Manorama Online
Spiritual
ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്കാസ്റ്റിലൂടെ. Let's listen to Spiritual on Manorama PodcastFor more - https://specials.manoramaonline.com/News/2023/podcast/index.html
Be sure to visit the podcast's website and support the creator: bingepods.com
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ആകാശത്തേക്ക് പോയ പെനൽറ്റി; തലകുനിക്കാത്ത ബാജിയോ 20.07.2026 4:23
ജീവിതം പലപ്പോഴും നിരാശയുടെയും പരാജയത്തിന്റെയും നിമിഷങ്ങൾ സമ്മാനിച്ചേക്കാം, എന്നാൽ തിരിച്ചടികളല്ല ഒരു വ്യക്തിയെ നിർവചിക്കുന്നതെന്ന് ബാജിയോ ലോകത്തിന് കാണിച്ചുകൊടുത്തു. നിശ്ചയദാർഢ്യം, ധൈര്യം, വിനയം, മുന്നോട്ട് പോകാനുള്ള സന്നദ്ധത എന്നിവയാണ് യഥാർഥത്തിൽ പ്രധാനം. ട്രോഫികൾ ഉയർത്തുന്നതിലായിരുന്നില്ല അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം, മറിച്ച് ഹൃദയം തകർക്കുന്ന തോൽവിയെക്കാൾ വലുതാണ് അതിജീവനമെന്ന് തെളിയിച്ചതിലാ...
ദാനശീലയായ പുളിമരം 17.07.2026 5:06
പണ്ട് പണ്ട് കന്നഡദേശത്ത് ഒരു ഗ്രാമത്തിൽ ഒരു വലിയ പുളിമരമുണ്ടായിരുന്നു. എല്ലാവർഷവും വസന്തകാലം കഴിയുമ്പോൾ ആ മരത്തിൽ ധാരാളം പുളികൾ പിടിക്കും. നാട്ടുകാരും കുട്ടികളുമെല്ലാം അതിൽ നിന്ന് ആവശ്യത്തിനനുസരിച്ച് പുളി പറിച്ചു. നല്ല ഇലച്ചാർത്തുള്ള മരമായിരുന്നു അത്. അതിനാൽ തന്നെ കടന്നുപോകുന്ന സഞ്ചാരികൾക്കും വ്യാപാരികൾക്കുമൊക്കെ ആ മരം തണലേകി. തൊട്ടടുത്ത് താമസിച്ചിരുന്ന രാക്കമ്മ എന്ന വിധവയായിരുന്നു പുളിമരത്തിന്റെ...
സിദാൻ... ഫുട്ബോളിന്റെ ഇന്ദ്രജാലക്കാരൻ | The Inspiring Story of Zidane 13.07.2026 6:05
കഴിഞ്ഞ കുറച്ചുകാലമായി ലോകഫുട്ബോളിലെ ശ്രദ്ധേയ ശക്തിയാണ് ഫ്രാൻസ്. ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ് സിനദീൻ സിദാൻ. സിദാന്റെ ജീവിതം ഒരു പ്രചോദനമാണ്. ആത്മാർപ്പണവും ലക്ഷ്യബോധവുമുണ്ടെങ്കിൽ ഏതു പ്രതികൂല സാഹചര്യത്തിലും അദ്ഭുതങ്ങൾ കാട്ടാമെന്ന സന്ദേശം അദ്ദേഹം തരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Zinedine Zidane's life is a profound story of a football magician...
കുരങ്ങൻമാരെ പാഠം പഠിപ്പിച്ച ഹനുബയും ഹനുബിയും 10.07.2026 4:03
പണ്ടൊരിക്കൽ, മണിപ്പുരിലെ ഒരു ചെറിയ ഗ്രാമത്തിൽ ഹനുബ എന്ന വൃദ്ധനും ഹനുബി എന്ന വൃദ്ധയും ഒറ്റയ്ക്ക് താമസിച്ചിരുന്നു. മക്കളില്ലാതിരുന്ന അവർ, അടുത്തുള്ള കാട്ടിലെ കുരങ്ങന്മാരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് സ്നേഹിച്ചിരുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Hanuba Hanubi Pan Thaba is a classic Manipuri folktale that humorously teaches a lesson about the dangers of blind trust...
പ്രണയത്തിൽ നിന്ന് പുറത്തുപോകുമ്പോൾ 06.07.2026 7:52
മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വികാരമാണ് പ്രണയം. എന്നാൽ, അത്രമേൽ ആഴത്തിൽ സ്നേഹിച്ചവർ പിന്നീട് പരസ്പരം അകന്നുപോകുന്നത്, അല്ലെങ്കിൽ ആ പ്രണയത്തിൽ നിന്ന് പുറത്തു പോകുന്നത് എന്തുകൊണ്ടാണ്? ബന്ധങ്ങളിൽ ആളുകൾക്കിടയിൽ സംഭവിക്കുന്ന ഈ അകൽച്ചയെക്കുറിച്ചും പ്രണയത്തിന്റെ യഥാർഥ ഭാവത്തെക്കുറിച്ചും സദ്ഗുരുവിന്റെ വാക്കുകൾ ഇങ്ങനെയാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Sadhguru on love explains that relati...
രസാലുവിന്റെ പകിടകളി 03.07.2026 4:05
രസാലുവിന്റെ ദേശത്തിന്റെ അയൽരാജ്യത്ത് ഒരു രാജകുമാരിയുണ്ടായിരുന്നു. സ്വർണമുടികളും നല്ല ഉയരവും നീലമിഴികളുമെല്ലാമുള്ള ഒരു അതിസുന്ദരി. ഈ രാജകുമാരിയെ ഭാര്യയാക്കാൻ പല രാജാക്കൻമാരും മുന്നോട്ടുവന്നു. എന്നാൽ അതിനൊരു മത്സരമുണ്ടായിരുന്നു..ഒന്നല്ല, രണ്ടു മത്സരങ്ങൾ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Raja Rasalu, a Punjabi folk hero, cleverly uses divine assistance to win a challenging d...
മാറുന്ന ചിന്തകളാണ് കരുത്ത് 29.06.2026 4:11
ഒരിക്കൽ സ്വീകരിച്ച നിലപാടുകളിൽനിന്നു പിന്മാറാത്തതാണ് കരുത്ത് എന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ, ഇതത്ര മികച്ച കാര്യമൊന്നുമല്ലെന്നാണ് ഇന്നത്തെ കാലത്തെ വിലയിരുത്തൽ.‌ അഭിപ്രായം മാറ്റുന്നത് ബലഹീനതയുടെ സമ്മതമല്ല. മറിച്ച്, ബൗദ്ധിക സത്യസന്ധതയുടെയും പഠിക്കാനുള്ള സന്നദ്ധതയുടെയും പ്രതിഫലനമാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The strength of changing your mind is a s...
ആടിനെ പട്ടിയാക്കിയ കള്ളൻമാർ 26.06.2026 3:48
മിത്രശർമ സ്വന്തം കണ്ണിനെയും വിവേകത്തെക്കാളുമധികം അപരിചിതരുടെ അഭിപ്രായങ്ങളെ വിശ്വസിച്ചു.ഇന്നത്തെ കാലത്ത് ഈ കഥയ്ക്ക് സവിശേഷമായ പ്രസക്തിയുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Panchatantra stories, like the tale of the thieves who turned a goat into a dog, offer profound wisdom on critical thinking and deception. This classic fable illustrates how repeated lies can manipula...
പരദൂഷണം 22.06.2026 3:08
സ്ത്രീപുരുഷ ഭേദമന്യേ മിക്കവരും ചെയ്യുന്ന ഒന്നാണ് പരദൂഷണം എന്നത്.ചുമ്മാ പറയുന്നതിന് കാശുചെലവൊന്നുമില്ലാത്തതിനാൽ എന്തും അടിച്ചുവിടാമല്ലോ. പരദൂഷണത്തിന് എന്താണ് കുഴപ്പം. പല കുഴപ്പങ്ങളുമുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The pleasure of gossip is a universal human experience, but this article explores its significant negative consequences and the profound peace found in r...
ചതിയൻമാരെ വിശ്വസിച്ച ഒട്ടകം- A Cautionary Tale of Trust and Deceit 19.06.2026 6:51
ഒരു നിബിഡവനത്തിൽ മദോത്കടൻ എന്നു പേരായ ഒരു കരുത്തനായ സിംഹം വസിച്ചിരുന്നു. ആ കാടിന്റെ രാജാവായിരുന്നു മദോത്കടൻ. ഒരു കാക്ക, കുറുക്കൻ, പുള്ളിപ്പുലി എന്നിവരടങ്ങുന്ന മൂന്ന് വിശ്വസ്ത സേവകർസിംഹത്തിന്റെ രാജസദസ്സിലുണ്ടായിരുന്നു. സിംഹത്തെ വിശ്വസ്തതയോടെ സേവിച്ചിരുന്നുവെങ്കിലും, അവർ കൗശലക്കാരായിരുന്നു; സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ എപ്പോഴും ശ്രദ്ധാലുക്കളും.ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script:...
മനസ്സാണ് ജീവിതം 15.06.2026 5:28
നമ്മുടെ ജീവിതം രൂപപ്പെടുത്തുന്നത് മനസ്സാണ്. ചിന്തകൾ നിസ്സാരമല്ലെന്ന് ബുദ്ധൻ പഠിപ്പിക്കുന്നു. അവ നമ്മുടെ വാക്കുകളെയും പ്രവൃത്തികളെയും സ്വാധീനിക്കുകയും സുഖദുഃഖങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. അതിലെ ഏറ്റവും പ്രശസ്തമായ ഒരു ശ്ലോകം ഇങ്ങനെ പറയുന്നു: വെറുപ്പും അത്യാഗ്രഹവും ദുഷ്ടചിന്തയും നിറഞ്ഞ അശുദ്ധമായ മനസ്സോടെ ഒരാൾ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്താൽ ദുരിതം അയാളെ പിന്തുടരും. ഇവിടെ സംസാരിക്കുന്...
സമാധാനത്തിന്റെ കാൽപന്ത് 12.06.2026 3:52
ലോകം കാൽപന്താവേശത്തിലേക്കു കടക്കുകയാണ്. വാശിയും വൈരാഗ്യവും ചടുലതയും അൽപം പരുക്കഭിനയവുമൊക്കെയുള്ള മനുഷ്യജീവിതത്തിന്റെ പരിഛേദമായ കളിയാണ് ഫുട്ബോൾ. ഈ കായികയിനം ഇത്രത്തോളം ജനപ്രിയമായതും ഇതുകൊണ്ടുമാത്രം. ഫുട്ബോളുമായി ബന്ധപ്പെട്ടുള്ള ഒരു സംഭവകഥയാണ് ഇത്തവണത്തെ കഥയ മമയിൽ...മനുഷ്യത്വത്തിന്റെ പൂമണം പേറുന്ന ഒരു കഥ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Football of peace is a remarkable st...
അഗ്നിക്ഷേത്ര വിസ്മയങ്ങൾ Sadhguru Unveils the Secrets of Fire Worship 08.06.2026 9:31
ആളുകൾ ഒരു നിശ്ചിത പ്രായം കഴിഞ്ഞുവെന്നും അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ മരണം സംഭവിക്കുമെന്നും തിരിച്ചറിയുമ്പോൾ, അവർ മരിക്കാനായി പവിത്രമായ ഒരിടത്തേക്ക് തനിയെ പോകുമായിരുന്നു. അവർക്ക് തങ്ങളുടെ ബന്ധുക്കളോ കുട്ടികളോ പങ്കാളിയോ കൂടെയുണ്ടാകണമെന്ന് ആഗ്രഹമില്ലായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Fire worship holds deep spiritual significance, connecting ancient sites like Azerbaijan's Fire Tem...
രേവതി ബലരാമനെ വരിച്ച കഥ 05.06.2026 3:16
പ്രാപഞ്ചിക യുഗങ്ങളുടെ മഹാവിശാലത പറയുന്നതിനാൽ പുരാണകഥകളിൽ ഏറെ വിസ്മയിപ്പിക്കുന്ന കഥകളിലൊന്നാണ് ബലരാമന്റെയും രേവതിയുടെയും. ജ്ഞാനിയും ശക്തനുമായ കകുദ്മി എന്ന രാജാവിന്റെ മകളായിരുന്നു രേവതി. രേവതി വളർന്നു വലുതായപ്പോൾ, അവൾക്ക് അനുയോജ്യനായ വരനെ കണ്ടെത്താൻ രാജാവ് ശ്രമിച്ചു. എന്നാൽ, അതിസുന്ദരിയും കഴിവുകളേറെയുള്ളവളുമായ തന്റെ മകൾക്ക് ചേർന്നൊരാളെ ഭൂമിയിൽ കണ്ടെത്താൻ അദ്ദേഹത്തിനായില്ല. ഇവിടെ സംസാരിക്കുന്നത് പ്രി...
മനസ്സ് അസ്വസ്ഥമാണോ? ശാന്തിയുടെ ‘രഹസ്യം’ 01.06.2026 4:30
ഒരിക്കൽ ജപ്പാനിലെ മലനിരകളിലൊന്നിൽ ഒരു വൃദ്ധനായ സെൻ സന്യാസി ജീവിച്ചിരുന്നു. ഒരു ശരത്കാല സന്ധ്യയിൽ, യുവ പണ്ഡിതൻ അദ്ദേഹത്തെ കാണാനായി ആ മല കയറി. ശാന്തിയുടെ രഹസ്യം പഠിക്കാനാണ് താൻ വന്നതെന്ന് യുവാവ് സെൻ സന്യാസിയോട് പറഞ്ഞു. സന്യാസി സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് അയാളെ അകത്തേക്ക് ക്ഷണിച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The Tea in the Cup and the Monk's Blanket tells the story o...
അധികാരം ഉന്മത്തനാക്കിയ രാജാവ് 29.05.2026 3:18
സൂര്യവംശത്തിലെ ശക്തനായ ഭരണാധികാരിയായിരുന്ന ഇക്ഷ്വാകു രാജാവിന്റെ നൂറ് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു ദണ്ഡൻ. ശക്തിയും അധികാരവുമുണ്ടായിരുന്നെങ്കിലും ദണ്ഡന് ജ്ഞാനവും ആത്മനിയന്ത്രണവും കുറവായിരുന്നു. അധികാര ദുർവിനിയോഗം, അഹങ്കാരം എന്നിവയുടെ വിനാശ ഫലങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പായാണ് ദണ്ഡന്റെ കഥ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ King Dandan's story explains the origin of the Da...
തിലകക്കുറിയായി മാറിയ തപോവൻ മഹരാജ് 25.05.2026 5:37
സ്വാമി തപോവൻ മഹരാജ്... ആധുനിക ഭാരതം കണ്ട ഏറ്റവും ആദരണീയരായ ആത്മീയ ഗുരുക്കന്മാരിലൊരാൾ..ഹിമാലയത്തിന്റെ രത്നമെന്നറിയപ്പെട്ട തപോവൻ സ്വാമി തന്റെ ഉന്നതമായ ജീവിതം കൊണ്ട് ഇന്ത്യയുടെ ആത്മീയവഴിയിൽ തനതായൊരു മുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ തന്നെയായിരുന്നു തപോവൻ മഹരാജിന്റെയും ജനനം. പിന്നീട് അദ്വൈത വേദാന്തത്തിന്റെ പരമാർഥങ്ങൾ തേടിയുള്ള ആ യാത്ര ഹിമവാന്റെ മടിത്തട്ടിലേക്കു നീണ്ടു. ഇവിടെ സംസാരിക്കുന്നത് പ്രിനു...
പുഴകളായി മാറിയ സഹോദരിമാർ 22.05.2026 3:54
അസാധാരണമായ എന്തോ ഒന്ന് ആ കുടിലിലുള്ളതായി സഹോദരിമാർക്ക് തോന്നി. അവിടെ കൃഷി ചെയ്യാനുള്ള ഉപകരണങ്ങളോ വിറകോ സാധാരണ ജീവിതത്തിന്റെ ലക്ഷണങ്ങളോ ഇല്ലായിരുന്നു. രാത്രിയിൽ ഉറക്കമുണർന്ന റൈമ കണ്ടത്, ആ വൃദ്ധ തിളങ്ങുന്ന കണ്ണുകളും നീണ്ട നഖങ്ങളുമുള്ള ഭീകരരൂപിയായ ഒരു പ്രേതമായി മാറുന്നതാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Raima and Saima rivers legend from Tripura tells of two orphaned sist...
സർഗാത്മകത അഥവാ ക്രിയേറ്റിവിറ്റി 18.05.2026 10:28
സർഗാത്മകത എന്ന വാക്കിന് സദ്ഗുരു നൽകുന്ന നിർവചനം വ്യത്യസ്തമാണ്. അദ്ദേഹം വിശ്വസിക്കുന്നത് ഒരു മനുഷ്യനും യഥാർത്ഥ അർത്ഥത്തിൽ 'ക്രിയേറ്റീവ്' ആകാൻ കഴിയില്ല എന്നാണ്. നമ്മുടെ ചുറ്റുമുള്ള കാര്യങ്ങളെ വളരെ തീക്ഷണമായും ആഴത്തിലും നമുക്ക് ഗ്രഹിക്കാൻ കഴിഞ്ഞാൽ, അതിനെ പല രീതികളിൽ കൂട്ടിച്ചേർക്കലുകൾക്ക് വിധേയമാക്കി അനുകരിക്കാൻ നമുക്ക് സാധിക്കും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Sadhguru challenges conventional...
മഥുരയിലെത്തിയ ശ്രീകൃഷ്ണൻ 15.05.2026 4:16
ഒരു സായാഹ്നമായിരുന്നു അന്ന്. എന്നാൽ മഥുരാപുരി സൂര്യതേജസ്സോടെ അന്നു പ്രകാശിച്ചുനിന്നു. വസുദേവ പുത്രനായ കൃഷ്ണൻ തന്റെ നഗരിയിലേക്കു തിരിച്ചുവരുന്നു. കാലങ്ങൾക്കു മുൻപേ കംസന്റെ ക്രൂരതയിൽനിന്നു രക്ഷിക്കാൻ കൃഷ്ണനെ വസുദേവൻ ഗോകുലത്തിലെത്തിച്ചിരുന്നു. പിന്നീട് ബ്രജഭൂമിയിൽ നന്ദഗോപന്റെയും യശോദാമ്മയുടെയും മകനായി ജീവിതം. അതിനുശേഷം ആദ്യമായി മഥുരയിലെത്തുകയായിരുന്നു മുകുന്ദൻ. ഏട്ടൻ ബലരാമനൊപ്പമായിരുന്നു കൃഷ്ണന്...
തുടക്കത്തിലല്ല...ലക്ഷ്യത്തിലാണു വിജയം | Beyond the Beginning:The Destination Matters 11.05.2026 5:04
ഒട്ടും ആശാവഹമല്ലാത്ത ജീവിതപ്രതിസന്ധികളിൽ പെട്ടുഴറാറുണ്ട് പലരും. ഇനിയൊരു വിജയകാലം അകലെയാണെന്ന് അത്തരം പ്രതിസന്ധികൾ തോന്നിപ്പിച്ചേക്കും. എന്നാൽ വിജയം കുറച്ചുമുന്നിൽ തന്നെ ഒളിഞ്ഞിരിപ്പുണ്ടാകും. അൽപം അധ്വാനമേറിയ ഒരു യാത്ര മാത്രം മതി അവിടെയെത്താൻ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Success is not about the starting point, but the determined journey towards the destination. Sidne...
ചന്ദ്രനിലെ മുയൽ രൂപം | The Legend of the Rabbit on the Moon 08.05.2026 5:15
ജാതകകഥകളിൽ വളരെ പ്രശസ്തമായ ഒരു കഥയാണ് ചന്ദ്രനിലെ മുയൽ. നാം ചന്ദ്രനിലേക്ക് നോക്കുമ്പോൾ അതിന്റെ ഉപരിതലത്തിൽ ഒരു മുയൽരൂപം കാണാറുണ്ട്. ലോകത്തെമ്പാടുമുള്ള പഴമക്കാർ ഈ രൂപത്തിന്റെ ഉദ്ഭവം പശ്ചാത്തലമാക്കി കഥകൾ മെനഞ്ഞിരുന്നു. അത്തരത്തിൽ ജാതകകഥകളിലുള്ള കഥയാണ് ചന്ദ്രനിലെ മുയൽ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The Rabbit on the Moon is a fascinating Jataka tale from ancient India that...
മാടക്കടയിൽ നിന്ന് ആത്മജ്ഞാനം; നിസർഗദത്തയുടെ അസാധാരണ ജീവിതം 04.05.2026 4:23
ആധുനിക അദ്വൈത ചിന്തയിലെ ഏറ്റവും ശ്രദ്ധേയ ശബ്ദങ്ങളിലൊന്നാണ് നിസർഗദത്ത മഹാരാജ്. അദ്ദേഹത്തിന്റെ ആത്മീയ യാത്ര അസാധാരണമായ ലാളിത്യവും തീവ്രതയും നിറഞ്ഞതാണ്. സാധാരണക്കാരനായുള്ള ഒരാളിൽ എങ്ങനെയാണ് ശക്തമായ ആത്മബോധം ഉടലെടുക്കുക എന്നതിന്റെ മികച്ച ഉദാഹരണമാണ് നിസർഗദത്ത. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Nisargadatta Maharaj's remarkable journey from a humble Mumbai shopkeeper to an...
കുബേരന്റെ സദ്യയും ഗണപതിയുടെ തീരാവിശപ്പും 01.05.2026 3:57
ദേവലോകത്തു തനിക്കുള്ള സ്ഥാനവും കൈവശമുള്ള അതിസമ്പത്തും കാരണം കുബേരൻ അൽപം അഹങ്കാരചിത്തനായിരുന്നു. തന്റെ സമ്പത്തും മഹിമയുമൊക്കെ പ്രദർശിപ്പിക്കാനായി അദ്ദേഹം എല്ലാവർഷവും വലിയൊരു വിരുന്ന് തന്റെ രാജധാനിയിൽ സംഘടിപ്പിച്ചു. അതിൽ വിവിധ ദേവതകൾ പങ്കെടുത്തു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Kubera's Feast and Ganesha's Insatiable Hunger is a captivating Hindu myth that highlights the p...
വിഷാദക്കടൽ നീന്തിയ നറുനിലാവ്; ചന്ദ്രനെ ചുറ്റിയ കോളിൻസ് 27.04.2026 6:15
എല്ലാവിധ യോഗ്യതയുണ്ടായിട്ടും കാത്തിരുന്ന ലക്ഷ്യം കൺമുന്നിൽ വഴുതിപ്പോകുന്നത് കാണുക. മറ്റുള്ളവർ അതു നേടുന്നത് ഒറ്റപ്പെടലിന്റെ വേദനയോടെ കണ്ടുകൊണ്ടിരിക്കുക. ജീവിതത്തിലെ വിഷമകരമായതും ആത്മവിശ്വാസം കുറയ്ക്കുന്നതുമായ ഒരു ഘട്ടമാണ് ഇത്. പലരും ജീവിതത്തിൽ ഇതു നേരിട്ടുകാണും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Explore the untold story of Michael Collins, the loneliest man of Apollo 11. D...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.