Manorama News

Speed News

News EN ↓ 100 episodes

പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്.  രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.

Author

Manorama News

Category

News

Podcast website

www.manoramanews.com

Latest episode

Jul 10, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

മുഖ്യമന്ത്രി ആരെന്നതില്‍ സസ്പെന്‍സ്; AICC നിരീക്ഷകര്‍ ഉടനെത്തും | സ്പീഡ് ന്യൂസ് 06.05.2026

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ, എംഎൽഎമാരുടെ മനസ്സറിയാൻ നിയമസഭാ കക്ഷി യോഗം നാളെ തിരുവനന്തപുരത്ത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും അല്‍പസമയത്തിനകം തിരുവനന്തപുരത്തെത്തും. എംഎല്‍എ മാരെ വ്യക്തിപരമായി കണ്ട് അഭിപ്രായം തേടും. ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തല, ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ട് മുഖ്യമന്ത്രി പദത്തിന് അവകാശവാദമുന്നയിച്ചു. To decide on the Chief Minister, the parlia...

ചരിത്രംകുറിച്ച് യുഡിഎഫ്; 102 സീറ്റുമായി അധികാരത്തിലേക്ക്; സ്പീ‍ഡ് ന്യൂസ് 04.05.2026

ഇടത് കോട്ടകളുടെ അടിത്തറയിളക്കി കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ തേരോട്ടം. 102 സീറ്റുകളില്‍ വിജയക്കൊടി പാറിച്ച് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിന്‍റെ ഭരണ സാരഥ്യത്തിലേക്ക് യു.ഡി.എഫിന്‍റെ ഐതിഹാസിക തിരിച്ചുവരവ്.  VD Satheesan Celebrates Congress' Big Kerala Win See omnystudio.com/listener for privacy information.

ഭരണമാറ്റമോ തുടര്‍ച്ചയോ? വോട്ടെണ്ണാന്‍ ഇനി 14 മണിക്കൂര്‍ മാത്രം | സ്പീഡ് ന്യൂസ് 03.05.2026

സംസ്ഥാനത്ത് ഭരണമാറ്റമോ അതോ തുടര്‍ഭരണമോ എന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. കൂട്ടിയും കുറച്ചും മുന്നണികള്‍.  Only hours are left to know the verdict of the people whether it is a change of administration or continued administration in the state. More and less fronts. See omnystudio.com/listener for privacy information.

ഇന്ധനവില വര്‍ധന ഉടന്‍; സ്പീഡ് ന്യൂസ് 02.05.2026

സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി വരുന്നു . ഒരാഴ്ചയ്ക്കകം ഇന്ധന, പാചകവാതക വില വർധിച്ചേക്കും. പെട്രോൾ, ഡീസൽ വില ലിറ്ററിന് 5 രൂപ വരെയും ഗാർഹിക പാചകവാതക സിലിണ്ടറിന് 50 രൂപ വരെയും വര്‍ധിച്ചേക്കും. ആഗോള ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതിനാല്‍ വില വർധനയ്ക്ക് സർക്കാരിനുമേൽ കടുത്ത സമ്മര്‍ദ്ദം തുടരുകയാണ് എണ്ണക്കമ്പനികള്‍.  Anticipated fuel price hike of ₹4-₹5 per liter for petrol and dies...

പാചകവാതക സിലിണ്ടര്‍ വില കുത്തനെ കൂട്ടി; സ്പീഡ് ന്യൂസ് 01.05.2026

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ വാണിജ്യ പാചകവാതക സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണകമ്പനികള്‍. 993 രൂപയുടെ വര്‍ധനവാണ് ഒറ്റയടിക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.    LPG price hike: Kerala hotels, restaurants to remain closed on May 6 in protest See omnystudio.com/listener for privacy information.

ബംഗാളില്‍ കനത്ത പോളിങ്; സ്പീഡ് ന്യൂസ് 29.04.2026

ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്. അഞ്ചുമണിവരെയുള്ള കണക്കനുസരിച്ച്  89.99ശതമാനം പേര്‍വോട്ടുരേഖപ്പെടുത്തി. വ്യാപകമായി അക്രമങ്ങളും നടന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും മല്‍സരിക്കുന്നഭ വാനിപുരില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. West Bengal Assembly polls Phase 2. State records 89.99% voter turnout till 5 p.m. a...

കോതമംഗലത്ത് കനത്തമഴയും കാറ്റും; സ്പീഡ് ന്യൂസ് 28.04.2026

കൊടും ചൂടിനൊപ്പം സംസ്ഥാനത്ത് വേനല്‍മഴയും. 12 ജില്ലകളില്‍ കടുത്ത ചൂടിനുള്ള യെലോ അലര്‍ട്ട് നിലനില്‍ക്കുകയാണ്. 11 ജില്ലകളില്‍ ഇന്ന് രാത്രിവരെ മഴ മുന്നറിയിപ്പും പ്രഖ്യാപിച്ചു. തെക്കന്‍ജില്ലകളിലും മധ്യകേരളത്തിലും പരക്കെ മഴ ലഭിക്കുന്നു. Heavy rain, strong winds, and thunder and lightning in Kothamangalam See omnystudio.com/listener for privacy information.

ലീഗ് നിര്‍മിച്ച 51 വീടുകളില്‍ ഗൃഹപ്രവേശം; സ്പീഡ് ന്യൂസ് 27.04.2026

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ചു നൽകിയ വീടുകളിൽ താമസം ആരംഭിച്ചു.   Life begins fresh in IUML-built homes for 51 survivor families of Wayanad landslide See omnystudio.com/listener for privacy information.

പൂരാവേശത്തില്‍ അലിഞ്ഞ് തൃശൂര്‍; മേടച്ചൂടില്‍ പൂത്തിറങ്ങി ഇലഞ്ഞിത്തറ മേളം | സ്പീഡ് ന്യൂസ് 26.04.2026

നിറപകിട്ടിന്‍റെ ഒരു തൃശൂര്‍ പൂരം കൂടി ജനമനസുകളില്‍ പെയ്തിറങ്ങി. വെടിക്കെട്ട് ഒഴിവാക്കിയതും വെട്ടിച്ചുരുക്കിയ കുടമാറ്റവുമായിരുന്നു ഈ പൂരത്തിന്‍റെ പ്രത്യേകത. ഇലഞ്ഞിചുവട്ടിലെ മേളം കഴിഞ്ഞതോടെ പാറമേക്കാവ് വിഭാഗം ആദ്യം പുറത്തിറങ്ങി. പതിനഞ്ചാനപ്പുറത്ത് പാറമേക്കാവിലമ്മയുടെ തെക്കോട്ടിറക്കം ദൃശ്യാനുഭൂതിയായി. തിരുവമ്പാടി വിഭാഗം തൊട്ടുപിന്നാലെ തെക്കോട്ടിറങ്ങി. പ്രതീകാത്മകമായി കുടകള്‍ മാറി....

സൂര്യാഘാതമേറ്റ് ഒരു മരണം; സ്പീഡ് ന്യൂസ് 23.04.2026

ജീവനെടുത്ത് കൊടുംചൂട്. കണ്ണൂരില്‍ യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു. മരിച്ചത് പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍.  വണ്ടൂരില്‍ നാലുവയസുകാരിക്കും നാദാപുരത്ത് അങ്കണവാടി  അധ്യാപികയ്ക്കും കൂത്താട്ടുകുളത്ത് തൊഴിലാളിക്കും സൂര്യാതപമേറ്റു.  ചൂട് 40 ഡിഗ്രി കടന്നു. A young man named Sanal Kumar died of sunstroke in Kannur as Kerala faces a severe heatwave. Sunburn cases hav...

തൃശൂര്‍ വെടിമരുന്ന് ദുരന്തത്തില്‍ മരണം പത്തായി; സ്പീഡ് ന്യൂസ് 22.04.2026

തൃശൂര്‍ വെടിമരുന്ന് ദുരന്തത്തില്‍ പത്തുപേര്‍ മരിച്ചെന്ന് ഔദ്യോഗിക കണക്ക്. 24 ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. അഞ്ചുപേരെ കാണാനില്ല.   Thrissur fireworks unit blast: SIT probe underway, Kerala DGP says cause to be ascertained soon See omnystudio.com/listener for privacy information.

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം; സ്പീഡ് ന്യൂസ് 20.04.2026

തൃശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൃതദേഹം സംസ്കരിച്ചു. സഹോദരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍.    Snake Bite Death Thrissur See omnystudio.com/listener for privacy information.

വയനാട്ടിലും കൊച്ചിയിലും ശക്തമായ വേനല്‍ മഴ; കാറ്റും ആലിപ്പഴ വര്‍ഷവും ​| സ്പീഡ് ന്യൂസ് 19.04.2026

വയനാട് മീനങ്ങാടിയില്‍ കനത്ത വേനല്‍ മഴ. ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവുമുണ്ടായി. കാറ്റിലും മഴയിലും പാപ്ലശേരിയില്‍ റോഡില്‍ മരം വീണു. അഴിക്കോട് നഗര്‍ കവളമറ്റം ഭാഗങ്ങളില്‍ പെയ്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. മൂന്നാനക്കുഴി റോഡിന് കുറുകെ മരം വീണു. കൊച്ചിയിലും ശക്തമായ മഴയും കാറ്റും. ആലുവയില്‍ മരങ്ങള്‍ കടപുഴകി വീണു Heavy summer rain in Wayanad Meenangadi. There...

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് BJP മാര്‍ച്ച്; സ്പീഡ് ന്യൂസ് 18.04.2026

വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിന് രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് ബി.ജെ.പി മാര്‍ച്ച്. ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച വനിതാ നേതാക്കള്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു.  BJP women workers march to Rahul Gandhi's residence, says 'Opposition don't want women to have rights' S...

വനിതാ സംവരണ ഭേദഗതി ബില്‍; ചര്‍ച്ച ക്ലൈമാക്സിലേക്ക്; സ്പീഡ് ന്യൂസ് 17.04.2026

വനിതാ സംവരണ ഭേദഗതി ബില്ലില്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പിന് സര്‍ക്കാര്‍. നിലവിലെ സാഹചര്യത്തില്‍ സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യത കുറവാണ്. എങ്കിലും പരാജയപ്പെട്ടാലും വോട്ടെടുപ്പുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ധാരണ. സഭ പിരിഞ്ഞശേഷം തുടര്‍നടപടി തീരുമാനിക്കാന്‍ യോഗം ചേരും.  'Nothing to do with women empowerment': Rahul Gand...

വനിതാ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകൾ ലോക്സഭയില്‍; സ്പീഡ് ന്യൂസ് 16.04.2026

പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പിനിടെ വനിതാ സംവരണ ഭേദഗതി ബില്ലും മണ്ഡല പുനര്‍നിര്‍ണയ ബില്ലും കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. വോട്ടെടുപ്പിലൂടെയാണ് ബില്‍ അവതരണത്തിന് അനുമതി ലഭിച്ചത്.    PM Modi's "No Discrimination Guarantee" To South States On Delimitation See omnystudio.com/listener for privacy information.

ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ 'ഇന്ത്യ' ; സ്പീഡ് ന്യൂസ് 16.04.2026

മണ്ഡല പുനര്‍നിര്‍ണയ ബില്‍ രാഷ്ട്രീയപ്രേരിതമെന്ന് ഇന്ത്യാ സംഖ്യം. വനിതാ സംവരണഭേദഗതി കൊണ്ടുവന്ന രീതി  സ്വീകാര്യമല്ലെന്നും പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും  ഇന്ത്യാ സഖ്യം വനിതാ സംവരണത്തിന്റെ പേരില്‍ മണ്ഡലം പുനര്‍നിര്‍ണയിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും പ്രതിപക്ഷം. The INDI Alliance on Wednesday said it will oppose the Women’s Res...

ഡോ. എം.കെ റാമിനെ പുറത്താക്കാന്‍ തീരുമാനം; സ്പീഡ് ന്യൂസ് 14.04.2026

അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജിലെ വിവാദ അധ്യാപകന്‍ ഡോ. എം.കെ റാമിനെ പുറത്താക്കാന്‍ തീരുമാനം. തീരുമാനം വൈകാതെ മാനേജ്മെന്‍റ് പ്രഖ്യാപിക്കും. അതേസമയം, റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വീണ്ടും വിദ്യാര്‍ഥികള്‍ രംഗത്തെത്തി. റാമിന്‍റ അധിക്ഷേപവാക്കുകള്‍ കേട്ട് വിദ്യാര്‍ഥിനി ക്ലാസില്‍ പൊട്ടിക്കരഞ്ഞുവെന്ന് സഹപാഠികള്‍ പറഞ്ഞു.    Nithin Raj's Dea...

ജാതി അധിക്ഷേപത്തിനിരയായി ജീവനൊടുക്കിയ നിതിന്‍ രാജിന് നാടിന്‍റെ വിട | സ്പീഡ് ന്യൂസ് 12.04.2026

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളജില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥി  നിതിന്‍ രാജ് കടുത്ത ജാതി അധിക്ഷേപം നേരിട്ടെന്ന ഗുരുതര ആരോപണo ആവര്‍ത്തിച്ച് കുടുംബം. സഹപാഠികളുടെ മുന്നില്‍വച്ച് ഡെന്‍റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം പുഴുത്ത പട്ടിയെന്ന്  വിളിച്ച് ആക്ഷേപിച്ചെന്ന് സഹോദരി നികിത പറഞ്ഞു. നിറത്തിൻ്റേയും സാമ്പത്തികത്തിൻ്റേയും പേരിലും ദലിത് വിദ്യാർഥി വിവേചനം...

നിതിൻ രാജിന്‍റെ മരണം; പിന്നില്‍ അധ്യാപകരെന്ന് കുടുംബം; സ്പീഡ് ന്യൂസ് 11.04.2026

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ബിഡിഎസ് ഒന്നാംവർഷ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയതിന് പിന്നില്‍ അധ്യാപകരുടെ അധിക്ഷേപം കാരണമെന്ന് കുടുംബം.    TVM dental student ends life at Kannur MCH, internal committee begins probe See omnystudio.com/listener for privacy information.

ഐപിഎല്ലില്‍ ഇന്ന് ആര്‍സിബി–ആര്‍ആര്‍ പോരാട്ടം; സ്പീഡ് ന്യൂസ് 10.04.2026

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്–റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടം. യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും നൽകുന്ന  തുടക്കത്തിന്റെ കരുത്തിൽ ആധിപത്യം തുടരാനാണ് രാജസ്ഥാന്റെ വരവ്. വിരാട് കോലി നയിക്കുന്ന മുന്‍നിരയാണ് ആർസിബിയുടെ കരുത്ത്. ഗുവാഹത്തിയില്‍ 7.30നാണ്. RCB, RR game is going to be a firecracker See omnystudio.com/listener for privacy information.

വിധിയെഴുതി കേരളം; സ്പീഡ് ന്യൂസ് 09.04.2026

75 ശതമാനം പിന്നിട്ട്  കേരളത്തിന്റെ വോട്ടുല്‍സവം. കഴിഞ്ഞ തവണത്തെ പോളിങ് ശതമാനം മറികടന്നു. കോഴിക്കോട്ടും എറണാകുളത്തും പാലക്കാട്ടും കനത്ത പോളിങാണ് രേഖപ്പെടുത്തിയത്.  Polling time ends in Kerala, turnout at 75% till 6 pm See omnystudio.com/listener for privacy information.

ബിജെപിക്കെതിരെ വോട്ടിന് നോട്ട് ആരോപണം; സ്പീഡ് ന്യൂസ് 08.04.2026

വോട്ടെടുപ്പിന് തലേന്ന് പാലക്കാട് മണ്ഡലത്തില്‍ ബിജെപിയെ പിടിച്ചുലച്ച് വോട്ടിന് നോട്ട് ആരോപണം. എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് ഒപ്പമെത്തിയ വനിതാ പ്രവര്‍ത്തക, വീട്ടിലെത്തി വയോധികയ്ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. ദൃശ്യങ്ങള്‍ പകര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ശോഭ, ഭീഷണിപ്പെടുത്തുന്ന വിഡിയോയും പുറത്തുവന്നു.  Cash-...

കലാശക്കൊട്ട് കളറാക്കി മുന്നണികള്‍; വിജയം അവകാശപ്പെട്ട് സ്ഥാനാര്‍ഥികള്‍ ​| സ്പീഡ് ന്യൂസ് 07.04.2026

വിവാദങ്ങള്‍ നിറഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണകാലത്തിന് സമാപനംകുറിച്ച് കലാശക്കൊട്ട്. പ്രചാരണത്തിന്റെ അവസാനമണിക്കൂറുകള്‍ കൊഴുപ്പിച്ച് മുന്നണികള്‍ കളംനിറഞ്ഞു. പ്രചാരണരംഗത്തെ ആവേശം നിലനിര്‍ത്തി വൈവിധ്യം നിറഞ്ഞ കാഴ്ചകളൊരുക്കാന്‍ മുന്നണികള്‍ മല്‍സരിച്ചു. പലയിടത്തും ക്രെയിനില്‍ സ്ഥാനാര്‍ഥികളെ ഉയര്‍ത്തി. പ്രവര്‍ത്തകര്‍ക്കൊപ്പം സ്ഥാനാര്‍ഥികളും ചുവടുവച്...

Speed News 630 Podcast New 05.04.2026

ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിയെ കണ്ടെത്തി. ശരണ്യയെ വനത്തിന് പുറത്തെത്തിച്ചു. കുടകില്‍  കാണാതായത് നാല് ദിവസം മുന്‍പ് തിരച്ചില്‍ സംഘം കണ്ടെത്തിയത് വനമേഖലയില്‍നിന്ന് ഇന്ന് തിരച്ചില്‍ നടത്തിയത് ആറ് സംഘങ്ങള്‍ ശരണ്യ അമ്മയെ ഫോണില്‍ വിളിച്ചു. Malayali woman missing during trekking has been found. Sharanya has been brought out of the forest. She went missing in...

Listen to the Speed News podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.