S Gopalakrishnan

Dilli Dali

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Não deixe de visitar o site do podcast e apoiar quem o produz: www.dillidalipodcast.com

Autor

S Gopalakrishnan

Categoria

Society

Site do podcast

www.dillidalipodcast.com

Último episódio

27 de set de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

സൽപ്പേര് വാഴപ്പിണ്ടി പോലെയാണ്, പ്രത്യേക സ്വാദൊന്നുമില്ല : മാധവിക്കുട്ടി : ലോകവനിതാദിനപോഡ്‌കാസ്റ്റ് 14/2025 08.03.2025

' സൽപ്പേര് വാഴപ്പിണ്ടി പോലെയാണ്, അതിന് പ്രത്യേക സ്വാദൊന്നുമില്ല. പക്ഷേ അതാരോഗ്യത്തിന് നല്ലതാണെന്ന് കേട്ടിട്ടുണ്ട്.അമ്മാമ പലതവണയും എന്നോട് പറഞ്ഞു :'ചീത്തപ്പേര് കിട്ടിയാൽ അത്തുകഴുകിക്കളയാൻ പ്രയാസമാണ്'.എൻ്റെ ഏറ്റവും വലിയ സമ്പാദ്യം ചീത്തപ്പേരാണ്.'യാത്രിക എന്ന യാത്രാവിവരണത്തിലെ ആറാം അദ്ധ്യായത്തിൽ മാധവിക്കുട്ടി എഴുതി. അതിതീക്ഷ്ണവും ദീപ്തവുമായ ആ അദ്ധ്യായത്തിൻറെ ശബ്ദരൂപമാണ് ദില്ലി -ദാലിയുട...

ഒരോട്ടോറിക്ഷയും കുറേ മക്കോയി പൂവുകളും : FROM THE ARCHIVES OF DILLI DALI PODCAST 13/ 2025 02.03.2025

2020 ൽ ഡൽഹിയിൽ വർഗ്ഗീയകലാപം ഉണ്ടായനാളുകളിലാണ് ഞാൻ ദില്ലി -ദാലി പോഡ്‌കാസ്റ്റ് തുടങ്ങിയത് .അഞ്ചാമത്തെ പോഡ്‌കാസ്റ്റ് ചെയ്തത് ഇപ്പോഴത്തെപ്പോലെ ഡൽഹിയിലെ വസന്തകാലത്തിലായിരുന്നു. അന്ന് ഒരോട്ടോറിക്ഷയിൽ ഉണ്ടായ അനുഭവം. യാത്രയിൽ അവിചാരിതമായി കാണാനിടയായ നാലു സുമനസ്സുകളുടെ കഥയാണിത്. അറുപത്തഞ്ചുകാരനായ ഡ്രൈവർ ശ്യാം എന്നോടു പറഞ്ഞു , " എത്രപേരെയാണ് കഴിഞ്ഞ ആഴ്ച മനുഷ്യൻ ഇവിടെ കൊന്നത് ! ഒരു കൊറോണവൈറസ് വന്നാൽ തീര...

കവിതയായിരുന്നു ആ ജീവിതം : ഡോ . ദേശമംഗലം രാമകൃഷ്ണൻ ചെയ്ത വിഷ്ണുനാരായണൻ നമ്പൂതിരി അനുസ്മരണപ്രഭാഷണം 12/2025 02.03.2025

അദ്ദേഹത്തിൻ്റെ കവിതകളായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം ഫെബ്രുവരി ഇരുപത്തിയഞ്ചാം തീയതി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നാലാം ചരമവാർഷികമായിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കവിയും നിരൂപകനും വിവർത്തകനും അദ്ധ്യാപകനുമായ ഡോ . ദേശമംഗലം രാമകൃഷ്ണൻ നടത്തിയ മനോഹരമായ വിഷ്ണുനാരായണൻ നമ്പൂതിരി അനുസ്മരണപ്രഭാഷണത്തിന്റെ ശബ്ദലേഖനമാണ് ഈ പോഡ്‌കാസ്റ്റ് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

അമേരിക്കയും യൂറോപ്പും : വർത്തമാനം , ഭാവി : Senior journalist T.K. Arun on the post-Trump-2 world 11/2025 25.02.2025

മുതിർന്ന പത്രപ്രവർത്തകനും കോളമിസ്റ്റും ഇക്കണോമിക് ടൈംസ് പത്രത്തിന്റെ മുൻ എഡിറ്ററുമായ ടി .കെ . അരുൺ രണ്ടാം ട്രമ്പ് വരവിനുശേഷമുള്ള ലോകരാഷ്ട്രീയവും അതിനെ നയിക്കുന്ന സാമ്പത്തികാവസ്ഥകളും വിശദമായി , ആഴത്തിൽ , മൗലികതയോടെ വിലയിരുത്തുന്നു. ജർമ്മൻ തിരഞ്ഞെടുപ്പുഫലത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ സംഭാഷണം.

ഒടുവിൽ പുസ്തകങ്ങൾ മാത്രം അവശേഷിക്കുന്നു : ആനന്ദും അമൃത് ലാലും തമ്മിലുള്ള സംഭാഷണങ്ങൾ : പുസ്തകാവലോകനം 10/2025 25.02.2025

ഈ ലക്കം ദില്ലി -ദാലി ഒരു പുസ്തകാവലോകനമാണ്.മലയാളികളുടെ പ്രീയപ്പെട്ട എഴുത്തുകാരൻ ആനന്ദുമായി അമൃത്‌ ലാൽ നടത്തിയ മൂന്ന് ദീർഘസംഭാഷണങ്ങളുടെ സമാഹാരമായ 'ഒടുവിൽ പുസ്തകങ്ങൾ മാത്രം അവശേഷിക്കുന്നു' എന്ന പുതിയ പുസ്തകത്തിന്റെ വായനാനുഭവമാണിത്. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

World Radio Day Podcast on 13 February 2025 റേഡിയോ : രണ്ട് ഏകാന്തതകൾ 9/2025 13.02.2025

റേഡിയോ കേൾക്കുന്നെങ്കിൽ നാം ജെ . സി . ബോസും നിക്കോള ടെസ്‌ലയും അനുഭവിച്ച കഠിനമായ ഏകാന്തതകളെക്കുറിച്ചും അറിഞ്ഞിരിക്കണം.മർക്കോണിയുടെ കൊച്ചുമകൻ പറഞ്ഞു , 'എന്റെ മുത്തച്ഛന് റേഡിയോ കണ്ടുപിടിച്ചതിന് നോബൽ സമ്മാനം നൽകുകയും ജഗദീഷ് ബോസിനെ അംഗീകരിക്കാതിരിക്കുകയും ചെയ്‌തതിൽ അനീതി ഉണ്ടായി' എന്ന് .ആധുനിക മനുഷ്യന്റെ ഏകാന്തതകളിൽ അവന്റെ ഏറ്റവും വലിയ ചങ്ങാതിയായി മാറിയ റേഡിയോ ഉണ്ടായത് നിരാലംബരായി നടന്ന രണ്ടു ശ...

സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു : 1953 ൽ വി .ടി . ഭട്ടതിരിപ്പാട് എഴുതിയ ലേഖനം 8/2025 12.02.2025

സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു ഇന്ന്, ഫെബ്രുവരി 12, വി ടി ഭട്ടതിരിപ്പാടിന്റെ ചരമദിനമാണ്.1953 ൽ അദ്ദേഹം എഴുതിയ ലേഖനമാണ് 'സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു'.വി .ടി യ്ക്കുള്ള ആദരസൂചകമായി ആ ലേഖനം പോഡ്‌കാസ്റ്റ് രൂപത്തിൽ ദില്ലി -ദാലിയിൽ അവതരിപ്പിക്കുന്നു .സ്‌നേഹപൂർവം എസ് . ഗോപാലകൃഷ്ണൻ

ആം ആദ്‌മി പാർട്ടിയുടെ അസ്തമയദിനമോ ? ഡൽഹി തിരഞ്ഞെടുപ്പുഫലവും ഇന്ത്യയും Interview with Manoj Menon 7/2025 09.02.2025

2025 ഫെബ്രുവരി എട്ടാം തീയതി ആം ആദ്‌മി പാർട്ടിയുടെ അസ്തമയദിനമാണോ ?'ഡൽഹി നിയമസഭാതിരഞ്ഞെടുപ്പുഫലവും ഇന്ത്യൻ രാഷ്ട്രീയവും' :മാതൃഭൂമിയുടെ ഡൽഹി ബ്യുറോ ചീഫ് മനോജ് മേനോൻ ദില്ലി ദാലിയ്ക്കു നൽകിയ അഭിമുഖസംഭാഷണത്തിൽ വിലയിരുത്തുന്നു

കൊലയും സംഗീതവും: നാസി തടങ്കൽ പാളയത്തിൽ കൂട്ടക്കുരുതിയ്ക്ക് സംഗീതപശ്ചാത്തലം A podcast on Anita Lasker 06/2025 05.02.2025

വാക്കിലും മനസ്സിലും പാരുഷ്യം പെരുകുമ്പോൾ ഒരു ഇരുണ്ട പോഡ്‌കാസ്റ്റ്. നാസി തടങ്കൽ പാളയത്തിൽ മനുഷ്യരെ ജീവനോടെ ചൂളകളിൽ കത്തിക്കുമ്പോൾ അവരുടെ നിലവിളികൾ പുറത്തുകേൾക്കാതിരിക്കാൻ പാളയത്തിൽ സംഗീതം അവതരിപ്പിക്കേണ്ടിവന്ന ഒരു ദുരന്തസംഘമുണ്ടായിരുന്നു. അതിൽ കൗമാരക്കാരിയായ ഒരു ജൂത പെൺകുട്ടിയുമുണ്ടായിരുന്നു, അനീറ്റ ലാസ്‌കർ. Cello വാദകയായിരുന്ന ആ പെൺകുട്ടിയ്ക്ക് ഇപ്പോൾ 99 വയസ്സായി. അവരുടെ ഓർമ്മകളെ അടിസ്ഥാനപ്പെടുത്ത...

മരണത്തെപ്പറ്റിയുള്ള ഗാന്ധിയുടെ ചിന്തകൾ : 2025 ജനുവരി 30 പോഡ്‌കാസ്റ്റ് 05/2025 29.01.2025

2025 ലെ ജനുവരി 30 പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം ഗാന്ധിജിയുടെ ഒരു വാചകമുണ്ട് : 'മരണം എപ്പോൾ സംഭവിച്ചാലും അത് അനുഗൃഹീതമാണ് . എന്നാൽ ആ അനുഗ്രഹം ഇരട്ടിയ്ക്കും ഒരാൾ സത്യമെന്നു കരുതുന്ന കാരണത്തിനായി മരിക്കുകയാണെങ്കിൽ'. ആ സ്റ്റോയിക് മുഹൂർത്തത്തിനുവേണ്ടി തയ്യാറെടുക്കുകയായിരുന്നു അവസാനകാല ഗാന്ധി ഒരു പതിറ്റാണ്ടോളം. സോക്രട്ടീസ് കഴിച്ച വിഷമായിരുന്നു, ക്രിസ്തു ഏറിയ കുരിശായിരുന്നു ഗാന്ധിയെ കൊന്ന വെടിയുണ്ട...

ചെറിയ മനുഷ്യരും വലിയ ലോകവും: കഥാപാത്രങ്ങളിലൂടെ / രാമുവിന്റെ പിറന്നാൾ പോഡ്‌കാസ്റ്റ് / D. Ashtamoorthy 04/2025 17.01.2025

ഇന്ന് 2025 ജനുവരി 17 ഇന്ന് രാമു ശതാഭിഷിക്തനാകുകയാണ് . ജി . അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന തരംഗസൃഷ്ടിയായ കാർട്ടൂണിലെ കേന്ദ്രപാത്രങ്ങളിലൊരാളായ രാമുവിന്റെ ജനനത്തീയതി ഇന്നാണ്. 'പൂരം പിറന്ന പുരുഷൻ' എന്നും ജാതകവശാൽ പറയാം. ഈ ഇതിഹാസ കാർട്ടൂൺ ആഖ്യാനത്തിൻ്റെ കൂറുറ്റ വായനക്കാരിലൊരാളായ, എല്ലാ ലക്കവും കാണാതറിയാവുന്ന, ഡി . അഷ്ടമൂർത്തി ദില്ലി -ദാലിയിൽ ആ വലിയ ലോകത്തിലെ ചെറുതല്ലാത്ത കഥാപാത്രങ്ങളുടെ...

2025 ൽ ഡൽഹിയിൽ ആം ആദ്‌മി പാർട്ടി വിജയം ആവർത്തിക്കുമോ ? Interview with Amrith Lal 03/2025 13.01.2025

പ്രിയ സുഹൃത്തേ 2025 ൽ ഡൽഹിയിൽ ആം ആദ്‌മി പാർട്ടി വിജയം ആവർത്തിക്കുമോ ? ആം ആദ്‌മി പാർട്ടി ഹിന്ദു വോട്ടുകൾ നേടാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ ? ഡൽഹിയിലെ 13 ശതമാനം വരുന്ന മുസ്‌ലീം ജനത ആർക്കു വോട്ടുചെയ്യും? എന്താണ് AAP മുന്നോട്ടു വെയ്ക്കുന്ന 'Post -Ideology കാല' Welfare politics ? ആം ആദ്‌മി പാർട്ടി നേതാക്കൾ അഴിമതിക്കാരാണെന്ന് ഡൽഹിയിലെ സാധാരണക്കാർ വിശ്വസിക്കുന്നുണ്ടോ ? കോൺഗ്രസ്സ് ഡൽഹിയിൽ എന്താണ് പ്രതീ...

ജസ്റ്റിൻ ട്രൂഡോയുടെ രാജിയും കാനഡയും 02/2025 08.01.2025

ജസ്റ്റിൻ ട്രൂഡോയുടെ രാജിയും കാനഡയും പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് എന്ത് സാമ്പത്തിക ആഭ്യന്തര രാഷ്ട്രീയ ആഗോള സമ്മർദ്ദങ്ങളാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിയ്ക്കു പിന്നിൽ. ഒരവലോകനം . സ്‌നേഹപൂർവം എസ് . ഗോപാലകൃഷ്ണൻ 08 Jan 2025

എന്തുകൊണ്ട് എസ് . ജയചന്ദ്രൻ നായർ ഒരു തരംഗസ്രഷ്ടാവ് ?01/2025 04.01.2025

മലയാളത്തിലെ എക്കാലത്തേയും വലിയ സാംസ്കാരികവാരികാപത്രാധിപന്മാരിൽ ഒരാളായ എസ് . ജയചന്ദ്രൻ നായർക്ക് ആദരം

മൻമോഹൻ സിങ്: കാലത്തിനൊത്ത ഇടതുപക്ഷത്തിൻ്റെ പ്രതിനിധി Conversation with S. Adikesavan 58/ 2024 29.12.2024

മൻമോഹൻ സിങ് : കാലത്തിനൊത്ത ഇടതുപക്ഷത്തിൻ്റെ പ്രതിനിധി ധനകാര്യ വിദഗ്ദ്ധനും സാമൂഹ്യനയരൂപീകരണങ്ങളുടെ നിരീക്ഷകനുമായ എസ് . ആദികേശവൻ ഡോ . മൻമോഹൻ സിങിന്റെ വിവിധതലസ്പർശികളായ സംഭാവനകളെക്കുറിച്ച് വിശദമായി സംസാരിക്കുന്നു. State Bank of India യുടെ Chief General Manager ആയിരുന്നു ശ്രീ . ആദികേശവൻ. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

എം ടി യ്ക്ക് ആദരാഞ്ജലി : 'ചെറിയ ചെറിയ ഭൂകമ്പങ്ങൾ' എന്ന കഥയുടെ പോഡ്‌കാസ്റ്റ് രൂപം 57 / 2024 26.12.2024

2024 ക്രിസ്തുമസ് രാത്രിയിൽ എം ടി കഥാവശേഷനായി. ചെറിയ ചെറിയ ഭൂകമ്പങ്ങൾ മലയാളത്തിലെ എക്കാലത്തേയും മികച്ച കഥകളിൽ ഒന്നാണ്. അരുത് ..അയ്യോ, അരുത്. ആകെ പുക. ഒന്നും കാണാനേ ഇല്ല. അല്ലാ, പുകയിൽനിന്ന് ആകെ മൂടിപ്പുതച്ച് പുറത്തുവരുന്നത്....അതെ , എം ടി തന്നെ....അതെ എം ടി മരിക്കില്ല . ഇവിടംവിട്ടു പോവില്ല. എന്തൊക്കെ ബാക്കി കിടക്ക് ണു, പൊള്ളലിന്, മുറിക്ക് -ഒക്കെ അരച്ചിടാൻ പറ്റിയ ഇലകൾ ഇനിയും നമുക്ക് കാണിച്ചുതരാൻ ......

ചാർളി ചാപ്ലിനും രാജ് കപൂറും : A podcast on the 100 Birth Anniversary Day of Raj Kapoor, 14/12/2024 55/2024 15.12.2024

ഇന്ന് 14 ഡിസംബർ 2024 രാജ് കപൂറിന്റെ നൂറാം ജന്മദിനം . രാജ് കപൂറിനുമേൽ ചാർളി ചാപ്ലിനുണ്ടായിരുന്ന സ്വാധീനത്തെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. 1953 ൽ രാജ് കപൂർ സ്വിറ്റ്‌സർലാന്റിലുള്ള ചാപ്ലിന്റെ വീട്ടിൽ പോയി തൻ്റെ മാതൃകാപ്രതിഭയെ കാണുകയുണ്ടായി. രാജ് കപൂർ അതേക്കുറിച്ച് പിന്നീട് പറഞ്ഞു . സർ ചാർളി ചാപ്ലിനും രാജ് കപൂറും തമ്മിൽ താരതമ്യമില്ല. സൂര്യനു മുന്നിൽ നിൽക്കുന്ന ഒരു വിളക്കുപോലെയാണ് ഞാൻ'. പോഡ്...

തീക്ഷ്ണകവിതാകാലം: അൻവർ അലിയുടെ പുതിയ നാലുകവിതകൾ കവി ചൊല്ലുന്നു 54/2024 13.12.2024

2024 നവംബർ -ഡിസംബർ കാലത്തെ നാല്പതുദിവസങ്ങളിൽ കവി അൻവർ അലി നാല് നല്ല കവിതകൾ എഴുതി . നാം , ഖബർ /വീട് , കവികളോടായ് , ഏകാന്തതയോട് എന്നിവയാണ് ഈ കവിതകൾ . കവി തന്നെ ഈ കവിതകൾ ദില്ലി -ദാലി പോഡ്‌കാസ്റ്റിനുവേണ്ടി ചൊല്ലുകയാണിവിടെ . നാം ജീവിക്കുന്ന കാലത്താൽ തീക്ഷ്ണമായ നാലുകവിതകൾ . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

നൂറ്റാണ്ടിൽ അർദ്ധരാത്രി: ദാർശനികൻ Edgar Morin നാം ജീവിക്കുന്ന കാലത്തെക്കുറിച്ച് 53/2024 10.12.2024

FROM THE DILLI DALI ARCHIVE ഫ്രഞ്ച് ദാർശനികൻ എഡ്‌ഗാർ മോറിൻ നൂറ്റിരണ്ടാമത്തെ വയസ്സിൽ മനുഷ്യരാശിയോട് പറയുന്നു , ഈ നൂറ്റാണ്ടിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നു എന്ന്. അറിവിൻ്റെ പുരോഗതി ചിന്തയുടെ അധോഗതിയിലേക്ക് നയിച്ചിരിക്കുന്നു എന്നദ്ദേഹം പറയുന്നു. കീഴടങ്ങിയ ഒരു സമൂഹമാണ് സൃഷ്ടിക്കപ്പെടുന്നത്. പ്രത്യാശയുടെ അഭാവത്തിൽ നമുക്ക് ചെയ്യാനുള്ളത് ഒന്നേയുള്ളൂ ... നുണകൾക്കെതിരേ പ്രതിരോധം തീർക്കുക. എഡ്‌ഗാർ മോറിൻ പ്രസിദ്...

ഒരു പാദസരത്തിൻ്റെ രസയാത്ര : From the Archives of Dilli Dali 52/2024 04.12.2024

ഒരു പാദസരത്തിന്റെ രസയാത്രഒരു ഗാനത്തിലൂടെ ഗായകബുദ്ധനെ ഓർക്കുന്നു അദ്ദേഹം പാടുന്നതു കേൾക്കുമ്പോൾ ഒരു ചരിത്രസ്മാരകത്തിൽ നിൽക്കുന്നതുപോലെ തോന്നും നമുക്ക് . നിലനിൽക്കാതിരിക്കാൻ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഒരു ചരിത്രസ്മാരകം നിലനിൽക്കുന്നത് ..പാടാതിരിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് അദ്ദേഹം പാടിക്കൊണ്ടിരുന്നത് . ഭൂകമ്പങ്ങളെ പരാജയപ്പെടുത്തിയ അഹംഭാവമല്ല , ഞാൻ ഇതാ പോകാൻ തയ്യാർ എന്ന വിനീതഭാവമാണ് ചരിത്രസ്മാ...

പാപം , കുമ്പസാരം , ബോധസ്നാനം ഗാന്ധിയിൽ : Gandhi and his confessions: A podcast by S. Gopalakrishnan 49/2024 11.10.2024

പാപങ്ങൾ ഗാന്ധി എവിടെയാണ് ഏറ്റുപറഞ്ഞത്‌ ? കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ 'സാഹിത്യ ചക്രവാള' ത്തിന്റെ ഒക്ടോബർ ലക്കത്തിൽ എഴുതിയ പാപം , കുമ്പസാരം , ബോധസ്‌നാനം : ഗാന്ധിയിൽ എന്ന ലേഖനത്തിന്റെ പോഡ്‌കാസ്റ്റ് രൂപമാണിത് . സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ

ഗാന്ധിയും ജെ. ദേവികയും : Historian J. Devika in conversation with S. Gopalakrishnan 48/2024 02.10.2024

അനുരഞ്ജനമില്ലാത്ത സ്ത്രീപക്ഷ കാഴ്ചയിൽ സമൂഹത്തെ നിരീക്ഷിക്കുന്ന ചരിത്രകാരി ജെ . ദേവികയുമായി നടത്തിയ ഒരു സംഭാഷണമാണിത്. 2024 ലെ ഒക്ടോബർ 2 - ഗാന്ധി ജയന്തി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ഗാന്ധിയെക്കുറിച്ച് പൊതുവേ എഴുതുകയോ പറയുകയോ ചെയ്യാറില്ലാത്ത ഈ ചരിത്രകാരിയോട് ഗാന്ധിയുടെ കർമ്മമണ്ഡലത്തെ കുറിച്ച് എട്ടു ചോദ്യങ്ങളാണ് ഞാൻ ചോദിച്ചത് . പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . സ്നേഹപൂർവ്വം എസ്‌ . ഗോപാലക...

എം .എം . ലോറൻസിന് ശബ്ദാഭിവാദ്യം : ബാലചന്ദ്രൻ ചുള്ളിക്കാട് 'തോട്ടി ' എന്ന കവിത വായിക്കുന്നു 47/2024 22.09.2024

'അപ്പോൾ കൊച്ചിയുടെ പിത്തം പിടിച്ച മണ്ണ് നീരുവെച്ച കാലുകൾ കവച്ചുനിന്ന് അമറിക്കൊണ്ട് ലോറൻസ്ചേട്ടനെ പെറ്റു . പൊക്കിളിൽ നിന്ന് ചെങ്കൊടി വലിച്ചൂരിയെടുത്തുയർത്തിപ്പിടിച്ച് ഭൂമിയുടെ പടവുകൾ ഇറങ്ങിച്ചെന്ന് കുപ്പായാണ്ടിയുടെ തോളിൽ കൈവെച്ച് ലോറൻസ് ചേട്ടൻ വിളിച്ചു , 'സഖാവേ'' എം . എം . ലോറൻസിന് ദില്ലി -ദാലിയുടെ ശബ്ദാഭിവാദ്യം. ഇന്നുരാവിലെ ദില്ലി -ദാലിയ്ക്കു വേണ്ടി ബാലചന്ദ്രൻ ചുള്ളിക്കാട് 'തോട...

മലയാളഭാഷയിലെ അമൂല്യമായ ദാർശനിക കൃതി : ചിജ്ജഡ ചിന്തകം NARAYANAGURU SAMADHI PODCAST 2024 46/2024 21.09.2024

'കണ്ടവനില്ല എങ്കിൽ കാണപ്പെടുന്നതുമില്ല' 2024 ലെ നാരായണഗുരു സമാധി ദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം അഗാധമായ ദാർശനിക ചിന്ത മലയാളഗദ്യത്തിൽ നാരായണഗുരു എഴുതിയതാണ് 'ചിജ്ജഡചിന്തകം' എന്ന കൃതി . ഗഹനമായ ചിന്തയുടെ അനുസ്യൂതമായ പ്രവാഹമായി, എന്നാൽ ദാർശനികയുക്തിയാൽ സുഭദ്രമായ, ഭാഷയിലെ അമൂല്യഗദ്യമാതൃകയായി ഈ കൃതി നിലനിൽക്കുന്നു. ചിജ്ജഡചിന്തകത്തിൻ്റെ പാഠം മുഴുവനായി അവതരിപ്പിക്കുകയാണ് ഇവിടെ . സ്നേഹപൂർവ്...

പ്രിയ സഖാവ് സീതാറാമിന് വിട : കെ . സുരേഷ് കുറുപ്പ് സംസാരിക്കുന്നു 44/2024 14.09.2024

സീതാറാം വിദ്യാർത്ഥിനേതാവായിരിക്കുമ്പോൾ ചെയ്ത പ്രസംഗം കേട്ട കാക്കനാടൻ പറഞ്ഞത്രേ, ഈ ചെറുപ്പക്കാരൻ നെഹ്റുവൊക്കെ സംസാരിക്കുന്നതുപോലെ സംസാരിക്കുന്നുവെന്ന്. SFI ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് സീതാറാം യെച്ചൂരിയുടെ നേതൃപാടവം എന്ന് വിദ്യാർത്ഥിസംഘടനാപ്രവർത്തനകാലത്തെ സഹപ്രവർത്തകനായിരുന്ന സീതാറാമിനെക്കുറിച്ച് സുരേഷ് കുറുപ്പ് പറയുന്നു. സുതാര്യവും ലളിതവും സത്യസന്ധവുമായിരുന്നു സീതാറ...

Ouça o podcast Dilli Dali no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos