SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1246 episodes

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Author

SBS

Category

News

Podcast website

www.sbs.com.au

Latest episode

Jul 11, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

രണ്ട് നഗരങ്ങളിൽ വീട് വില താഴേക്ക്; 10% വരെ കുറഞ്ഞേക്കാമെന്ന് റിപ്പോർട്ടുകൾ 05.06.2026

മെയ് മാസത്തിലെ കണക്കുകളാണ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൊട്ടാലിറ്റി പുറത്ത് വിട്ടത്. പ്രധാനപ്പെട്ട രണ്ട് നഗരങ്ങളിൽ വില കുറഞ്ഞതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിലയിൽ ചെറിയ ഇടിവ് സംഭവിക്കുന്നുണ്ടെങ്കിലും, വാടക വിപണിയിൽ പ്രതിസന്ധി തുടരുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വിശദാംശങ്ങൾ അറിയാം.

കുടിയേറ്റ ജീവിതക്കാഴ്ചയുമായി 'പ്രവാസി' നാടകം; അണിയറയിൽ മെൽബൺ മലയാളികൾ 05.06.2026

മെൽബണിലെ മലയാളി കൂട്ടായ്മയായ ടീം പ്രണവം അണിയിച്ചൊരുക്കുന്ന നാടകം അരങ്ങിലെത്തുകയാണ്. 'പ്രവാസി' എന്ന നാടകം ജൂൺ 6ന് മൂണി പോണ്ട്സിലെ ക്ലോക്ക് ടവർ സെന്ററിലാണ് അരങ്ങേറുക. നാടകത്തിന്റെ അണിയറ വിശേഷങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: ഇറക്കുമതി തീരുവ വർധിപ്പിക്കുമെന്ന് അമേരിക്ക; നീക്കം ന്യായീകരിക്കാനാകില്ലെന്ന് ഓസ്ട്രേലിയ 04.06.2026

2026 ജൂൺ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

A guide to fuel types in Australia | Fuel in Focus - നിങ്ങളുടെ കാറിന് 98 വേണോ അതോ വില കുറഞ്ഞ E10 മതിയോ? പെട്രോൾ അടിക്കുമ്പോൾ അറിയേണ്ടതെല്ലാം 04.06.2026

Drivers across Australia are paying more at the bowser as fuel prices remain unstable. So does it make sense to go for cheaper petrol options when filling up? The answer depends largely on your engine requirements, as not every fuel works for every vehicle. - E10,91, 95, 98 എന്നിവയിൽ നിങ്ങളുടെ കാറിന് അനുയോജ്യമായ ഇന്ധന ഗ്രേഡ് ഏതാണ് ? ഓസ്‌ട്രേലിയയിൽ ലഭ്യമായ വിവിധയിനം ഇന്ധന ഗ്രേഡുകളും ഓരോ വാഹനത്തിനും...

മലയാള ഷോർട്ട് ഫിലിമുകൾ തീയേറ്ററിൽ കാണാം; 'TAKE OKAY SCENE 2' കൂടുതൽ നഗരങ്ങളിലേക്ക് 04.06.2026

ഓസ്ട്രേലിയയിലെ സിനിമ സ്നേഹികളെ സഹായിക്കാൻ ലക്ഷ്യമിട്ടാരംഭിച്ച സ്വതന്ത്ര സിനിമാ കൂട്ടായ്മയായാണ് പെപ്പി പോപ്കോൺ. ഒന്നിലെറെ ഷോർട്ട് ഫിലിമുകൾ ഒരുമിച്ച് ചേർത്ത് തീയ്യേറ്ററുകളിൽ പ്രദർശിപ്പിക്കുകയാണ് ഇവർ. 2026 എഡിഷൻറെ വിശദാംശങ്ങളറിയാം, മുകളിലെ പ്ലേയറിൽ നിന്നും....

ഇന്നത്തെ വാർത്ത: സാമ്പത്തിക വളർച്ച കുറഞ്ഞുവെന്ന് റിപ്പോർട്ട്; പലിശയും ഇന്ധന വിലയും തിരിച്ചടിച്ചു 03.06.2026

2026 ജൂൺ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

വിലക്കുറവ് മാത്രം നോക്കിയാണോ സാധനങ്ങൾ വാങ്ങുന്നത്? Amazon, Temu, Shein സൈറ്റുകളിലെ ഉൽപ്പന്നങ്ങളിൽ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട് 03.06.2026

പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ സുരക്ഷിതമല്ലാത്തതും നിലവാരമില്ലാത്തതുമായ ലക്ഷക്കണക്കിന് ഉൽപ്പന്നങ്ങൾ ഓസ്‌ട്രേലിയൻ വിപണിയിലേക്ക് എത്തുന്നുവെന്ന് റിപ്പോർട്ട്. ആമസോൺ, ഇബേ, അലിഎക്സ്പ്രസ്സ്, shein, ടെമു തുടങ്ങിയ ഓൺലൈൻ കമ്പനികളാണ് ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതെന്ന് ചോയ്സ് കണ്ടെത്തി. വൻ വിലക്കുറവിൽ വിൽക്കപ്പെടുന്ന സുരക്ഷാ വീഴ്ചയുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാ...

ഇന്നത്തെ വാർത്ത: ഓസ്‌ട്രേലിയയിൽ മിനിമം വേതനം വർദ്ധിപ്പിച്ചു; 30 ലക്ഷം തൊഴിലാളികൾക്ക് നേട്ടം 02.06.2026

2026 ജൂൺ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ചർമ്മത്തിന്റെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം; ശൈത്യകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 02.06.2026

പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ട അവയവങ്ങളിൽ ഒന്നാണ് ചർമം. വേനൽക്കാലത്ത് ശീലിച്ച അതേരീതിയിലല്ല,ശൈത്യകാലത്ത് ചർമ സംരക്ഷണം. ചർമം വരണ്ടുപോകാതിരിക്കാനും ആരോഗ്യത്തോടെ നിലനിർത്താനും എന്തെല്ലാം ചെയ്യണമെന്ന് വിശദീകരിക്കുകയാണ്, ആക്മേ ഹെയർ ആൻഡ് ബ്യൂട്ടീപാർലറിൽ ബ്യൂട്ടീഷനായ രാധിക സന്തോഷ്. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

ഓസ്ട്രേലിയൻ ജനസംഖ്യ 28 മില്യൺ പിന്നിട്ടു; പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾ 02.06.2026

ഓസ്ട്രേലിയൻ ജനസംഖ്യ 28 മില്യൺ പിന്നിട്ടതായി ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് സ്ഥിരീകരിച്ചു. 2031ഓടെ ജനസംഖ്യ മൂന്നുകോടിയിലെത്തുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണെന്നും കുടിയേറ്റമാണ് ജനസംഖ്യ വളർച്ചയ്ക്ക് പിന്നിലെ പ്രധാനകാരണമെന്നും എബിഎസിൻറെ കണക്കുകൾ വ്യക്തമാക്കുന്നു. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.....

ഇന്നത്തെ വാർത്ത: ജനപ്രീതിയിൽ വൺ നേഷൻ ഒന്നാമതെന്ന് സർവ്വേ ഫലം; രാജ്യത്തെ നയിക്കാൻ കഴിവുണ്ടെന്ന് പോളിൻ ഹാൻസൺ 01.06.2026

2026 ജൂൺ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

വിശപ്പടക്കാൻ ബിന്നുകളിൽ ഭക്ഷണം തേടി ആളുകൾ; ഓസ്‌ട്രേലിയയിൽ അഞ്ചിലൊന്ന് പേർ ദാരിദ്ര്യത്തിലെന്ന് റിപ്പോർട്ട് 01.06.2026

ജീവിതച്ചെലവ് കുതിച്ചുയർന്നത് ഓസ്ട്രേലിയയിലെ പല കുടുംബങ്ങളെയും പ്രതിസന്ധിയിലാഴ്ത്തിയെന്ന് സർവ്വേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് പലരും ഭക്ഷണം ഒഴിവാക്കുന്നതായും, ബിന്നുകളിൽ നിന്ന് ആഹാരം തേടുന്നതായും റിപ്പോർട്ടിൽ പറയുന്നു. സർവേ റിപ്പോർട്ടിൻറെ വിശദാംശങ്ങളറിയാം, മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയ പോയവാരം: തീവ്ര ചിന്താഗതിക്കാരുടെ എണ്ണം കുതിക്കുന്നുവെന്ന് ഫെഡറൽ പോലീസ്; വൈദ്യുതി നിരക്ക് കുറയും 30.05.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....

ഇന്നത്തെ വാർത്ത: ജാമ്യം വേണമെന്ന് IS ആരോപണം നേരിടുന്ന സ്ത്രീ; കുട്ടികളെ പരിചരിക്കണമെന്ന് ആവശ്യം 29.05.2026

2026 മെയ് 29 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഇന്ത്യൻ കുടിയേറ്റ സമൂഹത്തിന് പിന്തുണയെന്ന് പ്രധാനമന്ത്രി ആൻറണി അൽബനീസി; നരേന്ദ്ര മോദി ഓസ്ട്രേലിയ സന്ദർശിക്കും 29.05.2026

ഓസ്ട്രേലിയ ഒരു മികച്ച രാജ്യമായത് ഇന്ത്യൻ വംശജരുടെ സംഭാവന കൊണ്ട് കൂടിയാണെന്ന് പ്രധാന മന്ത്രി ആൻണി അൽബനീസി പറഞ്ഞു. തൻറെ സർക്കാർ ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജർക്കുവേണ്ടിയും ഇന്ത്യൻ വംശജരുടെ താൽപ്പര്യങ്ങൾക്ക് വേണ്ടിയും എന്നും നിലകൊള്ളും. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്ത് കാലാവസ്ഥ മുന്നറിയിപ്പ്; കനത്ത മഴയ്ക്കും, വെള്ളപ്പൊക്കത്തിനും സാധ്യത 28.05.2026

2026 മെയ് 28 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

അവകാശങ്ങളില്ലാത്ത ജനത; പറിച്ചെറിയപ്പെട്ട കുഞ്ഞുങ്ങള്‍: അനുരഞ്ജനവാരത്തില്‍ അറിഞ്ഞിരിക്കേണ്ട ആദിമവര്‍ഗ്ഗ ചരിത്രം... 28.05.2026

60,000 വര്‍ഷത്തെ ചരിത്രം പേറുന്ന ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ സമൂഹത്തെക്കുറിച്ച് മനസിലാക്കാനും, ഒത്തുപോകാനും പ്രോത്സാഹിപ്പിക്കുന്ന സമയമാണ് ദേശീയ അനുരഞ്ജന വാരം. എന്തായിരുന്നു ആദിമവര്‍ഗ്ഗ ജനതയ്ക്ക് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഈ രാജ്യത്ത് അനുഭവിക്കേണ്ടി വന്നത്? മുന്‍ നൈഡോക് പുരസ്‌കാര ജേതാവായ ഡോ. ഹരികുമാര്‍ കെ എസ് അതേക്കുറിച്ച് വിശദീകരിക്കുന്നു.

ഇന്നത്തെ വാർത്ത: പണപ്പെരുപ്പം കുറഞ്ഞു; തൊഴിലില്ലാത്തവരെ സഹായിക്കാൻ 'ത്രീ ടയർ' സംവിധാനം നടപ്പിലാക്കും 27.05.2026

2026 മെയ് 27 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

'തീയേറ്ററിൽ പോകുന്നത് നിർത്തി, യാത്രകളും ഒഴിവാക്കി'; വിലക്കയറ്റത്തെ മറികടക്കാൻ ചെലവ് ചുരുക്കി ഓസ്ട്രേലിയൻ മലയാളികൾ 27.05.2026

മിഡിൽ ഈസ്റ്റ് യുദ്ധം നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിച്ചതോടെ, ഓസ്ട്രേലിയൻ മലയാളികൾ ചെലവ് ചുരുക്കുകയാണ്. സിനിമ കാണാൻ പോകുന്നതും, കുടുംബവുമൊന്നിച്ച് യാത്ര പോകുന്നതുമെല്ലാം കുറച്ച് വീട്ടിൽ തന്നെയിരിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. വിലക്കയറ്റം ഇവിടെയുള്ള ചില മലയാളികളെ എങ്ങനെയൊക്കെയാണ് ബാധിച്ചതെന്നും ചെലവ് ചുരുക്കാൻ അവർ സ്വീകരിക്കുന്ന മാർഗങ്ങളും കേട്ടുവരാം.. മുകളിലെ പ്ലേയറിൽ നിന്നും....

ഇന്നത്തെ വാർത്ത: IS ക്യാമ്പിലുണ്ടായിരുന്ന രണ്ടാം സംഘം ഇന്നെത്തും; അറസ്റ്റ് ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി 26.05.2026

2026 മെയ് 26 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

'ഇന്ദുലേഖയും, ചെമ്മീനും' ഇനി ബ്ലാക് ടൗൺ ലൈബ്രറിയിൽ; നാനൂറിലേറെ പുസ്തകങ്ങളുമായി മലയാള വിഭാഗത്തിന് തുടക്കം 26.05.2026

സിഡ്നി ബ്ലാക് ടൗൺ ലൈബ്രറിയിൽ മലയാളം പുസ്തകങ്ങൾക്കായി പ്രത്യേക വിഭാഗം ആരംഭിച്ചിരിക്കുകയാണ്. മലയാളത്തെ സ്നേഹിക്കുന്നവർക്കും വായനയുടെ മധുരം മനസ്സിൽ സൂക്ഷിക്കുന്ന ഭാഷാ സ്നേഹികൾക്കും സന്തോഷം പകരുന്ന ഈ വാർത്തയുടെ വിശേഷങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: പെട്രോൾ, ഡീസൽ കരുതൽ ശേഖരം കൂട്ടിയെന്ന് പ്രധാനമന്ത്രി; ജൂലൈ വരെ ആശങ്ക വേണ്ട 25.05.2026

2026 മെയ് 25 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

സിഡ്നിയിൽ മാത്രം 12,000ത്തിലധികം സ്വീവേജ് ബ്ലോക്കുകൾ; ചെലവ് 24 മില്യൺ ; പ്രശ്നമാകുന്നത് ഇവയെല്ലാം 25.05.2026

അശ്രദ്ധമായ ടോയ്ലറ്റ് ഉപയോഗം കാരണം ഓസ്‌ട്രേലിയൻ നഗരങ്ങളിലെ അഴുക്കുചാലുകൾ ബ്ലോക്കാകുന്നത് പതിവാകുകയാണ്. സിഡ്നി, മെൽബൺ, ബ്രിസ്ബൺ, അഡ്‌ലെയ്ഡ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ പ്രതിവർഷം പതിനായിരക്കണക്കിന് ബ്ലോക്കുകളാണ് ഇതുമൂലമുണ്ടാകുന്നത്. ഈ പ്രശ്നത്തിന് പരിഹാരമായി പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്താൻ നടക്കുന്ന ബോധവൽക്കരണ കാമ്പയിനെക്കുറിച്ചും, ടോയ്‌ലറ്റുകൾ ഉപയോഗിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്...

ഓസ്ട്രേലിയ പോയവാരം; വീടുകളുടെ വില ഇടിഞ്ഞേക്കുമെന്ന് റിപ്പോർട്ട്; കുടിയേറ്റ നയത്തിൽ ലിബറൽ പാർട്ടിയിൽ ഭിന്നത 23.05.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

ആഴ്ചയിൽ 25 മണിക്കൂർ പരിശീലനം, 20 കിലോമീറ്റർ തുഴച്ചിൽ; NSW ടീമിനായി കിരീടം നേടിയവരിൽ മലയാളികളും 23.05.2026

2026ലെ ഡ്രാഗൺ ബോട്ട് റേസ് മൽസരത്തിൽ വിജയിച്ച് Peter Bristow Championships Trophy കരസ്ഥമാക്കിയ ന്യൂസൌത്ത് വെയിൽസ് ടീമിൽ ഇത്തവണ രണ്ട് മലയാളികളുണ്ടായിരുന്നു. NSW സംസ്ഥാന ടീമിലെ സീനിയർ എ വിഭാഗത്തിനായി തുഴയെറിഞ്ഞ ഇവർ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി. നിബു ടോമിൻറെയും ലിസോ ജോസഫിൻറയും വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷ...

Listen to the SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.