S Gopalakrishnan
Dilli Dali
Dilli Dali is a podcast initiative from Delhi, India on contemporary society and culture
Autor
S Gopalakrishnan
Categoria
Site do podcast
Último episódio
8 de jul de 2026
Onde ouvir?
Podcasts no app Replaio Radio Em breveOs podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts
Episódios
250-ാം പിറന്നാളിൽ അമേരിക്കയെ നോക്കുമ്പോൾ നാം എന്താണ് കാണുന്നത്? | Zohran Mamdani | മലയാളം 08.07.2026 24:22
"അമേരിക്ക നിർമ്മിക്കപ്പെട്ടത് അധികാരവും സ്വാധീനവും സമ്പത്തും കൈവശമുണ്ടായിരുന്നവർ പടിയ്ക്കുപുറത്ത് നിർത്തിയവരുടെ കൈകളാലാണ്. ലോകം അമേരിക്കയിലേക്ക് അയച്ചത്, അധികാരം എന്നത് എപ്പോഴും മറ്റാരുടെയോ കൈവശമുള്ള ഒന്നാണെന്ന് ജീവിതം മുഴുവൻ അനുഭവിച്ച മനുഷ്യരെയായിരുന്നു—കുടിയേറ്റക്കാരെ."അമേരിക്കയുടെ 250-ാം പിറന്നാളിനോടനുബന്ധിച്ച്, ന്യൂയോർക്ക് സിറ്റി മേയർ Zohran Kwame Mamdani നടത്തിയ സ്വാതന്ത്ര്യദിന പ്രസ...
വെള്ളച്ചാട്ടമോ മഴത്തുള്ളിയോ , ഏതിനോടാണിഷ്ടം ? A podcast based on poem by Vishnunarayanan Namboothiri 03.07.2026 13:18
കാകാ കാലേൽകർ ഒരിക്കൽ ഗുരുവായ ഗാന്ധിജിയെ ഗർസപ്പ വെള്ളച്ചാട്ടം കാണാൻ വിളിച്ചു.ഗാന്ധിജി പറഞ്ഞു: സ്വാതന്ത്ര്യസമരത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല. ശിഷ്യൻ : ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ...വരൂ .ഗാന്ധിജി : മഴത്തുള്ളി അതിനും എത്രയോ മുകളിൽ നിന്നാണ് വരുന്നത് .ഈ അനുഭവം വിഷ്ണുനാരായണൻ നമ്പൂതിരി മനോഹരമായ കവിതയാക്കി .1975 ജൂലായ് മാസത്തിൽ എഴുതിയ 'ഗാന്ധിദർശനം'...
മെസ്സി , അവർ വിചാരിക്കുന്നത് അവർക്ക് നിന്നെ അറിയാമെന്നാണ്: അമേരിക്കൻ കവി Rowan Ricardo Philips 19.06.2026 14:25
മെസ്സി , അവർ വിചാരിക്കുന്നത് അവർക്ക് നിന്നെ അറിയാമെന്നാണ് ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം അമേരിക്കൻ കവി Rowan Ricardo Philips ലയണൽ മെസ്സിയോടുള്ള ആദരസൂചകമായി 2019 ൽ The Paris Review ൽ എഴുതിയ ധ്യാനാത്മകമായ ആദരലേഖനത്തിന്റെ മലയാളം പോഡ്‌കാസ്റ്റ് രൂപം
വരകൾ അതിർത്തികളെ ഭേദിച്ചപ്പോൾ: Beyond the Lines: E.P. Unny on Marjane Satrapi 13.06.2026 35:52
"അവർ അതീവ ദുഃഖിതയായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ , അവർക്ക് ഒരു കത്തെഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ആ കലാകാരിയ്ക്ക് എൻ . രാജത്തിന്റെ ഒരു വയലിൻ സംഗീതം അയച്ചുകൊടുക്കുമായിരുന്നു . സംഗീതം ഒരു പക്ഷേ അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമായിരുന്നു " : ഇ . പി . ഉണ്ണി ദുഃഖം കാരണമാണ് വിശ്രുത കോമിക് ആര്ട്ട് കലാകാരിയും ആക്ടിവിസ്റ്റും ചലച്ചിത്രകാരിയുമായ Marjane Satrapi (ഇറാൻ -ഫ്രഞ്ച് ജീവിതം) അൻപത്തിയാ...
യുവപാറ്റകളും സിനിക്കുകളും A podcast by S. Gopalakrishnan 07.06.2026 17:03
യുവപാറ്റകളും സിനിക്കുകളും ദില്ലി -ദാലിയുടെ പുതിയ ലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
മുതിർന്ന പൗരന്മാർക്കായി കേരളത്തിൽ ഒരു മന്ത്രിതലവകുപ്പ് ഉണ്ടാകുമ്പോൾ Interview with Dr K.P. Kannan 01.06.2026 34:54
കേരളത്തിലെ മുതിർന്ന പൗരന്മാരുടെ ജീവിതം കൂടുതൽ സുഖകരവും ശാന്തിപൂർണവുമാക്കാൻ ഭരണപരമായി സ്വീകരിക്കാവുന്ന നടപടികൾ എന്തൊക്കെയാണ് ? കേരളത്തിൽ senior citizens നു വേണ്ടി ഒരു പ്രത്യേക മന്ത്രിതല വകുപ്പ് രൂപീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രമുഖ സമ്പദ് വിദഗ്ദ്ധനും ആസൂത്രണ ചിന്തകനുമായ ഡോ . കെ .പി . കണ്ണനുമായി ഒരു സംഭാഷണം
ഡൊണാൾഡ് ട്രമ്പിന്റെ ആരോഗ്യം : എന്താണ് യഥാർത്ഥ സ്ഥിതി I നമ്മുടെ ലോകം ഏഴുമിനിട്ടിൽ on Dilli Dali 29.05.2026 8:27
ലോകത്തിലെ വൻശക്തികളിലൊന്നിന്റെ പ്രസിഡണ്ടിനെ വാർദ്ധക്യം തളർത്തിയോ ? പ്രധാന മീറ്റിങ്ങുകളിൽ ഡൊണാൾഡ് ട്രമ്പ് ഉറക്കം തൂങ്ങുന്നുവോ ? കൺപോളകളിൽ തൂക്കം വർദ്ധിച്ചോ ? മെഡിക്കൽ റിപ്പോർട്ടുകൾ എന്താണ് പറയുന്നത് ? ദില്ലി - ദാലി പോഡ്‌കാസ്റ്റിലെ 'നമ്മുടെ ലോകം ഏഴുമിനിട്ടിൽ' എന്ന പരമ്പരയിലെ പുതിയ അദ്ധ്യായം
വടകരയിലെ ഒരു ചായക്കടയിലെ രണ്ടു കസേരകൾ: ഒരു ഹിന്ദു ദേശീയവാദിയുമായി നടത്തിയ സംഭാഷണത്തെപ്പറ്റി 25.05.2026 13:57
1943 ൽ അംബേദ്‌കർ എഴുതിയ പുസ്തകമാണ് Pakistan or Partition of India . അതിൽ ഇന്ത്യാവിഭജനകാലത്തിലെ തീവ്ര ഹിന്ദു -തീവ്ര മുസ്‌ലിം നിലപാടുകൾ പഠനവിധേയമായിട്ടുണ്ട്. അംബേദ്‌കർ എഴുതി :' എൻ്റെ ഈ പുസ്തകം (Pakistan or Partition of India) ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരേസമയം അപ്രിയമായി ഭവിച്ചു. എന്നാൽ ഹിന്ദുക്കൾക്ക് അപ്രിയമായതിനുള്ള കാരണങ്ങളല്ല മുസ്ലീങ്ങൾക്ക് അപ്രിയമാകാൻ കാരണങ്ങളായത്. ഈ അപ്രിയതകൾ ഉണ്ടായതി...
Our World in 7 Minutes: നമ്മുടെ ലോകം ഏഴുമിനിട്ടിൽ: ചൈനയിൽ നീതി, അധികാരം, ശിക്ഷ 10.05.2026 8:05
ചൈനയിൽ അഴിമതിയാരോപണത്തിൽ രണ്ട് മുൻ പ്രതിരോധ മന്ത്രിമാർക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചിരിക്കുന്നു (suspended death sentences). ചൈനയിൽ നീതി, അധികാരം, ശിക്ഷ : സാംസ്കാരികപശ്ചാത്തലത്തിൽ നിന്ന് ഒരന്വേഷണം ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ 'നമ്മുടെ ലോകം ഏഴുമിനിട്ടിൽ' എന്ന പരമ്പരയുടെ പുതിയ ലക്കം
കാലകാളകുണ്ഡലി ഇഴയുമ്പോൾ: ജി. ശങ്കരക്കുറുപ്പിൽ നിന്ന് എസ് .കലേഷ് വരെ 06.05.2026 11:10
1941 ൽ ജി . ശങ്കരക്കുറുപ്പ് എഴുതിയ' ക്ഷീണമാമെന്നാത്മാവു തകർന്നാൽ തകർന്നോട്ടേവീണയാക്കുക ഭവ- ദാശയം ഗാനം ചെയ്‌വാൻ' എന്നെഴുതിയ വരികളിൽ നിന്നും എസ് . കലേഷിന്റെ പാതകളൊന്നിൽ തൂങ്ങിക്കിടന്നു പാടുന്ന തേൻകൂട് എന്ന റേഡിയോയിലേക്ക് ഒരു ആന്തോളനമുണ്ട് എന്നു ഞാൻ പറയുമ്പോൾ എൻ്റെ കാവ്യാസ്വാദനത്തിലെ തുടർച്ചകളെ മാത്രമാണ് സൂചിപ്പിക്കുന്നത്. കർണാടകസംഗീതത്തിലെ ഇക്കാലത്തെ ഏത് ചെറുപ്പക്കാരുടെ നല്ല ആലാപനങ്ങളിലും ഒര...
OPEC സഖ്യത്തിൽ നിന്നും UAE പിന്മാറിയത് എന്തുകൊണ്ട് ? നമ്മുടെ ലോകം 7 മിനിറ്റിൽ 03.05.2026 8:47
OPEC സഖ്യത്തിൽ നിന്നും UAE പിന്മാറിയത് എന്തുകൊണ്ട് ? തീരുമാനം ഇന്ത്യയെ സഹായിക്കുമോ ?നമ്മുടെ ലോകം 7 മിനിറ്റിൽ എന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റ് പരമ്പരയിൽ എസ് . ഗോപാലകൃഷ്ണൻ സംസാരിക്കുന്നു.
അജയ്യൻ പോലും തോറ്റു: ഇന്ത്യയിലെ ആധിപത്യരാഷ്ട്രീയത്തിന് ഹംഗറി നൽകുന്ന പാഠങ്ങൾ Our World in 7 minutes 21.04.2026 6:30
ഹംഗേറിയൻ തിരഞ്ഞെടുപ്പിലെ വിക്ടർ ഓർബന്റെ ഭീമൻ പരാജയത്തിനെ മുൻനിർത്തി ഒരന്വേഷണം .'നമ്മുടെ ലോകം ഏഴുമിനിട്ടിൽ' എന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റ് പരമ്പരയുടെ പുതിയ ലക്കം .
രാഷ്ട്രീയ ഇന്ത്യയെ പുതുക്കി വരയ്ക്കുമ്പോൾ: മണ്ഡല പുനർനിർണയം - സ്ത്രീ പ്രാതിനിധ്യം AMRITH LAL TALKS 20.04.2026 35:55
രാഷ്ട്രീയ ഇന്ത്യയെ പുതുക്കി വരയ്ക്കുമ്പോൾ മണ്ഡല പുനർനിർണയം - സ്ത്രീ പ്രാതിനിധ്യം - ഇന്ത്യ എന്ന ഫെഡറൽ ബോധ്യം ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രത്തിൻ്റെ ഒപ്പീനിയൻ എഡിറ്ററായ അമൃത് ലാലുമായുള്ള ഒരു സംഭാഷണം ചർച്ച ചെയ്യുന്ന വിഷയങ്ങൾ . അൻപതു ലോക്‌സഭാ സീറ്റുകളിൽ കൂടുതലുള്ള സംസ്ഥാനങ്ങളെ വിഭജിക്കണോ ?. വിദേശകാര്യം , ദേശസുരക്ഷ തുടങ്ങിയ വിഷയങ്ങളൊഴികെയുള്ളവ സംസ്ഥാനങ്ങൾക്ക് പൂർണ്ണമായും വിട്ടുകൊടുത്ത് യഥാർത്ഥ ഫെഡറൽ ബോദ്ധ...
പാകിസ്ഥാൻ കളിപ്പാവയോ കളിക്കാരനോ ? Our World in 7 Minutes Dilli Dali series 11.04.2026 8:30
പാകിസ്ഥാൻ കളിപ്പാവയോ കളിക്കാരനോ ?ദില്ലി -ദാലി പോഡ്‌കാസ്റ്റിൽ ഒരു പ്രതിവാര പംക്തി തുടങ്ങുകയാണ്.നമ്മുടെ ലോകം ഏഴുമിനിട്ടിൽ .ആദ്യ ലക്കം പ്രതിപാദിക്കുന്ന വിഷയം അമേരിക്ക -ഇസ്രയേൽ -ഇറാൻ യുദ്ധത്തിലെ താൽകാലിക വെടിനിർത്തലിൽ പാകിസ്ഥാൻ വഹിച്ച പങ്കിനെക്കുറിച്ചാണ് .
ശരണ്യ കേൾക്കുവാനായി ഒരു പോഡ്‌കാസ്റ്റ്: അതിജീവനവും The Little Prince ഉം 08.04.2026 29:50
ശരണ്യ കേൾക്കുവാനായി ഒരു പോഡ്‌കാസ്റ്റ് വഴി തെറ്റി , കൂട്ടം തെറ്റി വൻകാട്ടിൻ മദ്ധ്യേ ഇരിക്കുമ്പോൾ ഒരു little prince അതിലേ വന്നിരുന്നോ ? അവൻ വനരാത്രിയിലെ നക്ഷത്രങ്ങളെക്കുറിച്ച് നിന്നോട് സംസാരിച്ചിരുന്നുവോ ? ഏതെങ്കിലും കാട്ടുപൂവ് നിന്നോട് പറഞ്ഞുവോ കാറ്റുകൊണ്ടുപോകുന്ന വേരില്ലാത്ത മനുഷ്യരെക്കുറിച്ച്. ശരണ്യയുടെ അതിജീവനവും The Little Prince ഉം: ഒരു പോഡ്‌കാസ്റ്റ് 'പെരുവഴി കൺമുന്നിലിരിക്കെ പുതുവഴി നീ വെ...
ജീവിതം തുടരണമോ? അവസാനിപ്പിക്കണോ? ഹരീഷ് റാണയുടെ ദയാമരണത്തെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ് 29.03.2026 22:24
ജീവിതം എപ്പോൾ അവസാനിപ്പിക്കണം എന്നത് മനുഷ്യന്റെ അവകാശമാണോ അതോ ഉത്തരവാദിത്വമാണോ ? ഈ ചോദ്യം ഇവിടെ തുറന്നുകിടക്കട്ടെ . കാരണം ജീവിതത്തിന്റെ അർത്ഥം എന്താണെന്ന് നമുക്ക് പൂർണ്ണമായി മനസ്സിലാകാത്തിടത്തോളം കാലം മരണത്തിന്റെ അർത്ഥവും നമുക്ക് പൂർണമായി ഒരിക്കലും മനസ്സിലാകില്ല .ജീവിതം തുടരണമോ അതോ അവസാനിപ്പിക്കണോ ? ഹരീഷ് റാണയുടെ ദയാമരണത്തെ വലം ചുറ്റുന്ന കഠിനചോദ്യഗ്രഹത്തെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ്
അമേരിക്ക ഇസ്രയേൽ ഇറാൻ യുദ്ധത്തെക്കുറിച്ച് ഗൾഫിലെ മാതാപിതാക്കൾ കുഞ്ഞുങ്ങളോട് എന്താണ് സംസാരിക്കേണ്ടത്? 23.03.2026 14:29
ഡച്ചുകാരുമായുള്ള മാർത്താണ്ഡവർമ്മയുടെ കുളച്ചൽ യുദ്ധവും ബ്രിട്ടീഷുകാരുമായുള്ള പഴശ്ശിയുടേയും സംഘത്തിന്റെയും യുദ്ധവും കഴിഞ്ഞിട്ട് നൂറ്റാണ്ടുകളായി . തിരുവിതാംകൂർ തെക്കുംകൂറിനേയും സാമൂതിരി വള്ളുവനാടിനേയും ആക്രമിച്ചിട്ട് നൂറ്റാണ്ടുകളായി.ആധുനിക മലയാളി കുടുംബങ്ങൾ, അവരുടെ കുഞ്ഞുങ്ങൾ, അവരുടെ ഓർമ്മയിൽ ഇതാദ്യമായി യുദ്ധം നേരിട്ടുകാണുകയാണ്, ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ . അമേരിക്ക -ഇസ്രയേൽ -ഇറാൻ യുദ്ധത്തെക്കുറിച്ച് ഗൾ...
ഒരു ഗാനവും ഗായികയും: ബീഗം അഖ്‌തർ പാടിയ सुन्दर सारी मोरी मइके में मैल भई എന്ന ഗാനത്തെക്കുറിച്ച് 15.03.2026 24:56
ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .സംഗീതസംബന്ധിയാണിത്.മഹാഗായിക ബീഗം അഖ്‌തർ പാടിയ सुन्दर सारी मोरी मइके में मैल भई എന്ന ഗാനവും ഗായികയുടെ ജീവിതവും.ഒരു കാലഘട്ടത്തിന്റെ ലാവണ്യപ്രാതിനിധ്യമാണ് ആ സംഗീതത്തിൻ്റെ അഴകും മുറിവും.The track that features in the podcast is excerpts from a private live concert performed by Begum Akhtar in 1957. These excerpts are used strictly for educational and illustrat...
രംഗ് ബർസേ: ഒരു ചലച്ചിത്രഗാനം ഹോളി ആഘോഷങ്ങളുടെ മുദ്രാഗാനമായതിന്റെ ചരിത്രം: History of 'Rang Bar Se' 05.03.2026 18:19
രംഗ് ബർസേ: ഒരു ചലച്ചിത്രഗാനം ഹോളി ആഘോഷങ്ങളുടെ മുദ്രാഗാനമായതിന്റെ ചരിത്രം2026 ലെ ദില്ലി -ദാലി യുടെ 2026 ഹോളിദിനപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം
എൻ്റെ ജീവിതത്തിൽ നിന്ന് ഒരേട്: മണി ശങ്കർ മുഖർജി (ശങ്കർ ): Tribute to Mani Sankar Mukherjee 24.02.2026 18:14
1954 ൽ ദേശ് മാസികയിലാണ് ആദ്യമായി മണി ശങ്കർ മുഖർജി (ശങ്കർ ) യുടെ രചന പ്രസിദ്ധീകരിക്കപ്പെട്ടത് . പ്രതിഫലമായി കിട്ടിയ നാനൂറുരൂപയ്ക് അമ്മയ്ക്ക് ഒരു ബനാറസ് പട്ടുസാരി വാങ്ങിക്കൊടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അക്കാര്യം അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു , ' ആദ്യം വൈദ്യുതി ചാർജ്ജ് അടച്ച് വീട്ടിൽ വെളിച്ചം മടക്കിക്കൊണ്ടുവരൂ . ഈ ഇരുട്ട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല'അന്തരിച്ച പ്രഖ്യാത ബംഗാളി എഴുത്തുകാ...
കൃത്രിമബുദ്ധിയെ എഴുത്തുകാർ അതിജീവിക്കുമോ ? A podcast based on philosopher Boris Groy's article on AI 17.02.2026 23:12
കലാനിരൂപകനും സൈദ്ധാന്തികനും ദാർശനികനുമായ Boris Groys കൃത്രിമബുദ്ധിയുടെ കാലത്തെ സർഗാത്മകരചനയുടെ ഭാവിയെക്കുറിച്ച് എഴുതിയ ലേഖനത്തെ ആസ്പദമാക്കിയ പോഡ്‌കാസ്റ്റ് .എഴുത്തിൽ നിന്നും പ്രേരണയിലേക്ക് : കൃത്രിമബുദ്ധി എന്ന ചിന്തായുഗയന്ത്രം From Writing to Prompting: AI as Zeitgeist-Machine by Boris Groys
The Love Story of Mozart and Constanze സംഗീതത്തിലെ ഏറ്റവും വലിയ പ്രണയപ്രാർത്ഥന 2026 Valentine's Day 14.02.2026 16:05
ദൈവം മരിയ കോൺസ്റ്റാൻസ് എന്ന കാമുകിയെ നൽകിയതിനുള്ള നന്ദിസൂചകമായിട്ട് മഹാസംഗീതജ്ഞനായ മൊസാർട്ട് സി -മൈനറിൽ ഒരു മഹാപ്രാർത്ഥന ചെയ്തു .അച്ഛൻ എതിരു നിന്ന പ്രണയമായിരുന്നു മൊസാർട്ടിന്റേത്. അച്ഛനെ മെരുക്കാൻ മഹാനായ മൊസാർട് സംഗീതത്തിൽ ചെയ്ത ശ്രമങ്ങളും, പരാജയങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.കോൺസ്റ്റാൻസ് എന്ന ഗായിക മോസർട്ടിന്റെ ജീവിതത്തിലേക്ക് വന്ന കഥയും ആ മനോഹര സംഗീതശിൽപവുമാണ് ഈ പോഡ്‌കാസ്റ്റ്. 2026 ലെ വാ...
ലത മങ്കേഷ്‌കറിനെ സൃഷ്ടിച്ചത് ഏത് ഇന്ത്യയാണ് ? Understanding the India That Shaped Lata Mangeshkar 24/9 14.02.2026 23:15
ഫെബ്രുവരി ആറാം തീയതി ലത മങ്കേഷ്‌കറിന്റെ നാലാം ചരമവാർഷികദിനമായിരുന്നു . അന്ന് കോട്ടയം പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച സംഗീതസന്ധ്യയ്ക്ക് ആമുഖമായി നടത്തിയ ലത മങ്കേഷ്‌കർ അനുസ്മരണ പ്രഭാഷണത്തിന്റെ പോഡ്‌കാസ്റ്റ് രൂപമാണ് ഈ ലക്കം ദില്ലി -ദാലി .ലത മങ്കേഷ്‌കറിനെ സൃഷ്ടിച്ചത് ഏത് ഇന്ത്യയാണ് ?
അപ്രായോഗികതയുടെ പ്രയോഗം: 2026 ജനുവരി 30 മഹാത്മാ ഗാന്ധിയുടെ രക്ഷസാക്ഷിത്വദിന പോഡ്‌കാസ്റ്റ് 31.01.2026 19:04
ആ നിത്യപരിണാമി സ്വയം തിരുത്തിത്തിരുത്തി തൻ്റെ മാതൃകാപുരുഷോത്തമനായ ക്രിസ്തുവിന്റെ കാൽവരിയിലേക്കു നടന്നു. അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വം ഗാന്ധി സ്വന്തം തെറ്റുകൾ ഏറ്റുപറഞ്ഞ കുമ്പസാരക്കൂടും കൂടിയായിരുന്നു.ആ മരണം പ്രായോഗികമാക്കിയത് പ്രയോഗവാദികളും ആ ജീവിതം അപ്രായോഗികമായി നമുക്കു തോന്നുന്നത് നാമെല്ലാം പ്രയോഗവാദികൾ ആയതിനാലുമാണ്. അപ്രായോഗികതയുടെ മുൾക്കിരീടം ചരിത്രത്തിൽ കുറച്ചുപേർക്കേ അഴകുചേർത്തുള്ളൂ.
ട്രമ്പിന്റെ Board of Peace ൽ ഇന്ത്യ ചേരണമോ ? 21.01.2026 17:06
ട്രമ്പിന്റെ Board of Peace ൽ ഇന്ത്യ ചേരണമോ ?A podcast by S. Gopalakrishnan on Dilli Dali. Please subscribe to Dilli Dali Podcast. This podcast is available on all major podcast platforms as well.
Podcasts parecidos
O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos