SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1246 episódios

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Não deixe de visitar o site do podcast e apoiar quem o produz: www.sbs.com.au

Autor

SBS

Categoria

News

Site do podcast

www.sbs.com.au

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

വായിക്കുവാൻ ക്ലാസിക്കുകൾ മുതൽ ന്യൂജെൻ പുസ്തകങ്ങൾ വരെ ; വായനശാലകളിൽ സജീവമായി ഓസ്ട്രേലിയൻ മലയാളികൾ 30.06.2026

ഓസ്ട്രേലിയയിൽ മലയാളം പുസ്തകങ്ങൾ വായിക്കാൻ ഒട്ടേറെ സൌകര്യങ്ങളുണ്ട്. സ്വകാര്യ വായനശാലകളിലും കൌൺസിൽ ലൈബ്രറികളിൽ പലതിലും മലയാളത്തിനായി വിപുലമായ വിഭാഗങ്ങളുണ്ട്. മലയാളിവായനക്കാരും സജീവമാവുകയാണ് ലൈബ്രറികളിൽ.. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

ജൂലൈ ഒന്ന് മുതൽ ദിവസവും 3 മണിക്കൂർ വൈദ്യുതി സൗജന്യം; ‘സോളാർ ഷെയറർ ഓഫർ’ പദ്ധതിയുടെ വിശദാംശങ്ങൾ അറിയാം… 30.06.2026

ജൂലൈ മാസം ഒന്നാം തീയതി മുതൽ ഓസ്‌ട്രേലിയയിലെ വിവിധയിടങ്ങളിൽ സൗജന്യ വൈദ്യുതി പദ്ധതി നിലവിൽ വരികയാണ്. 'സോളാർ ഷെയറർ ഓഫർ' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ദിവസവും മൂന്ന് മണിക്കൂർ നേരത്തേക്കാണ് വൈദ്യുതി സൗജന്യമായി ലഭ്യമാകുക. വിശദാംശങ്ങളറിയാം മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: വൺ നേഷൻറെ ജനപിന്തുണ ഇടിഞ്ഞു; നിലമെച്ചപ്പെടുത്തി ലേബർ, തിരിച്ച് കയറാനാകാതെ ലിബറൽ 29.06.2026

2026 ജൂൺ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ടാക്‌സ് റിട്ടേണിനായി ഫിൻഫ്ലൂവൻസേഴ്സിനെയും, AIയേയും ആശ്രയിക്കരുത്: ഈ വർഷം ATO ശ്രദ്ധിക്കുന്ന മേഖലകൾ അറിയാം 29.06.2026

2025-26 സാമ്പത്തിക വർഷത്തിലെ ടാക്സ് റിട്ടേണുമായി ബന്ധപ്പെട്ട് ATO നൽകിയിരിക്കുന്ന മുന്നറിയിപ്പുകൾ എന്തൊക്കെയാണെന്നും പ്രത്യേകമായി ശ്രദ്ധിക്കേണ്ട മേഖലകൾ എതൊക്കെയാണെന്നും നമ്മൾ പരിശോധിക്കുന്നു. ഈ വിഷയത്തിലെ സംശയങ്ങൾക്ക് മെൽബണിലെ ടാക്സമാൻ അക്കൗണ്ടിംഗ് & ടാക്സ് പ്രൊഫഷണൽസിൽ പ്രിൻസിപ്പൽ ടാക്സ് കൺസൾട്ടൻറായ ബൈജു മത്തായി മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയ പോയവാരം: രാജ്യത്ത് സുരക്ഷാഭീഷണി വർധിക്കുന്നതായി ASIO; മൾട്ടി-കൾച്ചറലിസത്തിന് പിന്തുണ കുറയുന്നതായി റിപ്പോർട്ട് 27.06.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....

ഇന്നത്തെ വാർത്ത:ഓസ്ട്രേലിയയിൽ പുതിയ രാഷ്ട്രീയ പാർട്ടി; കമ്മ്യൂണിറ്റി സ്ട്രോങ് പാർട്ടിക്ക് പിന്നിൽ സ്വതന്ത്ര എം.പിമാർ 26.06.2026

2026 ജൂൺ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്ട്രേലിയ നോക്കൗട്ട് റൗണ്ടിൽ; ജർമ്മനിയെ അട്ടിമറിച്ച് ഇക്വഡോർ: FIFA ലോകകപ്പ് വാർത്തകൾ 26.06.2026

ഗ്രൂപ്പ് ഡിയിലെ നിർണ്ണായക പോരാട്ടത്തിനൊടുവിൽ ഓസ്ട്രേലിയ നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചു. പരാഗ്വെയോട് സമനില വഴങ്ങേണ്ടി വന്നെങ്കിലും ആവേശം ഒട്ടും ചോരാതെയാണ് സോക്കറൂസ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ഇയിൽ മുൻ ലോകചാമ്പ്യന്മാരായ ജർമനിയെ അട്ടിമറിച്ച് ഇക്വഡോറും നോക്കൗട്ട് റൗണ്ടിൽ ഇടം പിടിച്ചു.

സമതയുടെ ജനകീയ നാടകോത്സവം ശനിയാഴ്ച മെൽബണിൽ 26.06.2026

സമത മെൽബൺ ,ജൂൺ 27ാം തീയതി മെൽബണിൽ നാടകോത്സവം സംഘടിപ്പിക്കുയാണ്. ജനകീയ നാടകോത്സവത്തിൻറെ വിശേഷങ്ങൾ സമത ഓസ്ട്രേലിയ ട്രഷറർ അനീസ് മുഹമ്മദ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....

ഇന്നത്തെ വാർത്ത; IS ബന്ധമുള്ള സ്ത്രീയുടെ പ്രവേശന വിലക്ക് പിൻവലിച്ചു; മുഴുവൻ സമയവും നിരീക്ഷിക്കുമെന്ന് ഓസ്ട്രേലിയൻ സർക്കാർ 25.06.2026

2026 ജൂൺ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

നെയ്മർ കളത്തിലിറങ്ങി, ബ്രസീലും മൊറോക്കോയും നോക്കൗട്ടിൽ; സോക്കറൂസിൻറെ ഭാവി നാളെ അറിയാം 25.06.2026

ഫിഫ ലോകകപ്പിൽ ബ്രസീൽ നോക്കൗട്ട് റൗണ്ടിൽ സ്ഥാനം ഉറപ്പിച്ചു, ദക്ഷിണാഫ്രിക്കയും ചരിത്രം സൃഷ്ടിച്ചു. അതേസമയം നാളത്തെ പരാഗ്വേയുമായുള്ള നിർണായക പോരാട്ടത്തിന് മുൻപ് മറ്റൊരു സോക്കറൂസ് താരത്തിന് കൂടി പരിക്കേറ്റു. കേൾക്കാം ലോകകപ്പ് വാർത്തകൾ...

മുരിങ്ങ ഉത്പ്പന്നങ്ങൾ പശുക്കൾക്ക്, കാലിത്തീറ്റയാക്കി കൃഷിക്കാർ: നിയന്ത്രണം മുരിങ്ങ കൃഷിക്കാരെ എങ്ങനെയെല്ലാം ബാധിച്ചു? 25.06.2026

മുരിങ്ങ ഉൽപ്പന്നങ്ങൾക്കേർപ്പെടുത്തിയ നിയന്ത്രണം ഒട്ടേറെ മുരിങ്ങ കൃഷിക്കാരെ പ്രതികൂലമായി ബാധിച്ചു. ഓസ്‌ട്രേലിയൻ ഫുഡ് സേഫ്റ്റി റഗുലേറ്റർ ആയ FSANZണ് മുരിങ്ങയുടെ വാണിജ്യപരമായ വിൽപ്പനയ്ക്കും ഇറക്കുമതിക്കും നിയന്ത്രണം കൊണ്ടുവന്നത്. ഈ നിയന്ത്രണം ഓസ്ട്രേലിയയിലെ മുരിങ്ങ കൃഷിക്കാരെ എങ്ങനെയെല്ലാം ബാധിച്ചുവെന്നും നിലവിലെ സാഹചര്യം എന്താണെന്നുമാണ് ഇനി നമ്മൾ കേൾക്കുന്നത്. ടൌൺവില്ലിന് സമീപത്തുള്ള എയറിൽ മുരിങ്ങകൃഷ...

SMSFലൂടെ പ്രോപ്പർട്ടി വാങ്ങുന്നതിന് നിയന്ത്രണം വന്നേക്കും; തീരുമാനം ഗ്രീൻസ് പാർട്ടിയുമായുള്ള ധാരണ പ്രകാരം 24.06.2026

2026 ജൂൺ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

മിനിമം വേതനവും പേരൻറൽ ലീവും കൂടും, സൂപ്പറാന്വേഷനിലും നേട്ടം; ജൂലൈ 1മുതൽ ഓസ്‌ട്രേലിയയില്‍ നടപ്പിലാകുന്ന നിയമ മാറ്റങ്ങള്‍ അറിയാം... 24.06.2026

പുതിയ സാമ്പത്തിക വര്‍ഷത്തിൽ നികുതി, ശമ്പളം, പേരൻറൽ ലീവ് തുടങ്ങിയ മേഖലകളിൽ ഒട്ടേറെ മാറ്റങ്ങൾ നടപ്പിലാകുകയാണ്. ജൂലൈ 1 മുതൽ നടപ്പിലാകുന്ന സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് അറിയാം, മുകളിലെ പ്ലേയറിൽ നിന്നും....

ഇന്നത്തെ വാർത്ത: CGT, നെഗറ്റീവ് ഗിയറിങ്ങ് ബില്ലുകൾ പാസ്സയേക്കും; പിന്തുണക്കുമെന്ന് ഗ്രീൻസ് 23.06.2026

2026 ജൂൺ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

പാനിക് അറ്റാക്കും ഉത്കണ്ഠയും ഉണ്ടാകാറുണ്ടോ? ഓസ്ട്രേലിയയിൽ ലഭ്യമായ സഹായങ്ങൾ അറിയാം 23.06.2026

ഓസ്ട്രേലിയയിൽ മാനസിക സമ്മർദം അനുഭവിക്കുന്ന സ്ത്രീകൾക്ക് ലഭ്യമായ സഹായങ്ങൾ എന്തെല്ലാമാണ്? മെൽബണിൽ കമ്മ്യൂണിറ്റി മെന്റൽ ഹെൽത്ത് ക്ലിനിക് ടീം ലീഡർ ഡോ. ജോസി തോമസുമായുള്ള സംഭാഷണത്തിന്റെ രണ്ടാം ഭാഗം കേൾക്കാം. മുകളിലെ പ്ലേയറിൽ നിന്നും....

കൊടും തണുപ്പിൽ നഗ്നരായി നീന്തി ആയിരങ്ങൾ; ഈ വർഷത്തെ 'Dark Mofo Solstice Swim' വിശേഷങ്ങൾ കേൾക്കാം 23.06.2026

വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രിക്ക് ശേഷമുള്ള ആദ്യ സൂര്യോദയത്തെ വരവേൽക്കാനാണ് ഹോബാർട്ടിലെ ഡെർവെന്റ് നദീമുഖത്ത് ആയിരങ്ങൾ ഒത്തുകൂടിയത്. ഇരുട്ടിനെ അതിജീവിച്ച് പുതിയ വെളിച്ചത്തെ സ്വീകരിക്കുന്നുവെന്നാണ് ഈ നീന്തലിനെ വിശേഷിപ്പിക്കുന്നത്... വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....

ഇന്നത്തെ വാർത്ത: മാരകമായ പക്ഷിപ്പനി വകഭേദം ഓസ്ട്രേലിയയിൽ സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കുവാൻ നിർദ്ദേശം 22.06.2026

2026 ജൂൺ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഒരു മണിക്കൂർ മാറ്റിവെച്ചാൽ ഒരാളുടെ ജീവൻ രക്ഷിക്കാം; ഓസ്‌ട്രേലിയയിൽ എങ്ങനെ രക്തം ദാനം ചെയ്യാമെന്നറിയാം 22.06.2026

ഓസ്‌ട്രേലിയയിൽ ഓരോ ദിവസവും ആയിരക്കണക്കിന് രോഗികൾക്കാണ് രക്തം ആവശ്യമായി വരുന്നത്. എന്നാൽ, പുതിയ രക്തദാതാക്കളെ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ രക്തദാനം ചെയ്യാൻ ആലോചിക്കുന്നുണ്ടെങ്കിൽ, എവിടെ രജിസ്റ്റർ ചെയ്യണം, ആരൊക്കെയാണ് ദാനം ചെയ്യാൻ അർഹർ, രക്തദാനത്തിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് വിശദമായി അറിയാം...

ആഗോള പട്ടികയിൽ UNSW 19-ആം സ്ഥാനത്ത്; ഓസ്ട്രേലിയയിലെ മികച്ച യൂണിവേഴ്സിറ്റികളറിയാം 22.06.2026

ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്സ് 2027 ആണ് ലോകത്തിലെ മികച്ച യൂണിവേഴ്സിറ്റികളുടെ പട്ടിക പുറത്തിറക്കിയത്. ആദ്യത്തെ 30 സർവകലാശാലകളിൽ ഓസ്ട്രേലിയയിലെ നാല് യൂണിവേഴ്സിറ്റികൾ ഇടം പിടിച്ചു. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....

ഓസ്ട്രേലിയ പോയവാരം:വൺ നേഷൻ 'വൈറ്റ് ഓസ്‌ട്രേലിയ പോളിസി' തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്ന് വിമർശനം; സമ്പദ് വ്യവസ്ഥ മന്ദഗതിയിലെന്ന് RBA 20.06.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....

സെൻസസ് ജോലിക്ക് ആളെത്തേടി ഓസ്ട്രേലിയ; മുൻപരിചയം ആവശ്യമില്ല, മുപ്പതിനായിരത്തിലേറെ അവസരങ്ങൾ 20.06.2026

2026ൽ നടക്കുവാൻ പോകുന്ന ദേശീയ സെൻസസിനായാണ് ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. മുൻപരിചയം ആവശ്യമില്ലാത്ത പൊസിഷനുകളും ഇതിലുണ്ട്. വിശദമായി കേൾക്കാം..മുകളിലെ പ്ലേയറിൽ നിന്നും...

ഇന്നത്തെ വാർത്ത: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു; പെർത്തിൽ പീഡിയാട്രീഷ്യൻ കസ്റ്റഡിയിൽ 19.06.2026

2026 ജൂൺ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഖത്തറിൻറെ ഫൗളിന് കാനഡയുടെ ഗോൾമഴ, മെക്‌സിക്കോ നോക്കൗട്ടിൽ; കേൾക്കാം ലോകകപ്പ് വാർത്തകൾ 19.06.2026

ലോകകപ്പിലെ 32 അംഗ നോക്കൗട്ട് റൌണ്ടിൽ മെക്സിക്കോ പ്രവേശനം ഉറപ്പിച്ചു. ദക്ഷിണ കൊറിയക്കെതിരയാണ് മെക്സിക്കോ വിജയം നേടിയത്. മറ്റൊരു മൽസരത്തിൽ ഖത്തറിനെതിരെ ആറ് ഗോളുകൾക്ക് കാനഡ വിജയിച്ചു. കേൾക്കാം ലോകകപ്പ് വാർത്തകൾ...

ഇന്നത്തെ വാർത്ത: ക്യാപിറ്റൽ ഗെയ്ൻ ടാക്സിൽ ഇളവ് പ്രഖ്യാപിച്ചു; 27 ലക്ഷം ചെറുകിട ബിസിനസുകൾക്ക് നേട്ടമെന്ന് പ്രധാനമന്ത്രി 18.06.2026

2026 ജൂൺ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

കൊണ്ടും കൊടുത്തും ഇംഗ്ലണ്ടും ക്രോയേഷ്യയും, പറങ്കികളെ പൂട്ടി കോംഗോ,ഘാനയും കൊളംബിയും വിജയികൾ; ലോകകപ്പ് വിശേഷങ്ങൾ 18.06.2026

ആദ്യ റൗണ്ടിലെ അവസാന ദിനത്തിൽ ഇംഗ്ലണ്ടിൻറെയും ക്രൊയേഷ്യയുടെയും കാലാൾപടകൾ അടിച്ചും തിരിച്ചടിച്ചുമാണ് മുന്നേറിയത്. ആരാധകരെ നിരാശപ്പെടുത്തി പോർച്ചുഗൽ കോംഗോയോട് സമനില വഴങ്ങി. ഘാനയും കൊളംബിയയും മറ്റ് മൽസരങ്ങളിൽ വിജയിച്ചു. എഴാം ദിന വിശേഷങ്ങളിലേക്ക്....

Ouça o podcast SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos