Manorama Online

Spiritual

Religion ML ↓ 138 episodes

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ. Let's listen to Spiritual on Manorama PodcastFor more - https://specials.manoramaonline.com/News/2023/podcast/index.html

Be sure to visit the podcast's website and support the creator: bingepods.com

Author

Manorama Online

Category

Religion

Podcast website

bingepods.com

Latest episode

Nov 20, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 10M+ downloads · 4.7+ rating iOS soon

Episodes

തീറ്റക്കൊതിയൻ രാക്ഷസനെ കൊന്നൊടുക്കിയ ഭീമൻ | Bhima and the Slaying of Bakasura 05.12.2025

ഏകചക്രയെന്നൊരു ഗ്രാമമുണ്ടായിരുന്നു.‍ അധികം സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യാതെ എപ്പോഴും പേടിച്ച മട്ടുള്ളവരായിരുന്നു അവിടത്തെ നാട്ടുകാർ. അവിടെയൊരു വീട്ടിൽ പാണ്ഡവർ തങ്ങാനുറച്ചു. ഒരു വീട്ടുകാർ കുന്തീദേവിക്കും മക്കൾക്കും ആതിഥ്യമരുളി. പക്ഷേ ഒരുദിവസം ആ വീട്ടുകാർ സങ്കടപ്പെട്ടിരിക്കുന്നത് കുന്തീദേവി കണ്ടു. അവിടത്തെ വീട്ടമ്മയോട് അവർ കാര്യം തിരക്കി. ആ ഗ്രാമവുമായി ബന്ധപ്പെട്ടുള്ള ഒരു രഹസ്യം ആ വീട്ടമ്മ അന്...

മാറ്റാം യോഗയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ | Sadhguru on Overcoming Yoga Misconceptions 01.12.2025

ജീവിതത്തിൽ എപ്പോഴെങ്കിലും യോഗ പഠിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. പക്ഷേ ആ ഒരു ചുവടുവെക്കുന്നതിൽ നിന്ന് നമ്മളെ തടഞ്ഞത് ചിലപ്പോൾ യോഗയെകുറിച്ച് നാം ധരിച്ചുവച്ചിരിക്കുന്ന തെറ്റായ കാര്യങ്ങളാകാം.മനുഷ്യൻറെ ശാരീരികവും മാനസികവും വൈകാരികവും ആത്മീയവുമായ ക്ഷേമത്തിന് യോഗ ഏറെ പ്രയോജനകരമാണ്. സമൂഹത്തിൽ ഇന്നും യോഗയെ കുറിച്ചുള്ള പല തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്. ഈ തെറ്റിദ്ധാര...

വധശിക്ഷയ്ക്കു വിധിച്ച കള്ളനെ വിവാഹം കഴിച്ച കുണ്ഡലകേശി 28.11.2025

ഒരിക്കൽ വീടിന്റെ മട്ടുപ്പാവിലിരുന്നു കുണ്ഡലകേശി ഒരു കാഴ്ച കണ്ടു. വിലങ്ങുകളും ചങ്ങലകളും അണിയിച്ച് ഒരാളെ തെരുവിൽകൂടി നടത്തിക്കൊണ്ടുപോകുന്നു. പിന്നാലെ ഒരു ജനക്കൂട്ടവുമുണ്ട്. കാലൻ എന്ന കള്ളനായിരുന്നു അത്. സമൂഹത്തിനു ചെയ്ത ദ്രോഹങ്ങൾക്ക് കാലനെ വധശിക്ഷയ്ക്കു വിധിച്ചിരിക്കുകയായിരുന്നു അന്ന്. ഒറ്റനോട്ടത്തിൽ തന്നെ കുണ്ഡലകേശിക്ക് കാലനെ ഇഷ്ടപ്പെട്ടു. അവനോട് അടങ്ങാത്ത പ്രണയം അവളുടെ ഉള്ളിലുറവ പൊട്ടി. കാലന്റെ കഥ...

പരാജയപ്പെട്ടത് 959 തവണ ഒടുവിൽ സ്വന്തമാക്കിയ ഡ്രൈവിങ് ലൈസൻസ് 24.11.2025

ചെയ്യുന്ന ഒരു കാര്യമെങ്കിലും പാളിപ്പോയാൽ നമ്മളിൽ പലരും പെട്ടി മടക്കി പരിപാടി മതിയാക്കും. പിന്നെയൊരിക്കൽ കൂടി ശ്രമിക്കാനുള്ള ക്ഷമ പലർക്കുമില്ല. അങ്ങനെയുള്ളവർ  ദക്ഷിണ കൊറിയൻ വനിത ചാ സാ-സൂനിന്റെ കഥ കേൾക്കണം. ഡ്രൈവിങ് ടെസ്റ്റിൽ 960-ാം തവണ വിജയിച്ച ദക്ഷിണ കൊറിയൻ വനിതയുടെ കഥ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Cha Sa-soon's incredible journey to acquire a driving license aft...

കോപാഗ്നിയാൽ മധുര കത്തിച്ച കണ്ണകി |  Kannaki: The Tale of Fiery Wrath That Burned Madurai to Ashes 21.11.2025

തമിഴകത്തെ പുഹാറെന്ന പട്ടണത്തിൽ ഒരു സമ്പന്ന വ്യവസായിയുടെ മകനായാണു കോവലൻ ജനിച്ചത്. സൗന്ദര്യം കൊണ്ടും സ്വഭാവശുദ്ധി കൊണ്ടും ധാർമിക ചിന്തകൊണ്ടും പാതിവ്രത്യംകൊണ്ടും ഉത്തമയായ കണ്ണകിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. പട്ടണവാസികൾ ആ യുവദമ്പതികളുടെ ജീവിതത്തെ എപ്പോഴും പ്രശംസിച്ചിരുന്നു. ജീവിതം മനോഹരമായി ഒഴുകുന്നതിനിടെയാണ് ദുർവിധി തേടിയെത്തിയത്. മാധവി എന്ന സുന്ദരിയായ നർത്തകിയെ കോവലൻ ഇതിനിടെ പരിചയപ്പെട്ടു. മാധവിയ...

പരാജയങ്ങളുടെ നൂലിൽ ഇഴചേർത്ത വിജയക്കുപ്പായം 17.11.2025

പരാജയത്തെ ഭയപ്പെടാതെ അതിനെ കഠിനാധ്വാനം കൊണ്ടു മറികടന്നതാണു ഡിസ്‌നിയുടെ വിജയം. എന്തെങ്കിലുമൊക്കെ ജീവിതത്തിൽ ചെയ്യണമെന്നു കാംക്ഷിക്കുന്ന അനേകമാളുകളെ ഡിസ്‌നിയുടെ ജീവിതകഥ പ്രചോദിപ്പിക്കുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Walt Disney's inspiring journey showcases how unwavering perseverance transformed repeated failures into the foundation of the world's largest...

ക്രൂരയായ മഹാറാണി; മരുമകളെ എന്നെന്നേക്കുമായി ഇല്ലാതാക്കിയ പരിസാറ്റിസ് 14.11.2025

പേർഷ്യയിൽ നിന്ന് അനവധി കഥകൾ ഉണ്ടായിട്ടുണ്ട്. അതിൽ ക്രൂരതയുടെ കഥകളുണ്ട്, യുദ്ധങ്ങളുടെ കഥകളുണ്ട്, പ്രണയത്തിന്റെയും വിരഹത്തിന്റെയും അധികാരത്തിന്റെയും കഥകളുണ്ട്. അക്കൂട്ടത്തിൽ ഏറെ പ്രത്യേകതകളുള്ളതാണ് പരിസാറ്റിസിന്റെ കഥ. ലോകത്ത് ഇന്നോളം ജീവിച്ചിട്ടുള്ള സ്ത്രീകളിൽ ഏറ്റവും ക്രൂരസ്വഭാവം പുലർത്തിയ ഒരാളായിരുന്നു പരിസാറ്റിസ് എന്ന റാണി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Parysatis, the...

വായിച്ചതൊക്കെ മറന്നേക്കാം, എങ്കിലും വായിക്കാതെയിരിക്കരുത് 10.11.2025

വായിക്കുന്നതിൽ മുക്കാലും ചോർന്നുപോയേക്കാം. പക്ഷേ എത്രയൊക്കെ മറന്നാലും നഷ്ടപ്പെട്ടാലും അക്ഷരങ്ങളാകുന്ന ജലം മനുഷ്യരുടെ വ്യക്തിത്വത്തെ പല തവണ ശുചിയാക്കിക്കൊണ്ടിരിക്കുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Importance of reading isn't just about retaining facts; it's about the continuous cleansing and development of your personality. A wise Guru demonstrates this profound trut...

കൂവളപ്പഴത്തിലെ രാജകുമാരി 07.11.2025

യാത്രയിൽ ലിതൻ 3 സന്യാസിമാരെ പരിചയപ്പെട്ടു. എല്ലാവരോടും അവൻ കൂവളപ്പഴത്തിലെ രാജകുമാരിയെപ്പറ്റി ചോദിച്ചു. ആദ്യ 2 പേർക്കും ഇതെക്കുറിച്ച് വ്യക്തമായ അറിവില്ലായിരുന്നു. എന്നാൽ മൂന്നാമത്തെ മുനിക്ക് രാജകുമാരിയെപ്പറ്റി എല്ലാം അറിയാമായിരുന്നു. അദ്ദേഹം വഴിപറഞ്ഞുകൊടുത്തു. ദൂരെയൊരു പൂന്തോട്ടത്തിലെ കൂവളവൃക്ഷത്തിലുള്ള ഏറ്റവും വലിയ പഴത്തിലാണു രാജകുമാരിയെന്നും ഘോരരൂപികളായ രാക്ഷസൻമാർ മരത്തിനു കാവലുണ്ടെന്നും മുനി അവന...

ലക്ഷ്യങ്ങൾക്ക് പിന്നാലെ ഓടരുത് |  Sadhguru's Radical Wisdom: Why Chasing Goals Limits Your Life's True Potential 03.11.2025

സത്യത്തിൽ സദ്ഗുരു ഒരു മുന്നറിയിപ്പ് നൽകുകയാണ്. നമ്മൾ ഇതുവരെ മനസ്സിലാക്കി വച്ചിരിക്കുന്നതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ആശയമാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. എല്ലാവർക്കും ജീവിതത്തിൽ വലിയ വലിയ ലക്ഷ്യങ്ങൾ വേണമെന്നുള്ളതാണ് നമ്മൾ പഠിച്ചു വച്ചിട്ടുണ്ടായിരുന്നത്. എന്നാൽ സദ്ഗുരു പറയുന്നത് നമുക്ക് ലക്ഷ്യങ്ങൾ ഉണ്ടാവാൻ പാടില്ല എന്നാണ്. ലക്ഷ്യങ്ങൾ വയ്ക്കുന്നത് കൂടുതൽ വലിയ സാധ്യതകളിൽ നിന്ന് നമ്മെത്തന്ന...

ജയവിജയൻമാർ... മഹാവിഷ്ണുവിന്റെ ശത്രുക്കളായി ജന്മമെടുത്ത വൈകുണ്ഠ ദ്വാരപാലകർ 31.10.2025

ജയവിജയൻമാർ മഹാവിഷ്ണുവിനെ വിളിച്ചു പ്രാർഥിച്ചു, വിഷ്ണുഭഗവാൻ അവർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. കുമാരൻമാരുടെ ശാപം നീക്കം ചെയ്യാൻ ആകുന്നതല്ലെന്ന് അവരെ അറിയിച്ച മഹാവിഷ്ണു പക്ഷേ അവർക്കു 2 മാർഗങ്ങൾ ചൂണ്ടിക്കാട്ടി. ഒന്നുകിൽ വിഷ്ണുഭക്തരായി 7 ജന്മങ്ങൾ ഭൂമിയിൽ ജനിച്ചു ജീവിക്കണം. അല്ലെങ്കിൽ വിഷ്ണുവിന്‌റെ കടുത്ത ശത്രുക്കളായി 3 ജന്മങ്ങളെടുക്കണം. ജയവിജയൻമാർ രണ്ടാമത്തെ മാർഗമാണു തിരഞ്ഞെടുത്തത്, വിഷ്ണുവിന്റെ...

അണയാത്ത അതിജീവനം | Fiona Muttesi: The 'Queen of Katwe' Who Conquered Chess and Poverty 27.10.2025

ചെറിയൊരു ചൂടുകാറ്റേക്കുമ്പോഴേക്കും തളർന്നു വീഴുന്നവരാണ് നമ്മളിൽ പലരും. സുഖശീതളമായ നമ്മുടെ ജീവിതത്തിൽ എവിടെയെങ്കിലുമൊരു ചൂടേൽക്കുമ്പോൾ നമ്മളാകെ വിയർക്കും. ഏതു പരിമിതികൾക്കുള്ളിലാണെങ്കിലും സ്ഥിരോത്സാഹത്തിന്‌റെ താക്കോൽ കയ്യിലുണ്ടെങ്കിൽ ജീവിതത്തിൽ വിജയവാതിൽ തുറക്കുക തന്നെ ചെയ്യും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ  Fiona Muttesi's extraordinary journey from Uganda's...

നേപ്പാൾ രാജഭരണത്തിന്റെ അന്ത്യം പ്രവചിച്ച ഗോരഖ്നാഥ് | Prithvi Narayan Shah: From Unifying Nepal to a Prophetic Encounter That Shook a Dynasty 24.10.2025

പൃഥ്വി നാരായണിന്റെ കുട്ടിക്കാലത്ത് ഒരിക്കൽ ഒരു ഗുഹയിൽ ഗോരഖ്നാഥ് ധ്യാനത്തിലാഴ്ന്നിരിക്കുന്നത് അദ്ദേഹം കണ്ടു. പൃഥ്വി ഓടി അദ്ദേഹത്തിനരികിലെത്തി. തനിക്കൊരു പാത്രം തൈര് വേണമെന്ന് യോഗി പൃഥ്വിയോട് ആവശ്യപ്പെട്ടു. പൃഥ്വി കൊട്ടാരത്തിലെത്തുകയും അമ്മയിൽനിന്ന് ഒരു മൺകുടത്തിൽ തൈര് വാങ്ങി ഗോരഖ്നാഥിനു മുന്നിലെത്തി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Prithvi Narayan Shah, Nepal's unifier, e...

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ അഞ്ച് വഴികൾ | Sadhguru's 5 Powerful Ways to Boost Your Mental Health 20.10.2025

ലോകമെമ്പാടുമുള്ള മനുഷ്യന്റെ മാനസികാരോഗ്യത്തെക്കുറിച്ചും, ഇന്ന് നാം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും അതിനുള്ള പരിഹാരങ്ങളെക്കുറിച്ചും അറിയാം. മനുഷ്യന്റെ വിഷാദത്തിന് പിന്നിലെ പ്രധാന കാരണം, ഊർജ്ജ വിഹിതത്തിൽ ശാരീരിക പ്രവർത്തനത്തിനും വൈകാരിക മാനത്തിനും അനുവദിച്ചിട്ടുള്ള വിഹിതം ഇന്നത്തെ ലോകത്ത് പൂർണമായും ഉപയോഗിക്കപ്പെടാതെ പോകുന്നു എന്നതാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Improve mental health wit...

ശൂർപണഖയുടെ പുനർജന്മം; മഥുരയിലെ കുബ്ജ | How Lord Krishna Healed Kubja, the Reincarnation of Shurpanakha, in Mathura 17.10.2025

ത്രേതായുഗത്തിനു ശേഷം ദ്വാപരയുഗത്തിൽ മഥുരയിലെ ഒരു സുഗന്ധലേപന കച്ചവടക്കാരിയായി ശൂർപണഖ വീണ്ടും ജനിച്ചത്രേ. സുന്ദരമായ മുഖത്തോടു കൂടി പിറന്ന അവളുടെ പേര് അന്നു കുബ്ജയെന്നായിരുന്നു. ദേഹത്തു 3 വളവുകളുള്ള കുബ്ജ കൂനിക്കൂടിയാണു നടന്നിരുന്നത്. ആരും അവളെ ഗൗനിച്ചില്ല, ആരും സ്നേഹിച്ചുമില്ല. ഒരിക്കൽ മഥുരയുടെ കവാടം കടന്നു ദേവതുല്യമായ തേജസ്സോടെ 2 പേർ വന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ...

കാടുകയറുന്ന ചിന്തകൾ....നിങ്ങൾക്കുണ്ടോ ഓവർതിങ്കിങ്? | Overthinking Trap: How to Break Free and Cultivate Healthy Thoughts 13.10.2025

ചിന്തയോളം ചന്തമുള്ള മറ്റൊന്ന് മനുഷ്യർക്കുണ്ടോ. ഇല്ല. ചിന്തിക്കാനുള്ള കഴിവാണ് മനുഷ്യനെ മനുഷ്യനാക്കിയത്. നമ്മൾക്കും ചിന്തകളുെട ലോകം അന്യമല്ല, തന്നെയുമല്ല നമ്മളിൽ പലരും ചിന്തകളുടെ കൊടുങ്കാട്ടിലാണ്. കാടുകയറി ഉഴറിനടക്കാൻ ചിന്തകൾ നമ്മെ ക്ഷണിക്കും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Overthinking can trap us in a cycle of worry, making even small problems seem overwhelming. This ar...

പൃഥ്വിരാജിന്റെ പ്രതിമയിൽ‌ മാലയിട്ട സംയോഗിത: ഇന്ത്യയുടെ അനശ്വരപ്രണയം | Prithviraj Samyogita: India's Legendary Tale of Eternal Love 10.10.2025

യുവാവായ പൃഥ്വിരാജ് രജപുത്ര രാജാക്കൻമാരിലൊരാളായിരുന്നു. അനുദിനം അദ്ദേഹം നേടിയ വിജയങ്ങളും വീരസാഹസികതകളും അദ്ദേഹത്തെ അന്നത്തെ ജനസമൂഹത്തിനു മുന്നിൽ ഒരു വീരനായകനാക്കി മാറ്റി.  ജയ്ചന്ദിന്റെ മകളായ സംയോഗിത രഹസ്യമായി പൃഥ്വിയെ ആരാധിച്ചിരുന്നു. രാജകുമാരി പൃഥ്വിരാജിനെ കണ്ടിട്ടില്ലായിരുന്നു. എന്നാൽ അദ്ദേഹത്തെപ്പറ്റി കേട്ട വീരകഥകളും മറ്റും അവളുടെയുള്ളിൽ പ്രണയത്തിന്റെ മൊട്ടുകൾ സൃഷ്ടിച്ചു. ആയിടെയാണു പന്നാ റേ...

എങ്ങനെ നിറയ്ക്കാം മനസ്സിൽ ആനന്ദം? 06.10.2025

നിങ്ങൾ ഒരു കാര്യം തീവ്രമായി ആഗ്രഹിക്കുമ്പോൾ, പ്രപഞ്ചം മുഴുവൻ നിങ്ങൾക്കതു ലഭിക്കാനായി ഗൂഢാലോചന നടത്തുമെന്നാണ് പൗലോ കൊയ്‌ലോ എഴുതിയ ശ്രദ്ധേയമായ ഒരു വാചകം. ശ്രമിച്ചാൽ നിശ്ചയമായും വിജയത്തിലെത്തും, ഇനി എത്തിയില്ലെങ്കിലും ആ ശ്രമം തന്നെയാണ് ഏറ്റവും വലിയ വിജയമെന്ന് മഹത്തുക്കൾ പറയുന്നു. അതിനാൽ ആഗ്രഹിച്ച കാര്യങ്ങൾ, അതു ജോലിയാകട്ടെ മറ്റേതൊരു സ്വപ്‌നവുമാകട്ടെ. അവ കിട്ടാനായി പരിശ്രമിക്കാം. ഇവിടെ സംസാര...

ബേഘോ ഭൂതും അലെയയും സുന്ദർബനിലെ അപകടങ്ങൾ 03.10.2025

സുന്ദർബൻ കാടുകളിൽ ഒരിക്കൽ ഒരു വേട്ടക്കാരൻ കയറിയത്രേ. സുന്ദർബനിലെ കടുവകളുടെയും വലിയ മൃഗങ്ങളുടെയും സത്വങ്ങളുടെയുമൊക്കെ അധിപനായ ദൈവം ദക്ഷിൺ റായി എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ ദൈവത്തെ കാട്ടിൽ കയറുന്ന വേട്ടക്കാരും തേൻ ശേഖരിക്കുന്നവരുമൊക്കെ പ്രസാദിപ്പിക്കാറുണ്ട്. കാട്ടിൽ കയറിയ നായാട്ടുകാരൻ ഒരു ബംഗാൾ കടുവയെ കൊന്നു. ഇതിൽ ദക്ഷിൺ റായി കോപിഷ്ഠനായി. അദ്ദേഹം നായാട്ടുകാരനെ ശപിച്ചു. അങ്ങനെ ആ നായാട്ടുകാരന്റെ ആത്...

നെഗറ്റീവ് ചിന്തകളെ മനസ്സിൽ നിന്ന് എങ്ങനെ നീക്കം ചെയ്യാം? | How to Remove Negative Thoughts: Sadhguru's Wisdom on Mastering Your Mind 29.09.2025

ജീവിതത്തിൽ പലപ്പോഴും നാം നമ്മുടെ മനസ്സിലെ നെഗറ്റീവ് ചിന്തകളെ നേരിടാൻ കഴിയാതെ നിസ്സഹായരാകാറുണ്ട്. ജീവിതത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി നമ്മുടെ തന്നെ ചിന്തകളാണെന്നും നമുക്ക് തോന്നാറുണ്ട്. നെഗറ്റീവ് ചിന്തകൾ നമ്മുടെ മനസ്സിൽ ഉണ്ടാകാതിരുന്നെങ്കിൽ അതെത്ര മനോഹരമായേനെ! പക്ഷെ.. ഇതെല്ലാം സാധ്യമാണോ?.. അതോ അത് വെറും നടക്കാത്ത സ്വപ്നമാണോ?.. നമ്മുടെ മനസ്സിനെ നമുക്കൊരിക്കലും നിയന്ത്രിക്കാനാകില്ലേ? ഇവി...

പത്മനാഭസ്വാമീക്ഷേത്രത്തിലെ ബി നിലവറയിലുള്ള യക്ഷി! മംഗലത്തു ചിരുതേവിയുടെ കഥ 26.09.2025

യക്ഷിക്കഥകളാൽ സമ്പന്നമാണ് കേരളം. കേരളത്തിന്റെ പഴയ മലബാർ, തിരുവിതാംകൂർ, കൊച്ചി മേഖലകളിൽനിന്ന് അനേകം യക്ഷിക്കഥകൾ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കള്ളിയങ്കാട്ട് നീലിയെ പോലെ തന്നെ തിരുവിതാംകൂറിൽ നിന്നുള്ള മറ്റൊരു യക്ഷിയാണ് കാഞ്ഞിരോട്ട് യക്ഷി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Uncover the chilling legend of Mangalathu Chiruthevi, the Kanjiratt Yakshi, believed to b...

ശാന്തി പർവത്തിന്റെ സന്ദേശം 22.09.2025

സുഖവും ദുഃഖവും അഭിവൃദ്ധിയും പ്രതിസന്ധിയും ആനന്ദവും സന്താപവും ലാഭവും നഷ്ടവും എല്ലാ മനുഷ്യരെയും സന്ദർശിക്കുമെന്നും അനുകൂല സാഹചര്യങ്ങളിൽ അമിതമായി ആഹ്ലാദിക്കാതിരിക്കുകയും പ്രതികൂല സാഹചര്യങ്ങളിൽ അമിതമായി ദുഃഖിക്കാതിരിക്കുകയും ചെയ്യുന്ന ആളാണു വിവേകശാലിയെന്നത് ശാന്തിപർവത്തിലെ മനോഹരമായ ഒരു വാചകമാണ്. ആരും ആരുടെയും സ്ഥായിയായ ശത്രുക്കളോ സുഹൃത്തുക്കളോ അല്ലെന്നും താൽപര്യങ്ങളാണ് സൗഹൃദവും ശത്രുതയും നിർണയിക്കുന്ന...

ഗമറാലയെ രക്ഷിച്ച മകൾ |  Shanudri's Wisdom: How a Clever Daughter Saved Gamarala 19.09.2025

പണ്ട് പണ്ട് ലങ്കയിലെ മനോഹരമായ ഒരു ഗ്രാമത്തിൽ ഒരു ഗമറാല പാർത്തിരുന്നു. ഭാര്യ മരിച്ചുപോയ അദ്ദേഹത്തിനു ശനുദ്രിയെന്ന മകൾ മാത്രമാണുണ്ടായിരുന്നത്. ഗമറാല കഠിനാധ്വാനിയായിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള പാടങ്ങളിലും കൃഷിയിടങ്ങളിലുമൊക്കെ അദ്ദേഹം പൊന്നുവിളയിച്ചു. ഗ്രാമത്തിലെ തന്നെയല്ല, ആ രാജ്യത്തെ തന്നെ മഹാസുന്ദരിയായിരുന്നു ശനുദ്രി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The Daughter Who Save...

ജീവിതം മനോഹരമാക്കാൻ  7 പാഠങ്ങൾ | Sadhguru's 7 Life Lessons 15.09.2025

ജീവിതത്തിലെ ഓരോ നിമിഷവും നിങ്ങൾ ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യേണ്ടതുണ്ട്, കാരണം ജീവിതം ഒരു നിമിഷം പോലും നിങ്ങൾക്കായി കാത്തിരിക്കുന്നില്ല. മനുഷ്യൻ ജീവിക്കുന്നത് അനുഭവങ്ങൾ തേടിയാണ്. ആ ജീവിതം കൂടുതൽ മനോഹരവും അഗാധവുമാക്കാൻ ചെയ്യേണ്ട ഏഴു ജീവിത പാഠങ്ങൾ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Sadhguru's 7 Life Lessons offer profound insights to transform your life, emphasizing eliminating untruths, em...

ഒഡീസിയൂസിനെ കാത്തിരുന്ന ആർഗോസ്; ഉദാത്തസ്നേഹത്തിന്റെ മഹാമാതൃക 12.09.2025

സ്നേഹം എന്ന വാക്കിന് അനേകം അർഥതലങ്ങളുണ്ട്. കാരണങ്ങളിലധിഷ്ഠിതമായ സ്നേഹമുണ്ട്, എന്നാൽ ഒന്നിലുമൊന്നിലും ആശ്രയിക്കാതെയുള്ള നിസ്വാർഥ സ്നേഹവുമുണ്ട്. നിസ്വാർഥ സ്നേഹത്തിന് അനേകം ഉദാഹരണങ്ങളുണ്ട്. ഗ്രീക്ക് ഇതിഹാസത്തിലെ ഇത്തരമൊരു ഉദാഹരണമായിരുന്നു ആർഗോസ് ഗ്രീസിലെ ഇത്താക്ക എന്ന രാജ്യത്തെ രാജാവായിരുന്നു ഒഡീസിയൂസ്. അദ്ദേഹത്തിന്റെ വിശ്വസ്തനായ നായയായിരുന്നു ആർഗോസ്. തന്റെ യജമാനനോട് അളവില്ലാത്ത സ്നേഹം ആർഗോസിനുണ്ടായി...

Listen to the Spiritual podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.