S Gopalakrishnan

Dilli Dali

Society ML ↓ 480 episodes

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Author

S Gopalakrishnan

Category

Society

Podcast website

www.dillidalipodcast.com

Latest episode

Jul 8, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

ജസ്റ്റിൻ ട്രൂഡോയുടെ രാജിയും കാനഡയും 02/2025 08.01.2025

ജസ്റ്റിൻ ട്രൂഡോയുടെ രാജിയും കാനഡയും പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് എന്ത് സാമ്പത്തിക ആഭ്യന്തര രാഷ്ട്രീയ ആഗോള സമ്മർദ്ദങ്ങളാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിയ്ക്കു പിന്നിൽ. ഒരവലോകനം . സ്‌നേഹപൂർവം എസ് . ഗോപാലകൃഷ്ണൻ 08 Jan 2025

എന്തുകൊണ്ട് എസ് . ജയചന്ദ്രൻ നായർ ഒരു തരംഗസ്രഷ്ടാവ് ?01/2025 04.01.2025

മലയാളത്തിലെ എക്കാലത്തേയും വലിയ സാംസ്കാരികവാരികാപത്രാധിപന്മാരിൽ ഒരാളായ എസ് . ജയചന്ദ്രൻ നായർക്ക് ആദരം

മൻമോഹൻ സിങ്: കാലത്തിനൊത്ത ഇടതുപക്ഷത്തിൻ്റെ പ്രതിനിധി Conversation with S. Adikesavan 58/ 2024 29.12.2024

മൻമോഹൻ സിങ് : കാലത്തിനൊത്ത ഇടതുപക്ഷത്തിൻ്റെ പ്രതിനിധി ധനകാര്യ വിദഗ്ദ്ധനും സാമൂഹ്യനയരൂപീകരണങ്ങളുടെ നിരീക്ഷകനുമായ എസ് . ആദികേശവൻ ഡോ . മൻമോഹൻ സിങിന്റെ വിവിധതലസ്പർശികളായ സംഭാവനകളെക്കുറിച്ച് വിശദമായി സംസാരിക്കുന്നു. State Bank of India യുടെ Chief General Manager ആയിരുന്നു ശ്രീ . ആദികേശവൻ. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

എം ടി യ്ക്ക് ആദരാഞ്ജലി : 'ചെറിയ ചെറിയ ഭൂകമ്പങ്ങൾ' എന്ന കഥയുടെ പോഡ്‌കാസ്റ്റ് രൂപം 57 / 2024 26.12.2024

2024 ക്രിസ്തുമസ് രാത്രിയിൽ എം ടി കഥാവശേഷനായി. ചെറിയ ചെറിയ ഭൂകമ്പങ്ങൾ മലയാളത്തിലെ എക്കാലത്തേയും മികച്ച കഥകളിൽ ഒന്നാണ്. അരുത് ..അയ്യോ, അരുത്. ആകെ പുക. ഒന്നും കാണാനേ ഇല്ല. അല്ലാ, പുകയിൽനിന്ന് ആകെ മൂടിപ്പുതച്ച് പുറത്തുവരുന്നത്....അതെ , എം ടി തന്നെ....അതെ എം ടി മരിക്കില്ല . ഇവിടംവിട്ടു പോവില്ല. എന്തൊക്കെ ബാക്കി കിടക്ക് ണു, പൊള്ളലിന്, മുറിക്ക് -ഒക്കെ അരച്ചിടാൻ പറ്റിയ ഇലകൾ ഇനിയും നമുക്ക് കാണിച്ചുതരാൻ ......

ചാർളി ചാപ്ലിനും രാജ് കപൂറും : A podcast on the 100 Birth Anniversary Day of Raj Kapoor, 14/12/2024 55/2024 15.12.2024

ഇന്ന് 14 ഡിസംബർ 2024 രാജ് കപൂറിന്റെ നൂറാം ജന്മദിനം . രാജ് കപൂറിനുമേൽ ചാർളി ചാപ്ലിനുണ്ടായിരുന്ന സ്വാധീനത്തെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. 1953 ൽ രാജ് കപൂർ സ്വിറ്റ്‌സർലാന്റിലുള്ള ചാപ്ലിന്റെ വീട്ടിൽ പോയി തൻ്റെ മാതൃകാപ്രതിഭയെ കാണുകയുണ്ടായി. രാജ് കപൂർ അതേക്കുറിച്ച് പിന്നീട് പറഞ്ഞു . സർ ചാർളി ചാപ്ലിനും രാജ് കപൂറും തമ്മിൽ താരതമ്യമില്ല. സൂര്യനു മുന്നിൽ നിൽക്കുന്ന ഒരു വിളക്കുപോലെയാണ് ഞാൻ'. പോഡ്...

തീക്ഷ്ണകവിതാകാലം: അൻവർ അലിയുടെ പുതിയ നാലുകവിതകൾ കവി ചൊല്ലുന്നു 54/2024 13.12.2024

2024 നവംബർ -ഡിസംബർ കാലത്തെ നാല്പതുദിവസങ്ങളിൽ കവി അൻവർ അലി നാല് നല്ല കവിതകൾ എഴുതി . നാം , ഖബർ /വീട് , കവികളോടായ് , ഏകാന്തതയോട് എന്നിവയാണ് ഈ കവിതകൾ . കവി തന്നെ ഈ കവിതകൾ ദില്ലി -ദാലി പോഡ്‌കാസ്റ്റിനുവേണ്ടി ചൊല്ലുകയാണിവിടെ . നാം ജീവിക്കുന്ന കാലത്താൽ തീക്ഷ്ണമായ നാലുകവിതകൾ . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

നൂറ്റാണ്ടിൽ അർദ്ധരാത്രി: ദാർശനികൻ Edgar Morin നാം ജീവിക്കുന്ന കാലത്തെക്കുറിച്ച് 53/2024 10.12.2024

FROM THE DILLI DALI ARCHIVE ഫ്രഞ്ച് ദാർശനികൻ എഡ്‌ഗാർ മോറിൻ നൂറ്റിരണ്ടാമത്തെ വയസ്സിൽ മനുഷ്യരാശിയോട് പറയുന്നു , ഈ നൂറ്റാണ്ടിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നു എന്ന്. അറിവിൻ്റെ പുരോഗതി ചിന്തയുടെ അധോഗതിയിലേക്ക് നയിച്ചിരിക്കുന്നു എന്നദ്ദേഹം പറയുന്നു. കീഴടങ്ങിയ ഒരു സമൂഹമാണ് സൃഷ്ടിക്കപ്പെടുന്നത്. പ്രത്യാശയുടെ അഭാവത്തിൽ നമുക്ക് ചെയ്യാനുള്ളത് ഒന്നേയുള്ളൂ ... നുണകൾക്കെതിരേ പ്രതിരോധം തീർക്കുക. എഡ്‌ഗാർ മോറിൻ പ്രസിദ്...

ഒരു പാദസരത്തിൻ്റെ രസയാത്ര : From the Archives of Dilli Dali 52/2024 04.12.2024

ഒരു പാദസരത്തിന്റെ രസയാത്രഒരു ഗാനത്തിലൂടെ ഗായകബുദ്ധനെ ഓർക്കുന്നു അദ്ദേഹം പാടുന്നതു കേൾക്കുമ്പോൾ ഒരു ചരിത്രസ്മാരകത്തിൽ നിൽക്കുന്നതുപോലെ തോന്നും നമുക്ക് . നിലനിൽക്കാതിരിക്കാൻ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഒരു ചരിത്രസ്മാരകം നിലനിൽക്കുന്നത് ..പാടാതിരിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് അദ്ദേഹം പാടിക്കൊണ്ടിരുന്നത് . ഭൂകമ്പങ്ങളെ പരാജയപ്പെടുത്തിയ അഹംഭാവമല്ല , ഞാൻ ഇതാ പോകാൻ തയ്യാർ എന്ന വിനീതഭാവമാണ് ചരിത്രസ്മാ...

പാപം , കുമ്പസാരം , ബോധസ്നാനം ഗാന്ധിയിൽ : Gandhi and his confessions: A podcast by S. Gopalakrishnan 49/2024 11.10.2024

പാപങ്ങൾ ഗാന്ധി എവിടെയാണ് ഏറ്റുപറഞ്ഞത്‌ ? കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ 'സാഹിത്യ ചക്രവാള' ത്തിന്റെ ഒക്ടോബർ ലക്കത്തിൽ എഴുതിയ പാപം , കുമ്പസാരം , ബോധസ്‌നാനം : ഗാന്ധിയിൽ എന്ന ലേഖനത്തിന്റെ പോഡ്‌കാസ്റ്റ് രൂപമാണിത് . സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ

ഗാന്ധിയും ജെ. ദേവികയും : Historian J. Devika in conversation with S. Gopalakrishnan 48/2024 02.10.2024

അനുരഞ്ജനമില്ലാത്ത സ്ത്രീപക്ഷ കാഴ്ചയിൽ സമൂഹത്തെ നിരീക്ഷിക്കുന്ന ചരിത്രകാരി ജെ . ദേവികയുമായി നടത്തിയ ഒരു സംഭാഷണമാണിത്. 2024 ലെ ഒക്ടോബർ 2 - ഗാന്ധി ജയന്തി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ഗാന്ധിയെക്കുറിച്ച് പൊതുവേ എഴുതുകയോ പറയുകയോ ചെയ്യാറില്ലാത്ത ഈ ചരിത്രകാരിയോട് ഗാന്ധിയുടെ കർമ്മമണ്ഡലത്തെ കുറിച്ച് എട്ടു ചോദ്യങ്ങളാണ് ഞാൻ ചോദിച്ചത് . പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . സ്നേഹപൂർവ്വം എസ്‌ . ഗോപാലക...

എം .എം . ലോറൻസിന് ശബ്ദാഭിവാദ്യം : ബാലചന്ദ്രൻ ചുള്ളിക്കാട് 'തോട്ടി ' എന്ന കവിത വായിക്കുന്നു 47/2024 22.09.2024

'അപ്പോൾ കൊച്ചിയുടെ പിത്തം പിടിച്ച മണ്ണ് നീരുവെച്ച കാലുകൾ കവച്ചുനിന്ന് അമറിക്കൊണ്ട് ലോറൻസ്ചേട്ടനെ പെറ്റു . പൊക്കിളിൽ നിന്ന് ചെങ്കൊടി വലിച്ചൂരിയെടുത്തുയർത്തിപ്പിടിച്ച് ഭൂമിയുടെ പടവുകൾ ഇറങ്ങിച്ചെന്ന് കുപ്പായാണ്ടിയുടെ തോളിൽ കൈവെച്ച് ലോറൻസ് ചേട്ടൻ വിളിച്ചു , 'സഖാവേ'' എം . എം . ലോറൻസിന് ദില്ലി -ദാലിയുടെ ശബ്ദാഭിവാദ്യം. ഇന്നുരാവിലെ ദില്ലി -ദാലിയ്ക്കു വേണ്ടി ബാലചന്ദ്രൻ ചുള്ളിക്കാട് 'തോട...

മലയാളഭാഷയിലെ അമൂല്യമായ ദാർശനിക കൃതി : ചിജ്ജഡ ചിന്തകം NARAYANAGURU SAMADHI PODCAST 2024 46/2024 21.09.2024

'കണ്ടവനില്ല എങ്കിൽ കാണപ്പെടുന്നതുമില്ല' 2024 ലെ നാരായണഗുരു സമാധി ദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം അഗാധമായ ദാർശനിക ചിന്ത മലയാളഗദ്യത്തിൽ നാരായണഗുരു എഴുതിയതാണ് 'ചിജ്ജഡചിന്തകം' എന്ന കൃതി . ഗഹനമായ ചിന്തയുടെ അനുസ്യൂതമായ പ്രവാഹമായി, എന്നാൽ ദാർശനികയുക്തിയാൽ സുഭദ്രമായ, ഭാഷയിലെ അമൂല്യഗദ്യമാതൃകയായി ഈ കൃതി നിലനിൽക്കുന്നു. ചിജ്ജഡചിന്തകത്തിൻ്റെ പാഠം മുഴുവനായി അവതരിപ്പിക്കുകയാണ് ഇവിടെ . സ്നേഹപൂർവ്...

പ്രിയ സഖാവ് സീതാറാമിന് വിട : കെ . സുരേഷ് കുറുപ്പ് സംസാരിക്കുന്നു 44/2024 14.09.2024

സീതാറാം വിദ്യാർത്ഥിനേതാവായിരിക്കുമ്പോൾ ചെയ്ത പ്രസംഗം കേട്ട കാക്കനാടൻ പറഞ്ഞത്രേ, ഈ ചെറുപ്പക്കാരൻ നെഹ്റുവൊക്കെ സംസാരിക്കുന്നതുപോലെ സംസാരിക്കുന്നുവെന്ന്. SFI ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് സീതാറാം യെച്ചൂരിയുടെ നേതൃപാടവം എന്ന് വിദ്യാർത്ഥിസംഘടനാപ്രവർത്തനകാലത്തെ സഹപ്രവർത്തകനായിരുന്ന സീതാറാമിനെക്കുറിച്ച് സുരേഷ് കുറുപ്പ് പറയുന്നു. സുതാര്യവും ലളിതവും സത്യസന്ധവുമായിരുന്നു സീതാറ...

ചെറിയ മനുഷ്യരും വലിയ ലോകവും: സമ്പൂർണ്ണ പതിപ്പിറങ്ങുമ്പോൾ : Interview with Ramu Aravindan 43/2024 08.09.2024

'ചെറിയ മനുഷ്യരും വലിയ ലോകവും' 1961 മുതൽ 1973 വരെ മലയാളിയുടെ സംവേദനക്ഷമതയെ സമൂലം സ്വാധീനിക്കുകയും അതിനെ മുന്നോട്ടുനയിക്കുകയും ചെയ്തു. അത് ഓർമ്മകളായും ജീവൽകാലപ്രേരണകളായും ഇന്നും മലയാളിയിൽ ജീവിക്കുകയാണ്. ഇതിനുമുൻപിറങ്ങിയ രണ്ടു സമാഹാരങ്ങളിൽ ആകെയുള്ള അദ്ധ്യായങ്ങളുടെ അറുപതുശതമാനത്തോളം മാത്രമേ ഉണ്ടായിരുന്നുള്ളൂ . 'ചെറിയ മനുഷ്യരും വലിയ ലോകവും ' സമ്പൂർണ്ണ പതിപ്പ് പുറത്തുവരുന്നതിനുമുൻപുള്ള ത...

സത്യസന്ധമായ ഒരു ധൈഷണികജീവിതം:എ . ജി . നൂറണിയ്ക്ക് വിട 42/2024 31.08.2024

അന്തരിച്ച നിയമജ്ഞനും എഴുത്തുകാരനുമായ എ . ജി . നൂറണിയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ദില്ലി ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . സത്യസന്ധമായ ഒരു ധൈഷണികജീവിതം : എ . ജി . നൂറണിയ്ക്ക് വിട. സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ 31 August 2024

ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ : സമഗ്രചിത്രം In conversation with Prof Mathew Joseph C 41/2024 08.08.2024

പ്രൊഫസ്സർ മാത്യു ജോസഫ് .സി ( Jamia Millia Islamia Central University, Delhi ) അതീവ വ്യക്തതയോടെ സംസാരിക്കുന്നു. 'ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിന്റെ രൂപീകരണം മുതൽ ആ സമൂഹത്തിന്റെ മുഖ്യമായ ആശയധാരയായിരുന്ന മതേതരദേശീയത എന്നത് ഇല്ലാതാകുകയാണോ ? അവിടെ നടന്ന അധികാരമാറ്റത്തിൽ , അത് സംഭവിച്ച പ്രക്രിയയിൽ പരാജയപ്പെട്ടുപോയത് മതേതരദേശീയത എന്ന ആശയം തന്നെയാണ്. മതേതരദേശീയതയാണ് ഇന്ത്യയ്ക്കും ബംഗ്ലാദേശിനും , എല്ലാ ലോ...

കമല ഹാരിസിൻ്റെ സ്ഥാനാർത്ഥിത്വവും അമേരിക്കൻ തിരഞ്ഞെടുപ്പും 40/2024 29.07.2024

കമല ഹാരിസിൻ്റെ സ്ഥാനാർത്ഥിത്വവും അമേരിക്കൻ തിരഞ്ഞെടുപ്പും ജോ ബൈഡൻ്റെ പിന്മാറ്റം ലോകസമൂഹങ്ങളിൽ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്ന വൃദ്ധരോട് എന്തു സന്ദേശമാണ് നൽകുന്നത് ? കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വം അമേരിക്കൻ തിരഞ്ഞെടുപ്പുരംഗത്ത് ഉണ്ടാക്കിയിരിക്കുന്ന പുതിയ ഉണർവിന്റെ നാനാർത്ഥങ്ങൾ എന്തൊക്കെയാണ് ? പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ 29 ജൂലായ് 2024

എം. എസ്.വല്യത്താനും ആയുർവേദവും : Interview with Dr K. Murali 39/2024 23.07.2024

വലിയ ഡോക്ടർ വിട പറയുമ്പോൾ കോട്ടക്കൽ ആര്യവൈദ്യശാലയുടെ Textual Studies and Publications ൻ്റെ ചീഫ് എഡിറ്റായ പ്രൊഫ. ഡോക്ടർ കെ. മുരളി, ഡോ. വല്യത്താൻ്റെ ആയുർവേദരംഗത്തെ പഠനങ്ങളെ ആഴത്തിൽ വിലയിരുത്തുന്നു. വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാടുമായി ഡോ. വല്യത്താനുണ്ടായിരുന്ന ഗാഢസൗഹൃദത്തേയും ഡോ. മുരളി അനുസ്മരിക്കുന്നു. രാഘവൻ തിരുമുൽപാടിൻ്റെ മകനായ മുരളി തൃപ്പൂണിത്തുറ ഗവ: ആയുർവേദ കോളെജിൻ്റെ മെഡിക്കൽ സൂപ്രണ്ടും അദ്ധ്യാപ...

മഹാത്മാഗാന്ധി സുബ്ബുലക്ഷ്മിയെ കേൾക്കുമ്പോൾ : ഗാന്ധിയുടെ ലാവണ്യലോകം 38/2024 17.07.2024

മൈസൂരിലെ ചാമുണ്ഡി കുന്നുകളിലെ ദീപാലങ്കാരം കണ്ടിട്ട് ഗാന്ധിജി സബർമതിയിലെ കുട്ടികൾക്ക് കത്തെഴുതി , 'ഇത്തരം നയനാനന്ദകരമായ കാഴ്ചകൾ കുട്ടികൾക്കുള്ളതാണ്. ഞാൻ ഇത്തരം കാര്യങ്ങളിൽ ഭ്രമിച്ചാൽ തെറ്റാണ്. ഞാൻ ചെയ്യാനുദ്ദേശിച്ചിട്ടുള്ള കാര്യത്തിന് സഹായകകരമല്ലാത്ത രീതിയിൽ ശ്വസിക്കുന്നതുപോലും പാപമാണ് ' ഗാന്ധിയുടെ ലാവണ്യലോകത്തെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ് . 'മഹാത്മാഗാന്ധി സുബ്ബുലക്ഷ്മിയെ കേൾക്കുമ്പോൾ&#...

പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്തെ കരുതൽ തടങ്കലിലാക്കുമോ? Adv M.R. Harish on new Indian criminal laws 37/2024 11.07.2024

പ്രിയ സുഹൃത്തേ, മറ്റൊരു ലക്കം ദില്ലി-ദാലിയിലേക്ക് സ്വാഗതം. ബഹുഭൂരിപക്ഷം പ്രതിപക്ഷ MP മാരും സസ്പെപെൻഷനിലായിരിക്കേ, പതിനേഴാം ലോക് സഭയുടെ അവസാനനാളുകളിൽ കേന്ദ്രസർക്കാർ തിടുക്കത്തോടെ നടപ്പിലാക്കിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് അഡ്വക്കേറ്റ് M. R. ഹരീഷ് വിശദമായി സംസാരിക്കുന്ന പോഡ്കാസ്റ്റാണിത്. പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്തെ കരുതൽ തടങ്കലിലാക്കുമോ? കോഴിക്കോട് കോടതിയിലെ അഭിഭാഷകനായ ഹരീഷ് ക്രിമിനൽ നി...

മറ്റൊരാടുജീവിതം A Podcast by S. Gopalakrishnan 36/2024 03.07.2024

മറ്റൊരാടുജീവിതം എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . ഇന്നത്തെ (July 3 , 2024 ) ഡൽഹി ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഒരു മനുഷ്യകഥാനുഗായിയായ വാർത്തയാണ് ഈ പോഡ്‌കാസ്റ്റിന് നിദാനം . ഡെറാഡൂണിലെ വീടിനുമുന്നിൽ 2008 ൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുള്ള ഒരു ബാലനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി . പതിനാറുവർഷങ്ങൾക്കുശേഷം മനു തിരികെ വീട്ടിലെത്തി , 2024 ജൂൺ അവസാനം . രാജസ്ഥാനിലെ പേരരറിയാത്ത ഒരുൾപ്രദേശത്ത് ആടുമേയ്ക്കാൻ അടിമജീവി...

അടിയന്തിരാവസ്ഥയുടെ അൻപതാം വാർഷികവും ഇന്നത്തെ ഇന്ത്യയും : Interview with C.P. John 35/2024 26.06.2024

ഇന്ന് 2024 ജൂൺ 25. ഇന്ത്യയിൽ അടിയന്തിരാവസ്ഥയുടെ വാർഷികദിനമാണിന്ന്. സി . പി . ജോൺ അടിയന്തിരാവസ്ഥയ്ക്കു മുൻപുതന്നെ വിദ്യാർത്ഥിരാഷ്ട്രീയം തുടങ്ങിയെങ്കിലും 1975 ജോണിന്റെ രാഷ്ട്രീയജീവിതത്തിൽ നിർണ്ണായകമായി. 'അടിയന്തിരാവസ്ഥയുടെ അൻപതാം വാർഷികവും ഇന്നത്തെ ഇന്ത്യയും ' എന്ന വിഷയത്തിൽ സി .പി ജോൺ ആശയവ്യക്തതയോടെ സംസാരിക്കുകയാണ് ഈ ലക്കം ദില്ലി - ദാലി പോഡ്കാകാസ്റ്റിൽ. 1975 ലെ ആഗോളസാഹചര്യവും ഇന്ത്യൻ സാഹചര്...

കൊൽക്കത്തയുടെ ആത്മാവ് തൊട്ടറിഞ്ഞ നായർ ദാ : Sunil Naliyath talks about P. Thankappan Nair 34/2024 21.06.2024

കൊൽക്കത്താനഗരത്തിൻ്റെ അസാധാരണ ചരിത്രകാരനായിരുന്ന പി. തങ്കപ്പൻ നായർ എന്ന നായർദാ തൊണ്ണൂറ്റിയൊന്നാം വയസ്സിൽ അന്തരിച്ചു. സമാന്തരങ്ങളില്ലാത്ത മനീഷിയായിരുന്നു അദ്ദേഹം. ജനനം : 1933 ൽ കാലടിക്കത്തുള്ള മഞ്ഞപ്രയിൽ മരണം : 2024 ജൂൺ 18 ഭാര്യ : സീതാദേവി മക്കൾ : മനോജ് , മായ നായർ ദായുടെ ജീവിതത്തെയും സംഭാവനകളേയും വ്യക്തിപരമായി അടുത്തറിഞ്ഞിട്ടുള്ള സുനിൽ ഞാളിയത്ത് ദില്ലി-ദാലിയോട് വിശദമായി സംസാരിക്കുന്നു. കൊൽക്കത്തയിൽ...

യൂറോപ്യൻ യൂണിയൻ 2024 തിരഞ്ഞെടുപ്പുഫലം : 31/2024ഒരു സമഗ്രചിത്രം 11.06.2024

പ്രിയ സുഹൃത്തേ, തീവ്രവലതുപക്ഷത്തേക്കുള്ള ചായ്‌വുകൾ കാണിച്ചുകൊണ്ടാണ് 2024 ലെ യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പുഫലങ്ങൾ പുറത്തുവന്നിരിക്കുന്നത്. പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് ഈ വിഷയമാണ് വിശകലനം ചെയ്യുന്നത്. യൂറോപ്യൻ യൂണിയൻ 2024 തിരഞ്ഞെടുപ്പുഫലം - ഒരു സമഗ്രചിത്രം സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 11 ജൂൺ 2024

മൂന്നാമിടത്തിലെ മോദിയും ഫലസൂചനകളും : Amrith Lal talks about election results 2024 30/2024 09.06.2024

ഇന്ത്യൻ രാഷ്ട്രീയത്തെ മൗലികമായ കാഴ്ചപ്പാടുകളോടെ , ചരിത്രബോദ്ധ്യത്തോടെ നോക്കിക്കാണുന്ന ഇന്ത്യയിലെ മുതിർന്ന പത്രപ്രവർത്തകരിൽ ഒരാളാണ് Hindustan Times ൻ്റെ Editor , Views ആയ അമൃത് ലാൽ . പതിനെട്ടാം ലോക് സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പുഫലത്തെ വിശദമായി അവലോകനം ചെയ്യുന്ന പോഡ്‌കാസ്റ്റാണിത് . ഹിന്ദുത്വയുടെ പരിശീലനശാലയായ ഉത്തർ പ്രദേശ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് എന്താണ് നമ്മുടെ രാജ്യത്തോട് പറയാൻ ശ്രമിക്കുന്നത...

Listen to the Dilli Dali podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.