ഏലിയായും എലീഷായും - The Bible in a Year മലയാളം (with Fr. Daniel Poovannathil) 19.06.2025

ഏലിയാ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നതും എലീഷാ പ്രവാചകൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും വിശദീകരിക്കുന്ന വചനഭാഗങ്ങൾ രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, അമസിയാ രാജാവിൻ്റെ ഭരണകാലം വിവരിക്കുന്ന ഭാഗങ്ങൾ ദിനവൃത്താന്ത പുസ്തകത്തിൽ നിന്നും നാം വായിക്കുന്നു. കൃപാവരത്തിൻ്റെ വഴികളോടു ചേർന്നു നിൽക്കാനുള്ള ഒരാഗ്രഹം ഞങ്ങൾക്ക് നൽകണമേയെന്നും പൈശാചിക ശക്തികളെ പരാജയപ്പെടുത്തുന്ന ദൈവശക്തി ഞങ്ങളിൽ എപ്പോഴും നിറഞ്ഞു നി...

ദിവസം 170: യോവാഷിൻ്റെ പതനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 18.06.2025

കർത്താവിനെ മറന്ന് അന്യദൈവങ്ങളെ ആശ്രയിച്ച അഹസിയാ രാജാവിൻ്റെ ദാരുണാന്ത്യവും യഹോയാദായുടെ കാരുണ്യത്താൽ രാജസ്ഥാനം ഏറ്റെടുത്തു നന്നായി തുടങ്ങിയ യോവാഷ് കർത്താവിനെ ഉപേക്ഷിച്ച് വിഗ്രഹാരാധനയിലേക്കു തിരിഞ്ഞ് മോശമായി അവസാനിപ്പിച്ച ചരിത്രവും ഇന്ന് നാം ശ്രവിക്കുന്നു. കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറും എന്ന് വിശ്വസിക്കുകയും കർത്താവ് നൽകുന്ന താക്കീതുകളെ ഗൗരവമായി എടുക്കേണ്ടതുണ്ടെന്നും കർത്താവിൻ്റെ വചനത്തിൽ ന...

ദിവസം 169: യഹോയാദായുടെ വിശ്വസ്തത - The Bible in a Year മലയാളം (with Fr. Daniel Poovannathil) 17.06.2025

കർത്താവിൻ്റെ പ്രവാചകനായ മികായായുടെ വാക്കുകൾക്ക് വിലകൊടുക്കാതെ ആരാം രാജാവിനെതിരെ യുദ്ധം ചെയ്യാൻ പുറപ്പെട്ട ആഹാബിൻ്റെ മരണവും, കർത്താവിൻ്റെ ദൃഷ്‌ടികളിൽ ശരിയായതു പ്രവർത്തിച്ച് യൂദാ ഭരിച്ച യഹോഷാഫാത്തിൻ്റെ ജീവിതവും ഇന്ന് നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ സത്യം മാത്രമേ പറയൂ എന്ന വാശിയുള്ള മികായാ പ്രവാചകൻ്റെ നിലപാടും, യഹോയാദാ എന്ന പ്രധാന പുരോഹിതനെപ്പോലെ ദൈവികമായി ചിന്തിക്കുന്ന നേതാക്കന്മാർ ഉണ്ടായാൽ അത് ദേശത്...

ദിവസം 168: ദുഷ്ടന്മാരായ രാജാക്കന്മാർ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 16.06.2025

പ്രവാചക ശബ്ദത്തിന് ചെവികൊടുക്കാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിച്ച ആഹാബ്, യഹോറാം, അഹസിയാ, അത്താലിയാ രാജ്ഞി തുടങ്ങിയവരുടെ കിരാതഭരണവും അധമപ്രവർത്തികളും അവർക്കു ദൈവം കൊടുത്ത ശിക്ഷകളും വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മുടെ ചുവടുകൾ ദൈവവഴിയിൽ നിന്ന് പിഴയ്ക്കുമ്പോൾ, നമ്മെ ദൈവദിശയിലേക്കു തിരിച്ചുവിടാൻ ഓരോ പ്രവാചകർ, മനസ്സാക്ഷിയുടെ രൂപത്തിലും സഹജീവികളുടെ രൂപത്തിലും ദൈവവചനമായും നമ്മുടെ ജീവി...

ദിവസം 167: ദിവ്യകാരുണ്യത്തിലൂടെ ആത്മീയശക്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil) 15.06.2025

ജസെബെലിൻ്റെ ഭീഷണിയെത്തുടർന്ന് സ്വന്തം ജീവനുവേണ്ടി പലായനം ചെയ്യുന്ന ഏലിയായ്ക്ക് കർത്താവിൻ്റെ ദൂതൻ അപ്പവും വെള്ളവും എത്തിച്ചുകൊടുക്കുന്നതും, ചെയ്തു തീർക്കാനുള്ള ദൗത്യങ്ങൾ കർത്താവ് ഏല്പിച്ചുകൊടുക്കുന്നതും വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം വായിക്കുന്നത്. പ്രത്യാശ നഷ്ടപ്പെട്ട്, നിരാശ ബാധിച്ച്, ജീവിതത്തിൻ്റെ പ്രതിസന്ധികളിൽ തളർന്നുപോകുമ്പോൾ മുന്നോട്ടു പോകാൻ വേണ്ട ആത്മീയശക്തി നേടാൻ ദിവ്യകാരുണ്യത്തിൻ്റെ...

ദിവസം 166: ഏലിയായുടെ തീക്ഷ്‌ണത - The Bible in a Year മലയാളം (with Fr. Daniel Poovannathil) 14.06.2025

ഏലിയായുടെ പ്രവാചക ജീവിതത്തിലെ പ്രധാനപ്പെട്ട ചില സംഭവങ്ങൾ വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. തിന്മ ഉപേക്ഷിക്കുകയും തിന്മയുടെ സ്വാധീനശക്തികളെ തള്ളിപ്പറയുകയും ചെയ്യുമ്പോഴാണ് നമ്മുടെ ജീവിതത്തിൽ ദൈവത്തിൻ്റെ പ്രവർത്തികൾ കാണാൻ കഴിയുന്നത്‌. ദൈവം ആഗ്രഹിക്കാത്ത സഖ്യത്തിൽ ഏർപ്പെടാതിരിക്കാനുള്ള കൃപയും ഏലിയായുടെ തീഷ്ണതയും പ്രാർത്ഥനാചൈതന്യവും വിശ്വാസത്തിൻ്റെ കൃപയും ഞങ്ങൾക്ക് നൽകണമേയെന്നും പ്രാ...

ദിവസം 165: രാജാക്കന്മാരുടെ ചരിത്രം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 13.06.2025

ഇസ്രായേൽ രാജാക്കന്മാരുടെയും യൂദാരാജാക്കന്മാരുടേയും ചരിത്രം വിവരിച്ചു തുടങ്ങുന്ന ഭാഗങ്ങളാണ് ഇന്ന് നാം വായിക്കുന്നത്. ചില രാജാക്കന്മാർ കർത്താവിനോടു വിശ്വസ്തത പുലർത്തി ഭരണം നിർവ്വഹിച്ചപ്പോൾ മറ്റുള്ളവർ ദൈവദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചവരായിരുന്നു. ഓരോ രാജാവിൻ്റെയും സ്ഥാനത്ത് നമ്മെത്തന്നെ നിർത്തി നമ്മൾ വിശ്വസ്തരാണോ, അവിശ്വസ്തരാണോ എന്ന് വിലയിരുത്താനുള്ള ഒരു അവസരമാക്കി ഈ വായനകളെ മാറ്റണമേ എന്ന് പ്രാർത്ഥിക്ക...

ദിവസം 164: വിഗ്രഹങ്ങൾ തകർക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 12.06.2025

കർത്താവിനെതിരായി പ്രവർത്തിക്കുകയും ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്ത ഇസ്രായേൽ രാജാവായ ജെറോബോവാമിനെ ദൈവം ശിക്ഷിക്കുന്നതും യൂദാ രാജാവായ റെഹോബോവാം പൂജാഗിരികളും സ്തംഭങ്ങളും അഷേരാകളും ഉണ്ടാക്കി കർത്താവിനെതിരെ തിന്മ പ്രവർത്തിക്കുകയും ചെയ്ത സംഭവങ്ങളും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. നാം വിജയികളാകണമെന്നല്ല, വിശ്വസ്തരാകണമെന്നതാണ് ദൈവം ആഗ്രഹിക്കുന്നതെന്നും തെറ്റുകൾ തിരുത്തി ദൈവത്തിലേക്ക് തിരികെ നടക്കണമെന്...

ദിവസം 163: വിശ്വസ്തതയിലൂടെ വിജയം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 11.06.2025

ബേഥേലിനെതിരെ പ്രവചനം നടത്തിയ ദൈവപുരുഷനോട് ജെറോബോവാം പ്രതികരിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ചെറിയ കാര്യങ്ങളിലെ വിശ്വസ്തത വലിയ കാര്യങ്ങൾ ദൈവം നമ്മെക്കൊണ്ട് ചെയ്യിക്കുന്നതിന് ഇടയാക്കും എന്ന സന്ദേശം തിരിച്ചറിഞ്ഞ് ഓരോ ചെറിയ കാര്യത്തിലും ദൈവത്തോട് വിശ്വസ്തരായി ജീവിക്കാനുള്ള ഹൃദയത്തിൻ്റെ തുറവിയും വിവേചനാവരവും വിവേകവും തന്ന് ഞങ്ങളെ സഹായിക്കണമേയ...

ദിവസം 162: ഇസ്രായേൽ വിഭജിക്കപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 10.06.2025

സോളമൻ രാജാവിൻ്റെ മരണശേഷം ഇസ്രായേൽ രാജ്യം വിഭജിക്കപ്പെടുന്നതും ജനം വിഗ്രഹാരാധനയിലേക്കു തിരിയുന്ന സാഹചര്യങ്ങളുണ്ടാകുന്നതുമായി ബന്ധപ്പെട്ട വചന ഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മുടെ ജീവിതത്തില പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നത് പരിശുദ്ധാത്മാവിനോട് ആലോചന ചെയ്‌തുവേണമെന്നും ആരേയും ഭാരപ്പെടുത്താത്ത, ആർക്കും ഭാരം ആവാത്ത, ആരുടേയും നുകത്തിൻ്റെ ഭാരം വർദ്ധിപ്പിക്കാത്തവരാക്കി ഞങ്ങളെ മാറ്റണമെ എന്ന് പ്ര...

Intro to 'Divided Kingdom- വിഭക്ത രാജ്യം' | Fr. Daniel & Fr. Wilson 10.06.2025

വിഭക്ത രാജ്യം കാലഘട്ടത്തിലേക്ക് സ്വാഗതം! നമ്മുടെ ബൈബിൾ വായനകളുടെ ബാക്കി ഭാഗങ്ങൾ മനസ്സിലാക്കാൻ ആവശ്യമായ ചില നിർണായക കാര്യങ്ങൾ വിശദീകരിക്കാൻ ഫാ. വിൽസൺ വീണ്ടും ഫാ. ഡാനിയേലിനൊപ്പം ചേരുന്നു.യൂദായുടെയും ഇസ്രായേലിന്റെയും വിഭജിക്കപ്പെട്ട രണ്ട് രാജ്യങ്ങളെ ഭരിച്ച നല്ലവരായ രാജാക്കന്മാരെക്കുറിച്ചും മോശപ്പെട്ട രാജാക്കന്മാരെക്കുറിച്ചും അവർ സംസാരിക്കുന്നത് അടുത്ത കാലഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് സന്ദർഭം മന...

ദിവസം 161: യേശുവിൻ്റെ മരണവും ഉത്ഥാനവും - The Bible in a Year മലയാളം (with Fr. Daniel Poovannathil) 09.06.2025

പീലാത്തോസിൻ്റെ മുമ്പിൽ ഹാജരാക്കപ്പെട്ട യേശുവിനെ വിചാരണ ചെയ്യുന്നതും മരണത്തിനു വിധിക്കുന്നതും, തുടർന്നുള്ള കുരിശുമരണവും സംസ്കാരവും ഉത്ഥാനവും സ്വർഗാരോഹണവും പ്രതിപാദിക്കുന്ന വചനഭാഗമാണ് ഇന്ന് നാം ശ്രവിക്കുന്നത്. സൈറീൻകാരനായ ശിമയോൻ യേശുവിൻ്റെ കുരിശു ചുമക്കാൻ സഹായിച്ചതുപോലെ ദൈവരാജ്യത്തിൻ്റെ ക്ലേശങ്ങളിൽ നമ്മളും പങ്കുചേർന്നാൽ, യേശുവിൻ്റെ കുരിശിൻ്റെ അറ്റം പിടിക്കാൻ സഹായിച്ചാൽ, നമ്മുടെ തലമുറകളെ ദൈവം അനുഗ്രഹ...

ദിവസം 160: യുഗാന്ത്യത്തെക്കുറിച്ച് പ്രവചനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 08.06.2025

ദേവാലയത്തിൻ്റെ നാശത്തെക്കുറിച്ചും യുഗാന്ത്യത്തെക്കുറിച്ചുമുള്ള യേശുവിൻ്റെ പ്രവചനവും പീഡാനുഭവത്തിനു മുൻപുള്ള പെസഹാ ആചരണവും, ഗത്സെമനിലെ പ്രാർത്ഥന, യൂദാസിൻ്റെ ഒറ്റിക്കൊടുക്കൽ തുടങ്ങി പത്രോസ് തള്ളിപ്പറയുന്നതു വരെയുള്ള സംഭവങ്ങൾ ഇന്ന് നാം ശ്രവിക്കുന്നു. മൂന്നു പ്രാവശ്യം തന്നെ തള്ളിപ്പറഞ്ഞ പത്രോസിനെ സ്നേഹപൂർവം നോക്കുന്ന യേശുവിൻ്റെ സ്നേഹത്തിൻ്റെ സാന്ത്വനവാക്കുകൾ, വീണുപോയ ഏതൊരു മനുഷ്യനും മടങ്ങി വരാൻ കഴിയും...

ദിവസം 159: രാജകീയപ്രവേശം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 07.06.2025

യേശുവിൻ്റെ രാജകീയ പ്രവേശവും ദേവാലയശുദ്ധീകരണവും അത്തിവൃക്ഷത്തെ ശപിക്കുന്നതുമായ സംഭവങ്ങൾ വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണമനസ്സോടും പൂർണ ശക്തിയോടും കൂടി ദൈവത്തെ സ്നേഹിക്കാനും, കാലത്തും അകാലത്തും ഫലം പുറപ്പെടുവിക്കുന്നവരായി ജീവിക്കാനും വിധവയുടെ കാണിക്ക പോലെ സമ്പൂർണ്ണമായി ദൈവത്തിനു നമ്മെത്തന്നെ സമർപ്പിക്കാനും പരിശ്രമിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്...

ദിവസം 158: യേശു രൂപാന്തരപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 06.06.2025

യേശുവിൻ്റെ രൂപാന്തരീകരണവും പീഡാനുഭവ-മരണ-ഉത്ഥാനങ്ങളെപ്പറ്റിയുള്ള രണ്ടും മൂന്നും പ്രവചനങ്ങളും വിവാഹമോചനത്തെപ്പറ്റിയുള്ള വിശദീകരണവും ശിശുക്കളെ അനുഗ്രഹിക്കുന്നതും സെബദിപുത്രന്മാരുടെ അഭ്യർഥനയും ഉൾപ്പെടുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ഒരു പാത്രം വെള്ളമെങ്കിലും ക്രിസ്തുവിൻ്റെ പേരിൽ നിങ്ങൾ ആർക്കെങ്കിലും കൊടുത്താൽ, അല്ലെങ്കിൽ നിങ്ങൾക്ക് ആരെങ്കിലും കുടിക്കാൻ തന്നാൽ അവർക്ക് അതിൻ്റെ പ്രതിഫലം നഷ്ടമ...

ദിവസം 157: യേശുവിനെ അനുഗമിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil) 05.06.2025

ഫരിസേയരും നിയമജ്ഞരും യേശുവിനോട് പാരമ്പര്യത്തെക്കുറിച്ചു തർക്കിക്കുന്നതും യേശു ജനങ്ങളെ ആന്തരികവും ബാഹ്യവുമായ ശുദ്ധിയെക്കുറിച്ചു പഠിപ്പിക്കുന്നതും സീറോ-ഫിനിഷ്യൻ സ്ത്രീയുടെ വിശ്വാസത്തെപ്പറ്റിയും വീണ്ടും അപ്പം വർധിപ്പിക്കുന്നതും പ്രതിപാദിക്കുന്ന വചനഭാഗങ്ങൾ ഇന്ന് നാം ശ്രവിക്കുന്നു. ബാഹ്യമായ മതാനുഷ്ഠാനങ്ങൾ നടത്തുന്നവരായി മാറുന്നതിനു പകരം ആത്മീയ ഹൃദയനവീകരണമുള്ളവരായി മാറാൻ സഹായിക്കണമേയെന്നും ഞങ്ങളുടെ അവകാ...

ദിവസം 156: ഭയപ്പെടാതെ വിശ്വസിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil) 04.06.2025

വി. മർക്കോസിൻ്റെ സുവിശേഷത്തിൽ യേശു അപ്പം വർധിപ്പിച്ചതുൾപ്പെടെയുള്ള അദ്‌ഭുതപ്രവർത്തനങ്ങളും രോഗശാന്തിയും വിവരിക്കുന്ന വചനഭാഗമാണ് ഇന്ന് നാം ശ്രവിക്കുന്നത്. സ്വന്തം വീടിൻ്റെ പരിസരങ്ങളിലും പ്രിയപ്പെട്ടവർക്കിടയിലും സുവിശേഷത്തിനു സാക്ഷ്യം നൽകുന്നത് പ്രയാസമുള്ള കാര്യമാണെങ്കിലും അതിനുള്ള ദൈവകൃപയ്ക്കു വേണ്ടി പരിശ്രമിക്കാനും നമ്മൾ ക്രിസ്തുവിനെപ്പോലെ ആവുന്നതല്ല ക്രിസ്തീയജീവിതം, മറിച്ച് നമ്മൾ ക്രിസ്തുവിൻ്റെ സ്...

ദിവസം 155: അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 03.06.2025

നിയമജ്ഞരും ഫരിസേയരും യേശുവിൻ്റെ പ്രവർത്തികളെ വിമർശിക്കുന്നതും വാഗ്വാദത്തിലേർപ്പെടുന്നതും വിവരിക്കുന്ന വചന ഭാഗങ്ങളും, ഉപമകളിലൂടെ യേശു ജനങ്ങളോട് സംസാരിക്കുന്നതും പന്ത്രണ്ടു അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നതുമായ വചനഭാഗങ്ങളും ഇന്ന് നാം ശ്രവിക്കുന്നു. ക്രിസ്തുവിനെക്കുറിച്ചുള്ള പൂർണമായ ധാരണകൾ രൂപപ്പെട്ടതിനുശേഷം ക്രിസ്തുവിനെ ലോകത്തോട് പ്രഘോഷിക്കാനുള്ള ധൈര്യം ഞങ്ങൾക്ക് തരണമേയെന്നു പ്രാർത്ഥിക്കാൻ ഡാനിയേൽ അ...

ദിവസം 154: സ്നാപകൻ്റെ പ്രഭാഷണം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 02.06.2025

സ്നാപകയോഹന്നാൻ്റെ പ്രഭാഷണം മുതൽ ചുങ്കസ്ഥലത്തുനിന്ന് ലേവിയെ വിളിക്കുന്നത് വരെ മാർക്കോസിൻ്റെ സുവിശേഷത്തിൽ നമ്മൾ വായിക്കുന്നു. യേശു ദൈവപുത്രനാണ് എന്ന് ലോകത്തോട് വിളിച്ചു പറയുന്നതാണ് സുവിശേഷം എന്നും മനുഷ്യൻ്റെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും വിമോചിപ്പിക്കുന്ന സുവിശേഷമാണ് ക്രിസ്തുവിൻ്റെ സുവിശേഷം എന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു. [മർക്കോസ് 1-2, സങ്കീർത്തനങ്ങൾ11] — BIY INDIA LINKS— 🔸Official Bibl...

Intro to 'Messianic Checkpoint 2- മിശിഹായിലേക്കുള്ള പരിശോധനാ മുനമ്പ് 2' | Fr. Daniel & Fr. Wilson 02.06.2025

മിശിഹായിലേക്കുള്ള രണ്ടാമത്തെ പരിശോധനാ മുനമ്പിൽ എത്തിയതിന് അഭിനന്ദനങ്ങൾ! ഇന്ന് ഫാ. ഡാനിയേലും ഫാ. വിൽസണും ചേർന്ന് മർക്കോസിന്റെ സുവിശേഷം പഠിക്കാൻ സഹായിക്കുന്ന ഒരു ചർച്ചാപരിപാടിയിൽ പങ്കുചേരും. ഏറ്റവും ചെറിയ സുവിശേഷത്തെക്കുറിച്ചും മറ്റ് വിവരണങ്ങളിൽ നിന്ന് അതിനെ വ്യത്യസ്തമാക്കുന്നതെന്താണെന്നും അവർ ചർച്ച ചെയ്യുന്നു. മർക്കോസ് യഥാർത്ഥത്തിൽ ആരായിരുന്നുവെന്നും 12 അപ്പസ്തോലന്മാരിൽ ഒരാളല്ലായിരുന്നിട്ടും യേശുവി...

ദിവസം 153: സോളമൻ്റെ മരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 01.06.2025

ജ്ഞാനിയായ ഒരു രാജാവിൽനിന്ന് സമ്പൂർണമായ അന്യദൈവ ആരാധനയിലേക്ക് എത്തിപ്പെട്ട ഒരു അവിശ്വസ്തതനായി സോളമൻ മാറിയതിനെപ്പറ്റിയും സോളമൻ്റെ മരണവും ഇന്ന് നാം വായിക്കുന്നു. നന്നായി ആരംഭിച്ച ഒരാൾക്ക് എങ്ങനെ മോശമായി പൂർത്തിയാക്കാൻ കഴിയും എന്നു തെളിയിച്ച സോളമൻ്റെ ജീവിതം, ജ്ഞാനിയിൽ നിന്ന് മൂഢനിലേക്കുള്ള ഒരു യാത്ര ഏതൊരാളുടേയും സാധ്യതയാണെന്ന് തിരിച്ചറിയാനും ദൈവം നൽകുന്ന മുന്നറിയിപ്പുകളെ ഗൗരവമായി എടുക്കാനും നമുക്ക് പാ...

ദിവസം 152: ഷേബാരാജ്ഞിയുടെ സന്ദർശനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 31.05.2025

സോളമൻ രാജാവിൻ്റെ കീർത്തി അറിഞ്ഞ ഷേബാ രാജ്ഞിയുടെ സന്ദർശനവും സോളമൻ രാജാവിൻ്റെ ജ്ഞാനത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും വ്യാപ്തി മനസ്സിലാക്കിയ ഷേബാരാജ്ഞി ദൈവത്തെ മഹത്വപ്പെടുത്തുന്നതുമായ ഭാഗമാണ് രാജാക്കന്മാരുടെ പുസ്തകത്തിൽ നാം വായിക്കുന്നത്. ക്രിസ്തുവിൻ്റെ സ്വന്തമാവുക എന്നതിൻ്റെ മൂല്യം തിരിച്ചറിഞ്ഞ് ക്രിസ്തുവിൻ്റെ നാമത്തിൽ കുരിശു വരയ്ക്കാൻ ഭാഗ്യം കിട്ടിയ നമ്മുടെ നെറ്റിത്തടം മുതൽ, ക്രിസ്തു പിറന്ന മണ്ണിൽ സഞ്...

ദിവസം 151: സോളമനു ദൈവത്തിൻ്റെ വാഗ്ദാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 30.05.2025

ജറുസലേം ദേവാലയവും രാജകൊട്ടാരവും പണിതീർത്ത സോളമന് ദൈവം നൽകിയ വാഗ്ദാനങ്ങളും മുന്നറിയിപ്പുമാണ് ഇന്ന് നാം വായിക്കുന്നത്. വിരുന്നു നടക്കുന്ന വീട്ടിൽ പോകുന്നതിനേക്കാൾ നല്ലത്, വിലാപം നടക്കുന്ന വീട്ടിൽ പോകുന്നതാണ് തുടങ്ങിയ സഭാപ്രസംഗകൻ്റെ മനോഹരമായ വാക്യങ്ങളും നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ പാതകളിൽ നിന്ന് വ്യതിചലിച്ചു പോയ നിമിഷങ്ങളെയോർത്തു പശ്ചാത്തപിച്ച് മടങ്ങിവരാനുള്ള ദൈവകൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ ഡാന...

ദിവസം 150: സോളമൻ്റെ പ്രാർത്ഥന - The Bible in a Year മലയാളം (with Fr. Daniel Poovannathil) 29.05.2025

സോളമൻ ഉടമ്പടിപേടകം ജെറുസലേം ദേവാലയത്തിൽ കൊണ്ടുവന്ന് പ്രതിഷ്ഠിക്കുന്നതും സോളമൻ നടത്തുന്ന സുദീർഘമായ പ്രാർത്ഥനയുമാണ് ഇന്ന് നാം വായിക്കുന്നത്. സോളമനെപ്പോലെ ഹൃദയം തുറന്നു പ്രാർത്ഥിക്കാൻ നമ്മെ സഹായിക്കണമേയെന്നും അനേകർക്കുവേണ്ടി പ്രാർത്ഥനയിൽ മുട്ടുകൾ മടക്കാനുള്ള മധ്യസ്ഥപ്രാർഥനയുടെ കൃപാവരവും ഞങ്ങൾക്കു നല്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു. [1 രാജാക്കന്മാർ 8, സഭാപ്രസംഗകൻ 3-5 സങ്കീ...

ദിവസം 149: ദേവാലയസജ്ജീകരണ നിർമ്മാണങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 28.05.2025

ജറുസലേം ദേവാലയനിർമ്മാണത്തോടനുബന്ധിച്ചുള്ള ഇതരസജ്ജീകരണങ്ങളുടെ നിർമ്മാണവും രാജകൊട്ടാരനിർമ്മാണത്തിൻ്റെ വിവരങ്ങളും രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും ശ്രവിക്കാം. ദൈവം മാത്രമാണ് ഒരാളുടെ ആനന്ദത്തിൻ്റെ ആധാരം എന്നും മനുഷ്യൻ്റെ നിതാന്തമായ അന്തർദാഹങ്ങളെ ശമിപ്പിക്കാൻ ഭൂമി വെച്ചുവിളമ്പുന്ന ഒരു സന്തോഷത്തിനും കഴിയില്ലെന്ന് ഓർമ്മിപ്പിക്കുകയാണ് സഭാപ്രസംഗകൻ്റെ പുസ്തക വായനയിലൂടെ ദൈവത്തിൻ്റെ ആത്മാവ് എന്ന് ഡാനിയേൽ അ...

Ouça o podcast The Bible in a Year - Malayalam no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos