SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1246 episódios

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Não deixe de visitar o site do podcast e apoiar quem o produz: www.sbs.com.au

Autor

SBS

Categoria

News

Site do podcast

www.sbs.com.au

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

ഫാക്ടറി തൊഴിലാളിയിൽ നിന്ന് ബസ് ഡ്രൈവിങിലേക്ക്; മകന്റെ സ്വപ്നത്തിനൊപ്പം പോരാടിയ അമ്മയുടെ കഥ 10.05.2026

പതിനാല് വർഷങ്ങൾക്ക് മുൻപ് ഒൻപത് വയസ്സുകാരനായ മകനെയും ചേർത്തുപിടിച്ച് ഓസ്‌ട്രേലിയൻ മണ്ണിലേക്ക് വിമാനം കയറുമ്പോൾ ആ അമ്മയുടെ ഉള്ളിൽ ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ; തന്റെ മകനൊരു സുരക്ഷിത ഭാവി.അമ്മയുടെ തണലിൽ വളർന്ന മകൻ ഇന്ന് ന്യൂസൌത്ത് വെയിൽസ് പൊലീസ് ഉദ്യോഗസ്ഥനാണ്.. കേൾക്കാം ഈ മാതൃദിനത്തിൽ അമ്മയുടേയും മകൻറേയും കഥ..

ഓസ്ട്രേലിയ പോയവാരം: ബജറ്റിൽ 64 ബില്യൺ ഡോളറിൻറെ നീക്കിയിരിപ്പ് ഉണ്ടാകുമെന്ന് ട്രഷറർ; NDISൽ നിന്ന് ഓട്ടിസം ബാധിതരെ ഒഴിവാക്കില്ലെന്ന് സർക്കാർ 09.05.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

ഇന്നത്തെ വാർത്ത: സിറിയയിൽ നിന്നെത്തിയ മൂന്ന് സ്ത്രീകൾക്ക് ജാമ്യമില്ല; അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും 08.05.2026

2026 മെയ് എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

പലിശ കൂട്ടൽ മാത്രമാണോ പരിഹാരം? പണപ്പെരുപ്പം കുറയ്ക്കാൻ സഹായിക്കുന്ന നിർദ്ദേശങ്ങളുമായി വിദഗ്ദർ 08.05.2026

ഈ വർഷം ഇത് മൂന്നാം തവണയാണ് RBA പലിശ നിരക്ക് വർദ്ധിപ്പിക്കുന്നത്. പലിശയുടെ സമ്മർദ്ദം ഭവന വായ്പയുള്ളവരെയാണ് ദോഷകരമായി ബാധിക്കുന്നത്. പണപ്പെരുപ്പം പ്രതിരോധിക്കാൻ പലിശ കൂട്ടുക മാത്രമല്ല പോംവഴിയെന്ന് ചില വിദഗ്ദ്ധർ നിർദേശിക്കുന്നു. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമിന് നേരെ സൈബർ ആക്രമണം; ഓസ്‌ട്രേലിയയിലുടനീളം ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു 07.05.2026

2026 മെയ് ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

മീനില്ലാതെ കഴിക്കരുത്; മത്സ്യവിഭവങ്ങൾ തലച്ചോറിനെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന് പഠനം 07.05.2026

കടൽ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മറവിരോഗത്തേയും അൽഷിമേഴ്സിനെയും പ്രതിരോധിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ശരീരത്തിനാവശ്യമായ ഒട്ടേറെ വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണ് മത്സ്യവിഭവങ്ങളെന്നും പഠനം പറയുന്നു. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....

ഇന്നത്തെ വാർത്ത: IS ബന്ധമുണ്ടെന്ന് കരുതുന്ന സംഘം ഓസ്ട്രേലിയയിലേക്ക്;എത്തിയാൽ ഉടൻ അറസ്റ്റെന്ന് പൊലീസ് 06.05.2026

2026 മെയ് ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

വൈറസ് മനുഷ്യരിലേക്ക് പകരുമോ എന്നതിൽ ആശങ്ക; ആഡംബര കപ്പലിൽ ഓസ്ട്രേലിയക്കാരും 06.05.2026

കപ്പലിൽ എലികളില്ല എന്ന് ഉറപ്പാക്കിയതിനാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസാണോ എന്ന് പരിശോധിക്കുകയാണ് ലോകാരോഗ്യ സംഘടന. നിലവിൽ കപ്പലിലുള്ള 147 യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ലോകാരോഗ്യ സംഘടന നടപടികൾ ആരംഭിച്ചിട്ടുണ്ട്. രോഗബാധിതർ സഞ്ചരിച്ച വിമാനങ്ങളിലെ യാത്രക്കാരെ കണ്ടെത്താനുള്ള സമ്പർക്കപ്പട്ടികയും തയ്യാറാക്കും. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..

ഇന്നത്തെ വാർത്ത: പലിശ വീണ്ടു കൂട്ടി RBA; പണപ്പെരുപ്പം ഇനിയും ഉയരുമെന്നും മുന്നറിയിപ്പ് 05.05.2026

2026 മെയ് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

'ആഴ്ചയിൽ കുറഞ്ഞത് രണ്ടര മണിക്കൂർ വ്യായാമം നിർബന്ധം'; തണുപ്പുകാലത്ത് ശരീരം എങ്ങനെ ഫിറ്റായി സംരക്ഷിക്കാം 05.05.2026

തണുപ്പുകാലത്ത് നമ്മുടെ ശരീരത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. ഭക്ഷണരീതിയിലും വർക്കൗട്ടിലും വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ ഫിറ്റ്നസ്സ് നിലനിർത്തുവാൻ സാധിക്കും. ശൈത്യകാലത്ത് ഫിറ്റ്നസിൻറെ കാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് വിശദീകരിക്കുകയാണ് ബോഡി ബിൽഡറും കോച്ചുമായ സുജീഷ് സുധാകരൻ. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....

ഇന്നത്തെ വാർത്ത: നെഗറ്റീവ് ഗിയറിംഗിലും, കാപിറ്റൽ ഗെയിൻ ടാക്സിലും തീരുമാനം എടുത്തിട്ടില്ലെന്ന് ട്രഷറർ; നികുതി ആക്രമണമെന്ന് പ്രതിപക്ഷം 04.05.2026

2026 മെയ് നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്ട്രേലിയ പോയവാരം: ആലിസ് സ്പ്രിങ്സിൽ പൊലീസ് വാഹനങ്ങൾ കത്തിച്ചു; സിറിയൻ ക്യാമ്പിലുള്ളവർ തിരികെ വരേണ്ടെന്ന നിലപാടിലുറച്ച് സർക്കാർ 02.05.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

ഇന്നത്തെ വാർത്ത: കാപിറ്റൽ ഗെയിൻ ടാക്സിൽ മാറ്റമുണ്ടാകുമെന്ന് പ്രധാനമന്ത്രി; പരിഷ്കാരം ചെറുപ്പക്കാരെ സഹായിക്കാൻ 01.05.2026

2026 മെയ് ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

"നോർത്തേൺ ടെറിട്ടറിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തും"; NIFFA 2026 വിശേഷങ്ങളുമായി മന്ത്രി ജിൻസൺ ചാൾസ് 01.05.2026

നാഷണൽ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ഓസ്ട്രേലിയയുടെ 2026 എഡിഷൻ വിവിധ നഗരങ്ങളിലായി നടക്കുകയാണ്. ഓസ്ട്രേലിയയുടെ വിവിധ ഉൾനാടൻ പട്ടണങ്ങളെ കൂടി കോർത്തിണക്കിയാണ് ഇത്തവണത്തെ പ്രദർശനങ്ങൾ. NIFFA ആദ്യമായി നോർത്തേൺ ടെറിട്ടറിയിലേക്ക് കടന്നു ചെല്ലുന്നു എന്ന പ്രത്യേകത കൂടി ഈ എഡിഷനുണ്ട്. നോർത്തേൺ ടെറിട്ടറി സർക്കാരിൽ മന്ത്രിയും NIFFAയുടെ അഡ്വൈസറി കൌണസിൽ അംഗവും മലയാളിയുമായ മിനിസ്റ്റർ ജിൻസൺ ചാൾസ് ഫിലിം ഫെസ്റ്റിവൽ വിശ...

ഇന്നത്തെ വാർത്ത: കാണാതായ 5 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; പ്രതിക്കായുള്ള തിരച്ചിൽ തുടരുന്നു 30.04.2026

2026 ഏപ്രിൽ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്ട്രേലിയൻ കുടിയേറ്റക്കാരിൽ ഇംഗ്ലീഷുകാരെ പിന്തള്ളി ഇന്ത്യൻ വംശജർ ഒന്നാമത് 30.04.2026

ഓസ്‌ട്രേലിയൻ കുടിയേറ്റ സമൂഹങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ വംശജർ. ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ പുതിയ കണക്കുകൾ ഉള്ളത് . ദീർഘകാലം ഒന്നാം സ്ഥാനത്തുണ്ടായ ഇംഗ്ലീഷുകാരുടെ എണ്ണം ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. വിശദാംശങ്ങളറിയാം വാർത്തയ്ക്കപ്പുറത്തിലൂടെ...

ഓസ്ട്രേലിയൻ രജിസ്ട്രേഷൻ എളുപ്പമാകും; IELTS, PTE, OET മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി AHPRA 30.04.2026

ആരോഗ്യ പ്രവർത്തകരുടെ ഓസ്ട്രേലിയൻ രജിസ്ട്രേഷൻ മാനദണ്ഡങ്ങളിൽ AHPRA മാറ്റങ്ങൾ നടപ്പിലാക്കി. ഓസ്ട്രേലിയൻ ആഭ്യന്തര വകുപ്പ് മാസങ്ങൾക്ക് മുൻപ് നടപ്പിലാക്കിയ ഇളവുകളുടെ ചുവട് പിടിച്ചാണ് ഈ മാറ്റങ്ങൾ. പരീക്ഷാ സ്കോർ മാറ്റങ്ങളെ പറ്റി മെലബണിലെ യെസ്റ്റേ മൈഗ്രേഷൻ ആൻഡ് എഡ്യുക്കേഷണൽ കൺസൾട്ടൻസിയിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: പണപ്പെരുപ്പം കുതിച്ചുയർന്നു; സ്ഥിതി സങ്കീർണ്ണമെന്ന് ട്രഷറർ 29.04.2026

2026 ഏപ്രിൽ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഇന്നത്തെ വാർത്ത: കാണാതായ 5 വയസുകാരിക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു 28.04.2026

2026 ഏപ്രിൽ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ജന്മദിനം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ടോ? സൈബർ തട്ടിപ്പിനിരയാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ് 28.04.2026

ഡിപാർട്മെൻറ് ഓഫ് ഹോം അഫയേഴ്സ് പുറത്തുവിട്ട ഏറ്റവും പുതിയ ഗവേഷണ റിപ്പോർട്ടുകൾ പ്രകാരം, ഭൂരിഭാഗം ഓസ്‌ട്രേലിയക്കാരുടെയും വ്യക്തിഗത വിവരങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ഇമെയിൽ ഐഡി മുതൽ ജനനതീയതി, ലൊക്കേഷൻ എന്നിങ്ങനെ എല്ലാ വിവരങ്ങളും സോഷ്യൽമീഡിയ ഹാൻഡിലുകളിൽ പങ്കുവയ്ക്കുന്നതോടെ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരകളാകാനുള്ള സാധ്യതയേറെയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.. വിശദമായി ക...

NIFFA Comes to Northern Territory for the First Time, Opening New Doors for Local Talent 28.04.2026

The National Indian Film Festival of Australia 2026 is coming to the Northern Territory for the first time, creating an exciting opportunity for local talent to shine. Northern Territory Minister Jinson Charles, a member of the National Advisory Council of NIFFA, shares his thoughts on the festival and the importance of bringing this platform to NT.

ഇന്നത്തെ വാർത്ത: വീടിന് തീ പിടിച്ച് രണ്ട് കുട്ടികൾ മരിച്ചു; പിതാവും നാല് കുട്ടികളും രക്ഷപ്പെട്ടു 27.04.2026

2026 ഏപ്രിൽ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഡിജിറ്റൽ ഡീറ്റോക്സിഫിക്കേഷൻ; നിങ്ങൾക്കും പരീക്ഷിക്കാം ഈ പരിഹാരമാർഗ്ഗങ്ങൾ.. 27.04.2026

മൊബൈൽ ഫോണടക്കമുള്ള ഡിജിറ്റൽ ഗാഡ്ജറ്റുകളിൽ നിന്ന് കൃത്യമായ ഇടവേളകളിൽ മാറി നിൽക്കേണ്ടത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഡിജിറ്റൽ അടിമത്തം എന്ന് വിശേഷിപ്പിക്കാവുന്ന ഈ മാനസീക അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ വഴികളുണ്ടോ? സാങ്കേതികവിദ്യയെ പൂർണ്ണമായും ഉപേക്ഷിക്കാതെ തന്നെ, ലളിതമായ ചില ശീലങ്ങളിലൂടെ ഫോൺ ഉപയോഗം നിയന്ത്രിക്കാനും യഥാർത്ഥ ലോകത്തെ ബന്ധങ്ങൾക്കും സർഗ്ഗാത്മകമായ പ്രവർത്തനങ്ങൾക...

The overlooked story: Aboriginal and Torres Strait Islander service on ANZAC Day - അവഗണിക്കരുത്, ആദിമ വർഗ്ഗവിഭാഗത്തിൻറെയും ടോറസ്സട്രേറ്റ് ദ്വീപ് വാസികളുടെയും പോരാട്ടവീര്യവും ത്യാഗങ്ങളും... 27.04.2026

Each year Australians gather on ANZAC Day to remember those who served in wars, conflicts and peacekeeping missions. But whose stories are we remembering? Are there stories we don’t always hear? In this episode we explore an important part of Australia’s history that has often been overlooked—the service of Aboriginal and Torres Strait Islander peoples. - ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിൻറെയും ടോറ...

ഓസ്ട്രേലിയ പോയവാരം: ആൽക്കഹോൾ പരസ്യങ്ങൾ കുട്ടികളെ മദ്യത്തിന് അടിമയാക്കുമെന്ന് റിപ്പോർട്ട്; സോഷ്യൽ മീഡിയയിലെ 'സാമ്പത്തിക ഉപദേശകർക്കെതിരെ' നിയമനടപടി 25.04.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

Ouça o podcast SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos