S Gopalakrishnan
Dilli Dali
Dilli Dali is a podcast initiative from Delhi, India on contemporary society and culture
Author
S Gopalakrishnan
Category
Podcast website
Latest episode
Jul 8, 2026
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
നിർമ്മിതബുദ്ധിയും നാം ജീവിക്കേണ്ട ലോകവും 02.05.2020 22:49
ദില്ലി-ദാലി യുടെ ഈ ലക്കം ഒരു അഭിമുഖ സംഭാഷണമാണ്. ഹൈദരാബാദിലെ EFLU യിൽ പ്രൊഫസറും Educational Multimedia Research Centre മേധാവിയുമായ Dr ടി ടി ?സംസാരിക്കുന്നു . Artificial Intelligence (നിർമ്മിതബുദ്ധി) മനുഷ്യസമൂഹത്തെ എങ്ങനെ മാറ്റിതീർക്കുന്നു എന്നതിനെ കുറിച്ച് . പ്രധാനമായും 5 ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി പറയുന്നത് ഒന്ന് . മനുഷ്യൻ ഒരു ജൈവപ്രതിഭാസമാണ്. നൈസർഗ്ഗികത മനുഷ്യനുള്ള മനോഹരമായ സഹജഭാവമാണ് ....
2020 ലെ മെയ് ദിനവും ഇന്ത്യയിലെ സ്ത്രീത്തൊഴിലാളികളും. 01.05.2020 14:57
തൊഴിലാളി പ്രകടനങ്ങളോ തെരുവുകളെ ചുവപ്പണിയിക്കുന്ന പതാകകളോ ഇല്ലാതെ ലോകത്ത് ഒരു മെയ് ദിനം . എന്നാലും ഈ മെയ് ദിനം കൂടുതൽ ശക്തമായി ഉന്നയിക്കുന്ന ചോദ്യങ്ങളാണ് എ ആർ സിന്ധു ഉയർത്തുന്നത് . CITU ദേശീയ സെക്രട്ടറിയും All India Coordination of Working Women കൺവീനറുമായ സിന്ധു പ്രധാനമായും ഇനി പറയുന്ന ചോദ്യങ്ങൾക്കാണ് ഉത്തരം പറയുന്നത് . ഒന്ന് : കൊറോണാ നിഴൽ വീഴ്ത്തിയ മെയ് ദിനം ഇന്ത്യയിലെ സ്ത്രീ തൊഴിലാളികളുടെ പക്ഷത്...
വ്യാധികാലത്തെ കലയും ജീവിതവുംകലാമണ്ഡലം ബാലസുബ്രഹ്മണ്യൻ 01.05.2020 12:29
കളിവിളക്ക് തെളിയാത്ത ഒരു കാലം ഇതിനു മുൻപ് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ എന്ന് കഥകളി ആചാര്യൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യനോട് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി എന്നെ അത്ഭുതപ്പെടുത്തി ..മനുഷ്യജീവിതത്തിൽ ആനന്ദത്തിന് സ്ഥാനം താഴെയാണ്..ഇക്കാലം ജീവിതത്തിന്റെ അടിസ്ഥാനങ്ങൾ നിലനിർത്താൻ വേണ്ടിയുള്ളതാണ് ... ദില്ലി ദാലി പോഡ്‌കാസ്റ്റിൽ അതിഥിയായി വന്ന അദ്ദേഹം പറയുന്ന പ്രധാന കാര്യങ്ങൾ ഒന്ന് : കോവിഡ്...
ഗാന്ധിയ്ക്ക് ഉത്തരമില്ലാതായ ചോദ്യം 29.04.2020 6:40
യുദ്ധ -ഹിംസാ നിരാസങ്ങളുടെ ആശയഭംഗി എല്ലാ കാലങ്ങളിലും ഹൃദയാവർജ്ജകമായി തുടരുമെങ്കിലും ഗാന്ധി ഇരുളിൽ തെരഞ്ഞ അതിന്റെ അധികഭംഗികൾ കൂടുതൽ മനോഹരങ്ങൾ ആയിരുന്നു . 1947 ഡിസമ്പർ മൂന്നാം തീയതി ഇന്ത്യൻ സേനാധിപൻ ജനറൽ കരിയപ്പ ഗാന്ധിയെ കാണാൻ ചെന്നു . ചർഖയിൽ നൂൽക്കുന്നതു നിർത്തി ഗാന്ധി പട്ടാള ഓഫീസർക്ക് ചെവി കൊടുത്തു . കരിയപ്പ ഒരു ചോദ്യം ചോദിച്ചു ..ഗാന്ധിയ്ക്ക് മറുപടി ഇല്ലായിരുന്നു. മറുപടി കണ്ടെത്തും മുന്നേ അദ്ദേഹം ക...
പ്രകൃതി നിർമ്മിച്ചവർ സംസാരിക്കുന്നു 27.04.2020 14:33
ഇന്ത്യയിലെ കൊറോണാ വ്യാപനത്തെ രാജ്യത്തെ മുഴുവൻ ജില്ലകളിലും പ്രവചിക്കുവാൻ കഴിയുന്ന ഒരു dashboard ഡൽഹി IIT യിലെ ഗവേഷകർ വികസിപ്പിച്ചു . 'പ്രകൃതി' എന്ന മനോഹരമായ പേരാണ് ഇതിന് ഇട്ടിരിക്കുന്നത് ...ആധികാരികമായി കൊറോണാ വ്യാപനത്തെ മനസ്സിലാക്കാൻ കഴിയുന്ന ഈ ചുവടുവെയ്‌പിന് വലിയ ദേശീയ ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത് . പഞ്ചായത്ത് , മുനിസിപ്പൽ , ജില്ലാ , സംസ്ഥാന , കേന്ദ്ര തലങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കും ഭരണകർത്താക...
ജി വേണുഗോപാൽ മറക്കാത്ത ഒരു കടുവ 26.04.2020 9:19
ദില്ലി ദാലി Podcast ഒരു പരമ്പര തുടങ്ങുകയാണ് . നിങ്ങൾ ഒരിക്കലും മറക്കാത്ത ഒരു സ്വപ്നം . നമ്മിൽ ഓരോരുത്തർക്കുമുണ്ട് അത്തരത്തിൽ ഒരു സ്വപ്നം . ബാല്യത്തിലോ കൗമാരത്തിലോ യൗവനത്തിലോ കണ്ടത് ...ഉറക്കത്തിൽ കണ്ട ഒരു സ്വപ്നം .. നമ്മുടെ പ്രിയങ്കര ഗായകനാണ് ആദ്യമായി ഇതിൽ പങ്കെടുക്കുന്നത് .. കൂടെ രണ്ടു സ്വപ്നഗാനങ്ങളും പാടുന്നു . നിങ്ങൾക്ക് ഒരു സ്വപ്നം പറയാനുണ്ടെങ്കിൽ dillidali2020@gmail.com ലേക്ക് എഴുതൂ. രസകരമെങ്ക...
ചട്ടമ്പിസ്വാമികളും കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു മഹാവ്യാധിക്കാലവും 25.04.2020 10:39
ചട്ടമ്പിസ്വാമികളും കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു മഹാവ്യാധിക്കാലവും ഇന്ന് മലയാളം കലണ്ടർ പ്രകാരം മേടമാസത്തിലെ കാർത്തിക . ഇന്നാണ് 96 വർഷങ്ങൾക്കു മുൻപേ ചട്ടമ്പിസ്വാമികൾ സമാധി ആയത് . കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാതിയിൽ പെരുമ്പാവൂർ ഭാഗത്ത് ഒരു ദലിത് മേഖലയിൽ ഒരു പകർച്ചവ്യാധി പടർന്നപ്പോൾ അവിടെയെത്തിയ ചട്ടമ്പിസ്വാമികളെ കുറിച്ചാണ് ഇന്ന് ദില്ലി ദാലി സംസാരിക്കുന്നത് . ഹിന്ദുമതത്തിലെ ബ്രാഹ്മണ്യത്തെ ച...
രത്തൻ ടാറ്റായുടെ ചിന്തയിലെ ചേരികൾ 24.04.2020 12:41
കോവിഡ് 19 മുംബൈ നഗരത്തിലെ ചേരികളിൽ വ്യാപിക്കുന്നതിൽ ആശങ്കാകുലനായി വ്യവസായ പ്രമുഖൻ രത്തൻ ടാറ്റ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു . നഗരത്തിലെ ചേരികളിലെ കൊറോണാ വ്യാപനം നമ്മുടെ നാണക്കേട് ആണെന്നും അത് അഭിമുഖീകരിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു . നമ്മുടെ നഗരാസൂത്രണത്തിലെപിഴവുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി . ദില്ലി ദാലിയിൽ പത്രപ്രവർത്തകൻ അമൃത് ലാൽ (Indian Express , Delhi ) ഇതെക്കുറിച്ച് പ്രതികരിക്കുന്നു...
ഒരു ഫിറോസ്‌പുർ യാത്രയുടെ ഓർമ്മ 23.04.2020 6:41
അകാൽപ്രീത് സിംഗ് എന്നോടു പറഞ്ഞു : " സാറിനറിയാമോ , കല്യാണം കഴിക്കണമെന്ന് അച്ഛൻ നിർബന്ധിച്ചപ്പോൾ ഭഗത് സിംഗ് പറഞ്ഞതെന്താണെന്ന് ? 'അടിമഭാരതത്തിൽ ഞാൻ വിവാഹം കഴിക്കുന്നുവെങ്കിൽ എന്റെ വധുവിന്റെ പേര് മരണം എന്നായിരിക്കും' 'മൃത്യു കൗർ ', എന്ന് കൂട്ടിച്ചേർത്തിട്ട് നാഷണൽ ഹൈവേയുടെ അന്തമറ്റ ദൂരക്കാഴ്ചയിലേക്ക് കണ്ണുകൾ ഉറപ്പിച്ച് അയാൾ ഒന്നു മുരണ്ടു . ഒരു പഞ്ചാബ് യാത്രയിലെ ഡ്രൈവർ പറഞ്ഞ ഭഗത് സിംഗ് കഥകൾ...'ഞങ്ങൾ ഫിറ...
ബാക്കിയായ ലെനിൻ : ലോകത്തിനും ഇന്ത്യയ്ക്കും 22.04.2020 28:49
ലെനിൻ : നൂറ്റിയൻപതാം ജന്മവാർഷികം ഇന്ന് 22 April 150 കൊല്ലങ്ങൾക്കു മുൻപ് ലെനിൻ ജനിച്ച ദിവസം മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ സച്ചിദാനന്ദനുമായി ലെനിനെ കുറിച്ചുള്ള അഭിമുഖം . പ്രധാനമായും നാലു ചോദ്യങ്ങൾ 1 . ആരാണ് ഇപ്പോൾ ലോകത്തിന് ലെനിൻ ? 2 . ഗാന്ധി എന്നും കൂടെയുണ്ടായിട്ടും നെഹ്‌റുവിനെ എങ്ങനെ ലെനിൻ സ്വാധീനിച്ചു? നെഹ്‌റുവിൽ എത്ര കണ്ട് ലെനിൻ ഉണ്ട് ? 3 . ഗാന്ധി ലെനിനേക്കാൾ ഒരു വയസ്സിനു മൂപ്പുള്ള...
സ്വയം വൃത്തിയാകുന്ന മഹാഗംഗ 20.04.2020 14:30
ഇന്നു രാവിലെ കണ്ട ബനാറസ് ഗംഗ കോവിഡ് കാലത്ത് സ്വയം വൃത്തിയായ ഒരു നദിയുടെ കഥ ഒരു പതിറ്റാണ്ടിലേറെയായി ബനാറസ് ഹിന്ദു സർവകലാശാലയിലെ ചിത്രകലാധ്യാപകനായ സുരേഷ് കെ നായർ 'ദില്ലി-ദാലി' യുടെ അഭ്യർത്ഥന പ്രകാരം ഇന്നു രാവിലെ ഗംഗാതീരത്തു പോയി. അദ്ദേഹം കണ്ട ഗംഗ കണ്ടുശീലിച്ച മലിനനദി അല്ല . മനുഷ്യൻ ചരിത്രനഗരത്തിൽ നിന്നും പിന്മാറിയപ്പോൾ സ്വയം കുളിച്ച് പാപപരിഹാരം ചെയ്ത് വൃത്തിയായ ഗംഗ . കേട്ടു നോക്കൂ ഈ അഭിമുഖം ... സ്വയ...
മരുഭൂ ഏകാന്തതയുടെ കോവിഡ് ഭാഷ 19.04.2020 9:09
എഴുത്തുകാരനായ വി മുസഫർ അഹമ്മദിന് കൊറോണാക്കാലത്ത് പ്രവാസലോകത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന വാട്ട്സ്ആപ് സന്ദേശങ്ങളുടെയും ഫോൺ വിളികളുടെയും പശ്ചാത്തലത്തിൽ അദ്ദേഹം ഹൃദയസ്പർശിയായി സംസാരിക്കുന്നു . ഇരുപതു വർഷമായി ഒരു മുറിയിൽ താമസിച്ചുപോരുന്ന ബഷീറിനും ദാസനും ഇടയിൽ പടർന്ന പുതിയ ഏകാന്തത ...പരിചിതമല്ലാത്ത അകൽച്ചകൾ , അസഹനീയമായ ഭയങ്ങൾ .. തിരക്കിട്ടോടേണ്ടാ ...വളവിനപ്പുറവും നിങ്ങളെ കാത്ത് ഏകാന്തത...
ഒരു രോഗവും ലോകസമ്പദ് രംഗവും 17.04.2020 22:57
ഒരു രോഗവും ലോകസമ്പദ് രംഗവും The Economic Times പത്രത്തിൽ Opinion Editor ഉം ഇന്ത്യയിലെ ഏറ്റവും മുതിർന്ന സാമ്പത്തികകാര്യ പത്രപ്രവർത്തകരിൽ ഒരാളുമായ ശ്രീ TK അരുൺ വളരെ വിശദവും സമഗ്രവുമായി സംസാരിക്കുന്നു . സമഗ്രമായ സംഭാഷണം : ദൈർഘ്യം 23 മിനിറ്റ് സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
രാഷ്ട്രീയം പ്രധാനമാണെന്ന് കൊറോണാ പഠിപ്പിച്ചു : ഒബാമ 16.04.2020 10:51
രാഷ്ട്രീയം പ്രധാനമാണെന്ന് കൊറോണാ പഠിപ്പിച്ചു : ഒബാമ ഒരർത്ഥത്തിൽ കൊറോണ മഹാമാരി എന്താണ് യാഥാർഥ്യം എന്ന് നമ്മെ പഠിപ്പിച്ചു . നല്ല സർക്കാർ പ്രധാനമാണെന്ന് നമ്മെ പഠിപ്പിച്ചു . ശാസ്ത്രം പ്രധാനമാണെന്ന് നമ്മെ പഠിപ്പിച്ചു . നിയമവാഴ്ച പ്രധാനമാണെന്ന് നമ്മെ പഠിപ്പിച്ചു. ചുരുക്കി പറഞ്ഞാൽ തിരഞ്ഞെടുപ്പുകൾ പ്രധാനമാണെന്ന് അത് നമ്മെ പഠിപ്പിച്ചു . ബറാക് ഒബാമ കഴിഞ്ഞ ദിവസം അമേരിക്കയോട് ചെയ്ത ശക്തമായ രാഷ്ട്ര...
കൊറോണയെ നേരിടാൻ കേരളം എങ്ങനെ സജ്ജമായി 14.04.2020 17:24
കൊറോണയെ നേരിടാൻ കേരളം എങ്ങനെ സജ്ജമായി ? ഇന്ന് ദില്ലി ദാലിയിൽ അതേക്കുറിച്ച് വളരെ വിശദമായി സംസാരിക്കുന്നത് Kerala Institute of Local Administration ന്റെ Director Dr ജോയ് ഇളമൺ ആണ് . പ്രധാനമായും ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി പറയുന്നത് ഒന്ന് : രണ്ട് വലിയ പ്രളയങ്ങൾ നൽകിയ പാഠങ്ങൾ കേരളസമൂഹത്തെ എത്രമാത്രം സഹായിച്ചു ? രണ്ട് : കേരളത്തിലെ തദ്ദേശ സ്വയംഭരണസംവിധാനത്തിന്റെ സംഭാവനകൾ എന്തൊക്കെ ?...
ഒരു ഗാനം ചെയ്ത ജ്ഞാനസ്നാനം 13.04.2020 8:24
UNESCO ലോകപൈതൃകകേന്ദ്രമായ ഒരു ജോർജിയൻ പള്ളിയിൽ കേൾക്കാനിടയായ ഒരു ഗാനത്തെ കുറിച്ചതാണിത്. വ്യവസ്ഥാപിതമായ അർത്ഥത്തിൽ ഒൻപതാം ക്ലാസ്സു മുതൽ അവിശ്വാസിയായ, ഇന്നും അങ്ങനെ തുടരുന്ന, എന്നെ ആ പ്രാർത്ഥന എങ്ങനെയാണ് ആകർഷിച്ചത് ? ആ ദേവാലയത്തിന്റെ അസാമാന്യമായ എടുപ്പുകൾ ? ശീതകാലത്തിന്റെ മരവിപ്പിൽ , അരണ്ട വെളിച്ചത്തിൽ , ദൈവത്തെ അന്വേഷിച്ച് അവിടെയെത്തുന്ന ജീവിതത്താൽ തളർന്നവർ ? അൾത്താരയിൽ ഒരു പഴഞ്ചൻ പിത്തള കുരി...
ഇക്കൊല്ലത്തെ ഈസ്റ്റർ ലോകത്തോട് പറയുന്നതെന്ത് ? 11.04.2020 15:55
ഇക്കൊല്ലത്തെ ഈസ്റ്റർ ലോകത്തോട് പറയുന്നതെന്ത് ? നടർന്നു തളർന്ന ഒരു മനുഷ്യൻ ഏകാകിയായ വൃക്ഷത്തോട് ദൈവത്തെ കുറിച്ച് പറയാൻ അഭ്യർത്ഥിച്ചപ്പോൾ ആ മരം പെട്ടെന്ന് പൂത്തുലഞ്ഞു ... പ്രൊഫസ്സർ സുനിൽ പി ഇളയിടം ആർദ്രമായി സംസാരിക്കുന്നു കണ്ണുകളടച്ച് സശ്രദ്ധം കേൾക്കേണ്ട ഒരു പോഡ്കാസ്റ്റ് . 2020 ലെ ഈസ്റ്റർ മനുഷ്യരാശിയോട് നൈതികതയുടെ അടിസ്ഥാനപരമായ ചില ചോദ്യങ്ങൾ ചോദിക്കുന്നു എന്ന് സുനിൽ പി ഇളയിടം പറയുന്നു. Dilli Dali Ea...
കുരിശേശുവിലേശുമോ ? 10.04.2020 11:30
ദു:ഖവെള്ളിയിലെ ദില്ലി-ദാലി കുരിശേശുവിലേശുമോ ? കുഞ്ഞുണ്ണി മാഷ് എഴുതിയ ഈ ചോദ്യം ദു:ഖവെള്ളി ദിവസം മലയാളത്തിലെ ആറു കവികളോട് ഞാൻ ചോദിച്ചു .. കെ ജി ശങ്കരപ്പിള്ള : ഏശില്ല ...കുരിശ് യേശുവിൽ ഏശില്ല , വെടിയുണ്ട ഗാന്ധിയിലും ഏശില്ല അൻവർ അലി : ദൈവം നശ്വരത എന്ന കുരിശിൽ കൂട്ടക്കൊല ചെയ്ത ജീവകോശങ്ങളുടെ സെമിത്തേരിയിൽ ഞാൻ നിൽക്കുന്നു അനിത തമ്പി: സ്വാതന്ത്ര്യത്തിനാണ് ഏറ്റവും വലിയ നോവ് നൽകേണ്ടത് ...മരണമല്ലേ , സത...
പണ്ഡിറ്റ് രവി ശങ്കർ : സിതാറിലെ നെഹ്‌റു 09.04.2020 14:57
നെഹ്‌റുവിന്റെയും രവിശങ്കറിന്റെയും ജനപ്രിയതകൾ തുലനം ചെയ്യുമ്പോൾ അതിൽ കാണുന്ന ഏറ്റവും വലിയ ഭാവൈക്യം അവരുടെ പ്രതിഛായകളോടു ചേർന്നു നിൽക്കുന്ന ഒരു കുതിപ്പാണ്. നാം മുന്നോട്ടു പോകുന്നു എന്ന പ്രത്യാശ അവർ വ്യത്യസ്ത കർമ്മ മണ്ഡലങ്ങളിൽ നൽകി. പണ്ഡിറ്റ് രവി ശങ്കർ : സിതാറിലെ നെഹ്‌റു രവിശങ്കർ ജന്മശതാബ്ദി ചിന്തകൾ Dilli Dali, a podcast in Malayalam
വി കെ കൃഷ്ണമേനോൻ : ജയറാം രമേശ് എഴുതിയ പുസ്തകത്തെ കുറിച്ച് സുരേഷ് കുറുപ്പ് 07.04.2020 23:38
വി കെ കൃഷ്ണമേനോൻ : ജയറാം രമേശ് എഴുതിയ പുസ്തകത്തെ കുറിച്ച് സുരേഷ് കുറുപ്പ് ഇതിനോടകം ലോകശ്രദ്ധ നേടിയ പുസ്തകത്തെ മുൻനിർത്തി ശ്രീ കെ . സുരേഷ് കുറുപ്പ് സംസാരിക്കുന്നു .. ഒന്ന് : കൃഷ്ണമേനോനെ എങ്ങനെ നിർവചിക്കാം ? മലയാളിയായ വിശ്വപൗരനോ, ഭാരതീയനായ വിശ്വപൗരനോ, അതോ ദേശാതീതനായ വിശ്വപൗരനോ ? രണ്ട് : കൃഷ്ണമേനോൻ കമ്മ്യുണിസ്റ്റോ , കമ്മ്യൂണിസ്റ്റ് വിരുദ്ധനോ ? മൂന്ന് : നെഹ്‌റു -കൃഷ്ണമേനോൻ സൗഹൃദവും ഇന്ത്യയും നാല് : ലോ...
ഹെലിൻ , ജതിൻ ദാസ് എന്ന ഈ പുഷ്പചക്രം നിങ്ങൾക്കായി 06.04.2020 5:05
ഹെലിൻ , ജതിൻ ദാസ് എന്ന ഈ പുഷ്പചക്രം നിങ്ങൾക്കായി തുർക്കിയിലെ ഏകാധിപത്യത്തിനെതിരെ പാട്ടുപാടാനുള്ള അവകാശത്തിനു വേണ്ടി 288 ദിവസത്തെ നിരാഹാര സമരത്തിനുശേഷം വിട വാങ്ങിയ ഗായികയ്ക്ക് ഉള്ള പുഷ്പചക്രമാണ് ഈ പോഡ്കാസ്റ്റ് . ലാഹോർ ജയിലിൽ 66 ദിവസം നിരാഹാര സമരം നടത്തി , ജയിൽ അധികൃതരുടെ ക്രൂര മർദ്ദനവും ഏറ്റുവാങ്ങി , ഇരുപത്തിനാലാം വയസ്സിൽ രക്തസാക്ഷിയായ ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയുടെ ചരിത്രം
Corona Pandemic and Health Policies 04.04.2020 15:04
Dr KP Kannan, economist and Chairman, The Laurie Baker Centre for Habitat Studies talks about the health policies in the world vis-a-vis the Corona pandemic
1940 ലെ ഒരു തിരുവനന്തപുരം ദിവസം 03.04.2020 8:42
1940 ലെ ഒരു തിരുവനന്തപുരം ദിവസം സ്വാതന്ത്ര്യ സമരകാലത്ത് പതിമൂന്നു മാസത്തെ ജയിൽവാസത്തിനു ശേഷം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പുറത്തു വന്ന ദിവസം തിരുവനന്തപുരം നഗരം സി . നാരായണ പിള്ളയ്ക്ക് നൽകിയ കഠിനമായ ഒറ്റപ്പെടുത്തൽ ആണ് ഈ ലക്കം ദില്ലി -ദാലി. ഭയം കൊണ്ട് ഉടൽ മൂടിയ ബന്ധുക്കളും വീട്ടുകാരും മുഖം തിരിച്ചു . പകൽ മുഴുവൻ നഗരത്തിലെ വഴികൾ മുഴുവൻ നടന്ന് , രാത്രി തമ്പാനൂരിലെ സിമൻറ് ബഞ്ചിൽ ഇരുന്നുറങ്ങി. ന...
ഇന്ത്യൻ നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികളും നമ്മുടെ സമീപ ഭാവിയിലെ സമ്പദ് രംഗവും 02.04.2020 7:11
ഇന്ത്യൻ നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികളും നമ്മുടെ സമീപ ഭാവിയിലെ സമ്പദ് രംഗവും കൊറോണാ വൈറസ് വ്യാപനം തടയാൻ രാജ്യവ്യാപകമായ lock down പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യയിലെ നഗരങ്ങളിൽ നിന്നും പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ പലായനം ചെയ്യുന്നത് രാജ്യമനസ്സിനെ വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യൻ ഗ്രാമീണ - കാർഷിക മേഖലയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പ്രമുഖ പത്ര ലേഖകൻ ഹരീഷ് ദാമ...
പിന്നോട്ടെണ്ണുമ്പോൾ 31.03.2020 4:38
പിന്നോട്ടെണ്ണുമ്പോൾ ശസ്ത്രക്രിയ യ്ക്കു മുന്നേ മയങ്ങാനുള്ള കുത്തിവെപ്പ് ഏറ്റിട്ടുണ്ടോ ? മുപ്പതിനായിരം പേരെ മയക്കിയ ഒരു ഡോക്ടറുടെ അനുഭവപുസ്തകം ....കൂടെ രമണ മഹർഷിയുടെ ശരീര നിരാസവും. ഒരു പുസ്തകം വായിച്ചതിന്റെ ഓർമ്മയാണിത്
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.