S Gopalakrishnan

Dilli Dali

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Não deixe de visitar o site do podcast e apoiar quem o produz: www.dillidalipodcast.com

Autor

S Gopalakrishnan

Categoria

Society

Site do podcast

www.dillidalipodcast.com

Último episódio

27 de set de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

ലോകദർശനത്തെ മാറ്റിമറിച്ച ഒരു പുസ്തകത്തിന് 100 വയസ്സ് Dilli Dali 86/2021 29.07.2021

പ്രിയ സുഹൃത്തേ ,  ഈ ലക്കം ദില്ലി -ദാലി ഒരു ഫിലോസഫി ക്ലാസ്സ് മുറിയാണ് . ദർശനത്തിന്റെ ലോകത്തെ അപ്പാടെ സ്വാധീനിച്ച ഒരു പുസ്തകത്തെക്കുറിച്ചും ആ ദാർശനികനെ കുറിച്ചുമാണ് പ്രൊഫസ്സർ ബാബു തളിയത്ത് സംസാരിക്കുന്നത് . Tractatus Logico-Philosophicus എന്ന പുസ്തകം പുറത്തിറങ്ങിയത് 1921 ലാണ് . തരംഗസൃഷ്ടിയായി മാറിയ ഈ പുസ്തകത്തിന്റെ രചയിതാവായ  Ludwig Wittgenstein, അദ്ദേഹത്തിന്റെ അസാമാനമായിരുന്ന ജീവിതം , വ്യ...

മെസോപ്പൊട്ടാമിയ മുതൽ ഹൂഗ്ലി വരെ Dilli Dali 82/2021 14.07.2021

റിയാസ് കോമുവുമായുള്ള ഒരു അഭിമുഖസംഭാഷണമാണിത് . വിഷയം അദ്ദേഹത്തിൻറെ കലയിലെ  ഫുട്ബോൾ സാന്നിദ്ധ്യം. കൗമാരത്തിൽ   കാലുകളേയും ഹൃദയത്തേയും ആവേശിച്ച ഫുട്ബോൾ ! തന്റെ സർഗാത്മകജീവിതത്തിൽ , സഞ്ചാരങ്ങളിൽ വിവിധ ലോകനഗരങ്ങളിലെ സ്റ്റേഡിയങ്ങൾ എങ്ങനെ സ്വാധീനിച്ചു ? ഇറാനിലെ ടെഹ്‌റാനിൽ ചെയ്ത ഷോ  യുദ്ധം നാനാവിധമാക്കിയ ഇറാഖിൽ ഊന്നുവടികളിൽ പതാക പറത്തി കളി കാണാൻ വന്ന വൃദ്ധയോടൊപ്പം , ദക്ഷിണാഫ്രിക്കയിൽ ല...

ഫുട്ബോളിന്റെ നടുത്തളം Dilli Dali 81/2021 09.07.2021

നിയമസഭാസ്പീക്കർ എം ബി രാജേഷ് ഫുട്ബോൾ പ്രണയത്തെക്കുറിച്ച്  ഇതുവരെ നടന്ന എല്ലാ യൂറോകപ്പ് മത്സരങ്ങളും കണ്ടയാളാണ് കേരള നിയമസഭാസ്പീക്കർ എം ബി രാജേഷ് . ലോകത്തിലെ മുഴുവൻ ഫുട്ബോൾ പ്രേമികൾ രണ്ടു വലിയ മത്സരങ്ങളുടെ മാസ്മരികതയിൽ നിൽക്കുന്ന ഈ വേളയിൽ ശ്രീ രാജേഷ് കൗമാരത്തിൽ തുടങ്ങിയ കളിഭ്രാന്തിനെക്കുറിച്ച് , ഇഷ്ടപ്പെട്ട കളിക്കാരെക്കുറിച്ച് , ഇഷ്ടപ്പെട്ട ടീമുകളെക്കുറിച്ച് , ഫുട്ബാളിന്റെ രാഷ്ട്രീയത്തെക്കുറിച്...

തടവുകൾ മോചനങ്ങൾ Dilli Dali 77/2021 27.06.2021

Britney Jean Spears ആഗ്രഹിക്കുന്നതും വിസ്മയ തീരുമാനിച്ചതും. പ്രശസ്ത പോപ്പ് ഗായിക Britney Spears കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞു . I am not happy ....ഞാൻ സന്തോഷവതിയല്ല I can't sleep ...എനിക്കുറങ്ങാൻ കഴിയുന്നില്ല I am so angry ....എനിക്ക് വല്ലാതെ ദേഷ്യം വരുന്നു It 's insane ...ഇത് ഭ്രാന്താണ് I am depressed ഞാൻ മാനസിക സമ്മർദ്ദത്തിലാണ് I cry everyday ...ഞാൻ എന്നും കരയുകയാണ്. വിസ്മയയും പറഞ്ഞിരുന്ന വാചകങ്ങ...

ലോകമാധ്യമങ്ങൾ smartphone ലേക്ക് ഒതുങ്ങുമ്പോൾ Dilli Dali 75/2021 24.06.2021

റോയിട്ടേഴ്‌സ് 2021 ൽ നടത്തിയ പഠനം വാർത്താമാധ്യമരംഗത്തെ വലിയ മാറ്റങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു . ലോകത്തിൽ 74 ശതമാനം ആളുകൾ വാർത്തകൾക്കായി Smartphones നെ ആശ്രയിക്കുന്നു എന്ന് പഠനം കാണിക്കുന്നു   പുതിയ മാറ്റം വാർത്താവിശ്വാസ്യതയെ കുറിച്ച് എന്തുപറയുന്നു ? ഡിജിറ്റൽ മുതലാളിത്തത്തിന്റെ കാലത്തെ കോർപ്പറേറ്റ് യാഥാർഥ്യം എന്താണ് ? മുഖ്യധാരാ മാധ്യമങ്ങൾ എങ്ങനെ പ്രതികരിക്കും ? ജനാധിപത്യസ്ഥാപനങ്ങൾ ഡിജിറ്റൽ മുതല...

മഹാവിവർത്തകന്റെ എൺപതാം പിറന്നാൾ 74/2021 22.06.2021

പ്രൊഫസ്സർ പി മാധവൻപിള്ളയുടെ എൺപതാം പിറന്നാൾ ഇക്കഴിഞ്ഞ ജൂൺ ഇരുപതിനായിരുന്നു. പിറന്നാൾ ദിവസം അദ്ദേഹവുമായി നടത്തിയ സുദീർഘമായ അഭിമുഖമാണിത് . വിവർത്തനമാണ് തട്ടകമെന്ന് എങ്ങനെ തിരിച്ചറിഞ്ഞു ? എങ്ങനെ ഖാണ്ഡേക്കറുടെ  യയാതി വിവർത്തനം ചെയ്യാനിടയായി ? എം ടി വാസുദേവൻ നായർ എന്തുപങ്കാണ് നിർവഹിച്ചത് ? എ .എസ്സിന്റെ വരകൾ എങ്ങനെ സഹായിച്ചു ? യയാതിയിലെ ഇഷ്ടമുഹൂർത്തമേതാണ് ? എൺപതാം പിറന്നാളിൽ യൗവ്വനം ആരോടെങ്കിലും വാ...

കേരളസംഗീതം എന്ന ഒന്നുണ്ടോ ? Dilli Dali 73/2021 21.06.2021

ലോകസംഗീതദിനം 2021  കേരളസംഗീതം എന്ന ഒന്നുണ്ടോ ? കലാനിരീക്ഷകൻ വി . കലാധരൻ സംസാരിക്കുന്നു

നാം സോഷ്യൽ മീഡിയയിൽ ആളുകളെ തെറി പറയുമ്പോൾ ...72/2021 20.06.2021

അശ്ലീലത്തെ കുറിച്ച് മൂന്നു ചിന്തകൾ  MS സുബ്ബുലക്ഷ്മി അന്തരിച്ചപ്പോൾ MF ഹുസൈൻ വരച്ച സുബ്ബുലക്ഷ്മിയുടെ  ഒരു  ഛായാചിത്രം  കഴിഞ്ഞ ദിവസം ഞാൻ Twitter ൽ പോസ്റ്റ് ചെയ്തിരുന്നു . MF എന്ന രണ്ടക്ഷരം ഇംഗ്ളീഷിൽ പ്രതിനിധീകരിക്കുന്ന ഒരു തെറിയിലേക്ക് ആ മഹാകലാകാരനെ ചിത്രീകരിക്കുന്ന രണ്ടു comments എന്റെ tweet ന് താഴേ വന്നു . അപമാനത്താൽ ഭൂമി പിളർന്ന്‌ അപ്രത്യക്ഷനാകണമെന്ന് എനിക്ക് തോന്നി. അതാണ് ദി...

വിയോജിപ്പിലെ ജനാധിപത്യ അഴക് Dilli Dali 70/2021 17.06.2021

ദില്ലി ദാലിയിലേക്ക് സ്വാഗതം . ഓടുന്ന വണ്ടിയിൽ നിങ്ങൾക്ക് ന്യൂട്രൽ ആകാൻ കഴിയില്ല . കഴിഞ്ഞദിവസം ഡൽഹി ഹൈക്കോടതി ജയിലിൽ കിടക്കുന്ന  മൂന്നുയുവാക്കൾക്ക്  ജാമ്യം നൽകികൊണ്ട് പറഞ്ഞു , വിയോജിപ്പ് രാജ്യദ്രോഹമല്ല എന്ന് . വിയോജിപ്പിന്റെ ദാർശനികഭംഗി അന്വേഷിക്കുവാൻ ശ്രമിക്കുന്ന ഒരു പോഡ്കാസ്റ്റ് . സ്നേഹപൂർവ്വം  എസ് . ഗോപാലകൃഷ്ണൻ  16 ജൂൺ 2021  ഡൽഹി 

മലയാളി മലയാളിയെ വിറ്റ കാലങ്ങൾ Dilli Dali 68/2021 14.06.2021

പ്രിയ സുഹൃത്തേ , കേരളചരിത്രത്തിലെ ചില ഇരുണ്ട ഏടുകളെക്കുറിച്ച് ചരിത്രഗവേഷകനായ വിനിൽ പോളുമായുള്ള ഒരഭിമുഖസംഭാഷണമാണ് ഈ ലക്കം ദില്ലി ദാലി . കേരളത്തിൽ അടിമക്കച്ചവടം നിലവിൽ നിന്നിരുന്നതിന്റെ തെളിവുകൾ എന്തൊക്കെയാണ് ?, കേരളത്തിലെ മുഖ്യധാരാചരിത്രരചനകൾ കണ്ടില്ല എന്നു നടിക്കുന്ന ചരിത്രവസ്തുതകൾ ഉണ്ടോ ? എന്തുകൊണ്ട് മറ്റിന്ത്യൻ പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിൽ അടിമക്കച്ചവടം കൂടുതലായി എന്ന് വിനിൽ വിശ്വസിക്കുന്നു...

മരിച്ച കുഞ്ഞുങ്ങൾ പാതവിളക്കുകൾ ഊതിക്കെടുത്തുമ്പോൾ 65/2021 10.06.2021

മരിച്ച കുഞ്ഞുങ്ങൾ പാതവിളക്കുകൾ ഊതിക്കെടുത്തുമ്പോൾ  പ്രിയ സുഹൃത്തേ, മകനെ നഷ്ടപ്പെട്ട് നാൽപ്പതു വർഷങ്ങൾക്കു ശേഷം ഒരമ്മയോട് പോലീസ് ചോദിക്കുകയാണ്  'നിങ്ങളുടെ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കിട്ടിയിട്ടുണ്ട് ..വീട്ടിലേക്ക് കൊണ്ടുവരട്ടേ' എന്ന്.  ആയമ്മ പറഞ്ഞു ...വേണ്ട , ഇനി അവനെ ഞാൻ പരലോകത്തു വെച്ചു കണ്ടുകൊള്ളാം ...  എമ്മാനുവെൽ ഡിൽ റോസ്സോ എന്ന ഇറ്റാലിയൻ കാർട്ടൂണിസ്റ്റ് വരച്ച പുതിയ കാർട്ടൂൺ...

കോവിഡ് കാലത്ത് ഒരു പല്ലി ശാസ്ത്രം പറഞ്ഞപ്പോൾ 64/2021 04.06.2021

പ്രിയ സുഹൃത്തേ , ഒരു പല്ലി നമ്മോട് ചിലതു സൂചിപ്പിക്കുകയേയുള്ളു , സർവ്വതും പറയില്ല എന്നാണ് ഗൗളിശ്ശാസ്ത്രം പറയുന്നത് . ഡൽഹിയിൽ കഴിഞ്ഞ ദിവസം ഒരു സൂചന തന്നു , കോവിഡ് കാലത്തെക്കുറിച്ച്.  ഡൽഹിയിലെ AIIMS ലെ orthopaedics പ്രൊഫസറായ ഷാ ആലം ഖാൻ കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതിയ ഒരു ലേഖനമാണ് എന്നെ ഗൗളീശാസ്ത്രത്തിലേക്ക് കൊണ്ടുപോയത് . കാൻസർ ബാധിച്ചു ഭാര്യ  മരിച്ചതിനുശേഷം വീട്ടിൽ ഒറ്റയ്ക്കായിപ്...

ലളിതചിന്തകൾ 62/2021 30.05.2021

പ്രിയ സുഹൃത്തേ , ഞായറാഴ്ചത്തെ ദില്ലി ദാലിയിലേക്ക് സ്വാഗതം. രണ്ടുപേർ ഒരുമിച്ചിരിക്കുമ്പോൾ ജീവിതത്തിലുണ്ടാകുന്ന മഹാശ്രുതികൾ. ഡൽഹിയിൽ നടക്കാൻ ഇറങ്ങിയാൽ ഏതോ മ്യൂസിയം കാണാനിറങ്ങുംപോലെയാണ് .... എന്റെ കൂട്ട് പണ്ഡിറ്റ് രാജൻ , സാജൻ മിശ്രമാരും ഉസ്താദ് സലാമത് -നസാക്കത് അലിമാരും പാടിയ ലളിത് രാഗവും റീനയ്ക്ക് കൂട്ട്  ഹെഡ്‍ഫോണിൽ യുവാൽ നോവ ഹരാരിയും . ഈ പോഡ്കാസ്റ്റ് ഞങ്ങളുടെ പ്രഭാതസവാരിയെക്കുറിച്ചാണ് ...എന്നാ...

എന്തുകൊണ്ട് വേമ്പനാട്ടു കായൽ സംരക്ഷണത്തിന് സർക്കാർ അടിയന്തിരമായി ഇടപെടണം ? Dilli Dali 60/2021 26.05.2021

വേമ്പനാട്ടു കായലിനെ രക്ഷിക്കുക  പരിസ്ഥിതി പ്രവർത്തകനും  പ്രാദേശികചരിത്രകാരനുമായ  പള്ളിക്കോണം രാജീവ് സംസാരിക്കുന്നു. കേരളഭൂമിയുടെയും കടലിന്റെയും പരിണാമചരിത്രമാണ് ഈ പോഡ്കാസ്റ്റ് അന്വേഷിക്കുന്നത്. വേമ്പനാട്ടുകായൽ ഒരു വെള്ളക്കെട്ടല്ല ..ഒരു ജില്ലയുടെ വലുപ്പമുള്ള ജലാശയമാണ്. കുട്ടനാടുണ്ടായ കഥയാണ്, കരിനിലങ്ങളുടെ കഥയാണ്. എന്നായിരിക്കണം കുട്ടനാട്ടിൽ കൃഷി തുടങ്ങിയിരിക്കാനിട ? കുന്നോറ കൈമളുടെ ഗ...

ഇനിയൊരു ഗൗരിയമ്മ ഉണ്ടാകുമോ ? Dilli Dali 52/2021 11.05.2021

ഇനിയൊരു ഗൗരിയമ്മ ഉണ്ടാകുമോ ?  കെ സുരേഷ് കുറുപ്പ്, ജെ . ദേവിക എന്നിവർ നടത്തുന്ന കെ ആർ ഗൗരിയമ്മ അനുസ്മരണ പോഡ്കാസ്റ്റ്.  ഗൗരിയമ്മ ആധുനികകേരളസമൂഹത്തിന് ആരാണ്, എന്തുകൊണ്ട് ഗൗരിയമ്മ ഒരിക്കലും മരിക്കില്ല ? അവർ തുറന്നിട്ട വിവിധ സമരമുഖങ്ങളുടെ അനന്യത എന്തൊക്കെയാണ്, ദേവിക അന്വേഷിക്കുന്നു . കെ . സുരേഷ് കുറുപ്പ് 1957 ലെ മന്തിസഭയിലെ ഗൗരിയമ്മയുടെ അസാധാരണ സംഭാവനകൾ വിലയിരുത്തുന്നു. പുന്നപ്രവയലാർ സമരശേഷമു...

നാളൈ നമതേ Dilli Dali 51/2021 09.05.2021

നാളെ നമ്മുടേതാണ്, നാളൈ നമതേ! മുത്തുവേൽ കരുണാനിധി മകൻ സ്റ്റാലിനെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . സംസാരിക്കുന്നത് MK സ്റ്റാലിനുമായി പലപ്പോഴും ഇടപഴകിയിട്ടുള്ള, തമിഴ്‌രാഷ്ട്രീയം ആഴത്തിൽ മനസ്സിലാക്കുന്ന പത്രപ്രവർത്തകൻ അരുൺ ജനാർദ്ദനനാണ്. അരുൺ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിന്റെ ചെന്നൈയിലെ അസിസ്റ്റൻറ് എഡിറ്ററാണ്. അഴഗിരി , കനിമൊഴി തുടങ്ങിയ മനോഹര തമിഴ് പേരുകൾ മക്കൾക്കു കൊടുത്ത കരുണാനിധി 1950 ൽ എന്തേ ഒരാൺകുട്ടി...

വീണയുടെ സഹസ്രശ്രദ്ധകൾ Dilli Dali 50/2021 07.05.2021

വീണയുടെ സഹസ്രശ്രദ്ധകൾ : ഒരു അഹിർ ഭൈരവ് കേൾവി അനുഭവം  കുറച്ചുകൊല്ലങ്ങൾക്കുമുൻപ് ഏതൻസിൽ പോയപ്പോൾ പ്ലേറ്റോ ശിഷ്യന്മാരുമായി ഉലാത്തിയിരുന്ന ഉദ്യാനത്തിൽ പോകാനിടയായി . ആ ഉദ്യാനത്തിലൂടെ നടക്കുമ്പോഴാണ് നൂറ്റാണ്ടുകൾക്കു മുൻപ് പ്ലേറ്റോ ശിഷ്യന്മാരോട് മാതൃകാ റിപ്പബ്ലിക്കിൽ സംഗീതം വേണമോ എന്ന് ചർച്ച ചെയ്തത് . ഞാൻ ആ പാർക്കിലൂടെ നടക്കുമ്പോൾ അശരണനായ ഒരു യാചകഗായകൻ ഒരു ബെഞ്ചിലിരുന്ന് ഗിറ്റാർ വായിക്കുന്നുണ്ടായിരു...

രാജൻ ഭയ്യാ സാജനെ മാത്രമല്ല ഒറ്റയ്ക്കാക്കിയത് Dilli Dali 46/2021 26.04.2021

പ്രിയസുഹൃത്തേ , ബനാറസിലെ ഗംഗയിൽ ഇന്നലെ കണ്ണീരാകണം ഒഴുകിയത് . ബനാറസ് കബീറിന്റെ നാടാണ് . ശ്രീബുദ്ധന് ചിന്തയിലെ വിപ്ലവം തോന്നിപ്പിച്ച നാടാണ് ...എപ്പോഴും പണ്ഡിറ്റ് രാജൻ മിശ്ര പറയുമായിരുന്നു തങ്ങളുടെ സംഗീതത്തിൽ ആത്മീയത ഉണ്ടെങ്കിൽ അത് വിവിധധർമ്മപദ്ധതികളുടെ ജുഗൽബന്ദിയാണെന്ന്.  എഴുപതുവയസ്സ് പണ്ഡിറ്റ് രാജൻ മിശ്ര അരങ്ങിൽ നിന്നും പിരിയേണ്ട പ്രായമായിരുന്നില്ല . അപാരമായ ശബ്ദസംസ്കാരവും , സംഗീതസംസ്കാരബോധവും...

പുസ്തകവും മനുഷ്യനും : ലോകപുസ്തകദിനപോഡ്‌കാസ്റ്റ് Dilli Dali 45/2021 23.04.2021

പ്രിയ സുഹൃത്തേ, ലോകപുസ്തകദിനപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  ഫ്രഞ്ച് കവി മല്ലാർമെ പറഞ്ഞത് ലോകം നിലനിൽക്കുന്നത് അവസാനം ഒരു പുസ്തകമായി തീരാനാണ് എന്നാണ്. Bernard Shaw യുടെ ഒരു കോമഡിയിൽ ഒരാൾ സീസർ ചക്രവർത്തിക്ക് മുന്നറിയിപ്പ് കൊടുത്തു , തീ അലക്‌സാൻഡ്രിയയിലെ പുസ്തകാലയങ്ങളെ ചുട്ടെരിക്കുമെന്ന്,  ഓർമ്മകളാകെ കത്തിത്തീരുമെന്ന് . സീസർ മറുപടി പറഞ്ഞു, " എത്ര നാണംകെട്ട ഓർമ്മകൾ ! എല്ലാം കത്തിത്തീരട്ടെ". പ...

ഓർമ്മകളെ വേണ്ടെന്നുവെയ്ക്കുമ്പോൾ Dilli Dali 43/2021 19.04.2021

ഓർമ്മകളെ വേണ്ടെന്നുവെയ്ക്കുമ്പോൾ  കോവിഡ് കാലത്തെ പൈതൃകചിന്തകൾ  ഇന്നലെ ലോകപൈതൃകദിനമായിരുന്നു ചരിത്രം ഓർമ്മയാണ് . ചരിത്രസ്മാരകം ഓർമ്മയുടെ ഇടമാണ് . സ്ഥാപനം എന്നുഞാൻ വിളിക്കില്ല . സ്ഥാപനം സ്ഥിരമാണ് , സ്ഥാപിക്കപ്പെട്ടത് ...സ്മാരകം സ്മരണയുടെ ഇടമാണ് . സ്മരണ ചരമാണ് , അചരമല്ല. ഇത് കോവിഡ് കാലം. എല്ലാചരിത്രസ്മാരകങ്ങളും ലോകത്തിൽ അടഞ്ഞുകിടക്കുകയാണ്. കാഴ്ചബംഗ്ളാവിൽ അടക്കപ്പെട്ട ഒരു വന്യമൃഗമാണ് കോവിഡ്...

അംബേദ്‌കർ കാവടിച്ചിന്ത് ടി എം കൃഷ്ണ പാടുമ്പോൾ Dilli Dali 40/2021 14.04.2021

പെരുമാൾ മുരുഗൻ എഴുതിയ അംബേദ്‌കർ കാവടിച്ചിന്ത് ടി എം കൃഷ്ണ പാടുമ്പോൾ  ഏപ്രിൽ 14 : ബാബാ സാഹേബ് , പെരുമാൾ മുരുഗൻ , ടി എം കൃഷ്ണ  ഈ ലക്കം ദില്ലി ദാലി ശ്രീ ടി എം കൃഷ്ണയുമായി ഒരു സംഭാഷണമാണ്  1 . എന്തുകൊണ്ട് അംബേദ്കറെ കുറിച്ച് ഒരു കാവടിചിന്ത് ? 2 .കർണാടകസംഗീതം അംബേദ്കറിനോട് എങ്ങനെ പ്രതികരിച്ചിരുന്നു ? 3 . അശോക ചക്രവർത്തി മുതൽ , ശ്രീ നാരായണഗുരു വഴി , ഭരണഘടനയുടെ മുഖമൊഴി വഴി അംബേദ്‌കർ കാവടിച്ച...

നമുക്കിടയിലെ ഒരിക്കലും മരിക്കാത്ത റാസ്പുട്ടിൻ Dilli Dali 39/2021 12.04.2021

റഷ്യയ്ക്കു മാത്രം അവകാശപ്പെട്ടതല്ല റാസ്പുട്ടിൻ . എല്ലാ ലോകാധികാരസ്ഥാനങ്ങളിലും അയാൾക്ക് അനശ്വരമായ ഇടമുണ്ട്. വ്യക്തിയിലും , കുടുംബത്തിലും , രാഷ്ട്രത്തിലും അയാൾ കടന്നുവരാം . 1978 ൽ Boeny M എന്ന ഗായകസംഘം ഈ ഗാനം പാടുമ്പോൾ ധീരേന്ദ്ര ബ്രഹ്മചാരി ഡൽഹിയിൽ ഉണ്ടായിരുന്നു എന്ന് നമുക്കറിയാം ...അതിനും എത്രയോ മുൻപ് മാഡം ബ്ലാവാതസ്‌കി എന്ന റഷ്യക്കാരി AO ഹ്യുമിനെ മന്ത്രവാദത്താൽ മയക്കിയതും നമുക്കറിയാം . ബാബാ രാംദേവിന...

നാം മീൻ തൊട്ടുകൂട്ടുമ്പോൾ Dilli Dali 38/2021 09.04.2021

കടലിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന പ്ലാസ്റ്റിക് വലകളാൽ ഒരുദിവസം അഞ്ഞൂറു തവണ ഭൂമിയെ പൊതിയാം എന്നതറിയുക . ആഴക്കടൽ ഭീമൻ മൽസ്യബന്ധനക്കമ്പിനികൾ സമുദ്രവ്യവസ്ഥയെ തകർക്കുന്നതെങ്ങനെ ? Ali Tabrizi സംവിധാനം ചെയ്ത Seaspiracy എന്ന ശക്തമായ Documentary യെക്കുറിച്ചൊരു പോഡ്കാസ്റ്റ്. ഭീമൻ ആഴക്കടൽ കമ്പനികളെ വെല്ലുവിളിക്കുന്ന ഒരു സിനിമ .  കരയിൽ ജീവിക്കുന്ന കോടിക്കണക്കിനുജീവികളിൽ ഒന്നുമാത്രമായ മനുഷ്യന് സമുദ്രത്തിന...

പി ബാലചന്ദ്രന് ആദരം : ചലച്ചിത്രസംവിധായകൻ രാജീവ് രവി സംസാരിക്കുന്നു 05.04.2021

ചലച്ചിത്രവേദിയിൽ നിൽക്കുമ്പോൾ നാടകം മനസ്സിൽ കൊണ്ടുനടന്ന നടൻ..ബാലേട്ടന്റെ ജീവിതത്തെ രാജീവ് രവി നോക്കാൻ ശ്രമിക്കുന്നു . പി ജെ ആന്റണിയെ കുറിച്ചുള്ള ഡോക്യുമെന്ററിക്കാലം , കമ്മട്ടിപ്പാടത്തിന്റെ ആശയം രൂപപ്പെടുന്നതുമുതൽ ബാലേട്ടൻ ചെയ്ത സംഭാവനകൾ .അദ്ദേഹത്തിൻറെ അഭിനയത്തിന്റെ പ്രത്യേകതകൾ , വിവിധസംസ്കാരങ്ങളിലേക്കുള്ള അദ്ദേഹത്തിൻറെ വേരുകൾ , അന്നയും റസൂലിലും അഭിനയിച്ച സമയം , അദ്ദേഹം എഴുതാതെ പോയ നാടകങ്ങൾ ...മലയാ...

യേശു അതീവശ്രദ്ധാലുവായിരുന്ന വെള്ളിയാഴ്ച Dilli Dali 34/2021 02.04.2021

യേശു അതീവശ്രദ്ധാലുവായിരുന്ന വെള്ളിയാഴ്ച: ഒരു സംഗീതശിൽപത്തെക്കുറിച്ചൊരു പോഡ്കാസ്റ്റ്  ഇന്ന് ദുഃഖവെള്ളി . 1724 ൽ സെബാസ്റ്റ്യൻ ബാഹ് (Johann Sebastian Bach ) എന്ന സംഗീതജ്ഞൻ തന്റെ സംഗീതശിൽപത്തിൽ പാടി യേശു ആ വെള്ളിയാഴ്ച അതീവശ്രദ്ധാലുവായിരുന്നു എന്ന് . അതീവശ്രദ്ധാലു ! ഈ പോഡ്കാസ്റ്റ് ചെയ്യുമ്പോൾ ആ വാക്കിൽ ഞാൻ തങ്ങിനിൽക്കുന്നു . ക്രൂശാരോഹണത്തെ സംബന്ധിച്ച് എഴുതപ്പെട്ട എക്കാലത്തെയും മഹത്തായ സംഗീതശിൽപം :...

Ouça o podcast Dilli Dali no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos