Mathrubhumi

JOB JOURNEY BY ANJANA |MATHRUBHUMI

Business ML ↓ 30 episodes

 Malayalam  career Podcast By Anjana Ramath 

Author

Mathrubhumi

Category

Business

Podcast website

www.spreaker.com

Latest episode

Aug 23, 2025

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

ഡിജിറ്റല്‍ യുഗത്തിലെ വ്യക്തിഗത ബ്രാന്‍ഡിങ്  | What is Personal Branding and its Importance in the Digital Age 23.08.2025

ഡിജിറ്റല്‍ രംഗം കുതിപ്പ് നടത്തുന്ന ഈ കാലത്ത് ഈ പ്ലാറ്റ്ഫോമുകളില്‍ എങ്ങനെ വ്യക്തിഗത ബ്രാന്‍ഡിങ് നടത്താം എന്നതിനെ കുറിച്ചാണ് ഇന്നത്തെ ജോബ് ജേണി സംസാരിക്കുന്നത്. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ

കൗതുകം ലേശം കൂടട്ടെ... കരിയറില്‍ പ്രകാശം പരക്കട്ടെ |How to work curiosity in career 16.08.2025

കരിയറില്‍ കൗതുകം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ കുറിച്ചാണ് ഈ ലക്കം ജോബ് ജേണിയില്‍. ഹോസ്റ്റ്; അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്; കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 

കരിയറില്‍ കുതിക്കാന്‍ എഐ ഫ്‌ളൂവന്‍സി | Importance of AI fluency 09.08.2025

https://widget.spreaker.com/player?episode_id=67264820&theme=dark&playlist=show&playlist-continuous=true&chapters-image=true&episode_image_position=right&hide-logo=true&hide-likes=false&hide-comments=false&hide-sharing=false&hide-download=true

അഭിമുഖങ്ങള്‍ക്കായി എങ്ങനെ തയ്യാറെടുക്കാം ? | How to prepare for an interview? 02.08.2025

കൃത്യമായ കാഴ്ചപ്പാടൊ വേണ്ടത്രെ തയ്യാറെടുപ്പോ ഇല്ലാതെ അഭിമുഖങ്ങള്‍ക്ക് പോകരുത്. കാരണം ജോലി ലഭിക്കുന്നതിനായുള്ള നിര്‍ണായക കടമ്പയാണ് അഭിമുഖങ്ങള്‍. അഭിമുഖങ്ങളെ എങ്ങനെ നേരിടാം. അഭിമുഖങ്ങള്‍ക്കായി എങ്ങനെയൊക്കെ തയ്യാറെടുക്കാം.  ജോബ് ജേര്‍ണീസില്‍ ഇന്ന് സംസാരിക്കുന്നത് അഭിമുഖങ്ങളില്‍ എങ്ങനെ വിജയിക്കാം എന്നാണ്. ഹോസ്റ്റ്: അഞ്ജന രാമത്ത്.  സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....

ഇഷ്ടമുള്ള സമയത്ത് ചെയ്യാവുന്ന ഗിഗ് വര്‍ക്കുകള്‍ | What is a gig worker? 12.07.2025

കോവിഡ് കാലത്തിനു ശേഷം നമ്മള്‍ കൂടുതലായി പരിചയിച്ച ഒരു തൊഴില്‍രീതിയാണ് 'വര്‍ക്ക് ഫ്രം ഹോം'.  ഓരോരുത്തരുടെയും കഴിവിനനുസരിച്ച് ഇഷ്ടമുള്ള ജോലികള്‍, ഇഷ്ടമുള്ള സ്ഥലത്ത്, ഇഷ്ടമുള്ള സമയത്ത്‌ചെയ്യുന്നതാണ് ഗിഗ് വര്‍ക്കുകള്‍. ഇവിടെ ഓരോ വ്യക്തിയും ഒരു സംരംഭം പോലെയാണ് പ്രവര്‍ത്തിക്കുന്നത്, ആ സംരംഭത്തില്‍ ഓരോരുത്തരുടെയും കയ്യിലുള്ള കഴിവുകളാണ് വില്‍പനക്ക് വെക്കുന്നത്. ഗിഗ് വര്‍ക്കിനെ കുറിച്ചാണ് ജോബ് ജേണി ഈ എപ്പി...

ഒരേ ജോലി ചെയ്ത് മടുത്തില്ലേ? ഒന്ന് മാറികളിച്ചാലോ? കരിയര്‍ ജംഗിള്‍ ജിം എന്ന അത്ഭുത വിദ്യ | what is career jungle gym 05.07.2025

ഒരു ജോലി നേടി ഒരേ ട്രാക്കില്‍ മുന്നോട്ടുപോകുന്ന പരമ്പരാഗത രീതിയെ നമുക്ക് കരിയര്‍ ലാഡര്‍(ഗോവണി) എന്ന് വിളിക്കാം. ഒരു ഗോവണി സംവിധാനത്തിലൂടെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ അവസരങ്ങളും സാധ്യതകളും കുറവാണ്. മുകളിലുള്ളവരെ തട്ടി നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ വേഗം നഷ്ടപ്പെട്ടേക്കാം. എന്നാല്‍, കരിയര്‍ ലാഡറിന് വിപരീതമാണ് 'കരിയര്‍ ജംഗിള്‍ ജിം' രീതി. ഈ രീതിയെ കുറിച്ചാണ് ഈ ആഴ്ച്ച ജോബ് ജേണീസില്‍ സംസ...

ജീവിതകാലം മുഴുവന്‍ ജോലിയില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയോ? ഒരു ബ്രേക്ക് എടുത്താലോ | Importance of Career break 28.06.2025

ജീവിതകാലം മുഴുവന്‍ ജോലിയില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയോ? ജോലിക്കപ്പുറം ജീവിതത്തിലെ മറ്റ് കാര്യങ്ങള്‍ക്ക് കൂടി  ശ്രദ്ധ കൊടുക്കേണ്ടേ..? വേണം, ജോലിത്തിരക്ക് കൊണ്ട് വിരസമായ ജീവിതത്തില്‍ ഒരു ഇടവേളയെടുക്കുന്നത് നല്ലത് തന്നെയാണ്.എന്നാല്‍ പ്രശ്നം അതല്ല! ഒരു ഇടവേളയെടുത്താല്‍ എങ്ങനെ ജീവിക്കും! പിന്നീട് ജോലിയിലേക്ക് തിരിച്ചുകയറാന്‍ സാധിക്കുമോ? ആ ബ്രേക്ക് സിവിയില്‍ എങ്ങനെ കാണിക്കും? ബ്രേക്കിനെ തെഴിലുടമകള്‍ എ...

കരിയറില്‍ തിളങ്ങാന്‍ വേണം നെറ്റ്വര്‍ക്കിങ് | Importance of Networking in career 21.06.2025

നമുക്കറിയാവുന്നവരുടെ കൂട്ടത്തെ നമുക്ക് നമ്മുടെ നെറ്റ്വര്‍ക്ക് എന്ന് പറയാം. സമാന താല്‍പ്പര്യങ്ങളും ലക്ഷ്യങ്ങളും പങ്കിടുന്ന ആളുകളുമായി ബന്ധങ്ങള്‍  സ്ഥാപിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന കലയാണ് നെറ്റ്വര്‍ക്കിങ് എന്നത്. എങ്ങനെയാണ് നെറ്റ്വര്‍ക്കിങ് കരിയറില്‍ സഹായിക്കുന്നത് എന്നതാണ് ഇന്നത്തെ ജോബ് ജേണിയുടെ വിഷയം. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്:  കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ...

സഹപ്രവർത്തകരുമായി നല്ല ബന്ധം ഉണ്ടാക്കാം, കരിയർ മെച്ചപ്പെടുത്താം |How to develop good relationship with colleagues 14.06.2025

ഓരോരുത്തരും ഏറ്റവും കൂടുതല്‍ സമയം സജീവമായി ചെലവഴിക്കുന്നത് ജോലിസ്ഥലത്തായിരിക്കും, സ്വന്തം വീട്ടില്‍ പോലും അത്രമാത്രം സമയം  ചെലവഴിക്കാന്‍ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ ജോലി ചെയ്യുന്ന സ്ഥാപനവുമായും സഹപ്രവര്‍ത്തകരുമായുമുള്ള  ബന്ധങ്ങള്‍ സംതൃപ്തമായ ജീവിതത്തിന് ഒരു മുതല്‍ക്കൂട്ടാണെന്നതില്‍ സംശയമില്ല. സഹപ്രവര്‍ത്തകരുമായുള്ള ഇടപഴകലുകളുടെ രീതികളാണ്  തൊഴില്‍സ്ഥലത്തെ ബന്ധങ്ങള്‍ നിര്‍ണയിക്കുന്നത്. സഹപ്രവര്‍ത...

പാട്ടുപാടി, കഥപറഞ്ഞ് ഭാഷപഠനത്തിലേക്ക് കുട്ടികളെ കൈപിടിച്ച് നടത്തേണ്ടത് എങ്ങനെ ? 07.06.2025

കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസ്സിലും ഇത്തവണ രണ്ടാം ക്ലാസ്സിലും പാഠപുസ്തകരചനയില്‍ പങ്കാളിയായിട്ടുള്ള എംഎം സചീന്ദ്രനാണ് ഇന്ന് ജോബ് ജേണീസില്‍ അതിഥി. ഭാഷാപഠനത്തിലെ പുതിയ സമീപനമെന്താണ് എങ്ങനെയാണ് കുട്ടികളെ ഭാഷപഠനത്തിലേക്ക് അടുപ്പിക്കേണ്ടത്  എന്നതിനെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. പ്രൊഡ്യൂസര്‍; അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

നല്ലൊരു ലീഡറാവാന്‍ എന്ത് ചെയ്യണം | What Makes A Good Leader? 17.05.2025

ഒരു ജോലിയില്‍ വളരെ വേഗത്തില്‍ മുന്നേറാന്‍ ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കഴിവാണ് നേതൃത്വശേഷി. സ്ഥാപനങ്ങളുടെ നിലനില്‍പ്പിനും വ്യക്തികളുടെ വളര്‍ച്ചയ്ക്കും ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ജോലിക്കും പ്രമോഷനുകള്‍ക്കുമെല്ലാം ഒരാളെ പരിഗണിക്കുമ്പോള്‍ നേതൃത്വശേഷി നിര്‍ണായകഘടകമാണ്. ഒരാള്‍ 'ലീഡര്‍' ആകുമ്പോള്‍ അവനവനെ മാത്രമല്ല മറ്റുള്ളവരെയും സ്ഥാപനത്തെയും കൂടിയാണ് വളര്‍ത്തുന്നത്. നേതൃത്വശേഷ...

നിരന്തരം പഠിക്കാനും നവീകരിക്കാനുമുള്ള കഴിവ്, കരിയറില്‍ വേണം Upskilling | Importance of upskilling 14.05.2025

കഴിവുകള്‍ വികസിപ്പിക്കുന്നതിനും തുടര്‍ച്ചയായ പഠനത്തിനുമുള്ള അവസരങ്ങള്‍ സജീവമായി പിന്തുടരുന്നതിലൂടെ, വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് വിജയത്തിനായി സ്വയം ഒരുക്കം നടത്താന്‍ കഴിയും. ഡുസെശഹഹശിഴ നെ കുറിച്ചാണ് ഈ ലക്കം ജോബ് ജേണീ സംസാരിക്കുന്നത്. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്  

ജോലിക്കൊപ്പം പാഷനെ വരുമാനമാക്കാം ജീവിതം അടിപൊളിായാക്കാം | follow your passion and make money 03.05.2025

നിലവിലെ ജോലിക്കൊപ്പം രണ്ടാമതൊരു വരുമാനം ഉണ്ടാക്കാന്‍ സഹായിക്കുന്നതാണ് സൈഡ് ഹസില്‍. ഈ ആശയത്തെ കുറിച്ചാണ് ഈ ആഴ്ച്ചത്തെ ജോബ് ജേണീസ് സംസാരിക്കുന്നത്. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

എഐ കുതിക്കുമ്പോള്‍ തളരാതെ പിടിച്ചുനില്‍ക്കാന്‍ സജ്ജരാവാം | What are the advantages and disadvantages Of AI 26.04.2025

നിര്‍മിതബുദ്ധി (AI) യുടെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക്  സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് കാരണം ലോകത്തിന്റെ വളര്‍ച്ചയുടെ വേഗവും കാര്യക്ഷമതയും വര്‍ധിക്കുന്നത്  ഓരോ മേഖലയ്ക്കും വലിയ ആവേശം നല്‍കുന്നുണ്ട്. ഈ എഐ കാലത്ത് എങ്ങനെ നമ്മള്‍ സജ്ജരാവണമെന്നാണ് ഇന്ന് ജോബ് ജേണിയില്‍ സംസാരിക്കുന്നത്

ഏത് ജോലിക്കും വേണം പ്രൊഫഷണലിസം | Importance of professionalism 19.04.2025

പ്രൊഫഷണലിസം എന്നത്  കേവലം ജോലിക്കനുസരിച്ചുള്ള വസ്ത്രധാരണം, ഗ്രൂമിങ് എന്നിവ മാത്രമാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്, അവയൊക്കെ പ്രധാനപ്പെട്ട കാര്യങ്ങളാണെന്നിരിക്കത്തന്നെ  പ്രധാനപ്പെട്ട മറ്റു ചില കാര്യങ്ങള്‍കൂടിയുണ്ട് ശ്രദ്ധിക്കാന്‍. ഈയാഴ്ച്ചത്തെ ജോബ് ജേണീസില്‍ പ്രൊഫഷണലിസത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്:കൃഷ്ണലാല്‍ ബി.എസ്. 

അമ്മമാര്‍ക്ക് എങ്ങനെ സംരംഭകരാകാം | Mom Entrepreneurs 12.04.2025

നിരവധി അമ്മസംരംഭകര്‍ (Mompreneurs ) നമുക്ക് ചുറ്റുമുണ്ട്. ഓരോ വര്‍ഷവും ബിസിനസ് രംഗത്തേക്ക് കടന്നു വരുന്ന അമ്മമാരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ പറയുന്നു. അമ്മയാകുന്നതോടെ സ്ത്രീകളില്‍ ധാരാളം മാറ്റങ്ങള്‍ വന്നുചേരാറുണ്ട്. ഇവയില്‍ ചിലത് ബിസിനസ് രംഗത്ത് ശോഭിക്കാന്‍ അവരെ സഹായിക്കുന്നതായാണ് കണക്കുകളും പഠനങ്ങളും പറയുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം. ഹോസ്റ്റ്; അഞ്ജന രാമത്ത്. പ്രൊഡ്യൂസര്‍: അല്‍ഫോന...

ഇമേജ് ബില്‍ഡിങ്ങും കണ്‍സള്‍ട്ടിങ്ങും | The Importance of Image Building 05.04.2025

എന്താണ് ഇമേജ് ബില്‍ഡിങ്. ഇമേജ് ബില്‍ഡിങ്ങിന്റെ അനന്ത സാധ്യതകള്‍ എന്തൊക്കെയാണ്. തൊഴില്‍ രംഗത്ത് ഇമേജ് ബില്‍ഡിങ്ങിനുള്ള പ്രാധാന്യം എന്താണ്. ഹോസ്റ്റ്: അഞ്ജന ആര്‍.ജെ. സൗണ്ട് മിക്‌സിങ്:  പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. |  The Importance of Image Building

ലിങ്ക്ഡ് ഇന്‍ പ്രൊഫെല്‍ മികവുറ്റതാക്കാം, ജോബ് മാര്‍ക്കറ്റില്‍ തിളങ്ങാം | How to make better linkedin profile 29.11.2024

ഏതു മേഖലയിലായാലും മികച്ച കരിയര്‍ ഏതൊരാളുടെയും ലക്ഷ്യമാണ്. ഒരു ജോലി കിട്ടാന്‍ ഡിഗ്രി തന്നെ ധാരാളമാണെന്നിരിക്കെ നമുക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമാകാന്‍ എന്താകും കാരണം? ജോലി ഉള്ളവര്‍ തന്നെ ഒരുപരിധിക്കപ്പുറം വളരാത്തത് എന്തുകൊണ്ടാവാം? 'ജോബ് മാര്‍ക്കറ്റി'നെ കുറിച്ചുള്ള അറിവില്ലായ്മയും, 'ജോബ് സെര്‍ച്ച്' ശരിയായരീതിയില്‍ അല്ലാത്തതുമാണ് കാരണം  ലിങ്ക്ഡിന്‍ അക്കൗണ്ടിനെ പറ്റിയാണ് ഈ ലക്കം ജോബ് ജേണീസില്‍ സംസാരി...

വിദ്യാര്‍ത്ഥിയില്‍ നിന്ന് പ്രൊഫഷണലായി മാറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ | Transition from Student to Professional 11.11.2024

വിദ്യാര്‍ത്ഥിയില്‍ നിന്ന് പ്രൊഫഷണലായി മാറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് പ്രൊഫഷണലായി മാറുമ്പോള്‍  നാം നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അക്കാര്യങ്ങളാണ് ഇത്തവ ജോബ് ജേണിയില്‍. സ്‌ക്രിപ്റ്റ്: കമറുദ്ദീന്‍ കെ.പി ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് 

 സമ്പാദ്യം 'ദാ വന്നു ദേ പോയി'  ആണോ ? |   പ്രശ്‌നമാണ് പരിഹാരവുമുണ്ട്  | Importance of Financial Management 01.11.2024

ഭൂരിഭാഗം ആളുകള്‍ക്കും സാമ്പത്തിക സുരക്ഷിതത്വം എന്നത് ഒരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. വളരെ ബുദ്ധിപൂര്‍വം സാമ്പത്തിക അച്ചടക്കം പാലിച്ച് ജീവിക്കുന്നവരും നമുക്ക് ഇടയിലുണ്ട്. ഒന്ന് മനസുവെച്ചാല്‍ നമുക്കും അവരില്‍ ഒരാളാകാം. സമ്പാദ്യം ആവശ്യത്തിന് ചിലവഴിച്ച് ബാക്കി തുക ഭാവിയിലേക്കായി കരുതിവയ്ക്കാം.  സ്‌ക്രിപ്റ്റ്: കമറുദ്ദീന്‍ കെ.പി. ഹോസ്റ്റ്:  അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.  പ്രൊഡ്യൂ...

 തൊഴിലിടങ്ങളില്‍ ഒരു വികാരജീവിയെ ആവശ്യമുണ്ടോ   | Emotional Intelligence At Work Space 25.10.2024

ജോലിസ്ഥലത്തെ വൈകാരികബുദ്ധി എന്നത് ഏറ്റവും നിര്‍ണായകമായ നേതൃത്വ കഴിവുകളില്‍ ഒന്നായാണ് വിലയിരുത്തുന്നത്. ഓരോ ജോലിസ്ഥലവും നിരവധി സമ്മര്‍ദങ്ങളും. ആശങ്കകളും അസംതൃപ്തിയുമെല്ലാം നിറഞ്ഞതാണ്.  ഈ സാഹചര്യത്തില്‍  മറ്റുള്ളവരുമായി ആഴമുള്ള ബന്ധങ്ങള്‍ സ്ഥാപിക്കുല്‍, സാഹചര്യം മനസ്സിലാക്കി പെരുമാറല്‍, ടീം വര്‍ക്ക്, നേതൃത്വ ശേഷി, പ്രശ്‌നപരിഹാരം  തുടങ്ങിയ കാര്യങ്ങള്‍ക്ക് വൈകാരിക ബുദ്ധി അത്യന്താപേക്ഷിതമാണ്. സ്‌ക്രിപ്...

ഒരു നോ മതി, രാജിവെക്കാതെ തന്നെ അതിജീവിക്കാം ജോലിസമ്മര്‍ദത്തെ | work pressure 04.10.2024

കരിയറിന്റെ വളര്‍ച്ചയ്ക്കായി അഹോരാത്രം പണിയെടുക്കുന്നവര്‍ പലരും സ്വയം മറന്നു പോവുകയാണ്.അതിഭീകരമായ ജോലി സമ്മര്‍ദ്ദത്തെ ഒഴിവാക്കി എങ്ങനെ കരിയര്‍ വളര്‍ത്താം എന്നതാണ് ജോബ് ജേണിസിന്റെ ഈ എപ്പിസോഡില്‍ പറയുന്നത് സ്‌ക്രിപ്റ്റ്: കെ.പി കമറുദ്ധിന്‍. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

ക്രിയേറ്റീവ് കുറുക്കനാവാം, കരിയര്‍ മെച്ചപ്പെടുത്താം | How to become a creative person? 27.09.2024

കരിയറില്‍ ക്രിയേറ്റിവിക്ക് വളരെയധികം പ്രാധാന്യമുണ്ട്. സര്‍ഗാത്മകമായ ചിന്തയില്ലെങ്കില്‍ ഒരിക്കലും കരിയറില്‍ മുന്നേറാന്‍ സാധ്യമല്ല. എങ്ങനെ ക്രിയേറ്റീവായി ചിന്തിക്കാം എന്നതാണ് ഈ എപ്പിസോഡില്‍ ഹോസ്റ്റ്:  അഞ്ജന രാമത്ത്: സ്‌ക്രിപ്റ്റ് കമറുദ്ദീന്‍ കെ.പി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.  പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. | How to become a creative person?

നിങ്ങള്‍ ലിഞ്ച്പിന്‍ ആണോ എങ്ങനെ സ്ഥാപനത്തില്‍ 'കണ്ണിലുണ്ണിയാകാം '|How to become a Linchpin 20.09.2024

തൊഴിലിടത്തില്‍ ഒരു അവിഭാജ്യ ഘടകമായി മാറുന്നത് എങ്ങനെയാണ്. ഒരു സ്ഥാപനത്തില്‍ ഏത് പ്രതിസന്ധിയിലും ഒഴിവാക്കാനാവാത്ത സാന്നിധ്യമാവാന്‍ ഒരാള്‍ക്ക് കഴിയുമോ? അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാനാവുക? എന്താണ് ലിഞ്ച് പിന്‍ എന്ന ആശയം. ഇത്തവണ ജോബ് ജേണീസില്‍ സംസാരിക്കുന്നത് ലിഞ്ച് പിനെക്കുറിച്ചാണ്. സ്‌ക്രിപ്റ്റ്: കമറുദ്ദീന്‍ കെ.പി ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്  പ്രൊഡ്യൂസര്‍:...

നിങ്ങളുടെ പഠനത്തിലൂടെ, കരിയറിലൂടെ, എന്താണ് നേടാന്‍ ഉദ്ദേശിക്കുന്നത് ?| Career Podcast 06.09.2024

ജീവിതത്തില്‍ ഏതൊരു കോഴ്‌സെടുത്തു പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും മനസില്‍ വെയ്‌ക്കേണ്ട ചിലകാര്യങ്ങളുണ്ട്. എന്തിന് പഠിക്കുന്നു, എന്താണ് ലക്ഷ്യം എന്നതെല്ലാം കൃത്യമായി അറിഞ്ഞാല്‍ മാത്രമേ കൃത്യതയോടെ മുന്നേറാന്‍ സാധിക്കുകയുള്ളു.സ്‌ക്രിപ്റ്റ് കമറുദ്ധീന്‍ കെ.പി ഹോസ്റ്റ് : അഞ്ജന ആര്‍.ജെ. സൗണ്ട് മിക്‌സിങ് : പ്രണവ് പി.എസ്

Listen to the JOB JOURNEY BY ANJANA |MATHRUBHUMI podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.