Ascension
The Bible in a Year - Malayalam
If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning s...
Author
Ascension
Category
Podcast website
Latest episode
Dec 30, 2025
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
Intro to 'Desert Wanderings - മരുഭൂമിയിലെ അലച്ചിലുകൾ' | Fr. Daniel (with Fr. Wilson Thattaruthundil) 20.02.2025 32:25
Congratulations, you've completed the 'Egypt & Exodus' period and you've arrived at the 'Desert Wanderings'! Our very own Fr. Wilson from MCRC joins Fr. Daniel to provide us the context for the book of Numbers and the book of Deuteronomy. They discuss how this period is marked by Israel's rebellion against God as they wander in the desert for forty years striving to regain their narrative and...
ദിവസം 51: സമാഗമകൂടാരപ്രതിഷ്ഠ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 19.02.2025 29:01
പുറപ്പാട് പുസ്തകത്തിൻ്റെ അവസാനത്തെ അദ്ധ്യായങ്ങളിൽ, പുരോഹിത വസ്ത്രങ്ങൾ തയ്യാറാക്കുന്നതിൻ്റെ വിശദമായ വിവരണങ്ങളും സമാഗമകൂടാരത്തിൻ്റെ അവസാന മിനുക്കു പണികളും കൂടാരപ്രതിഷ്ഠയെപ്പറ്റിയുള്ള വിശദീകരണങ്ങളുമാണ് ഇന്ന് നാം വായിക്കുന്നത്. കർത്താവിന് നേർച്ചകളും കാണിക്കയും സമർപ്പിക്കുമ്പോഴും ദശാംശം കൊടുക്കുമ്പോഴും പാലിക്കേണ്ട മാനദണ്ഡങ്ങൾ ലേവ്യരുടെ പുസ്തകത്തിൽ നിന്നും നമുക്ക് ശ്രവിക്കാം. [പുറപ്പാട് 39-40, ലേവ്യർ 27...
ദിവസം 50: സമാഗമകൂടാരനിർമാണം വിശദാംശങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 18.02.2025 23:29
സമാഗമ കൂടാരനിർമാണത്തിലെ ഓരോ ഘട്ടങ്ങളും ഘടകങ്ങളും വിശദീകരിക്കുന്ന ഭാഗമാണ് പുറപ്പാട് പുസ്തകത്തിൽ നിന്നും ഇന്ന് നാം വായിക്കുന്നത്. സീനായ് മലയിൽ വെച്ച് മോശവഴിയായി ഇസ്രായേല്യർക്കു നൽകിയ ചട്ടങ്ങളും ന്യായപ്രമാണങ്ങളും, നിയമങ്ങളും ലേവ്യരുടെ പുസ്തകത്തിൽ നിന്നും വായിക്കുന്നു. [പുറപ്പാട് 37-38 ലേവ്യർ 26 സങ്കീർത്തനങ്ങൾ 82] — BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸 : https://www.biyindia....
ദിവസം 49: വിശുദ്ധകൂടാരത്തിൻ്റെ നിർമാണം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 17.02.2025 28:12
വിശുദ്ധ കൂടാരത്തിൻ്റെ നിർമാണത്തിനും ശുശ്രൂഷകൾക്കുമായി ഇസ്രായേൽ ജനങ്ങൾ കാണിക്ക സമർപ്പിക്കുന്നതും നിർമ്മാണ പ്രവർത്തനങ്ങളുമാണ് നാല്പത്തൊമ്പതാം ദിവസം നാം വായിക്കുന്നത്. സാബത്തു ആചരണത്തിൻ്റെ ആവശ്യകത കർത്താവ് എടുത്തു പറയുന്നു. അൻപതാമാണ്ട് ജൂബിലി വർഷമായി ആചരിക്കണമെന്നുള്ള നിർദേശങ്ങളും ലേവ്യരുടെ പുസ്തകത്തിൽ നിന്ന് നമുക്ക് ശ്രവിക്കാം. [പുറപ്പാട് 35-36 ലേവ്യർ 25 സങ്കീർത്തനങ്ങൾ 81] — BIY INDIA LINKS— 🔸BIY I...
ദിവസം 48: ഉടമ്പടിപത്രിക വീണ്ടും നൽകുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 16.02.2025 21:54
ഉടമ്പടിയുടെ പ്രമാണങ്ങളായ പത്തു കല്പനകൾ കർത്താവ് വീണ്ടും മോശയ്ക്കു നൽകുന്നു. ഇസ്രായേൽ ജനതയുടെ പ്രതിനിധിയായി നിന്നുകൊണ്ട് മോശ കർത്താവിനോടു മുഖാമുഖം സംസാരിക്കുകയും ആത്മബന്ധം പുലർത്തുകയും ചെയ്യുന്നു. വാഗ്ദത്തനാട്ടിൽ എത്തുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളും മുന്നറിയിപ്പുകളും കർത്താവ് നൽകുന്നു. മോശ ജനത്തിന് വേണ്ടി കർത്താവിൻ്റെ മുമ്പിൽ മധ്യസ്ഥം വഹിക്കുന്നതിനെപ്പറ്റിയും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്ക...
ദിവസം 47: കാളകുട്ടിയെ ആരാധിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 15.02.2025 22:27
സീനായ് മലയിലേക്ക് കയറിച്ചെന്ന മോശയെ കാണാതായപ്പോൾ ഇസ്രായേൽ ജനം സ്വർണ്ണം കൊണ്ട് കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചു. വിഗ്രഹാരാധനയിലൂടെ നാം ദൈവപുത്രസ്ഥാനം നഷ്ടപ്പെടുത്തുകയാണ് എന്ന ഓർമ്മപ്പെടുത്തൽ ഡാനിയേൽ അച്ചൻ വിവരിച്ചുതരുന്നു. ദൈവത്തിൻ്റെ തിരുനാളുകൾ എങ്ങനെ ആഘോഷിക്കണമെന്ന് ലേവ്യരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. [പുറപ്പാട് 32 ലേവ്യർ 23 സങ്കീർത്തനങ്ങൾ 79] — BIY INDIA LINKS— 🔸BIY Malyalam main website:...
ദിവസം 46: ധൂപന ബലിപീഠം സംബന്ധിച്ച് - The Bible in a Year മലയാളം (with Fr. Daniel Poovannathil) 14.02.2025 21:47
അനുദിനബലികൾ സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ തുടരുന്നു. ധൂപനബലിപീഠത്തെക്കുറിച്ചും പാപപരിഹാരത്തെക്കുറിച്ചും സാബത്താചരണത്തെക്കുറിച്ചും പുറപ്പാട് പുസ്തകത്തിലും വിശുദ്ധിയെക്കുറിച്ച് ലേവ്യരുടെ പുസ്തകത്തിലും വിവരിക്കുന്ന ഭാഗങ്ങൾ ഇന്ന് നമുക്ക് ശ്രവിക്കാം. [പുറപ്പാട് 30-31 ലേവ്യർ 22 സങ്കീർത്തനങ്ങൾ 115] — BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr. DanielPoovannathil #ഡാനിയേൽഅച്ചൻ...
ദിവസം 45: പുരോഹിത അഭിഷേകക്രമങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 13.02.2025 21:51
നാല്പത്തിയഞ്ചാമത്തെ ദിവസം നാം വായിക്കുന്നത്, പുരോഹിതരുടെ അഭിഷേക കർമ്മങ്ങളെയും അനുദിനബലികളെയും സംബന്ധിച്ചുള്ള വിശദമായ മാർഗ്ഗരേഖകളും സൂക്ഷ്‌മമായ നിർദേശങ്ങളും കർത്താവ് മോശയ്ക്കു നൽകുന്ന പാഠഭാഗമാണ്. പുരോഹിതർ മലിനരാകാതെ നിലനിൽക്കാനുമുള്ള നിർദേശങ്ങളും അഹറോൻ്റെ തലമുറകൾ പാലിക്കേണ്ട ശുദ്ധിയെപ്പറ്റിയും ഇന്ന് വായിച്ചു കേൾക്കാം. [പുറപ്പാട് 29 ലേവ്യർ 21 സങ്കീർത്തനങ്ങൾ 119:121-176] — BIY INDIA LINKS— 🔸Instagra...
ദിവസം 44: ബലിപീഠ നിർമാണം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 13.02.2025 27:55
കർത്താവായ ദൈവം ഇസ്രായേൽ ജനത്തോട് തൻ്റെ ആലയത്തിലെ ബലിപീഠം എങ്ങനെ പണിയണം എന്നുള്ള നിർദ്ദേശങ്ങൾ കൊടുക്കുന്നു. ഒപ്പം, പുരോഹിത വസ്ത്രങ്ങളെ കുറിച്ചുള്ള വിശദമായ വിശദീകരണങ്ങൾ നമ്മൾ വായിക്കുന്നു. പുരോഹിത വസ്ത്രങ്ങൾ പുരോഹിതൻ്റെ മഹത്വത്തെക്കാൾ ദൈവത്തിൻ്റെ വലിപ്പത്തെയും മഹത്വത്തെയുമാണ് സൂചിപ്പിക്കുന്നത് എന്ന വിചിന്തനം ഡാനിയേൽ അച്ചൻ നാല്പത്തി നാലാമത്തെ ദിവസത്തിൽ വിവരിക്കുന്നു. [പുറപ്പാട് 27-28 ലേവ്യർ 20 സങ്കീർ...
ദിവസം 43: ആരാധനാലയനിർമ്മാണ നിർദേശങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 11.02.2025 29:48
ദൈവമായ കർത്താവിനെ ആരാധിക്കാനുള്ള ആലയനിർമാണക്രമങ്ങളും വിശദമായ നിർദേശങ്ങളും ഉപയോഗിക്കേണ്ട വസ്‌തുവകകളുടെ സൂക്ഷ്മവിവരണങ്ങളുമാണ് നാല്പത്തിമൂന്നാം ദിവസം പുറപ്പാട് പുസ്തകത്തിൽ നിന്നും നാം വായിക്കുന്നത്. ഇസ്രായേല്യർ പരിശുദ്ധരായിരിക്കുവാൻ ആഹ്വാനം ചെയ്യുന്ന കർത്താവ്, സമൂഹത്തിൽ പാലിക്കേണ്ട പെരുമാറ്റരീതികളും സത്കൃത്യങ്ങളും ചട്ടങ്ങളും ന്യായപ്രമാണങ്ങളും മോശവഴിയായി പകർന്നുകൊടുക്കുന്ന ലേവ്യരുടെ പുസ്തകത്തിൽ നിന്നു...
ദിവസം 42: സീനായ് ഉടമ്പടി ഉറപ്പിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 10.02.2025 26:43
ഇസ്രായേൽ ജനതയുമായി കർത്താവ് സ്ഥാപിക്കുന്ന സീനായ് ഉടമ്പടി വ്യവസ്ഥകൾ ജനം വായിച്ചുകേട്ട് അവയെല്ലാം അനുസരിച്ചുകൊള്ളാമെന്നു സമ്മതിക്കുന്ന വചനഭാഗം ഇന്ന് നാം ശ്രവിക്കുന്നു. ഇസ്രായേല്യർക്ക് ലൈംഗിക ധാർമികത പകർന്നുകൊടുക്കുന്ന വചനഭാഗം ലേവ്യരുടെ പുസ്തകത്തിൽ നിന്നും നാം വായിക്കുന്നു. [പുറപ്പാട് 24 ലേവ്യർ 17-18 സങ്കീർത്തനങ്ങൾ 78] — BIY INDIA LINKS— 🔸🔸Official Bible in a Year 🔸 Reading Plan 🔸 : https://www.b...
ദിവസം 41: സാബത്തും ഉത്സവങ്ങളും -ഉപദേശങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 09.02.2025 20:42
വാഗ്ദത്തദേശത്തു പാലിക്കേണ്ട ധാർമ്മിക വിഷയങ്ങൾ സംബന്ധിച്ചും സാബത്തു സംബന്ധിച്ചും വ്യവസ്ഥിതമായ മഹോത്സവങ്ങൾ സംബന്ധിച്ചുമുള്ള സാരോപദേശങ്ങളും നിർദേശങ്ങളും ഇസ്രായേൽ ജനത്തിന് പകർന്നു കൊടുക്കുന്ന പാഠഭാഗം നാല്പത്തിയൊന്നാം ദിവസം നാം വായിച്ചുകേൾക്കുന്നു. പാപപരിഹാരദിനം ആചരിക്കേണ്ട വിധവും രീതികളും ലേവ്യരുടെ പുസ്തകത്തിൽ വിശദീകരിക്കുന്നതും നമുക്ക് ശ്രവിക്കാം. [പുറപ്പാട് 23 ലേവ്യർ 16 സങ്കീർത്തനങ്ങൾ 77] — BIY INDI...
ദിവസം 40: നഷ്ടപരിഹാരം, ധാർമിക വിഷയങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 08.02.2025 15:40
നാല്പതാം ദിവസം നാം വായിക്കുന്നത്, നഷ്ടപരിഹാരങ്ങളെക്കുറിച്ചും, ധാർമിക വിഷയങ്ങൾ സംബന്ധിച്ചുമുള്ള പുറപ്പാട് പുസ്തകത്തിലെ പാഠഭാഗങ്ങളാണ്. ശരീരസ്രവങ്ങൾ മൂലമുള്ള മലിനതയെക്കുറിച്ചും പരിഹാരമാർഗങ്ങളും ലേവ്യരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. ശരീരശുദ്ധി കാത്തു സൂക്ഷിക്കേണ്ടതിൻ്റെ ആവശ്യകത ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [പുറപ്പാട് 22, ലേവ്യർ 15 സങ്കീർത്തനങ്ങൾ 76] — BIY INDIA ON — 🔸 Instagram: https://www.inst...
ദിവസം 39: ന്യായപ്രമാണങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 07.02.2025 23:23
ഇസ്രായേല്യർക്കുള്ള ദൈവപ്രമാണങ്ങൾ കൈമാറിയതിനുശേഷം, അടിമകളെയും മൃഗങ്ങളെയും സംബന്ധിച്ചു പാലിക്കേണ്ട ന്യായപ്രമാണങ്ങളും, വാഗ്ദത്തനാട്ടിലെത്തുമ്പോൾ അവരുടെ സാമൂഹ്യജീവിതത്തിന് ഉപകരിക്കുന്ന മാർഗ്ഗരേഖകളും നിർദേശങ്ങളും മുപ്പത്തിയൊമ്പതാം ദിവസം നാം വായിക്കുന്നു. ലേവ്യരുടെ പുസ്തകത്തിൽ നിന്ന് കുഷ്ഠരോഗത്തിൽ നിന്നുള്ള ശരീരശുദ്ധിയും ഭവനശുദ്ധിയും സംബന്ധിച്ച നിയമങ്ങളും നാം വായിക്കുന്നു. [പുറപ്പാട് 21, ലേവ്യർ 14, സങ്ക...
ദിവസം 38: സീനായ് ഉടമ്പടിയും ദൈവപ്രമാണങ്ങളും - The Bible in a Year മലയാളം (with Fr. Daniel Poovannathil) 06.02.2025 26:27
സീനായ് മലയുടെ അടിവാരത്തിൽ വെച്ച് ഇസ്രായേൽ ജനവുമായി ഒരു ഉടമ്പടിയിലേർപ്പെടാൻ ദൈവം ആഗ്രഹിക്കുന്നതും ജനത്തിൻ്റെ സമ്മതം മോശ ദൈവത്തെ അറിയിക്കുന്നതും തുടർന്ന് ദൈവപ്രമാണങ്ങൾ പ്രഖ്യാപിക്കുന്നതും പുറപ്പാട് പുസ്തകത്തിൽ നാം വായിക്കുന്നു. ത്വക് രോഗങ്ങളെപ്പറ്റിയും അവയുടെ ലക്ഷണങ്ങളും വസ്ത്രശുദ്ധിയും വിശദീകരിക്കുന്ന പാഠഭാഗവും ലേവ്യരുടെ പുസ്തകത്തിൽ നിന്നും നമുക്ക് ശ്രവിക്കാം. [പുറപ്പാട് 19-20, ലേവ്യർ 13, സങ്കീർത്ത...
ദിവസം 37: ജെത്രോയുടെ ഉപദേശം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 05.02.2025 19:12
ഇസ്രായേല്യ സമൂഹത്തിൻ്റെ യാത്രയ്ക്കിടയിൽ ജനത്തിന് ദാഹിച്ചപ്പോൾ പാറയിൽ നിന്ന് ജലം പുറപ്പെടുവിച്ച് അവർക്കു കുടിക്കാൻ കൊടുക്കുന്നതും അമലേക്യരുമായി യുദ്ധവും ചെയ്‌തപ്പോൾ കർത്താവിൻ്റെ കരം പ്രവർത്തിച്ചതും നാം മുപ്പത്തിയേഴാം ദിവസം വായിക്കുന്നു. ഒപ്പം മോശയുടെ ഭാരിച്ച ഉത്തരവാദിത്തം ലഘൂകരിക്കാൻ ജെത്രോ നൽകിയ ഉപദേശം മോശ പ്രാവർത്തികമാക്കുന്നതും നമുക്ക് ശ്രവിക്കാം. [പുറപ്പാട് 17-18, ലേവ്യർ 12, സങ്കീർത്തനങ്ങൾ 73]...
ദിവസം 36: മന്നാ വർഷിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 04.02.2025 24:38
കർത്താവിൻ്റെ മഹാഭുജത്തിൻ്റെ ശക്തിയാൽ ചെങ്കടൽ കടന്ന മോശയും ഇസ്രായേല്യരും ആലപിക്കുന്ന ഗാനവും മിരിയാമിൻ്റെ കീർത്തനവും, മാറായിലെ കയ്പുജലം മധുരമുള്ളതാകുന്നതും മന്നായും കാടപ്പക്ഷിയും വർഷിച്ച് ഇസ്രായേല്യരുടെ പരാതി പരിഹരിക്കുന്നതും നാം മുപ്പത്തിയാറാം ദിവസം ശ്രവിക്കുന്നു. ഭൂമിയിലെ സകല ജീവികളിലും നിന്ന് ഭക്ഷിക്കാവുന്നവയും വർജിക്കേണ്ടവയും ലേവ്യരുടെ പുസ്തകത്തിൽ നിന്ന് നാം വായിക്കുന്നു. [പുറപ്പാട് 15-16, ലേവ്യ...
ദിവസം 35: ചെങ്കടൽ കടക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 03.02.2025 19:34
ഇസ്രായേല്യരെ ഫറവോ വിട്ടയച്ചപ്പോൾ ചെങ്കടൽത്തീരത്തു ഫറവോയുടെ സൈന്യം ഇസ്രായേല്യരെ പിന്തുടർന്നെത്തുന്നു. കർത്താവിൻ്റെ കരബലത്താൽ ചെങ്കടൽ വിഭജിച്ചു ഇസ്രായേല്യരെ കടൽ കടത്തുന്നു; ഈജിപ്തു സൈന്യം മുഴുവനെയും കടൽ മൂടിക്കളയുന്നു. കർത്താവ് കല്പിച്ചതിനു വിരുദ്ധമായി ബലിപീഠത്തെ സമീപിച്ച അഹറോൻ്റെ പുത്രന്മാരെ അഗ്നി വിഴുങ്ങുന്നു. ദൈവാരാധന നടത്തേണ്ടത് ദൈവം ആഗ്രഹിക്കുന്ന വിധത്തിലാകണം എന്ന തത്വം ഡാനിയേൽ അച്ചനിൽ നിന്നും...
ദിവസം 34: പെസഹാ ആചരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 02.02.2025 19:32
കർത്താവ് ഈജിപ്തിൽ വച്ച് മോശയോടും അഹറോനോടും അരുളിചെയ്തതനുസരിച്ചു ഇസ്രായേൽ ജനത പെസഹാ ആചരിച്ചു. അന്നേദിവസം ഈജിപ്തു നാട്ടിലെ ഓരോ ആദ്യജാതനെയും കർത്താവ് അർദ്ധരാത്രിയിൽ സംഹരിച്ചതിനെത്തുടർന്ന് ഫറവോ ഇസ്രായേല്യരെ വിട്ടയക്കുന്നു. നാനൂറ്റിമുപ്പതുവർഷത്തെ വാസത്തിനു ശേഷം ഇസ്രായേൽ ജനത ഈജിപ്തിൽ നിന്നും വാഗ്ദത്തദേശത്തേക്കുള്ള പലായനം തുടങ്ങുന്നു. [പുറപ്പാട് 12, ലേവ്യർ 9, സങ്കീർത്തനങ്ങൾ 114] — BIY INDIA ON — 🔸 Insta...
ദിവസം 33: കടിഞ്ഞൂൽ സംഹാരം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 01.02.2025 20:48
തുടർച്ചയായ ഒൻപതു മഹാമാരികളാൽ പ്രഹരിക്കപ്പെട്ടിട്ടും ഇസ്രയേല്യരെ വിട്ടയയ്ക്കാതെ ഹൃദയം കഠിനമാക്കി ഫറവോ തുടരുമ്പോൾ പത്താമത്തെ വ്യാധിയിൽ ഫറവോ ജനങ്ങളെ ഒന്നാകെ വിട്ടയയ്ക്കും എന്ന് കർത്താവ് മോശയോട് അരുൾചെയ്യുന്നു. അതനുസരിച്ചു യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്താനും ഇസ്രായേല്യർക്ക് നിർദേശം നൽകുന്നു. അഹറോനെയും പുത്രന്മാരെയും പുരോഹിതാഭിഷേകം ചെയ്യുന്ന ഭാഗവും ലേവ്യരുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്ന...
ദിവസം 32: ഈജിപ്തിൽ ബാധകൾ തുടരുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 31.01.2025 18:15
ഇസ്രായേൽ ജനത്തെ വിട്ടയക്കാൻ ഫറവോ വീണ്ടും തയ്യാറാകാത്തതിനാൽ ബാധകൾ അയച്ചുകൊണ്ട് ഈജിപ്തിൽ കർത്താവ് അടയാളങ്ങളും അദ്‌ഭുതങ്ങളും വർധിപ്പിക്കുന്നു. ഏഴാം ബാധയായ കല്‌മഴ അവസാനിപ്പിച്ചാൽ ജനത്തെ വിട്ടയയ്ക്കാം എന്ന് ഫറവോ പറഞ്ഞെങ്കിലും ഫറവോയുടെ ഹൃദയം വീണ്ടും കഠിനമായി. ദൈവാരാധനയുടെ നിർദ്ദേശങ്ങളും അനുഷ്ഠാനവിധികളും ലേവ്യരുടെ പുസ്തകത്തിൽ നിന്നും നമുക്ക് ശ്രവിക്കാം. [പുറപ്പാട് 9, ലേവ്യർ 7, സങ്കീർത്തനങ്ങൾ 49] — BIY IN...
ദിവസം 31: ദൈവകരം ഈജിപ്തിനുമേൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 30.01.2025 16:12
ഇസ്രായേൽ ജനത്തെ വിട്ടയക്കാനുള്ള മോശയുടെ അഭ്യർത്ഥന അവഗണിക്കുന്ന ഫറവോയ്‌ക്കെതിരെ കർത്താവിൻ്റെ കരം പ്രവർത്തിക്കുന്നു. അദ്‌ഭുതങ്ങളും അടയാളങ്ങളും വർദ്ധിപ്പിച്ച് ഈജിപ്ത്ജനതയുടെ ജീവിതം ദുസ്സഹമാക്കുന്നു.വടി സർപ്പമായി മാറുന്നതും നൈൽ നദിജലം രക്തമായിമാറുന്നതും, തവളകൾ, പേൻ, ഈച്ച ഇവയുടെ ബാധകൾ കണ്ടിട്ടും ഫറവോയുടെ മനസ്സ് മാറുന്നില്ല, അവൻ്റെ ഹൃദയം കഠിനമായി തുടരുന്നു. ഈ മഹാമാരികളുടെ പിന്നിലുള്ള സാഹചര്യവും ചരിത്രവു...
ദിവസം 30: മോശ വീണ്ടും ഫറവോയുടെ മുമ്പിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 29.01.2025 21:12
ഫറവോയുടെ പ്രതികൂല നിലപാട് മനസ്സിലാക്കിയ മോശയെ കർത്താവ് വീണ്ടും ഫറവോയുടെ പക്കലേയ്ക്കയക്കുന്നു. കർത്താവിൻ്റെ ശക്തമായ കരം ഈജിപ്‌തിനുമേൽ പതിക്കുന്നു. അടയാളങ്ങളും അത്ഭുതങ്ങളും വർധിപ്പിക്കുന്നു. ലേവ്യരുടെ വംശാവലിചരിത്രവും മുപ്പതാം ദിവസം ഡാനിയേൽ അച്ഛനിൽ നിന്ന് ശ്രവിക്കാം. പുറപ്പാട് 6-7, ലേവ്യർ 5, സങ്കീർത്തനങ്ങൾ 47 — BIY INDIA ON — 🔸 BIY Malyalam main website: https://www.biyindia.com/ Fr. DanielPoovanna...
ദിവസം 29: മോശ ഈജിപ്തിലേക്ക് മടങ്ങുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 28.01.2025 24:37
മോശയും കർത്താവുമായുള്ള സംഭാഷണം തുടരുന്നു. മോശയുടെ സംശയങ്ങൾക്ക് കർത്താവു ആധികാരികമായി മറുപടി പറയുന്നതോടൊപ്പം സഹോദരൻ അഹറോനെയും മോശയ്ക്കു സഹായമായി നിയമിക്കുന്നു. കർത്താവിൻ്റെ അരുളപ്പാടനുസരിച്ച് മോശ ഈജിപ്തിലേക്ക് മടങ്ങി അഹറോനോടൊപ്പം ഇസ്രായേലിലെ ശ്രേഷ്ഠന്മാരെ. കാണുന്നു. കർത്താവു മോശയോടുപറഞ്ഞ വചനങ്ങൾ പ്രഖ്യാപിക്കുകയും അടയാളങ്ങൾ കാണിക്കുകയും ചെയ്തപ്പോൾ ജനം വിശ്വസിക്കുന്നു. പുറപ്പാട് 4-5, ലേവ്യർ 4, സങ്കീർ...
ദിവസം 28: ദൈവം മോശയെ വിളിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 27.01.2025 17:57
ഈജിപ്‌തിലെ അടിമത്തം മൂലം കഷ്ടപ്പെടുന്ന ഇസ്രായേല്യരുടെ നിലവിളി ശ്രവിച്ച ദൈവം അവരെ വിമോചിപ്പിക്കാനുള്ള ദൗത്യം മോശയെ ഏല്പിക്കുന്നു. ദൈവം മോശയോടുകൂടെ ഉണ്ടായിരിക്കും എന്ന് ഉറപ്പുനൽകുന്നു. കർത്താവിന് ബലിയർപ്പിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളും ഇസ്രായേൽ ജനത്തിനും തലമുറകൾക്കുമായി നിർദ്ദേശിക്കുന്നതും ഇരുപത്തിയെട്ടാം ദിവസം നമുക്ക് ശ്രവിക്കാം. പുറപ്പാട് 3, ലേവ്യർ 3-4, സങ്കീർത്തനങ്ങൾ 45 — BIY INDIA — 🔸Sub...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.