Ascension

The Bible in a Year - Malayalam

Religion EN ↓ 382 episodes

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning s...

Author

Ascension

Category

Religion

Podcast website

biymalayalam.fireside.fm

Latest episode

Dec 30, 2025

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

ദിവസം 76: മിദിയാന്യരെ നശിപ്പിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 16.03.2025

വിജാതീയദേവനെ ആരാധിക്കുന്ന മിദിയാന്യർ മൂലം വിഗ്രഹാരാധനയും വ്യഭിചാരവും ഇസ്രായേൽ പാളയത്തിനു അകത്തേക്ക് കൊണ്ടുവരാൻ പരിശ്രമിച്ച മോവാബ്യരെയും മിദിയാന്യരെയും കൊന്നൊടുക്കുവാൻ കർത്താവ് ആവശ്യപ്പെടുന്നു. ജീവിതം നന്മ നിറഞ്ഞതാകാനുള്ള പരമപ്രധാനമായ വഴി ദൈവത്തെ തിരഞ്ഞെടുക്കുക, അതുവഴി സ്നേഹവും സമാധാനവും സന്തോഷവും അനുഭവിച്ചു ഉയർച്ചയിലേക്കും അഭിവൃദ്ധിയിലേയ്ക്കും വളരുക എന്ന് ഡാനിയേൽ അച്ചൻ ആഹ്വാനം ചെയ്യുന്നു. [സംഖ്യ 3...

ദിവസം 75: ബലികളും ഉത്സവങ്ങളും - The Bible in a Year മലയാളം (with Fr. Daniel Poovannathil) 15.03.2025

തിരുനാളുകളിലും ഉത്സവങ്ങളിലും ബലികളും യാഗങ്ങളും അർപ്പിക്കുമ്പോൾ അനുവർത്തിക്കേണ്ട കർമ്മങ്ങളും കാഴ്ചകളും ചട്ടങ്ങളും വിവരിക്കുന്ന ഭാഗവും, നേർച്ച നേർന്ന് മുടക്കം വരുമ്പോൾ നേരിടുന്ന ബാധ്യതകളും ശിക്ഷകളും വിവരിക്കുന്ന ഭാഗവുമാണ് സംഖ്യ പുസ്തകത്തിൽ നാം വായിക്കുന്നത്. ദൈവം തന്ന ദാനങ്ങളെ ഓരോന്നും എണ്ണിപ്പെറുക്കിയെടുത്ത് നന്ദി പറയുന്നതിനുമുള്ള ഒരു അവബോധവും ചെയ്തുപോയ പാപങ്ങളെക്കുറിച്ചു അനുതപിക്കാനും വിലപിക്കാനുമ...

ദിവസം 74: ജോഷ്വ മോശയുടെ പിൻഗാമി - The Bible in a Year മലയാളം (with Fr. Daniel Poovannathil) 14.03.2025

അബാറിം മലയിലേക്ക് കയറി ഇസ്രായേല്യർക്കു നൽകുന്ന ദേശം കാണുവാൻ മോശയ്ക്കു കർത്താവ് അനുവാദം കൊടുക്കുന്നു. ജോഷ്വായെ മോശയുടെ പിൻഗാമിയായി നിയമിക്കുന്നു. പുത്രന്മാർ ഇല്ലാതെ ഒരാൾ മരിച്ചാൽ പുത്രിമാർക്ക് അവകാശം നൽകണം എന്ന് നിർദേശം ദൈവം നൽകുന്നു. ദൈവത്തിൻ്റെ വചനങ്ങൾ പാലിച്ചാൽ അന്നും ഇന്നും അനുഗ്രഹം ഉണ്ട് എന്ന ഓർമ്മപ്പെടുത്തൽ ഡാനിയേൽ അച്ചൻ നൽകുന്നു. [സംഖ്യ 27-28, നിയമാവർത്തനം 28, സങ്കീർത്തനങ്ങൾ 112] — BIY INDIA...

ദിവസം 73: രണ്ടാമത്തെ ജനസംഖ്യ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 13.03.2025

വാഗ്ദത്ത നാട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് ഓരോ ഗോത്രത്തിൻ്റെയും വലുപ്പമറിഞ്ഞ് ദേശം വീതം ചെയ്യാനായി ഇസ്രായേൽ ജനതയുടെ കണക്കെടുപ്പ് രണ്ടാമതും നടത്തുന്നു. മറ്റു ജനതകളിൽനിന്നും വ്യത്യസ്തമായ ഒരു ജനതയാണ് തങ്ങളെന്ന് ഇസ്രായേല്യരെ ഓർമ്മിപ്പിച്ചുകൊണ്ട് കാനാൻദേശത്തേയ്ക്കു പ്രവേശിക്കുന്നതിനു മുൻപ് ദൈവികനിയമങ്ങൾ വീണ്ടും നൽകപ്പെടുന്നു. [സംഖ്യ 26, നിയമാവർത്തനം 27, സങ്കീർത്തനങ്ങൾ 111] — BIY INDIA LINKS—...

ദിവസം 72: ബാലാമിൻ്റെ ശാപം അനുഗ്രഹമാകുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 12.03.2025

ഇസ്രായേലിനെ ശപിക്കാൻ മോവാബ് രാജാവായ ബാലാക്ക് കൊണ്ടുവന്ന ബാലാം ദൈവത്തിൻ്റെ ഇടപെടൽ മൂലം ശാപം അനുഗ്രഹമാക്കി മാറ്റുന്നതും, ഇസ്രായേല്യർ പെയോറിലെ ബാൽ ദേവനെ ആരാധിക്കുന്നതും ഫിനെഹാസ് ദൈവക്രോധം ശമിപ്പിക്കുന്നതുമാണ് സംഖ്യ പുസ്തകത്തിൽ വിവരിക്കുന്നത്. വിളവുകളുടെ ആദ്യഫലങ്ങളെക്കുറിച്ചും വിശുദ്ധ ജനം പാലിക്കേണ്ട ചട്ടങ്ങളും കല്പനകളും ന്യായപ്രമാണങ്ങളുമാണ് നിയമാവർത്തനത്തിൽ നാം വായിക്കുന്നത് [സംഖ്യ 24-25, നിയമാവർത്തന...

ദിവസം 71: ബാലാമിൻ്റെ പ്രവചനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 11.03.2025

ഇസ്രായേല്യരെ ശപിക്കാൻ ബാലാക് നിയോഗിച്ച ബാലാം കർത്താവിൻ്റെ നിർദേശമനുസരിച്ച് അവരെ അനുഗ്രഹിക്കുന്നു. വിവാഹജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങളും സാമൂഹ്യജീവിതത്തിൽ പാലിക്കേണ്ട വിവിധ നിയമങ്ങളും നിർദേശങ്ങളും ഇന്ന് നാം വായിക്കുന്നു. പാവപ്പെട്ടവൻ്റെ നിലവിളികൾക്കു നേരെ കണ്ണും കാതും അടക്കാതിരിക്കാനും അനാഥൻ്റെയും അഗതിയുടെയും വിധവയുടെയും പരദേശിയുടെയും നിലവിളികൾക്ക് കാരണം ആകാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ഡാനിയേൽ അ...

ദിവസം 70: ബാലാം മോവാബിലെത്തുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 10.03.2025

ഇസ്രായേല്യരെ ഭയന്ന് മോവാബിൻ്റെ രാജാവായ ബാലാക് മന്ത്രവാദിയായ ബാലാമിനെ സമീപിക്കുന്നതും ബാലാമിന് കഴുതയിലൂടെ കർത്താവ് വെളിപാട് നൽകുന്നതും നാം സംഖ്യ പുസ്തകത്തിൽ വായിക്കുന്നു. കർത്താവിൻ്റെ സംഘത്തിൽ പ്രവേശിക്കുന്നതിനും പാളയത്തിൻ്റെ വിശുദ്ധി കാത്തുസൂക്ഷിക്കാനുമുള്ള നിർദേശങ്ങളും വിവിധ നിയമങ്ങളും നിയമാവർത്തനപുസ്തകത്തിൽ നിന്നും വായിക്കുന്നു. നമ്മൾ ജീവിക്കുന്ന കാലത്ത് എത്രമാത്രം വിശുദ്ധി പാലിക്കാൻ നമ്മൾ ശ്രദ്...

ദിവസം 69: പിച്ചളസർപ്പം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 09.03.2025

മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടയിൽ മോശയ്ക്കും ദൈവത്തിനുമെതിരായി ഇസ്രായേൽജനം സംസാരിക്കുകയും മന്നായെ ദുഷിച്ചുപറയുകയും ചെയ്തപ്പോൾ കർത്താവ് അവരുടെ ഇടയിലേയ്ക്ക് ആഗ്നേയസർപ്പങ്ങളെ അയക്കുന്നതും ഏറെ ജനം സർപ്പദംശനമേറ്റു മരിക്കുന്നതും, കർത്താവിൻ്റെ അരുളപ്പാടനുസരിച്ച് മോശ പിച്ചളസർപ്പമുണ്ടാക്കി വടിമേൽ സ്ഥാപിക്കുന്നതും സംഖ്യാപുസ്തകത്തിൽ നാം വായിക്കുന്നു. സമൂഹത്തിൽ പാലിക്കേണ്ട വിവിധ നിയമങ്ങൾ നിയമാവർത്തനപുസ്തകത്ത...

ദിവസം 68: പാറയിൽ നിന്ന് ജലം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 08.03.2025

ഇസ്രായേൽ ജനം മരുഭൂമിയിൽ എത്തിയപ്പോൾ വെള്ളം കിട്ടാതെ മോശയുമായി തർക്കിച്ചു. കർത്താവ് കല്‌പിച്ചതുപോലെ പാറയിൽ നിന്ന് വെള്ളം പ്രവഹിച്ചു. എന്നാൽ ദൈവത്തിൻ്റെ വാക്കുകൾ കൃത്യമായി അനുസരിക്കാതെ പ്രവർത്തിച്ച മോശയ്ക്ക് വാഗ്ദത്തദേശത്തേക്ക് പ്രവേശിക്കാൻ അനുമതി കിട്ടിയില്ല. കുമ്പസാരം എന്ന കൂദാശയിലൂടെ പാപങ്ങളെല്ലാം ഏറ്റുപറഞ്ഞ് അവയ്ക്ക് മാപ്പ് സ്വീകരിക്കുന്നതിലൂടെ പിശാചിന് നമ്മുടെ മേലുള്ള എല്ലാ അവകാശവും ഇല്ലാതാവുന്...

ദിവസം 67: ദശാംശം ലേവ്യരുടെ അവകാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 07.03.2025

പുരോഹിതരുടെ ഓഹരിയും ലേവ്യരുടെ അവകാശവും സംബന്ധിച്ച കർത്താവിൻ്റെ നിർദേശങ്ങളാണ് സംഖ്യയുടെ പുസ്തകത്തിൽ നിന്ന് നാം വായിക്കുന്നത്. അഭയനഗരങ്ങളായി മൂന്ന് പട്ടണങ്ങൾ വേർതിരിക്കണമെന്നുള്ള കർത്താവിൻ്റെ നിർദേശവും, യുദ്ധത്തിന് പോകുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും നിയമാവർത്തനപുസ്തകത്തിൽ നിന്നും ശ്രവിക്കാം. ഭൗതികസമ്പത്തിൻ്റെ സമ്പാദനത്തേക്കാൾ ദൈവസമ്പാദത്തിലാണ് നാം തീക്ഷ്ണത കാണിക്കേണ്ടത് എന്ന് ഡാനിയേൽ...

ദിവസം 66: ഇസ്രായേല്യരുടെ ധിക്കാരത്തിന് ശിക്ഷ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 06.03.2025

കോറഹിനും കൂട്ടർക്കും സംഭവിച്ച ദുരന്തത്തിനുശേഷവും ഇസ്രായേല്യർ ധിക്കാരം തുടർന്ന് മോശയ്ക്കും അഹറോനും എതിരെ സംഘം ചേർന്ന് സമാഗമകൂടാരത്തിനു നേരെ തിരിയുമ്പോൾ കർത്താവിൻ്റെ മഹത്വം പ്രത്യക്ഷപ്പെടുന്നു. കുറ്റവിചാരണയെക്കുറിച്ചുള്ള ന്യായപ്രമാണങ്ങളും രാജാവിനെക്കുറിച്ചുള്ള നിർദേശങ്ങളും പുരോഹിതരുടെ ഓഹരി സംബന്ധിച്ചുള്ള വിവരങ്ങളും ഇന്ന് ശ്രവിക്കാം. [ സംഖ്യ 17, നിയമാവർത്തനം 17 -18, സങ്കീർത്തനങ്ങൾ 98 ] — BIY INDIA LI...

ദിവസം 65: കോറഹും കൂട്ടരും മോശയ്ക്കെതിരേ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 05.03.2025

സമാഗമകൂടാരത്തിലെ വിശുദ്ധ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ലേവി ഗോത്രത്തിലെ ചിലർ പുരോഹിത ശുശ്രൂഷയെ കുറിച്ച് കലഹിച്ചതിനാൽ ഭൂമി പിളർന്ന് അവർ ഇല്ലാതാവുന്നു. ദൈവം ഓരോരുത്തർക്കും തന്നിരിക്കുന്ന നിയോഗങ്ങൾ വിശ്വസ്തതയോടെ പൂർത്തീകരിക്കുന്നതിനുപകരം മറ്റുള്ളവർ ചെയ്യുന്ന ശുശ്രൂഷകളെ ആഗ്രഹിക്കുകയും അസൂയപ്പെടുകയും കലഹിക്കുകയും മാൽസര്യത്തിൽ ഏർപ്പെടുകയും ചെയ്യരുത് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [ സംഖ്യ 16, നിയ...

ദിവസം 64: കർത്താവിനുള്ള കാഴ്ചകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 04.03.2025

കർത്താവിനുള്ള കാഴ്ചകളെക്കുറിച്ചും തെറ്റിനുള്ള പരിഹാരത്തെക്കുറിച്ചുമാണ് സംഖ്യയുടെ പുസ്തകത്തിൽ വിവരിക്കുന്നത്. വിഗ്രഹാരാധനയ്ക്കെതിരേയുള്ള മുന്നറിയിപ്പും കർത്താവിൻ്റെ മക്കളും വിശുദ്ധജനവുമായ ഇസ്രായേല്യർ നൽകേണ്ട ദശാംശത്തെക്കുറിച്ചും, ഭക്ഷണയോഗ്യവും വർജ്യവുമായ മൃഗങ്ങളെക്കുറിച്ചും നിയമാവർത്തനത്തിൽ വിവരിക്കുന്നു. കൂടാതെ, ആരാധനാനിയമങ്ങളെപ്പറ്റിയും അച്ചൻ വിവരിക്കുന്നു. [ സംഖ്യ 15, നിയമാവർത്തനം 13 - 14, സങ്കീ...

ദിവസം 63: അവിശ്വാസത്തിനുള്ള പ്രതിഫലം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 03.03.2025

കാനാൻദേശത്തെക്കുറിച്ചുള്ള തെറ്റായ വാർത്ത വിശ്വസിച്ച് ഈജിപ്തിലേക്ക് മടങ്ങി പോകാൻ ഒരുങ്ങിയ ജനത്തിൻ്റെ വിശ്വാസത്തെ തട്ടിയുണർത്താൻ ജോഷ്വയും കാലെബും ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. ദൈവത്തിൻ്റെ വാക്കുകൾ ശ്രദ്ധിക്കാതെ മലമുകളിലേക്ക് കയറിയ ഇസ്രായേൽ ജനത്തെ അമലേക്ക്യർ ഓടിക്കുന്നു. അവിശ്വാസത്തിൻ്റെ വാക്കുകളെ സമ്പൂർണ്ണമായി ഒഴിവാക്കി വിശ്വാസത്തിൻ്റെ വാക്കുകൾ പറയാൻ ശ്രദ്ധിക്കുക എന്ന വിചിന്തനം ഡാനിയേൽ അച്ചൻ തരു...

ദിവസം 62: കാനാൻദേശം ഒറ്റുനോക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 02.03.2025

വാഗ്ദത്തനാടായ കാനാൻദേശത്തിൻ്റെ അതിർത്തിയോട് അടുക്കുമ്പോൾ പന്ത്രണ്ടു ഗോത്രങ്ങളിൽ നിന്ന് ഒരാൾ വീതം പന്ത്രണ്ടുപേരെ ദേശം ഒറ്റുനോക്കാനായി അയക്കുന്നു. തിരികെ എത്തിയവരിൽ പത്തുപേർ തെറ്റായ വാർത്ത ഇസ്രായേൽ ജനതയെ അറിയിക്കുന്നതുമൂലം ഇസ്രായേൽ ജനത ദൈവം ചെയ്ത കാര്യങ്ങളെല്ലാം മറന്നുകൊണ്ട് അവിശ്വാസത്തിലേക്ക് പോകുന്നു. ദൈവത്താൽ സ്ഥാപിതമായ അധികാരത്തെ ചോദ്യം ചെയ്യുന്നതും വെല്ലുവിളിക്കുന്നതും ദൈവത്തിനെതിരായ വെല്ലുവിളി...

ദിവസം 61: എഴുപതു നേതാക്കന്മാർ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 01.03.2025

ഇസ്രായേൽ ജനം പരാതിപ്പെടുന്നതും മോശയുടെ സഹായത്തിന് എഴുപതു നേതാക്കന്മാരെ തിരഞ്ഞെടുക്കുന്നതുമാണ് സംഖ്യ പുസ്തകത്തിൽ വിവരിക്കുന്നത്. ഉടമ്പടി ഫലകങ്ങൾ രണ്ടാമതുണ്ടാക്കി പേടകത്തിൽ നിക്ഷേപിക്കുന്നതും അഹറോൻ്റെ സ്ഥാനത്ത് ഏലെയാസറിനെ നിയമിക്കുന്നതും ദൈവം ഇസ്രായേലിൽ നിന്ന് ആവശ്യപ്പെടുന്നത് എന്താണെന്നുമാണ് നിയമാവർത്തനപുസ്തകത്തിൽ വിവരിക്കുന്നത്. [സംഖ്യ 11, നിയമാവർത്തനം 10, സങ്കീർത്തനങ്ങൾ 33] — BIY INDIA LINKS— 🔸O...

ദിവസം 60: സീനായിൽനിന്നു പാരാനിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil) 28.02.2025

സീനായ് മരുഭൂമിയിലെ രണ്ടുവർഷത്തിലധികം കാലത്തെ വാസത്തിനുശേഷം ഇസ്രായേൽ ജനത പാരാൻ മരുഭൂമിയിലേക്ക് യാത്രയാകുന്നു. കർത്താവിൻ്റെ സാന്നിധ്യം ഇസ്രായേല്യരോടുകൂടെയുണ്ടെങ്കിലും ദൈവത്തിൽ നിന്നകന്ന് പാപം ചെയ്ത സന്ദർഭങ്ങൾ മോശ ഇസ്രായേൽ ജനത്തെ ഓർമ്മിപ്പിക്കുന്ന പാഠഭാഗങ്ങൾ നിയമാവർത്തനാപുസ്തകത്തിൽ നാം വായിക്കുന്നു. നമുക്കുവേണ്ടി നിരന്തരം മാധ്യസ്ഥം വഹിക്കുന്ന യേശു എപ്പോഴും നമ്മോടൊപ്പമുണ്ടെന്ന തികഞ്ഞ വിശ്വാസം നാം പുലർ...

ദിവസം 59: ലേവ്യരുടെ സമർപ്പണം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 27.02.2025

പുരോഹിതഗണമായി ദൈവം തിരഞ്ഞെടുത്ത ലേവായരുടെ സമർപ്പണവും ഇസ്രായേല്യരുടെ രണ്ടാമത്തെ പെസഹായെക്കുറിച്ചും സംഖ്യയുടെ പുസ്തകത്തിൽ നാം വായിക്കുന്നു. ഇസ്രായേൽ ജനതയ്ക്കുണ്ടാകുന്ന ശിക്ഷണത്തെകുറിച്ചും പിതാക്കന്മാരോട് ശപഥം ചെയ്ത ഉടമ്പടിയെക്കുറിച്ചും നിയമാവർത്തനപുസ്തകത്തിൽ ഓർമിപ്പിക്കുന്നു. പെസഹാ കുഞ്ഞാടായ ക്രിസ്തുവിലൂടെ, പരിശുദ്ധ കുർബാനയിലൂടെ നാം ദൈവകുടുംബത്തിൻ്റെ ഭാഗമായി മാറുന്നതിനെക്കുറിച്ച് അച്ചൻ വിവരിക്കുന്നു...

ദിവസം 58: ആലയപ്രതിഷ്ഠയും കാഴ്ചസമർപ്പണവും - The Bible in a Year മലയാളം (with Fr. Daniel Poovannathil) 26.02.2025

കാളക്കുട്ടിയെ ആരാധിച്ചതിനുശേഷം ദൈവപക്ഷത്തേക്ക് മാറിനിൽക്കാതിരുന്ന ഗോത്രങ്ങളുടെ പൗരോഹിത്യം അവർക്ക് നഷ്ടപ്പെടുന്നു. ദൈവത്തിൻ്റെ സ്വന്തം ജനമായ ഇസ്രായേൽ മറ്റു വിജാതീയ ജനതകളുമായി ഇടകലരാതിരിക്കാൻ വേണ്ടി കാനാൻ ദേശത്തെ മറ്റ് ജനതകളെ ഇല്ലായ്മ ചെയ്യാൻ കർത്താവ് ആവശ്യപ്പെടുന്ന ഭാഗവും നിയമാവർത്തനപുസ്തകത്തിൽ നാം വായിക്കുന്നു. മാമ്മോദിസ സ്വീകരിച്ച് പുതിയ ഉടമ്പടിയുടെ ഭാഗമായ നമ്മൾ പാപത്തോട് സമരം നടത്താനുള്ള ആഹ്വാനം...

ദിവസം 57: ദൈവസ്നേഹത്തിൻ്റെ കല്പനകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 25.02.2025

അനുഗ്രഹം പ്രാപിക്കുവാനും നന്മയുളവാകുന്നതിനും കർത്താവ് കല്പിച്ച ചട്ടങ്ങളും കല്പനകളും പാലിച്ച് കർത്താവിനെ സ്‌നേഹിക്കേണ്ടത് എങ്ങനെയെന്ന് ഇന്നത്തെ വായനകളിൽ നിന്നും നാം ശ്രവിക്കുന്നു. ഓരോ കുടുംബത്തിലെയും മാതാപിതാക്കന്മാർ തങ്ങളുടെ മക്കൾക്ക് നൽകേണ്ട അനുഗ്രഹത്തെക്കുറിച്ച് അച്ചൻ വിവരിക്കുന്നു. [സംഖ്യ 6, നിയമാവർത്തനം 6, സങ്കീർത്തനങ്ങൾ 91] — BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr. DanielPoovan...

ദിവസം 56: പത്തു പ്രമാണങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 24.02.2025

കുടുംബത്തിലും സമൂഹത്തിലും മലിനത ഉണ്ടാകാതിരിക്കുവാനും കുടുംബജീവിതത്തിൽ അവിശ്വസ്തത ഉണ്ടായാൽ ചെയ്യേണ്ട പരിഹാരകർമ്മങ്ങളും അനുഭവിക്കേണ്ട ശിക്ഷകളും ഇന്ന് നമുക്ക് ശ്രവിക്കാം. ദൈവം നൽകിയ ചട്ടങ്ങളും ന്യായപ്രമാണങ്ങളും അനുവർത്തിക്കാൻ മോശ ജനങ്ങളോട് പറയുന്നു. രോഗത്തേയും വിശ്വാസത്തെയും കുറിച്ചുള്ള തെറ്റായ വ്യാഖ്യാനങ്ങളെക്കുറിച്ച് അച്ചൻ വിവരിക്കുന്നു. [ സംഖ്യ 5, നിയമാവർത്തനം 5 സങ്കീർത്തനങ്ങൾ 90] — BIY INDIA LINK...

ദിവസം 55: ലേവ്യ കുടുംബങ്ങളുടെ കടമകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 23.02.2025

സമാഗമ കൂടാരത്തിൽ ശുശ്രൂഷ ചെയ്യേണ്ട ലേവി കുടുംബങ്ങളെ ദൈവം തിരഞ്ഞെടുക്കുന്ന ഭാഗം സംഖ്യയുടെ പുസ്തകത്തിൽ നാം വായിക്കുമ്പോൾ വിഗ്രഹാരാധനയെ സംബന്ധിക്കുന്ന വളരെ ഗൗരവമായ മുന്നറിയിപ്പുകൾ നിയമാവർത്തന ഗ്രന്ഥത്തിലൂടെ ദൈവം നമുക്ക് തരുന്നു. ഓരോ സങ്കീർത്തനത്തിലും കർത്താവായ യേശുക്രിസ്തുവിനെ കാണാൻ കഴിയും എന്ന വിശദീകരണം ഡാനിയേൽ അച്ചൻ നമുക്ക് തരുന്നു. [സംഖ്യ 4, നിയമാവർത്തനം 4, സങ്കീർത്തനങ്ങൾ 88] — BIY INDIA LINKS— 🔸...

ദിവസം 54: ലേവായരുടെ കടമകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 22.02.2025

പുരോഹിത ശുശ്രൂഷയ്ക്കായി മാറ്റിനിർത്തപ്പെട്ട ലേവി ഗോത്രത്തിന് നൽകപ്പെടുന്ന കടമകൾ എന്തൊക്കെയാണെന്ന് അമ്പത്തിനാലാം ദിവസത്തിൽ നാം മനസ്സിലാക്കുന്നു. ഒപ്പം ദൈവസന്നിധിയിൽ നമ്മുടെ പ്രതിനിധികളായി നിൽക്കാൻ വിളി കിട്ടിയവരായ പുരോഹിതന്മാർക്ക് കൊടുക്കേണ്ട ബഹുമാനത്തെയും പ്രാർത്ഥനകളെയും കുറിച്ച് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.. [സംഖ്യ 3, നിയമാവർത്തനം 3, സങ്കീർത്തനങ്ങൾ 87] — BIY INDIA LINKS— 🔸BIY Malyalam main websi...

ദിവസം 53: പാളയമടിക്കേണ്ട ക്രമം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 21.02.2025

ഇസ്രായേല്യർ പാളയമടിക്കേണ്ട ക്രമവും അംഗസംഖ്യാ വിവരണവുമാണ് സംഖ്യയുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നത്. സെയിർ വഴി മൊവാബിലേക്കും തുടർന്ന് അമ്മോനിലേക്കുമുള്ള യാത്രയും തുടർന്ന് ഹെഷ്ബോൻ രാജ്യം കീഴടക്കുന്നതുമാണ് നിയമാവർത്തന പുസ്തകത്തിൽ നിന്നും വായിക്കുന്നത്. ദൈവം ഒരിക്കൽ നൽകിയ വാഗ്ദാനവും, ഉറപ്പും ഒരിക്കലും പിൻവലിക്കുകയില്ല എന്ന ഓർമ്മപ്പെടുത്തൽ ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [സംഖ്യ 2, നിയമാവർത്തനം 2...

ദിവസം 52: അംഗസംഖ്യാ വിവരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 20.02.2025

ഇസ്രായേല്യസമൂഹം മുഴുവൻ്റെയും അംഗസംഖ്യ വിവരണമാണ് സംഖ്യപുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തിൽ നാം വായിക്കുന്നത്. ഇസ്രായേൽ സമൂഹത്തിൽ നിന്ന് ന്യായാധിപന്മാരെ നിയമിക്കുന്നതും കാനാൻ ദേശം കൈവശമാക്കാൻ കർത്താവ് വചിച്ചപ്പോൾ ജനങ്ങൾ അവിശ്വസിച്ചതും അവിശ്വാസത്തിന് ശിക്ഷ ലഭിക്കുന്നതുമാണ് നിയമവാർത്തന പുസ്തകത്തിൽ വിവരിക്കുന്നത്. [സംഖ്യ 1, നിയമാവർത്തനം 1, സങ്കീർത്തനങ്ങൾ 84] — BIY INDIA LINKS— 🔸Twitter: https://x.com/Biy...

Listen to the The Bible in a Year - Malayalam podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.