Manorama Online
Spiritual
ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്കാസ്റ്റിലൂടെ. Let's listen to Spiritual on Manorama PodcastFor more - https://specials.manoramaonline.com/News/2023/podcast/index.html
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ അഞ്ച് വഴികൾ | Sadhguru's 5 Powerful Ways to Boost Your Mental Health 20.10.2025 9:40
ലോകമെമ്പാടുമുള്ള മനുഷ്യന്റെ മാനസികാരോഗ്യത്തെക്കുറിച്ചും, ഇന്ന് നാം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും അതിനുള്ള പരിഹാരങ്ങളെക്കുറിച്ചും അറിയാം. മനുഷ്യന്റെ വിഷാദത്തിന് പിന്നിലെ പ്രധാന കാരണം, ഊർജ്ജ വിഹിതത്തിൽ ശാരീരിക പ്രവർത്തനത്തിനും വൈകാരിക മാനത്തിനും അനുവദിച്ചിട്ടുള്ള വിഹിതം ഇന്നത്തെ ലോകത്ത് പൂർണമായും ഉപയോഗിക്കപ്പെടാതെ പോകുന്നു എന്നതാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Improve mental health wit...
ശൂർപണഖയുടെ പുനർജന്മം; മഥുരയിലെ കുബ്ജ | How Lord Krishna Healed Kubja, the Reincarnation of Shurpanakha, in Mathura 17.10.2025 3:40
ത്രേതായുഗത്തിനു ശേഷം ദ്വാപരയുഗത്തിൽ മഥുരയിലെ ഒരു സുഗന്ധലേപന കച്ചവടക്കാരിയായി ശൂർപണഖ വീണ്ടും ജനിച്ചത്രേ. സുന്ദരമായ മുഖത്തോടു കൂടി പിറന്ന അവളുടെ പേര് അന്നു കുബ്ജയെന്നായിരുന്നു. ദേഹത്തു 3 വളവുകളുള്ള കുബ്ജ കൂനിക്കൂടിയാണു നടന്നിരുന്നത്. ആരും അവളെ ഗൗനിച്ചില്ല, ആരും സ്നേഹിച്ചുമില്ല. ഒരിക്കൽ മഥുരയുടെ കവാടം കടന്നു ദേവതുല്യമായ തേജസ്സോടെ 2 പേർ വന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ...
കാടുകയറുന്ന ചിന്തകൾ....നിങ്ങൾക്കുണ്ടോ ഓവർതിങ്കിങ്? | Overthinking Trap: How to Break Free and Cultivate Healthy Thoughts 13.10.2025 3:18
ചിന്തയോളം ചന്തമുള്ള മറ്റൊന്ന് മനുഷ്യർക്കുണ്ടോ. ഇല്ല. ചിന്തിക്കാനുള്ള കഴിവാണ് മനുഷ്യനെ മനുഷ്യനാക്കിയത്. നമ്മൾക്കും ചിന്തകളുെട ലോകം അന്യമല്ല, തന്നെയുമല്ല നമ്മളിൽ പലരും ചിന്തകളുടെ കൊടുങ്കാട്ടിലാണ്. കാടുകയറി ഉഴറിനടക്കാൻ ചിന്തകൾ നമ്മെ ക്ഷണിക്കും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Overthinking can trap us in a cycle of worry, making even small problems seem overwhelming. This ar...
പൃഥ്വിരാജിന്റെ പ്രതിമയിൽ മാലയിട്ട സംയോഗിത: ഇന്ത്യയുടെ അനശ്വരപ്രണയം | Prithviraj Samyogita: India's Legendary Tale of Eternal Love 10.10.2025 3:58
യുവാവായ പൃഥ്വിരാജ് രജപുത്ര രാജാക്കൻമാരിലൊരാളായിരുന്നു. അനുദിനം അദ്ദേഹം നേടിയ വിജയങ്ങളും വീരസാഹസികതകളും അദ്ദേഹത്തെ അന്നത്തെ ജനസമൂഹത്തിനു മുന്നിൽ ഒരു വീരനായകനാക്കി മാറ്റി. ജയ്ചന്ദിന്റെ മകളായ സംയോഗിത രഹസ്യമായി പൃഥ്വിയെ ആരാധിച്ചിരുന്നു. രാജകുമാരി പൃഥ്വിരാജിനെ കണ്ടിട്ടില്ലായിരുന്നു. എന്നാൽ അദ്ദേഹത്തെപ്പറ്റി കേട്ട വീരകഥകളും മറ്റും അവളുടെയുള്ളിൽ പ്രണയത്തിന്റെ മൊട്ടുകൾ സൃഷ്ടിച്ചു. ആയിടെയാണു പന്നാ റേ...
എങ്ങനെ നിറയ്ക്കാം മനസ്സിൽ ആനന്ദം? 06.10.2025 3:33
നിങ്ങൾ ഒരു കാര്യം തീവ്രമായി ആഗ്രഹിക്കുമ്പോൾ, പ്രപഞ്ചം മുഴുവൻ നിങ്ങൾക്കതു ലഭിക്കാനായി ഗൂഢാലോചന നടത്തുമെന്നാണ് പൗലോ കൊയ്‌ലോ എഴുതിയ ശ്രദ്ധേയമായ ഒരു വാചകം. ശ്രമിച്ചാൽ നിശ്ചയമായും വിജയത്തിലെത്തും, ഇനി എത്തിയില്ലെങ്കിലും ആ ശ്രമം തന്നെയാണ് ഏറ്റവും വലിയ വിജയമെന്ന് മഹത്തുക്കൾ പറയുന്നു. അതിനാൽ ആഗ്രഹിച്ച കാര്യങ്ങൾ, അതു ജോലിയാകട്ടെ മറ്റേതൊരു സ്വപ്‌നവുമാകട്ടെ. അവ കിട്ടാനായി പരിശ്രമിക്കാം. ഇവിടെ സംസാര...
ബേഘോ ഭൂതും അലെയയും സുന്ദർബനിലെ അപകടങ്ങൾ 03.10.2025 3:30
സുന്ദർബൻ കാടുകളിൽ ഒരിക്കൽ ഒരു വേട്ടക്കാരൻ കയറിയത്രേ. സുന്ദർബനിലെ കടുവകളുടെയും വലിയ മൃഗങ്ങളുടെയും സത്വങ്ങളുടെയുമൊക്കെ അധിപനായ ദൈവം ദക്ഷിൺ റായി എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ ദൈവത്തെ കാട്ടിൽ കയറുന്ന വേട്ടക്കാരും തേൻ ശേഖരിക്കുന്നവരുമൊക്കെ പ്രസാദിപ്പിക്കാറുണ്ട്. കാട്ടിൽ കയറിയ നായാട്ടുകാരൻ ഒരു ബംഗാൾ കടുവയെ കൊന്നു. ഇതിൽ ദക്ഷിൺ റായി കോപിഷ്ഠനായി. അദ്ദേഹം നായാട്ടുകാരനെ ശപിച്ചു. അങ്ങനെ ആ നായാട്ടുകാരന്റെ ആത്...
നെഗറ്റീവ് ചിന്തകളെ മനസ്സിൽ നിന്ന് എങ്ങനെ നീക്കം ചെയ്യാം? | How to Remove Negative Thoughts: Sadhguru's Wisdom on Mastering Your Mind 29.09.2025 11:29
ജീവിതത്തിൽ പലപ്പോഴും നാം നമ്മുടെ മനസ്സിലെ നെഗറ്റീവ് ചിന്തകളെ നേരിടാൻ കഴിയാതെ നിസ്സഹായരാകാറുണ്ട്. ജീവിതത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി നമ്മുടെ തന്നെ ചിന്തകളാണെന്നും നമുക്ക് തോന്നാറുണ്ട്. നെഗറ്റീവ് ചിന്തകൾ നമ്മുടെ മനസ്സിൽ ഉണ്ടാകാതിരുന്നെങ്കിൽ അതെത്ര മനോഹരമായേനെ! പക്ഷെ.. ഇതെല്ലാം സാധ്യമാണോ?.. അതോ അത് വെറും നടക്കാത്ത സ്വപ്നമാണോ?.. നമ്മുടെ മനസ്സിനെ നമുക്കൊരിക്കലും നിയന്ത്രിക്കാനാകില്ലേ? ഇവി...
പത്മനാഭസ്വാമീക്ഷേത്രത്തിലെ ബി നിലവറയിലുള്ള യക്ഷി! മംഗലത്തു ചിരുതേവിയുടെ കഥ 26.09.2025 3:20
യക്ഷിക്കഥകളാൽ സമ്പന്നമാണ് കേരളം. കേരളത്തിന്റെ പഴയ മലബാർ, തിരുവിതാംകൂർ, കൊച്ചി മേഖലകളിൽനിന്ന് അനേകം യക്ഷിക്കഥകൾ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കള്ളിയങ്കാട്ട് നീലിയെ പോലെ തന്നെ തിരുവിതാംകൂറിൽ നിന്നുള്ള മറ്റൊരു യക്ഷിയാണ് കാഞ്ഞിരോട്ട് യക്ഷി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Uncover the chilling legend of Mangalathu Chiruthevi, the Kanjiratt Yakshi, believed to b...
ശാന്തി പർവത്തിന്റെ സന്ദേശം 22.09.2025 3:00
സുഖവും ദുഃഖവും അഭിവൃദ്ധിയും പ്രതിസന്ധിയും ആനന്ദവും സന്താപവും ലാഭവും നഷ്ടവും എല്ലാ മനുഷ്യരെയും സന്ദർശിക്കുമെന്നും അനുകൂല സാഹചര്യങ്ങളിൽ അമിതമായി ആഹ്ലാദിക്കാതിരിക്കുകയും പ്രതികൂല സാഹചര്യങ്ങളിൽ അമിതമായി ദുഃഖിക്കാതിരിക്കുകയും ചെയ്യുന്ന ആളാണു വിവേകശാലിയെന്നത് ശാന്തിപർവത്തിലെ മനോഹരമായ ഒരു വാചകമാണ്. ആരും ആരുടെയും സ്ഥായിയായ ശത്രുക്കളോ സുഹൃത്തുക്കളോ അല്ലെന്നും താൽപര്യങ്ങളാണ് സൗഹൃദവും ശത്രുതയും നിർണയിക്കുന്ന...
ഗമറാലയെ രക്ഷിച്ച മകൾ | Shanudri's Wisdom: How a Clever Daughter Saved Gamarala 19.09.2025 7:17
പണ്ട് പണ്ട് ലങ്കയിലെ മനോഹരമായ ഒരു ഗ്രാമത്തിൽ ഒരു ഗമറാല പാർത്തിരുന്നു. ഭാര്യ മരിച്ചുപോയ അദ്ദേഹത്തിനു ശനുദ്രിയെന്ന മകൾ മാത്രമാണുണ്ടായിരുന്നത്. ഗമറാല കഠിനാധ്വാനിയായിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള പാടങ്ങളിലും കൃഷിയിടങ്ങളിലുമൊക്കെ അദ്ദേഹം പൊന്നുവിളയിച്ചു. ഗ്രാമത്തിലെ തന്നെയല്ല, ആ രാജ്യത്തെ തന്നെ മഹാസുന്ദരിയായിരുന്നു ശനുദ്രി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The Daughter Who Save...
ജീവിതം മനോഹരമാക്കാൻ 7 പാഠങ്ങൾ | Sadhguru's 7 Life Lessons 15.09.2025 10:41
ജീവിതത്തിലെ ഓരോ നിമിഷവും നിങ്ങൾ ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യേണ്ടതുണ്ട്, കാരണം ജീവിതം ഒരു നിമിഷം പോലും നിങ്ങൾക്കായി കാത്തിരിക്കുന്നില്ല. മനുഷ്യൻ ജീവിക്കുന്നത് അനുഭവങ്ങൾ തേടിയാണ്. ആ ജീവിതം കൂടുതൽ മനോഹരവും അഗാധവുമാക്കാൻ ചെയ്യേണ്ട ഏഴു ജീവിത പാഠങ്ങൾ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Sadhguru's 7 Life Lessons offer profound insights to transform your life, emphasizing eliminating untruths, em...
ഒഡീസിയൂസിനെ കാത്തിരുന്ന ആർഗോസ്; ഉദാത്തസ്നേഹത്തിന്റെ മഹാമാതൃക 12.09.2025 5:14
സ്നേഹം എന്ന വാക്കിന് അനേകം അർഥതലങ്ങളുണ്ട്. കാരണങ്ങളിലധിഷ്ഠിതമായ സ്നേഹമുണ്ട്, എന്നാൽ ഒന്നിലുമൊന്നിലും ആശ്രയിക്കാതെയുള്ള നിസ്വാർഥ സ്നേഹവുമുണ്ട്. നിസ്വാർഥ സ്നേഹത്തിന് അനേകം ഉദാഹരണങ്ങളുണ്ട്. ഗ്രീക്ക് ഇതിഹാസത്തിലെ ഇത്തരമൊരു ഉദാഹരണമായിരുന്നു ആർഗോസ് ഗ്രീസിലെ ഇത്താക്ക എന്ന രാജ്യത്തെ രാജാവായിരുന്നു ഒഡീസിയൂസ്. അദ്ദേഹത്തിന്റെ വിശ്വസ്തനായ നായയായിരുന്നു ആർഗോസ്. തന്റെ യജമാനനോട് അളവില്ലാത്ത സ്നേഹം ആർഗോസിനുണ്ടായി...
പോസിറ്റിവിറ്റിയുടെ ഖാൻ പാഠങ്ങൾ 08.09.2025 4:30
ജുഹു ബീച്ചിലെ കാറ്റിനെ രണ്ട് കൈകളും വിടർത്തി ആശ്ലേഷിച്ചുകൊണ്ട് ഒരു പയ്യൻ മുംബൈ നഗരത്തെ നോക്കി ഉറക്കെവിളിച്ചു പറഞ്ഞു–‘ഇവിടം ഒരിക്കൽ ഞാൻ ഭരിക്കും’. കേട്ടുനിന്നവരുടെയും കൂടെവന്നവരുടെയും പൊട്ടിച്ചിരിയിൽ അന്ന് ആ വാക്കുകൾ അലിഞ്ഞില്ലാതായെങ്കിലും പിൽക്കാലത്ത് ഒരക്ഷരത്തെറ്റിനു പോലും ഇടം കൊടുക്കാത്ത നിലയിൽ അവ അന്വർഥമായി....അന്ന് ആ കടലിനെ നോക്കി കൈ വിടർത്തിയത് പിൽക്കാലത്ത് ഇന്ത്യൻ സിന...
രാജകുമാരനെ രക്ഷിച്ച കാക്കക്കൂട്ടം 05.09.2025 3:54
പണ്ട് പണ്ട് കുമയൂൺ ഭരിച്ചിരുന്നത് കല്യാൺചന്ദ് എന്ന രാജാവാണ്. അദ്ദേഹം ഒരു മകൻ ജനിക്കാനായി ആഗ്രഹിച്ചു, ഒരു മകനില്ലാതെ വന്നാൽ തന്റെ രാജവംശം നിന്നുപോകുമെന്ന പേടി അദ്ദേഹത്തിന് എപ്പോഴുമുണ്ടായിരുന്നു. എന്നാൽ കാലമൊരുപാട് കഴിഞ്ഞിട്ടും അദ്ദേഹത്തിനൊരു മകനുണ്ടായില്ല. കല്യാൺചന്ദിന്റെ മന്ത്രിസഭയിലെ ഒരു മന്ത്രി ഇതൊരു അവസരമായി കണ്ടു.ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Discover the enchantin...
വിജയത്തിന്റെ തുരുത്ത് 01.09.2025 4:24
പ്രതീക്ഷകളും പ്രതീക്ഷകളുടെ തെറ്റലും ആശകളും നിരാശകളുമെല്ലാം കലർന്നതാണു ജീവിതം. നമ്മളിൽ വീഴാത്തവരില്ല, എന്നാൽ വീണു കഴിഞ്ഞ് അതിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിലാണു കാര്യം. അങ്ങനെ എഴുന്നേൽക്കാമെങ്കിൽ വിജയത്തിന്റെ വജ്രാഭരണങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Stephen King's journey through immense personal and professional struggles, including re...
രാജാവിന്റെ ചെവി മുറിച്ചു വാങ്ങിയ സേവകൻ 29.08.2025 3:55
ധനികനും ശക്തനും ക്രൂരനുമായി രാജാവായിരുന്നു വിജയചന്ദ്രൻ. തന്റെ കീഴിലുള്ള സേവകരെ ഉപദ്രവിക്കുന്നത് അദ്ദേഹത്തിനൊരു ഹരമായിരുന്നു. ഏതെങ്കിലും സേവകൻ ജോലി മടുത്ത് പിരിഞ്ഞുപോയാൽ അയാളുടെ വലതു ചെവി രാജാവ് വെട്ടിയെടുക്കും. അങ്ങനെ ചെയ്യുമെന്നു നിഷ്കർഷിച്ചശേഷമാണ് രാജാവ് ആർക്കെങ്കിലും ജോലി കൊടുത്തിരുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Discover how a clever servant challenges cruel K...
ജീവിതത്തിലെ എല്ലാ മേഖലയിലും വിജയിക്കണോ? 5 എളുപ്പ വഴികൾ 25.08.2025 10:54
കരിയറിലും ബിസിനസിലും ജീവിതത്തിലും സംതൃപ്തി ഇല്ലാത്തവരാണോ നിങ്ങൾ? ഒരു പുതിയ തുടക്കം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? പക്ഷെ അതിനാവശ്യമായ വ്യക്തത നിങ്ങൾക്കില്ലേ? ഒരു വ്യക്തിയുടെ പ്രവർത്തനമേഖലയിൽ വിജയിക്കുന്നതിന് ആവശ്യമായ ചേരുവകൾ എന്തെല്ലാമാണ്. ജീവിതത്തിൽ ഒരു പുതിയ തുടക്കം ആഗ്രഹിക്കുന്നവർക്ക് ഇതാ 5 വഴികൾ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Unlock your full potential and achieve success in every area of l...
അതിസുന്ദരിയായി മാറിയ കിണറ്റിലെ തവള; മണ്ഡോദരിയുടെ ജനനം 22.08.2025 3:14
ഇന്ദ്രസഭയിലെ നർത്തകിമാരും അതിസുന്ദരികളുമാണല്ലോ അപ്സരസ്സുകൾ. ഈ അപ്സരസ്സുകളിലെ വളരെ സുന്ദരിയായ ഒരാളായിരുന്നു മധുര. കടുത്ത ശിവഭക്തയും ആരാധികയുമായിരുന്നു മധുര. ഭക്തിയോടൊപ്പം തന്നെ മഹാദേവനോടുള്ള പ്രണയവും അവളുടെ ഉള്ളിൽ വഴിഞ്ഞൊഴുകി. പരമശിവൻ കടാക്ഷിക്കാനായി മധുര അനേകകാലം തപസ്സനുഷ്ഠിച്ചു. എന്നാൽ അക്കാലയളവിൽ ധ്യാനത്തിൽ മുഴുകിയിരിക്കുകയായിരുന്നു പരമശിവൻ.ഒടുവിൽ ക്ഷമ നശിച്ച മധുര മഹാദേവന്റെ വാസസ്ഥലമായ കൈലാസത്തി...
പ്രതിസന്ധിഘട്ടങ്ങളെ എങ്ങനെ തരണം ചെയ്യാം? 18.08.2025 5:37
ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളെ പലരീതിയിൽ സമീപിക്കാം. ഒന്നുകിൽ അവയിൽ നിന്ന് ഓടിയൊളിച്ച് നൈമിഷിക ആനന്ദങ്ങളിൽ സമയം കളയാം. അല്ലെങ്കിൽ മനുഷ്യനെന്ന ആത്മവിശ്വാസം ഉള്ളിൽനിറച്ച് വിധിയുടെ തീരുമാനത്തെ അംഗീകരിക്കാം. രണ്ടാമത്തെ രീതിയാണ് എടുക്കുന്നതെങ്കിൽ യാത്ര അവിടെ തുടങ്ങുകയായി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Discover how the timeless wisdom of Ramayana offers profound insights...
ചിരഞ്ജീവി ഹനുമാൻ, ചിരകാലം രാമായണം 15.08.2025 2:48
നാളിതുവരെ കണ്ടതിൽ ഏറ്റവും ഘോരമായതെന്ന് ദേവകൾ പോലും പറയുന്ന യുദ്ധത്തിനൊടുവിൽ ബ്രഹ്മാസ്ത്രം രാവണനെ നിഗ്രഹിക്കുന്നു. പുണ്യം നേടിയ ആളിനെന്നപോലെയുള്ള അന്ത്യകർമങ്ങളാണ് രാവണനു ലഭിക്കുന്നത്. വിഭീഷണൻ ലങ്കാധിപനായി അഭിഷിക്തനായി. അയോധ്യയിലേക്കു സന്ദേശവുമായി പോകാനുള്ള ചുമതലയും ഹനുമാന്. ആഹ്ലാദാതിരേകത്തോടെയാണ് ഭരതൻ ഹനുമാനെ സ്വീകരിക്കുന്നത്. അയോധ്യയിൽ ഉത്സവ സമാനമായ ഒരുക്കങ്ങൾ.യുദ്ധത്തിൽ മരിച്ച വാനരരെയെല്ലാം ജീവിപ...
ഗുരുവായൂരപ്പനും മഞ്ചാടിക്കുരുക്കളും 15.08.2025 5:08
ഗുരുവായൂരമ്പലത്തിൽ സവിശേഷമൂല്യമുള്ള ഒരു വസ്തുവാണ് മഞ്ചാടിക്കുരുക്കൾ.പരിശുദ്ധിയുടെ ചിഹ്നങ്ങളായി ഈ കുഞ്ഞുകായ്ക്കൾ കരുതപ്പെടുന്നു. എങ്ങനെയാണു മഞ്ചാടിക്കുരു ഗുരുവായൂരിലെ വിശിഷ്ടവസ്തുവായത്. അതിനു പിന്നിലൊരു കഥയുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Guruvayoorappan and Manjadi seeds share a touching story illustrating the profound power of pure devotion over material wealth. T...
കീർത്തി നേടി വേണം യാത്ര 14.08.2025 2:22
ഹിമവാനെ കടന്ന് കൈലാസത്തിലെത്തി അവിടെ ഋഷഭാദ്രിയിലുള്ള ദിവ്യൗഷധങ്ങൾ എത്തിക്കാനാണ് ജാംബവാൻ ഹനുമാനോടു നിർദേശിക്കുന്നത്. മേരുവിനോളം വളരുന്ന ഹനുമാൻ അലറുന്നത് രാക്ഷസസമൂഹത്തെയാകെ ഞെട്ടിക്കുന്നു. ഹനുമാന്റെ പുറപ്പാട് ചാരന്മാരിൽനിന്നറിഞ്ഞ രാവണൻ മാതുലനായ കാലനേമിയുടെ ഗൃഹത്തിലേക്ക് രാത്രിതന്നെ പുറപ്പെടുകയാണ്. ഔഷധവുമായി ഹനുമാൻ എത്തുന്നത് വൈകിപ്പിക്കണമെന്നാണ് ആവശ്യം. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ...
തോറ്റുവീഴുന്നവർ, പ്രതീക്ഷ കാക്കുന്നവർ | The epic battle of the Ramayana 13.08.2025 2:41
കുംഭകർണൻ ആറുമാസത്തെ ഉറക്കം തുടങ്ങിയിട്ട് ഒൻപതു ദിവസമേ ആയിട്ടുള്ളൂ. എങ്കിലും ഉണർത്തണമെന്ന് രാവണൻ. രാജാവിനെ സന്തോഷിപ്പിക്കുന്ന ഉപദേശമല്ല കുംഭകർണനു നൽകാനുള്ളത്. തെറ്റുതിരുത്തി ശ്രീരാമനെ ഭജിക്കണമെന്നാണ് ജ്യേഷ്ഠനോടു പറയാനുള്ളത്. പക്ഷേ, ആരു കേൾക്കാൻ! എന്തായാലും ഇനി ജ്യേഷ്ഠനു വേണ്ടി യുദ്ധത്തിനു പുറപ്പെടുക തന്നെ. ക്രോധത്താൽ ജ്വലിച്ചു കൊണ്ട് അദ്ദേഹം ആജ്ഞാപിക്കുന്നത് രാമാദികളെ വധിച്ചു വരാനാണല്ലോ. യുദ്ധഭൂമിയ...
ബലപരീക്ഷണ ബോധ്യങ്ങൾ | Dive into the epic saga of Forced Convictions 12.08.2025 2:08
തേർത്തടത്തിൽ ചാടിക്കയറി രാക്ഷസരാജനെ പ്രഹരിച്ച ഹനുമാൻ തിരിച്ചടിയേറ്റ് മോഹാലസ്യപ്പെട്ടു. തന്നോടേറ്റ നീലനെയും രാവണൻ വീഴ്ത്തി. വേൽ ശരീരത്തിലേറ്റ് ലക്ഷ്മണനും നിലംപതിക്കുന്നു. രാവണൻ ശ്രമിച്ചിട്ട് അനക്കാനാവാത്ത ലക്ഷ്മണന്റെ ശരീരം ഹനുമാൻ അനായാസേന തോളിലേറ്റി. രാമനു തുല്യമായ ശക്തിയോടെ രാവണനും പൊരുതുകയാണ്. സമുദ്രം ഇളകിമറിയുന്നത്ര ഘോരയുദ്ധം. വിജയം നിശ്ചയമായ വേളയിലും ശ്രീരാമൻ രാവണനെ തൽക്കാലം വിട്ടയക്കുകയാണ്. ഇവ...
ലോകം നടുങ്ങുന്ന യുദ്ധസന്നാഹം | Ravana prepares for a world-shaking war against Rama 11.08.2025 2:45
വൈകാനുണ്ടായ കാരണം ഏറെ സ്നേഹാദരങ്ങളോടെ ആരായുകയാണ് ശുകനോടു രാവണൻ. രാമലക്ഷ്മണന്മാരുടെ വരവും സർവലോകങ്ങളും ഭസ്മമാക്കാൻ സന്നദ്ധരായി, ഭൂമി കുലുങ്ങുംവിധം ഗർജിച്ച് നിർഭയരായെത്തിയിരിക്കുന്ന വാനരപ്പടയുടെ സാന്നിധ്യവും ശുകൻ അറിയിക്കുന്നു. ശുകന്റെ തത്വപ്രഭാഷണമാണ് തുടർന്ന്. പണ്ടു ചെയ്ത സഹായമോർത്ത് കൊല്ലുന്നില്ലെന്ന് ശുകനെ അവിടെനിന്നു പായിക്കുകയാണ് രാവണൻ. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ As Ravana p...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.