Manorama Online

Manorama SPORTS

Sports ML ↓ 86 episódios

കായികലോകത്തെ വിശേഷങ്ങളും വിശകലനങ്ങളും മനോരമ ഓൺലൈൻ സ്പോർട്സ് പോഡ്‌കാസ്റ്റിലൂടെ...Catch all the high-octane action, expert insights, and breaking updates on the Manorama Online Sports Podcast! Your front-row seat to the sporting world: https://specials.manoramaonline.com/News/2023/podcast/index.html

Não deixe de visitar o site do podcast e apoiar quem o produz: bingepods.com

Autor

Manorama Online

Categoria

Sports

Site do podcast

bingepods.com

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

ടീം പുറത്തായാലും വൈഭവിന് കിട്ടും ‘ഷീൽഡ്’; ഇനി കോലിയിൽ വിശ്വാസം; ഇത്തവണ ഐപിഎൽ ആഘോഷം ആർസിബിക്ക്? 03.05.2025

ധോണിയുടെ ചെന്നൈ വീണു. രാജസ്ഥാനും ഹൈദരാബാദിനും സമാന വിധി. ഐപിഎൽ പ്ലേ ഓഫ് പോലും കാണാതെ വമ്പന്മാർ വീഴുമ്പോൾ കപ്പിലേക്കുള്ള ദൂരവും കുറയുകയാണ്. ആർക്കെല്ലാമാണ് ഫൈനൽ സാധ്യതകൾ? വൈഭവ് സൂര്യവംശി എന്ന താരത്തിന്റെ ഉദയമുള്‍പ്പെടെയുള്ള വിശേഷങ്ങളും ഐപിഎലിലെ വിജയസാധ്യതാ ടീമുകളുടെ പ്രകടനവുമെല്ലാം വിശദമായി വിലയിരുത്തുകയാണ് മലയാള മനോരമ അസി. എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും ഐപിഎൽ ത്രിൽ–...

ആ സമ്മർദം പന്ത് എങ്ങനെ ‘മാനേജ്’ ചെയ്യും? രോഹിത് ആഞ്ഞടിച്ചതിനു പിന്നിൽ ഫ്ലൈറ്റിലെ റൈറ്റ് തീരുമാനം 24.04.2025

Hyderabad's recent poor performance has raised concerns and led to questions like, "What happened to this team?" Meanwhile, Rohit Sharma and MS Dhoni, both having returned to form, are poised to potentially rewrite the equations of the IPL. Amid these developments, with Sanju Samson sidelined, the spotlight shifts to a new star who has captivated Rajasthan's fans. This exciting narrative is explor...

‘തല ഫോർ എ റീസൺ’: ചെന്നൈയെ മാറ്റിമറിച്ചോ ധോണി? ബാറ്റിലെ ‘ബൾജും’ അടിയുടെ കനവും 18.04.2025

ഐപിഎൽ മത്സരങ്ങൾ കിരീട പോരാട്ടത്തിലേക്ക് അടുക്കുകയാണ്. കളിക്കളത്തിൽ നിറയെ വിശേഷങ്ങളാണ്. അതിൽ ധോണിയുടെ ക്യാപ്റ്റൻസി മുതൽ ബാറ്റിലെ ബൾജും ഗേജ് പരിശോധനയും വരെയുണ്ട്. പ്രതീക്ഷകളോടെ കളിക്കളത്തിലേക്കിറങ്ങിയ ചില മിന്നും താരങ്ങൾക്ക് എന്തു സംഭവിച്ചു, താഴേത്തട്ടിൽനിന്ന് ചിലർ അപ്രതീക്ഷിതമായി എങ്ങനെ കയറിവന്നു? ഓരോ ടീമുകളുടെയും പ്രകടനം എത്രമാത്രം സ്ഥിരതയാർന്നതാണ്? കേൾക്കാം ഐപിഎൽ ത്രിൽ പിൽ–’25 പോഡ്&zw...

ചെന്നൈയെ രക്ഷിക്കുമോ ‘ക്യാപ്റ്റന്‍’ ധോണിയുടെ ‘പെരിസ്ട്രോയിക്ക’? 11.04.2025

ഐപിഎലിൽ ചെന്നൈയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം സീസണിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. ചെന്നൈ ടീമും ‘തല’ ധോണിയും ഒരുപോലെ വിമർശനം ഏറ്റുവാങ്ങുമ്പോഴാണ് ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ വരവ്. പക്ഷേ ധോണിയുടെ ക്യാപ്റ്റൻസി ചെന്നൈയെ രക്ഷിക്കുമോ? ഫോമില്ലായ്മയെന്ന പ്രതിസന്ധിയിൽ നിൽക്കുന്ന രോഹിത് ശർമയുടെ മുംബൈ ഇന്ത്യന്‍സിലെ ഭാവിയും തുലാസിലാണോ? വിലയിരുത്തുകയാണ് ‘ഐപിഎൽ ത്രിൽ പി...

‘എടാ, നിന്നെ ഐപിഎലിലെടുത്തു’; തുടങ്ങി വിഘ്നേഷിലൂടെ, തുടർന്നു വിപ്രജിലൂടെ, ഇനി... 28.03.2025

ഐപിഎലിന്റെ പതിനെട്ടാം സീസണിനു തുടക്കം കുറിച്ചിട്ട് ഒരാഴ്ചയാവുന്നേയുള്ളൂ. അപ്പോഴേക്കും എന്തെല്ലാം കാഴ്ചകളാണ്. ഇന്നേവരെ കേൾക്കാത്ത പേരുകൾ പോലും മൈതാനത്ത് വിസ്മയം തീർക്കുന്നു. അതിൽ മലയാളിയുമുണ്ടെന്ന് നമുക്ക് അഭിമാനിക്കാം. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിനെ അടിമുടി മാറ്റുമോ ഐപിഎൽ? ഒറ്റയൊരാഴ്ചയ്ക്കിടെ ഐപിഎലിൽ കണ്ട പ്രതിഭയുടെ മിന്നലാട്ടങ്ങളിലൂടെയും അമ്പരപ്പിച്ച മത്സരങ്ങളിലൂടെയും സഞ്ചരിക്കുകയാണ് മലയാള മനോരമ...

‘ഹൈപ്പോടെ’ തുറക്കുന്നു ഇന്ത്യൻ ഐപിഎൽ ‘ലാബ്’; സഞ്ജുവിന് പേടിക്കാനില്ല, കോലിക്ക് 18, ഒപ്പം ഇടംകയ്യൻ ‘ധോണി’യും 21.03.2025

അടുത്തകാലത്തൊന്നുമില്ലാത്ത തരം ‘ഹൈപ്പു’മായാണ് ഐപിഎലിന്റെ പതിനെട്ടാം സീസണിനു തുടക്കമാകുന്നത്. ഐപിഎലിനു വേണ്ടി ജനം കാത്തിരിക്കുകയായിരുന്നോ എന്നു വരെ തോന്നിപ്പോകും. ചാംപ്യൻസ് ട്രോഫി ഉൾപ്പെടെ ഒട്ടേറെ ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്നതും ഓർക്കണം. എന്നിട്ടും എന്തുകൊണ്ടാണ് ഇത്രയേറെ ‘ഹൈപ്’ ഐപിഎലിന്മേൽ നിലനിൽക്കുന്നത്? ഐപിഎലിലെ 10 ടീമുകളും അടിമുടി മാറി...

പാരിസിന്റെ മേൽവിലാസം ഐഫൽ ടവർ‌ 29.07.2024

ലോകത്തിനു മുന്നിൽ പാരിസിന്റെ മേൽവിലാസമാണ് ഐഫൽ ടവർ See omnystudio.com/listener for privacy information.

കനത്ത സുരക്ഷാ വലയത്തിൽ പാരിസ് നഗരം 23.07.2024

എവിടെ നോക്കിയാലും സുരക്ഷാസൈനികർ. തിരക്കേറിയ റോഡുകളിൽപോലും കനത്ത പരിശോധന. പ്രധാന റോഡുകളിലെല്ലാം വശങ്ങളിൽ ബാരിക്കേഡുകൾ Paris city in heavy security, Listen Olympics special podcast from Manorama Online. See omnystudio.com/listener for privacy information.

ഏഷ്യയിൽ അജയ്യർ, ഓസ്ട്രേലിയയും കീഴടങ്ങി; ഇന്ത്യ ഉയർത്തുമോ ലോകകിരീടം? 28.09.2023

ഇന്ത്യ ആതിഥ്യമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രം. ആതിഥേയരായ ഇന്ത്യക്ക് ഇത്തവണ കിരീടം നേടാൻ സാധിക്കുമോ? ഏഷ്യാകപ്പ്, ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര എന്നിവയിലെല്ലാം ആധികാരിക വിജയം നേടിക്കൊണ്ട് മുന്നേറുന്ന ഇന്ത്യക്ക് ലോകകപ്പിലും മികവ് തുടരാനാകുമോ? ടീം ഇന്ത്യയുടെ മികവുകളും പോരായ്മകളും എന്തെല്ലാം. ലോക കപ്പിന് എത്തുന്ന മറ്റ് ടീമുകളുടെ ഒരുക്കങ്ങൾ എവിടെവരെയായി. അവരുടെ സാധ്യത...

ആരുമില്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസുണ്ട്! 16.08.2023

ഏകദിന ലോകകപ്പിനും ഏഷ്യ കപ്പിനുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാൻ സിലക്ടർമാർക്ക് എന്നല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പോലും പറ്റുമെന്നു തോന്നുന്നില്ല. കാരണം അത്രമേൽ സങ്കീർണമാണ് ഈ വിഷയം. ശ്രേയസ് അയ്യരുടെയും കെ.എൽ. രാഹുലിന്റെയും പരുക്ക് മാറി ഫിറ്റ്നസ് റിപ്പോർട്ട് കിട്ടാൻ വേണ്ടിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപനം വൈകുന്നതത്രെ. രാഹുലിനെയും ശ്രേയസ് അയ്യരെയും ടീം ഇന്ത്യ അത്രമേൽ ആശ്രയിക്കുന്...

ഇന്ത്യൻ ക്രിക്കറ്റ് ടീം അഥവാ കെ ആൻഡ് കെ ഓട്ടമൊബീൽസ്! 10.08.2023

ജഗതി ശ്രീകുമാറും മോഹൻലാലും മത്സരിച്ചഭിനയിച്ച ‘അരം പ്ലസ് അരം കിന്നരം’ സിനിമയിലെ കെ ആൻഡ് കെ ഓട്ടമൊബീൽസിന്റെ അവസ്ഥയിലാണ് ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം. എത്ര അഴിച്ചുപണിതിട്ടും സ്മൂത്ത് റണ്ണിങ് കണ്ടിഷൻ ആകാത്ത വാഹനത്തിന്റെ അതേ അവസ്ഥ! ഏകദിന ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്നു. എന്നാൽ ഇതുവരെ ഇന്ത്യയ്ക്ക് ഒരു ടീമിനെ നിർണയിക്കാൻ സാധിച്ചിട്ടില്ല. വെസ്റ്റിൻഡീസ് പര്യടനത്തിനിടയിലും, പരീക്ഷണങ്ങൾ നടത്തുന...

അവസാനിക്കുന്നില്ല ആരവം; ആഷസ് പഠിപ്പിച്ച പാഠങ്ങൾ 01.08.2023

ഇംഗ്ലണ്ടിന്റെ ബാസ്ബോളും ഓസ്ട്രേലിയയുടെ ക്ലാസിക് ക്രിക്കറ്റും തമ്മിലുള്ള ഏറ്റുമുട്ടൽ മാത്രമായിരുന്നില്ല ഇക്കഴിഞ്ഞ ആഷസ് പരമ്പര. ഒരുപക്ഷേ, ലോക ക്രിക്കറ്റിന്റെ ചരിത്രംതന്നെ ഈ ആഷസ് പരമ്പരയ്ക്കു മുൻപും ശേഷവും എന്ന രീതിയിൽ ഭാവിയിൽ നിർണയിക്കപ്പെട്ടേക്കാം. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ആഷസ് കിരീടം സ്വന്തമാക്കിയെങ്കിലും ഇംഗ്ലണ്ട് മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര വിജയം എന്ന, രണ്ടു പതിറ്റാണ്ടിൽ ഏറെക്കാലമായി തുടര...

ആഷസിന് സൂപ്പർ ക്ലൈമാക്സ് 25.07.2023

മഴ തടസ്സപ്പെടുത്തിയ ആഷസ് നാലാം ക്രിക്കറ്റ് ടെസ്റ്റ് തട്ടിയകറ്റിയത് ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകളെയാണ്. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ആഷസ് കിരീടം നിലനിർത്തിയെങ്കിലും കഥ ഇവിടെ അവസാനിക്കുന്നില്ല. ഓവലിൽ അടുത്ത ദിവസം ആരംഭിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയുമായ ടെസ്റ്റ് ഇരു ടീമുകൾക്കും ഒരുപോലെ നിർണായകം. വിജയ വഴിയിലേക്ക് തിരികെയെത്താനും ബാസ് ബോളിനെ കുറിച്ച് ഉയർന്നിരിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാനും...

മൂന്നാം ആഷസിന്റെ ഒടുവിൽ ഇം​ഗ്ലണ്ടിന് ഉയിർപ്പ് 10.07.2023

ഹെഡിങ്ലിയിൽനിന്ന് തലയുയർത്തി ഇംഗ്ലണ്ട് ടീം മടങ്ങുന്നു. ഓസ്ട്രേലിയയ്ക്ക് എതിരായ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലെ വിജയം ഇംഗ്ലണ്ടിന്റെ തിരിച്ചു വരവിന്റെ അടയാളമാണ്. ആദ്യ രണ്ട് ടെസ്റ്റുകളും പരാജയപ്പെട്ടെങ്കിലും ബാസ് ബോൾ കളിശൈലിയിൽ തന്നെ ബെൻസ്റ്റോക്സും സംഘവും മൂന്നാമത്തെ ടെസ്റ്റിലും ഓസ്ട്രേലിയയെ നേരിട്ടു, അതിൽ വിജയിച്ചു. ടീം പ്രകടനത്തിന്റെ കാര്യത്തിൽ ഓസ്ട്രേലിയ പരാജയപ്പെട്ട ട...

ചവിട്ടുപടിയോ അതോ തിരിച്ചടിയോ? ആഷസ് ആദ്യ മത്സരത്തിൽ സംഭവിച്ചത്... 22.06.2023

ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ നേടിയ വിജയം ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തിക്കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിന്റെ നവോത്ഥാനത്തിനുതന്നെ വഴിയൊരുക്കുന്ന ഒന്നായി മാറുമെന്നു പരക്കെ പ്രശംസിക്കപ്പെട്ട ഇംഗ്ലണ്ടിന്റെ ബാസ് ബോൾ ആക്രമണ ക്രിക്കറ്റ് ശൈലി ഓസ്ട്രേലിയയുടെ പരമ്പരാഗത ടെസ്റ്റ് ക്രിക്കറ്റ് ശൈലിക്കു മുന്നിൽ പരാജയപ്പെട്ടു. ഈ തോൽവി ബാസ് ബോളിന്റെതന്നെ പരാജയമാണോ? അതോ വരാനിരിക്കുന്...

ഇത്തവണയും ‘ടെസ്റ്റ്’ പാസ്സായില്ല; രക്ഷപ്പെടാനാകാതെ ടീം ഇന്ത്യ 12.06.2023

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയക്ക് മുന്നിൽ വിജയം അടിയറവ് വച്ച് ഇന്ത്യ. ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം നിരാശരാക്കിയ ഈ വീഴ്ചയിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ചത് എന്തൊക്കെ? ഇന്ത്യൻ ക്രിക്കറ്റ് ടീം സമീപകാലത്ത് സംഭവിക്കുന്നത് എന്താണ്? മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സംസാരിക്കുന്നു See omnystudio.com/listener for privacy in...

ധോണിയും ചെന്നൈയും പിന്നെ തീരാത്ത ഐപിഎൽ ആവേശവും: പോഡ്‌കാസ്റ്റ് 30.05.2023

ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ വിശ്വവിജയത്തോടെ ഐപിഎൽ പതിനാറാം സീസണിനു കൊടിയിറങ്ങി. കളത്തിൽ വാണവരും വീണവരും ഒട്ടേറെ. സൂപ്പർതാര പദവിയിലേക്ക് ഉയർന്നവർ, പ്രതീക്ഷയ്ക്കൊത്ത മികവ് പുറത്തെടുക്കാൻ കഴിയാതെ പോയവർ, തുടക്കത്തിൽ ആളിക്കത്തി പിന്നീട് അണഞ്ഞുപോയവർ... ഇങ്ങനെ എത്രയെത്ര കാഴ്ചകൾ. ഒരുപക്ഷേ മഹേന്ദ്ര സിങ് ധോണിയെന്ന പേര് ഏറ്റവുമധികം മുഴങ്ങിക്കേട്ട ഐപിഎൽ സീസൺ കൂടിയായിരിക്കും കഴിഞ്ഞു പോകു...

ലോകം ഭരിക്കാൻ ഇന്ത്യൻ ക്രിക്കറ്റ്; തലവര മാറ്റുമോ ഐപിഎൽ? 27.04.2023

ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് സീസണ് ഇതു പാതിക്കാലം. മത്സരച്ചൂടിനെ ആവേശകരമാക്കി റൺമഴ പെയ്തിറങ്ങുന്ന മത്സരങ്ങൾ. അസാധ്യമെന്നു തോന്നിക്കുന്ന ടോട്ടലുകൾ അനായാസം പിന്തുടർന്നു ജയിക്കുന്ന ടീമുകൾ. സ്വദേശി– വിദേശി വ്യത്യാസമില്ലാതെ കളം വാഴുന്ന താരങ്ങൾ... ഇന്ത്യൻ ക്രിക്കറ്റ്, ലോകം ഭരിക്കാനൊരുങ്ങുന്ന കാഴ്ചയ്ക്കു കൂടിയാണ് ഐപിഎൽ വഴിയൊരുക്കുന്നത്. ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസികൾ മറ്റു രാജ്യങ്ങളിലെ ലീഗുകളിലും നിറ...

ഇന്ത്യൻ ‘ടാക്റ്റിക്കൽ’ പ്രീമിയർ ലീഗ്; കരുതണം - സൂപ്പർ അനാലിസിസ് - പോഡ്കാസ്റ്റ് 19.04.2023

കളിക്കാരുടെ പ്രകടനത്തിലെ നേരിയ വിശദാംശങ്ങൾ പോലും ഇഴകീറി പരിശോധിച്ച് ടീമുകൾ തന്ത്രങ്ങൾ ഒരുക്കുന്ന കാലം. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഐപിഎല്ലിന് കാണികളെയും ആരാധകരെയും വർധിപ്പിക്കാനും ആവേശം ഇരട്ടിയാക്കാനും സാധിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നാണിത്. ഇംപാക്ട് പ്ലെയർ മുതൽ മത്സര സംപ്രേഷണത്തിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയിലെ നവീന സംവിധാനങ്ങൾ വരെ ഇനിയുമുണ്ട് ഏറെ. അവയെക്കുറിച്ചും ഐപിഎല്...

തകർത്തടിച്ച് ഇന്ത്യൻ യൂത്തന്മാർ: ‘ഒതുങ്ങി’ വിദേശികൾ; ഐപിഎൽ ഇനി യഥാർഥ ഇന്ത്യൻ പ്രീമിയർ ലീഗ്? 14.04.2023

ഈ സീസൺ ഐപിഎലിൽ നടക്കുന്നത് ഇന്ത്യൻ താരങ്ങളുടെ അശ്വമേധം. വൻവില കൊടുത്തു സ്വന്തമാക്കിയ വിദേശ താരങ്ങളെക്കാൾ തകർപ്പൻ പ്രകടനം നടത്തുന്നത് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വന്ന അധികമാരും അറിയാത്ത യുവ താരങ്ങളാണ്. സായി സുദർശൻ, റിങ്കു സിങ്, ഋതുരാജ് ഗെയ്‌ക്വാദ് എന്നിവർ അവരിൽ ചിലർ മാത്രം. ‘യഥാർഥ ഇന്ത്യൻ’ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ വിശേഷങ്ങൾ അറിയാം. മനോരമ ഓൺലൈൻ ഐപിഎൽ സ്പെഷൽ പോഡ്കാസ്റ്റിൽ വിലയിരുത്തുന്നു മലയാള...

‘അവസാന അങ്കത്തിന്’ ധോണി; തിളങ്ങുക പവർ ഹിറ്റർമാരോ ഓൾറൗണ്ടർമാരോ? ആരാകും ഐപിഎൽ തലവൻ? 31.03.2023

ശ്രേയസ് അയ്യരില്ലാത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഋഷഭ് പന്തില്ലാതെ ഡൽഹി ക്യാപിറ്റൽസ്, ജസ്പ്രീത് ബുമ്രയില്ലാതെ മുംബൈ ഇന്ത്യൻസ്. പരുക്കിന്റെ പിടിയിലായ പ്രമുഖ താരങ്ങളുടെ അസാന്നിധ്യത്തിന്റെ തളർച്ചയിൽ ചില ഫ്രാഞ്ചൈസികൾ. കന്നി ഐപിഎല്ലിന് 17.50 കോടിയുടെ കനത്തിലെത്തുന്ന കാമറൻ ഗ്രീനും (മുംബൈ) 13.50 കോടിയുടെ പവറിൽ ഹാരി ബ്രൂക്കും (ഹൈദരാബാദ്) തകർപ്പൻ അടികൾക്ക് തയ്യാറെടുത്തുനിൽക്കുന്നു. ഒക്ടോബർ മാസം തുടങ്ങുന്ന ഏ...

അങ്ങനെയാണ് മൊറോക്കോ ‘എംഎആർ’ ആയത് 24.12.2022

മൊറോക്കോ. ഒഫിഷ്യലായി പേരു പറഞ്ഞാൽ കിങ്ഡം ഓഫ് മൊറോക്കോ. പിന്നെയുമെന്തിനാണ് ലോകകപ്പില്‍ മൊറോക്കോ മത്സരിക്കുമ്പോൾ ടീമിന്റെ പേരിന്റെ സ്ഥാനത്ത് എംഎആർ എന്നെഴുതുന്നത്? ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ പേരിലെ പ്രധാനപ്പെട്ട മൂന്നക്ഷരങ്ങളാണ് സാധാരണ ടിവി സ്ക്രീനിലും സ്കോർ ബോർഡിലുമൊക്കെ കാണുക. മിക്കവാറും അത് ആദ്യത്തെ മൂന്നക്ഷരമായിരിക്കും. ഉദാഹരണത്തിന് ഇംഗ്ലണ്ട്. ടീമിന്റെ പേരിലെ ആദ്യത്തെ മൂന്നക്ഷരങ്ങളായ E, N...

ബ്രസീലിന്റെ നോസ്ട്രഡാമസ്’ പറയുന്നു: അർജന്റീന കപ്പടിക്കും, കാരണം ഇതാണ്. 16.12.2022

അർജന്റീനയും ഫ്രാന്‍സും ലോകകപ്പ് ഫൈനലിലെത്തുമെന്നു പ്രവചിച്ചിരുന്ന എത്ര പേരെ നിങ്ങൾക്കറിയാം. പലരും അത്തരമൊരു പ്രവചനം നടത്തിയിട്ടുണ്ടാകാം. പക്ഷേ അത്തരത്തില്‍ ശരിയായ പ്രവചനം നടത്തിയ ഒരാൾ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണം പ്രവചിച്ചിട്ടുണ്ടോ? കോവിഡ് ലോകത്ത് ആഞ്ഞടിക്കുമെന്നു പ്രവചിച്ചിട്ടുണ്ടോ? റഷ്യ യുക്രെയ്നിനെ ആക്രമിക്കുമെന്ന് നേരത്തേതന്നെ പറഞ്ഞിട്ടുണ്ടോ? എന്തിനേറെപ്പറയണം, ഇലോൺ മസ്ക് ട്വിറ്റർ ഏറ്റ...

‘പക്വത’യില്ലെന്നു പറഞ്ഞു മാറ്റിനിർത്തിയ ഇതിഹാസം; മറഡോണയുടെ കഥ 07.12.2022

1986ലെ ലോകകപ്പ്. അതിനോടകം മൂന്നു തവണ ബ്രസീൽ ലോക ഫുട്ബോൾ കിരീടം നേടിക്കഴിഞ്ഞിരുന്നു. മൈതാനങ്ങളിൽ ‘പെലെ പെലെ...’ എന്നു മാത്രം ആർപ്പുവിളികൾ മുഴങ്ങിയിരുന്ന കാലം. അവിടേക്കാണ് അർജന്റീനയിൽനിന്ന് ഒരു അഞ്ചടി അഞ്ചിഞ്ചുകാരന്റെ വരവ്. അയാളുടെ പടയോട്ടത്തിനു മുന്നിൽ അക്കൊല്ലം ലോകകപ്പും വീണു. കപ്പ് ഇതാദ്യമായി അർജന്റീനയിലേക്ക്. അന്നുവരെ ശരാശരി കളിക്കാരുടെ മാത്രം ടീമായിരുന്ന ആ ലാറ്റിനമേരിക്കൻ രാജ്യം ലോകത്തിന്റെ നെറ...

മറഡോണയും ബ്രസീലുമല്ല; 1994ലെ ലോകകപ്പില്‍ പതിഞ്ഞ ചോരപ്പാട് 06.12.2022

ഫുട്ബോൾ ഇതിഹാസം മറഡോണ ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ട് പുറത്തായ ലോകകപ്പ്. 1994ൽ യുഎസിൽ നടന്ന ലോകകപ്പിലെ ഏറ്റവും വലിയ ഞെട്ടലുകളിലൊന്ന് ഇതായിരുന്നു. പ്രധാന താരമില്ലാതെ ടൂർണമെന്റിലുടനീളം കളിക്കേണ്ടി വന്നു അന്ന് അർജന്റീനയ്ക്ക്. പക്ഷേ ഫൈനലിലെത്തിയത് ഇറ്റലിയും ബ്രസീലും. ലോകകപ്പ് ചരിത്രത്തിലാദ്യമായി പെനൽറ്റി ഷൂട്ടൗട്ടിൽ വിജയിയെ നിശ്ചയിച്ചതും ഈ മത്സരത്തിലായിരുന്നു. അന്ന് 3–2ന് ഇറ്റലിയെ ബ്രസീൽ തോൽപിച്ചു....

Ouça o podcast Manorama SPORTS no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos