Truecopythink
Truecopy THINK - Malayalam Podcasts
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
Be sure to visit the podcast's website and support the creator: truecopythink.media
Author
Truecopythink
Category
Podcast website
Latest episode
Oct 9, 2026
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ജോലിക്കുപകരിക്കാത്ത എന്റെ UGC NET സർട്ടിഫിക്കറ്റ് ഇപ്പോൾ നിയമപോരാട്ടത്തിലെ ഒരായുധമാണ്… | സുനിത തോപ്പിൽ 02.02.2025 5:37
‘‘UGC NET ലഭിച്ചപ്പോൾ സുഹൃത്തുക്കളെല്ലാം ഉറപ്പിച്ചുപറഞ്ഞു; SC വിഭാഗമായതുകൊണ്ട് എനിക്ക് ഉറപ്പായും കോളേജിൽ ജോലി കിട്ടുമെന്ന്. എന്നാൽ, ഈ സർട്ടിഫിക്കറ്റ് ജോലിക്കുപകരിച്ചില്ല. എന്നാൽ, അത് സാമൂഹിക നീതിയ്ക്കായുള്ള നിയമപോരാട്ടത്തിലെ ഉപാധിയായി മാറിയതിൽ എനിക്കഭിമാനമുണ്ട്’’- എയ്ഡഡ് നിയമനങ്ങളിൽ സംവരണം പാലിക്കുക എന്ന UGC ഉത്തരവ് നടപ്പാക്കുന്നതിനായി എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതിയോടൊപ്പം, അഫക്റ്റഡ് പാർട്ടി എ...
മരണം ജീവിതത്തെ പുണരുന്ന നിമിഷങ്ങളിൽ നിങ്ങൾ എങ്ങനെയായിരിക്കും? 01.02.2025 25:41
പോൾ കലാനിധി എന്ന ന്യൂറോ സർജൻ തന്റെ കാൻസർ രോഗം നിർണയിക്കപ്പെട്ടതുമുതൽ, ശേഷി നഷ്ടപ്പെടുന്നതുവരെയുള്ള ദിനങ്ങളിൽ അനുഭവിച്ച, മരണത്തിന്റെയും ജീവിതത്തിന്റെയും തീവ്രനിമിഷങ്ങൾ രേഖപ്പെടുത്തുന്ന കൃതിയാണ് ‘വെൻ ബ്രെത് ബികംസ് എയർ'. രോഗത്തിനും ജോലിക്കുമിടയിൽ അപൂർണമായി രചിക്കപ്പെട്ട ഈ പുസ്തകം മരണത്തിനും ജീവിതത്തോടൊപ്പം അർഥവും അന്തസ്സും നൽകുന്നു.
ന്യൂയോർക്കിൽ നിന്നൊരു നോട്ടം, കേരളത്തിലെ സ്ത്രീകളെക്കുറിച്ച്, കുടുംബങ്ങളെക്കുറിച്ച് | മാലിനി കർത്ത 31.01.2025 8:24
"പലപ്പോഴും ഞാൻ ഇന്ത്യയിലെ ബലവത്തായ കുടുംബ/സമൂഹ വ്യവസ്ഥകളെപ്പറ്റി അസൂയപ്പെടാറുണ്ട്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പിന്തുണയും സ്വാസ്ഥ്യവും പ്രദാനം ചെയ്യുന്നു അത്. പക്ഷേ അത് ഗാർഹികതയിൽ തളയ്ക്കപ്പെട്ട സ്ത്രീകളുടെ വിയർപ്പിന്റെ വിലയിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്." READ | https://truecopythink.media/women/vigilante-kerala-malini-kartha-writes-packet-122
കഞ്ചാവ് ക്രീം പുകയുന്ന മലാന, വിലക്കപ്പെട്ട ഒരു നിഗൂഢ ഗ്രാമത്തിലേക്ക്… | സച്ചിന്‍ സുമന്‍ 30.01.2025 15:28
വിചിത്രമായ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ചുരുളഴിയാത്ത ഒരുപാട് നിഗൂഢതകളും ഉറങ്ങിക്കിടക്കുന്ന ഹിമാചൽ പ്രദേശിലെ പർവ്വതഗ്രാമമായ മലാനയിലേക്ക് ഒരു യാത്ര. . . . Read | https://truecopythink.media/travel/malana-the-forbidden-village-sachin-suman
തിയറി പഠിച്ചതുകൊണ്ട് നല്ല ഇഡ്ഢലിയുണ്ടാക്കാനാകുമോ? 28.01.2025 10:59
ക്ലാസ് മുറിയില്‍ പഠിച്ച ശാസ്ത്രം പിന്നീടുള്ള ജീവിതത്തില്‍ പ്രായോഗികമായി ഉപയോഗപ്പെടുത്താനാകുന്നുണ്ടോ ?
നാടകം, സീരിയൽ, സിനിമ; പിന്നിട്ട ഏഴ് പതിറ്റാണ്ടുകൾ 26.01.2025 32:03
2006ല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ബാലചന്ദ്ര മേനോന്റെ 'സൂര്യോദയം' എന്ന സീരിയലിലൂടെയാണ് നടി സേതുലക്ഷ്മി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് മലയാള സിനിമയില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ച സേതുലക്ഷ്മി സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രം, വിനോദയാത്ര, ഭാഗ്യദേവത, ഈ കണ്ണി കൂടി, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഹൗ ഓള്‍ഡ് ആര്‍ യു, ഉട്ടോപ്യയിലെ രാജാവ് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്...
കോട്ട ഫാക്ടറിയിലെ എലിയോട്ടങ്ങൾ 26.01.2025 15:57
മെഡിസിൻ, എഞ്ചിനീയറിംഗ് വിഷയങ്ങളൊഴിച്ചുനിർത്തിയാൽ സർവ്വകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകൾ ഇപ്പോൾ പ്രവർത്തിക്കുന്നത് ഒരു ഫിൽറ്റർ പ്രോസസ് എന്ന രീതിയിലാണ്. രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ- സാമൂഹിക പശ്ചാത്തലത്തെ ചോദ്യം ചെയ്യാനും മറ്റും കെൽപ്പുള്ള വിദ്യാർത്ഥികളെ സർവ്വകലാശാലയുടെ പരിസരങ്ങളിൽനിന്ന് തടഞ്ഞുനിർത്തുക എന്ന ഫിൽറ്ററിംഗ് പദ്ധതിയാണിത്
ആൾക്കൂട്ടം കള്ളന്മാരാക്കിയ എത്രയോ ശരീരങ്ങളുണ്ട്,എന്റേതടക്കം... | ബിജു കാക്കത്തോട് 25.01.2025 6:22
മധുവോ, വിശ്വനാഥനോ ആകേണ്ടി വന്നില്ലെങ്കിലും ആദിവാസിയായതിന്റെ പേരിൽ മാത്രം സംശയമുന എന്നിലേക്ക് തിരിയുന്നത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. പൊതുബോധത്തിന് ഞാനുൾപ്പെടെയുള്ള ആദിവാസി സമൂഹം അകറ്റി നിർത്തപ്പെടേണ്ടവരാണ്, പരിഹസിക്കപ്പെടേണ്ടവരാണ്, ആൾക്കൂട്ടത്തിൽ സംശയമുനയിൽ നിരത്തിനിർത്തി കൈത്തരിപ്പ് തീർക്കേണ്ട കറുത്ത ശരീരങ്ങളാണ്.
സഞ്ജു സാംസൺ പുറത്തിരിക്കുന്നതിന് പല കാരണങ്ങളുണ്ട് 24.01.2025 13:43
ശശി തരൂർ പറയുന്നതുപോലെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഈഗോ മാത്രമല്ല ഇന്ത്യയുടെ ഏകദിന ടീമിൽ നിന്ന് സഞ്ജു സാംസൺ പുറത്തിരിക്കാൻ കാരണം. ഇപ്പോൾ ബി സി സി ഐ യുടെ അന്വേഷണത്തിലേക്ക് നീങ്ങിയിരിക്കുന്ന പ്രശ്നങ്ങൾ,സഞ്ജുവിന്റെ ഫോം സ്ഥിരതയില്ലായ്മ…വേറെയും കാരണങ്ങൾ. പ്രശസ്ത ക്രിക്കറ്റ് ലേഖകനും വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്ററുമായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.
‘സന്തോഷത്തോടെയല്ല ഞാൻ കമലയ്ക്ക് വോട്ടു ചെയ്തത്’ | നിരഞ്ജൻ ആർ. വർമ, കമൽറാം സജീവ് 23.01.2025 30:08
ക്യാ മ്പസുകളിൽ പലസ്തീൻ അനുകൂല പ്രകടനങ്ങൾ സജീവമായുണ്ട്. ട്രംപ് ഉയർത്തുന്ന ഭീഷണികളെക്കുറിച്ചുള്ള ബോധ്യവുമുണ്ട്. ഇപ്പോൾ ഒലിഗാർക്കിയെപ്പറ്റി പറയുന്നുണ്ടെങ്കിലും ഡെമോക്രാറ്റുകൾ അധികാരത്തിലേറിയ ശേഷം ബൈഡൻ പ്രതീക്ഷകളഞ്ഞു. ആരു ജയിച്ചാലും വ്യത്യാസമുണ്ടാകില്ലെന്ന തോന്നൽ വന്നു. ആദ്യത്തെ തവണ യുവാക്കൾക്കിടയിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏഴു സ്റ്റേറ്റ്സിൽ മുൻതൂക്കം നേടിയ ട്രമ്പ് ഇത്തവണ 17 സ്റ്റേറ്റുകളിൽ ലീഡ് നേടി....
ട്രംപിന് മുമ്പിലുണ്ട് ഓട്ടോക്രസി | അമൽ ഇക്ബാൽ/ കമൽറാം സജീവ് 22.01.2025 35:23
ജനാധിപത്യ സ്ഥാപനങ്ങളെ അവഗണിക്കുക. എക്സിക്യൂട്ടിവ് അതോറിറ്റിയെയും ഇൻസ്റ്റിറ്റ്യൂഷണൽ ഇൻഡിപെൻഡൻസിനെയും നിരാകരിക്കുക. അങ്ങനെ, ട്രംപിന്റെ രണ്ടാം വരവ് ജനാധിപത്യത്തിനുമേൽ ഓട്ടോക്രസിയുടെ കോടാലിക്കൈ പണിയും. എന്നാൽ അതൊരു തുടരൻ ഇടപാടാവാൻ ഇടയില്ല. എഴുത്തുകാരനും അമേരിക്കയിൽ എഞ്ചിനീയറുമായ അമല്‍ ഇക്ബാൽ കമൽറാം സജീവുമായി സംസാരിക്കുന്നു.
ട്രംപ് എന്തു ചെയ്താലും ഡീ - ഡോളറൈസേഷൻ സംഭവിക്കും | സി. ബാലഗോപാൽ / കമൽറാം സജീവ് 21.01.2025 41:13
കടുത്ത ഗ്ലോബലൈസേഷൻ വിരുദ്ധനായ ട്രംപിൻ്റെ താരിഫ്, സാൻക്ഷൻ ഭീഷണികൾ റഷ്യയെയും ചൈനയെയും തെല്ലും ഉലയ്ക്കാൻ പോകുന്നില്ല. ഗ്ലോബലൈസേഷൻ്റെ പ്രവാചകരായ അമേരിക്ക അതിൻ്റെ ഗുണവശങ്ങൾ കൊണ്ട് ചെറിയ രാഷ്ട്രങ്ങൾ നേടിയ കുതിപ്പിൽ പൊറുതിമുട്ടിയിരിക്കുകയാണ്. ട്രംപ് ഉന്നം വെക്കുന്നത് ചൈനയെയാണ്. എന്തൊക്കെ ഭീഷണികൾ തുടർന്നാലും റഷ്യയും ചൈനയും അമേരിക്കയെ അമ്പരപ്പിച്ചു കൊണ്ടേയിരിക്കും.
യൂറോപ്പ് ഒറ്റപ്പെടും, അമേരിക്ക ഒരു നാഷണലിസ്റ്റിക് പവറായി മാറും 20.01.2025 34:37
കാ നഡയും ഗ്രീൻലൻഡും പനാമ കനാലും കൈക്കലാകുമെന്ന ഭീഷണിയോടെയാണ് ട്രംപിൻ്റെ രണ്ടാം വരവ്. എന്നാൽ ഇതിൽ കാനഡയുടെ കാര്യത്തിൽ വാശി പിടിച്ചില്ലെങ്കിലും ഗ്രീൻലൻഡിനും പനാമ കനാലിനും എന്തും സംഭവിക്കാമെന്നതാണ് ഇന്നത്തെ അവസ്ഥ. നാറ്റോയും ഐക്യരാഷ്ട്രസഭയും അമേരിക്കയുടെ ചെലവിൽ നിലനിർത്തേണ്ടതില്ലെന്ന നിലപാട് ട്രംപ് തുടരുകയാണെങ്കിൽ ഒറ്റപ്പെടാൻ പോകുന്നത് യൂറോപ്പ് ആയിരിക്കും. ട്രംപിന്റെ രണ്ടാം വരവിൽ വിദേശ നയം എന്തായിരിക്...
പ്രതീക്ഷ കളയേണ്ടതില്ല അമേരിക്കയുടെ ജനാധിപത്യത്തിൽ 19.01.2025 41:40
പഴയ പ്രതാപമൊന്നുമില്ലെങ്കിലും അമേരിക്കയുടെ ഗ്ലോബൽ ഹെജിമണി അവസാനിച്ചിട്ടില്ല. ട്രംപിന്റെ രണ്ടാം വരവിൽ തകരുന്നതല്ല അമേരിക്കയുടെ, പല നല്ല വശങ്ങളുമുള്ള ജനാധിപത്യ മോഡൽ. എഴുത്തുകാരനും അന്താരാഷ്ട്രവിദഗ്ധനും ഇൻ്റർനാഷണൽ റിലേഷൻസിലെ അധ്യാപകനുമായ ഡോ. എ. കെ. രാമകൃഷ്ണൻ കമൽറാം സജീവുമായി സംസാരിക്കുന്നു.
അത്രക്ക് ഭയപ്പെടേണ്ട പ്രസിഡൻ്റായിരിക്കില്ല ട്രംപ് 18.01.2025 47:52
അ സൂയാവഹമാം വിധം പ്രഫഷണലായ മുഖ്യധാരാ മാധ്യമങ്ങൾ നിരവധിയുണ്ട് അമേരിക്കയിൽ. എന്നാൽ, മഹാഭൂരിപക്ഷം ജനങ്ങളും ഈ മാധ്യമങ്ങളുമായി ഡിസ് കണക്ടഡ് ആണ്. അതു കൊണ്ടു തന്നെ ട്രംപിൻ്റെ ജനപിന്തുണ അളക്കാനോ രണ്ടാം വരവ് മുൻകൂട്ടി കാണാനോ മാധ്യമങ്ങൾക്ക് കഴിഞ്ഞില്ല. രണ്ടു തവണയും ഡൊണാൾഡ് ട്രംപിൻ്റെ ഇലക്ഷൻ ക്യാമ്പൈൻ അമേരിക്കയിൽ നിന്ന് റിപ്പോർട്ടു ചെയ്ത ഹിന്ദു പത്രത്തിൻ്റെ റസിഡൻ്റ് എഡിറ്ററും അന്താരാഷ്ട്ര വിദഗ്ധനുമായ വർഗീസ്...
കടൽ കാത്തുവെച്ച ചരിത്രത്തിലേക്ക്, കടലോളമാഴത്തിൽ | Mahmood Kooria | Abhilash Malayil 17.01.2025 34:06
തദ്ദേശീയ സ്രോതസ്സുകളെ മുൻനിർത്തി എങ്ങനെ കടൽചരിത്ര പഠനത്തെ ഉൾക്കാഴ്ചയോടെ മുന്നോട്ടുകൊണ്ടുപോകാനാകും എന്ന് വിശദീകരിക്കുകയാണ് ഡോ. മഹ്മൂദ് കൂരിയ. തന്റെ സമുദ്രചരിത്രപഠനത്തിന് ആധാരമാക്കിയ കൗതുകകരമായ ഡാറ്റകളെക്കുറിച്ചും പ്രാദേശിക ഭാഷകളിലുള്ള ശിലാലിഖിതങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. ശാസ്ത്ര ഗവേഷണ രംഗത്തെ മികവിനുള്ള ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പുരസ്‌കാരം നേടിയ പ്രൊഫ. മഹ്മൂദ് കൂരിയയുമായി ചരിത്രഗവേഷക...
വസന്തവും ശിശിരവും കുളിച്ചുതോർത്തിയ ശബ്ദത്തിന്റെ വനസരോവരം 16.01.2025 33:10
22-ാം വയസ്സിൽ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി...' എന്നു പാടിയ അതേ ഭാവതീവ്രതയോടെ, 2000-ൽ, 56-ാം വയസ്സിൽ, ‘പ്രായം നമ്മിൽ മോഹം നൽകി…’ എന്നുപാടി, തന്റെ ശബ്ദത്തെ കാലങ്ങൾക്കപ്പുറത്തേക്ക് മാറ്റ് ഒട്ടും കുറയാതെ പ്രവഹിപ്പിക്കാൻ കഴിഞ്ഞ പാട്ടുകാരനാണ് പി. ജയചന്ദ്രൻ.
കേരളം ദുരൂഹ സമാധിയിരുത്തിയ അന്ധവിശ്വാസ നിരോധന നിയമം | കെ. കണ്ണന്‍ 15.01.2025 28:22
നെയ്യാറ്റിന്‍കരയില്‍ ദുരൂഹമായി മരിച്ച ഗോപന്‍ എന്ന 69- കാരനെ കുടുംബം രഹസ്യമായി അടക്കിയ കല്ലറ മതവികാരത്തെ ആളിക്കത്തിക്കുന്ന 'സമാധിസ്ഥാന'മായി മാറുകയാണ്. കല്ലറ പൊളിച്ച് ഗോപന്റെ മരണകാരണം അന്വേഷിക്കാനെത്തിയ പൊലീസിന് എതിര്‍പ്പിനെതുടര്‍ന്ന് മടങ്ങേണ്ടിവന്നു. അന്ധവിശ്വാസങ്ങള്‍ എളുപ്പം പടര്‍ന്നുപിടിക്കുന്ന മണ്ണായി ഇപ്പോഴും കേരളം തുടരുകയാണ്. കാലങ്ങളായി നമ്മുടെ യു.ഡി.എഫ്- എല്‍.ഡി.എഫ് സര്‍ക്കാറുകള്‍ 'പരിഗണിച്ചു...
കളിക്കാരല്ല, മാനേജ്മെന്റ് തോൽപ്പിച്ച ക്രിക്കറ്റ് ടീം 13.01.2025 23:34
അഹങ്കാരം മത്തുപിടിപ്പിച്ച ഒരിന്ത്യൻ ടീം മാനേജ്മെൻൻറ് ക്രിക്കറ്റിന്റെ സമീപകാല ചരിത്രത്തിൽ ഇതാദ്യമാണ്. ബംഗ്ലാദേശിനോട് കഴിഞ്ഞ വർഷം ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യ ആരെയും വെല്ലുവിളിക്കാമെന്ന നിലയിൽ ടീം മാനേജ് ചെയ്തപ്പോൾ നാട്ടിൽ തന്നെ ന്യൂസിലൻഡിനോട് റെക്കോർഡ് തോൽവി ഏറ്റുവാങ്ങി. ഓസ്ട്രേലിയയിലും വമ്പൻ തോൽവി. ഒടുവിൽ കളിച്ച എട്ടിൽ ആറിലും പൊട്ടി ടെസ്റ്റ് ചാപ്യൻഷിപ്പ് ഫൈനലിൽ നിന്നും പുറത്തായി. ടീം മാനേജ്മെന്റ്,...
വെറും മരിയയും JUST MARIA യും 13.01.2025 55:21
സന്ധ്യാ മേരി എഴുതി ജയശീ കളത്തിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മരിയ വെറും മരിയ എന്ന MARIA JUST MARIA എന്ന നോവലിനായിരുന്നു മികച്ച പരിഭാഷാകൃതിക്കുള്ള ഇത്തവണത്തെ ക്രോസ് വേഡ് ബുക്ക് അവാർഡ്. ഭ്രാന്ത് എന്ന് പുറം ലോകം ലേബൽ ചെയ്യുന്ന മാനസികാവസ്ഥയെ നോവലിലെ കഥാപാത്രങ്ങളുടെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുകയാണ് നോവലിസ്റ്റ് സന്ധ്യാ മേരിയും നോവലിൻ്റെ വിവർത്തകയും മെൻ്റൽ ഹെൽത്ത് റിസർച്ചറും ആക്ടിവിസ്റ്റുമായ ജയശ്രീ ക...
The Mysteries of Agatha Christie | Vineetha Vellimana 12.01.2025 16:59
ആദ്യ നോവലെഴുതുമ്പോൾ മോണോസിലബ, പിന്നീടൊരിക്കൽ കുറച്ചു ദിവസങ്ങൾ നീണ്ട അജ്ഞാത വാസത്തിൽ തെരേസ നീൽ. ഏറെക്കാലം ഒരേ സമയം മേരി വെസ്റ്റ്മാകോട്ടും അഗതാ ക്രിസ്റ്റിയും. എന്തിനായിരുന്നു അത് ?
കാതോട് കാതോരം..മലയാളി മൂളുന്ന ലതിക ഗാനങ്ങൾ...| LATHIKA TEACHER | SANITHA MANOHAR 11.01.2025 47:43
പാടിയ പാട്ടുകൾ കൊണ്ടും ഹമ്മിങ്ങുകൾ കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടംനേടിയിട്ടുള്ള ഗായികയാണ് ലതിക. രാജാവിന്റെ മകൻ, കാതോടുകാതോരം, ശ്രീകൃഷ്ണ പരുന്ത്, അമരം തുടങ്ങീ നിരവധി സിനിമകളിലെ ഗൃഹാതുരത്വമുണർത്തുന്ന പാട്ടുകൾ അവരുടേതായുണ്ട്. കാണാമറയത്ത്, താളവട്ടം, വന്ദനം, ചിത്രം തുടങ്ങിയ സിനിമയിലെ ഹമ്മിങ്ങുകൾ ശ്രദ്ധേയമാണ്. ലതിക തൻെറ പാട്ടുജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു...
അത് പ്രണയമായിരുന്നെന്നും അല്ലെന്നും പ്രണയം പോലെ സുന്ദരമായ സൗഹൃദമായിരുന്നെന്നും | S. Binuraj 10.01.2025 13:07
ബംഗാളി സിനിമയിലെ എന്നല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ ഹിറ്റ് റൊമാന്റിക് ജോഡിയെന്ന് ഉത്തംകുമാര്‍ -സുചിത്ര ജോഡിയെ വിശേഷിപ്പിക്കാം. ശരിക്കും അവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നോ?
മണ്ണായിത്തീർന്ന ഒരില മനുഷ്യരോട് പറയുന്നത്... 09.01.2025 17:00
ഏറെ സ്വാധീനമുള്ള ബദൽ വികസന ചിന്തകൻ, പല തലമുറകളിൽ പെട്ട ഇക്കോ- പൊളിറ്റിക്കൽ ആക്ടിവിസ്റ്റുകൾക്ക് പ്രചോദനം
ഇപ്പോഴും വിമർശിക്കപ്പെടുന്ന ഗലീലിയോ | V. Vijayakumar 08.01.2025 25:04
ആധുനികശാസ്ത്രത്തിന്റെ വിമർശം ഹുസേലിൽ ഭൗതികശാസ്ത്രത്തിന്റേയും ഗലീലിയോയുടേയും വിമർശമായി തീരുന്നു. ആധുനികശാസ്ത്രത്തിന്റെ ലോകവീക്ഷണം അതിന്റെ ശക്തമായ രൂപത്തിൽ ഉരുവം കൊള്ളുന്നത് ഗലീലിയോയിലാണല്ലോ? അദ്ദേഹം ആധുനികശാസ്ത്രത്തിന്റെ പിതാവ് എന്നു വിളിക്കപ്പെട്ടത് അതുകൊണ്ടാണ്. എന്നാൽ, ഗലീലിയോ വിമർശിക്കപ്പെട്ടതു പോലെ ശാസ്ത്രത്തിന്റെ ചരിത്രത്തിൽ ഒരു ശാസ്ത്രജ്ഞനും വിമർശിക്കപ്പെട്ടിട്ടില്ല. മതദ്രോഹവിചാരകന്മാരുടെ വിച...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.