SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1246 episodes

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Author

SBS

Category

News

Podcast website

www.sbs.com.au

Latest episode

Jul 11, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

ഓസ്ട്രേലിയയിൽ മലയാളി യുവാവിന് പൊതുറോഡിൽ രൂക്ഷമർദ്ദനം; വംശീയ അതിക്രമമെന്ന് പരാതി 14.07.2025

ഓസ്ട്രേലിയയിലേക്കെത്തിയിട്ട് ഒരു മാസം മാത്രമായ മലയാളി യുവാവിന് തെരുവിൽ വച്ച് രൂക്ഷമായ ആക്രമണമേറ്റു. ഉൾനാടൻ ന്യൂ സൌത്ത് വെയിൽസിലെ മക്ലൈനിലുണ്ടായത്, വംശീയമായ ആക്രമണമാണ് എന്നാണ് ഈ യുവാവ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വിശദാംശങ്ങൾ അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...

ഓസ്ട്രേലിയയിൽ നഴ്സുമാരുടെ സ്കിൽ അസസ്മെൻറിൽ വന്ന മാറ്റങ്ങളറിയാം- വിശദമായി... 14.07.2025

ഓസ്ട്രേലിയയിൽ നഴ്സുമാരുടെ സ്കിൽ അസ്സ്മെൻറ് മാനദണ്ഡങ്ങളിൽ APHRA ക്ക് പിന്നാലെ ANMAC ഉം ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് മെൽബണിലെ യെസ്റ്റേ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടിംഗിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി വിശദീകരിക്കുന്നത് നമുക്ക് കേൾക്കാം

ഓസ്ട്രേലിയയിൽ വാടക വീടുകൾക്ക് ക്ഷാമം; ജൂത വിരുദ്ധ പ്രവർത്തനങ്ങളിൽ '300%' വർദ്ധനവ്; ഓസ്‌ട്രേലിയ പോയവാരം... 12.07.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

ഓസ്ട്രേലിയൻ പ്രധാനമന്ത്രി നാളെ ചൈനയിലേക്ക്; വ്യാപാരബന്ധം കൂടുതൽ ശക്തമാക്കുമെന്ന് അൽബനീസി 11.07.2025

2025 ജൂലൈ പതിനൊന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

First Nations representation in media: What’s changing, why it matters - ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ ആദിമവർഗ്ഗക്കാർക്ക് എത്രത്തോളം പ്രാതിനിധ്യം ലഭിക്കുന്നുണ്ട്? 11.07.2025

The representation of Indigenous Australians in media has historically been shaped by stereotypes and exclusion, but this is gradually changing. Indigenous platforms like National Indigenous Television (NITV) and social media are breaking barriers, empowering First Nations voices, and fostering a more inclusive understanding of Australia’s diverse cultural identity. Learning about these changes of...

ആദിമ വർഗ സ്ഥാപനമെന്ന് വ്യാജ അവകാശവാദം; ഇൻഷുറൻസ് കമ്പനിക്ക് 3.5 മില്യൺ ഡോളർ പിഴ 10.07.2025

2025 ജൂലൈ പത്തിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്ട്രേലിയയിൽ നഴ്സുമാരുടെ സ്കിൽ അസസ്മെൻറിൽ ഇളവ്; വിസ നടപടികൾ എളുപ്പമാകും 10.07.2025

ഓസ്ട്രേലിയയിൽ നഴ്സുമാരുടെ സ്കിൽ അസ്സ്മെൻറ് മാനദണ്ഡങ്ങളിൽ ANMAC ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് മെൽബണിലെ യെസ്റ്റേ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടിംഗിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി വിശദീകരിക്കുന്നത് നമുക്ക് കേൾക്കാം

മരുന്നുകൾക്ക് 200% തീരുവ ഏർപ്പെടുത്തുമെന്ന് അമേരിക്ക; ആശങ്കാജനകമെന്ന് ഓസ്ട്രേലിയ 09.07.2025

2025 ജൂലൈ ഒമ്പതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ആദിമവർഗ സംസ്കാരത്തിൻ്റെ ആഘോഷമാകുന്ന NAIDOC വാരം: അര നൂറ്റാണ്ടിൻ്റെ ചരിത്രമറിയാം... 09.07.2025

ഓസ്ട്രേലിയൻ ആദിമവർഗ സംസ്കാരത്തിന്റെയും ജീവിത്തിന്റെയും ആഘോഷമാണ് ഇന്ന് നൈഡോക് വാരം. അവകാശങ്ങൾ തേടിയുള്ള പ്രതിഷേധ മാർച്ച്, അര നൂറ്റാണ്ട് മുമ്പ് എങ്ങനെ നൈഡോക് വാരാഘോഷമായി മാറി എന്നു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്....

വിമാനത്തിൽ ലിഥിയം ബാറ്ററി കൊണ്ടുപോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിയിപ്പ്; തീപിടുത്ത സാധ്യത ഉണ്ടെന്ന് അധികൃതർ 08.07.2025

2025 ജൂലൈ ഏട്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

പ്രവചനങ്ങളെല്ലാം തെറ്റി; ഓസ്ട്രേലിയയിൽ പലിശനിരക്ക് കുറച്ചില്ല 08.07.2025

നാണയപ്പെരുപ്പം പ്രതീക്ഷിച്ചിരുന്നതിനെക്കാൾ കുറഞ്ഞെങ്കിലും, ഓസ്ട്രേലിയയിലെ ബാങ്കിംഗ് പലിശനിരക്ക് ഇപ്പോൾ കുറയ്ക്കേണ്ടതില്ലെന്ന് റിസർവ് ബാങ്ക് തീരുമാനിച്ചു. 3.85 ശതമാനമായി പലിശ നിലനിർത്താനാണ് തീരുമാനം. ഇതിന്റെ വിശദാംശങ്ങളാണ് എസ് ബി എസ് മലയാളം നോക്കുന്നത്

ചൈൽഡ് കെയറിലെ പീഡന വാർത്തകൾ എത്രത്തോളം ആശങ്കപ്പെടുത്തുന്നുണ്ട്? 'പേടിപ്പിക്കുന്ന വാർത്ത'യെന്ന് രക്ഷിതാക്കൾ... 08.07.2025

മെൽബണിലെ ചൈൽഡ് കെയർ കേന്ദ്രത്തിലെ ജീവനക്കാരൻ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന വാർത്ത അച്ഛനമ്മമാർക്ക് കനത്ത ആശങ്കയാണ് നൽകിയിരിക്കുന്നത്. ഈ ആശങ്കകൾ പങ്കുവയ്ക്കുകയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രക്ഷിതാക്കൾ. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

വിഷക്കൂൺ നൽകി ബന്ധുക്കളെ കൊലപ്പെടുത്തി: വിക്ടോറിയൻ സ്ത്രീ കുറ്റക്കാരിയെന്ന് ജൂറിയുടെ കണ്ടെത്തൽ 07.07.2025

2025 ജൂലൈ ഏഴിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്ട്രേലിയൻ വിസ ഫീസുകൾ കൂടി; ഉൾനാടൻ മേഖലകളിൽ അവസരങ്ങൾ കൂടും: വിസ മാറ്റങ്ങൾ അറിയാം 07.07.2025

ഓസ്ട്രേലിയയിൽ ജൂലൈ 1 മുതൽ നിലവിൽ വരുന്ന കുടിയേറ്റ നിയമ മാറ്റങ്ങളും, ഈ വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രധാനപ്പെട്ട ഭേദഗതികളും അറിയാം. മെൽബണിൽ ഓസ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

ദീർഘകാല അവധിയെടുക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും രജിസ്ട്രേഷൻ ഫീസിൽ ഇളവ്; പേരന്റൽ ലീവിനും കെയറേഴ്സ് ലീവിനും ലഭിക്കും 07.07.2025

ഓസ്ട്രേലിയൻ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് പേരന്റൽ ലീവോ, സമാനമായ ദീർഘകാല അവധികളോ എടുക്കുമ്പോൾ രജിസ്ട്രേഷന് ഫീസിൽ ഇളവ് നൽകാൻ തീരുമാനം. രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസിന്റെ 30 ശതമാനമാണ് ഇളവ് നൽകുക. ഇതിൻറെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

പട്ടിയുണ്ടോ, ശ്രദ്ധിക്കുക: വളർത്തുനായകൾക്കൊപ്പം ദിവസം മൂന്ന് മണിക്കൂറെങ്കിലും ചെലവഴിക്കണമെന്ന നിയമവുമായി ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി 07.07.2025

വളർത്ത് നായ്ക്കൾക്കൊപ്പം ദിവസവും മൂന്ന് മണിക്കൂറെങ്കിലും ചെലവഴിക്കമെന്ന പുതിയ നിയമം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി. കരട് നിർദ്ദേശങ്ങളിൽ ജനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞതിന് ശേഷമാകും ഭേദഗതി നടപ്പിലാക്കുക.

ഒരു മാസത്തിൽ 40,000 ഡോളർ: ഓസ്ട്രേലിയൻ വീട് വില വീണ്ടും കൂടുന്നു; പലിശ കുറയുമോയെന്ന് ചൊവ്വാഴ്ചയറിയാം; ഓസ്‌ട്രേലിയ പോയവാരം... 04.07.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

“എങ്ങനെ വിശ്വസിച്ച് മക്കളെ ഏൽപ്പിക്കും?” ചൈൽഡ് കെയർ കേന്ദ്രത്തിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള ആശങ്കയിൽ മാതാപിതാക്കൾ 04.07.2025

മെൽബണിലെ ചൈൽഡ് കെയർ കേന്ദ്രത്തിലെ ജീവനക്കാരൻ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന വാർത്ത അച്ഛനമ്മമാർക്ക് കനത്ത ആശങ്കയാണ് നൽകിയിരിക്കുന്നത്. ഈ ആശങ്കകൾ പങ്കുവയ്ക്കുകയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രക്ഷിതാക്കൾ. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

ട്രംപിനെ മാതൃകയാക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി; ഓസ്ട്രേലിയ ഹരിതോർജ്ജ ശക്തിയാകുമെന്നും അൽബനീസി 04.07.2025

2025 ജൂലൈ നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

വവ്വാലിൻറെ കടിയേറ്റ് മാരക വൈറസ് ബാധിച്ചിരുന്നയാൾ മരിച്ചു; ബാധിച്ചത് പേവിഷ ബാധയ്ക്ക് സമാനമായ ലിസ്സവൈറസ് 03.07.2025

2025 ജൂലൈ മൂന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ജീവനക്കാരൻ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം: ചൈൽഡ് കെയറുകൾക്ക് കർശന മാനദണ്ഡങ്ങൾ കൊണ്ടുവരാൻ തീരുമാനം 03.07.2025

മെൽബണിൽ നിരവധി കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ചൈൽഡ് കെയർ ജീവനക്കാരനുമേൽ 70ലേറെ കുറ്റകൃത്യങ്ങൾ ചുമത്തി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചൈൽഡ് കെയർ കേന്ദ്രങ്ങൾക്ക് കർശന മാനദണ്ഡങ്ങൾ കൊണ്ടുവരാനാണ് ഫെഡറൽ സർക്കാരിന്റെയും വിക്ടോറിയൻ സർക്കാരിന്റെയും തീരുമാനം. അതിന്റെ വിശദാംശങ്ങൾ അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്....

ക്വാണ്ടാസിനു നേരേ സൈബറാക്രമണം: 60 ലക്ഷം പേരുടെ വിവരങ്ങൾ മോഷണം പോയി 02.07.2025

.2025 ജൂലൈ രണ്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

വവ്വാലിന്റെ കടിയേറ്റു: പേവിഷബാധയ്ക്ക് സമാനമായ മാരകവൈറസ് ബാധിച്ച് ഓസ്ട്രേലിയയിൽ ഒരാൾ ചികിത്സയിൽ 02.07.2025

വവ്വാലുകളിൽ നിന്ന് അപൂർവമായി മാത്രം മനുഷ്യരിലേക്ക് പകരുന്ന മാരകമായ ലിസ്സ വൈറസ് ബാധിച്ച് ഓസ്ട്രേലിയയിൽ ഒരാൾ ചികിത്സയിൽ. പേവിഷയ്ക്ക് സമാനമായ ഈ രോഗത്തിനെതിരെ മുന്നറിയിപ്പ് പാലിക്കണമെന്നും, വവ്വാലുകളെ തൊടാനോ ഇടപെടാനോ പാടില്ലെന്നും ന്യൂ സൌത്ത് വെയിൽസ് ആരോഗ്യവകുപ്പ് മുന്നറിിയിപ്പ് നൽകി. ഈ വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..

'വീടിനുള്ളിലിരിക്കുക': ബോംബ് സൈക്ളോണിന്റെ ആഘാതം തുടരുമെന്ന് മുന്നറിയിപ്പ് 01.07.2025

2025 ജൂലൈ ഒന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

How home and contents insurance works in Australia - ഇൻഷ്വറൻസ് വേണം - പ്രളയം വന്നാലും, മോഷണം നടന്നാലും: ഹോം ഇൻഷ്വറൻസ് എടുക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ... 01.07.2025

Home and contents insurance is a safety net many households expect to rely on during difficult times. But it’s also a financial product that even experts can find challenging to navigate. Whether you own or rent your home, understanding your level of cover, knowing what fine print to look out for, and learning how to manage rising premiums can help you make more informed choices as a consumer. - ഓ...

Listen to the SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.