Manorama News

Speed News

News EN ↓ 100 episodes

പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്.  രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.

Author

Manorama News

Category

News

Podcast website

www.manoramanews.com

Latest episode

Jul 10, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

സംസ്ഥാനത്ത് മത്തി ലഭ്യത കുറയുമെന്ന് മുന്നറിയിപ്പ്; സ്പീഡ് ന്യൂസ് 10.07.2026

സംസ്ഥാനത്ത് മത്തി ലഭ്യത കുറയുമെന്ന മുന്നറിയിപ്പുമായി സിഎംഎഫ്ആര്‍ഐ. സമുദ്ര ഉഷ്ണതരംഗങ്ങള്‍ക്ക് കാരണമാകുന്ന എല്‍ നിനോ പ്രതിഭാസം അടുത്ത വര്‍ഷം മത്തിയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കും. രാജ്യത്ത് സമുദ്ര മല്‍സ്യങ്ങളുടെ ലഭ്യതയില്‍ കുറവുണ്ടാകുമെന്നും സിഎംഎഫ്ആര്‍ഐ വ്യക്തമാക്കുന്നു.  El Nino May Lead To Sardine Decline Next Year : CMFRI See omnystudio.com/listener for privac...

ട്രെയിന്‍ഗതാഗതം താറുമാറായി; മണിക്കൂറുകള്‍ വൈകിയോടുന്നു; വലഞ്ഞ് യാത്രക്കാര്‍ | സ്പീഡ് ന്യൂസ് 09.07.2026

കോഴിക്കോട് സ്റ്റേഷനിലെ അപകടത്തെത്തുടര്‍ന്ന്, ട്രെയിന്‍ ഗതാഗതം താറുമാറായതോടെ യാത്രക്കാരും വലഞ്ഞു. കോഴിക്കോട് നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ കല്ലായിയില്‍ നിന്ന് ഒന്നേമുക്കാലിന് പുറപ്പെടുമെന്ന് പറഞ്ഞെങ്കിലും മൂന്നരയ്ക്കാണ് പുറപ്പെട്ടത്. മണിക്കൂറുകളോളം പിടിച്ചിട്ട ട്രെയിനുകളുലെ യാത്രക്കാരും ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ ബുദ്ധിമുട്ടി Due to the accident at Kozhikode station, train services...

വയനാട് കള്ളാടി തുരങ്കപാത നിര്‍മാണസ്ഥത്ത് മണ്ണിടിച്ചില്‍ ദുരന്തം | സ്പീഡ് ന്യൂസ് 07.07.2026

നാടിനെ നടുക്കി വയനാട്ടില്‍ വീണ്ടും ജീവനെടുത്ത് വന്‍ മണ്ണിടിച്ചില്‍.  കള്ളാടിയില്‍ തുരങ്കപാത  നിര്‍മാണമേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍  അഞ്ചുപേര്‍ മരിച്ചു. ഏഴുപേരെ കാണാതായി. കൂടുതല്‍ പേര്‍ മണ്ണിനടിയില്‍പ്പെട്ടെന്ന സംശയമുണ്ട്.  അപകടമേഖലയിലേക്ക് എത്താനുള്ള മീനാക്ഷിപ്പാലത്തില്‍ മണ്ണ് മൂടിയതും പ്രതികൂലകാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് വ...

സ്വര്‍ണപ്പണയ തിരിമറിക്കേസ്; മരണം രണ്ടായി; സ്പീഡ് ന്യൂസ് 06.07.2026

സ്വര്‍ണപണയ സ്ഥാപനത്തിലെ സ്വര്‍ണം മറിച്ച് നല്കി ചതിയില്‍പെട്ട്  ജീവനൊടുക്കാന്‍ ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. തിരുവന്തപുരം വെങ്ങാനൂര്‍ സൂര്യ ഫിനാന്‍സിലെ സ്വര്‍ണ പണയ തിരിമറി കേസിലാണ് മരണം രണ്ടായത്. പ്രതി സിന്ധുകുമാരിക്കെതിരെ  10 പണം തട്ടിപ്പ് പരാതികള്‍ വിഴിഞ്ഞം പൊലീസിനു ലഭിച്ചു. Kerala: Two gold-loan firm employees die by suicide, woman held for misa...

നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ് എംവി ജയരാജന്‍; സ്പീഡ് ന്യൂസ് 05.07.2026

തെറ്റ് തിരുത്തിയാല്‍ സിപിഎം വിമത എംഎല്‍എമാര്‍ക്ക് തിരിച്ചുവരാമെന്ന നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംവി ജയരാജന്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തള്ളിപ്പറഞ്ഞതോടെയാണ് ജയരാജന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പറഞ്ഞത് വിഴുങ്ങിയത്.  'CPM should rectify its mistakes, not us': Rebel MLAs hit back at MV Jayarajan,...

. താരസംഘടനയെ കാവിവൽകരിക്കാൻ ശ്വേതാമേനോൻ ശ്രമിച്ചെന്ന് ഗുരുതര ആരോപണവുമായി ഒരു വിഭാഗം നടിമാർ | സ്പീഡ് ന്യൂസ് 04.07.2026

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബക്ക് മൊഴി നല്‍കാനായില്ല. ഒരുമണിക്കൂര്‍ കാത്തുനിന്നിട്ടും എസ്.ഐ എത്തിയില്ല. പൊലീസ് സമീപനം നിരുത്തരവാദപരമെന്ന്  അന്‍സിബ Ansiba could not give her statement in the case against Tiny Tom. Even after waiting for an hour, the Sub-Inspector did not arrive. Ansiba stated that the police's approach was irresponsible. See omnystudio.com/listener for p...

ലഹരിക്കെതിരെ പോരാട്ടത്തിന് കര്‍മസേന പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി | സ്പീഡ് ന്യൂസ് 03.07.2026

ലഹരിവ്യാപനത്തിനെതിരെ സംസ്ഥാനത്ത് പ്രത്യേക കർമസേന രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അതിർത്തിവഴിയുള്ള ലഹരിക്കച്ചവടം തടയാൻ ഈ മാസം 10 ന് അഞ്ച് സംസ്ഥാനങ്ങളിലെ ഡി.ജി.പിമാർ പങ്കെടുക്കുന്ന യോഗം ചേരും. ലഹരിവ്യാപനത്തിന്റെ കാണാപ്പുറങ്ങൾ മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പെരുമ്പാവൂർ സന്ദർശിച്ച ശേഷമായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം.  Home Minister Ramesh Chennithala has...

ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്​ക്കെതിരെ കേസ്; സ്പീഡ് ന്യൂസ് 02.07.2026

കാസര്‍കോട്  കുമ്പളയില്‍ മദ്യപിച്ച് വാഹനമോടിച്ച യൂട്യൂബര്‍ക്കെതിരെ കേസ്.  ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യക്കെതിരെയാണ് കേസ്. വാഹനപരിശോധനയ്ക്കിടെ കടന്നുകളഞ്ഞെന്ന് എഫ്.ഐ.ആര്‍.  Case registered against YouTuber 'Helen of Sparta' for drunk driving in Kumbala, Kasaragod   See omnystudio.com/listener for privacy information.

എതിര്‍പ്പ് മറികടന്ന് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച് ധനബില്‍ പാസാക്കി ​| സ്പീഡ് ന്യൂസ് 01.07.2026

വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി ഉള്‍പ്പെടുന്ന വിവാദ ധനബില്‍ നിയമസഭ പാസാക്കി. സബ്ജക്ട് കമ്മറ്റിക്ക് പോലും വിടാതെ ധൃതി പിടിച്ച് നിയമം പാസാക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ബില്‍ നിയമസഭയിലേക്ക് ഒളിച്ച് കടത്തിയതെന്ന് പ്രതിപക്ഷ നേതാവ്  ആരോപിച്ചു. ലളിതമായ കാര്യം പറഞ്ഞ് പെരുപ്പിച്ച് പ്രതിപക്ഷംസര്‍ക്കാരിന്‍റെയും ബജറ്റിന്‍റെയും ശോഭ കെടുത്താന്‍  ശ്...

പിണറായി വിജയന്റെ കഴിവുകേട് പരാമർശം; നിയമസഭയിൽ പോര്; സ്പീഡ് ന്യൂസ് 30.06.2026

ഫിഷറീസ് മന്ത്രി വി.ഇ.അബ്ദുൾഗഫൂറിനെതിരായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കഴിവുകേട് പരാമർശത്തെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. ഫിഷറീസ് മന്ത്രി സംസാരിച്ചു കൊണ്ടിരിക്കെ വനംമന്ത്രി ഷിബു ബേബി ജോൺ ഇടപെട്ട് സംസാരിച്ചത് മന്ത്രിക്ക് കഴിവില്ലെന്ന് കാണിക്കാൻ ആണെന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്.    Assembly Erupts in Row Over Pinarayi Vijayan's 'Incompetence' Remark Against Minister See omny...

ശബരിമല സ്വര്‍ണക്കൊള്ളയില്‍‌ പി.എസ്.പ്രശാന്തും പ്രതിയാകും | Speed News 29.06.2026

ശബരിമല സ്വര്‍ണക്കൊള്ളയില്‍‌ പി.എസ്.പ്രശാന്തും പ്രതിയാകും. പ്രശാന്തിനെതിരെ തെളിവുണ്ടെന്ന് എസ്ഐടി കോടതിയില്‍. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്. 2025ലെ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതിലാണ് പ്രശാന്തിനെതിരെ തെളിവുള്ളത്.ബോര്‍ഡ് മുന്‍അംഗം അജികുമാറിനും തന്ത്രിക്കുമെതിരെ തെളിവുണ്ടെന്നും ഇടക്കാല ഉത്തരവില്‍    Former Travancore Devaswom B...

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; സ്പീഡ് ന്യൂസ് 28.06.2026

സംസ്ഥാനത്ത് മഴ കനക്കുന്നു.  6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെലോ അലർട്ടാണ്. കോഴിക്കോട്  ശക്തമായ മഴയില്‍ പയ്യോളി ഇരിങ്ങല്‍ മില്ലിന് സമീപം ദേശീയപാതയില്‍ വെള്ളക്കെട്ടുണ്ടായി. ബേപ്പൂര്‍ പുലിമുട്ടിന് സമീപം വള്ളം മറിഞ്ഞു. കോഴിക്കോട് ആനക്കാംപൊയില്‍ പതങ്കയത്ത് പുഴയില്‍ കാണാതായ യുവാവിനായുള്ള തിരച്ചില്‍ നിര്‍ത്തിവച്ചു. Rain intensi...

ഭര്‍തൃപീഡനം ആറ്റുകാലില്‍ യുവതി ജീവനൊടുക്കി; സ്പീഡ് ന്യൂസ് 27.06.2026

ഭര്‍ത്താവ് മര്‍ദിച്ച് പരുക്കേല്‍പ്പിച്ചതിന്‍റെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ച ശേഷം തിരുവനന്തപുരം ചിറമുക്കിൽ യുവതി വാടക വീട്ടിൽ ജീവനൊടുക്കി. വർക്കല സ്വദേശിനി ആരതിയാണ് മരിച്ചത്. ഭർതൃപീഡനമെന്ന യുവതിയുടെ കുടുംബത്തിൻ്റെ പരാതിയിൽ ഭരതന്നൂർ സ്വദേശിയായ ഭർത്താവ് അതുലിനെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.  Tragedy in Thiruvananthapuram: Woman dies after alleging domestic abus...

അയോധ്യ തട്ടിപ്പ്; ചമ്പത് റായ് സ്ഥാനമൊഴിഞ്ഞു; സ്പീഡ് ന്യൂസ് 26.06.2026

അയോധ്യ തട്ടിപ്പില്‍ ആരോപണവിധേയനായ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് സ്ഥാനമൊഴിഞ്ഞു.  അന്വേഷണം ചമ്പതിലേക്ക് നീളുന്നതിനിടെയാണ് രാജി.  ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജിവച്ചു.  അപവാദ പ്രചാരണം അവസാനിപ്പിക്കണമെന്നും എസ്.ഐ.ടി റിപ്പോര്‍ട്ടനുസരിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.   Ayodhya Temple Trust General Secretary Champat R...

മദ്യനയം ചര്‍ച്ചചെയ്യാന്‍ യു.ഡി.എഫ്.; ബക്കാഡി ആദ്യം വന്നത് എല്‍ഡിഎഫ് കാലത്തെന്ന് രേഖകള്‍ | സ്പീഡ് ന്യൂസ് 25.06.2026

വീര്യം കുറഞ്ഞ മദ്യ ഇടപാടിന് തുടക്കമിട്ടത് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത്. 2017 ല്‍ എക്സൈസ് മന്ത്രിയായിരുന്ന ടി.പി രാമകൃഷ്ണനാണ് വില്‍പ്പനയ്ക്ക് അനുമതി തേടി ബക്കാഡി ആദ്യമായി കത്ത് നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിയായിരുന്ന എം.വി.ഗോവിന്ദനും നല്‍കിയ കത്തില്‍ മന്ത്രിമാര്‍ തുടര്‍നടപടിക്ക് നിര്‍ദേശിച്ചിരുന്നു. മദ്യവില്‍പന...

പിഎം ശ്രീയില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടെന്ന് സൂചന; സ്പീഡ് ന്യൂസ് 24.06.2026

പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതില്‍നിന്ന് പിന്നോട്ട് പോകുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി വി.ഡി സതീശന്‍. പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പദ്ധതി നടപ്പാക്കാതിരിക്കാനാണോ ഒപ്പിട്ടതെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ചോദിച്ചു.  PM SHRI row rocks Kerala Assembly; govt says no decision taken, LDF stages walkout See omnystudio.com/listener for...

പത്മപുരസ്കാര നിറവില്‍ മലയാളം | സ്പീഡ് ന്യൂസ് 23.06.2026

പത്മപുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി കേരളത്തിന്‍റെ അഭിമാന വ്യക്തിത്വങ്ങള്‍.  ജസ്റ്റിസ് കെ.ടി.തോമസിനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.നാരായണനും പത്മവിഭൂഷണ്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സമ്മാനിച്ചു.  നടന്‍ മമ്മൂട്ടിയും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ ഏറ്റുവാങ്ങി.  കലാമണ്ഡലം വിമലാ മേനോന്‍‌ പത്മശ്രീയും സ്വീകരിച്ചു.  രാഷ്ട്രപതി ഭവനിലെ ഗ...

സമരക്കാര്‍ക്ക് നേരെ പൊലീസ് പ്രയോഗിച്ച ജലപീരങ്കിയിലെ വെള്ളത്തെ ചൊല്ലി നിയമസഭയില്‍ ബഹളം | സ്പീഡ് ന്യൂസ് 22.06.2026

സമരക്കാര്‍ക്ക് നേരെ പൊലീസ് പ്രയോഗിച്ച ജലപീരങ്കിയിലെ വെള്ളത്തെ ചൊല്ലി നിയമസഭയില്‍ ബഹളം. മുന്‍മന്ത്രി കെ.രാജന്‍റെ നേതൃത്വത്തില്‍ നടത്തിയ നിയമസഭ മാര്‍ച്ചിന് നേരെ പ്രയോഗിച്ചത് ചെളിവെള്ളമെന്നാണ് ആരോപണം. പിണറായി വിജയന്‍ വെള്ളക്കുപ്പി സഭയില്‍ ഉയര്‍ത്തിയതോടെ വെള്ളം ലാബ് പരിശോധനക്ക് അയച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി പറഞ്ഞു. There was an uproar in the Leg...

താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവച്ചു; സ്പീഡ് ന്യൂസ് 21.06.2026

കടുത്ത ആഭ്യന്തര തര്‍ക്കങ്ങള്‍ക്കും ചേരിപ്പോരിനും ഒടുവില്‍ താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവച്ചു. ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍,  പ്രസിഡന്റായ ശ്വേത മേനോനും പതിനേഴ് ഭരണസമിതി അംഗങ്ങളും രാജിസമര്‍പ്പിച്ചു. അമ്മയുടെ പ്രാഥമിക അംഗത്വവും ഉപേക്ഷിച്ചതായി ശ്വേതാ മേനോന്‍ അറിയിച്ചു. Shweta Menon announces resignation as AMMA President See omnystudio.com/listener fo...

ധര്‍മേന്ദ്ര പ്രധാന്‍റെ രാജിക്കായി സിജെപി പ്രതിഷേധം; സ്പീഡ് ന്യൂസ് 20.06.2026

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തിയ പ്രതിഷേധ സമരത്തിനിടെ സംഘര്‍ഷം. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി പൊലീസ്. വയോധികരും രക്ഷിതാക്കളും വിദ്യാർഥികളുമടക്കം വൻ ജനപങ്കാളിത്തം പ്രതിഷേധത്തിലുണ്ട്.  CJP Stages Second Protest At Jantar Mantar See omnystudio.com/listener for privacy inform...

കന്നിബജറ്റില്‍ വികസന വിസ്മയം തീര്‍ത്ത് വി.ഡി സതീശന്‍; സ്പീഡ് ന്യൂസ് 19.06.2026

കേരളത്തിന്‍റെ അടുത്ത അഞ്ച് വര്‍ഷത്തെ വികസനദിശ അതരിപ്പിച്ച് വി.ഡി സതീശന്‍ സര്‍ക്കാരിന്‍റെ കന്നി ബജറ്റ്. മിഷന്‍ സമുദ്ര, ഏവിയേഷന്‍ ഹബ്, അപൂര്‍വ്വ ധാതു ഖനന ഇടനാഴി, രണ്ടാം ഭൂപരിഷ്കരണവുമള്‍പ്പെടേയുള്ള പദ്ധതികളിലൂടെ വന്‍കിട സ്വകാര്യ നിക്ഷേപത്തിനുള്ള വഴിയൊരുക്കയാണ് ബജറ്റ്.  V.D. Satheesan's Budget pledges 'New Kerala' with inclusive growth, sustainable developm...

പിഎം ശ്രീയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പിണറായി; സ്പീഡ് ന്യൂസ് 18.06.2026

പിഎം ശ്രീയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്  പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. അന്ന് വിവാദമാക്കിയവര്‍ ഇന്ന് ബിജെപിക്ക് കീഴടങ്ങിയെന്ന് പിണറായി വിമര്‍ശിച്ചു. SSK ഫണ്ട് കിട്ടാനാണ് LDF സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പിട്ടത്. എന്നാല്‍ തുടര്‍ന്ന് നടപടികള്‍ മരവിപ്പിച്ചെന്നും പിന്മാറാനാകില്ലെന്ന യു.ഡി.എഫ് വാദം തെറ്റെന്നും പിണറായി വിജയന്‍ പറഞ്ഞു. Pinarayi Vi...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; സ്പീഡ് ന്യൂസ് 17.06.2026

സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം. ഈമാസം മുപ്പത് വരെ വൈകിട്ട് ആറിനും രാത്രി പന്ത്രണ്ടിനുമിടയില്‍ നേരിയ വൈദ്യുതി നിയന്ത്രണമെന്ന് കെ.എസ്.ഇ.ബി. രാജ്യത്താകെ വൈദ്യുതി ലഭ്യതയില്‍ വലിയ കുറവുണ്ട്. പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തി പ്രാപിച്ചതിനെത്തുടര്‍ന്ന് അന്തരീക്ഷ ഊഷ്മാവ് വർധിച്ചതാണ് പ്രധാന തിരിച്ചടിക്ക് കാരണം. Kerala faces a significant power shortage, with KSEB considering power curta...

പത്മകുമാറിനെ CPMന് ഭയമോ? നടപടി സസ്പെന്‍ഷന്‍ മാത്രം; സ്പീഡ് ന്യൂസ് 15.06.2026

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ എ. പത്മകുമാറിനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കി സിപിഎം. പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കുന്നത് ചര്‍ച്ചയായെങ്കിലും  സസ്പെന്‍ഷന്‍ മതിയെന്ന് ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. നടപടിയെടുത്താല്‍ പലതും തുറന്നുപറയാനുള്ള ഒരുക്കത്തിലായിരുന്നു പത്മകുമാര്‍.  CPM suspends A Padmakumar over Sabarimala gold theft ca...

RSS മേധാവിയുടെ പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതില്‍ ഗുരുതര വീഴ്ചയെന്ന് മുഖ്യമന്ത്രി | സ്പീഡ് ന്യൂസ് 14.06.2026

ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. തെറ്റായിപ്പോയെന്ന് വി.സിമാര്‍ ഏറ്റുപറയണമെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം.ജോണ്‍. വൈസ് ചാന്‍സലര്‍മാരുടെ നിലപാട് മതേതര കേരളത്തെ ആശങ്കയിലാക്കുന്നുവെന്നും സര്‍ക്കാരും ഉന്നതവിദ്യാഭ്യാസ മന്ത്രിയും എന്തുകൊണ്ട...

Listen to the Speed News podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.