Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
തിരിച്ചറിവിന്‍റെ വിധിയെഴുത്ത് | Madhyamam Editorial 09.12.2025 4:56
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ഇന്ന് നടക്കുമ്പോൾ, ത്രിതല പഞ്ചായത്തുകളുടെ അധികാരാവകാശങ്ങൾ തിരിച്ചുപിടിക്കാനുള്ള വഴികളാലോചിക്കുന്നതിനു പകരം കക്ഷിരാഷ്ട്രീയ വഴക്കുകളിൽ കുരുക്കിയിടാനുള്ള ശ്രമമാണ് ഇത്തവണ പ്രചാരണത്തിൽ കണ്ടതെന്ന് പറയുകയാണ് എഡിറ്റോറിയൽ...
പൗരരെ പുറത്താക്കുന്നത് ശിക്ഷാർഹമല്ലേ? | Madhyamam Editorial 08.12.2025 4:56
ഇന്ത്യൻ ഭരണകൂടം ബംഗ്ലാദേശിലേക്ക് തള്ളിയ പശ്ചിമബംഗാൾ സ്വദേശികളെ തിരികെയെത്തിച്ച പശ്ചാത്തലത്തിൽ, ദുർബലരായ പൗരർക്കു മേൽ ഭരണാധികാരത്തിന്റെ കനത്തഭാരം എപ്രകാരം പീഡനമേൽപ്പിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഈ കേസെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
അതിതീവ്ര കാലാവസ്ഥയും ഉന്മാദ രാഷ്ട്രീയവും 06.12.2025 5:26
മാറിയ കാലാവസ്ഥയിൽ രാജ്യവും ഭരണകൂടവും ആവിഷ്കരിക്കേണ്ട പുതിയ ശീലങ്ങളെയും നയങ്ങളെയും കുറിച്ച് ‘ക്ലൈമറ്റ് ഇന്ത്യ 2025’ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ആലോചനാവിധേയമാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
സദാചാര രാഷ്ട്രീയവും രാഷ്ട്രീയക്കാരുടെ സദാചാരവും 05.12.2025 5:40
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതികളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയത്തിലെ ധാർമികതയെക്കുറിച്ച് ഗൗരവമായ പുനർചിന്ത ആവശ്യമാണെന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
യുക്രെയ്നെ അമേരിക്ക നയിക്കുന്നതെങ്ങോട്ട്? 04.12.2025 6:07
ശക്തന്മാർക്കിടയിൽ സമാധാനത്തിന്റെ ശക്തി തെളിയിക്കേണ്ട ഐക്യരാഷ്ട്ര സഭ പരമ നിസ്സഹായതയും നിഷ്ക്രിയത്വവും കാട്ടിയപ്പോൾ യുദ്ധത്തിൽ തന്നെ ഒരുവിധത്തിൽ കക്ഷിയായ അമേരിക്കയാണ് ഇപ്പോൾ സമാധാന പദ്ധതിയുമായി മുന്നോട്ടുവരുന്നത്.
സഞ്ചാർസാഥിയുടെ ദുരൂഹവരവ് 03.12.2025 4:45
ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്മാർട്ട്ഫോണുകളിലും ഉപയോക്താക്കൾക്ക് നീക്കം ചെയ്യാനാവാത്ത വിധത്തിൽ സഞ്ചാർസാഥി ആപ്പ് നിർബന്ധമായി ഉൾപ്പെടുത്തണമെന്ന കേന്ദ്രസർക്കാർ നൽകിയ നിർദേശം വിവാദമായിരിക്കുകയാണ്. 120 കോടി ഉപഭോക്താക്കളുള്ള, ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ വിപണിയായ ഇന്ത്യയിൽ ഇതുപോലൊരു ആപ്പ് നിർബന്ധമാക്കുന്നതിന്റെ...
മാപ്പിരക്കുന്ന നെതന്യാഹു 02.12.2025 4:59
അഴിമതി കേസുകളിൽ മാപ്പുതരണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗിന് ബിന്യമിൻ നെതന്യാഹു കത്തെഴുതിയതാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
തിരുത്തിത്തിരുത്തി തെറ്റിക്കരുത് | Madhyamam Editorial 01.12.2025 4:02
കോടതിയുടെ ഒരു ബെഞ്ച് തീർപ്പുകൽപിച്ച കാര്യത്തിൽ പിന്നീട് മറ്റൊരു ബെഞ്ച് മറ്റൊരു തീർപ്പുണ്ടാക്കുന്ന പ്രവണതയെക്കുറിച്ച് സുപ്രീംകോടതി കഴിഞ്ഞദിവസം നടത്തിയ നിരീക്ഷണത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
ആശുപത്രികൾ ചൂഷണകേന്ദ്രങ്ങളാകരുത് 29.11.2025 5:24
സർക്കാർ, സ്വകാര്യ ചികിത്സാ സ്ഥാപനങ്ങൾക്കായി കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്‍റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
എലമ്പ്രയെപ്പറ്റി പൗലോ കൊയ് ലോ കേട്ടിട്ടില്ലല്ലോ 28.11.2025 4:52
മലപ്പുറം ജില്ലയിലെ എലമ്പ്രയിൽ സ്കൂൾ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ പരിഹാരം കാണാത്ത ഭരണകൂടനിസംഗത ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
പ്രധാനമന്ത്രിയുടെ ചേരുംപടി ചേരാത്ത വർത്തമാനങ്ങൾ 26.11.2025 6:01
മാധ്യമം എഡിറ്റോറിയൽ
കക്ഷി രാഷ്ട്രീയ പരിശീലന കളരിയോ? പഞ്ചായത്തിരാജ് 26.11.2025 5:53
ഗ്രാമപഞ്ചായത്തുകൾ മുതൽ ജില്ല പഞ്ചായത്തുകൾ വരെയുള്ള സംവിധാനങ്ങളെ രാഷ്ട്രീയത്തിന്റെ അതിപ്രസരം വിഴുങ്ങാൻ അനുവദിക്കുമോ എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ലേബർ കോഡ് പരിഹാരമോ അതോ, പ്രശ്നമോ? 25.11.2025 4:31
കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ തൊഴിൽ നിയമം ഉയർത്തുന്ന ആശങ്കകളും വെല്ലുവിളികളും ചർച്ചചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Madhyamam Editorial 24.11.2025 4:44
ഏകപക്ഷീയമായ ഗസ്സ സമാധാന പദ്ധതി ഐക്യരാഷ്ട്ര രക്ഷാസമിതി അംഗീകരിച്ചിട്ട് ഒരാഴ്ചയോളമാവുന്നു. എന്നാൽ, അടിയന്തിരമായി നടപ്പാകേണ്ടിയിരുന്ന വെടിനിർത്തൽ കരാർ ഒരുദിവസം പോലും നടപ്പായില്ല. ഒക്ടോബർ 11ന് പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തലിനുശേഷം നവംബർ 23 വരെ ഇസ്രായേൽ 338 ഫലസ്തീൻകാരെയൊണ് കൊലപ്പെടുത്തിയത്; അതിൽ 69 പേരെങ്കിലും കുട്ടികളാണ്. ഈ പശ്ചാത്തലത്തിൽ യു.എൻ രക്ഷാസമിതിയുടെ നടപടികളെ വിമർശനാത്മകമായി ചർച്ച ചെയ്യുകയാ...
വിധി വന്നു; ചോദ്യങ്ങൾ ബാക്കി 22.11.2025 6:00
ബില്ലുകളിൽ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് കേരളമടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ ഇനിയും തുടരാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഇല്ല, അഖ്‍ലാഖ് ജീവിച്ചിരുന്നിട്ടേയില്ല 21.11.2025 5:39
ഒരു ജനാധിപത്യ രാജ്യത്തെ നിയമവാഴ്ചയെ എങ്ങനെ അട്ടിമറിക്കാം എന്നതിന്റെ ഏറ്റവും ചിട്ടയാർന്ന ഉദാഹരണമാണ് ദാദ്രിയിലെ ആൾക്കൂട്ടക്കൊലക്കേസ് എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
പാകിസ്താനിലെ പുതിയ ജനാധിപത്യ (നിരാസ) പരീക്ഷണം 19.11.2025 4:46
ജനാധിപത്യപ്രക്രിയകളെ തകിടം മറിക്കുന്നവയാണ് പാകിസ്താൻ നിയമ-നീതികാര്യ മന്ത്രി പാർലമെന്‍റിൽ അവതരിപ്പിച്ച 27ാം ഭരണഘടന ബിൽ
ഹസീനക്ക് തൂക്കുമരം? 19.11.2025 4:54
താൻ തട്ടിക്കൂട്ടിയ വാർ ക്രൈം ട്രൈബ്യൂണൽ, ലോക മനുഷ്യാവകാശ സംഘടനകളുടെ എതിർപ്പ് തൃണവൽഗണിച്ച് പ്രതിപക്ഷ നേതാക്കളെ വിചാരണ പ്രഹസനം നടത്തി തൂക്കിലേറ്റിയപ്പോൾ ഇങ്ങനെയൊരു തിരിച്ചടി ഹസീന പ്രതീക്ഷിച്ചിരിക്കുകയില്ല
Madhyamam Editorial 18.11.2025 5:05
വോട്ടർപട്ടിക പരിഷ്‍കരണത്തിനായി തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്നുണ്ടാവുന്നത് അനാവശ്യ തിടുക്കവും ധിറുതിയുമാണെന്ന വിമർശനങ്ങൾക്കിടെ ജോലിഭാരം താങ്ങാനാവാതെ സംസ്ഥാനത്തെ ഒരു ബൂത്ത് ലെവൽ ഓഫിസർ ജീവനൊടുക്കിയിരിക്കുന്നു. യാതൊരു ഗൃഹപാഠവുമില്ലാതെ ഒരു സുപ്രഭാതത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ച പരിഷ്കരണത്തിന്റെ ആദ്യ രക്തസാക്ഷിയാണിതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
എസ്.ഐ.ആർ വേണ്ടത് പട്ടികക്കല്ല, തെരഞ്ഞെടുപ്പ് നടത്തിപ്പിനാണ് | Madhyamam Editorial 17.11.2025 4:44
ജനങ്ങളെയും പ്രതിപക്ഷകക്ഷികളെയും ഇരുട്ടിലാക്കി, വിശ്വാസ്യത നഷ്ടപ്പെടുത്തിക്കൊണ്ട് നടത്തേണ്ട ഒന്നാണോ തെരഞ്ഞെടുപ്പ് എന്ന ചോദ്യം ഉറക്കെതന്നെ മുഴങ്ങേണ്ട സമയമായെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിൽ...
ഭരണത്തുടർച്ചയുടെ നാനാർഥങ്ങൾ 15.11.2025 6:33
ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.യു-ബി.ജെ.പി മുന്നണി എക്സിറ്റ് പോൾ പ്രവചനങ്ങളെ കവച്ചുവെക്കുന്ന വിജയം നേടിയത് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
വിശപ്പിന്റെ വിളി | Madhyamam Editorial 14.11.2025 5:36
ലോക പട്ടിണിപ്പട്ടികയിൽ രാജ്യം ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും എത്രയോ പിറകിലാകാൻ കാരണമെന്ത് എന്ന ഗൗരവതരമായ ചോദ്യത്തിന് ഉത്തരം കണ്ടേതീരൂ എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
സിറിയൻ പ്രസിഡന്‍റിന്‍റെ ചരിത്രം കുറിച്ച വൈറ്റ് ഹൗസ് സന്ദർശനം 13.11.2025 6:32
‘തിന്മയുടെ അച്ചുതണ്ടാ’യി യു.എസ് വ്യവഹരിച്ചുപോന്ന നാലു രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ നാലാമതായിരുന്ന സിറിയയുടെ സാരഥിയെയാണ് കഴിഞ്ഞ ദിവസം ട്രംപ് ഹൃദ്യമായി സ്വീകരിച്ചത്
ഒരുമിക്കുക, ഭീകരതയുടെ വേരറുക്കാൻ 12.11.2025 5:29
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ ഭൗമമേഖലയിലെ സമാധാന പ്രക്രിയ വിജയിക്കുക എന്നതുമാത്രമാണ് ഭീകരാക്രമണങ്ങൾ ശാശ്വതമായി പരിഹരിക്കാനുള്ള പോംവഴി
സിസ്റ്റം എന്നാണ് നേരെയാവുക? 11.11.2025 4:56
കേരളത്തിന്റെ ആരോഗ്യ മാതൃകയെ തന്നെ ചോദ്യമുനയിൽ നിർത്തുന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്നു കേൾക്കുന്നത്. അതിൽ ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു പ്രസവാനന്തരം അണുബാധയെ തുടർന്ന് തിരുവനന്തപുരത്ത് യുവതിടെ മരണം. ആരോഗ്യ മേഖലയിലെ വിവിധ സൂചികയിൽ മുൻനിരയിലുള്ള കേരളത്തിന്റെ പ്രതിച്ഛായക്ക് കനത്ത പ്രഹരമേൽപിക്കുന്നതാണ് ഒന്നിനുപിറകെ ഒന്നായി ഉണ്ടാവുന്ന പിഴവുകൾ.
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.