S Gopalakrishnan

Dilli Dali

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Não deixe de visitar o site do podcast e apoiar quem o produz: www.dillidalipodcast.com

Autor

S Gopalakrishnan

Categoria

Society

Site do podcast

www.dillidalipodcast.com

Último episódio

27 de set de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

താത്തിത്തകോം തെയ് തെയ് തോം 12.11.2020

താത്തിത്തകോം തെയ് തെയ് തോം എന്ന കഥ എസ് ഹരീഷിന്റെ കഥാരചനാസങ്കേതങ്ങളുടെ എല്ലാ സവിശേഷതകളും ഉള്ളിൽ പേറുന്ന കഥയാണ് . ഹരീഷ് തന്നെ ദില്ലി -ദാലിയിൽ ഈ കഥ വായിക്കുന്നു . പൂഞ്ഞാർ രാജാവിന്റെ മുന്നിൽ സ്യമന്തകം തുള്ളൽ നടത്തിയ മുത്തച്ഛൻ നീണ്ടൂർക്കാരൻ  ശങ്കരൻ കൃഷ്ണൻ ജീവിതത്തിൽ നടത്തിയ വേലകളികൾ !എന്തുരസകരമായിട്ടാണ് ഹരീഷ് കഥ പറയുന്നത് ! പുതിയ തലമുറയിലെ എണ്ണം പറഞ്ഞ ഈ  കഥാകാരൻ  ജെസിബി പുരസ്കാരം നേടിയതി...

ജനാധിപത്യം ഒരു സ്ഥിതിയല്ല , ഒരു ക്രിയയാണ് 11.11.2020

അമേരിക്കൻ തെരഞ്ഞെടുപ്പു ഫലത്തെ വളരെ ആഴത്തിൽ , വിശദമായി ചർച്ച ചെയ്യുന്ന ഈ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . ടെക്സസ്സിൽ നിന്നും ഡോ . അമൽ ഇക്‌ബാൽ സംസാരിക്കുന്നു. 1 . electoral college എടുത്തുനോക്കിയാലും popular votes പരിഗണിച്ചാലും ഒരു വൻ വിജയമാണ് Biden നേടിയത് ...കഴിഞ്ഞകാല Democrat വിജയങ്ങളെ അപേക്ഷിച്ച് ഈ വിജയത്തിലെ പ്രാധാന്യങ്ങൾ എന്താണ് ? അമേരിക്കൻ ജനാധിപത്യത്തിന് ഇതെത്ര പ്രധാനമാണ് ? 2 . Biden : കടുത്ത...

കലാമണ്ഡലം : ചുവടുകളും ചുമടുകളും 09.11.2020

പ്രീയ സുഹൃത്തേ 1930 നവമ്പർ ഒൻപതാം തീയതിയാണ് കേരള കലാമണ്ഡലം പ്രവർത്തനമാരംഭിച്ചത് . അതായത് ആ മഹത്തായ സ്ഥാപനത്തിന്റെ , ഒരു ബൃഹദ് സ്വപ്നത്തിന്റെ തൊണ്ണൂറാം പിറന്നാളാണിന്ന് . ഈ നവതിവേളയിൽ കലാമണ്ഡലത്തിന്റെ സംഭാവനകളെ കുറിച്ചും പരിമിതികളെ കുറിച്ചും വിശദമായി സംസാരിക്കുകയാണ് കലാനിരൂപകനായ വി . കലാധരൻ . കലാമണ്ഡലം ഇല്ലായിരുന്നുവെങ്കിൽ കഥകളിയ്ക്ക് എന്തു സംഭവിക്കുമായിരുന്നു ? കലാമണ്ഡലത്തിൽ കഥകളി എങ്ങനെ പരിണമിച്ചു...

ഞാൻ ഒരു തോക്കു വാങ്ങേണ്ടി വരുമോ ? 07.11.2020

പ്രിയ സുഹൃത്തേ, അമേരിക്കക്കാർ ഏറ്റവും കൂടുതൽ തോക്കുവാങ്ങിക്കൂട്ടിയ വർഷമാണ് 2020 . ഒരു നുണയ്ക്കു പിറകേ മറ്റൊരു നുണ പറഞ്ഞു പ്രസിഡണ്ട് മുന്നോട്ടു പോവുകയായിരുന്നു . Los Angeles Times പത്രത്തിലെ പത്രപ്രവർത്തകയായ  എറിൻ ബി ലോഗൻ നവമ്പർ ആറാം തീയതി എഴുതിയ ലേഖനത്തിന്റെ മലയാള പരിഭാഷയാണ് ഇന്നത്തെ പോഡ്കാസ്റ്റ് . തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം അമേരിക്കൻ സമൂഹത്തിൽ നിലനിൽക്കുന്ന ഹിംസാസാഹചര്യത്തെ വിലയിരുത്തുന്ന ശ...

അർണാബ് : അസഹ്യ ദൈവവും രഹസ്യവിശ്വാസികളും 06.11.2020

പ്രിയ സുഹൃത്തേ , മാധ്യമകമ്പോളം രാവിലെ പരസ്യമായി ഐശ്വര്യദേവതയ്ക്ക് ദീപം കൊളുത്തുകയും പത്രാധിപമീറ്റിങ്ങുകളിൽ മുതലാളിമാർ അർണാബ് എന്ന അസഹ്യദൈവത്തെപ്പോലെയാകുവാൻ സ്വന്തം പത്രപ്രവർത്തകരോട് അരിശത്തോടെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു . ഗൗരി ലങ്കേഷ് എന്ന    പത്രപ്രവർത്തക കൊല്ലപ്പെട്ട സാഹചര്യത്തിലലല്ല അർണാബ് ഗോസ്വാമി അറസ്റ്റ് ചെയ്യപ്പെട്ടത് . ഒരാൾ ഒച്ചപ്പാടുകളാൽ ശബ്ദായമാനമായ ഒരു ഉത്സവപ്പറമ്പിന്റ...

ആർ ഉണ്ണിയുടെ സക്കറിയ 02.11.2020

പ്രിയ സുഹൃത്തേ , എഴുത്തച്ഛൻ പുരസ്കാരം നേടിയ സക്കറിയയെ കുറിച്ച് ആർ .ഉണ്ണി സംസാരിക്കുന്നു ദില്ലി -ദാലിയിൽ സക്കറിയയുടെ 'ഉണ്ണി എന്ന കുട്ടി' വായിച്ച ആദ്യാനുഭവം , ആദ്യം വായിച്ച കഥാസമാഹാരം , സക്കറിയ ഉണ്ടാക്കിയ വേറിട്ട വഴി ഏതാണ് ?, എ .അയ്യപ്പൻ മനഃ പാഠമാക്കിയ അ എന്ന വേട്ടക്കാരൻ , സ്വയം അനുകരിക്കാതിരിക്കാത്ത സക്കറിയ , കോട്ടയംകാരിലെ സിനിസിസവും ഇരുണ്ടഹാസവും, ബഷീറിലും , കാരൂരിലും , ജോൺ ഏബ്രഹാമിലും , അരവിന്ദനില...

അമേരിക്കയിലെ ഇന്ത്യാക്കാരും അമേരിക്കൻ തെരഞ്ഞെടുപ്പും 29.10.2020

സുഹൃത്തേ , ഡോക്ടർ അമൽ ഇക്ബാൽ ആണ് പോഡ്‌കാസ്റ്റിൽ അമേരിക്കൻ തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുന്നത് . നാൽപതുകാരനായ അമൽ ടെക്സസ്സിലാണ് താമസം . മദ്രാസ് ഐഐടി യിൽ നിന്നും പഠനം പൂർത്തിയാക്കി സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നും ഡോക്ടറേറ് നേടിയ അമൽ ഇപ്പോൾ ഒരു പ്രമുഖ 5G wireless R and D ടീമിന്റെ മാനേജർ ആണ് . അമൽ ഉത്തരം പറയുന്നത് പ്രധാനമായും ആറ് ചോദ്യങ്ങൾക്കാണ് ഒന്ന് . അമേരിക്കയിലെ ഇന്ത്യാക്കാരുടെ ഇടയിൽ മോദി ഭ...

മാടായിയിലെ ജൂതന്മാർ 28.10.2020

ഉത്തര മലബാർ ചരിത്രത്തിലെ  ജൂതസാന്നിധ്യത്തെ കുറിച്ച് ഒരു പോഡ്കാസ്റ്റ് . പ്രിയ സുഹൃത്തേ , ചരിത്രഗവേഷകനായ അബ്ദുള്ള അഞ്ചിലത്ത് ആണ് ഇന്ന് ദില്ലി -ദാലിയിൽ അതിഥി . വളരെക്കുറച്ചു പഠനങ്ങൾ മാത്രമേ ഈ മേഖലയിൽ നടന്നിട്ടുള്ളൂ. സോളമന്റെ കാലം മുതൽ വടക്കൻ മലബാർ തീരത്തിനുണ്ടായിരുന്ന വാണിജ്യബന്ധങ്ങൾ ഈ പോഡ്കാസ്റ്റ് നോക്കാൻ ശ്രമിക്കുന്നു .ഉത്തരമലബാറിലെ ജൂതരെ കുറിച്ച് പരാമർശമുള്ള രേഖകൾ ഏതൊക്കെ ? മാടായിയുടെ ചരിത്രപ...

ഒരു സ്യുഡോ സെക്കുലർ കഥ 25.10.2020

ഒരു സ്യുഡോ സെക്കുലർ കഥ ഒരു കൊൽക്കത്ത  നവരാത്രിയും രണ്ടു പെൺകുട്ടികളും ശബ്ദത്തിനിത്ര ശബ്‌ദമുണ്ടോ എന്നുതോന്നിപ്പിക്കുന്ന പൂജാപന്തലിൽ ശൈലസുതയുടെ വിശ്വവിനോദിനികളായ കണ്ണുകൾ. അവിടെ കണ്ട സഞ്ചിതി , പൂരബി എന്ന സഹോദരിമാർ . ടാഗോർ പറഞ്ഞതുപോലെ ദൈവം അവർ കളിക്കുന്നതു നോക്കിനിന്നു ...ദൈവം പൂജാരിയെ മറന്നു . ഈ കുട്ടികൾ ഖിസീർപുരിലെ ദർഗയിലെ ഉറൂസിന് സുഹാനയും മഹ്‌റീനുമാകുന്നു ... അവിടെ അവർ വെളുത്ത മെഴുതിരികൾ വിൽക്...

ടാഗോറിനെ തടവിലാക്കിയ സംഗീതം 21.10.2020

പ്രിയ സുഹൃത്തേ , മഹാഗായകാ , താങ്കൾക്കെങ്ങനെ ഇങ്ങനെ പാടാൻ കഴിയുന്നു ? ടാഗോർ ഇങ്ങനെയൊരു ഗാനമെഴുതി ഉസ്താദ് ഫൈയാസ് ഖാൻ പാടിയത് കേട്ടപ്പോൾ. 'Tumi kemon kore gaan koro hey guni' എന്ന അനശ്വര രബീന്ദ്രഗീതം അങ്ങനെയാണുണ്ടായത്. ബർമൻ കടലിടുക്കിൽ മൂടൽമഞ്ഞ് നിറഞ്ഞ സന്ധ്യയിൽ ആനകൾ നീന്തിക്കടക്കുന്നതുപോലെ തോന്നും ഫൈയാസ് ഖാൻ പാടുന്നത് കേട്ടാൽ . ടാഗോർ പറഞ്ഞു : 'അദ്ദേഹം പാടുന്നതു കേട്ടപ്പോൾ എനിക്ക് അൻപതു വയസ്സു കുറഞ്ഞ...

കേരളാ കോൺഗ്രസ്സ് : ഭൂതം , വർത്തമാനം , ഭാവി 16.10.2020

സുഹൃത്തേ , കേരളാ കോൺഗ്രസ്സിനെ കുറിച്ച് സുഹൃത്തായ  ഡിജോ കാപ്പനോട് സംസാരിച്ചിരുന്നപ്പോൾ തോന്നി രസകരമായ ആ സംഭാഷണം ഒരു പോഡ്കാസ്റ്റ് ആക്കിയാലോ എന്ന് . ഐക്യകേരളം ഉണ്ടാകുന്നതിനു മുൻപുതന്നെ, പട്ടം താണുപിള്ളയുടെ കാലം മുതലുള്ള പടലപ്പിണക്കങ്ങങ്ങളിൽ കേരളാ കോൺഗ്രസിന്റെ വേരുകളിൽ ഉണ്ട് എന്നാണ് ഡിജോ പറയുന്നത് . 25 കൊല്ലങ്ങളോളം പാർട്ടിപ്രവർത്തനം നടത്തി , പിന്നീട് പൂർണമായും രാഷ്ട്രീയ പ്രവർത്തനം നിർത്തി കഴിഞ്ഞ...

അക്കിത്തത്തിന് സ്നേഹാദരം 15.10.2020

നിരുപാധികമാം സ്നേഹം ബലമായ് വരും ക്രമാൽ എന്നതായിരുന്നു അക്കിത്തത്തിന്റെ ദർശനം എന്ന് കൽപറ്റ നാരായണൻ പറയുന്നു . ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിത അദ്ദേഹത്തിന്റെ മറ്റു പ്രധാന കവിതകൾ മനസ്സിലാക്കുന്നതിൽ മലയാളിയെ തടഞ്ഞോ ? കമ്മ്യൂണിസ്ററ് വിരുദ്ധൻ എന്ന കുറ്റച്ചാർത്തിൽ ചില മലയാളികൾക്കെങ്കിലും  അക്കിത്തത്തെ നഷ്ടപ്പെട്ടുവോ ? ആ കവിതകളിലെ അപരബോധം എന്തായിരുന്നു ? കൽപറ്റ മാഷ് ചൊല്ലുന്ന അതിമനോഹരങ്ങളായ...

'ബാ' 12.10.2020

സുഹൃത്തേ , 'ബാ' എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . ദില്ലിയിലെ തീസ് ജനുവരി മാർഗിൽ വെച്ച് വർഷങ്ങൾക്കു മുൻപ് ഒരു സ്ത്രീ എന്നോടു പറഞ്ഞു , ബാ എന്നു തുടങ്ങാതെ ബാപ്പു എന്ന് പൂർത്തീകരിക്കാൻ കഴിയില്ല എന്ന് . ഒരിക്കൽ ഗാന്ധി കസ്തുർബായെ കുറിച്ചെഴുതി : ' എന്റെ ഭാര്യയ്ക്ക് ഞാൻ നൽകിയ വേദനകൾ മറക്കാനാവില്ല . എനിക്ക് സ്വയം മാപ്പു നൽകുവാനും കഴിയില്ല ' ബായുടെ ജീവിതത്തിൽ നിന്നും കുറേ അനുഭവങ്ങൾ ഇന്നത്തെ പോഡ്‌കാസ്റ്റിൽ....

ഒരു വേനൽ തോട്ടം by Louise Glück 09.10.2020

സുഹൃത്തേ , ഇന്നത്തെ പോഡ്കാസ്റ്റ്  2020 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ കവി ലൂയിസ് ഗ്ലിക് (Louise Glück  )ന്റെ A Summer Garden എന്ന കവിതയുടെ ആദ്യഖണ്ഡം  കവിയുടെ ശബ്ദത്തിലാണ് . തുടർന്ന് കവിതയുടെ മലയാളത്തിലുള്ള  വിവർത്തനവുമുണ്ട്. Earphone ഉപയോഗിച്ച് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . 'സത്യത്തിൽ പഴയ ഫോട്ടോകളിലെ പൊടിയാണ് ബാല്യത്തിന്റെ അവശേഷിപ്പുകളെ നിതാന്തമായി സംരക്ഷിച്ചു നിർത്...

പ്രപഞ്ചമുണ്ടാകുന്നതിനു മുൻപുള്ള സമയം 08.10.2020

സുഹൃത്തേ , നക്ഷത്രങ്ങളുടെ മരണത്തിനു ശേഷമെന്ത് ? സ്ഥലവും കാലവും ഗുരു ത്വ ആകർഷണത്താൽ തകർന്നടിഞ്ഞിട്ട്  , ഒരു നിശ്ചിതബിന്ദുവിൽ എത്തിച്ചേരുന്ന കാവ്യസമാനമായ ഒരവസ്ഥയുടെ ശാസ്ത്രീയാവലോകനം എന്താണ് ? ഇന്ന് ദില്ലി -ദാലിയിൽ പ്രപഞ്ചോത്ഭവത്തിനും മുൻപുള്ള സ്ഥല-കാലങ്ങളെ കുറിച്ചുള്ള ഒരു പോഡ്കാസ്റ്റ് ആണ് . 2020 ൽ ഊർജ്ജതന്ത്രത്തിനുള്ള നോബൽ സമ്മാനാർഹനായ റോജർ പെൻറോസിന്റെ സംഭാവനകളെ കുറിച്ച് സംസാരിക്കുന്നത് ശാസ്ത്ര...

രാംകിങ്കർ : കലാകാരനും മനുഷ്യനും : ഒരു വായനാനുഭവം 07.10.2020

കൊൽക്കത്ത വിടും മുൻപേ എ . രാമചന്ദ്രൻ , ഗുരുവിനോട് ചോദിച്ചു : എന്നെ മറക്കുമോ ? "നിന്നെ എങ്ങനെ മറക്കാനാണ് ? നീ രാമചന്ദ്രനല്ലേ ? ഞാൻ വെറും രാംകിങ്കർ മാത്രം " ഇതായിരുന്നു മറുപടി . ഈ ലക്കം പോഡ്കാസ്റ്റ് ഒരു വായനാനുഭവമാണ്.  സുഹൃത്തേ ,  താങ്കളെ ഈ പോഡ്‌കാസ്റ്റിലേക്ക് ക്ഷണിക്കുവാൻ സന്തോഷമുണ്ട് . കാരണം ഇത് അതിമനോഹരമായ ഒരു പുസ്തകത്തിന്റെ വായനാനുഭവമായതുകൊണ്ട്. എ . രാമചന്ദ്രൻ ഗുരുവിനെ കുറിച്ചെഴുതിയ ഓർ...

അറ്റുപോയ  നാവിന്റെ ചോദ്യങ്ങൾ 04.10.2020

ഹാഥ്റസ്സിലെ ദലിത് പെൺകുട്ടിയുടെ ജീവിതവും മരണവും മരണാനന്തരവും അഡ്വക്കേറ്റ് പി എം ആതിരയുമായി ഒരു സംഭാഷണമാണ് ഈ ലക്കം പോഡ്കാസ്റ്റ്.  സാമൂഹ്യപ്രവർത്തകയും , അഭിഭാഷകയും  കോഴിക്കോട് കോടതിയിൽ  പബ്ലിക് പ്രോസിക്യൂട്ടറും അഡിഷണൽ ഗവണ്മെന്റ് പ്ളീഡറുമാണ് ആതിര. പ്രധാനമായും അഞ്ചുചോദ്യങ്ങൾക്കാണ് ആതിര മറുപടി പറയുന്നത് . ഒന്ന് : ഒരു സ്ത്രീയും അഭിഭാഷകയും എന്ന നിലയിൽ  ഹാഥ്റസ്സിലെ പ്രശ്നത്തെ എങ്ങനെ കാ...

ഭാവിയിലെ മാതൃകാപുരുഷൻ 01.10.2020

സുഹൃത്തേ , ദില്ലി -ദാലിയുടെ ശ്രോതാക്കളിൽ ഒട്ടുമിക്ക പേരോടും നജ്മൽ എൻ . ബാബു എന്ന ടി എൻ ജോയിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല . എങ്കിലും ഈ പോഡ്‌കാസ്റ്റിലേക്ക് ക്ഷണിക്കാനായി ഒരു ആമുഖക്കുറിപ്പ് . കണ്ടുമുട്ടിയവർ എല്ലാവരും സ്നേഹിച്ചയാൾ . അയാൾ കണ്ടുമുട്ടിയവരെ എല്ലാവരേയും തിരിച്ചും സ്നേഹിച്ചു . കൊടുങ്ങല്ലൂരുനിന്നും കേരളത്തോളം വളർന്ന മനുഷ്യന്റെ പച്ച . ഓരോ മനുഷ്യനും സുന്ദരനും സുന്ദരിയുമെന്ന് കരുതിയ സുന്ദരമാ...

റായ് സിനിമകളിലെ സ്ത്രീകൾ 28.09.2020

ഷർമിള ടാഗോർ എഴുതിയ അനുസ്മരണം  അതിമനോഹരമായി എഴുതപ്പെട്ട ഒരവലോകനത്തിലേക്ക് സ്വാഗതം . ഇത് ദില്ലി -ദാലിയുടെ സത്യജിത്ത് റായ് ജന്മശതാബ്ദി പോഡ്കാസ്റ്റ് പരമ്പരയിലെ സെപ്റ്റംബർ ലക്കമാണിത് . ആദ്യസിനിമയിൽ അഭിനയിക്കുവാൻ സത്യജിത്ത് റായ് യുടെ അടുത്തു ചെല്ലുമ്പോൾ ഷർമിള ടാഗോറിന് പതിമ്മൂന്ന് വയസ്സായിരുന്നു. മണിക് ദാ മരിച്ചതിന് മുപ്പതു കൊല്ലങ്ങൾക്കു ശേഷം പഥേർ പാഞ്ചാലി മുതൽ ഒട്ടു മിക്ക റായ് സിനിമകളിലേയും സ്ത്രീ...

കേരളത്തിലെ 140 MLA മാരോടായി ഒരഭ്യർത്ഥന 27.09.2020

കരിയെണ്ണയുടെ നീതി  കേരളത്തിന്റെ പൊതുവിടങ്ങൾ എന്നെങ്കിലും മാന്യമായിരുന്നോ ? ഏവർക്കും publish ചെയ്യാമെന്ന കാലത്ത് കാലാനുസൃത നിയമങ്ങൾ വരേണ്ടതുണ്ടോ ? Virtual Space ൽ പുതിയ കലുങ്കുകൾ ഉണ്ടാക്കി വൈകുന്നേരം വഴിയേ പോകുന്ന പെണ്ണുങ്ങളോട് വൃത്തികേട് പറയുന്നവരെ പിടിക്കാൻ കഴിയാത്തത് എന്തുകൊണ്ട് ? പാർലമെന്റും നിയമസഭയും അടിയന്തിരമായി ചെയ്യേണ്ടത് എന്താണ് ? 66 A ഭേദഗതികളോടെ തിരികെ കൊണ്ടുവരേണ്ടതിന്റെ അടിയന്തിരാ...

പുതിയ കാർഷിക നിയമങ്ങൾ : പതിരോ, അതോ നെല്ലോ? 23.09.2020

സുഹൃത്തേ , ദില്ലി -ദാലിയിൽ ഇന്ന് അതിഥിയായി വന്നിരിക്കുന്നത് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കാർഷിക സമ്പദ്ശാസ്ത്ര വിദഗ്ദ്ധനുമായ ശ്രീ കെ . സഹദേവനാണ് . പ്രധാനമായും അദ്ദേഹം മറുപടി പറയാൻ ശ്രമിക്കുന്ന ചോദ്യങ്ങൾ ഇവയാണ് : ഒന്ന് : എന്തുകൊണ്ട് കർഷക പ്രക്ഷോഭം പഞ്ചാബ് - ഹരിയാന - പടിഞ്ഞാറൻ ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ മാത്രം ശക്തിപ്രാപിക്കുന്നതായി കാണുന്നു ? രണ്ട് : സർക്കാർ ചന്തകളെ ആശ്രയിക്കാത്ത കർഷക സമൂഹങ്ങളെ &...

മെസ്സി രണ്ടുതലമുറകളുടെ കണ്ണിലൂടെ 21.09.2020

സുഹൃത്തേ , ലയണൽ മെസ്സി ജനിച്ചത് 1987 ൽ . അന്ന് ശ്രീ എം എ ബേബിയ്ക്ക് 33 വയസ്സ് പ്രായം . ആരോമൽ ഡിക്രൂസാകട്ടെ  ജനിച്ചത് 1998 ൽ മാത്രം . മെസ്സി എന്ന ഫുട്ബോൾ ഇതിഹാസത്തെ രണ്ടു തലമുറകൾ എങ്ങനെ കാണുന്നു ? അതാണ് ഈ പോഡ്കാസ്റ്റ് . CPI (M ) പൊളിറ്റ് ബ്യുറോ അംഗവും കേരളത്തിന്റെ മുൻ വിദ്യാഭാസ മന്ത്രിയുമായ എം എ ബേബി വലിയ കായികപ്രേമി കൂടിയാണ്. 2012 ൽ മെസ്സി കളിക്കളത്തിൽ ഇറങ്ങിയത് നേരിട്ടു കാണാനിടയായ അനുഭവവും ,...

മലയാളത്തിൽ സയൻസ് എഴുതുന്ന പുതിയ തലമുറ 20.09.2020

സുഹൃത്തേ , രസകരമായിരുന്നൂ , ശാസ്ത്രജ്ഞയായ ഡാലി ഡേവിസുമായി ഫോണിൽ സംസാരിച്ചത്. പുതിയ തലമുറയിൽ പെട്ട മലയാളികൾ മാതൃഭാഷയിൽ സയൻസ് എഴുതുന്നതിനെ കുറിച്ച് സംസാരിക്കാനാണ് ഡാലിയെ വിളിച്ചത് . കൊച്ചിൻ സർവകലാശാലയിൽ നിന്നും രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ട് ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ജർമ്മനിയിലെ ഹൈഡൻബെർഗ് സർവകലാശാലയിലും ഉപരിപഠനവും നടത്തിയതിനുശേഷം ഇപ്പോൾ മുംബൈയിലെ ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തി...

മൂന്ന് ഡൽഹി വാർത്തകളും ഭരണഘടനയും 18.09.2020

സുഹൃത്തേ , മൂന്ന് ഡൽഹി വാർത്തകളെ ബന്ധിപ്പിക്കുന്ന ഒരു ഘടകമുണ്ട് എന്നാണ് ഈ ലക്കം ദില്ലി -ദാലി പറയാൻ ശ്രമിക്കുന്നത് . ഇന്ത്യയിലെ മുസ്‌ലിം, അധഃസ്ഥിത ജനവിഭാഗങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നു വരുന്ന മിടുക്കികളും മിടുക്കന്മാരുമായ വിദ്യാർത്ഥികളെ മുഖ്യധാരയിൽ നിന്നും അകറ്റുവാൻ  ഭരണഘടനാവിരുദ്ധമായ ഒരു ശ്രമമുണ്ടോ ? ജസ്റ്റിസ് DY ചന്ദ്രചൂഡ് കഴിഞ്ഞ ദിവസം ഒരു സുപ്രീം കോടതി വിധിയിൽ അതിനെ കുറ...

ഒരു അപാര ജീവിതം അവസാനിക്കുമ്പോൾ  16.09.2020

സാംസ്കാരികമായി ഏറ്റവും വിപരീതമായ ഒരു കാലത്തിലാണ് കപിലാ വാത്സ്യായൻ നമ്മെ വിട്ടുപോകുന്നത് . അതിനാൽ ഈ വേർപാട് ഉണ്ടാക്കുന്ന വിടവ് കൂടുതൽ വലുതാകുന്നു. ഇന്ത്യയുടെ സംസ്കാരചരിത്രത്തിന്റെ ആത്മസത്തയായിരുന്നു   അവർ. നെഹ്‌റുയുഗത്തിന്റെ പ്രഭാവം അവരിൽ നിറഞ്ഞു നിന്നു.കേരളത്തിനെ അളവറ്റു സ്നേഹിച്ചിരുന്നു അവർ. മഹിതജന്മമായിരുന്ന കപില വാത്സ്യായന് ദില്ലി ദാലിയുടെ  ആദരാഞ്ജലിയാണ് ഈ പോഡ്കാസ്റ്റ് . സ്നേഹത്ത...

Ouça o podcast Dilli Dali no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos