Truecopythink
Truecopy THINK - Malayalam Podcasts
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
Be sure to visit the podcast's website and support the creator: truecopythink.media
Author
Truecopythink
Category
Podcast website
Latest episode
Oct 9, 2026
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
എന്റെ ശരീരം ശരിക്കും എന്റേതാണോ? 19.04.2025 14:38
എന്റെ കറുത്ത മുതുമുത്തശ്ശിമാരുടെ ബലിഷ്ഠമായ ചുമലുകളാണ് ഈ നാട്ടിലെ ഭാരമുള്ള കഥകളെയൊക്കെ താങ്ങി നിർത്തിയത്. അവരുടെ ശക്തിയുടെ പാരമ്പര്യം കുടികൊള്ളുന്ന എന്റെ ശരീരത്തിൽ ഞാൻ ആത്യന്തികമായ ആത്മീയതയുടെ ആനന്ദം അനുഭവിക്കുന്നു.
CHAMPIONS LEAGUE SEMI FINALS: കളികൾ കടുപ്പം, പക്ഷേ കടക്കും PSGയും Barca യും 18.04.2025 19:00
ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾകഴിഞ്ഞു. ഫുട്ബാൾ പ്രേമികളെ അമ്പരപ്പിച്ചുകൊണ്ട് പുറത്തായ റിയൽ മാഡ്രിഡിൻെറ കോച്ച് കാർലോ ആൻസലോട്ടിയുടെ കാര്യത്തിൽ തീരുമാനമായി! റിയലുമായുള്ള ബന്ധം അവസാനിക്കുന്നു. പക്ഷേ, കപ്പുകൾ ഏറെ നേടിയ ഈ ലെജൻഡിന് ഒരു കിടിലൻ കോച്ച് കസേര ഒരുങ്ങിക്കഴിഞ്ഞു: ബ്രസീലിന്റെ അടുത്ത കോച്ച്.ഒന്നാം പാദ ക്വാർട്ടർ തോറ്റ, റിയൽ അല്ലാത്ത മറ്റു ടീമുകളായ ബൊറൂഷ്യ ഡോർട്ട്മുണ്ടും ആസ്റ്റൺ...
മാർകേസിന്റെ അനയുടെ രതി, പ്രണയം, ആനന്ദം 17.04.2025 9:03
“വാക്കുകളുടെ സംവിധാനത്തിലെ മാർകേസിയൻ സിദ്ധിയും അദ്ദേഹത്തിൽ നിന്നും വിട്ടു പോയിരുന്നില്ല. ഭാഷയിലാണ് എഴുത്തുകാരൻ വിപ്ലവം സൃഷ്ടിക്കുന്നത് എന്ന് ഒരിക്കൽകൂടി അദ്ദേഹം തെളിയിച്ചിരിക്കുന്നു.” - ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ നോവല്‍ 'ആഗസ്റ്റ് വരെ' (Until August)യുടെ വായനാനുഭവം. മാർകേസ് വിട പറഞ്ഞിട്ട് ഇന്നേക്ക് 11 വർഷം.
Gen Z ഫാഷൻ സാധ്യതകളെ പുനർനിർമിക്കുമ്പോൾ 16.04.2025 10:26
സോഷ്യൽ മീഡിയ Gen Z ന്റെ ഫാഷൻ സെൻസിബിലിറ്റികളെ മാറ്റിമറിച്ച രീതി അതിന്റെ നെഗറ്റീവുകളിൽ മാത്രം ഒതുങ്ങുന്നില്ല. സോഷ്യൽ മീഡിയ ഹാഷ് ടാഗുകളും ആക്റ്റിവിസവും സാമൂഹികബോധമുള്ള ഒരു ഉപഭോക്തൃ അടിത്തറ സാധ്യമാക്കിയിട്ടുണ്ട്.
സോപാന സംഗീതത്തിലെ ഭദ്ര ഗീതങ്ങൾ 15.04.2025 31:29
ഞെരളത്ത് രാമപ്പൊതുവാളിനെപ്പോലുള്ള സംഗീതജ്ഞരിലൂടെയാണ് ഒരുകാലത്ത് കേരളത്തിൽ സോപാനസംഗീതം ജനകീയമാവുന്നത്. ഇന്ന് കേരളത്തിനകത്തും പുറത്തും വിദേശത്തുമൊക്കെ സോപാനസംഗീതവുമായി സഞ്ചരിക്കുകയാണ് ഭദ്രയെന്ന ഇളംതലമുറക്കാരി. സംസ്ഥാന സ്‌ക്കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിൽ തുടർച്ചയായി എ ഗ്രേഡ് നേടിയിട്ടുള്ള ഭദ്ര തൻെറ സംഗീതവഴികളെക്കുറിച്ച് സംസാരിക്കുന്നു. സനിത മനോഹറുമായുള്ള സംഭാഷണത്തിൽ...
ആർക്കു വേണ്ടിയും മാറ്റിവെക്കാനുള്ളതല്ല നമ്മുടെ ആഗ്രഹങ്ങൾ... 14.04.2025 36:07
ഖൽബിൽ തേനൊഴുകണ പാട്ടുപാടി മലയാള പിന്നണി ഗാനരംഗത്തു നിലയുറപ്പിച്ച അഭയ ഹിരണ്മയി സ്വന്തമായി ഒരു ബാൻഡ് ഉണ്ടാക്കി സംഗീതരംഗത്ത് കൂടുതൽ സജീവമാക്കുകയാണ്. ജോജു ജോർജ് സംവിധാനംചെയ്ത പണിഎന്ന സിനിമയിലൂടെ അഭിനയരംഗത്തും പ്രവേശിച്ചിരിക്കുകയാണ്.. മോഡൽ, സംരംഭക തുടങ്ങി മേഖലകളിലും സജീവമാണ് അഭയ.
ജീവിതശൈലി മാറ്റിയെടുത്താൽ എക്സ്ട്രാ 18 കൊല്ലം ജീവിക്കാം 13.04.2025 4:47
ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് നമ്മുടെ ജീവിത ശൈലിയും അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ നമ്മൾ നമ്മുടെ ആരോഗ്യത്തെ മറന്നു പോകുന്നുണ്ടോ? ഇത് നമ്മളെ പെട്ടെന്നുള്ള വർധക്യത്തിലേക്ക് നയിക്കുന്നുണ്ടോ? നമ്മുടെ ഓരോ അവയവങ്ങൾക്കും ജൈവപരമായ പ്രായം വ്യതസ്മായിരിക്കും. അങ്ങനെ മനുഷ്യ ശരീരത്തിലെ അവയവങ്ങൾ പെട്ടെന്നു തന്നെ വാർധക്യത്തിലേക്ക് കടക്കുന്നതിലും ഗുരുതരമായ രോഗങ്ങൾക്കും കാരണമാകുന്നത് ജീവിതശൈലി മാറ്റങ്ങ...
INDIAN PREMIER LEAGUE: ബൗളർമാരെ തീരെ വേണ്ടാത്ത ഐ പി എൽ സീസൺ 12.04.2025 8:59
സ്വന്തം ഗ്രൗണ്ടിൽ സുനിൽ നരെയ്നെയും വരുൺ ചക്രവർത്തിയെയും പോലുള്ള ലോകോത്തര സ്പിന്നർമാരുടെ മികവിൽ ഐപിഎല്ലിലെ 14 മത്സരങ്ങളിൽ ഏഴ് ഹോം മത്സരങ്ങളിലെങ്കിലും മുന്നേറാമെന്നായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ കണക്കു കൂട്ടൽ. ഹോം ഗ്രൗണ്ടിലെ അഡ്വാൻറേജ് ഇത്തരം ലീഗുകളിൽ ഏതൊരു ടീമും പ്രതീക്ഷിക്കുക സ്വാഭാവികം. എന്നാൽ ഈ സീസണിൽ കളിമാറുന്നതായി കെ.കെ.ആറിനെപ്പോലെ പല ടീമുകളും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നു. ചെന്...
പ്രപഞ്ചത്തിലേക്ക് ചിതറിച്ചിതറി ഞാൻ, എന്റെ യാത്രകൾ 10.04.2025 19:43
ഞാൻ അച്ഛനുവേണ്ടി യാത്രകൾ ഉണ്ടാക്കി. യാത്രയുടെ തിടുക്കത്തിൽ ഞങ്ങളെല്ലാം മറക്കാൻ ശ്രമിച്ചു. അച്ഛൻ എല്ലാം മറന്ന് പുതിയ ലോകത്തോട് ഐക്യപ്പെടുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു.
സാറ ടീച്ചർ പോരാടുന്ന കാലം 10.04.2025 1:15:44
എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറ ജോസഫുമായുള്ള ദീർഘാഭിമുഖത്തിൻ്റെ രണ്ടാഭാഗം. എഴുത്തു വഴിയും പോരാട്ട വഴിയും സ്വന്തമായി തിരഞ്ഞെടുത്ത ഒരു സ്ത്രീ രാഷ്ട്രീയ വ്യക്തതയിലേക്ക് നവീകരിച്ചു കൊണ്ടേയിരിക്കുന്നതിനെക്കുറിച്ചാണ് ഈ ഭാഗത്തിൽ സംസാരിക്കുന്നത്.
മേരാ ജീനാ മേരാ മർനാ… | Pradip Somasundaran 09.04.2025 1:33:31
ഗായകൻ പ്രദീപ് സോമസുന്ദരവുമായുള്ള ദീർഘാഭിമുഖത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ഭാഗം. പല ഭാഷകളിൽ പല സംസ്കാരങ്ങളിൽ ഉള്ള പാട്ടുകൾ പാടിയതിനെക്കുറിച്ച് പറയുകയും പാടുകയും ചെയ്യുകയാണ് പ്രദീപ് സോമസുന്ദരൻ. ബാലഭാസ്കറും ഫിലിപ്പും രവീന്ദ്രനും ചിത്രയും ജയചന്ദ്രനമെല്ലാം കടന്നു വരുന്നു ഈ സംഭാഷണത്തിൽ. വടക്കഞ്ചേരി ഐ.എച്ച്. ആർ.ഡിയുടെ പ്രിൻസിപ്പലായിരുന്ന പ്രദീപ് സോമസുന്ദരൻ തൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് കഴിഞ്ഞ ദി...
AI തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ്; സൈബർ ലോകത്തെ പുതുകെണികൾ 08.04.2025 44:20
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുള്ള (AI) സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരികയാണ്. ഡിജിറ്റൽ അറസ്റ്റ് എന്ന ഒരു സംഗതി തന്നെ യഥാർത്ഥത്തിൽ ഇല്ലെങ്കിലും അത്തരം തട്ടിപ്പിലും നിരവധി പേരാണ് ഇരയാവുന്നത്. സൈബറിടത്തിലെ പുതിയ കെണികളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട തൻെറ അന്വേഷണങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സൈബർ ഫോറൻസിക് വിദഗ്ദനായ വിനോദ് ഭട്ടതിരിപ്പാട്. 20 വർഷത്തിലേറെയായി അദ്ദേഹം...
"ഏത് കമ്മ്യൂണിസ്റ്റിനേക്കാ ളും മനുഷ്യസ്നേഹിയാണ് വിജയൻ. അതാണ് എനിക്ക് പ്രധാനം." 07.04.2025 4:40
ഏറെ ബഹുമാനത്തോടെ എം.ടി.യെക്കുറിച്ചും മാധവിക്കുട്ടിയെക്കുറിച്ചും എം. ഗോവിന്ദനെക്കുറിച്ചും ബഷീറിനെക്കുറിച്ചും കോവിലനെക്കുറിച്ചും പൊൻകുന്നം വർക്കിയെ ക്കുറിച്ചും ഒക്കെ പറയുമ്പോഴും... "ഖസാക്കിലെ നൈസാമലിയായി സിനിമയിൽ അഭിനയിക്കാൻ എനിക്ക് താല്‌പര്യമുണ്ട്." മേതിൽ കളി പറയും: "അയാളുടെ പുകപിടിച്ച അതേ കണ്ണുകൾ എനിക്കും ഉണ്ട്."
THE DHONI FACTOR: ഫ്രാഞ്ചൈസിക്കു വേണം, കാണികൾക്കും വേണം സൂപ്പർ കിംഗ് ധോണിയെ 06.04.2025 14:06
ഈ ഐപിഎൽ സീസണിലും എം.എസ്. ധോണിയുടെ വിക്കറ്റ് കീപ്പിംഗ് പ്രതിഭ മിന്നിയ അവസരങ്ങൾ ഉണ്ട്. മുംബൈയുടെ സൂര്യകുമാർ യാദവിനെ സ്റ്റമ്പ് ചെയ്യാൻ 0.12 സെക്കൻഡുകൾ മാത്രമേ വേണ്ടി വന്നുള്ളൂ ധോണിക്ക്. ബംഗളൂരുവിൻ്റെ ഫിൽ സാൾട്ടിനെയും പഴയ വേഗതയിൽ തന്നെയാണ് ധോണി സ്റ്റമ്പ് ചെയ്തത്. എന്നാൽ ടീമിൽ മുകൾ നിരയിൽ ബാറ്റ് ചെയ്യാൻ ധോണിക്ക് പ്രശ്നങ്ങളുണ്ടെന്ന് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ് തന്നെ തുറന്നടിച്ചു. ചെന്നൈയുടെ ക്രിക്കറ്റ് അഭ...
സാറ കഥ പറയുന്ന കാലം 05.04.2025 1:15:51
എ ഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫിന്റെ ജീവിതം സ്വയം വെട്ടിത്തുന്നിയെടുത്ത ഒന്നാണ്. സാറാ ജോസഫ് ജീവിതം പറയുകയാണ് രണ്ട് ഭാഗമുള്ള ദീര്‍ഘാഭിമുഖത്തിലൂടെ. കുട്ടിക്കാലവും പള്ളിയും നാടും വിവാഹവും പഠനവും കലയും ചിന്തകളുമെല്ലാം പറയുകയാണ് ആദ്യഭാഗത്ത്. ഒട്ടും എളുപ്പമല്ലാത്ത വഴിയിലൂടെ ഒരു സ്ത്രീ ഒറ്റയ്ക്ക് നടന്ന നടത്തത്തിന്റെ പാടുകള്‍ കാണാം ഈ വര്‍ത്തമാനത്തില്‍.
പെലെയുടെ ബ്രസീലിനോട് മത്സരിക്കുന്ന വിനീഷ്യസിൻെറ ബ്രസീൽ | ദിലീപ് പ്രേമചന്ദ്രൻ 04.04.2025 6:51
തങ്ങളുടെ തന്നെ പഴയ ടീമുകളുമായുള്ള താരതമ്യം കാരണം ബ്രസീലിനോളം പ്രതിസന്ധിയിലാവുന്ന മറ്റൊരു ഫുട്ബോൾ ടീം ചരിത്രത്തിലുണ്ടാവില്ല. പെലെയും ഗരിഞ്ചയുമെല്ലാം അണിനിരന്ന പഴയ ടീമിനോട് എല്ലാ കാലത്തും പുതിയ ടീമുകൾ മത്സരിക്കേണ്ടി വരുന്നു. വിനീഷ്യസ് ജൂനിയറും നെയ്മറും അടങ്ങുന്ന നിലവിലെ ടീമും ഇതേ പ്രതിസന്ധിയാണ് നേരിടുന്നത്. ലോകകപ്പ് യോഗ്യതാറൗണ്ടിൽ കിതയ്ക്കുന്ന ബ്രസീൽ ടീമിനെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചും സംസാര...
CYBER ക്രൈമുകളുടെ താക്കോൽ പൂട്ടഴിക്കുന്ന വിധം 03.04.2025 34:49
അത്യധികം വിദഗ്ദമായി ഡിജിറ്റിൽ കുറ്റകൃത്യങ്ങൾ നടക്കുന്ന ഒരു കാലമാണിത്. അത്തരം സൈബർ ക്രൈമുകൾക്ക് പിന്നിലെ കുറ്റവാളികളെ കണ്ടെത്താനും തെളിവുകൾ ശേഖരിക്കാനും അപാരമായ വൈദഗ്ദ്യം വേണം. സൈബർ ഫോറൻസിക് വിദഗ്ദനായ വിനോദ് ഭട്ടതിരിപ്പാട് കഴിഞ്ഞ 20 വർഷത്തിലേറെയായി ഈ മേഖലയിൽ പ്രവർത്തിക്കുകയാണ്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും കേസുകളുമായി ബന്ധപ്പെട്ട തൻെറ അന്വേഷണങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. സനിതാ മനോഹ...
POLITICS OF ADOLESCENCE: KNIFE കൊണ്ട് പരിഹാരം പറയിക്കുന്ന INSTA ജീവിതങ്ങൾ 02.04.2025 40:11
നെറ്റ്ഫ്ലിക്സ് പ്രേക്ഷകരുടെ പട്ടികയെടുത്താൽ ഇന്ത്യയുൾപ്പെടെ 71 രാജ്യങ്ങളിൽ തകർപ്പൻ ഹിറ്റാണ് ‘അഡോളസൻസ്’’. പ്രായത്തിൻ്റെ പട്ടികയിൽ ടീനേജർ മുതൽ ഗ്രാൻഡ് മാ വരെ സീരിയസായി കണ്ടു കൊണ്ടേയിരിക്കുന്ന സീരീസ്. ലൈക്കുകളും കമൻറുകളും കുരുന്നുകളുടെ വ്യക്തിത്വം പോലും നിർണയിക്കുന്ന സോഷ്യൽ മീഡിയ റാഡിക്കലൈസേഷൻ്റെ വിമർശനമെന്ന നിലയിൽ ഉജ്വലമായ ആവിഷ്കാരമാണ് അഡോളസൻസ്. ഊഹിക്കാനാവാത്ത ക്രിമിനൽ ചിന്തകളുടെ കൂടാരമായി ചെറുപ്രായ...
ബ്രസീലിനെ എഴുതിത്തള്ളുന്നവർ 2002 മറക്കണ്ട 01.04.2025 11:47
ഏതു ഫുട്ബോൾ ആരാധകർക്കും അവർ എത്ര കടുത്ത അർജൻ്റീന ഫാൻ ആയിരുന്നാൽ പോലും ബ്രസീൽ ഇല്ലാത്ത ഒരു ലോകകപ്പ് സഹിക്കാനാവില്ല. അർജൻ്റീനയോട് കനത്ത തോൽവിക്കിരയായ ബ്രസീൽ ഇക്വഡോറിനും താഴെ പരാഗ്വെയ്ക്ക് ഒപ്പമാണ് ഇപ്പോൾ യോഗ്യതാ റൗണ്ടിൽ. ഇതിഹാസതാരം മെസ്സി ടീമിൽ ഇല്ലെങ്കിൽ തന്നെ അടുത്ത ലോകകപ്പിലേക്കുളള കരുത്തുറ്റ ടീമാണ് അർജൻ്റീനയെന്ന് ഇതിനകം തെളിയിക്കപ്പെട്ടു കഴിഞ്ഞു. പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 48 ആക്കിയിട്ടില...
കീഴടക്കപ്പെട്ട ഒരു DARING സിനിമ | ദാമോദർ പ്രസാദ് 31.03.2025 12:07
മലയാളത്തിലെ വിപണി സിനിമയിൽനിന്നുള്ള ധീരമായ ഒരു പരിശ്രമമായിരുന്നു എമ്പുരാൻ. കേരള സ്‌റ്റോറി പോലെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ കേരളത്തെ അപകീർത്തിപ്പെടുത്തുന്ന സിനിമകൾക്കുള്ള മറുപടി കൂടിയായിരുന്നു എമ്പുരാൻ. എന്നാൽ, സിനിമക്കെതിരായ സംഘ്പരിവാർ പ്രതിഷേധങ്ങൾക്കിടെ സിനിമയിൽനിന്ന് 17 ഭാഗങ്ങൾ കട്ട് ചെയ്തുനീക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതോടെ, എമ്പുരാൻ ഒരു daring act അല്ലാതായിത്തീരുന്നു. ദാമോദർ പ്രസാദ് സംസാരിക്ക...
മൈത്രേൻ പറയുന്നത് കേട്ട് പ്രണയിച്ച ധാരാളം പേരുണ്ട് 30.03.2025 4:27
പരിണാമപരമായി നോക്കിയാൽ, പ്രണയം മനുഷ്യർ അടുത്ത കാലത്ത് കണ്ടെത്തിയതായതിനാൽ അതിൽ നിന്ന് കര കയറാനുള്ള സംവിധാനങ്ങൾ ശരീരം ഒരുക്കിയിട്ടില്ല. പ്രണയനൈരാശ്യം മൂലം പലരും ഇപ്പോഴും ആത്മഹത്യ ചെയ്യുന്നുണ്ടല്ലോ. അതിൽ മുങ്ങിത്താഴാൻ കഴിഞ്ഞാലേ യഥാർത്ഥ പ്രണയമാകൂ എന്ന് കാണുന്നവരുമുണ്ട്.
മേരി ആവാസ് സുനോയ്ക്ക് ശേഷം എന്ത് സംഭവിച്ചു; പ്രദീപ് സോമസുന്ദരവുമായുള്ള അഭിമുഖം 29.03.2025 41:05
ഗായകൻ പ്രദീപ് സോമസുന്ദരവുമായുള്ള ദീർഘാഭിമുഖത്തിൻ്റെ രണ്ടാം ഭാഗം. ഇന്ത്യയിലെ ആദ്യ റിയാലിറ്റി ഷോയിലെ വിജയിയായ പ്രദീപ് എങ്ങനെയാണ് ഷോയിലേക്ക് എത്തിയത് എന്നും ഷോയിലെ പാട്ടനുഭവങ്ങളെക്കുറിച്ചും അതിനു ശേഷം എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചും പറയുന്നു.
ഹംസ ചൗധരി കൊണ്ടുവരുമോ ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവം? 28.03.2025 11:33
ലെ സ്റ്റർ സിറ്റിയുടെയും ഷെഫീൽഡ് യുണൈറ്റഡിൻ്റെയും താരമായ ഹംസ ചൗധരി ബംഗ്ലാദേശിൻ്റെ നാഷണൽ ടീമിനു വേണ്ടി കളിച്ചു തുടങ്ങിയിരിക്കുന്നു. ഫുട്ബോൾ ദുർബല പ്രദേശങ്ങളായ ബംഗ്ലാദേശിലും ഇന്ത്യയിലും പാകിസ്താനിലുമൊക്കെ ചൗധരിയുടെ വരവ് വൻ പോളിസി മാറ്റത്തിന് കാരണമാകുമോ? റിട്ടയർ ചെയ്ത സുനിൽ ഛേത്രിയെ തിരിച്ചുകൊണ്ടുവന്നു കളിപ്പിക്കേണ്ട ഗതികേടിലായ ഇന്ത്യയെപ്പോലൊരു ടീമിൽ, ഓവർസീസ് പ്ലെയർ എന്ന ആശയം എന്തു മാറ്റങ്ങളാണ് ഉണ്ടാക...
CK Vineeth, Rino Anto, Ziro Valley ക്യാമറാമാൻ വേണു, കാറിലെ 60 ഡേയ‍്‍സ് 27.03.2025 20:03
ക്യാമറാമാൻ വേണു കാറിൽ ഒറ്റയ്ക്ക് നടത്തിയ, 60 ദിവസം നീണ്ട യാത്രയെക്കുറിച്ചുള്ള വർത്തമാന പരമ്പരയുടെ അവസാന ഭാഗം. നോർത്ത് ഈസ്റ്റിലെ ആസാം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ ഭാഗത്തിൽ യാത്ര ചെയ്യുന്നത്. ഫുട്ബോൾ താരങ്ങളായ സി.കെ വിനീതിനെയും റിനോ ആന്റോയെയും യാത്രയ്ക്കിടെ കണ്ടതും, അരുണാചലിലെ സീറോയിൽ നടന്ന മലയാളികളുടെ മരണത്തെക്കുറിച്ചും വേണു സംസാരിക്കുന്നു. മനില സി. മോഹനുമായി നടത്തുന്ന സംഭാഷണം...
പശ്ചാത്തല സംഗീതത്തിന്റെ ജോൺസൺ | വിപിൻ മോഹൻ 26.03.2025 14:56
പ്രണയം, വാത്സല്യം, പക, പ്രതികാരം, ദേഷ്യം, വിരഹം, ദുഃഖം എന്നിങ്ങനെ മനുഷ്യന്റെ എല്ലാവിധ വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ബി ജി എം സ്കോറുകൾ ജോൺസൺ ഒരുക്കി. ഭരതന്റെയും പത്മരാജന്റെയും ഒട്ടുമിക്ക സിനിമകളെയും ക്ലാസിക് നിലവാരത്തിലേക്ക് ഉയർത്തിയതിൽ ജോൺസന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചെറുതല്ല.
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.