Ascension

The Bible in a Year - Malayalam

Religion EN ↓ 382 episodes

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning s...

Author

Ascension

Category

Religion

Podcast website

biymalayalam.fireside.fm

Latest episode

Dec 30, 2025

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

ദിവസം 99: ദൈവത്തിൻ്റെ കുഞ്ഞാട് - The Bible in a Year മലയാളം (with Fr. Daniel Poovannathil) 08.04.2025

ഇതാ, ലോകത്തിൻ്റെ പാപം നീക്കിക്കളയുന്ന ദൈവത്തിൻ്റെ കുഞ്ഞാട്'. വി. യോഹന്നാൻ്റെ സുവിശേഷത്തിലെ ആദ്യ മൂന്ന് അദ്ധ്യായങ്ങളിൽ യേശുവിൻ്റെ പരസ്യജീവിതത്തിൻ്റെ തുടക്കത്തിലെ പ്രധാനസംഭവങ്ങളായ സ്നാപകയോഹന്നാനുമായി കണ്ടുമുട്ടുന്നതും, ആദ്യ ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതും കാനായിലെ വിവാഹവിരുന്നിലെ ആദ്യത്തെ അദ്‌ഭുതവും ദേവാലയശുദ്ധീകരണവും നിക്കോദേമോസുമായുള്ള സംഭാഷണവും നാം ഇന്ന് വായിക്കുന്നു. [യോഹന്നാൻ 1-3, സുഭാഷിതങ്ങൾ 5...

Intro to 'Messianic Checkpoint 1- മിശിഹായിലേക്കുള്ള പരിശോധനാ മുനമ്പ്' | Fr. Daniel with Fr. Wilson 08.04.2025

നിങ്ങൾ മിശിഹായിലേക്കുള്ള ആദ്യത്തെ പരിശോധനാ മുനമ്പിൽ എത്തിയിരിക്കുന്നു! ഫാ. വിൽസൺ, ഫാ. ഡാനിയേലിനൊപ്പം ചേർന്ന് യോഹന്നാൻ്റെ സുവിശേഷം അവതരിപ്പിക്കുന്നു. ഈ സുവിശേഷത്തിൻ്റെ ഘടനയെക്കുറിച്ചും മറ്റ് മൂന്ന് സുവിശേഷങ്ങളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതെന്താണെന്നും അവർ ചർച്ച ചെയ്യുന്നു. യോഹന്നാൻ്റെ സുവിശേഷം യേശുവിൻ്റെ ജീവിതത്തിലെ സംഭവങ്ങൾ വിവരിക്കുക മാത്രമല്ല, അതിലുപരി അവൻ്റെ ദിവ്യത്വം നമുക്ക് വെളിപ്പെടുത്ത...

ദിവസം 98: രാജാവിനുവേണ്ടി മുറവിളി - The Bible in a Year മലയാളം (with Fr. Daniel Poovannathil) 07.04.2025

ഫിലിസ്ത്യരുടെ ദേശത്ത് വാഗ്ദാനപേടകം എത്തിച്ചേർന്നതിനുശേഷം അവിടെ അനർഥങ്ങൾ പെരുകുന്നതും അവർ പ്രായശ്ചിത്ത പ്രവർത്തികളോട് കൂടി വാഗ്ദാന പേടകത്തെ തിരികെ അയക്കുന്നതും, മറ്റു ജനതകൾക്കുള്ളതുപോലെ തങ്ങൾക്കും ഒരു രാജാവിനെ നിയമിച്ചു തരണമെന്ന് ഇസ്രായേൽജനം സാമുവലിനോട് ആവശ്യപ്പെടുന്നതും ഇന്ന് നാം വായിക്കുന്നു. ഇസ്രായേലിൽ രാജപരമ്പരയുടെ ചരിത്രം ആരംഭിക്കുന്നതുവഴി നിത്യനായ രാജാവായ യേശുവിനെ തേടിയുള്ള നമ്മുടെ യാത്ര ഒരു...

ദിവസം 97: സാമുവൽ കർത്താവിൻ്റെ പ്രവാചകൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 06.04.2025

ദൈവസാന്നിധ്യത്തിൽ വളർന്നു വന്ന സാമുവൽ കർത്താവിൻ്റെ പ്രവാചകനാകുന്നു. ഇസ്രായേൽ ജനത ഫിലിസ്ത്യക്കാരുമായി യുദ്ധം ചെയ്ത് പരാജയപ്പെടുന്നതും ഉടമ്പടിപേടകം ഫിലിസ്ത്യാക്കാർ പിടിച്ചെടുത്തുകൊണ്ടുപോയി അവരുടെ നഗരങ്ങളിൽ എത്തിക്കുന്നതും തുടർന്ന് കർത്താവിൻ്റെ കരത്താൽ പ്രഹരിക്കപ്പെടുന്നതും ഇന്ന് നാം വായിക്കുന്നു. മഹത്വം ഞങ്ങളെ വിട്ടുപോയി എന്ന് ഒരിക്കലും പറയാനോ അറിയാനോ ഇടയാവരുതെ എന്നു പ്രാർത്ഥിക്കേണ്ടതിൻ്റെ പ്രാധാന്യ...

ദിവസം 96: സാമുവലിൻ്റെ ജനനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 05.04.2025

മക്കളില്ലാത്ത ഹന്നാ തൻ്റെ ദുഃഖങ്ങളെ പ്രാർത്ഥനകളാക്കി മാറ്റുന്നതും ദൈവത്തിൻ്റെ അനുഗ്രഹമായി, അവസാനത്തെ ന്യായാധിപനായി എണ്ണപ്പെടാവുന്ന സാമുവലിൻ്റെ ജനനവും, കർത്തൃസന്നിധിയിലെ സമർപ്പണവും ഇന്ന് നാം വായിക്കുന്നു ദൈവരാജ്യത്തിൻ്റെ പദ്ധതികളെ മുന്നോട്ടു കൊണ്ടുപോകാൻ സ്വയം സമർപ്പിക്കുന്ന ഓരോ സ്ത്രീയ്ക്കും ദൈവരാജ്യത്തിൻ്റെ ശുശ്രൂഷാപദ്ധതിയിൽ മഹത്തായ ഒരു സ്ഥാനമുണ്ട് എന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [1 സാമുവൽ 1...

ദിവസം 95: ബെഞ്ചമിനെ ശിക്ഷിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 04.04.2025

ദൈവത്തിന് മാത്രമായി തെരഞ്ഞെടുക്കപ്പെട്ട ഗോത്രത്തിലെ ഒരു പുരോഹിതൻ മറ്റൊരു ഗോത്രത്തിൽനിന്നും വിവാഹം കഴിക്കുന്നതും ആ സ്ത്രീയ്ക്ക് ഗിബെയായിൽ വച്ച് അനുഭവിക്കേണ്ടി വന്നതും, പിന്നീട് ഇസ്രായേൽ തൻ്റെ സഹോദരർക്കെതിരെ യുദ്ധത്തിൽ ഏർപ്പെടുന്നതും നമ്മൾ വായിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടവർ അവിശ്വസ്തത കാണിക്കുമ്പോഴും ദൈവത്തിൻ്റെ വഴികളിൽ നിന്ന് മാറിപോകുമ്പോഴും ദൈവത്തിൻ്റെ പദ്ധതികൾ തുടർന്നുകൊണ്ടേയിരിക്കും എന്ന് ഡാനിയ...

ദിവസം 94: സാംസൻ്റെ അന്ത്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 03.04.2025

സാംസൺ തൻ്റെ ശക്തിയുടെ രഹസ്യം ദെലീലായോട് വെളിപ്പെടുത്തുന്നതും അത് സാംസൻ്റെ അന്ത്യത്തിലേക്കു നയിക്കുന്നതും, പിന്നീട് മിക്കാ വഴിയായി ദാൻ ഗോത്രം വിഗ്രഹാരാധനയിലേക്കു തിരിയുന്നതും ഇന്ന് നാം വായിക്കുന്നു. പാപസാഹചര്യങ്ങളിൽപ്പെട്ടുഴലുമ്പോൾ കർത്താവേ എന്നെ രക്ഷിക്കണമേ എന്നുപറഞ്ഞ് കൈനീട്ടി കരയാനും, ഈശോ കൈപിടിച്ചുയർത്തുന്ന അനുഭവങ്ങൾ ഉണ്ടാകാൻ എപ്പോഴും ദൈവത്തിൻ്റെ കരം മുറുകെ പിടിക്കണമെന്നും അവിടത്തെ മുഖത്തേക്ക്...

ദിവസം 93: ന്യായാധിപനായി സാംസൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 02.04.2025

സാംസൻ്റെ ജനനവും ജീവിതത്തിൻ്റെ തുടക്കവും ന്യായാധിപന്മാരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. ഒരാളുടെയും വീഴ്ച ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ല എന്നും അത് ചെറിയ ചെറിയ കാര്യങ്ങളിലുള്ള അശ്രദ്ധകൊണ്ട് ഒടുവിൽ വലിയൊരു പതനത്തിലേക്കെത്തി നിൽക്കുന്നതാണ് എന്നും, സാംസൻ്റെ പതനം ഉദ്ധരിച്ചുകൊണ്ട് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [ന്യായാധിപൻമാർ 12-15, സങ്കീർത്തനങ്ങൾ 146] — BIY INDIA LINKS— 🔸Facebook: https://www.fa...

ദിവസം 92: ജഫ്‌തായുടെ ബലി - The Bible in a Year മലയാളം (with Fr. Daniel Poovannathil) 01.04.2025

ന്യായാധിപനായ ജഫ്‌താ, ആലോചിക്കാതെ പറഞ്ഞ ഒരു വാക്ക് തൻ്റെ ഏകമകളെ നഷ്ടപ്പെടാൻ ഇടയാക്കുന്നു. എൻ്റെ അധരകവാടങ്ങൾക്ക് കാവൽ ഏർപ്പെടുത്തണമെ; എൻ്റെ നാവിന് കടിഞ്ഞാൺ ഇടണമെ, എൻ്റെ വാക്കുകളെ നിയന്ത്രിക്കാൻ കൃപാവരം ലഭിക്കണമേ എന്ന പ്രാർഥന എപ്പോഴും നമ്മുടെ മനസ്സിൽ നിൽക്കേണ്ടതുണ്ട് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മപ്പെടുത്തുന്നു. തിരഞ്ഞെടുക്കപ്പെട്ടവർ അവിശ്വസ്തരാകുമ്പോൾ, മാറ്റിനിർത്തപ്പെട്ട ജനത്തിൽ നിന്ന് വിശ്വസ്തരെ ദൈവം പ...

ദിവസം 91: ഗിദെയോനെന്ന ന്യായാധിപൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 31.03.2025

മിദിയാനിൽ നിന്നും ഇസ്രായേല്യരെ രക്ഷിക്കാൻ ഗിദെയോനെ കർത്താവ് തിരഞ്ഞെടുക്കുന്നതും തുടർന്നുള്ള സംഭവങ്ങളും ഒടുവിൽ ഗിദെയോൻ്റെ മരണവും ന്യായാധിപന്മാരുടെ പുസ്തകത്തിൽ നിന്ന് വായിക്കുന്നു. ജീവിതം നന്നായി തുടങ്ങാൻ പറ്റിയില്ലെങ്കിലും നന്നായി പൂർത്തിയാക്കാനുള്ള അവസരം ക്രിസ്തുവിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. യേശുവെന്ന ദൈവപുത്രൻ വിരിച്ച കരങ്ങളുമായി ഓരോ ദിവസവും ജീവിതത്തിൻ്റെ എല്ലാ തെറ്റുകളേയും തിരുത്തി മുന്നോട്ടു...

ദിവസം 90: ദബോറായും ബാറാക്കും - The Bible in a Year മലയാളം (with Fr. Daniel Poovannathil) 30.03.2025

ന്യായാധിപയായ ദബോറ, സിസേറയെ വധിക്കുന്ന ധീരയായ ജായേൽ, മൊവാബ്യയായ റൂത്ത്, അവളുടെ അമ്മായിയമ്മ നവോമി എന്നീ സ്ത്രീകഥാപാത്രങ്ങളെയാണ് ഇന്നത്തെ വായനയിൽ നാം കണ്ടുമുട്ടുന്നത്. പ്രാർത്ഥനകൊണ്ടും പരിത്യാഗംകൊണ്ടും പ്രായശ്ചിത്തപ്രവർത്തികൾ കൊണ്ടും ദൈവജനത്തെ ശക്തിപ്പെടുത്തുന്ന അതിശക്തരായ വനിതകൾ ദൈവരാജ്യ ശുശ്രുഷയ്ക്ക് അത്യന്താപേക്ഷിതമാണ് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [ന്യായാധിപൻമാർ 4-5, റൂത്ത്‌ 2, സങ്കീർത്...

ദിവസം 89: ഇസ്രയേലിൻ്റെ രക്ഷകന്മാർ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 29.03.2025

കാനാൻ ദേശത്തെ ജനതകളെക്കുറിച്ചും ബോക്കിമിൽ വച്ചുള്ള കർത്തൃദൂതൻ്റെ മുന്നറിയിപ്പും ഇസ്രായേല്യരെ രക്ഷിക്കുന്നതിനായി ഒത്നിയേൽ, ഏഹൂദ്, ഷമ്ഗർ എന്നീ രക്ഷകന്മാർ എത്തുന്നതുമാണ് ന്യായാധിപന്മാരിൽ പറയുന്നത്. എലിമെലെക്കിൻ്റെ ഭാര്യ നാവോമിയെയും മരുമക്കളെക്കുറിച്ചും റൂത്തുമായി നവോമി ബേത്‌ലെഹെമിൽ എത്തുന്നതുമാണ് റൂത്തിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്. [ന്യായാധിപൻമാർ 1-3, റൂത്ത്‌ 1, സങ്കീർത്തനങ്ങൾ 133] — BIY INDIA LIN...

ദിവസം 88: ജോഷ്വയുടെ വിടവാങ്ങൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 28.03.2025

ദൈവത്തിൻ്റെ വാഗ്ദാനമനുസരിച്ചു ഇസ്രായേൽ ജനത വാഗ്ദത്തദേശത്തു വാസമുറപ്പിക്കുന്നു. ജോഷ്വ ഇസ്രായേൽ ഗോത്രങ്ങളെയെല്ലാം ഷെക്കെമിൽ ഒരുമിച്ചുകൂട്ടി നടത്തുന്ന സമാപനപ്രസംഗത്തിൽ അന്യദേവന്മാരെ ഉപേക്ഷിക്കാനും കർത്താവിനെ ദൈവമായി ഏറ്റുപറയാനുമുള്ള പ്രബോധനം നടത്തുന്നു. പ്രാർഥനകളിലൂടെയും പരിശീലനങ്ങളിലൂടെയും കടത്തിവിട്ട് നമ്മുടെ മക്കളെ ദൈവത്തെ പരിചയപ്പെടുത്തുക എന്നത് മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്വമാണ്‌ എന്ന് ഡാനിയേ...

ദിവസം 87: ഗോത്രങ്ങൾക്കുള്ള ഭൂവിഭാഗങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 27.03.2025

ഇസ്രായേൽ ഗോത്രങ്ങൾക്കുള്ള ഭൂവിഭാഗങ്ങൾ നിർണ്ണയിക്കുന്നതും സങ്കേതനഗരങ്ങൾ നീക്കിവെയ്ക്കുന്നതും ലേവായർക്കു താമസിക്കാൻ പട്ടണങ്ങളും കന്നുകാലികൾക്ക് മേച്ചിൽസ്ഥലങ്ങളും തീരുമാനിക്കുന്ന ഭാഗങ്ങളാണ് ഇന്ന് നാം വായിക്കുന്നത്. നമ്മുടെ ജീവിതത്തിൽ ചെറിയ കാര്യങ്ങളിലും വലിയ കാര്യങ്ങളിലും നമ്മൾ കാണിക്കുന്ന വിശ്വസ്തതക്ക്‌ തലമുറ തലമുറകളിലേക്കു നല്ല ഫലങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന ചിന്ത ഡാനിയേൽ അച്ചൻ പങ്കുവെയ്ക്കുന്നു. [ജോ...

ദിവസം 86: ഇസ്രായേൽ ഗോത്രങ്ങൾക്കുള്ള ഓഹരി - The Bible in a Year മലയാളം (with Fr. Daniel Poovannathil) 26.03.2025

ജോഷ്വായുടെ പുസ്തകത്തിൽ, ഇസ്രായേൽ ഗോത്രങ്ങൾക്കായി വാഗ്‌ദത്ത ദേശം നറുക്കിട്ട് നൽകുന്നത് നാം ശ്രവിക്കുന്നു. ഓരോ മനുഷ്യൻ്റെയും ജീവിതം അതിൻ്റെ ഏറ്റവും ഫലദായകമായ സമൃദ്ധിയിൽ അനുഗ്രഹീതമാകുന്നത് ദൈവം ഒരുക്കുന്ന ഒരു സ്ഥലത്തേക്ക് അയാൾ എത്തുമ്പോൾ മാത്രമാണ് എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു. ഒപ്പം ആരാധനാലയങ്ങളെ നമ്മുടെ ജീവിതത്തിൻ്റെ വളരെ പ്രധാനപ്പെട്ട ഭാഗമായി കാണണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മപ്പെടുത്തുന്നു. [ജോഷ...

ദിവസം 85: ഗോത്രങ്ങൾക്കുള്ള ഭൂവിഭാഗങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 25.03.2025

ഇസ്രായേല്യർ കീഴടക്കിയ രാജാക്കന്മാരെക്കുറിച്ചും കൈവശപ്പെടുത്താനുള്ള ഭൂവിഭാഗത്തെക്കുറിച്ചും ഗോത്രങ്ങൾക്ക് അവകാശമായ ഭൂവിഭാഗങ്ങളെക്കുറിച്ചുമുള്ള വിവരണമാണ് ജോഷ്വയുടെ പുസ്തകത്തിൽ നാം വായിക്കുന്നത്. ദൈവത്തിലുള്ള സമ്പൂർണമായ ആശ്രയമാണ് ഏത് വലിയ പൈശാചിക ശക്തികൾക്കും മീതെ വിജയം നേടി ദൈവം തരുന്ന സ്വർഗീയ ദാനങ്ങളും കൃപാവരങ്ങളുമെല്ലാം സ്വന്തമാക്കാൻ നമ്മെ സഹായിക്കുന്നത് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [ ജോ...

ദിവസം 84: അമോറികളെ കീഴടക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 24.03.2025

ജോഷ്വായുടെ പുസ്തകത്തിൽ, ജോഷ്വായുടെ നേതൃത്വത്തിൽ ഇസ്രായേൽജനത്തിൻ്റെ യുദ്ധങ്ങളും കീഴടക്കലുകളും നമ്മൾ വായിച്ചു കേൾക്കുന്നു. അധാർമികതയുടെയും പാപത്തിൻ്റെയും തിന്മയുടെയും ആധിക്യത്തിൽ ആയിരുന്ന കാനാൻക്കരുടെ സമ്പൂർണ്ണ നാശം ആയിരുന്നു ദൈവ നീതിയുടെ വെളിപ്പെടുത്തൽ എന്നും തിന്മയെ വെറുക്കുന്ന ദൈവമാണ് നമ്മുടെ ദൈവം എന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു. [ജോഷ്വ 10-11, സങ്കീർത്തനങ്ങൾ 128] — BIY INDIA LINKS— 🔸BIY Malya...

ദിവസം 83: ഗിബെയോൻകാരുമായി ഉടമ്പടി - The Bible in a Year മലയാളം (with Fr. Daniel Poovannathil) 23.03.2025

ആയ്‌പട്ടണം നശിപ്പിക്കുന്നതും ഗിബെയോൻകാരുടെ കൗശലവിജയവുമാണ് ജോഷ്വയുടെ പുസ്തകത്തിൽ വിവരിക്കുന്നത്. ദൈവവുമായി ഒരു ഉടമ്പടി ബന്ധത്തിലേർപ്പെട്ടിരിക്കുന്ന നമ്മുടെ ജീവിതത്തിലും എല്ലാം കാര്യങ്ങളിലും നമ്മെക്കാളും ഉത്തരവാദിത്വവും ഭാരവും ദൈവത്തിനാണ് എന്ന് ചിന്തിച്ചു കഴിഞ്ഞാൽ നമ്മുടെ ഹൃദയത്തിലെ കുറേ ഭാരങ്ങൾ ഇല്ലാതാകുമെന്നുള്ള ചിന്ത ഡാനിയേൽ അച്ചൻ പങ്കുവയ്ക്കുന്നു . [ജോഷ്വ 8-9, സങ്കീർത്തനങ്ങൾ 126] — BIY INDIA LIN...

ദിവസം 82: ജറീക്കോ കീഴടക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 22.03.2025

ഇസ്രായേൽ കാനാൻ ദേശത്തിലേക്ക് പ്രവേശിച്ച് ആദ്യത്തെ യുദ്ധം നടത്തുമ്പോൾ യുദ്ധമുറകളോ യുദ്ധതന്ത്രങ്ങളോ അല്ല ജറീക്കോ കീഴടക്കാൻ സഹായിച്ചത്. മറിച്ച്, ആരാധനാപരമായ ശക്തി കൊണ്ടാണ് യുദ്ധം ജയിക്കുന്നത്. അത് ദൈവത്തിൻ്റെ യുദ്ധമാണ്. പിശാചിനെതിരെയുള്ള യുദ്ധത്തിൽ നമ്മെ വിജയിപ്പിച്ച് നിർത്തുന്നത് ദൈവത്തിൽ ആശ്രയിക്കുന്നതു കൊണ്ടാണ് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മപ്പെടുത്തുന്നു. [Joshua 5-7, Psalm 125, ജോഷ്വ 5-7, സങ്കീർത്തനങ...

ദിവസം 81: ഇസ്രായേല്യർ ജോർദാൻ കടക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 21.03.2025

മോശയുടെ മരണശേഷം ഇസ്രായേല്യരുടെ നേതൃത്വം ജോഷ്വയെ കർത്താവ് ഏല്പിക്കുന്നു. കർത്താവിൻ്റെ അരുളപ്പാടനുസരിച്ച് ഇസ്രായേല്യർ ഉണങ്ങിയ പ്രതലങ്ങളിലൂടെ ജോർദാൻ കടക്കുന്നതും ഇതിൻ്റെ ഓർമ്മയ്ക്കായി സ്മാരകശിലകൾ സ്ഥാപിക്കുന്നതും ഇന്ന് നാം വായിക്കുന്നു. ഇസ്രായേൽ ജനതയുടെ കൂടെ എപ്രകാരം ദൈവം തൻ്റെ വാഗ്ദാനങ്ങൾ നിറവേറ്റിക്കൊണ്ട് യാത്ര ചെയ്തു എന്നത് ദൈവത്തിൻ്റെ വാഗ്ദാനങ്ങളൊന്നും പാഴായി പോവില്ല എന്ന ഉറപ്പാണെന്ന് അച്ചൻ വിശദീ...

Intro to 'Conquest and Judges - ദേശം കീഴടക്കലും ന്യായാധിപന്മാരും' | Fr. Daniel with Fr. Wilson 21.03.2025

മരുഭൂമിയിലെ അലഞ്ഞുതിരിയൽ കാലഘട്ടം പൂർത്തിയാക്കിയതിന് ഏവർക്കും അഭിനന്ദനങ്ങൾ! അഞ്ചാമത്തെ ബൈബിൾ കാലഘട്ടമായ 'ദേശം കീഴടക്കലും ന്യായാധിപന്മാരും’ അവതരിപ്പിക്കാൻ ഫാ. വിൽസൺ വീണ്ടും ഫാ. ഡാനിയേലിനൊപ്പം ചേരുന്നു. വാഗ്ദത്ത ദേശത്തേക്ക് പ്രവേശിക്കുമ്പോൾ ഇസ്രായേല്യർ നേരിടുന്ന പരീക്ഷണങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവർ ചർച്ച ചെയ്യുന്നു. മോശയിൽ നിന്നും നേതൃത്വം ഏറ്റെടുത്തുകൊണ്ട് ജോഷ്വ എന്ന പുതിയ നേതാവ്, ജ...

ദിവസം 80: മോശയുടെ മരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 20.03.2025

ഇസ്രായേല്യരുടെ അവകാശത്തിൽനിന്ന് ലേവ്യഗോത്രത്തിനുള്ള പട്ടണങ്ങളും സങ്കേതനഗരങ്ങളും കൊടുക്കണമെന്ന് കർത്താവ് മോശയോട് നിർദ്ദേശിക്കുന്നു. നെബോമലയിൽ വെച്ച് കർത്താവ് വാഗ്ദത്തദേശം മുഴുവൻ മോശയ്ക്കു കാണിച്ചു കൊടുക്കുന്നു. തുടർന്ന് മോശ മരിക്കുന്നു. നൂനിൻ്റെ പുത്രനായ ജോഷ്വ മോശയുടെ പിൻഗാമിയാകുന്നു. [സംഖ്യ 35-36 നിയമാവർത്തനം 34 സങ്കീർത്തനങ്ങൾ 121] — BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.ph...

ദിവസം 79: വാഗ്ദത്തദേശത്തിൻ്റെ അതിരുകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 19.03.2025

സംഖ്യയുടെ പുസ്തകത്തിൽ നിന്ന് കാനാൻ ദേശത്തിൻ്റെ അതിരുകൾ വിവരിക്കുന്ന ഭാഗവും നിയമാവർത്തനപുസ്തകത്തിൽ നിന്ന് മരണത്തിനു മുമ്പുള്ള മോശയുടെ ആശീർവാദമാണ്‌ ഇന്ന് നാം വായിക്കുന്നത്. അതിരുകളെക്കുറിച്ച് അവബോധം ഉള്ളവരായാൽ ദൈവം തരുന്ന അനുഗ്രഹങ്ങളെ ആസ്വാദ്യകരമായി സ്വീകരിക്കാൻ നമ്മെ സഹായിക്കുമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു [സംഖ്യ 34 നിയമാവർത്തനം 33 സങ്കീർത്തനങ്ങൾ 120] — BIY INDIA LINKS— 🔸Official Bible in...

ദിവസം 78: മോശയുടെ കീർത്തനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 18.03.2025

ഈജിപ്തിൽ നിന്നും പുറപ്പെട്ടതിനുശേഷമുള്ള ജനത്തിൻ്റെ യാത്രയിലെ താവളങ്ങൾ സംഖ്യയുടെ പുസ്തകം വിവരിക്കുന്നതോടൊപ്പം കാനാൻ ദേശത്തെ ജനതകളെ സമ്പൂർണ്ണമായി ദേശത്തു നിന്ന് ഒഴിപ്പിക്കണമെന്നും അവരുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും പങ്കുചേരരുത് എന്ന നിർദേശം ദൈവം ജനതയ്ക്ക് നൽകുന്നു. ഒരു വിശ്വാസിക്ക് തൻ്റെ ജീവിതം കൊണ്ട് ലോകത്തിൻ്റെ അധാർമികമായ വ്യവസ്ഥിതിയോട് നിരന്തരമായ സമരത്തിൽ ഏർപ്പെടാൻ കടമയുണ്ട് എന്ന ഓർമ്മപ്പെടുത്തൽ...

ദിവസം 77: ജോർദാനു കിഴക്കുള്ള ഗോത്രങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 17.03.2025

ജോർദാന് കിഴക്കുള്ള ദേശങ്ങൾ കണ്ടപ്പോൾ വലിയ കാലിസമ്പത്തുണ്ടായിരുന്ന റൂബന്യരും ഗാദ്യരും ഈ ദേശങ്ങൾ കൈവശവസ്തുവായി ലഭിക്കാനുള്ള ആഗ്രഹം മോശയോട് പറയുന്നതും മോശയുടെ മറുപടിയുമാണ് സംഖ്യ പുസ്തകത്തിൽ നാം വായിക്കുന്നത്. മോശയുടെ പിൻഗാമിയായി ജോഷ്വയെ കർത്താവ് നിയമിക്കുന്നതും മോശയ്ക്ക് അന്തിമനിർദേശങ്ങൾ നൽകുന്നതും നിയമാവർത്തനപുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. നല്ലതിനെ വിട്ട് ദൈവം കാത്തുവച്ചിരിക്കുന്ന ഏറ്റവും നല്...

Listen to the The Bible in a Year - Malayalam podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.