Madhyamam

Madhyamam

News ML ↓ 650 episodes

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Author

Madhyamam

Category

News

Podcast website

www.madhyamam.com

Latest episode

Jul 11, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

സമാ​ധാ​നം പു​ല​ര​ണ​മെ​ങ്കി​ൽ 13.04.2026

ആ​ക്ര​മണം തു​ട​ങ്ങു​ക മാ​ത്ര​മ​ല്ല സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളെ തു​ര​ങ്കംവെക്കു​കകൂ​ടി ഇ​സ്രാ​യേ​ൽ-​അ​മേ​രി​ക്ക പ​ക്ഷ​ത്തി​ന്‍റെ രീ​തി​യാ​ണ്.

ട്രംപിന്റെ അലക്ഷ്യ യുദ്ധത്തിന് അർധവിരാമം 10.04.2026

ദീർഘകാല സമാധാനം പശ്ചിമേഷ്യയിൽ കൈവരണമെങ്കിൽ അമേരിക്കയുടെ നയസമീപനങ്ങളിൽ കാതലായ മാറ്റം വരണം. അമേരിക്ക ലോകപൊലീസിന്റെ റോൾ ഉപേക്ഷിക്കുകയാണ് അതിന് ആദ്യം വേണ്ടത്.

വോ​ട്ടു​ചെ​യ്യു​ക; ജാ​ഗ്ര​ത​യോ​ടെ 09.04.2026

സ​ർ​ക്കാ​റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ സം​ഭ​വി​ക്കു​ന്ന വി​വേ​ക​ശൂ​ന്യ​ത നാ​ടി​നെ സ​ർ​വ​നാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കാ​നി​ട​വ​രു​ത്തും. ചി​ല​പ്പോ​ൾ അ​തി​ന്‍റെ കെ​ടു​തി​ക​ൾ വ​രും​ത​ല​മു​റ​ക​ൾ​പോ​ലും സ​ഹി​ക്കേ​ണ്ടി​വ​രും

പ്രബുദ്ധ കേരളം വിധിയെഴുതുമ്പോൾ 08.04.2026

നാടിനെ വർഗീയ ധ്രുവീകരണത്തിൽനിന്ന് രക്ഷിക്കാനും അഴിമതിമുക്തവും വികസനോന്മുഖവുമായ ഭരണത്തിന് വഴിയൊരുക്കാനും കേരളം വോട്ടവകാശം സുചിന്തിതമായി വിനിയോഗിക്കുമെന്ന് പ്രത്യാശിക്കുക

​​വോട്ടിന് കിറ്റ്: ​കേരളത്തെ പറയിക്കരുത് 07.04.2026

മാറാത്തത് മാറും... എന്ന മുദ്രാവാക്യം മുഴക്കുന്ന ​പാർട്ടി, തെരഞ്ഞെടുപ്പ് കാലത്ത് ഓശാരമായി നൽകുന്ന 900 രൂപയുടെ ഭക്ഷ്യക്കിറ്റ് വഴിയാണ് മാറ്റം കൊണ്ടുവരുന്നതെങ്കിൽ ആ രാഷ്ട്രീയനിലപാടും ആശയഗതികളും എത്രമേൽ ദയനീയം എന്നേ പറയേണ്ടൂ

ലോകത്തിനാവശ്യം ഇസ്രായേൽ-യു.എസ് വിരുദ്ധ കൂട്ടായ്മ 06.04.2026

സ്വാർഥമോഹം ഊർജമാക്കിയ അൽപബുദ്ധിയായ ട്രംപിനെപ്പോലുള്ള ഒരു ഭരണാധിപൻ തോൽവിയുടെ ലാഞ്ഛനക്ക് മുമ്പിൽ എന്തുചെയ്യുമെന്നത് പ്രവചനാതീതവും ആശങ്കാജനകവുമാണ്. തടയാനാരുമില്ലെന്ന ധാർഷ്ട്യം മൂലം അന്ധനായ വിവരദോഷിയുടെ വിജയത്തെയെന്നപോലെ തോൽവിയെയും ഭയക്കണം

മകളേ ഹിന്ദ് റജബ്, നിന്റെ ശബ്ദം അവരുടെ ഉറക്കം കെടുത്തട്ടെ 03.04.2026

ഗസ്സയിലെ ഇസ്രായേൽ സൈനികരാൽ കൊല്ലപ്പെട്ട ആറ് വയസ്സുകാരി ഹിന്ദ് റജബിനെ കുറിച്ച് പുറത്തിറങ്ങിയ ‘ദ വോയ്സ് ഓഫ് ഹിന്ദ് റജബ്’ എന്ന ഡോക്യുമെന്‍ററിയുടെ പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ഇന്ത്യയിൽ പുറത്തിറങ്ങുന്ന കേരള സ്റ്റോറി പോലുള്ള വിദ്വേഷ സിനിമകളോട് കണ്ണടക്കുകയാണ്. ഈ ഇരട്ടത്താപ്പിനെതിരെയാണ് ഇന്നത്തെ എഡിറ്റോറിയൽ.

അ​ജ​ണ്ട ന​ട​പ്പാ​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണ​ത്തി​ര​ക്കി​ൽ ബി.​ജെ.​പി 02.04.2026

സ്വ​ന്തം ഇ​ച്ഛ​യ​നു​സ​രി​ച്ച് ഏ​തു മ​ത​വും അ​നു​ഷ്ഠി​ക്കാ​നും പ്ര​ച​രി​പ്പി​ക്കാ​നും സ്വാ​ത​ന്ത്ര്യം ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ച രാ​ജ്യ​ത്താ​ണ് ഈ ​വി​ചി​ത്ര വ്യ​വ​സ്ഥ​ക​ൾ ഒ​ന്നൊ​ന്നാ​യി ബി.​ജെ.​പി സം​സ്ഥാ​ന​ങ്ങ​ൾ പാ​സാ​ക്കു​ന്ന​ത്

അ​വ​സ​ര​വാ​ദ രാ​ഷ്ട്രീ​യ​ത്തി​ന്റെ അ​ന​ന്ത​ര​ഫ​ലം 01.04.2026

അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളും ഫാ​ഷി​സ്റ്റ് പ്ര​ചാ​ര​ണ​ത്തി​ലെ വ്യാ​ജ​ങ്ങ​ളും അ​പ്പ​ടി ഏ​റ്റെ​ടു​ത്ത് മ​ത​ന്യൂ​ന​പ​ക്ഷ സം​ഘ​ട​ന​ക​ളെ​ മാ​റ്റിനി​ർ​ത്താ​നു​ള്ള മ​തേ​ത​ര പാ​ർ​ട്ടി​ക​ളു​ടെ വ്യ​ഗ്ര​ത ആ​ർ​ക്കാ​ണ് ഗു​ണം​ചെ​യ്യു​ക എ​ന്ന് ആ​ലോ​ചി​ക്കു​ന്ന​ത് ന​ന്ന്

നഷ്ടപ്പെടുത്തരുത് ജനാധിപത്യ രാഷ്ട്രമെന്ന മേൽവിലാസം 31.03.2026

തെരഞ്ഞെടുപ്പുകൾ പൗരർക്കിടയിൽ ആത്മവിശ്വാസവും ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയും വർധിപ്പിക്കേണ്ടതിനു പകരം, അവരിൽ വിശ്വാസനഷ്ടം വളർത്തുകയ​ാണ് ചെയ്യുന്നതെന്ന് ഫ്രീഡം ഹൗസ് റി​പ്പോർട്ട് സൂചിപ്പിക്കുന്നു

തെരഞ്ഞെടുപ്പ് കമീഷന്‍റെ ‘അബദ്ധ’ങ്ങൾ 30.03.2026

സുതാര്യവും നിഷ്പക്ഷവുമായ സംവിധാനം എന്ന സ്ഥാനം നിലനിർത്തുന്നതിൽ ഇലക്ഷൻ കമീഷൻ പരാജയപ്പെടുന്നതാണ് പ്രശ്നത്തിന്റെ കാതൽ

ആവർത്തിക്കുന്ന വീട്ടുപ്രസവ ദുരന്തങ്ങൾ 28.03.2026

ചൈ​​​ന​​​യി​​​ൽ ഏ​​​റെ പ്ര​​​ചാ​​​ര​​​ത്തി​​​ലു​​​ള്ള​​​ അ​​​ക്യു​​പ​​​ങ്ച​​​ർ ചി​​​കി​​​ത്സാ​​​രീ​​​തി​​​യു​​​മാ​​​യി ഒ​​​രു ബ​​​ന്ധ​​​വു​​മി​​​ല്ലാ​​​ത്ത, തീർത്തും പ്രാകൃതമായ ഒരു മുറയാണ് പ്രസവ മരണങ്ങൾക്ക് കാരണക്കാരായ കേരളത്തിലെ വ്യാജ അക്യുപങ്ചർ ചികിത്സകർ സ്വീകരിച്ചുപോരുന്നത്

സന്നദ്ധ സംഘങ്ങൾക്കുമേൽ കേന്ദ്രത്തിന്‍റെ ബുൾഡോസർ 27.03.2026

സർക്കാറിന്റെ പ്രത്യയശാസ്ത്രങ്ങളോട് വിയോജിക്കുന്നവരെ ലക്ഷ്യം വെച്ചുള്ള നിയമപരമായ ബുൾഡോസറാണ് ഈ നിയമ നിർമാണത്തിലൂടെ ഉരുവപ്പെടുന്നത് എന്ന് പറയുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ

ലോക്സഭ അംഗത്വ വർധനയും വനിത സംവരണവും 26.03.2026

പിന്നാക്കപ്രദേശങ്ങളിൽ പുരുഷന്മാരെക്കാളും പിന്നിലാണ് സ്ത്രീകൾ എന്നതിനാൽ സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്. അതിന് വനിത സീറ്റുകളിലെ സംവരണവും വേണ്ടിവരുമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ആസന്നമോ വെടിനിർത്തൽ? 25.03.2026

ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഉപജീവനത്തിനായി അഭയംപ്രാപിച്ചിരിക്കുന്ന അറേബ്യൻ ഗൾഫിനെ യുദ്ധം വിപത്കരമായി ബാധിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുക്കുമ്പോൾ സമാധാനപരമായ പരിഹാരശ്രമങ്ങൾക്ക് നമ്മുടെ രാജ്യം മുൻകൈയെടുക്കേണ്ടതുണ്ട്

നീ​തി​നി​ർ​വ​ഹ​ണ​ത്തി​ന്റെ ക​ണ്ണാ​ടി​ക്കാ​ഴ്ച 24.03.2026

ദലിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കരുതെന്ന് കുട്ടികളെ നിഷ്‍കർഷിക്കുന്ന മാതാപിതാക്കളും പട്ടികജാതിക്കാരന്റെ മേൽ മൂത്രമൊഴിക്കുന്ന മേൽജാതിക്കാരും ഏതു വികസിത ഭാരതത്തിന്റെ അടയാളങ്ങളാണ് എന്ന ഭുയാന്റെ​ ചോദ്യം ചെന്നുതറക്കുന്നത് ‘വികസിത ഭാരത’ത്തിന്റെ നെഞ്ചിലാണ്

വസ്തു തർക്കത്തിന്‍റെ മറവിൽ മാധ്യമ വേട്ട 23.03.2026

വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ യു.​എ​ൻ.​ഐ​യു​ടെ റ​ഫി മാ​ർ​ഗി​ലെ ഓ​ഫി​സ് ഡ​ൽ​ഹി പൊ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​ട​ച്ചു​പൂ​ട്ടി മു​ദ്ര​വെ​ച്ച​താണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

പുസ്തകത്തിലൊതുങ്ങരുത് മതേതര ഇന്ത്യ 20.03.2026

ഇഫ്താറും തറാവീഹും ഒന്നും ഇന്ത്യയിൽ പുതിയ കാര്യങ്ങൾ അല്ല. പക്ഷേ അതിന്റെ പേരിൽ കേസെടുപ്പും അറസ്റ്റുമൊന്നും മുൻപ് ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

യു​ദ്ധ​ത്തി​ലെ ദൈ​വ​വും പി​ശാ​ചു​ക്ക​ളും 19.03.2026

ദുഷ്ട മുദ്ര നൽകി ദീർഘകാല പ്രോപഗണ്ടയിലൂടെ പൈശാചികവത്കരിക്കുക, തുടർന്ന് നിരന്തരം വേട്ടയാടുക, അങ്ങനെ പച്ചയ്ക്ക് കൊല ചെയ്യുക-യാങ്കി-സയണിസ്റ്റ് കൂട്ടുകെട്ട് ചെയ്തുവരുന്നത് ഇതാണ് എന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

തിരിഞ്ഞുകുത്തുന്ന നഗ്നസത്യങ്ങൾ 18.03.2026

ആർ.എസ്.എസിന്റെ ആസ്തികൾ മരവിപ്പിക്കണമെന്നും അവരുടെ നേതാക്കൾക്ക് യു.എസിലേക്കുള്ള പ്രവേശനം തടയണമെന്നും കമീഷൻ അമേരിക്കൻ സർക്കാറിനോടാവശ്യപ്പെടുന്നു

ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി ന​ൽ​കു​മ്പോ​ൾ 14.03.2026

കേ​വ​ലം ഒ​രു ഡോ​ക്ട​റു​ടെ ശി​പാ​ർ​ശ​യി​ലാ​ണ് ദ​യാ​വ​ധ​ത്തി​ന്റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ദ​യാ​വ​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ പ​രി​മി​തി

പ്രധാനമന്ത്രി വന്നതും കേരളത്തിന് തന്നതും 13.03.2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനവും ദേശീയപാത ഉദ്ഘാടന ചടങ്ങിൽനിന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയതുമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

കാഠ്മണ്ഡുവിലെ താരോദയവും തലമുറ മാറ്റവും 12.03.2026

രണ്ടര നൂറ്റാണ്ടിന്റെ രാജഭരണത്തിനു ശേഷം 2008ൽ ജനാധിപത്യ റിപ്പബ്ലിക് ആയ നേപ്പാളിൽ പല തെരഞ്ഞെടുപ്പുകൾ നടന്നെങ്കിലും സ്ഥിരതയുള്ള ഒരു സർക്കാർ ഭരണം നടത്തിയിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ.

വയോധികർ മാറിനിൽക്കട്ടെ 11.03.2026

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ യുവാക്കൾക്ക് മത്സരിക്കാൻ വയോധികരായ നേതാക്കൾ വഴിമാറി കൊടുക്കണമെന്ന് ആവശ്യപ്പെടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

സാഘോഷം സഞ്ജു 10.03.2026

പരീക്ഷണങ്ങൾക്കും തിരിച്ചടികൾക്കും മുന്നിൽ തോറ്റുപിന്മാറുന്നവർക്ക് കണ്ടുപഠിക്കാനും മാതൃകയാക്കാനും ഒരു ടൂർണമെന്റിന്റെ കഥാഗതിയെ മാറ്റിമറിച്ച സഞ്ജുവിന്‍റെ പ്രകടനം കാലം കാത്തുവെക്കുമെന്നുറപ്പാണ്

Listen to the Madhyamam podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.