Truecopythink

Truecopy THINK - Malayalam Podcasts

Society EN ↓ 1183 episodes

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Be sure to visit the podcast's website and support the creator: truecopythink.media

Author

Truecopythink

Category

Society

Podcast website

truecopythink.media

Latest episode

Oct 8, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android almost 10M downloads · 4.8 rating iOS soon

Episodes

ദുരന്തത്തിന്റെ അഞ്ചാണ്ട്, പെട്ടിമുടിയിൽ ഒന്നും സംഭവിച്ചില്ല... 27.07.2025

66 തൊഴിലാളികളുടെ ദാരുണ മരണത്തിനിടയാക്കിയ പെട്ടിമുടി ദുരന്തത്തിന് ഈ ആഗസ്റ്റില്‍ അഞ്ചു വര്‍ഷം തികയുന്നു. സ്വന്തമെന്നു പറയാന്‍ അധ്വാനം മാത്രമുണ്ടായിരുന്ന തോട്ടം തൊഴിലാളികളാണ് ആ രാത്രി മണ്ണില്‍ പുതഞ്ഞുപോയത്. സ്വന്തമായി ഭൂമി പോലുമില്ലാതിരുന്ന അവരെ കൂട്ടമായിട്ടാണ് സംസ്‌കരിച്ചതുപോലും. ആ ദുരന്തത്തിനുശേഷം നിരവധി വാഗ്ദാനങ്ങള്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ നല്‍കി. എന്നാല്‍, പെട്ടിമുടി അഭിമുഖീകരിക്കുന്ന പ്രശ്‌ന...

പശ്ചിമഘട്ടം മാത്രമല്ല, പ്രശ്നഭരിതമാണ് തീരവും ഇടനാടും 26.07.2025

വയനാട്ടിലെ മലയോര മേഖലകളിലേക്ക് എങ്ങനെ ഇത്രയും വലിയ തോതിൽ കുടിയേറ്റം നടന്നുവെന്ന് സോഷ്യോളജി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ മനസ്സിലാക്കണം. അവിടുത്തെ ജനത എന്ത് ജോലിയാണ് ചെയ്യുന്നതെന്നും അവരെന്ത് ഉത്പാദനമാണ് നടത്തുന്നതെന്നും അവരുടെ മൂലധനം എന്തായിരുന്നുവെന്നും സാമ്പത്തികശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ പറഞ്ഞു തരണം

എങ്ങനെ നാം മറക്കും കുയിലേ... കേരളത്തിന്റെ കോഴിക്കോടന്‍ പാട്ടുകാലത്തിലൂടെ... 25.07.2025

കോഴിക്കോടിന്റെ പാട്ടുപാരമ്പര്യത്തെയും ബാബുരാജും കെ. രാഘവനും പി. ഭാസ്‌കരനും കോഴിക്കോട് അബ്ദുല്‍ ഖാദറും ജാനമ്മ ഡേവിഡുമെല്ലാം അടങ്ങിയ മലയാളത്തിന്റെ ജനകീയ സംഗീതത്തെയും കുറിച്ച് ഗായകന്‍ ഭാനുപ്രകാശ്, എഴുത്തുകാരന്‍ രാജേന്ദ്രന്‍ എടത്തുംകര എന്നിവരുമായി സനിത മനോഹര്‍ സംസാരിക്കുന്നു

MANCHESTER TEST: തോറ്റത് രണ്ടും ജയിക്കാമായിരുന്ന ടെസ്റ്റുകൾ 24.07.2025

അ സാമാന്യമായ ഒരു ബോളിംഗ് ബ്രിഗേഡോ ബാറ്റിംഗ് നിരയോ ഒന്നുമുണ്ടായിട്ടല്ല രണ്ടു ടെസ്റ്റുകളിൽ ജയിച്ച് 2-1ന് ഇപ്പോൾ ഇംഗ്ലണ്ട് മുന്നിൽ നിൽക്കുന്നത്. തോറ്റ കളികൾ നോക്കിയാൽ കാണാം ഏറ്റവും മോശം ടീം സെലക്ഷനായിരുന്നു ഇന്ത്യയുടേതെന്ന്. കഴിഞ്ഞതു കഴിഞ്ഞു. പേടിയില്ലാതെ കളിക്കാനായാൽ മാഞ്ചസ്റ്ററിൽ ഇന്ത്യക്ക് സാധ്യതയുണ്ടെന്ന് വിലയിരുത്തുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമാ...

വി.എസിന്റെ പാർട്ടിയും പാർട്ടിയിലെ വി.എസും 23.07.2025

‘‘കീഴാള വിഭാഗത്തിൽ നിന്ന് പാർട്ടിയുടെ സവർണഘടനക്കകത്തേക്ക് എത്തിയ ആൾ എന്ന നിലയിലുള്ള ഒരുതരം അന്യവൽക്കരണം പാർട്ടിയിൽ വി.എസ്. അച്യുതാനന്ദന് എല്ലാ കാലത്തും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അതേസമയം, അതൊരു സാദ്ധ്യതയുമായിരുന്നു. കീഴാള വിഭാഗത്തിൽ നിന്നുള്ള വിരലിലെണ്ണാവുന്ന സഖാക്കളിൽ ഒരാളെന്ന നിലയിൽ സംവരണപരമായ കാരണങ്ങളാൽ സംരക്ഷിക്കപ്പെടേണ്ട സഖാവുമായിരുന്നു അദ്ദേഹം. ഈ നിലയിലാണ് പാർട്ടിക്കകത്ത് വി.എസ് എല്ലാ കാലത...

വി.എസ്: ഭരണാധികാരിയും പോരാളിയും 22.07.2025

വി.എസ്. അച്യുതാനന്ദനെ ഓർക്കുന്നു, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. സുജാത. 2023-ൽ വി.എസിന് നൂറു വയസ്സ് തികഞ്ഞ സന്ദർഭത്തിൽ ട്രൂകോപ്പി വെബ്സീനുമായി സംസാരിച്ചത്.

ബ്ലൗസ് | ലാസർ ഷൈൻ 21.07.2025

പ്രീഡിഗ്രിയിലെ ടൂറിനിടയിൽ യക്ഷിയുടെ അടുത്തെത്തിയതും ബഷീറും നോക്കിയത് യക്ഷിയുടെ മുലയിലാണ്. പിന്നെ നോട്ടം നേരെ താഴേക്ക് നീട്ടി. സാജിറാണ് ചെവിയിൽ പറഞ്ഞത്, “ബഷീറേ മൊഖത്തോട്ട് നോക്കിയേ…” ബഷീർ യക്ഷീമുഖം കണ്ടു. അത് ബഷീറിന്റെ ഉമ്മയായിരുന്നു. അതേ മുഖം. അതേ കണ്ണും മൂക്കും മുടിയും. അതുകണ്ടതും ബഷീറിന് ഛർദ്ദിയാണ് തികട്ടിയത്.

ഇളം നീല | Short Story | ജിൻഷ ഗംഗ 20.07.2025

എനിക്കൊരാഗ്രഹമുണ്ട്. നീയത് ചെയ്ത് തരണമെന്ന് അച്ഛൻ പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. ആഗ്രഹം എന്ന വാക്ക് അതിന് മുൻപ് അച്ഛന്റെ നാവിൽ വന്നിട്ടുണ്ടോ എന്ന് ഞാനന്നേരം ചിന്തിച്ചു. ഞാൻ സംശയത്തോടെ നോക്കിയപ്പോൾ അച്ഛനാ പൂമ്പാറ്റയിൽ തന്നെ നോക്കി തലയുയർത്താതെ നിൽക്കുകയായിരുന്നു. അതിനെ തൊട്ടോണ്ട് നിൽക്കുന്ന വിരലുകൾ വിറക്കുന്നത് ഞാൻ കണ്ടു.

ആണിയടിച്ചുപൊടിഞ്ഞ ഒരു ചോരത്തുള്ളി 19.07.2025

മലകൾ തഴുകി ഒഴുകും നീർച്ചാലുപോലെ എന്റെ കുഞ്ഞിക്കൈകൾ ആ മുടിയിഴകളിലൂടെ പലവട്ടം ഒഴുകി. കാറ്റുവീശി എന്റെ കണ്ണുകളടഞ്ഞു തുറന്നപ്പോൾ ജനലിനിടയിലൂടെ ക്രൂശിലേറ്റിയവന്റെ നെഞ്ചു കാണായി. ആണിയടിച്ചു പൊടിഞ്ഞ, കട്ടിയായി തിളങ്ങുന്ന ചോരത്തുള്ളികളിൽ നിന്ന് ചുവന്ന പൂക്കൾ വിരിഞ്ഞ് താഴേക്ക് ഉതിർന്നുവീണുകൊണ്ടേയിരുന്നു.

20th Anniversary of First Interview: ആരാണ് തോറ്റത്? ഗ്രെഗ് ചാപ്പലോ ഇന്ത്യൻ ക്രിക്കറ്റോ? 18.07.2025

ആ ധുനിക ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വാർത്തെടുക്കുന്നതിൽ പരിശീലകൻ എന്ന നിലയിൽ മുഖ്യപങ്കു വഹിച്ച ക്രിക്കറ്ററാണ് ഗ്രെഗ് ചാപ്പൽ. ചാപ്പലിനെ ടീം കോച്ചായി കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചത് സൗരവ് ഗാംഗുലി ആയിരുന്നു. എന്നാൽ കാലം മാറിയപ്പോൾ ഗാംഗുലി ടീമിൽ പറ്റില്ല എന്നു പ്രഖ്യാപിച്ചതും ചാപ്പൽ തന്നെ. പ്രശ്നം ചാപ്പലിൻ്റേതായിരുന്നോ, ആസ്ട്രേലിയൻ ക്രിക്കറ്റ് ശൈലിയുടേതാണോ? ഗ്രെഗ് ചാപ്പൽ പരിശീലകനായി ചുമതലയേറ്റതിനു...

‘അജിത ഹരേ’ക്ക് നിക്കറിട്ടുകൊടുത്ത് ഗൗരി ലക്ഷ്മി നടത്തുന്ന ഉടൽ സമരം, പാട്ടുസമരം 17.07.2025

വിഷ്വൽ മീഡിയക്കാലം കളർഫുള്ളായ ദൃശ്യാനുഭവ ഉന്മാദമാക്കി പാട്ടിനെ മാറ്റിയതിന്റെ, അതിസമർത്ഥമായി വേഷവിധാനത്തിൻ്റെയും നൃത്തചലനങ്ങളുടെയും നിറത്തിൻ്റെയും ബിംബങ്ങൾ കൊണ്ട് അർത്ഥസാന്ദ്രമായ കലാപമാക്കുന്നതിൻ്റെ പ്രതിവിപ്ലവം ഗൗരി ലക്ഷ്മിയുടെ ‘അജിത ഹരേ’യിലുണ്ട്.

'എന്റെ സംഗീതോപകരണം ഉണ്ടാക്കിയത് ഒരു ആശാരിപ്പണിക്കാരനാണ്, അതില്‍ സരസ്വതീദേവിയുടെ കടാക്ഷമില്ല' 16.07.2025

സി ത്താറിന്റെയും വീണയുടെയും സരോദിന്റെയും ഭാവങ്ങളെ ഇഴചേർത്ത ഇരുപതോളം തന്ത്രികളുള്ള മോഹന വീണ എന്ന അപൂർവ്വ വാദ്യം വായിക്കുന്ന ലോകത്തിലെ തന്നെ ചുരുക്കം ചില സംഗീതജ്ഞരിൽ ഒരാളാണ് തൃശ്ശൂർ വലപ്പാട് സ്വദേശിയായ പോളി വർഗീസ്. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗ്രാമി അവാർഡ് ജേതാവുമായ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിന്റെ ശിഷ്യനാണ്. നടനും കവിയും ബാവുൾ ഗായകനുമായ പോളി വർഗീസ് തന്റെ സംഗീത വഴികളെക്കുറിച്ച്, ഗുരുവായ വിശ്വമോഹൻ...

വാക്കാണ് സത്യം, സത്യമാണ് ഗുരു 15.07.2025

പൂജപ്പുര ഗസ്റ്റ് ഹൗസിലെ മുറിക്ക് മുന്നിൽ ഞാൻ ബെല്ലടിച്ചു. ഇത്രയും തൊട്ടടുത്ത് ഞാനാ മനുഷ്യനെ കാണുകയായിരുന്നു. ചുണ്ടിലെ കോണിൽ ഒരു ബീഡിയുടെ കത്തുന്ന വെളിച്ചം. പുക വലിച്ച് വിടുന്നതിന്റെ പ്രത്യേകരീതി. നോട്ടം ഹൃദയത്തിലേക്കാഴ്ന്നിറങ്ങുന്നത്. സകലതും തുറന്ന, തെളിഞ്ഞ ഒരു രൂപമായി ആ മനുഷ്യനുമുന്നിൽ. ഇരിക്കുവാൻ പറഞ്ഞു. ആ ജീവിതത്തിലേക്ക് അതുത്ഭവിപ്പിക്കുന്ന പ്രകാശത്തിലേക്ക് അതിന്റെ അരിക് പറ്റി നടക്കുവാൻ എന്നെ പ...

‘നെട്ടൂരാൻ' വിളിച്ചതിലും എത്രയോ മുദ്രാവാക്യങ്ങൾ ഗൗരിയമ്മ വിളിച്ചിട്ടുണ്ട് 14.07.2025

ഒരു പൊതുപ്രവർത്തക എന്ന നിർവചനത്തിനപ്പുറത്ത്, കുടുംബിനിയെന്ന നിർവചനത്തിനപ്പുറത്ത്, അമ്മയുടെയും മുത്തശ്ശിയുടെയും റോളിനപ്പുറത്ത്, ഭാര്യയുടെ റോളിനപ്പുറത്ത് ഒക്കെ; അതായിരിക്കെത്തന്നെ അതിനെ മുറിച്ചു കടക്കുന്ന ഒരുവളായി നമ്മൾ കെ.ആർ. ഗൗരിയമ്മയെ കാണേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വീണ്ടും പറയട്ടെ, നെട്ടൂരാൻ വിളിച്ചതിലേക്കാളും എത്രയോ ഏറെ മുദ്രാവാക്യങ്ങൾ സേതുലക്ഷ്മി വിളിച്ചിട്ടുണ്ട്. അത് നിങ്ങൾ കേൾക്കാൻ കൂട്ടാക്കാഞ...

റോസമ്മ പുന്നൂസും മൂന്നാറിലെ മുലപ്പാൽ സമരവും 13.07.2025

ജീവിച്ചിരുന്നു എന്നതിന് ഒരു ​രേഖയുമില്ലാത്ത മനുഷ്യരായി മാറിയ മുന്നാറിലെ തേയില തോട്ടം തൊഴിലാളികൾ. കൃത്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കൃത്യമായ കൂലി ലഭിക്കാത്ത അങ്ങേയറ്റം തൊഴിൽ ചൂഷണം അനുഭവിച്ച് ജീവിക്കേണ്ടിവരുന്ന ഒരു കൂട്ടം മനുഷ്യർ. പല തരത്തിലുള്ള ചൂഷണങ്ങൾക്ക് അവർ ഇരയാക്കപ്പെട്ടു. തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അനീതികൾക്ക് നേരെ ഒന്നെതിർക്കാൻ പോലും ആവാതെ നിസ്സഹായരായി അടിമ ജീവിതം തുടരേണ്ടി വന്നു. മു...

FIFA CLUB WORLD CUP FINAL: ടെറിഫിക് PSG, അതെന്താ അങ്ങനെ? 12.07.2025

ക്ല ബ് വേൾഡ് കപ്പ് ഫൈനലിൽ PSG-യും ചെൽസിയുമാണ് അങ്കത്തട്ടിൽ. യൂറോപ്യൻ യുവരാജാ, ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻ, PSG-ക്ക് എന്താ കൊമ്പുണ്ടോ? അഞ്ചു പത്തു വർഷത്തേക്ക് കൊമ്പുണ്ടെന്ന് സമ്മതിക്കേണ്ടി വരും അവരുടെ കളി കണ്ടാൽ എന്ന് അന്താരാഷ്ട്ര പ്രശസ്തനായ ഫുട്ബാൾ ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട്. ഫൈനൽ ജയിക്കാൻ ചെൽസിക്കുള്ള സാധ്യതകളും വിലയിരുത്തുന്നു.

പ്രോസിക്യൂട്ടര്‍മാരുടെ യുഗത്തില്‍ ജീവിതം എന്നാലെന്ത്? 11.07.2025

വലിയ എഴുത്തുകാരെ, ദുര്‍ഗന്ധം പേറുന്ന ശരീരം മാത്രമായി ഭാവിയിലേയ്ക്ക് നീക്കിവെയ്ക്കുന്ന യൂറോപ്യന്‍ പ്രവണതകളെയാണ് കുന്ദേര തനത് എഴുത്തിലൂടെ കീറിമുറിക്കുന്നത്. എഴുത്തുകാരുടെ നാടോടിത്ത രാജ്യത്തെ, വേര ചൂണ്ടിക്കാട്ടിയത്, സംസ്‌കാരത്തില്‍ നൂണുകയറിയ അധികാരം എങ്ങനെ തകര്‍ക്കുന്നു എന്ന് ചൂണ്ടിക്കാണിക്കാനാണ് കുന്ദേര ശ്രമിക്കുന്നത്. ഇന്ന് മിലൻ കുന്ദേരയുടെ ഓർമദിനം.

“വെറുതെയല്ല നീ, ഈ ഞാൻ, സോഷ്യൽ മീഡിയയിൽ സജീവമായത്” 10.07.2025

യാഥാസ്ഥിതികനായ ഒരാളെയാണ് എക്കാലത്തും എല്ലാ രാഷ്ട്രീയവും അവസാനമായി ഏത് അധികാര സങ്കൽപ്പത്തിനും അർപ്പിയ്ക്കുന്നത്. അതിനാൽ വിമതരാവുക എന്ന ഒരൊറ്റ പ്രതിരോധമേ ഇതിനെതിരായി മനുഷ്യർ കണ്ടുപിടിച്ചിട്ടുമുള്ളു: ആ അവസരത്തിലേക്കാണ് ഡിജിറ്റൽ കാലം മനുഷ്യരെ നയിച്ചത്

"മലയാള നാടകം പുതിയ ഭാവത്തിലും രൂപത്തിലും ഉയിർത്തെഴുന്നേൽക്കും " 09.07.2025

നാടക സമിതി നടത്തുന്നതിനുള്ള പ്രയാസങ്ങൾ , 'നടൻ ' എന്ന സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ കമലിൽ നിന്നുണ്ടായ ദുരനുഭവം ,കമലഹാസൻ ,രജനീകാന്ത് ,ജയൻ എന്നിവരുമായുള്ള സൗഹൃദം- നടനും സംവിധായകനുമായ സതീഷ് സംഗമിത്രയുമായി സനിത മനോഹർ സംസാരിക്കുന്നു. അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

ലോഡ്സിൽ കാണാം ആർക്കാണ് കോൺഫിഡൻസ് എന്ന് 08.07.2025

ശുഭ്മാൻ ഗില്ലിൻ്റെ ക്യാപ്റ്റൻസിയെയും ഓവർസീസ് പെർഫോമൻസിനെയും വില കുറച്ചു കാണരുതെന്ന് ദിലീപ് ഈ ടെസ്റ്റ് പരമ്പരയുടെ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ മോണ്യുമെൻ്റൽ വിജയത്തോടെ ലോകക്രിക്കറ്റിലെ പുതിയ നായകത്വം വിളംബരം ചെയ്തിരിക്കുകയാണ് ഗിൽ.ഈ പരമ്പര 3 -1 ന് ഇംഗ്ലണ്ട് സ്വന്തമാക്കാനാണ് സാധ്യതയെന്ന തുടക്കത്തിലെ പ്രവചനത്തിന് ദിലീപ് എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടോ? ലോർഡ്സ് ടെസ്റ്റിൽ...

അഭിനയവും ഓട്ടോ ഓടിക്കുന്നതും എന്റെ പാഷൻ തന്നെ.. 07.07.2025

ഹാസ്യപരിപാടികൾ ഏറെ ഇഷ്ടപ്പെടുന്ന മലയാളികൾക്ക് തീർച്ചയായും ഏറെ പരിചയമുള്ള കോമ്പിനേഷനിലൊന്നാണ് അമ്മ മകൻ കോമ്പിനേഷൻ. കോഴിക്കോട് സ്വദേശികളായ ശ്രീരജനിയും മകൻ അശ്വിനുമാണ് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന ഈ കോമ്പിനേഷനിലെ താരങ്ങൾ. ഹാസ്യവേദിയിൽ നിന്ന് രണ്ടുപേരും സിനിമയിലും എത്തി കഴിഞ്ഞു. കുഞ്ഞുകുഞ്ഞു വേഷങ്ങളിലൂടെ വെള്ളിത്തിരയിലും ശ്രദ്ധിക്കപ്പെട്ട ഈ രണ്ടുപേരിൽ അമ്മ ശ്രീരജനിയാണ് ഇന്നത്തെ പോഡ്കാസ്റ്റിൽ.

ആ അതൃപ്തി എന്നും ബാബുരാജിനെ വേട്ടയാടി | പി. പി. ഷാനവാസ് 06.07.2025

ലയമധുരമായ ഇന്ത്യൻ സംഗീതത്തെ എം എസ് ബാബുരാജ് സാധാരണക്കാരുടെ കേൾവിശീലത്തിന്റെ ഭാഗമാക്കി. ഉന്മാദത്തിന്റെയും വിഷാദത്തിൻ്റെയും നിമിഷങ്ങളെ ഉന്മീലനം ചെയ്തു. ഇന്ത്യ എങ്ങനെ ജീവിച്ചു എന്ന് ബാബുക്കയുടെ സംഗീതത്തിലൂടെ മലയാളി അറിഞ്ഞു. ഭക്തമീരയും വിരഹിണിയായ രാധയും ഒമർഖയ്യാമിൻ്റെ മധുചഷകവും ഹിമാലയ വനഛായയിലെ ദേവതാരുവും ആ ട്യൂണുകളിൽ ജാലകവാതിൽ തുറന്നു.

സുൽത്താൻ മാല 05.07.2025

ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിനം. മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ പ്രമേയമാകുന്ന ദീർഘ കവിത.

ഫുട്ബോളിൽ സൗദി അറേബ്യ എന്തു തെറ്റാണ് ചെയ്യുന്നത്? 04.07.2025

സൗദി അറേബ്യയുടെ മനുഷ്യാവകാശലംഘനങ്ങളെ മറയ്ക്കാനുള്ള ഫുട്ബോൾ മുഖം മൂടി എന്ന പാശ്ചാത്യ വിമർശനമല്ല പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ അൽ ഹിലാലിനെതിരെയോ അൽ ഇത്തിഹാദിനെതിരെയോ ഉയർത്തിയത്. വെസ്റ്റേൺ മീഡിയ, സൗദി അറേബ്യ ചെയ്യുന്നത് SPORTS WASHING ആണെന്നു പറയുന്നതിനോടും ദിലീപിനു അത്രക്ക് യോജിപ്പില്ല. എന്നാൽ സൗദി അറേബ്യ ഫുട്ബോളിൽ FINANCIAL DOPING എന്ന ഗുരുതരമായ കുറ്റകൃത്യം ചെയ്യുന്നുണ്ടെ...

അൽ ഹിലാലിൻ്റെ ഈ വിജയം ഫുട്ബോളിന് നല്ലതല്ല 03.07.2025

ഫിഫ ക്ലബ് വേൾഡ് കപ്പിൽ അഞ്ചു യൂറോപ്യൻ ക്ലബ്ബുകളും രണ്ടു ബ്രസീലിയൻ ടീമുകളും ഒരു ഏഷ്യൻ ടീമും ക്വാർട്ടർ ഫൈനലിൽ കടക്കുമ്പോൾ സംസാരം മുഴുവൻ ആ ഏഷ്യൻ ടീമിനെക്കുറിച്ചാണ്: സൗദിയിലെ അൽ ഹിലാലിനെപ്പറ്റി. ഈ ടൂർണമെൻ്റിൽ, മാഞ്ചസ്റ്റർ സിറ്റിയെ അൽ ഹിലാൽ തോൽപ്പിച്ചതാണ് ഏഷ്യൻ ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം എന്നാണ് ഫുട്ബോൾ പ്രേമികളിൽ ഒരു വിഭാഗം കരുതുന്നത്. എന്നാൽ ഫുട്ബോളിനു തന്നെ അപകടകരമാണ് ഈ വിജയം എന്നാണ് ദില...

Listen to the Truecopy THINK - Malayalam Podcasts podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.