SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1246 episódios

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Não deixe de visitar o site do podcast e apoiar quem o produz: www.sbs.com.au

Autor

SBS

Categoria

News

Site do podcast

www.sbs.com.au

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

ഇന്നത്തെ വാർത്ത: വംശീയ വാദികളല്ലെന്ന് പോളിൻ ഹാൻസൺ;കുടിയേറ്റം പരിമിതപ്പെടുത്തുമെന്നും പ്രഖ്യാപനം 17.06.2026

2026 ജൂൺ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഒറിജിനൽ കപ്പ് മ്യൂസിയത്തിൽ; കൊടുത്തുവിടുന്നത് ഡ്യുപ്ലിക്കേറ്റ്; FIFA ലോകകപ്പിൻറെ കൗതുകങ്ങളറിയാം 17.06.2026

മൈതാനത്തിലെ ആവേശക്കാഴ്ചകൾക്കപ്പുറം ഫുട്ബോൾ ലോകത്ത് നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരുപാട് കഥകളുണ്ട്. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ സ്വപ്നകിരീടമായ 'ഫിഫ വേൾഡ് കപ്പ്' ട്രോഫിയെക്കുറിച്ചുള്ള അപൂർവ്വമായ കൗതുകങ്ങളെന്തൊക്കെയാണ്... കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും .................

ഇന്നത്തെ വാർത്ത: പലിശ 4.35%ൽ തുടരും; ആവശ്യമെങ്കിൽ ഇനിയും കൂട്ടുമെന്ന് മുന്നറിയിപ്പ് 16.06.2026

2026 ജൂൺ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

'ആവേശം കൂടുതൽ കേരളത്തിൽ';പെനാൽറ്റി കിക്ക് മൽസരങ്ങളുമായി ഓസ്ട്രേലിയൻ മലയാളികൾ സജീവം 16.06.2026

ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ലോകമെമ്പാടും പടരുമ്പോൾ, ഓസ്ട്രേലിയയിലെ മലയാളി ഫുട്ബോൾ ആരാധകരും ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ്.ലോകകപ്പ് ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ, കേരളത്തിലെ ഫുട്ബോൾ സംസ്കാരത്തെക്കുറിച്ചുള്ള ഓർമ്മകൾ, ടൂർണമെന്റിനോടുള്ള പ്രതീക്ഷകൾ എന്നിവ ചില ഓസ്ട്രേലിയൻ മലയാളികൾ പങ്കുവെക്കുന്നത് കേൾക്കാം...

തായ്ലാൻഡ് സന്ദർശിക്കാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ വിസ മാറ്റം 16.06.2026

ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി 2024 ജൂലൈ മുതൽ 90-ലധികം രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന 60 ദിവസത്തെ വിസ രഹിത താമസം തായ്‌ലൻഡ് വെട്ടിച്ചുരുക്കി. ഓസ്‌ട്രേലിയ, ഇന്ത്യ, യുകെ , അമേരിക്ക എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ബാധിക്കുന്ന പുതിയ വിസ മാറ്റമെന്താണ്.. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

ഇന്നത്തെ വാർത്ത: ഇന്ധന വില ഉടനടി കുറയില്ല; US- ഇറാൻ കരാറിനെ സ്വാഗതം ചെയ്ത് ഓസ്ട്രേലിയ 15.06.2026

2026 ജൂൺ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

വെറുതേ കരയുകയും അകാരണമായി ദേഷ്യപ്പെടുകയും ചെയ്യാറുണ്ടോ? മാനസീക ആരോഗ്യം മോശമാകുന്നതിന്‍റെ ലക്ഷണങ്ങൾ അറിയാം 15.06.2026

ഓസ്ട്രേലിയൻ സ്ത്രീകളിൽ നാലിൽ ഒരാൾ കടുത്ത മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ എണ്ണം ഇതിലും കൂടുതലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ABS നാഷണൽ സ്റ്റഡി ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് വെൽബീയിങ്ങാണ് പഠന റിപ്പോർട്ട് പുറത്തിറക്കിയത്. പരിചിതമായ ചുറ്റുപാടുകളിൽ നിന്നും മാറി ഓസ്ട്രേലിയയില...

ഓസ്ട്രേലിയയിൽ മുപ്പതിനായിരത്തിലധികം തൊഴിലവസരങ്ങൾ; സെൻസസ് ജോലിക്ക് ആളെത്തേടി ABS 15.06.2026

2026ലെ ദേശീയ സെൻസസിൻറെ ഭാഗമായാണ് ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ABS) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മുൻപരിചയം ആവശ്യമില്ലാത്ത പൊസിഷനുകളും ഇതിലുണ്ട്.തൊഴിലവസരത്തെ കുറിച്ച് വിശദമായി കേൾക്കാം..മുകളിലെ പ്ലേയറിൽ നിന്നും...

'നമ്മളെ ആരും ഓസ്ട്രേലിയയിലേക്ക് പിടിച്ചുകൊണ്ട് വന്നതല്ല, കുടിയേറിയെത്തുന്നവർ ഇവിടുത്തെ രീതികൾ മനസ്സിലാക്കി ജീവിക്കണം'; OAM പുരസ്കാര ജേതാവ് തോമസ് ഉമ്മൻ സംസാരിക്കുന്നു 14.06.2026

ഓസ്ട്രേലിയൻ സർക്കാരിൻറെ ഈ വർഷത്തെ മെഡൽ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ ബഹുമതി ലഭിച്ചവരിൽ ഒരാൾ മലയാളിയായ ചെത്തികാട് ഉമ്മൻ തോമസാണ്. വിക്ടോറിയയിലെ ഇന്ത്യൻ സമൂഹത്തിന് നൽകിയ സംഭാവനകളാണ് തോമസ് ഉമ്മനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഓസ്ട്രേലിയൻ ജീവിതവുമായി ബന്ധപ്പെട്ട തൻറെ കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയ പോയവാരം: NDIS പരിഷ്കാരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ; തീരുമാനം പൂർണ്ണമായും റദ്ദാക്കണമെന്ന് ഗ്രീൻസ് 13.06.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....

'ചെക്ക്' ഒന്ന് വെച്ചപ്പോൾ രണ്ടടിച്ച് ദ.കൊറിയയും മെക്സിക്കോയും; ചുവപ്പ് കാർഡുകൾ മൂന്ന്; ഫിഫ ലോകകപ്പ് വിശേഷങ്ങൾ 12.06.2026

ഫിഫ ലോകകപ്പിലെ ആദ്യ ദിനം പന്ത് ഉരുണ്ടപ്പോൾ മെക്സിക്കോയ്ക്കും, ദക്ഷിണ കൊറിയക്കും വിജയം. മെക്സിക്കോയുടെ വിജയം ഏകപക്ഷീയമായിരുന്നുവെങ്കിൽ പോരാടിയാണ് ദക്ഷിണ കൊറിയ കരുത്ത് കാട്ടിയത്. മൂന്ന് റെഡ് കാർഡുകളാണ് ആദ്യ ദിനം റഫറിമാർ പുറത്തെടുത്തത്. വിശേഷങ്ങൾ അറിയാം...

ഇന്നത്തെ വാർത്ത: വൺ നേഷൻ ഫണ്ട് വൻകിടക്കാർ നൽകുന്നതെന്ന് ലേബർ; ഇപ്പോൾ സഖ്യത്തിനില്ലെന്ന് ലിബറൽ 12.06.2026

2026 ജൂൺ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

'സൈക്കിൾ ലൈറ്റ് ഒടിച്ചെടുത്തു,മുഖത്ത് ഇടിച്ചു'; മലയാളികൾ നേരിട്ടത് വംശീയ അധിക്ഷേപമോ ? 12.06.2026

ഓസ്ട്രേലിയൻ തൊഴിലിടങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും ഇന്ത്യൻ വംശജർ കടുത്ത വംശീയ അധിക്ഷേപങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് പഠന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ ഓസ്‌ട്രേലിയൻ മലയാളികൾക്ക് എന്താണ് പറയാനുള്ളത്? അവർ വംശീയ വിവേചനം നേരിടുന്നുണ്ടോ? കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

ഇന്നത്തെ വാർത്ത: വൺനേഷൻ പിരിച്ചെടുത്തത് 2.1 മില്യൺ; സംഭാവനയിൽ സംശയമെന്ന് പ്രധാനമന്ത്രി 11.06.2026

2026 ജൂൺ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Are electric vehicles worth it in Australia?| Fuel in Focus - ഇലക്ട്രിക് വാഹനങ്ങൾ ലാഭകരമോ? അറിഞ്ഞിരിക്കാം, ഇക്കാര്യങ്ങൾ... 11.06.2026

Electric vehicles are becoming more common on Australian roads as fuel prices remain unstable and more drivers look for cheaper ways to travel. Here's what you need to know if you are thinking about making the switch. - ഒരു ഇലക്ട്രിക് കാർ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാത്തവരുടെ എണ്ണം ഇപ്പോൾ കുറവായിരിക്കും..? എന്നാൽ, ഇലക്ട്രിക് കാറുകൾ ലാഭകരമാണോ? EV കളുടെ മെയ്ൻറനൻസും ഭാവിയും എന്താണ്? അറിയാം ഓസ്ട്ര...

ഇന്നത്തെ വാർത്ത: ആദ്യ വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി; ജൂലൈ 1 മുതൽ നടപ്പിലാക്കുമെന്ന് ACT 10.06.2026

2026 ജൂൺ പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ലോകകപ്പിന് തുടക്കമായി; ഓസ്‌ട്രേലിയയിൽ മത്സരങ്ങൾ എങ്ങനെ കാണാം? 10.06.2026

ഓസ്‌ട്രേലിയയിൽ ലോകകപ്പ് ഫുട്ബോളിന്റെ സംപ്രേഷണവകാശം SBSനാണ്. ഇത്തവണത്തെ ലോകകപ്പ് ഫുട്ബോൾ വിശേഷങ്ങളും, മത്സരങ്ങൾ എങ്ങനെ സൗജന്യമായി കാണാമെന്നതും വിശദമായി അറിയാം...

ഇന്നത്തെ വാർത്ത: ഓൺലൈൻ തട്ടിപ്പുകളുടെ നഷ്ട പരിഹാരത്തിന് പുതിയ സമിതി; AFCA മേൽമോട്ടം വഹിക്കും 09.06.2026

2026 ജൂൺ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

എന്താണ് സെക്സ്റ്റോർഷൻ? ചതിക്കുഴികൾ എങ്ങനെ തിരിച്ചറിയാം? 09.06.2026

ഓസ്‌ട്രേലിയയിൽ സെക്റ്റോർഷൻ തട്ടിപ്പുകൾ വർദ്ധിച്ചുവരികയാണെന്ന് കണക്കുകൾ. ഇതിനെതിരെ ഇ സേഫ്റ്റി കമ്മീഷണർ മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്താണ് സെക്സ്റ്റോർഷൻ തട്ടിപ്പെന്നും ഈ കെണിയിൽ പെടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണമെന്നും മെൽബണിൽ, സൈബർ സെക്യൂരിറ്റി മാനേജറായ ബോപ്പിൻ ജോൺ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽനിന്നും..

ഇന്നത്തെ വാർത്ത: 'Ditch the Witch'കാമ്പയിനെതിരെ നേതാക്കൾ; അപലപിച്ച് പ്രധാനമന്ത്രി 08.06.2026

2026 ജൂൺ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

'പാസ്പോർട്ട് പോലുമില്ലാതെ ഓസ്ട്രേലിയൻ വിസ, വംശീയതയുടെ പേരിൽ ജോലിയും തെറിപ്പിച്ചു': OAM പുരസ്കാര ജേതാവ് തോമസ് ഉമ്മൻ സംസാരിക്കുന്നു. 08.06.2026

ഓസ്ട്രേലിയൻ സർക്കാരിൻറെ ഈ വർഷത്തെ മെഡൽ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ ബഹുമതി ലഭിച്ചവരിൽ ഒരാൾ മലയാളിയായ ചെത്തികാട് ഉമ്മൻ തോമസാണ്. വിക്ടോറിയയിലെ ഇന്ത്യൻ സമൂഹത്തിന് നൽകിയ സംഭാവനകളാണ് തോമസ് ഉമ്മനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഓസ്ട്രേലിയൻ ജീവിതവുമായി ബന്ധപ്പെട്ട തൻറെ കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

കുട്ടികളുടെ ബുദ്ധി വളർച്ച എപ്പോൾ മുതൽ ശ്രദ്ധിക്കണം? ഓഫിസർ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ ജേതാവ് ഡോ. വൽസമ്മ ഈപ്പൻ സംസാരിക്കുന്നു 08.06.2026

മലയാളിയായ ഡോ. വൽസമ്മ ഈപ്പനാണ് ഓഫിസർ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ (AO) ബഹുമതി ലഭിച്ചത്. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യ രംഗത്തും ഗവേഷണരംഗത്തും നൽകിയ സംഭാവനകൾക്കാണ് അംഗീകാരം. ഡോ. വൽസമ്മ ഈപ്പൻ എസ്ബിഎസ് മലയാളത്തോട് സംസാരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ. വൽസമ്മ ഈപ്പന് AO, തോമസ് ഉമ്മന് OAM 08.06.2026

2026ലെ കിംഗ്സ് ബർത്ത് ഡേയോടനുബന്ധിച്ചുള്ള ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 949 പേരാണ് ഇത്തവണത്തെ ബഹുമതി പട്ടികയിലുള്ളത്. രണ്ട് മലയാളികളും ഇത്തവണത്തെ പുരസ്കാര പട്ടികയിൽ ഇടം പിടിച്ചു. വിശദാശംങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയ പോയവാരം: സബ്മറൈനുകൾ സെക്കൻഡ് ഹാൻഡ് മതിയെന്ന് ഓസ്ട്രേലിയ; ലേബറിനെ പിന്തള്ളി വൺ നേഷൻ 06.06.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....

ഇന്നത്തെ വാർത്ത: സ്കൂൾ ആക്രമണത്തിന് പദ്ധതിയിട്ട പതിമൂന്നുകാരൻ അറസ്റ്റിൽ; നികുതി പരിഷ്‌കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി 05.06.2026

2026 ജൂൺ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Ouça o podcast SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos