Manorama Online
Spiritual
ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്കാസ്റ്റിലൂടെ. Let's listen to Spiritual on Manorama PodcastFor more - https://specials.manoramaonline.com/News/2023/podcast/index.html
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
കണ്ണന്റെ വായിൽ യശോദ കണ്ട പ്രപഞ്ചസത്യങ്ങൾ 16.01.2026 3:41
കുസൃതിയുടെ ആൾരൂപമായിരുന്നു കണ്ണൻ.വികൃതികൾ കാട്ടാനും കള്ളത്തരം പറയാനും യാതൊരു മടിയുമില്ലായിരുന്നു കുട്ടിക്ക്. ഒരിക്കൽ ഇടയബാലൻമാർ യശോദാമ്മയെ ഒരു കാര്യം അറിയിച്ചു. കണ്ണൻ മണ്ണുവാരിത്തിന്നിരിക്കുന്നു. അതു തങ്ങൾ കണ്ടു. ഇതുകേട്ട യശോദയ്ക്ക് ദേഷ്യവും പേടിയും ഒരുമിച്ചുവന്നു. മണ്ണുതിന്നു വല്ല രോഗവും കുട്ടിക്കു വരുമോയെന്ന ആശങ്കയോടെ യശോദ കണ്ണനരികിലേക്ക് ഓടിയെത്തി. യാതൊരു ഭാവഭേദവുമില്ലാതെ കളിച്ചുചിരിച്ചിരിക്കുക...
ദാരിദ്ര്യക്കടൽ നീന്തിയ ഒരേയൊരു രാജാവ് 12.01.2026 4:25
ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന കായികയിനമാണ് ഫുട്ബോൾ. ഓരോ ഫുട്ബോൾ കളിയും ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ്. ലക്ഷ്യമെന്ന ഗോൾ തേടിയുള്ള ഓട്ടം. അതിനിടയിൽ വരുന്ന പ്രതിസന്ധികൾ. സുഗമമായി ഒറ്റയടിക്ക് ലക്ഷ്യം നേടാനാകില്ല. കുറേയേറെ മുന്നോട്ടു നീങ്ങിയും പിന്നെ പിന്നോട്ടിറങ്ങിയും തട്ടിയും വീണും ഇടയ്ക്കു നിന്നും ശിക്ഷകൾ ഏറ്റുവാങ്ങിയുമൊക്കെയാണ് ആ പോക്ക്. നയവും നാട്യങ്ങളും തന്ത്രങ്ങളുമൊക്കെ സന്നിവേശിപ്പിച്ചുള്ള...
ദുർഗിമായ്ക്ക് ഭക്ഷണം കൊണ്ടുവന്ന ശ്രീകൃഷ്ണൻ 09.01.2026 4:19
ശ്രീകൃഷ്ണനോട് മാതൃസഹജമായ സ്നേഹമായിരുന്നു ദുർഗി മായ്ക്ക്. എല്ലാ ദിവസവും അവർ ആ വിഗ്രഹത്തെ കുളിപ്പിച്ചു. ഭക്ഷണം അർപ്പിച്ചു. താരാട്ട് പാടി. ചിലപ്പോഴൊക്കെ വഴക്കുപറഞ്ഞു. നാട്ടുകാർ ഇതിന്റെ പേരിൽ ദുർഗി മായെ കളിയാക്കിയിരുന്നു. ഭക്തി കൂടി ദുർഗി മായ്ക്ക് സ്വബോധം നഷ്ടപ്പെട്ടെന്നൊക്കെ അവർ പറഞ്ഞു. പക്ഷേ ദുർഗി മാ ഇതിനൊന്നും ചെവികൊടുത്തില്ല. ശ്രീകൃഷ്ണൻ അവരെ സംബന്ധിച്ച് അവരുടെ കുഞ്ഞായിരുന്നു. വരുമാനം കുറവായിരുന്നെ...
പുതിയ തുടക്കത്തിലല്ല, യാത്രയിലാണു കാര്യം 05.01.2026 2:58
നല്ല കാര്യങ്ങൾ ജീവിതത്തിൽ നടപ്പാക്കുന്നതിനു പുതുവർഷമൊരു അവസരമാണെങ്കിൽ അതും നല്ലതു തന്നെ. എന്നാൽ പുതുവർഷത്തിലെ പല തുടക്കങ്ങളും പുത്തനച്ചി പുരപ്പുറം തൂക്കും എന്ന ചൊല്ലുപോലെയാണ്. കുറച്ചുകാലമൊക്കെ ഉത്സാഹമൊക്കെയുണ്ടാകും. അതു കഴിഞ്ഞാൽ തോണി വീണ്ടും കടവിൽ തിരിച്ചെത്തും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Struggling with your New Year resolutions? Learn the importance of perseveranc...
കംബോഡിയയിലെ രാജകുമാരിയെ പ്രണയിച്ച ഇന്ത്യക്കാരൻ 02.01.2026 2:30
വെറുമൊരു രാജകുമാരിയായിരുന്നില്ല സോമ, മറിച്ച് നല്ലൊരു യോദ്ധാവായിരുന്നു അവൾ. തന്റെ രാജ്യത്തെ തീരത്തേക്കടുത്ത കൗണ്ടിന്യയുടെ കപ്പലിനുനേർക്ക് സോമ വലിയൊരു സമുദ്രാക്രമണം നടത്തി. കൗണ്ടിന്യ ചെറുത്തുനിന്നു. ഏതായാലും ആ കലഹം അധികം നീണ്ടില്ല. വീരനും ബുദ്ധിമാനും അറിവുള്ളവനുമായ കൗണ്ടിന്യയെ സോമയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Kaundinya and Soma's legendary un...
എന്ത് ഭക്ഷണം കഴിക്കണം? 29.12.2025 10:50
എന്ത് ഭക്ഷണം കഴിച്ചാലാണ് ശരീരത്തിന് സൗഖ്യവും സന്തോഷവും ലഭിക്കുക എന്ന് നിങ്ങൾ ശരീരത്തോട് ചോദിക്കുക. വ്യത്യസ്ത ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷം അതിന്റെ അനുഭവം എങ്ങനെയുണ്ടെന്നു നോക്കുക. നിങ്ങളുടെ ശരീരം വളരെ ചടുലവും ഊർജസ്വലവുമായി തോന്നുന്നുവെങ്കിൽ, അതിനർഥം ശരീരത്തിന് സന്തോഷമായെന്നാണ്. ശരീരത്തിന് മന്ദത ഉണ്ടാവുകയും, ഉണർന്നിരിക്കാൻ കഫീനോ നിക്കോട്ടിനോ വേണ്ടി വരികയും ചെയ്താൽ ശരീരം കഷ്ടപ്പെടുന്നു എന്നാണർഥം. ഇവിടെ...
ഭീഷ്മരുടെ സ്വർണ അമ്പുകൾ 26.12.2025 3:19
എത്രത്തോളം ആഗ്രഹങ്ങളും അഭിനിവേശങ്ങളുമുണ്ടെങ്കിലും സ്വന്തം അഭിമാനവും വാക്കും സംരക്ഷിക്കാനായി അവ ഉപേക്ഷിക്കണം. ഈ വലിയ പാഠം നമുക്ക് പറഞ്ഞു തരുന്നത് മഹാഭാരതത്തിലെ പ്രമുഖ വില്ലനായ ദുര്യോധനനാണ്. ആ കഥയാണ് ‘ഭീഷ്മരുടെ അഞ്ച് സ്വർണ അമ്പുകൾ’. കുരുക്ഷേത്രയുദ്ധം ഏഴാംദിനം. ഭീമനും അർജുനനും ചേർന്ന പാണ്ഡവപ്പട കൗരവപ്പടയ്ക്കുമേൽ കനത്ത ആഘാതമേൽപിച്ചു. ദുര്യോധനനെ ഭീമൻ നന്നായി മർദ്ദിക്കുകയും ചെയ്തു. മുറിവുകളു...
ചെറിയ കാര്യങ്ങളിലൂടെ വലിയ വിപ്ലവം 22.12.2025 5:23
“ആയിരം കാതമുള്ള യാത്ര ആരംഭിക്കുന്നത് ഒരൊറ്റ ചുവടിൽനിന്നാണ്.”ക്ഷമയാണ് ഇവിടത്തെ പ്രധാന വെല്ലുവിളി. തൽക്ഷണ സംതൃപ്തിയുടെ ഈ കാലഘട്ടത്തിൽ ചെറുചുവടുകളെ വിലമതിക്കാൻ അച്ചടക്കം ആവശ്യമാണ്. ചുരുക്കത്തിൽ, ചെറുചുവടുകൾ ആർക്കും വിപ്ലവങ്ങൾ സാധ്യമാക്കുന്നു. അവ സാധാരണമായതിനെ അസാധാരണമാക്കി മാറ്റും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The power of small steps is the true driving forc...
ഹനുമാന്റെ വിശപ്പ് മാറ്റിയ തുളസീദളം 19.12.2025 3:47
ഒരു ദിവസം ഉച്ചയ്ക്കുണ്ണാൻ വരണമെന്നു സീതാദേവി ഹനുമാനെ അറിയിച്ചു. ഹനുമാനോട് സീതാദേവിക്ക് മാതൃസഹജമായ വാത്സല്യമായിരുന്നു. ദേവിയുടെ ക്ഷണം സസന്തോഷം സ്വീകരിച്ച ഹനുമാൻ താൻ തീർച്ചയായും എത്തുമെന്ന് അറിയിച്ചു. ഹനുമാൻ നല്ലൊരു ഭക്ഷണപ്രിയൻ കൂടിയാണ്. അദ്ദേഹം പറഞ്ഞ സമയത്തെത്തി ഇരിപ്പിടത്തിൽ സ്ഥാനം പിടിച്ചു. അയോധ്യയിലെ അടുക്കളയിൽ താനുണ്ടാക്കിയ വിഭവങ്ങളുമായി സീതാദേവി ഹനുമാനരികിലെത്തി വിളമ്പി കൊടുത്തു. അളവറ്റ സന്തോഷ...
മരുഭൂമിയിലെ ഒരേയൊരു മരം | The Powerful Symbol of Resilience and Hope 15.12.2025 3:35
ഒറ്റപ്പെടൽ എന്നത് മനുഷ്യരിൽ പലരെയും സംബന്ധിച്ച് ഭയാനകമായ അവസ്ഥയാണ്. തങ്ങളുടെ പ്രശ്നങ്ങൾ പുറത്തുപറയാൻ ഒരാളില്ലാതെയിരിക്കുക, സന്തോഷവും സങ്കടവും പങ്കുവയ്ക്കാൻ ആരെങ്കിലുമില്ലാതെയിരിക്കുക. സിനിമയ്ക്കു പോകാനോ ഭക്ഷണം കഴിക്കാൻ കമ്പനിക്കോ ഒരാൾ പോലുമില്ലാതിരിക്കുക. ഒറ്റപ്പെടൽ തീർച്ചയായും ചിലരെയെങ്കിലും തകർത്തുകളയും. അനേകം ബന്ധുക്കളും സ്നേഹിതരുമൊക്കെയുള്ളവർക്കും ഒറ്റപ്പെടൽ സംഭവിക്കാം. ഇവിടെ സംസാരിക്കുന്നത് പ...
മഹാവീരനെ അടിക്കാനെത്തിയ കർഷകൻ | The Farmer Who Tried to Strike Mahavira: A Story of Forgiveness 12.12.2025 3:33
ഒരിക്കൽ ഒരു കർഷകൻ തന്റെ പശുക്കളുമായി ഒരു പുൽമേട്ടിലെത്തി. അവിടെ ഒരു വലിയ മരത്തിനു താഴെ മഹാവീരൻ ധ്യാനനിമഗ്നനായി ഇരിക്കുന്നുണ്ടായിരുന്നു. ഒരു ദീർഘയാത്രയ്ക്കിടെ അദ്ദേഹം വിശ്രമിക്കാനായി അവിടെയിരുന്നതാണ്. കർഷകൻ ഇതറിയാതെ മഹാവീരന് അടുക്കൽ ചെന്നശേഷം തനിക്കു കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതു പൂർത്തിയാക്കി വരുന്നതുവരെ പശുക്കളെ നോക്കണമെന്നും അറിയിച്ചു. എന്നാൽ ധ്യാനത്തിലായിരുന്നു മഹാവീരൻ ഇതൊന്നുമറിഞ്ഞില...
ജീവിതമെന്ന ലഹരി...ദൃഢനിശ്ചയം കരുത്താക്കിയ ഇരുമ്പ് മനുഷ്യൻ | Life's Real Intoxication: The Inspiring Survival Story of RDJ 08.12.2025 5:03
ദൃഢമായ മനസ്സിലെടുക്കുന്ന ഒരൊറ്റ തീരുമാനം മതി ജീവിതം മാറ്റിമറിക്കാനെന്ന് റോബർട്ട് ഡ‍ൗണി ജൂനിയർ നമ്മെ ഓർമിപ്പിക്കുന്നു. ജീവിതം തന്നെയാണ് ലഹരി. അതിനെ പോസിറ്റീവായ മനസ്സോടെ സമീപിക്കുന്നതിലും ആനന്ദം എന്തുണ്ട്? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Discover the incredible life story of Robert Downey Jr., from a troubled youth and battles with addiction to his triumphant comeback...
തീറ്റക്കൊതിയൻ രാക്ഷസനെ കൊന്നൊടുക്കിയ ഭീമൻ | Bhima and the Slaying of Bakasura 05.12.2025 4:57
ഏകചക്രയെന്നൊരു ഗ്രാമമുണ്ടായിരുന്നു.‍ അധികം സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യാതെ എപ്പോഴും പേടിച്ച മട്ടുള്ളവരായിരുന്നു അവിടത്തെ നാട്ടുകാർ. അവിടെയൊരു വീട്ടിൽ പാണ്ഡവർ തങ്ങാനുറച്ചു. ഒരു വീട്ടുകാർ കുന്തീദേവിക്കും മക്കൾക്കും ആതിഥ്യമരുളി. പക്ഷേ ഒരുദിവസം ആ വീട്ടുകാർ സങ്കടപ്പെട്ടിരിക്കുന്നത് കുന്തീദേവി കണ്ടു. അവിടത്തെ വീട്ടമ്മയോട് അവർ കാര്യം തിരക്കി. ആ ഗ്രാമവുമായി ബന്ധപ്പെട്ടുള്ള ഒരു രഹസ്യം ആ വീട്ടമ്മ അന്...
മാറ്റാം യോഗയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ | Sadhguru on Overcoming Yoga Misconceptions 01.12.2025 12:53
ജീവിതത്തിൽ എപ്പോഴെങ്കിലും യോഗ പഠിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. പക്ഷേ ആ ഒരു ചുവടുവെക്കുന്നതിൽ നിന്ന് നമ്മളെ തടഞ്ഞത് ചിലപ്പോൾ യോഗയെകുറിച്ച് നാം ധരിച്ചുവച്ചിരിക്കുന്ന തെറ്റായ കാര്യങ്ങളാകാം.മനുഷ്യൻറെ ശാരീരികവും മാനസികവും വൈകാരികവും ആത്മീയവുമായ ക്ഷേമത്തിന് യോഗ ഏറെ പ്രയോജനകരമാണ്. സമൂഹത്തിൽ ഇന്നും യോഗയെ കുറിച്ചുള്ള പല തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്. ഈ തെറ്റിദ്ധാര...
വധശിക്ഷയ്ക്കു വിധിച്ച കള്ളനെ വിവാഹം കഴിച്ച കുണ്ഡലകേശി 28.11.2025 4:43
ഒരിക്കൽ വീടിന്റെ മട്ടുപ്പാവിലിരുന്നു കുണ്ഡലകേശി ഒരു കാഴ്ച കണ്ടു. വിലങ്ങുകളും ചങ്ങലകളും അണിയിച്ച് ഒരാളെ തെരുവിൽകൂടി നടത്തിക്കൊണ്ടുപോകുന്നു. പിന്നാലെ ഒരു ജനക്കൂട്ടവുമുണ്ട്. കാലൻ എന്ന കള്ളനായിരുന്നു അത്. സമൂഹത്തിനു ചെയ്ത ദ്രോഹങ്ങൾക്ക് കാലനെ വധശിക്ഷയ്ക്കു വിധിച്ചിരിക്കുകയായിരുന്നു അന്ന്. ഒറ്റനോട്ടത്തിൽ തന്നെ കുണ്ഡലകേശിക്ക് കാലനെ ഇഷ്ടപ്പെട്ടു. അവനോട് അടങ്ങാത്ത പ്രണയം അവളുടെ ഉള്ളിലുറവ പൊട്ടി. കാലന്റെ കഥ...
പരാജയപ്പെട്ടത് 959 തവണ ഒടുവിൽ സ്വന്തമാക്കിയ ഡ്രൈവിങ് ലൈസൻസ് 24.11.2025 3:25
ചെയ്യുന്ന ഒരു കാര്യമെങ്കിലും പാളിപ്പോയാൽ നമ്മളിൽ പലരും പെട്ടി മടക്കി പരിപാടി മതിയാക്കും. പിന്നെയൊരിക്കൽ കൂടി ശ്രമിക്കാനുള്ള ക്ഷമ പലർക്കുമില്ല. അങ്ങനെയുള്ളവർ ദക്ഷിണ കൊറിയൻ വനിത ചാ സാ-സൂനിന്റെ കഥ കേൾക്കണം. ഡ്രൈവിങ് ടെസ്റ്റിൽ 960-ാം തവണ വിജയിച്ച ദക്ഷിണ കൊറിയൻ വനിതയുടെ കഥ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Cha Sa-soon's incredible journey to acquire a driving license aft...
കോപാഗ്നിയാൽ മധുര കത്തിച്ച കണ്ണകി | Kannaki: The Tale of Fiery Wrath That Burned Madurai to Ashes 21.11.2025 4:50
തമിഴകത്തെ പുഹാറെന്ന പട്ടണത്തിൽ ഒരു സമ്പന്ന വ്യവസായിയുടെ മകനായാണു കോവലൻ ജനിച്ചത്. സൗന്ദര്യം കൊണ്ടും സ്വഭാവശുദ്ധി കൊണ്ടും ധാർമിക ചിന്തകൊണ്ടും പാതിവ്രത്യംകൊണ്ടും ഉത്തമയായ കണ്ണകിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. പട്ടണവാസികൾ ആ യുവദമ്പതികളുടെ ജീവിതത്തെ എപ്പോഴും പ്രശംസിച്ചിരുന്നു. ജീവിതം മനോഹരമായി ഒഴുകുന്നതിനിടെയാണ് ദുർവിധി തേടിയെത്തിയത്. മാധവി എന്ന സുന്ദരിയായ നർത്തകിയെ കോവലൻ ഇതിനിടെ പരിചയപ്പെട്ടു. മാധവിയ...
പരാജയങ്ങളുടെ നൂലിൽ ഇഴചേർത്ത വിജയക്കുപ്പായം 17.11.2025 4:36
പരാജയത്തെ ഭയപ്പെടാതെ അതിനെ കഠിനാധ്വാനം കൊണ്ടു മറികടന്നതാണു ഡിസ്‌നിയുടെ വിജയം. എന്തെങ്കിലുമൊക്കെ ജീവിതത്തിൽ ചെയ്യണമെന്നു കാംക്ഷിക്കുന്ന അനേകമാളുകളെ ഡിസ്‌നിയുടെ ജീവിതകഥ പ്രചോദിപ്പിക്കുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Walt Disney's inspiring journey showcases how unwavering perseverance transformed repeated failures into the foundation of the world's largest...
ക്രൂരയായ മഹാറാണി; മരുമകളെ എന്നെന്നേക്കുമായി ഇല്ലാതാക്കിയ പരിസാറ്റിസ് 14.11.2025 5:05
പേർഷ്യയിൽ നിന്ന് അനവധി കഥകൾ ഉണ്ടായിട്ടുണ്ട്. അതിൽ ക്രൂരതയുടെ കഥകളുണ്ട്, യുദ്ധങ്ങളുടെ കഥകളുണ്ട്, പ്രണയത്തിന്റെയും വിരഹത്തിന്റെയും അധികാരത്തിന്റെയും കഥകളുണ്ട്. അക്കൂട്ടത്തിൽ ഏറെ പ്രത്യേകതകളുള്ളതാണ് പരിസാറ്റിസിന്റെ കഥ. ലോകത്ത് ഇന്നോളം ജീവിച്ചിട്ടുള്ള സ്ത്രീകളിൽ ഏറ്റവും ക്രൂരസ്വഭാവം പുലർത്തിയ ഒരാളായിരുന്നു പരിസാറ്റിസ് എന്ന റാണി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Parysatis, the...
വായിച്ചതൊക്കെ മറന്നേക്കാം, എങ്കിലും വായിക്കാതെയിരിക്കരുത് 10.11.2025 3:10
വായിക്കുന്നതിൽ മുക്കാലും ചോർന്നുപോയേക്കാം. പക്ഷേ എത്രയൊക്കെ മറന്നാലും നഷ്ടപ്പെട്ടാലും അക്ഷരങ്ങളാകുന്ന ജലം മനുഷ്യരുടെ വ്യക്തിത്വത്തെ പല തവണ ശുചിയാക്കിക്കൊണ്ടിരിക്കുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Importance of reading isn't just about retaining facts; it's about the continuous cleansing and development of your personality. A wise Guru demonstrates this profound trut...
കൂവളപ്പഴത്തിലെ രാജകുമാരി 07.11.2025 6:36
യാത്രയിൽ ലിതൻ 3 സന്യാസിമാരെ പരിചയപ്പെട്ടു. എല്ലാവരോടും അവൻ കൂവളപ്പഴത്തിലെ രാജകുമാരിയെപ്പറ്റി ചോദിച്ചു. ആദ്യ 2 പേർക്കും ഇതെക്കുറിച്ച് വ്യക്തമായ അറിവില്ലായിരുന്നു. എന്നാൽ മൂന്നാമത്തെ മുനിക്ക് രാജകുമാരിയെപ്പറ്റി എല്ലാം അറിയാമായിരുന്നു. അദ്ദേഹം വഴിപറഞ്ഞുകൊടുത്തു. ദൂരെയൊരു പൂന്തോട്ടത്തിലെ കൂവളവൃക്ഷത്തിലുള്ള ഏറ്റവും വലിയ പഴത്തിലാണു രാജകുമാരിയെന്നും ഘോരരൂപികളായ രാക്ഷസൻമാർ മരത്തിനു കാവലുണ്ടെന്നും മുനി അവന...
ലക്ഷ്യങ്ങൾക്ക് പിന്നാലെ ഓടരുത് | Sadhguru's Radical Wisdom: Why Chasing Goals Limits Your Life's True Potential 03.11.2025 13:45
സത്യത്തിൽ സദ്ഗുരു ഒരു മുന്നറിയിപ്പ് നൽകുകയാണ്. നമ്മൾ ഇതുവരെ മനസ്സിലാക്കി വച്ചിരിക്കുന്നതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ആശയമാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. എല്ലാവർക്കും ജീവിതത്തിൽ വലിയ വലിയ ലക്ഷ്യങ്ങൾ വേണമെന്നുള്ളതാണ് നമ്മൾ പഠിച്ചു വച്ചിട്ടുണ്ടായിരുന്നത്. എന്നാൽ സദ്ഗുരു പറയുന്നത് നമുക്ക് ലക്ഷ്യങ്ങൾ ഉണ്ടാവാൻ പാടില്ല എന്നാണ്. ലക്ഷ്യങ്ങൾ വയ്ക്കുന്നത് കൂടുതൽ വലിയ സാധ്യതകളിൽ നിന്ന് നമ്മെത്തന്ന...
ജയവിജയൻമാർ... മഹാവിഷ്ണുവിന്റെ ശത്രുക്കളായി ജന്മമെടുത്ത വൈകുണ്ഠ ദ്വാരപാലകർ 31.10.2025 3:08
ജയവിജയൻമാർ മഹാവിഷ്ണുവിനെ വിളിച്ചു പ്രാർഥിച്ചു, വിഷ്ണുഭഗവാൻ അവർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. കുമാരൻമാരുടെ ശാപം നീക്കം ചെയ്യാൻ ആകുന്നതല്ലെന്ന് അവരെ അറിയിച്ച മഹാവിഷ്ണു പക്ഷേ അവർക്കു 2 മാർഗങ്ങൾ ചൂണ്ടിക്കാട്ടി. ഒന്നുകിൽ വിഷ്ണുഭക്തരായി 7 ജന്മങ്ങൾ ഭൂമിയിൽ ജനിച്ചു ജീവിക്കണം. അല്ലെങ്കിൽ വിഷ്ണുവിന്‌റെ കടുത്ത ശത്രുക്കളായി 3 ജന്മങ്ങളെടുക്കണം. ജയവിജയൻമാർ രണ്ടാമത്തെ മാർഗമാണു തിരഞ്ഞെടുത്തത്, വിഷ്ണുവിന്റെ...
അണയാത്ത അതിജീവനം | Fiona Muttesi: The 'Queen of Katwe' Who Conquered Chess and Poverty 27.10.2025 5:02
ചെറിയൊരു ചൂടുകാറ്റേക്കുമ്പോഴേക്കും തളർന്നു വീഴുന്നവരാണ് നമ്മളിൽ പലരും. സുഖശീതളമായ നമ്മുടെ ജീവിതത്തിൽ എവിടെയെങ്കിലുമൊരു ചൂടേൽക്കുമ്പോൾ നമ്മളാകെ വിയർക്കും. ഏതു പരിമിതികൾക്കുള്ളിലാണെങ്കിലും സ്ഥിരോത്സാഹത്തിന്‌റെ താക്കോൽ കയ്യിലുണ്ടെങ്കിൽ ജീവിതത്തിൽ വിജയവാതിൽ തുറക്കുക തന്നെ ചെയ്യും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Fiona Muttesi's extraordinary journey from Uganda's...
നേപ്പാൾ രാജഭരണത്തിന്റെ അന്ത്യം പ്രവചിച്ച ഗോരഖ്നാഥ് | Prithvi Narayan Shah: From Unifying Nepal to a Prophetic Encounter That Shook a Dynasty 24.10.2025 4:10
പൃഥ്വി നാരായണിന്റെ കുട്ടിക്കാലത്ത് ഒരിക്കൽ ഒരു ഗുഹയിൽ ഗോരഖ്നാഥ് ധ്യാനത്തിലാഴ്ന്നിരിക്കുന്നത് അദ്ദേഹം കണ്ടു. പൃഥ്വി ഓടി അദ്ദേഹത്തിനരികിലെത്തി. തനിക്കൊരു പാത്രം തൈര് വേണമെന്ന് യോഗി പൃഥ്വിയോട് ആവശ്യപ്പെട്ടു. പൃഥ്വി കൊട്ടാരത്തിലെത്തുകയും അമ്മയിൽനിന്ന് ഒരു മൺകുടത്തിൽ തൈര് വാങ്ങി ഗോരഖ്നാഥിനു മുന്നിലെത്തി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Prithvi Narayan Shah, Nepal's unifier, e...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.