Truecopythink

Truecopy THINK - Malayalam Podcasts

Society EN ↓ 1102 episodes

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Author

Truecopythink

Category

Society

Podcast website

truecopythink.media

Latest episode

Jul 11, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

സൈബർ സുരക്ഷാ ചങ്ങലയിലെ ദുർബലമായ കണ്ണിയാണ് മനുഷ്യൻ | Sangameswaran Manikkayam 18.09.2024

പുതിയ പുതിയ തട്ടിപ്പുകളും സുരക്ഷാ ഭീഷണിയുമാണ് സൈബര്‍ സ്പേസില്‍ ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. ഇതിനെതിരെ ഏതൊക്കെ തരം ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉണ്ടാക്കിയാലും ഉപഭോക്താവിന്‍റെ അവബോധമാണ് ഏറ്റവും പ്രാഥമികമായ സുരക്ഷാ മുന്‍കരുതല്‍ എന്ന് വിശദമാക്കുകയാണ് സൈബർ സെക്യൂരിറ്റി വിദഗ്ധനായ സംഗമേശ്വരൻ മാണിക്യം.

ഹരിഹര്‍ നഗറിലെ ആ നാലുപേര്‍ മായയോടും സ്ത്രീകളോടും ചെയ്ത കുറ്റകൃത്യങ്ങള്‍ | In Harihar Nagar 15.09.2024

‘‘സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ ‘ഇൻ ഹരിഹർനഗർ’ എന്ന സിനിമ ആദ്യമായി കാണുമ്പോൾ, അതിലെ പല രംഗങ്ങളും എന്നെ അസ്വസ്ഥയാക്കിയിരുന്നു, എന്നാൽ എന്തുകൊണ്ടാണത് എന്നെ അലട്ടിയിരുന്നതെന്ന് മനസിലാക്കുവാൻ വർഷങ്ങൾ വേണ്ടിവന്നു’’- ‘ഇൻ ഹരിഹർ നഗർ’ എന്ന മലയാള സിനിമ എന്തുകൊണ്ട് നിഷ്കളങ്കമായ ഒരു തമാശപ്പടമല്ല; സോണിയ റഫീഖ് എഴുതുന്നു.

ശേഷം മൈക്കില്‍ ഫാത്തിമക്ക് ശേഷം പ്രിയ ശ്രീജിത്ത് | Priya Sreejith 15.09.2024

ന്യൂ ജനറേഷൻ സിനിമകളിലെ ശ്രദ്ധേയ വേഷങ്ങളിലൂടെയാണ് പ്രിയ ശ്രീജിത്തിനെ നമുക്ക് പരിചയം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ 28 ഓളം സിനിമകൾ ചെയ്ത പ്രിയ നാടകരംഗത്തും സജീവമാണ്. സിനിമരംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും മറ്റ് വിവേചനങ്ങളെ കുറിച്ചും വിശദമായി സംസാരിക്കുന്നു.

Password 2255 വെച്ചാൽ എന്ത് സംഭവിക്കും| Cyber Security | Sangameswaran Manikyam |Manila C.Mohan 14.09.2024

സൈബർ സെക്യൂരി എത്രത്തോളം പ്രധാനവും വ്യക്തിജീവിതത്തേയും സാമൂഹ്യ ജീവിതത്തേയും ബാധിക്കുന്ന ഒന്നാണെന്നും വിശകലനം ചെയ്യുന്ന സംഭാഷണം. അന്താരാഷ്ട്ര തലത്തിൽ സൈബർ സെക്യൂരിറ്റി രംഗത്ത് പ്രവർത്തിക്കുന്ന സംഗമേശ്വരൻ മാണിക്യവുമായുള്ള ദീർഘാഭിമുഖത്തിൻ്റെ ഒന്നാം ഭാഗം

Sitharam Yechuri; ഇന്ത്യന്‍ പ്രതിപക്ഷത്തിന്റെ ആശയ നേതൃത്വം 13.09.2024

വിവിധ പ്രാദേശിക പ്രസ്ഥാനങ്ങളുടേയും ജനവിഭാഗങ്ങളുടേയും ഒരു കൂട്ടായ്മയുടെ സ്വഭാവം ഇന്ത്യയിൽ ശക്തിപ്രാപിച്ചുവരുന്ന പ്രതിപക്ഷത്തിന് തീർച്ചയായും ഉണ്ട്. അത്തരമൊരു കൂട്ടായ്മയെ ഇണക്കുന്ന കണ്ണിയായി വർത്തിക്കാൻ ഇടതുപക്ഷത്തിനും അതിന്റെ നേതാവായ യെച്ചൂരിയ്ക്കുമായിരിക്കും കഴിയുക. . Sitaram Yechury, an Indian Marxist politician, holds the position of General Secretary within the Communist Party of India (Marxist)...

Indira Gandhi മോളുടെ അച്ഛന്‍; ഒരു കട്ട ഇന്ദിരാ ഫാനിന്റെ Congress ജീവിതം | K.M. Sidharthan 12.09.2024

വിട്ടു വീഴ്ചയില്ലാതെ കോൺഗ്രസുകാരനാണ് തൃശൂർ കണിമംഗലത്തെ കെ.എം.സിദ്ധാർത്ഥൻമാസ്റ്റർ. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ്റെ സംസ്ഥാന സെക്രട്ടറിയും തൃശൂർ കോർപ്പറേഷൻ കൗൺസിലറുമെല്ലാമായിരുന്ന സിദ്ധാർത്ഥൻ മാസ്റ്റർ ഒരു കാലഘട്ടത്തിൻ്റെ ചരിത്രവും തൻ്റെ 85 വർഷത്തെ ജീവിതവും പറയുകയാണ് ഗ്രാൻമ സ്റ്റോറീസിൽ. നെഹ്റുവും ഇ.എം.എസ് മന്ത്രിസഭയും മുതൽ പിണറായി സർക്കാരിൻ്റെ വിലയിരുത്തലും മോദിസർക്കാരിൻ്റെ സമഗ്രാധിപത്യവും വരെ നീളുന്നത...

പാട്ട് ആരെയാണ് പ്രകോപിപ്പിക്കുന്നത്? | Resmi Sateesh 11.09.2024

മ്യൂസിക്കിലൂടെ ചരിത്രവും രാഷ്ട്രീയവും പറയാമെന്ന് ഗായികയും സൗണ്ട് റെക്കോര്‍ഡിസ്റ്റുമായ രശ്മി സതീഷ്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം സംഗീതം എങ്ങനെ നിലനില്‍ക്കുന്നുവെന്നും പറയുകയാണ് രശ്മി സതീഷ്.

ചിരിക്കുന്നത് പോലെ എളുപ്പമല്ല ചിരിപ്പിക്കൽ | Mimicry Artist Devarajan Interview 10.09.2024

ദേവരാജിനെ അറിയാത്ത മലയാളികള്‍ കുറവായിരിക്കും. മിമിക്രിയിലൂടെയും സ്കിറ്റുകളിലൂടെയും മലയാളികളെ ചിരിപ്പിച്ച ദേവരാജന്‍ ഇപ്പോള്‍ സിനിമയിലും സജീവമാണ്. സിനിമയിലെത്തിയെങ്കിലും മിമിക്രിയിലൂടെ തന്നെയാണ് തന്നെ ഇപ്പോഴും ജനങ്ങള്‍ തിരിച്ചറിയുന്നതെന്ന് ദേവരാജന്‍ പറയുന്നു. പുതിയ കാലത്തെ മിമിക്രിയെക്കുറിച്ചും ഇന്‍സ്റ്റഗ്രാം കാലത്ത് സ്കിറ്റുകളുടെ ഭാവിയെക്കുറിച്ചും ദേവരാജന്‍ സംസാരിക്കുന്നു.

വയനാട്: ദുരന്തവും മാനസികാരോഗ്യവും | Dr. Manoj Kumar 08.09.2024

വയനാട് പ്രകൃതി ദുരന്തത്തെ അതിജീവിച്ച മനുഷ്യരുടെ മാനസികാവസ്ഥയെ എങ്ങനെയാണ് സർക്കാരും പൊതുജനാരോഗ്യ സംവിധാനങ്ങളും സമൂഹവും സമീപിക്കേണ്ടത് എന്ന് വിശദീകരിക്കുയാണ് മനസ്സിൻ്റെ മനോജ് ഡോക്ടർ എന്ന പരമ്പരയിൽ

ഒരു കോണ്‍ഗ്രസുകാരന്റെ കമ്യൂണിസ്റ്റ് ചരിത്രം | A.K. Muhammedali / Manila C. Mohan 08.09.2024

ഈരാറ്റുപേട്ടയില്‍ നിന്ന് കോഴിക്കോട് മലയോര മേഖലയിലേക്ക് കുടിയേറിയ, എ.കെ. മുഹമ്മദാലിയുടെ കഥ. ബീഡി തെറുപ്പു തൊഴിലാളിയും കമ്യൂണിസ്റ്റുമായിരുന്നു മുഹമ്മദാലി. ഇപ്പോള്‍ കോണ്‍ഗ്രസ്സുകാരന്‍. 91 -ാം വയസ്സിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് ക്രിസ്റ്റല്‍ ക്ലാരിറ്റിയാണ്. വ്യക്തി ചരിത്രം അമ്പരപ്പിക്കും വിധം ദേശചരിത്രവും രാഷ്ട്രീയ ചരിത്രവുമായി മാറുന്നതിന്റെ മാജിക് അദ്ദേഹത്തിന്റെ സംഭാഷണത്തിലുണ്ട്. Watch Video: http...

ഒന്നും നമുക്ക് സംഭവിച്ചിട്ടില്ല എന്നു പറയുന്നത് കള്ളമാണ് | Resmi Sateesh 07.09.2024

സിനിമാ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട തൊഴിലന്തരീക്ഷം ഉറപ്പുവരുത്താന്‍ വേണ്ട കാര്യങ്ങളെ കുറിച്ചാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത്. അതിന്റെ ഒരു ഭാഗം മാത്രമാണിപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ പോരാട്ടം തുടരേണ്ടതാണ്. തൊഴില്‍ ചൂഷണത്തെ കുറിച്ച് എന്തുകൊണ്ട് അന്ന് പറഞ്ഞില്ലെന്ന് ചോദിക്കുന്നവരോടും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ചും സംഗീതമേഖലയിലെ പ്രതിസ...

‘കല്യാണനാളിന്റെ സ്വപ്നങ്ങളോ, ആരാരും കാണാത്ത വർണ്ണങ്ങളോ…’ | S SHARDHA KUTTY 06.09.2024

പുതിയ കാലത്തെ പെൺകുട്ടിയുടെ സ്വപ്നങ്ങളും സങ്കൽപങ്ങളും പുതുക്കിനിർവ്വചിക്കാൻ പുതുസിനിമകളും അവയിലെ പാട്ടുകളും നിർബ്ബന്ധിതമായി. എങ്കിലും ഒരു കാലഘട്ടത്തെ വൈകാരികമായി കീഴ്പ്പെടുത്തിയ സുന്ദരഗാനങ്ങൾ, പെൺകുട്ടികളുടെ വിവാഹസ്വപ്നങ്ങളെ ഏതു വിധമൊക്കെയാണ് പൊലിപ്പിച്ചെടുത്തത്-

ഹൈറേഞ്ചിന്‍റെ കുടിയേറ്റ, കര്‍ഷക ചരിത്രം | K. K. Devasya 05.09.2024

ദീർഘകാലം കർഷകനേതാവായിരുന്ന കെ കെ ദേവസ്യ ഹൈറേഞ്ചിലെ കുടിയേറ്റക്കാരുടെ അതിജീവന പോരാട്ടത്തിൻ്റെ കഥ പറയുന്നു. പട്ടയ സമരം മുതൽ ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളും ബഫർ സോൺ പ്രശ്നവുമൊക്കെ കർഷകപക്ഷത്തുനിന്ന് വിശദീകരിക്കുകയാണ് കെ കെ ദേവസ്യ.

സെക്‌സ്, പവര്‍ ഉപയോഗിക്കാനുള്ള ഉപാധിയാകുന്നത് എന്തുകൊണ്ട്? | Dr Manoj Kumar 04.09.2024

തൊഴിലിടങ്ങളിലുൾപ്പെടെയുള്ള അധികാര പ്രയോഗത്തിന് എങ്ങനെയാണ് പുരുഷൻ ലൈംഗികതയെ ഉപയോഗിക്കുന്നത് എന്ന് മനശാസ്ത്ര പരമായി വിശദീകരിക്കുകയാണ് ഡോ: മനോജ് കുമാർ. ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലുള്ള സംഭാഷണത്തിൻ്റെ രണ്ടാം ഭാഗം.

പ്രണയചിത്രങ്ങളില്‍ വിഷാദമധുരം കലര്‍ത്തിയ മോഹന്‍ 03.09.2024

എൺപതുകളിൽ മലയാള സിനിമയിലുണ്ടായ നവഭാവുകത്വത്തിന്റെ ഏറ്റവും സർഗാത്മകമായ അടയാളപ്പെടുത്തലുകളാണ് മോഹന്റെ സംവിധാനത്തിലൂടെ പുറത്തുവന്ന സിനിമകൾ. പ്രണയത്തെ വിഷാദമധുരമായ ഒരനുഭവമാക്കി മാറ്റുന്ന പ്രമേയങ്ങളായിരുന്നു മോഹൻ പൊതുവെ കൈകാര്യം ചെയ്തത്. ശോഭയുടെയും ജലജയുടെയും പോലുള്ളവരുടെ വിഷാദഛായ നിറഞ്ഞ പ്രകടനം ആ പ്രമേയങ്ങളെ തീവ്രമാക്കി.

റെയില്‍വേയിൽ കമ്പ്യൂട്ടർ വന്നപ്പോൾ സംഭവിച്ച അങ്കലാപ്പുകൾ | TD Ramakrishnan 01.09.2024

റെയിൽവേയിൽ ആധുനികവൽക്കരണത്തിന്റെ തുടക്കമെന്ന നിലയ്ക്ക് കമ്പ്യൂട്ടർവൽക്കരണം നടപ്പിലാക്കാൻ തീരുമാനിച്ചപ്പോൾ അതിനെ അനുകൂലിച്ചതിന് ഞാൻ നന്നായി ചീത്ത കേട്ടിട്ടുണ്ട്. ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഒരു സിസ്റ്റത്തെ ഇല്ലാതാക്കുന്നതിൽ ഉന്നത ഉദ്യോഗസ്ഥരിൽ വലിയ ആശയങ്കയുണ്ടായിരുന്നു. കമ്പ്യൂട്ടറൈസ് ചെയ്തുകഴിഞ്ഞാൽ സുരക്ഷയെ വരെ ബാധിക്കുമെന്ന പ്രചാരണമുണ്ടായി. മൗസ് തൊടാൻ പോലും പേടിയുള്ള ഉദ്യോഗസ്ഥരായിരുന്നു ഈ പ്രചാരണത്...

Mpox; നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍| Dr. Navya Thaikkattil 01.09.2024

മനുഷ്യരിലും മറ്റ് മൃഗങ്ങളിലും ഉണ്ടാകാവുന്ന ഒരു പകർച്ചവ്യാധി വൈറൽ രോഗമാണ് എം. പോക്സ്. കുമിളകൾ രൂപപ്പെടുക, ചുണങ്ങു, പനി, ലിംഫ് നോഡുകൾ വീർക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗം സാധാരണ ഗതിയില്‍ ഗുരുതരമാവില്ലെങ്കിലും വ്യാപന ശേഷി കണക്കിലെടുത്ത് പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് ഡോ. നവ്യ തൈക്കാട്ടില്‍.

കൈയേറ്റമല്ല, കുടിയേറ്റം; മലമുകളിൽ ജീവിതം നട്ട അമ്മിണിയും തങ്കപ്പനും 31.08.2024

അട്ടപ്പാടിയിലേക്ക് കുടിയേറിയ അമ്മിണിയും തങ്കപ്പനും പിന്നിട്ട പതിറ്റാണ്ടുകള്‍, കത്തിമുനയില്‍ കോര്‍ത്ത തങ്കപ്പേട്ടന്റെ പ്രാണന്‍ പ്രണയത്താല്‍ അമ്മിണി വീണ്ടെടുത്ത കഥ...

കാസ്റ്റിങ് കൗച്ച് എന്ന വാക്ക് തന്നെ റേപ്പിനെ നോര്‍മലൈസ് ചെയ്യലാണ് | Dr. Manoj Kumar 30.08.2024

ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതിൻ്റെ പശ്ചാത്തലത്തിൽ തൊഴിലിടങ്ങളിലെ അധികാര കേന്ദ്രങ്ങൾ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിൻ്റെ കാരണങ്ങൾ നിലനിൽക്കുന്ന പുരുഷാധിപത്യ വ്യവസ്ഥയെ മുൻനിർത്തി മനശാസ്ത്രപരമായി വിശകലനം ചെയ്യുന്നു.

ഹേമ കമ്മിറ്റി റിപ്പോട്ടില്‍ എന്‍റെ പേരില്ലെന്ന് എത്ര ആണുങ്ങള്‍ക്ക് ഉറപ്പിച്ച് പറയാനാവും? 29.08.2024

ഇതുവരെ ഗോസ്സിപ്പ് എന്നു പറഞ്ഞ് വളരെ ലൈറ്റായി കണ്ടിരുന്ന ഒരു കാര്യത്തെ പ്രത്യേകമായൊരു സ്റ്റാറ്റസില്‍ നമ്മള്‍ കാണാന്‍ തുടങ്ങുകയാണ്. ഇതിന്റെ അലയൊലികള്‍, മലയാള സിനിമയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ആണധികാരത്തിന്റെ ആളുകളെ ഒരടിക്ക് നിശ്ശബ്ദരാക്കിയിരിക്കുന്നു- ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുവരെയെത്തിയ, മലയാള സിനിമയിലെ അത്യപൂര്‍വമായ സ്ത്രീപോരാട്ടചരിത്രം പറയുകയാണ് തിരക്കഥാകൃത്തും ഡബ്ല്യു.സി.സി സ്ഥാപക...

പെൺഭാവനകൾ ​പൂക്കുന്നിടം | Dr AK Jayasree 28.08.2024

ഇരയിൽ നിന്ന്​ അതിജീവിതയിലേക്കുള്ള പരിവർത്തനം സമൂഹത്തിന് പാഠമാകാവുന്നതാണ്. ഈ വിഷയത്തിൽ, സമൂഹത്തിന്റെ മനോഭാവത്തിൽ വലിയൊരു മാറ്റം കാണാൻ കഴിയുന്നുണ്ട്. മാറുന്ന കേരളത്തിന്റെ സൂചനകൾ നമുക്ക് ലഭിക്കുന്നുണ്ട്.

എന്തുകൊണ്ട് 'മലപ്പുറം പെണ്ണിന്‍റെ ആത്മകഥ?' | Shamshad Hussain 27.08.2024

മലപ്പുറം പെണ്ണ് എന്നൊരു പെണ്ണുണ്ടോ? മലപ്പുറം പെണ്ണിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ? മുസ്ലിം സ്ത്രീകൾ സമുദായത്തിനുള്ളിലാണോ പുറത്താണോ അസ്വതന്ത്രർ? മലബാർ കലാപത്തെക്കുറിച്ച് മലപ്പുറത്തെ പെണ്ണുങ്ങളുടെ ഓർമയെന്താണ്? മലപ്പുറം പെണ്ണിന്റെ ആത്മകഥ എന്ന പുസ്തകത്തെ മുൻനിർത്തി എഴുത്തുകാരിയും അധ്യാപികയുമായ ഷംഷാദ് ഹുസൈനുമായുള്ള അഭിമുഖം. ... പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ: https://ratbooks.com/products/malappura...

പാട്ട് മാത്രമല്ല, മണിച്ചിത്രത്താഴ് ഉപേക്ഷിക്കണമെന്ന് ഫാസിലിനോട് ആവശ്യപ്പെട്ട എം.ജി. രാധാകൃഷ്ണൻ 26.08.2024

1993ൽ റിലീസായ മണിച്ചിത്രത്താഴ് 30 വർഷങ്ങൾക്കു ശേഷം വീണ്ടും തീയേറ്ററിൽ എത്തിയിരിക്കുകയാണ്. സിനിമയ്ക്ക് സംഗീതം ചെയ്യാൻ എം.ജി. രാധാകൃഷ്ണൻ തന്നെ വേണമെന്ന് ഫാസിലിന് നിർബന്ധമായിരുന്നു. അതിനായി സമീപിച്ചപ്പോൾ സന്തോഷത്തോടെ സമ്മതിച്ച എം.ജി കഥ കേട്ടപ്പോൾ പിന്മാറിയെന്ന് മാത്രമല്ല, ഇതൊന്നും ജനത്തിന് താങ്ങാൻ പറ്റില്ലെന്നും പടം എട്ടു നിലയിൽ പൊട്ടുമെന്നും പറഞ്ഞു ഫാസിലിനെ പിന്തിരിപ്പിച്ചു. പിന്നീടെങ്ങനെ എം.ജി. രാധ...

“യാത്രക്കാരി ഒന്ന് സ്ലിപ്പായപ്പോൾ ലേറ്റായത് 12 ട്രെയിനുകൾ” | T D Ramakrishnan 25.08.2024

ഒരിക്കൽ ഫറോക്ക് സ്റ്റേഷനിൽ നിന്ന് വിട്ട ഉടനെ ട്രെയിൻ ചെയിൻ ബുള്ള് ചെയ്ത് നിറുത്തി. ഒരു സ്ത്രീ ലാസ്റ്റ് മിനിറ്റിൽ ഓടിക്കയറി. അപ്പോൾ സ്ലിപ്പ് ചെയ്ത് പ്ലാറ്റ്ഫോമിൽ വീണു. ഗാർഡ് ഉടനെ ഡെയിഞ്ചർ സിഗ്നൽ കാണിച്ച് ട്രെയിൻ നിറുത്തി. വലിയ അപകടമൊന്നും പറ്റിയില്ല. ട്രെയിൻ പോയത് ഏഴ് മിനിറ്റ് വൈകി. ഈ ഒറ്റക്കാരണം കൊണ്ട് 10 വണ്ടികൽ 25 മിനിറ്റ് മുതൽ 50 മിനിറ്റ് വരെ ലേറ്റായി. ഇത് വണ്ടിയിൽ ഇരിക്കുന്നവർക്ക് മനസിലാവില്ല....

ബഷീറും എഴുത്തുകാരനും: സിനിമയിലെ റീ - മേക്കുകള്‍ |Umar tharammal 24.08.2024

‘‘പ്രണയസുരഭിലമായ ഒരു മനുഷ്യകാലത്തെ ഉണ്ടാക്കിയെടുക്കാനും കൂടിയാണ് ബഷീറിലെ വിപ്ലവകാരി എപ്പോഴും ശ്രമിച്ചത്. ലോകചരിത്രത്തില്‍ ചിലരെയെങ്കിലും ഇതുപോലുള്ള വിപ്ലവകാരികളായി നാം കണ്ടിട്ടുണ്ട്. മനുഷ്യനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമുള്ള കവിത ഇത്തരക്കാരെ ഉള്ളാലെ ഭരിക്കുന്നു’’

Listen to the Truecopy THINK - Malayalam Podcasts podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.