SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1246 episódios

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Não deixe de visitar o site do podcast e apoiar quem o produz: www.sbs.com.au

Autor

SBS

Categoria

News

Site do podcast

www.sbs.com.au

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

മൈക്കിൾ ജാക്സൻറെ പാട്ടിനൊപ്പം ഭരതനാട്യം; വിവാദങ്ങൾ അനാവശ്യമെന്ന് ശോഭന; ഫ്യൂഷനോട് താത്പര്യമില്ലെന്നും താരം 22.05.2026

സിഡ്നിയിൽ നൃത്ത പരിപാടിക്കായി എത്തിയ ശോഭന സിനിമയെക്കുറിച്ചും ഡാൻസിനെക്കുറിച്ചുമെല്ലാം SBS മലയാളത്തോട് സംസാരിച്ചു. തനത് കലാരൂപങ്ങൾ മറ്റ് കലകളുമായി സംയോജിപ്പിക്കുന്നതിനെക്കുറിച്ചും അതുമായുണ്ടായ വിവാദങ്ങളെ പറ്റിയും ശോഭന അഭിപ്രായം പങ്കുവെച്ചു. കേൾക്കാം, നടിയും നർത്തകിയുമായ ശോഭനയുമായി നടത്തിയ സംഭാഷണം മുകളിലെ പ്ലേയറിൽ നിന്നും....

ഇന്നത്തെ വാർത്ത: ഐ.എസ് ക്യാമ്പിലുണ്ടായിരുന്നവർ ഓസ്ട്രേലിയയിലേക്ക്; വിമാനത്താവളത്തിലേക്ക് പുറപ്പെട്ടെന്ന് റിപ്പോർട്ട് 22.05.2026

2026 മെയ് 22 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

The Aboriginal flag: History, meaning and recognition - കോമൺവെൽത്ത് പതാകയ്ക്കൊപ്പം പറക്കുന്ന അബോർജിനൽ ഫ്ലാഗ്; അറിയാം, ചരിത്രവും പ്രാധാന്യവും അംഗീകാരവും 22.05.2026

At school, work, council offices or sporting events, you might see a red, black and yellow flag flying beside the Australian national flag. This is the Aboriginal flag, representing the Aboriginal people of Australia and their connection to land, community and stories. - ഓസ്‌ട്രേലിയയിൽ ദേശീയ പതാകയ്‌ക്കൊപ്പം കറുപ്പ്, ചുവപ്പ്, മഞ്ഞ നിറങ്ങൾ ചേർന്ന പതാക കണ്ടിട്ടുണ്ടാകുമല്ലോ? ഓസ്‌ട്രേലിയൻ ആദിമ വർഗ വിഭാ...

ഡിഫ്തീരിയ എങ്ങനെ തിരിച്ചറിയാം? കാരണങ്ങളും ലക്ഷണങ്ങളും.. 22.05.2026

ഓസ്‌ട്രേലിയയിൽ ഡിഫ്തീരിയ ബാധിതരുടെ എണ്ണം ആശങ്കാജനകമായി കൂടിവരികയാണ്. ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും വലിയ ഡിഫ്തീരിയ വ്യാപനമാണിതെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്താണ് ഡിഫ്തീരിയ എന്നും, രോഗവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്നും അറിയാം. സിഡ്നി ഓബൺ ഹോസ്പിറ്റലിൽ ഡോക്ടറായ അഹമ്മദ് കൈതൽ ഷഹീർ വിശദാശംങ്ങൾ പങ്കുവെയ്ക്കുന്നത് കേൾക്കാം. ഇത് പൊതുവായ നിർദ്ദേശങ്ങൾ മാത്രമാണെന്ന് പ്ര...

ഇന്നത്തെ വാർത്ത: ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് കൂടി; 19,000ത്തോളം പേർക്ക് കഴിഞ്ഞ മാസം ജോലി നഷ്ടമായി 21.05.2026

2026 മെയ് 21 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ചെലവ് 4.7 ബില്യണിൽ നിന്നും 45 ബില്യണിലേക്ക്; ഇൻലാൻഡ് റെയിൽ പാതി വഴിയിൽ ഉപേക്ഷിച്ച് ഓസ്ട്രേലിയ 21.05.2026

ഓസ്‌ട്രേലിയയുടെ ഉൾനാടൻ പ്രദേശങ്ങളിൽ വലിയ വികസനം ലക്ഷ്യമിട്ട് പ്രഖ്യാപിച്ചിരുന്ന പദ്ധതിയായിരുന്നു ഇൻലാൻഡ് റെയിൽ പദ്ധതി. ബ്രിസ്ബേനെയും മെൽബണിനെയും തമ്മിൽ ബന്ധിപ്പിച്ച്‌ ചരക്ക് ഗതാഗതം മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കാലതാമസവും, പ്രതിക്ഷിച്ചതിലും കൂടുതൽ ചെലവ് ഉയർന്നതുമാണ് പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുവാൻ കാരണം. വിശദാംശങ്ങൾ അറിയാം.

ഇന്നത്തെ വാർത്ത: പബ്ലിക് ഹോസ്പിറ്റലുകളിൽ കൂടുതൽ നഴ്സുമാരെ നിയമിക്കുമെന്ന് NSW സർക്കാർ; നാല് രോഗികൾക്ക് ഒരു നഴ്സിനെ ഉറപ്പാക്കും 20.05.2026

2026 മെയ് 20 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... READ MORE ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക. ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം

ഇന്നത്തെ വാർത്ത: മനുഷ്യ ശരീര ഭാഗങ്ങൾ അനുവാദമില്ലാതെ സൂക്ഷിച്ചു; ക്ഷമാപണം നടത്തി ടാസ്മാനിയൻ സർക്കാർ 19.05.2026

2026 മെയ് 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

സിഡ്നിയിൽ കൂട്ടക്കൊലപാതകം; അമ്മയും രണ്ട് മക്കളും കൊല്ലപ്പെട്ടു; പിതാവ് അറസ്റ്റിൽ 19.05.2026

തിങ്കളാഴ്ച വൈകുന്നേരമാണ് അമ്മയേയും രണ്ട് മക്കളേയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സിഡ്നി കാംപെൽടൌണിലാണ് കൊലപാതകങ്ങൾ നടന്നത്.വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്....

ഇന്നത്തെ വാർത്ത: ഇരട്ട പൗരത്വം ലഭിക്കാത്തവർ ഓസ്ട്രേലിയൻ പൗരത്വം സ്വീകരിക്കണം; ലിബറൽ നയത്തിനെതിരെ പാർട്ടിക്കുള്ളിൽ വിമർശനം 18.05.2026

2026 മെയ് 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

മലയാളം ഉൾപ്പെടെയുള്ള ഏഷ്യൻ ഭാഷകൾക്ക് 2.5 മില്യൺ ഡോളർ; കുട്ടികളുടെ ഭാവിക്ക് നേട്ടമെന്ന് അധ്യാപകർ 18.05.2026

വിദ്യാർത്ഥികൾക്കിടയിൽ മലയാളം ഉൾപ്പെടെയുള്ള ഏഷ്യൻ ഭാഷകളുടെ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി ഓസ്ട്രേലിയൻ സർക്കാർ 2.5 മില്യൺ ഡോളർ പ്രഖ്യാപിച്ചു. 'ഫ്ലുവൻസി ഇൻ ഏഷ്യൻ ലാംഗ്വേജസ്' പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.പദ്ധതിയുടെ വിശദാംശങ്ങളും, ഓസ്ട്രേലിയയിലെ വിവിധ ഇടങ്ങളിലുള്ള അധ്യാപകരുടെ കാഴ്ചപ്പാടുകളും കേൾക്കാം.. മുകളിലെ പ്ലേയറിൽ നിന്നും...

Are you prepared for Australia’s flu season? - കുത്തിവെയ്പ്പില്ലാതെ ഇനി ഫ്ലൂ വാക്സിൻ എടുക്കാം; ഇൻഫ്ലുവൻസ വൈറസുകളെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ 18.05.2026

Influenza is a highly contagious viral infection. As flu season begins in Australia, here’s what you need to know to protect yourself, your family and the most vulnerable in our community. - ഓസ്ട്രേലിയ ഫ്ലൂ സീസണിലേക്ക് പ്രവേശിക്കുകയാണ്. ആരെയൊക്കെയാണ് ഫ്ലൂ ഗുരുതരമായി ബാധിക്കാൻ സാധ്യതയെന്നും, വർഷം തോറുമുള്ള ഇൻഫ്ലുവൻസ വാക്സിൻ എപ്പോൾ എടുക്കണമെന്നും, ഓസ്‌ട്രേലിയയിൽ കുട്ടികളുടെ ഫ്ലൂ വാക്സിനേഷനുമായി ബന്ധ...

ഓസ്ട്രേലിയ പോയവാരം: മുസ്ലീം കുടിയേറ്റത്തിൽ രാജ്യം വീർപ്പുമുട്ടുകയാണെന്ന് പോളിൻ ഹാൻസൺ; വ്യാജ ഓഫർ നൽകി ഉപഭോക്താക്കളെ കോൾസ് കബളിപ്പിച്ചെന്ന് കോടതി 16.05.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

ഇന്നത്തെ വാർത്ത: നവനാസി കൂട്ടായ്മക്ക് നിരോധനം; നടപടി അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് 15.05.2026

2026 മെയ് 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

സ്കിൽഡ് വിസകൾക്ക് മുൻഗണന; ഇലക്ട്രീഷ്യൻ, പ്ലംബർ തുടങ്ങിയവർക്കും സാധ്യത കൂടും; ഓസ്ട്രേലിയൻ കുടിയേറ്റത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന മാറ്റങ്ങളറിയാം 15.05.2026

2026ലെ ഓസ്ട്രേലിയൻ ബജറ്റിൽ സ്കിൽഡ് മൈഗ്രേഷന് പ്രാധാന്യം നൽകികൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് സർക്കാർ നടത്തിയിരിക്കുന്നത്. പെർമനൻറ് മൈഗ്രേഷൻ പോയിൻറ് ടെസ്റ്റിൽ മാറ്റം വരുത്തുവാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഓസ്ട്രേലിയൻ കുടിയേറ്റവുമായി ബന്ധപ്പെട്ട് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാനപ്പെട്ട മാറ്റങ്ങളെ കുറിച്ച് മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേഡ് ഫ്രാൻസിസ് വിശദീക...

ഇൻവെസ്റ്റ്മെൻറ് പ്രോപ്പർട്ടികളെ ബജറ്റ് എങ്ങനെയെല്ലാം ബാധിക്കും? നിക്ഷേപകരും, ആദ്യ വീട് വാങ്ങുന്നവരും അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ 15.05.2026

നിക്ഷേപകരും ആദ്യ വീട് വാങ്ങുന്നവരും അറിഞ്ഞിരിക്കേണ്ട നിരവധി മാറ്റങ്ങൾ ഇത്തവണത്തെ ഫെഡറൽ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിഷയത്തിലെ ചോദ്യങ്ങൾക്ക് മെൽബണിലെ ഐറിസ് ടാക്സ് ആൻഡ് ബിസിനസ് അഡ്വൈസറിയിൽ അക്കൗണ്ടൻറായ തോമസ് റോയ് മറുപടി നൽകുന്നു. നിലവിൽ ലഭ്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഈ പോഡ്കാസ്റ്റ് തയ്യാറാക്കിയത്. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: NDIS ഓസ്‌ട്രേലിയൻ പൗരന്മാർക്ക് മാത്രമാക്കുമെന്ന് പ്രതിപക്ഷ നേതാവ്; 'പ്രതിപക്ഷ ബജറ്റ് ' അല്പസമയത്തിനകം 14.05.2026

2026 മെയ് 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Tips to manage financial stress | Fuel in Focus - ജീവിതച്ചെലവ് മറികടക്കാൻ IT ജോലിക്കൊപ്പം ഊബറും; സാമ്പത്തിക സമ്മർദ്ദം നേരിടുന്നവർക്ക് ലഭ്യമായ സേവനങ്ങളറിയാം 14.05.2026

Australia's petrol and diesel prices remain under pressure. The RBA’s decision to hike the cash rate this month is adding to the financial strain facing many households. We look at some free and independent support services that are available to help people manage financial stress. - ഇന്ധന പ്രതിസന്ധിയെ തുടന്നുണ്ടായ വിലക്കയറ്റം ഓസ്ട്രേലിയൻ കുടുംബ ബജറ്റിൻറെ താളം തെറ്റിച്ചിരിക്കുകയാണ്. ചെലവ് ചുരുക്കി...

ഇന്നത്തെ വാർത്ത: ബജറ്റിനെതിരെ പ്രതിപക്ഷം; ആൽബനീസി വാഗ്ദാന ലംഘനം നടത്തിയെന്നും കുറ്റപ്പെടുത്തൽ 13.05.2026

2026 മെയ് 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

മലയാളികൾക്കിടയിൽ ട്രെൻഡിംഗായി ചൈനയും ജപ്പാനും; അവധിക്കാല യാത്രാ രീതികൾ മാറുന്നു 13.05.2026

ഓസ്ട്രേലിയൻ അവധിക്കാല യാത്രകളുടെ മുൻപന്തിയിൽ ഇപ്പോൾ ചൈനയും ജപ്പാനുമടക്കമുള്ള കിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓസ്ട്രേലിയൻ മലയാളികളിൽ പലരും പരമ്പരാഗത ഡെസ്റ്റിനേഷനുകളിൽ നിന്ന് മാറി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള യാത്രകളെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും....

നെഗറ്റീവ് ഗിയറിംഗിലും CGTയിലും മാറ്റങ്ങൾ; 2026ലെ ഫെഡറൽ ബജറ്റിൻറെ വിശദാംശങ്ങളറിയാം 13.05.2026

2026 ലെ ഫെഡറൽ ബജറ്റ് പാർലമെൻറിൽ അവതരിപ്പിച്ചു. നെഗറ്റീവ് ഗിയറിംഗ്, CGT തുടങ്ങിയവയിലെ മാറ്റങ്ങളും നികുതി പരിഷ്കാരങ്ങളുമാണ് ബജറ്റിൻറെ കാതൽ. വിശദാംശങ്ങളറിയാം മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: ബജറ്റ് ഉടൻ; നികുതി മാറ്റങ്ങൾ 75,000 ആളുകളെ ആദ്യ വീട് വാങ്ങാൻ സഹായിക്കുമെന്ന് സർക്കാർ 12.05.2026

2026 മെയ് 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

സോഷ്യൽ മീഡിയയിലെ വിസാ ഉപദേശങ്ങൾ നിയമ വിരുദ്ധം; വിസാ അഡ്വൈസുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമെന്നും മിനിസ്റ്റർ ജൂലിയൻ ഹിൽ 12.05.2026

രജിസ്ട്രേഷൻ ഇല്ലാതെ വിസാ അഡ്വൈസുകൾ നൽകുന്നതും കുടിയേറ്റ സംബന്ധമായ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതും നിയമവിരുദ്ധമാണെന്ന് മന്ത്രി ജൂലിയൻ ഹിൽ പറഞ്ഞു. ഇത്തരക്കാർ വ്യാജന്മാരാണെന്നും ഇവർക്കെതിരെ റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. SBS ഗുജറാത്തി എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വത്സൽ പട്ടേലുമായി നടത്തിയ സംഭാഷണം കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

ഇന്നത്തെ വാർത്ത: വെസ്റ്റേൺ സിഡ്നി സീറ്റുകളിൽ മൽസരിക്കുമെന്ന് വൺ നേഷൻ; നീക്കം ചരിത്ര വിജയത്തിന് പിന്നാലെ 11.05.2026

2026 മെയ് 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

'പരിമിതികളാണ് എൻറെ ഊർജ്ജം'; കൈകളില്ലാതെ ഒളിമ്പിക്സ് സ്വപ്നത്തിലേക്ക് നീന്തി മുഹമ്മദ് ആസിം 11.05.2026

ഇരു കൈകളുമില്ലാതെ ജനിച്ച മുഹമ്മദ് ആസിം പാരാസ്വമ്മിംഗ് പരിശീലനത്തിനായാണ് കെയിൻസിലെത്തിയത്. ഒരു മാസത്തോളം നീണ്ട നീന്തൽ പരിശീലനം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. പരിമിതികളെ ആത്മവിശ്വാസത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മറികടക്കുന്ന അസീം പരിശീലനത്തിൻറെ വിശേഷങ്ങളും, തൻറെ സ്വപ്നങ്ങളും SBS മലയാളത്തോട് പങ്കുവെയ്ക്കുന്നു. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

Ouça o podcast SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos