Manorama Online
Manorama SPORTS
കായികലോകത്തെ വിശേഷങ്ങളും വിശകലനങ്ങളും മനോരമ ഓൺലൈൻ സ്പോർട്സ് പോഡ്കാസ്റ്റിലൂടെ...Catch all the high-octane action, expert insights, and breaking updates on the Manorama Online Sports Podcast! Your front-row seat to the sporting world: https://specials.manoramaonline.com/News/2023/podcast/index.html
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ബെൽജിയത്തിന്റെ ഹൃദയം തകർത്ത് മെറീനോ | Spain | Belgium | Spain vs Belgium | Fifa World Cup 2026 11.07.2026 6:14
16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്പാനിഷ് പട വീണ്ടും ലോകകപ്പ് സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിന്റെ വെല്ലുവിളി 2–1നാണ് സ്പെയിൻ മറികടന്നത്. 30–ാം മിനിറ്റിൽ ഫാബിയൻ റൂയിസും 88 ാം മിനിറ്റിൽ മിക്കൽ മെറീനോയുമാണ് സ്പെയിനായി ഗോളുകൾ നേടിയത്. ചാൾസ് ഡി കെറ്റലാരെ (41 ാം മിനിറ്റ്) ബെൽജിയത്തിന്റെ ആശ്വാസ ഗോൾ നേടി. 2010ൽ കിരീടം നേടിയതിനുശേഷം സ്പെയിൻ ലോകകപ്പ് സെമിഫൈനലിൽ കടക്കുന്നത് ആദ്യമാണ്. 15ന...
'മിന്നൽ ഫ്രാൻസ്' അപരാജിത കുതിപ്പുമായി സെമിയിൽ – France | Morocco | 2026 Fifa World Cup 10.07.2026 11:39
കിടിലൻ സേവുകളുമായി മത്സരത്തിലുടനീളം നിറഞ്ഞു കളിച്ച മൊറോക്കൻ കീപ്പർ യാസിൻ ബോണോയ്ക്ക് പിഴച്ചത് രണ്ടു തവണ; ആറു മിനിറ്റിനിടെ ആ രണ്ട് അവസരങ്ങളും മുതലാക്കിയ ഫ്രാൻസ്, ക്വാർട്ടർ ഫൈനൽ പോരിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കി ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ കടന്നു. കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിൽ ഏറ്റുമുട്ടിയപ്പോഴും 2–0നാണ് മൊറോക്കോയെ ഫ്രാൻസ് തോൽപ്പിച്ചത്. ലോകകപ്പിൽ ഫ്രാൻസിന്റെ തുടർച്ചയായ മൂന്നാം സ...
ത്രിൽ ലേശം കൂടിയോ? | FIFA World cup | Argentina | Egypt 08.07.2026 10:29
ഈജിപ്തിനെതിരെ അർജന്റീന മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഹെഡ് കോച്ച് സ്കലോണി ഇനിയും ശ്രദ്ധിക്കേണ്ടതുണ്ട്. ഇനിയങ്ങോട്ടുള്ള മത്സരങ്ങളിൽ എന്താകും അർജന്റീനയുടെ പ്ലാൻ? Argentina put up an impressive performance against Egypt, head coach Scaloni still has areas to address. What will be Argentina's game plan for the upcoming matches? See omnystudio.com/listener for privacy information.
കിരീടമില്ലാതെ രാജാവിന്റെ പടിയിറക്കം, ലോകകപ്പിനോട് വിടപറഞ്ഞ് സിആർ7 | FIFA WorldCup 2026 | Cristiano Ronaldo 07.07.2026 9:18
ഈ ലോകകപ്പിന് ശേഷം പോർച്ചുഗൽ ടീമിൽ മൊത്തത്തിലുള്ള അഴിച്ചുപണി ഉണ്ടാകുമോ? ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാത്ത പോർച്ചുഗൽ ടീമിന്റെ ഭാവി എന്താകും? ക്വാർട്ടർ കടക്കാൻ സ്പെയിനിന് ഈ ഗെയിം പ്ലാൻ മതിയാകുമോ? Will there be a major overhaul of the Portugal squad after this World Cup? What does the future hold for the Portugal team without Cristiano Ronaldo? See omnystudio.com/listener for privacy information.
നോർവേ ബ്രസീൽ...കാനറികളെ കരയിച്ച വൈക്കിങ് വീര്യം | FIFA World Cup | Erling Haaland 06.07.2026 7:55
എർലിങ് ഹാളണ്ടിന്റെ രണ്ടു ‘വെടിയുണ്ടകൾ’ തറച്ചുകയറിയത് ബ്രസീൽ ആരാധകരുടെ നെഞ്ചിനകത്തേയ്ക്കാണ്. യഥാർഥത്തിൽ ബ്രസീൽ ഈ തോൽവി അർഹിച്ചിരുന്നോ? ഫുട്ബോളിൽ ഇനിയുള്ള കാലം എർലിങ് ഹാളണ്ടിന്റെതാണെന്ന് ഉറപ്പിച്ചോ? Erling Haaland's two 'bullets' pierced straight through the hearts of Brazilian fans. Did Brazil actually deserve this defeat? Is it now safe to assume that the future of football belon...
വിനീസ്യൂസ് vs എർലിങ്, തീപ്പൊരി പോരാട്ടം വരുന്നുണ്ട് | Brazil vs Norway | World Cup | 2026 Fifa World Cup | Erling Haaland | Vinicius Jr 05.07.2026 9:59
ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ബ്രസീലും നോർവെയും ഏറ്റുമുട്ടുകയാണ്. ബ്രസീലിനെ തളയ്ക്കാനുള്ള കരുത്ത് നോർവെയ്ക്കുണ്ടോ? സൂപ്പർ താരങ്ങളായ വിനിസ്യൂസ് ജൂനിയറും എർലിങ് ഹാളണ്ടും തമ്മിലുള്ള പോരാട്ടം കൂടിയാകും ഇത്. Brazil and Norway are set to lock horns in a massive World Cup Round of 16 showdown. Does Norway have what it takes to completely shut down the Brazilian powerhouse? This isn't just a bat...
മെസ്സിപ്പടയെ വിറപ്പിച്ച ‘നീലസ്രാവുകൾ’ | The 'Blue Sharks' who terrified Argentina | Argentina | Lionel Messi 04.07.2026 10:42
ഫിഫ ലോകകപ്പ് ചരിത്രത്തിൽ എക്കാലവും ഓർമിക്കപ്പെടുന്ന മത്സരമാകും അർജന്റീന– കാബോ വെർദെ മത്സരം. ലോകരാജ്യങ്ങളിലെ തന്നെ ഏറ്റവു കുഞ്ഞന്മാരായ ഒരു രാജ്യം, ഫുട്ബോളിലെ വമ്പന്മാരായ അർജന്റീനയെ മുൾമുനയിൽ നിർത്തിയത് എങ്ങനെയാണ്? ലോകകപ്പിലെ ജൈത്രയാത്ര തുടരാൻ മെസ്സിയും സംഘവും ഇങ്ങനെ കളിച്ചാൽ മതിയോ? The Argentina–Cape Verde match will be remembered forever in FIFA World Cup history. How did one of...
സ്പാനിഷ് വസന്തം; പ്രീക്വാർട്ടറിൽ യമാൽ തൂക്കുമോ? 03.07.2026 8:35
ഫിഫ ലോകകപ്പ് നോക്കൗട്ടിൽ ഓസ്ട്രിയയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്തെറിഞ്ഞ് സ്പെയിൻ പ്രീക്വാർട്ടറിൽ കടന്നു. പോർച്ചുഗലാണ് പ്രീക്വാർട്ടറിൽ സ്പെയിനിന്റെ എതിരാളികൾ. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും സംസാരിക്കുന്നു. Spain advanced to the pre-quarters of the FIFA World Cup after crushing Austria by three unanswered goals in the knockout round. Spain w...
ഈ കളി തീക്കളി! രാജകീയം ഇംഗ്ലണ്ട് | FIFA World Cup | England vs Congo 02.07.2026 8:14
നോക്കൗട്ട് മത്സരം ആരംഭിക്കുമ്പോൾ പിന്നിലായിപ്പോയ ഇംഗ്ലണ്ടിനെ ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഇരട്ട ഗോളുകളാണു രക്ഷിച്ചെടുത്തത്. 75,86 മിനിറ്റുകളിലായിരുന്നു നാണക്കേടിന്റെ വക്കിൽ നിൽക്കെ ഇംഗ്ലണ്ടിന്റെ വിജയ നായകനായി ഹാരി കെയ്ൻ അവതരിച്ചത്. ഇതോടെ ജർമനിക്കും നെതര്‍ലൻഡ്സിനും പിന്നാലെ ഇംഗ്ലണ്ടും ലോകകപ്പിൽനിന്നു പുറത്താകുമോയെന്നു ഭയന്നവർക്കും ആശ്വാസമായി. അടുത്ത റൗണ്ടിൽ കരുത്തരായ മെക്സിക്കോയാണ് ഇംഗ്ലണ്ടിന്റെ...
എർലിങ് ഹാളണ്ട്, എന്തൊരു മനുഷ്യനാണ്! | Erling Haaland | FIFA World Cup 01.07.2026 8:09
മൈതാനത്ത് ഇറങ്ങുമ്പോൾ എർലിങ് ഹാലണ്ട് ഒരു അമാനുഷികനായി മാറാറുണ്ടോ? ഹാലണ്ടിന്റെ ചിറകിലേറി നോർവേ ലോകകപ്പിൽ കുതിക്കുകയാണ്. വർഷങ്ങൾക്കു ശേഷം ലോകകപ്പ് കളിക്കാനെത്തിയ നോർവേ ടീമിനും ഗാലറിയിലെ ആരാധകക്കൂട്ടത്തിനും ആഘോഷ നിമിഷം. ‍ഡാലസ് സ്റ്റേഡിയത്തിൽ നോർവേയുടെ ‘വൈക്കിങ് റോ’ സെലിബ്രേഷൻ. പ്രീക്വാർട്ടറിൽ ബ്രസീലാണ് നോർവേയുടെ എതിരാളികൾ. Does Erling Haaland become a superhuman when...
ബ്രസീലിന് വീര്യം ജർമനിക്ക് കണ്ണീർ | FIFA World Cup | Germany | Brazil 30.06.2026 4:56
ഫുട്ബോൾ ചരിത്രത്തിലെ വലിയ അട്ടിമറിയും അവിശ്വസനീയമായ തിരിച്ചുവരവുമാണു കഴിഞ്ഞ ദിവസം നാം കണ്ടത്. ഒരു വശത്ത്, പെനൽറ്റി ഷൂട്ടൗട്ടുകളിൽ ഒരിക്കലും തോറ്റിട്ടില്ലെന്ന ചരിത്രം വഴിമാറിപ്പോയ ജർമനിയുടെ വിലാപം. മറുവശത്ത് ഏഷ്യൻ കരുത്തരായ ജപ്പാന്റെ തന്ത്രപരമായ കെണിയിൽനിന്ന് അവസാന സെക്കൻഡിൽ രക്ഷപ്പെട്ട ബ്രസീലിന്റെ ആശ്വാസം. On one side, the lamentation of Germany, whose history of never losing in a penalty sh...
ജപ്പാന്റെ കുതന്ത്രത്തിന് സാംബ മറുപടി ! – FIFA World Cup 2026 | Brazil 30.06.2026 7:33
ആവേശകരമായ നോക്കൗട്ട് പോരാട്ടത്തിൽ, ഒരുഗോളിന് പിന്നിൽനിന്നശേഷം 2 ഗോളടിച്ച് തിരിച്ചുവന്ന ബ്രസീൽ, 2–1ന് ജപ്പാനെ തോൽപിച്ചു. ഇൻജറി ടൈം ഗോളിലാണ് ബ്രസീലിന്റെ വിജയം. കസിമിറോ(56–ാം മിനിറ്റ്), ഗബ്രിയേൽ മാർട്ടിനെല്ലി(90+5) എന്നിവർ ബ്രസീലിനായി ഗോൾ നേടി. കൈഷു സാനോ(29) ജപ്പാന്റെ ആശ്വാസ ഗോൾ നേടി. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും സംസാരിക്കുന്നു. &nbs...
എന്താണ് ഐപിഎലിൽ വരാനിരിക്കുന്ന ആ വന് മാറ്റം? എന്താണ് വൈഭവിന്റെ ഭാവി? 01.06.2026 30:56
അടുത്ത സീസണിൽ ഐപിഎലിൽ ഉണ്ടാകാൻ പോകുന്ന വൻ മാറ്റം എന്താണ്? ചെന്നൈ പ്ലേ ഓഫിൽ കടന്നില്ലെങ്കിലും സഞ്ജു സാംസണ് ഈ സീസൺ വലിയൊരു ‘ടേക്ക് എവേ’ ആകാൻ കാരണമെന്ത്? വൈഭവ് സൂര്യവംശിയുടെ ഭാവിയെന്താണ്? ബെംഗളൂരു തുടർച്ചയായി രണ്ടാം തവണയും ഐപിഎൽ കിരീടം നേടിയതിനു പിന്നാലെ, ആ ഫൈനലിനെക്കുറിച്ചും 2026 ഐപിഎൽ സീസണിലെ വിശേഷങ്ങളെക്കുറിച്ചും വിശദമായി സംസാരിക്കുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ...
ഐപിഎൽ ഫൈനലിൽ ആരുടെ തന്ത്രം ജയിക്കും? മറികടക്കാനുണ്ട് ചില കടമ്പകൾ 30.05.2026 29:51
ബാറ്റിങ്ങോ ബോളിങ്ങോ? അഹമ്മദാബാദിലെ പിച്ചിൽ ഏതായിരിക്കും ബെംഗളൂരുവിനെയും ഗുജറാത്തിനെയും തുണയ്ക്കുക? മുംബൈയ്ക്കും ചെന്നൈയ്ക്കും ശേഷം ‘ബാക്ക്-ടു-ബാക്ക് കിരീടം’ നേടുന്ന ടീമാകാൻ ബെംഗളൂരുവിനു സാധിക്കുമോ? അതിനു തടയിടാൻ എന്തെല്ലാം ആയുധങ്ങളാണ് ഗുജറാത്തിന്റെ കൈവശമുള്ളത്? ഐപിഎൽ ഫൈനലിനു മുന്നോടിയായി വിശകലനം ചെയ്യുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും;...
ആ ടീം 2 റൺസ് വീതം അധികം എടുത്തിരുന്നെങ്കിൽ...! തുടരുമോ രോഹിത്– പാണ്ഡ്യ ‘കോൺഫ്ലിക്ട്’? 25.05.2026 31:03
ഐപിഎല്‍ അവസാന ഘട്ടത്തിലേക്കു കടക്കുന്നു. രണ്ടു മാസത്തോളം നീണ്ട ഇതുവരെയുള്ള മത്സരങ്ങളിൽ വമ്പന്മാർ പലരും നിലംപതിച്ചു. ഒന്നോ രണ്ടോ റൺസ് വരെ ടീമുകളുടെ വിധി നിർണയിച്ച നാളുകളാണ് കടന്നുപോയത്. പല ടീമുകളിലും ‘മാനേജ്മെന്റും’ കലിപ്പിലാണ്. തോറ്റു പുറത്തായ ടീമുകളിൽ ഇനി എന്തു സംഭവിക്കും? പ്ലേഓഫിൽ ആർക്കെല്ലാമാണ് സാധ്യതകൾ? ഐപിഎൽ 2026 പകർന്ന ക്രിക്കറ്റ് പാഠങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് മ...
എതിർ ടീമുകൾ വൈഭവിന്റെ പിഴവ് പഠിച്ചെടുത്തു, പക്ഷേ ‘അപ്ഗ്രേഡ്’ ചെയ്ത താരത്തിന് വൻവിജയം! 20.05.2026 26:11
ഐപിഎലിൽ പഞ്ചാബ് കിങ്സിന്റെ തുടർതോൽവിക്കു കാരണങ്ങളെന്താണ്? ഈ സീസണിൽ ഓരോ ടീമുകളും വിട്ടുകളഞ്ഞ ക്യാച്ചുകൾ എത്രയാണ്? പ്ലേ ഓഫിലെ നാലാം സ്ഥാനത്തിനുള്ള ടീമുകളുടെ സാധ്യതകളെങ്ങനെ? സീസൺ അവസാനത്തോടടുക്കുമ്പോൾ ഐപിഎൽ പിച്ചുകളിൽ വന്ന മാറ്റമെന്താണ്? ടീമുകളെ വിലയിരുത്തുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്. What are the reasons be...
പഞ്ചാബിന് പണിയാകുന്നുണ്ടോ ‘ഏർലി പീക്കിങ്’? 07.05.2026 30:51
തുടർച്ചയായ മൂന്ന് തോൽവികളിലൂടെ ഐപിഎലിൽ പഞ്ചാബ് രണ്ടാം സ്ഥാനത്തേക്കു പോകാൻ കാരണം ആ രണ്ടു കളിക്കാർ നിറംമങ്ങിയതുകൊണ്ട് മാത്രമാണോ? ബാറ്റിങ്ങിൽ വരുത്തിയ ചില മാറ്റങ്ങൾ സഞ്ജുവിനെ പുതുക്കിയെടുത്തതെങ്ങനെ? മുംബൈ ഇന്ത്യൻസിനുള്ളിൽ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി ചോദ്യം ചെയ്യപ്പെടുന്നോ? ലോകോത്തര താരങ്ങളുണ്ടായിട്ടും ഒരു ടീമായി മുംബൈയ്ക്ക് കളിക്കാനാകാത്തതെന്ത്? പ്ലേ ഓഫിൽ കടക്കാനുള്ള ടീമുകളുടെ സാധ്യതകൾ എങ്ങ...
ഒരു സിക്സറിന് പരീക്ഷ തോറ്റ സച്ചിൻ! അക്തറിനെ ‘അപമാനിച്ച’ ദ്രാവിഡ് 30.04.2026 26:46
ഐപിഎൽ ഇത്തവണ കൂടുതൽ ആകർഷകമാകാൻ കാരണമെന്താണ്? പരാഗിനെയും പാണ്ഡ്യയെയും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആരാധകർ ആവശ്യപ്പെടാൻ കാരണമെന്ത്? ഡൽഹി ക്യാപിറ്റൽസ് ഇനി തിരിച്ചുവരില്ലെന്ന് ദക്ഷിണാഫ്രിക്കൻ മുൻതാരം ഷോൺ പൊള്ളോക്ക് പറയാനുള്ള കാരണമെന്ത്? ഐപിഎൽ പാതിവഴി പിന്നിടുമ്പോൾ ടീമുകളെ വിലയിരുത്തുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും. Get ready for the ultim...
സഞ്ജു വീണ്ടും സൂപ്പറായത് ‘കളി’ മാറ്റിയപ്പോൾ 25.04.2026 29:50
ഐപിഎലിനെക്കുറിച്ച് ഇംഗ്ലണ്ടിന്റെ പഴയ നായകൻ അലിസ്റ്റർ കുക്ക് പറഞ്ഞതെന്താണ്? ആർസിബിയുടെ വിൽപന ഐപിഎലിന്റെ ഗ്രാഫ് ഉയർത്തിയതെങ്ങനെ? നിലവിൽ ടൂർണമെന്റിലെ ഏറ്റവും ബാലൻസ്ഡ് ആയ ടീമുകൾ ഏതൊക്കെയാണ്? ഹാർദിക് പണ്ഡ്യയുടെ അനാലിസിസ് സഞ്ജു തകർത്തതെങ്ങനെ? മുംബൈ ഇന്ത്യൻസിന്റെ പ്രശ്നങ്ങൾ തീരാത്തതെന്ത്? ഐപിഎൽ പാതിവഴിയിലേക്ക് എത്തുമ്പോൾ ടീമുകളുടെയും കളിക്കാരുടെയും ഇതുവരെയുള്ള പ്രകടനത്തെ വിശദമായി വിലയിരുത്തുകയാണ് ഐപിഎൽ പ...
ഐപിഎലിൽ ജയിക്കാൻ ഈ ടീമുകൾ പയറ്റുന്നത് ‘മോഡേൺ ട്വന്റി20’ തന്ത്രം 18.04.2026 29:15
ഐപിഎലിൽ മുംബൈയും സിഎസ്കെയും കൊൽക്കത്തയുമൊക്കെ മുൻപ് കിരീടം നേടിയകാലത്തെ ഫോര്‍മുലയിൽതന്നെ പിടിച്ചുനിൽക്കുകയാണോ? താരലേലത്തിലെ പ്രകടനം ഇപ്പോൾ ടീമുകളെ തുണയ്ക്കുന്നത് എങ്ങനെയാണ്? മുംബൈ ഇന്ത്യൻസിന് എന്താണ് സംഭവിച്ചത്? ഹാർദിക് പണ്ഡ്യ വിമർശനശരമേറ്റുവാങ്ങേണ്ട ആളാണോ? ഈ സീസണിൽ 25 മത്സരങ്ങള്‍ പൂർത്തിയാകുമ്പോൾ, ടീമുകളുടെയും കളിക്കാരുടെയും ഇതുവരെയുള്ള പ്രകടനത്തെ വിശദമായി വിലയിരുത്തുകയാണ് ഐപിഎൽ പോഡ്&zwnj...
വൈഭവിനെ പുറത്താക്കിയത് ആ ടെക്നിക്; ബാറ്റിങ് ക്യാപ്റ്റൻ ആകുമോ സഞ്ജു? 14.04.2026 27:26
ക്ലാസിക് ഗെയിം കളിക്കുന്ന മുംബൈക്ക് ഇതുവരെ ഇപ്പോഴത്തെ ഈ മോഡേൺ ട്വന്റി20യുടെ ഒരു സ്പീഡിലേക്ക് ഓടിയെത്താൻ സാധിക്കുന്നില്ലേ? സൂര്യകുമാർ യാദവിന്റെ പ്ലാൻ പൊളിയാൻ കാരണമെന്ത്? സഞ്ജു ബാറ്റിങ് നായകനായി ഉയരുകയാണോ? ഐപിഎലിൽ ടീമുകളുടെ ഇതുവരെയുള്ള പ്രകടനത്തെ വിശദമായി വിലയിരുത്തുകയാണ് ഐപിഎൽ പോഡ്‌കാസ്റ്റിൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനീഷ് തോമസും. കേൾക്കാം വിശദമായ പോഡ്&z...
സഞ്ജുവിനെ വേഗം ക്യാപ്റ്റനാക്കണം, കാരണം പലത്! 08.04.2026 25:35
ഐപിഎലിൽ ചെന്നൈ പ്രതീക്ഷിച്ച ഫോമിലേക്ക് ഇനിയും ഉയർന്നിട്ടില്ല. സഞ്ജുവിന്റെ അവസ്ഥയും അതുതന്നെ. ഗുജറാത്ത് ടൈറ്റൻസിന്റെ തിരിച്ചുവരവ് എങ്ങനെയാകും? രാജസ്ഥാൻ റോയൽസിനു കേരളത്തിൽ ആരാധകർ കൂടാൻ കാരണമെന്താണ്? കൊൽക്കത്തയെ പിന്നോട്ടടിക്കുന്ന കാര്യങ്ങളെന്താണ്? രാജസ്ഥാൻ ‘യങ്’ ടീമായി മാറുന്നതിനു പിന്നിലെന്ത്? ഐപിഎലിൽ ടീമുകളുടെ ഇതുവരെയുള്ള പ്രകടനത്തെ വിശദമായി വിലയിരുത്തുകയാണ് ഐപിഎൽ പോഡ്‌കാസ്റ...
സഞ്ജുവിനെ എടുത്തത് ചെന്നൈയുടെ ‘മണ്ടത്തരം’? ആര് പരിഹരിക്കും ഋതുരാജ് ഗെയ്ക്വാദിന്റെ ‘അരക്ഷിതാവസ്ഥ’ | IPL 2026, Season 19 Preview 27.03.2026 35:22
ഐപിഎൽ പത്തൊൻപതാം സീസൺ തുടങ്ങുകയായി. 17 കൊല്ലത്തെ കാത്തിരിപ്പിനു ശേഷം കപ്പടിച്ച ആർസിബി അതു നിലനിർത്തുമോ? ഏറ്റവുമധികം ജേതാക്കളായ മുംബൈ ഇന്ത്യൻസ് ഇക്കുറി തിരിച്ചുവരവ് നടത്തുമോ? സഞ്ജുവിന്റെ ചെന്നൈ ജേതാക്കളാകുമോ? വൈഭവ് സൂര്യവംശിയെ എല്ലാവരും ‘റീഡ്’ ചെയ്തുകഴിഞ്ഞോ? വിഗ്നേഷ് പുത്തൂർ തിളങ്ങുമോ? എന്നൊക്കെയുള്ള ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് നിറയുന്നു. ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മന...
പഴയ ‘ചാപ്പകുത്തൽ’ അഴിച്ചുമാറ്റി സഞ്ജു; ധോണി ഇക്കുറിയും ‘നമ്പർ’ ഇറക്കുമോ? | IPL Podcast: The Power-Hitters, New Rules & Season 19 Preview! 26.03.2026 16:45
തമിഴ്നാട്ടുകാർ‌ക്ക് സഞ്ജുവിനെ കൂടുതൽ ഇഷ്ടമാകാൻ കാരണമെന്താണ്? ട്വന്റി20യിലെ ‘പവർഹൗസ്’ ആകാൻ ഇന്ത്യയ്ക്കു വഴിതെളിച്ചത് എന്താണ്? ഇവിടെ ഹൈദരാബാദ് സൺറൈസേഴ്സ് വ്യത്യസ്തമാകുന്നത് എങ്ങനെ? ഇക്കുറി ഐപിഎൽ കളിനിയമത്തിൽ മാറ്റങ്ങളുണ്ടാകുമോ? ഐപിഎൽ പത്തൊൻപതാം സീസണിലെ വിശേഷങ്ങളും ഒരുക്കങ്ങളും വിശദമായി വിലയിരുത്തുകയാണ് ഐപിഎൽ പോഡ്‌കാസ്റ്റിൽ മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനീഷ് തോമസും അസിസ്റ്റന്റ...
‘മൈറ്റി ഇന്ത്യ’ ആയോ നമ്മുടെ ടീം? ‘ആങ്കർ’ ഇനി അങ്ങനെ കളിച്ചാൽ പോരാ...! 11.03.2026 29:30
ഓർത്തിരിക്കാൻ ഒട്ടേറെ സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ട്വന്റി 20 ലോകകപ്പ് അവസാനിക്കുന്നത്. ചെറുടീമുകളുടെ പ്രകടനം, വമ്പന്മാരുടെ പതനം, കളിതന്ത്രങ്ങളിലെ മാറ്റം, പുതിയ താരോദയങ്ങൾ? കാണികളെക്കൊണ്ട് നിറഞ്ഞ വേദികൾ? അങ്ങനെ പലതും ഈ ടൂർണമെന്റിൽ ചർച്ചയായി. ഇന്ത്യയുടെ വിജയത്തിനപ്പുറം മൊത്തം ടൂർണമെന്റിനെ അവലോകനം ചെയ്യുകയാണിവിടെ... ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണ...
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.