Manorama Online

Manorama SPORTS

Sports ML ↓ 86 episódios

കായികലോകത്തെ വിശേഷങ്ങളും വിശകലനങ്ങളും മനോരമ ഓൺലൈൻ സ്പോർട്സ് പോഡ്‌കാസ്റ്റിലൂടെ...Catch all the high-octane action, expert insights, and breaking updates on the Manorama Online Sports Podcast! Your front-row seat to the sporting world: https://specials.manoramaonline.com/News/2023/podcast/index.html

Não deixe de visitar o site do podcast e apoiar quem o produz: bingepods.com

Autor

Manorama Online

Categoria

Sports

Site do podcast

bingepods.com

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

ട്വന്റി20 വേൾഡ് കപ്പ് ഇന്ത്യയ്‌ക്കോ ന്യൂസീലൻഡിനോ? 07.03.2026

വാങ്കഡെയിലെ റൺമഴയ്ക്കു പിന്നാലെ ഇന്ത്യ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ നേടിയ ഈ വിജയം ഇന്ത്യൻ ക്രിക്കറ്റിലെ ചില താരങ്ങളുടെ നിർണായക മാറ്റം കൂടിയാണ് അടയാളപ്പെടുത്തുന്നത്. എന്താണ് ആ മാറ്റങ്ങൾ? ഫൈനലിൽ ന്യൂസീലൻഡിനോ ഇന്ത്യയ്ക്കോ മുൻതൂക്കം? എന്തെല്ലാം വെല്ലുവിളികളാണ് ഇരുടീമുകള്‍ക്കും മുന്നിലുള്ളത്? ലോകകപ്പ് മത്സരങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്ത മലയാള മനോരമ സബ്...

അന്നു കണ്ടത് ‘കാം ആൻഡ് കംപോസ്ഡ്’ സഞ്ജുവിനെ; ഇന്ത്യ പേടിക്കണം, ഇംഗ്ലണ്ടിനുണ്ട് ആ ‘മാച്ച് വിന്നർ’ 03.03.2026

ട്വന്റി 20 ലോകകപ്പിൽ, വെസ്റ്റിൻഡീസിന് എതിരെയുള്ള സൂപ്പർ 8 മത്സരത്തിൽ സഞ്ജു സാംസൺ തന്റെ ബാറ്റിങ് ശീലങ്ങളിൽ വരുത്തിയ മാറ്റങ്ങൾ എന്തെല്ലാമാണ്? ബാറ്റിങ് പരിശീലകൻ സിതാൻഷു കോട്ടക്കിന് അതിലുള്ള പങ്ക് എന്താണ്? സെമിയിലെ എതിരാളികളായ ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ? ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും സംസാരിക്കുന്നു. കേൾക്കാം പോഡ്&...

ലോകകപ്പിൽ ബാക്കി ടീമുകളും ചെയ്യുമോ ‘ഹോംവർക്ക്’? 26.02.2026

ഒരു കാരണത്തിലേക്ക് എത്താൻ പറ്റുന്നതല്ല ലോകകപ്പ് ട്വന്റി20 സൂപ്പർ 8ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ദയനീയ തോൽവി. ഗ്രൂപ്പ് ഘട്ടത്തിൽ ‘പരീക്ഷിക്കപ്പെടാതെ’ പോയ ടീമിനുള്ള ആദ്യ തിരിച്ചടിയായി ഈ മത്സരം. ഇനി ഇന്ത്യയുടെ സാധ്യതകളെന്താണ്? പിഴവുകൾ എങ്ങനെ പരിഹരിക്കപ്പെടും? ഈ ടീമിന് സെമിയിലെത്താൻ കഴിയുമോ? ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും അസി...

അഭിഷേക് ചെയ്യുന്നത് ശരിയോ? സൂര്യയും ശ്രീശാന്തും ചെയ്തത് ടീം ഇന്ത്യ മറക്കരുത് 20.02.2026

ഫെബ്രുവരി 21ാം തീയതി മുതൽ സൂപ്പ‍ർ 8 മത്സരങ്ങൾ ആരംഭിക്കുന്നു. ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ്? ഫോമിലേക്കെത്താതെ വലയുന്ന അഭിഷേക് ശർമയ്ക്കു പകരക്കാരൻ വരുമോ? സെമിയിലെത്താൻ സാധ്യതയുള്ള ടീമുകൾ ഏതൊക്കെയാണ്? മനോരമ ഓൺലൈൻ ചീഫ് സബ് എഡിറ്റർ ഐസൺ തോമസും മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും മനോരമ ഓൺലൈൻ അസിസ്റ്റന്റ് പ്രൊഡ്യൂസർ ആതിര അജിത്‌കുമാറും സംസാരിക്കുന്നു. കേൾക്കാം വിശദമായ പോഡ്&zw...

ട്വന്റി20 ലോകകപ്പ്: ഇന്ത്യയെ വലയ്ക്കുന്നത് ആ പരിചയക്കുറവ് 14.02.2026

ഫെബ്രുവരി 15ലെ ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിൽ ആർക്കാകും മുൻതൂക്കം? പാക്കിസ്ഥാന്റെ മികവും ഇന്ത്യയുടെ പോരായ്മകളും എന്തൊക്കെയാണ്? ട്വന്റി 20 ലോകകപ്പിൽ ഇതുവരെയുള്ള മത്സരങ്ങളെ എങ്ങനെ വിലയിരുത്താം? ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും ആതിര അജിത്‌കുമാറും സംസാരിക്കുന്നു. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്. Can Anyone Stop the Men in Blue? India vs....

ഐഎസ്എൽ താരങ്ങൾക്ക് അങ്ങനെ ചെയ്യാതെ പറ്റില്ല... വേറെ വഴിയില്ലാതെ ക്ലബ്ബുകളും... 03.01.2026

ഐഎസ്എലിലെ അനിശ്ചിതത്വം തുടരുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരങ്ങളായ അഡ്രിയൻ ലൂണയും നോവ സദൂയിയും ടീം വിട്ടു. ഇതു ബ്ലാസ്റ്റേഴ്സിൽ മാത്രം കാണുന്ന ഒറ്റപ്പെട്ട സംഭവമല്ല. നടക്കുമോയെന്നുപോലും ഉറപ്പില്ലാത്ത സീസണിൽ പ്രതീക്ഷവച്ചിരിക്കാതെ വിവിധ ടീമുകളിൽനിന്ന് താരങ്ങൾ പൊഴിഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നു.  ഇനിയെന്താണ് ഇന്ത്യൻ ഫുട്ബോളിനു മുൻപിലുള്ള പോംവഴി? ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും...

പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? 25.12.2025

പെട്ടെന്ന് ലാഭം കിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ, കൃത്യമായ പ്ലാനിങ്ങോടെ പ്രവർത്തിച്ച് കേരള ഫുട്ബോളിനെയും രക്ഷിക്കാനുള്ള ശ്രമങ്ങളാണ് സൂപ്പർ ലീഗ് കേരളയിലൂടെ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ചെയ്യുന്നത്. പക്ഷേ കിട്ടുമെന്നുറപ്പുള്ള 10 കോടി പോലും പോരെന്നു പറഞ്ഞ് ഐഎസ്‌എലിനെ എന്നന്നേക്കുമായി ഇല്ലാതാക്കുകയാണോ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍ ചെയ്യുന്നത്? എന്തുകൊണ്ടാണ് ഐഎസ്എൽ പന്ത്രണ്ടാം സീസൺ ഇത്ര വൈകുന്നത്...

ദക്ഷിണാഫ്രിക്ക എത്തുമ്പോൾ ഷമിയെ തഴഞ്ഞോ? ആഷസിൽ ഓസ്ട്രേലിയയെ അലട്ടുന്നതെന്ത്? 07.11.2025

ദക്ഷിണാഫ്രിക്ക ഇന്ത്യൻ പര്യടനത്തിനെത്തുമ്പോൾ, ഇന്ത്യ ഒരുങ്ങിത്തന്നെയാണ്. ടീമിൽ അപ്രതീക്ഷിത മാറ്റങ്ങളൊന്നുമില്ല. പേസർ മുഹമ്മദ് ഷമി ടീമിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. രണ്ടാഴ്ചയ്ക്കിപ്പുറം ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയ്ക്കും തുടക്കമാകും. രണ്ടു പരമ്പരകളെക്കുറിച്ചും വിശദമായി വിലയിരുത്തുകയാണ് ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മലയാള മനോരമ സബ് എഡിറ്റ...

അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആര്? 01.11.2025

അടുത്തകാലത്ത് മലയാളക്കരയാകെ സ്വപ്നം കണ്ടതായിരുന്നു ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനം. പക്ഷേ എല്ലാം പിഴച്ചു. ഫിഫ അനുമതി നിഷേധിച്ചെന്നായിരുന്നു സ്പോൺസറുടെ അവകാശവാദം. ടീമിന്റെ കേരള വരവ്, അടുത്ത വിൻഡോയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഉറപ്പൊന്നുമില്ല. മെസി വിഷയത്തിൽ എവിടെയാണു പിഴച്ചത്? സംസ്ഥാന സ്കൂൾ കായികമേള തിരുവനന്തപുരത്ത് കൊടിയിറങ്ങിയതും കഴിഞ്ഞയാഴ്...

ഗില്ലിനെ ക്യാപ്റ്റനാക്കാൻ കാരണം പണത്തൂക്കവും; മറികടന്നത് കോലിയെ! 10.10.2025

പ്രതീക്ഷിച്ചതു പോലെ ഏകദിന ക്രിക്കറ്റിലെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ പദവിയും ശുഭ്മൻ ഗില്ലിലേക്ക് എത്തിയിരിക്കുന്നു. എങ്ങനെയാകും ഗില്ലിനു കീഴിലുള്ള ഇന്ത്യൻ ടീം? വെറ്ററൻ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും ടീമിനു പുറത്തേക്കുള്ള വഴി തുറന്നുവരികയാണെന്നു കരുതുന്നതിൽ കഴമ്പുണ്ടോ? ട്വന്റി20 ടീമിൽ മാത്രം തളച്ചിടപ്പെടേണ്ട ആളാണോ സഞ്ജു സാംസൺ? ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിശേഷങ്ങളും തലമുറമാറ്റവും വിശദ...

ആ ഇന്നിങ്സ് സഞ്ജു കളിക്കേണ്ടിയിരുന്നത്! റൗഫിന് ‘അടികിട്ടാൻ’ കാരണം സ്വഭാവം 30.09.2025

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പിച്ച് പഠിക്കാൻ വൈകിയോ? ഓപ്പണിങ് സ്ഥാനത്തേക്ക് ഗില്ലിന്റെ ‘വൈൽഡ് കാർഡ് എൻട്രി’ വിനയായോ? സച്ചിനോളം അഭിഷേക് ശർമയെ പാക്കിസ്ഥാൻ ‘ഉയർത്തി’പ്പറഞ്ഞത് എന്തുകൊണ്ടാണ്? കുൽദീപ് യാദവ് ഇന്ത്യയുടെ നട്ടെല്ലാകുന്നത് എങ്ങനെ? സൂര്യകുമാർ യാദവ് കളി മതിയാക്കണോ? കളത്തിൽ കളിക്കപ്പുറം രാഷ്ട്രീയം കലരുമ്പോൾ ക്രിക്കറ്റിന്റെ സൗന്ദര്യം നഷ്ടമാകുന്നുണ്ടോ?&nb...

ഇന്ത്യ–പാക്ക്: കൈ കൊടുക്കേണ്ടെന്ന് പറഞ്ഞത് ഗംഭീറോ? 18.09.2025

ഏഷ്യാ കപ്പിൽ ഇന്ത്യതന്നെ വിജയിയാകുമെന്നാണ് ഏറ്റവും പ്രതീക്ഷിക്കപ്പെടുന്നത്. അതിനു ശക്തിപകരുന്നതാണ് മറ്റു ടീമുകളുടെ ഇതുവരെയുള്ള പ്രകടനം. പല സീനിയർ താരങ്ങളെയും ഒഴിവാക്കി ‘ന്യൂ ജെൻ’ പടയുമായാണ് ഇത്തവണ പാക്കിസ്ഥാൻ ഏഷ്യാ കപ്പിനെത്തിയിരിക്കുന്നത്. ശ്രീലങ്കയുടെ വിജയങ്ങളും ആധികാരികമല്ല. ഹസ്തദാന വിവാദം ഒഴിവാക്കേണ്ടതായിരുന്നോ? യുഎഇയുടെ സ്റ്റാർ ബാറ്റർ മലയാളിയായ അലിഷാൻ ഷറഫു ഭാവിയിൽ ഇന്ത്യൻ ടീമിലേക്...

ഗുകേഷിനു വേണ്ടി ആ ട്വീറ്റ്; ചെസിലെ ഇന്ത്യൻ ‘ആനന്ദം’ അവസാനിച്ചില്ലേ? 30.08.2025

വിശ്വനാഥൻ ആനന്ദായിരുന്നു ഒരിക്കൽ ഇന്ത്യയുടെ ചെസ് മേൽവിലാസം. ആനന്ദിനപ്പുറത്തേക്കുള്ള ചെസ് പലർക്കും പരിചിതമല്ലായിരുന്നു. അക്കാലത്തും ഒട്ടേറെ ചെസ് പ്രതിഭകൾ ഇന്ത്യയിൽ ഉണ്ടായിരുന്നിട്ടുകൂടി. അതിൽനിന്ന് ഇന്ത്യൻ ചെസ് കളത്തിലെ കരുക്കൾ ഏറെ മുന്നേറിക്കഴിഞ്ഞു, കളിക്കാർ മാറിക്കഴിഞ്ഞു. ഗുകേഷും പ്രഖ്യാനന്ദയും പുരുഷ വിഭാഗത്തിലെ പുതുതാരങ്ങളുടെ സിംഹാസനം വാഴുമ്പോൾ വനിതാ വേൾഡ് ചെസ് ചാംപ്യൻ ദിവ്യ ദേശ്‌മുഖ് ആണ് വ...

ആ താരം എങ്ങനെ ടീമിൽ കയറിപ്പറ്റി? ശ്രേയസ് വന്നാൽ ഏത് പൊസിഷനിൽ കളിക്കും? 20.08.2025

India's Asia Cup Squad: The Big Questions The Indian team for the Asia Cup T20 has been locked in, but the real game is just beginning. Everyone's talking about the player list, but what's the real story behind the squad? Is Sanju Samson in the final eleven, or just on the roster? His inclusion is a huge win for his fans, but will he get to step onto the field when it counts? Meanwhile, the red-ho...

മെസ്സി കേരളത്തിൽ വരുന്നത് ക്രിക്കറ്റ് കളിക്കാനോ! 12.08.2025

‘ലയണൽ മെസ്സിയും ലോകകപ്പടിച്ച അർജന്റീന ടീമും കേരളത്തിൽ വരും, ഇവിടെ മത്സരം കളിക്കുകയും ചെയ്യും’– ഇപ്പറഞ്ഞത് മറ്റാരുമല്ല, കേരളത്തിന്റെ കായിക മന്ത്രി വി.അബ്ദു റഹിമാൻ. ‘ശരിക്കും മെസ്സി വരുമോ’ എന്നു സംശയിച്ച മലയാളികളുടെ സന്ദേഹം തെറ്റിയില്ല. ജയിക്കുമെന്നു കരുതിയ മത്സരത്തിനിടെ വല കുലുക്കിയ എതിർടീമിന്റെ ഗോൾപോലെ ഓർക്കാപ്പുറത്തൊരു അടിയായിരുന്നു അർജന്റീനയിൽനിന്ന്. മെസ്സി വരുമെന്ന...

സ്മിത്തിന് ഇംഗ്ലണ്ടിനെ രക്ഷിക്കാൻ കഴിയാത്തതിനും കാരണമുണ്ട്! 06.08.2025

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനം വിജയകരമായി പൂർത്തിയായി. പരമ്പര വിജയത്തിന്റെയത്ര തിളക്കമുള്ളൊരു സമനില നേടിയ ടീം ഇന്ത്യയ്ക്ക് തലയുയർത്തി നിൽക്കാം. ലോർഡ്‌സിൽ ചെറിയ മാർജിനിലുള്ള തോൽവി ഒഴിവാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ 3–1 എന്ന നിലയിൽ ഇന്ത്യയ്ക്ക് പരമ്പര വിജയിക്കാമായിരുന്നെന്നു വാദിക്കുന്നവരുമുണ്ട്. എന്നാൽ അതേ സാധ്യതയുണ്ടായിരുന്ന ഇംഗ്ലണ്ടിനെ ഓവലിലെ ത്രില്ലർ മാച്ചിൽ തകർത്ത...

സെഞ്ചറിക്കായി മുൻപു കാത്തുനിന്ന ബെൻ സ്റ്റോക്സ്; ഈ ഷെയ്ക് ഹാൻഡ് കൊതിക്കെറുവ് 29.07.2025

വിജയത്തോളം പോന്നൊരു സമനിലയാണ് ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം ടെസ്റ്റിൽ ഓൾഡ് ട്രാഫഡിൽ ഇന്ത്യ നേടിയത്. രവീന്ദ്ര ജഡേജയുടെയും വാഷിങ്ടൻ സുന്ദറിന്റെയും പോരാട്ടം ഇന്ത്യയുടെ സമനിലക്കുതിപ്പിനു നട്ടെല്ലായി. ഇരുവരും സെഞ്ചറി പൂർത്തിയാക്കും മുൻപേ കളിയവസാനിപ്പിക്കാമെന്ന ഇംഗ്ലണ്ട് നായകൻ ബെന്‍ സ്റ്റോക്സിന്റെ ‘ഓഫർ’ ഇന്ത്യ നിരസിച്ചതാണ് മത്സരശേഷം ഏറ്റവും കൂടുതൽ ചർച്ചയായത്. എന്താണ് അതിന്റെ കാരണം? അവസാന...

ഇന്ത്യൻ ഫുട്ബോളിന് ഇരട്ടപ്രഹരം; ഛേത്രിയുടെ പ്രവചനം സത്യമാകുമോ? 19.07.2025

മാറ്റുമങ്ങി മരവിച്ചൊരവസ്ഥയിലാണ് ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ. ഫിഫ റാങ്കിങ്ങിൽ പടുകുഴിയിലായ ദേശീയ ടീം, പുതിയ സീസൺ നടക്കുമോ എന്നുറപ്പില്ലാത്ത ഇന്ത്യൻ സൂപ്പർ ലീഗ്, കേസും കോലാഹലങ്ങളുമായി ഐ ലീഗ്... ഇങ്ങനെ പോകുന്നു ആ ദുരവസ്ഥ.  ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ പതനവും ഐഎസ്എൽ പ്രതിസന്ധിക്കൊപ്പം ഇന്ത്യൻ ഫുട്ബോളിന് ഇരട്ടപ്രഹരമായി മാറിയിരിക്കുകയാണ്. ഈ രണ്ടു അവസ്ഥകൾക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? എന്തുകൊണ്ട...

വിംബിൾഡനിൽ സിന്നറെ രക്ഷിച്ചത് ‘ക്വിക് ലേണിങ്’; എങ്ങനെ ഇത്ര അനായാസകരമായി ഇഗയുടെ വിജയം? 15.07.2025

Jannik Sinner, after a hard-fought battle against Carlos Alcaraz, has been crowned the Wimbledon men's champion. On the women's side, Iga Świątek dominated Anisimova to secure her dream title with ease. What led to Sinner's incredible comeback and Iga's spectacular triumph? Onmanorama Lead Producer (Digital) Kannan V. and Malayala Manorama Sub-editor Arjun Radhakrishnan delve deep into these quest...

കോലിയോടോ രോഹിത്തിനോടോ ജഡേജ അങ്ങനെ ചെയ്യുമോ? ശാന്തനായി കയ്യടി നേടി ക്യാപ്റ്റൻ ഗിൽ 11.07.2025

ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ടെസ്റ്റിൽ ശുഭ്മൻ ഗില്ലിന്റെ മികവ് തുടരുകയാണ്. എന്തെല്ലാമാണ് ഇന്ത്യയുടെ മുൻ ക്യാപ്റ്റന്മാരിൽനിന്ന് ഗില്ലിനെ വ്യത്യസ്തനാക്കുന്നത്? ഇന്ത്യൻ പിച്ചിൽ മാത്രമേ കളിക്കാനറിയൂ എന്നും ഇൻസ്വിങ്ങറുകൾ നേരിടാൻ അറിയില്ലെന്നുമുള്ള വിമർശനങ്ങൾക്ക് ഇംഗ്ലണ്ടിൽ ഗിൽ എങ്ങനെയാണ് മറുപടി നൽകിയത്? ഗില്ലിന്റെ നേതൃത്വത്തില്‍ ഇനി ഇന്ത്യൻ ക്രിക്കറ്റിനെ ‘ജെൻ സി’യായിരിക്ക...

‘ഐസിലും’ തണുക്കാത്ത മത്സരച്ചൂട്; എന്തൊക്കെയാണ് വിമ്പിൾഡനിൽ നടക്കുന്നത്! 04.07.2025

കത്തിക്കാളുന്ന ചൂടാണ് യൂറോപ്പിൽ, ഉഷ്ണതരംഗം മൂലം ജനം നട്ടംതിരിയുന്നു. ചൂട് 40 ഡിഗ്രിയിലേറെ ഉയരാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. ചൂടിൽ വിയർത്തും വിറപ്പിച്ചും ഓൾ ഇംഗ്ലണ്ട് ക്ലബിലെ പച്ചപ്പുൽ കോർട്ടിൽ താരങ്ങൾ കളം നിറഞ്ഞുകളിക്കുകയാണ്. ഈ ചൂടിലേക്കാണ് വിമ്പിള്‍ഡന്റെ അട്ടിമറിക്കാറ്റ് ആഞ്ഞടിക്കുന്നത്. നൊവാക് ജോക്കോവിച്ച് ഇരുപത്തിയഞ്ചാം ഗ്രാന്‍സ്‌ലാം നേടുമോ അതോ, 22 വയസ്സുകാരൻ കാർലോസ് അൽകാരസ്‌ത...

ഫൈനലിനും ഏറെ നാൾ മുൻപേ ആർസിബി ഉറപ്പിച്ചു ഐപിഎൽ ജയം; എങ്ങനെ? 06.06.2025

IPL Thrill Pill - 25: Unpacking RCB's Triumph & Future Captaincy! Were 'rivals' right about RCB winning the IPL through match-fixing? Or did they clinch victory long before the final ball was bowled? Join us on IPL Thrill Pill - 25 as we dive deep into Royal Challengers Bangalore's spectacular IPL triumph! We'll break down the pivotal performances that contributed to their success and examine...

ഹെയ്സൽവുഡിനെ ‘അധികം പണിയെടുപ്പി‌ക്കരുത്’ എന്ന് ഓസ്ട്രേലിയ; ബെയർസ്റ്റോയും നൽകി ബിഗ് ഇംപാക്ട് 31.05.2025

ഐപിഎല്‍ ഫൈനൽ ബെർത്ത് ഉറപ്പാക്കുന്ന ആദ്യ ടീമായി ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ്. വിരാട് കോലിയുടെ ടീം പതിനെട്ടാം സീസണിൽ തങ്ങളുടെ ആദ്യ കിരീടത്തിൽ മുത്തമിടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.  പഞ്ചാബ് സൂപ്പർകിങ്സും മുംബൈ ഇന്ത്യൻസും – ഇവരിൽ ആരാകും ഫൈനലിൽ ബെംഗളൂരുവിന്റെ എതിരാളികളെന്നതും ഉടനറിയാം. ഐപിഎൽ സീസണിന്റെ അവസാന ദിനങ്ങളിലെ കളിയും കാര്യങ്ങളും വിശദമായി വിലയിരുത്തുകയാണ് ‘ഐപിഎൽ ത്രിൽ – പ...

27 കോടി കൊടുത്തു വാങ്ങിയ തോൽവി; എന്താകും പന്തിന്റെ ഭാവി? പ്ലേ ഓഫിൽ എന്തു സംഭവിക്കും? 23.05.2025

പ്രവചനം അസാധ്യമായ വിധത്തിൽ മികച്ച പ്രകടനം ഉറപ്പു നൽകുന്ന നാലു ടീമുകൾ. ഐപിഎൽ പ്ലേഓഫിൽ ആരാധകരെ കാത്തിരിക്കുന്നത് കുട്ടിക്രിക്കറ്റ് ഒരുക്കുന്ന വൻ വിരുന്നാണ്. ആർക്കെല്ലാമാണ് സാധ്യതകൾ? അതിനിടെ ചെന്നൈയുടെ ‘തല’ വിരമിക്കുമോ? വിരാട് കോലി ഇതാദ്യമായി ഐപിഎൽ കപ്പിൽ മുത്തമിടുമോ? ഐപിഎൽ പ്ലേഓഫിൽനിന്നു പുറത്തായ ടീമുകളിൽ അടിപൊട്ടുമോ? വിലയിരുത്തുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട...

വീണ്ടും ക്രിക്കറ്റ് പൂരം, അതിവൈകാരികം കോലിയുടെ തീരുമാനം | IPL | Virat Kohli | Sports 16.05.2025

ഇന്ത്യ – പാക്ക് സംഘർഷം മൂലം ഇടയ്ക്കുവച്ചു നിർത്തേണ്ടി വന്ന ഐപിഎൽ വീണ്ടും കളത്തിലേക്ക് തിരിച്ചെത്തുന്നു. ഇൗ ഇടവേള ഐപിഎൽ ആരാധകരെ തെല്ലൊന്നുമല്ല സങ്കടത്തിലാക്കിയത്. ഇതിനിടെ ടെസ്റ്റ് ഫോർമാറ്റിൽനിന്നുള്ള വിരാട് കോലിയുടെ വിരമിക്കൽ ക്രിക്കറ്റ് പ്രേമികളെ അതിലും വലിയ സങ്കടക്കയത്തിലേക്കാണ് തള്ളിയിട്ടത്. താരങ്ങളിലാർക്കും പ്രത്യേക പരിഗണന നൽകാത്ത ‘പ്രോസസ് ഡ്രിവണ്‍ സിസ്റ്റം’ വില്ലനോ രക്ഷകന...

Ouça o podcast Manorama SPORTS no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos