Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ഗസ്സ: നീതിയാണ് സമാധാനത്തിലേക്കുള്ള വഴി 10.10.2025 5:54
ഇസ്രായേലിന്റെ കരാർ ലംഘന ചരിത്രം ഫലസ്തീൻ പ്രശ്നം ആരംഭിച്ച 1920കൾ മുതൽ തുടങ്ങിയതാണെന്നും ഇതായിരിക്കും മധ്യസ്ഥരും ട്രംപും ഭാവിയിൽ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രതിസന്ധിയെന്നും ഓർമിപ്പിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
അഫ്‌ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തുമ്പോൾ 09.10.2025 5:25
ചൈന, റഷ്യ എന്നീ ശക്തികളുമായുള്ള ബന്ധം വിളക്കിച്ചേർക്കുന്നതിനൊപ്പം അഫ്‌ഗാനുമായി ഔദ്യോഗിക ബന്ധത്തിന് ഇന്ത്യ മുതിരുന്നത് ചില രാഷ്ട്രാന്തരീയ സന്ദേശങ്ങൾ കൂടി നൽകാനാണെന്ന് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
തല്ലിക്കെടുത്തണം ഈ വിദ്വേഷാഗ്നി 08.10.2025 5:12
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കുനേരെ അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ച പശ്ചാത്തലത്തിൽ മനുഷ്യസ്നേഹവും സഹാനുഭൂതിയും സഹിഷ്ണുതയും പുലരുന്ന മഹാത്മാഗാന്ധിയുടെ ഇന്ത്യ വീണ്ടെടുത്താൽ മാത്രമേ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഈ തേരോട്ടത്തെ തടയിടാനാവൂ എന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഫലസ്തീൻ: നിലവിളിയും നിസ്സംഗതയും 07.10.2025 5:05
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യ രണ്ട് വർഷം പിന്നിടുമ്പോൾ, ലോകവ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങൾ അക്രമികളോട് കണക്കുചോദിക്കാൻ കാലം തയാറെടുക്കുന്നു എന്നതിന്‍റെ തെളിവാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..
വംശഹത്യക്കാരുടെ കൊളോണിയൽ പദ്ധതി | Madhyamam Editorial 06.10.2025 5:10
ഒരു നിയമവും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാട് പലതവണ തെളിയിച്ച ഇസ്രായേൽ എന്ന വംശീയരാഷ്ട്രം എന്നും സമാധാനത്തിന് ഭീഷണിയാണെന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഈ ‘സഹായ’ത്തേക്കാൾ വലിയ ദുരന്തം മറ്റെന്തുണ്ട്? 04.10.2025 5:32
രാജ്യം ഞെട്ടിത്തരിച്ച വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തേക്കാൾ വലിയ ദുരന്തമായി കേന്ദ്രസഹായം മാറുകയാണിപ്പോൾ. വലിയൊരു പ്രകൃതിദുരന്തം സംഭവിച്ചിട്ടും പതിവ് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിനപ്പുറം ഒരു രൂപപോലും കേന്ദ്രം വയനാടിനായി നൽകിയിട്ടില്ല. അർഹമായ സഹായം തടഞ്ഞും നികുതിവിഹിതം വെട്ടിയും പലവഴികളിൽ കേരളത്തെ സാമ്പത്തികമായി ഞെരുക...
അനീതിയുടെ കടലിൽ അടിയറവ് പറയാത്ത ഫ്ലോട്ടില 02.10.2025 6:58
Madhyamam Editorial 03-10-2025
അണക്കണം ലഡാക്കിലെ തീ 01.10.2025 5:25
കേന്ദ്ര സർക്കാറിന്റെ വാഗ്ദാന ലംഘനവും പ്രതിഷേധത്തെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാനുള്ള ശ്രമവുമാണ് ലഡാക്കിനെ സംഘർഷഭൂമിയാക്കി മാറ്റിയതെന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
വംശവെറിയെങ്കിൽ പിന്നെ, നരകത്തിലേക്ക് ടിക്കറ്റെന്തിന്? 30.09.2025 4:52
മതമുദ്രകൾ തെരുവിലേക്ക് വലിച്ചിഴക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്ന ആദിത്യനാഥിനെപ്പോലുള്ളവർ നയിക്കുന്ന ബി.ജെ.പിയോളം മതമുദ്രകളെ ദുരുപയോഗം ചെയ്ത കൂട്ടർ ഇന്ത്യയിലില്ല
ഒഴിവാക്കാമായിരുന്ന മറ്റൊരു ദുരന്തം 29.09.2025 4:06
നടൻ വിജയ് യുടെ ടി.വി.കെ, തമിഴ്നാട്ടിലെ കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലുംതിരക്കിൽപെട്ട് 40 പേർ മരിക്കാനിടയായ ദാരുണ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സംഘാടകരുടെ ഭാഗത്തുണ്ടായ കുറ്റകരമായ അനാസ്ഥയും രാജ്യത്ത് സമാനരീതിയിലുണ്ടായ സംഭവങ്ങളെയും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
വിരമിച്ച ന്യായാധിപൻ വിധിന്യായം തിരുത്തുമ്പോൾ | Madhyamam Editorial 27.09.2025 6:12
ബാബരി മസ്ജിദിന്റെ നിര്‍മാണം തന്നെ ‘അസ്സൽ അപവിത്ര വൃത്തി’യായിരുന്നുവെന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വാക്കുകൾ ജുഡീഷ്യറിയുടെ നിഷ്പക്ഷ പ്രതിച്ഛായയെ തകിടം മറിക്കുന്നതാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നതിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
സ്നേഹത്തിന്റെ ഭൂപടത്തിലെ മലയാള സാമ്രാജ്യം 26.09.2025 4:42
ലോകമൊട്ടുക്കും ഹിംസയും ക്രൂരതകളും നിറഞ്ഞ വാക്കും പ്രവൃത്തികളും പടരുന്നൊരു കാലത്ത് സ്വയം മറന്ന് മറ്റുള്ളവർക്കു വേണ്ടി മുന്നിട്ടിറങ്ങുന്നതിന് അനൽപമായ ധീരത ആവശ്യമാണ്
സ്വന്തം അജണ്ടകളുമായി കേന്ദ്രം യു.ജി.സിയെ ഇറക്കുമ്പോൾ 25.09.2025 5:39
രണ്ടാം മോദി സർക്കാർ നിലവിൽ വന്നതുമുതൽ യൂനിവേഴ്സിറ്റി ഗ്രാൻറ്‌സ് കമീഷനെ കേന്ദ്ര സർക്കാർ പല അജണ്ടകളും നടപ്പിലാക്കാൻ ഉപയോഗിച്ചു വരുകയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ശതാബ്ദിയാഘോഷിക്കുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാവി 24.09.2025 4:55
രാജ്യത്തേറ്റവും ഭീകരമായി വേട്ടയാടപ്പെടുന്ന മതന്യൂനപക്ഷങ്ങളിലെ മത-രാഷ്ട്രീയ കൂട്ടായ്മകളെ, ഫാഷിസ്റ്റുകളെ സന്തോഷിപ്പിക്കുന്ന തന്ത്രങ്ങളിലൂടെ കടന്നാക്രമിക്കാൻ മെനക്കെട്ടാൽ അത് കലാശിക്കുക പൂർണമായ അടിയറവിലായിരിക്കുമെന്ന് കാണാൻ അപാരമായ ക്രാന്തദർശിത്വമൊന്നും വേണ്ട
ട്രംപിന്റെ പ്രഹരം 23.09.2025 5:14
ഇന്ത്യക്കുമേൽ 50 ശതമാനം തീരുവ ചുമത്തിയതിനു പിന്നാലെ എച്ച് 1ബി വിസയുടെ ഫീസ് കുത്തനെ വർധിപ്പിച്ച ട്രംപ് ഭരണകൂടത്തിന്‍റെ നടപടിയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
ഹൈടെക് വോട്ടുകൊള്ള 20.09.2025 5:45
വോട്ടുകൊള്ള സംബന്ധിച്ച പുതിയ ആരോപണവും തെരഞ്ഞെടുപ്പ് കമീഷൻ തള്ളിയിട്ടുണ്ടെങ്കിലും രാഹുൽ ഗാന്ധി ഉന്നയിച്ച വാദങ്ങളെ അതേ ആധികാരികതയിൽ നിഷേധിക്കാൻ കമീഷന് സാധിക്കുന്നില്ലെന്ന് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
സമാധാന സന്നദ്ധതയെ സ്വീകരിക്കാൻ മടിക്കരുത് | Madhyamam Editorial 19.09.2025 5:51
ഏറ്റുമുട്ടലുകളിൽ നഷ്ടപ്പെടുന്നതും മാവോവാദി-ഭരണകൂട സംഘർഷങ്ങൾക്ക് നടുവിൽ വഴിമുട്ടുന്നതും നമ്മുടെ രാജ്യത്തെ പൗരരുടെ ജീവനും ജീവിതവുമാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
വഖഫ് വിധി: ആശ്വാസവും ആശങ്കയും 18.09.2025 6:00
മോദി സർക്കാറിന്‍റെ വിവാദ വഖഫ് നിയമത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാലവിധി വിലയിരുത്തുകയും ആശങ്കകൾ ചൂണ്ടിക്കാട്ടുകയുമാണ് ഇന്നത്തെ എഡിറ്റോറിയൽ
ദോഹ സമ്മിറ്റ് കൊണ്ടെന്ത് നേടി? 17.09.2025 4:04
ആക്രമണം അമേരിക്കയുടെ അനുവാദത്തോടെയല്ല എന്ന് നെതന്യാഹുവും ഡോണൾഡ് ട്രംപും പരസ്യപ്രസ്താവന നടത്തിയിട്ടുണ്ടെങ്കിലും ലോകത്ത് മറ്റാരും അത് മുഖവിലയ്ക്കെടുക്കാനിടയില്ല
നാവ് അരിഞ്ഞു മാറ്റപ്പെടാത്തിടത്തോളം പറഞ്ഞുകൊണ്ടേയിരിക്കുക 16.09.2025 5:51
ഗസ്സയിലെ കുഞ്ഞുങ്ങളുടെ ദുരിതം ചൂണ്ടിക്കാട്ടി ഇക്കുറി പിറന്നാൾ ആഘോഷങ്ങൾ വേണ്ടെന്നുവെച്ച എഴുത്തുകാരി ലീലാവതി ടീച്ചർക്കെതിരായ സൈബർ ആക്രമണമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
സി.പി.ഐ സ്മാരകത്തിൽ എല്ലാം ശാന്തമാണ് | Madhyamam Editorial 15.09.2025 12:08
കാനം മരിച്ചതോടെ സി.പി.ഐ പൂർണമായും പരുവപ്പെട്ടു. ഇപ്പോൾ പു.ക.സ പോലെ സി.പി.എമ്മിനൊരു അലങ്കാരമാണ് സി.പി.ഐ....
മണിപ്പൂർ ആവശ്യപ്പെടുന്നത് | Madhyamam Editorial 15.09.2025 4:24
ഒടുവിൽ പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിച്ചിരിക്കെ, മാസങ്ങളായി സംസ്ഥാനത്ത് സാമൂഹിക ഭദ്രതയും നിയമവാഴ്ചയും തകർന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന, യൂനിയൻ സർക്കാറുകൾക്കാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത ഇതു മതിയോ? 13.09.2025 5:45
നിപ, കോവിഡ് കാലത്തെ മാതൃകാ ആരോഗ്യ സംവിധാനങ്ങളിലൂടെ പ്രതിരോധിച്ച ചരിത്രമാണ് കേരളത്തിനുള്ളത്. എന്നാൽ, സമീപകാലത്തായി ഉയർന്നുവന്ന അമീബിക് മസ്തിഷ്ക ജ്വരം എന്ന രോഗത്തിന് മുന്നിൽ ആരോഗ്യ ജാഗ്രതകളെല്ലാം കേരളം മറക്കുന്നു. മുൻകാലങ്ങളിൽ കൈകൊണ്ട ജാഗ്രത അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവാത്തത് ആശങ്കകളെ ഇരട്ടിയാക്കുന്നു. രോഗവ്യാപനത്തിന് കാരണമായ സാഹചര്യങ്ങൾ സംബന്ധിച്ച് അടിയന്തരമായി സമഗ്ര പഠനം വേണമെന്നും, അല്ലാത്തപക്ഷം...
നേപ്പാൾ: തെരുവിലിറങ്ങിയ ചെറുപ്പം 12.09.2025 5:34
ബംഗ്ലാദേശിലും ശ്രീലങ്കയിലും സംഭവിച്ചതുപോലെ രാഷ്ട്രീയ വ്യവസ്ഥയോടും ഭരണകൂടത്തോടുമുള്ള യുവതയുടെ അതൃപ്തിയും അമർഷവുമാണ് നേപ്പാളിലും പ്രകടമായതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഇസ്രായേലി ഭീകരത പുതിയ മാനത്തിലേക്ക് 11.09.2025 5:58
ഖത്തർ തലസ്ഥാനമായ ദോഹയിലുണ്ടായ മിസൈൽ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്രായേലി ഭീകരതക്കെതിരെ ലോക രാഷ്ട്രങ്ങൾ നിലപാട് സ്വീകരിക്കേണ്ടതിന്‍റെ അനിവാര്യത ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.