Mathrubhumi
CINE POD | MATHRUBHUMI
Dive into movie magic, talks, reviews, and behind-the-scenes stories in short episodes. Lights, camera, Cinepod!" വരൂ... സിനിമകളെക്കുറിച്ച് കേൾക്കാം, സിനിമാ വിശേഷങ്ങളും കഥകളും വിശകലനങ്ങളും ആസ്വദിക്കാം. സിനിപോഡ് - സിനിമയ്ക്കായി ഇത്തിരിനേരം.
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
കാലമെത്ര കഴിഞ്ഞാലും പ്രായമാകാത്ത 'FRIENDS' | Friends series: 22.10.2024 15:13
ബോറടി മാറ്റാന്‍ കണ്ടുതുടങ്ങി പിന്നെ ജീവിതത്തില്‍ ഉടനീളം കൂടെ കൂടുന്ന ചില കലാസൃഷ്ടികളുണ്ട്. ആക്കൂട്ടത്തില്‍ മുന്‍നിരയില്‍ ഒരുപാടുപേര്‍ സ്ഥാനം നല്‍കിയ സീരിസാണ് FRIENDS. സിനിപോഡ് സിനിമയ്ക്കായി ഇത്തിരി നേരം. FRIENDS. ന്റെ വിശേഷങ്ങളുമായി സിനിപോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
അന്ന് വിസ്മയം, ബ്രഹ്‌മാണ്ഡം... ഇന്ന് പരിഹാസങ്ങള്‍ ഷങ്കറിന് ഇതെന്തു പറ്റി, എന്നാണിനി തിരിച്ചുവരവ് | S. Shankar 02.10.2024 12:01
ഇന്ത്യന്‍ സിനിമയുടെ വിസ്മയം എന്ന് ശങ്കര്‍ സിനിമ ഒരു കാലത്ത് വിലയിരുത്തപ്പെട്ടിരുന്നു. തുടരെ ബ്രഹ്‌മാണ്ട ചിത്രങ്ങളിലൂടെ ശങ്കര്‍ ഞെട്ടിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ശങ്കര്‍ സിനിമയുടെ പ്രതാപം നഷ്ടപ്പെട്ടോ സിനിപോഡില്‍ നന്ദുവും അജ്മലും വിലയിരുത്തുന്നു. സിനി പോഡ് സിനിമയ്ക്കായി ഇത്തിരിനേരം. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
ത്രില്ലറും ഫാന്റസിയും ആക്ഷനും ഫണ്ണും, കളറായ ഓണസിനിമാക്കാലം | Onam Release Movies 27.09.2024 14:35
മലയാളസിനിമയുടെ തേരോട്ടം നടക്കുന്ന സുവര്‍ണ്ണവര്‍ഷമായി മാറിയിരിക്കുകയാണ് 2024. പാന്‍ ഇന്ത്യന്‍ റീച്ച് നേടുന്ന കാര്യത്തില്‍ മഞ്ഞുമ്മല്‍ ബോയ്സ് തുടങ്ങിവെച്ച ട്രന്റ്് ഇതാ ഈ ഓണക്കാലത്ത് കിഷ്‌കിന്ധാകാണ്ഡത്തിലും അജയന്റെ രണ്ടാം മോഷണത്തിലുമെത്തി നില്‍ക്കുന്നു. സിനിപോഡിന്റെ ഈ എപിസോഡില്‍ ഈ വര്‍ഷത്തെ ഓണച്ചിത്രങ്ങളെപ്പറ്റി സംസാരിക്കാം. ഒപ്പം അതിഥിയായി കിഷ്‌കിന്ധാകാണ്ഡം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബാഹുല്‍...
'എന്‍ നെഞ്ചില്‍ കുടിയിരുക്കും.....' പരിഹാസങ്ങള്‍ ആര്‍പ്പുവിളികളാക്കിയ 'രക്ഷകന്‍' : ദളപതി @ 50 | Actor Vijay turns 50 22.06.2024 13:44
അപമാനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ തുടക്കം. ബോക്‌സോഫീസിലെ തുടര്‍ പരാജയങ്ങള്‍. പക്ഷേ കാലത്തോടും പരിഹാസങ്ങളോടും പൊരുതിക്കയറിയ വിജയ് ഇന്ന് ആരാധകര്‍ക്ക് ദളപതിയാണ്, അവരുടെ അണ്ണനാണ്. ജൂണ്‍ 22, വിജയ്ക്ക് 50ാം പിറന്നാള്‍. 'സിനിപോഡ്- സിനിമയ്ക്കായിഇത്തിരിനേരം'. ദളപതിയുടെ വിശേഷങ്ങളുമായി സിനിപോഡില്‍ നന്ദുവും അജ്മലും ഒപ്പം അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍ പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
വെള്ളിത്തിരയിലെ സൂപ്പർസ്റ്റാർ സ്റ്റാർ ആകുമോ മന്ത്രി റോളിലും | Suresh Gopi 19.06.2024 11:45
വെള്ളിത്തിരയില്‍ എണ്ണമറ്റ സൂപ്പര്‍ ഹിറ്റുകളുണ്ട് സുരേഷ് ഗോപിയുടെ പേരില്‍. നടനായും സ്വഭാവ നടനായും പോലീസായും മന്ത്രിയായുമൊക്കെ പഞ്ച് ഡയലോഗുകളില്‍ കയ്യടി നേടിയ താരം. സുരേഷ് ഗോപിയെന്നാല്‍ നാക്കുപിഴക്കാത്ത പഞ്ച്ഡയലോഗുകളുടെ അവസാന വാക്കുകൂടിയാണ്. ആ ഡയലോഗുകള്‍ ഇന്നും ഹിറ്റാണ്. കേന്ദ്രമന്ത്രിയെന്ന പുതിയ റോളിലും ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ സുരേഷ് ഗോപിക്ക് ആകുമോ. സിനി പോഡില്‍ നന്ദുവും അജ്മലും ചര്‍ച്ച ചെയ്യുന്നു...
മമ്മൂക്ക ഓണ്‍ ടോപ് ഗിയര്‍ | Mammootty 29.05.2024 11:00
തുടരെ തുടരെ ഹിറ്റ് ചിത്രങ്ങളും വ്യത്യസ്ഥ പ്രമേയങ്ങളുമായി മെഗാസ്റ്റാര്‍ ബോക്‌സോഫീസില്‍ വിജയക്കൊടി പാറിച്ച് മുന്നേറുകയാണ് മോളിവുഡ്. അതിന്റെ മുന്‍നിരയില്‍ മമ്മൂട്ടിയും മമ്മൂട്ടി കമ്പനിയുമുണ്ട്. ഇക്കൊല്ലം മമ്മൂട്ടിയുടേതായി പുറത്തുവന്ന ചിത്രങ്ങളായ ഭ്രമയുഗവും, ടര്‍ബോയും മികച്ച അഭിപ്രായം നേടി. തുടരെ തുടരെ ഹിറ്റ് ചിത്രങ്ങളും വ്യത്യസ്ഥ പ്രമേയങ്ങളുമായി മെഗാസ്റ്റാര്‍ വീണ്ടും കളം നിറയുകയാണ്. നന്ദുവിനും അജ്മലി...
റീറിലീസിലും 'വിജയ് ഇഫക്ട്', ബോക്സോഫീസ് കുലുക്കുന്ന രണ്ടാംവരവുകൾ |Re-release movies 15.05.2024 11:18
ബോക്‌സോഫീസില്‍ വിജയക്കൊടി ചൂടുകയാണ് റീറിലീസുകള്‍. പ്രത്യേക ദിവസങ്ങളിലെ സ്‌പെഷ്യല്‍ ഷോകള്‍ മാത്രമായി മാറിയിരുന്ന റീറിലീസുകള്‍ ഇപ്പോള്‍ പണംവാരുന്ന മാര്‍?ഗമായി മാറുകയാണ്. ?തമിഴിന്റെ ചുവടുപിടിച്ച് മലയാളത്തിലും റീറിലീസുകള്‍ തരം?ഗമുണ്ടാക്കിത്തുടങ്ങുകയാണ്. കേള്‍ക്കാം സിനിപോഡ് : ''റീറിലീസിലും 'വിജയ് ഇഫക്ട്', ബോക്സോഫീസ് കുലുക്കുന്ന രണ്ടാംവരവുകള്‍''. 'സിനിപോഡ്- സിനിമയ്ക്കായി ഇത്തിരിനേരം'. സിനി പോഡില്‍ നന്ദ...
'വിസിലടിയും ആര്‍പ്പുവിളികളും, തിയേറ്ററുകളും മനസ്സും കീഴടക്കിയ സ്‌പോര്‍ട്‌സ് ചിത്രങ്ങള്‍' | sports movies 03.05.2024 10:30
സ്‌പോര്‍ട്‌സ് സിനിമകള്‍ എന്നും ചലച്ചിത്രമേഖലയില്‍ ആഘോഷങ്ങളാണ്. വിസിലടികളും ആരവങ്ങളുമായി തിയേറ്ററുകളെ സ്റ്റേഡിയമാക്കി മാറ്റാറുമുണ്ട് ചില ചിത്രങ്ങള്‍. ഇക്കാര്യത്തില്‍ പേരുകേട്ട ഇന്‍ഡസ്ട്രി ബോളിവുഡ് ആണെങ്കിലും തമിഴിലും മലയാളത്തിലുമുണ്ട് കോരിത്തരിപ്പിച്ച സ്‌പോര്‍ട്‌സ് ചിത്രങ്ങള്‍. കേള്‍ക്കാം സിനിപോഡ് : 'വിസിലടിയും ആര്‍പ്പുവിളികളും, തിയേറ്ററുകളും മനസ്സും കീഴടക്കിയ സ്‌പോര്‍ട്‌സ് ചിത്രങ്ങള്‍' 'സിനിപോഡ്-...
ദേശം കടക്കുന്ന മലയാളസിനിമകള്‍ | Malayalam Cinema Shooting Location 25.04.2024 12:54
വര്‍ഷങ്ങള്‍ക്ക് ശേഷം, ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു അങ്ങനെ അടുത്ത കാലത്ത് വന്ന ബ്ലോക്ക്ബസ്റ്റര്‍ മലയാള സിനിമകള്‍ നോക്കുമ്പോള്‍ ഒരു പ്രത്യേകത കാണാം. എല്ലാ സിനിമയിലും കേരളത്തിന് പുറത്തെ ഒരു ന?ഗരം പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദേശം മാറിയെത്തുന്ന ഹിറ്റ് മലയാളസിനിമകള്‍ ഇതില്‍ മാത്രം ഒതുങ്ങുന്നതല്ല. കേള്‍ക്കാം സിനിപോഡ് : ദേശം കടക്കുന്ന മലയാള സിനിമകളെക്കുറിച്ച് സിനി പോഡില്‍ നന്ദുവും അജ്മലും: സ...
പാന്‍ ഇന്ത്യന്‍ 'മോളിവുഡ്'; സീന്‍ മാറ്റി, ഇനിയും മാറും | Mollywood hits 03.04.2024 13:56
പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, ഒടുവിലിതാ ആടുജീവിതവും. മലയാള സിനിമയുടെ സീന്‍ മാറുകയാണ്. റിച്ച് കണ്ടന്റും പണക്കിലുക്കവും ഇപ്പോള്‍ മലയാളത്തിന് സ്വന്തം. മോളിവുഡിനെ കളിയാക്കിയിരുന്നു അന്യഭാഷ പ്രേക്ഷകര്‍ ഇപ്പോള്‍ മലയാള സിനിമകള്‍ക്കായി കാത്തിരിക്കുകയാണ്. കേള്‍ക്കാം സിനിപോഡ്. സിനിമാ വിശേഷങ്ങളുമായി നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: വൃദ്ധ മോഹന്‍.
വന്നതെല്ലാം ഗംഭീരം, ഇനി വരാനുള്ളതോ അതിഗംഭീരം; മോളിവുഡിന് സ്വപ്നവർഷം ആകുമോ 2024? 21.02.2024 13:19
സൂപ്പർതാരങ്ങളുടെ ഗംഭീര ചിത്രങ്ങളോടെയാണ് 2024 ലെ മലയാളികളുടെ സിനിമാകാഴ്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഓസ്ലറും, വാലിബനും, ഭ്രമയുഗവും, പ്രേമലുവുമൊക്കെ ഇതിനോടകം തന്നെ ഓളം തീർത്ത മോളിവുഡ് ബോക്സോഫീസില്‍ ഇനി വരാനുള്ളതും പ്രതീക്ഷയുള്ള ചിത്രങ്ങളാണ്. മോളിവുഡിന് സ്വപ്നവർഷമാകുമോ 2024? കേള്‍ക്കാം സിനിപോഡ്: സിനിമക്കായി ഇത്തിരിനേരം. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: വൃന്ദാ മോഹന്‍. | Cin...
പുട്ടുറുമീസും കുഞ്ഞനും ദശാവതാരവും; മിന്നിത്തിളങ്ങി താരങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍ 01.02.2024 14:05
സൂര്യമാനസം, കുഞ്ഞിക്കൂനന്‍, അങ്കിള്‍ ബണ്‍, പൂക്കാലം തുടങ്ങി വേഷപ്പകര്‍ച്ചകള്‍ കൊണ്ട് താരങ്ങള്‍ ഞെട്ടിച്ച ചിത്രങ്ങള്‍ ഏറെയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മലയാളത്തിലെ താരങ്ങളൊക്കെയും കരിയറില്‍ ഗെറ്റപ്പ് ചേഞ്ച് കൊണ്ട് ഞെട്ടിച്ചവരാണ്. തമിഴില്‍ മേക്കോവറിന്റെ കാര്യത്തില്‍ കമല്‍ഹാസനെ വെല്ലാന്‍ ആരുണ്ടെന്ന് തോന്നിപ്പോകും. സിനിപോഡില്‍ നന്ദുവും അജ്മലും 'പുട്ടുറുമീസും കുഞ്ഞനും...
രാജകീയമായി വക്കീലെത്തി, ബോക്സോഫീസിനെ മലർത്തിയടിക്കാൻ ഇനി വരും ഭൂതവും വാലിബനും ചെകുത്താനും 11.01.2024 12:28
വക്കീല്‍ വേഷത്തിലെത്തിയ നേരിലൂടെ ബോക്‌സോഫീസില്‍ തേരോട്ടം ആരംഭിച്ചിരിക്കുകയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍. ബറോസ്, മലൈക്കോട്ടൈ വാലിബന്‍, എമ്പുരാന്‍ തുടങ്ങിയ ഒരുപിടി ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്നത്. ബോക്‌സോഫീസില്‍ മോഹന്‍ലാല്‍ പുതുചരിത്രം രചിക്കുമോ....? കേള്‍ക്കാം സിനിപോഡ്: 'രാജകീയമായി വക്കീലെത്തി, ബോക്‌സോഫീസിനെ മലര്‍ത്തിയടിക്കാന്‍ ഇനി വരും ഭൂതവും വാലിബനും ചെകുത്താന...
സൂപ്പര്‍സ്റ്റാറുകള്‍ തിളങ്ങിയ വര്‍ഷം, പ്രതീക്ഷയാകുന്ന യുവതാരങ്ങള്‍ | 2013 box office rewind 03.01.2024 13:29
മൂന്ന് 100 കോടി ക്ലബ്ബുകള്‍, വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്‍ഡസ്ട്രി ഹിറ്റ്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു 2023. ഒരുപാട് പരാജയചിത്രങ്ങളും സംഭവിച്ചു. സൂപ്പര്‍സ്റ്റാറുകള്‍ ബോക്‌സോഫീസില്‍ തിളങ്ങിയ വര്‍ഷം കൂടിയായിരുന്നു കടന്നുപോയത്. കേള്‍ക്കാം സിനിപോഡില്‍ നന്ദുവിനെയും അജ്മലിനെയും 'സൂപ്പര്‍സ്റ്റാറുകള്‍ തിളങ്ങിയ വര്‍ഷം, പ്രതീക്ഷയാകുന്ന യുവതാരങ്ങള്‍. 2023 ബോക്‌സോഫീസ് റീവൈന്‍ഡ്'സിനിപോഡ് സിന...
മലയാളത്തിന്റെ 'ത്രില്ലെ'ഴുത്തുകാരും ബോക്‌സോഫീസ് തിളക്കവും | Thriller movies in malayalam cinema 27.12.2023 14:15
ത്രില്ലര്‍ സിനിമകളുടെ യുഗമാണ് ഇപ്പോള്‍ മലയാളസിനിമയില്‍. മെമ്മറീസ്, ദൃശ്യം, അഞ്ചാം പാതിര, ദൃശ്യം 2, ഫോറന്‍സിക് എന്നിങ്ങനെ നിരവധി ത്രില്ലര്‍ സിനിമകള്‍കൊണ്ട് സമ്പന്നമായിരുന്നു മലയാള സിനിമയുടെ കഴിഞ്ഞ ഒരു പതിറ്റാണ്ട്. ജീത്തു ജോസഫ്, മിഥുന്‍ മാനുവല്‍ തുടങ്ങി മലയാളികളുടെ പള്‍സറിഞ്ഞ 'ത്രില്ലെ'ഴുത്തുകാരും നിരവധിയാണ്. 'മലയാളത്തിന്റെ 'ത്രില്ലെ'ഴുത്തുകാരും ബോക്‌സോഫീസ് തിളക്കവും' മലയാളസിനിമയിലെ ത്രില്ലിങ് വിശേഷ...
ഓളമുണ്ടാക്കിയ മൊഴിമാറ്റ ചിത്രങ്ങൾ; പിന്നാലെ കുതിപ്പും കിതപ്പും കാരണമെന്ത്? | Dubbed movies 13.12.2023 13:57
ഓളമുണ്ടാക്കിയ മൊഴിമാറ്റ ചിത്രങ്ങള്‍, പിന്നാലെ കിതപ്പും കുതിപ്പും. കാരണമെന്ത്? ആര്യ, ബണ്ണി, ഹാപ്പി ഡേയ്സ് തുടങ്ങിയ മൊഴിമാറ്റ ചിത്രങ്ങള്‍ ഒരുകാലത്ത് കേരളക്കരയില്‍ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാണ്. മൊഴിമാറ്റ ചിത്രങ്ങള്‍ക്ക് മലയാളികള്‍ക്കിടയില്‍ പതിയെ സ്വീകാര്യത ഏറിവരികയും ചെയ്തു. എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചത്?... മൊഴിമാറ്റ ചിത്രങ്ങളും മലയാളികളും തമ്മിലൊരു അകല്‍ച്ചയുണ്ടായോ സിനിപോഡില്‍ നന്ദുവ...
അനിമലും ബോളിവുഡിന്റെ പുതിയ സൂപ്പർസ്റ്റാറും |Animal movie 06.12.2023 19:44
വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്‌സ് ഓഫീസില്‍ തരംഗമാവുകയാണ് അര്‍ജുന്‍ റെഡ്ഢി സംവിധായകന്റെ 'അനിമല്‍ '. 23 വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡില്‍ ഒരു 'സൂപ്പര്‍സ്റ്റാര്‍' ഈ ചിത്രത്തിലൂടെ ഉദിച്ചു, രണ്‍ബീര്‍ കപൂര്‍. കേള്‍ക്കാം സിനിപോഡ്, 'അനിമലും ബോളിവുഡിന്റെ പുതിയ സൂപ്പര്‍സ്റ്റാറും' സിനി പോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: പ്രണവ് പിഎസ് . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
സിനിമയെന്ന ആയുധം ; കാര്‍ത്തിക് സുബ്ബരാജും ജിഗര്‍തണ്ടയും | karthik subbaraj 22.11.2023 19:41
സിനിമയ്ക്കുള്ളിലെ സിനിമാക്കഥയുമായി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് മുന്നേറുകയാണ് രാഘവ ലോറന്‍സും എസ്. ജെ സൂര്യയും പ്രധാന വേഷത്തിലെത്തിയ കാര്‍ത്തിക് സുബ്ബരാജിന്റെ ജിഗര്‍തണ്ടാ ഡബിള്‍ എക്‌സ്. കാര്‍ത്തിക് സുബ്ബരാജ് എന്ന പേരുതന്നെ സിനിമാപ്രേമികള്‍ക്ക് ഒരു പ്രതീക്ഷയാണ്. കേള്‍ക്കാം സിനിപോഡ്- 'സിനിമയെന്ന ആയുധം, കാര്‍ത്തിക് സുബ്ബരാജും ജിഗര്‍തണ്ടയും' ഹോസ്റ്റ്: നന്ദു ശേഖര്‍ അജ്മല്‍ എം.എസ്. സൗണ്ട് മിക്‌സിങ്: പ്രണ...
മാറുന്ന ഹൊറർ സിനിമകൾ, പേടിപ്പിക്കുന്നുണ്ടോ? മിസ്സാക്കരുത് ഈ ചിത്രങ്ങൾ | Malayalam horror movies 15.11.2023 17:14
മലയാളത്തിലെ ഹൊറര്‍ സിനിമകള്‍ പേടിപ്പിക്കുന്നതാണോ. അന്യഭാഷാ ഹൊറര്‍ സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവാരം പുലര്‍ത്തുന്നുണ്ടോ.. ഏതൊക്കെയാണ് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഹൊറര്‍ സിനിമകള്‍. നന്ദുവും അജ്മലും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Malayalam horror movies
ആരാധകരുടെ 'നടിപ്പിൻ നായകൻ', മികച്ച നടൻ, കീഴടക്കുമോ ബോക്സോഫീസും ? | Actor surya 08.11.2023 18:48
ഒരു കാലത്ത് യുവാക്കളുടെ ഇന്‍സ്പിരേഷനായിരുന്നു നടിപ്പിന്‍ നായകനെന്ന് വിളിപ്പേരുള്ള തമിഴ് നടന്‍ സൂര്യ. വാരണം ആയിരം,ഗജിനി, സിങ്കം തുടങ്ങിയ നിരവധി ഗംഭീര സിനിമകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ സൂര്യ മികച്ച നടനെന്ന് ലേബല്‍ ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. ഒരുപാട് പ്രതീക്ഷയുള്ള ചിത്രങ്ങളാണ് സൂര്യയുടേതായി ഇനി വരാനുള്ളത്. ഒരു മികച്ച നടന്റെ ഗംഭീര ബോക്‌സോഫീസ് പ്രകടനത്തിന് സിനിമാലോകം സാക്ഷ്യം വഹിക്കാന്‍ പ...
പ്രതിഫലത്തില്‍ ഒന്നാമനാര്, താരത്തിളക്കത്തില്‍ നഷ്ടമാകുന്നുവോ സിനിമ ക്വാളിറ്റി? | Highest paid Indian actors 01.11.2023 14:15
ഓരോ ഹിറ്റുകള്‍ക്ക് ശേഷവും സിനിമാതാരങ്ങള്‍ പ്രതിഫലം ഉയര്‍ത്തുന്നത് പതിവ് കാഴ്ചയാണ്. പല സിനിമകളുടേയും ബജറ്റിന്റെ സിംഹഭാ?ഗവും താരങ്ങളുടെ പ്രതിഫലത്തിലാണ് പോകുന്നത്. നിലവില്‍ ആരാണ് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടന്‍? കേള്‍ക്കാം സിനിപോഡ്- സിനി പോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Highest paid Indian actors
ഇന്ത്യയിലെ 'മോസ്റ്റ് വാണ്ട്ഡ്' സംഗീത സംവിധായകൻ; അനിരുദ്ധ് എന്ന റോക്സ്റ്റാർ |Anirudh Ravichander 27.10.2023 16:22
സംഗീത സംവിധായകനും ഗായകനുമാണ് അനിരുദ്ധ് രവിചന്ദര്‍. 2011ല്‍ '3' എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനം അന്ന് യൂട്യൂബില്‍ വൈറലായിരുന്നു. പിന്നീട് അനിരുദ്ധിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിലവില്‍ ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് മ്യൂസിക് ഡയറക്ടറാണ് അനിരുദ്ധ്. തന്റെ റോള്‍ മോഡലായ എ.ആര്‍. റഹ്മാനെക്കാള്‍ പ്രതിഫലം വാങ്ങുന്നയാളായി ഈ ചുരുങ്ങിയ കാലം കൊണ്ട് അനിരുദ്ധ് മാറിക്കഴിഞ്...
ലോകേഷിന്റെ എൽ.സി.യു, സ്പെെ യൂണിവേഴ്സിലെ താരരാജാക്കന്മാർ; മാറുന്ന സിനിമാലോകം | LCU and spyLCU universe 18.10.2023 16:24
വിജയ് നായകനാകുന്ന ലിയോയുടെ ഏറ്റവും വലിയ ഹൈപ്പ് അത് എല്‍.സി.യു ആണോ എന്നുള്ളതാണ്. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സില്‍ താരസമ്പന്നമാണ്. എന്താണ് ഈ സിനിമാറ്റിക് യൂണിവേഴ്‌സുകള്‍ ? ഇന്ത്യയിലെ പ്രധാന സിനിമ യൂണിവേഴ്‌സുകള്‍ ഏതെല്ലാം. കേള്‍ക്കാം സിനിപോഡ്- 'ലോകേഷിന്റെ എല്‍.സി.യു, സ്‌പൈ യൂണിവേഴ്‌സിലെ താരരാജാക്കന്മാര്‍; മാറുന്ന സിനിമകള്‍' 'സിനിപോഡില്‍ അജ്മലും നന്ദുവും. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ് | LCU...
വിനയാകുന്ന ഹൈപ്പ്, സൈലന്റായെത്തി ഹിറ്റടിക്കുന്ന ട്രിക്ക് | Movie hype 12.10.2023 20:00
ഹൈപ്പെന്ന് കേട്ടാല്‍ ആരാധകര്‍ക്ക് പേടിയാണ്. വമ്പന്‍ ഹൈപ്പിലെത്തിയ നിരാശ നല്‍കി മടങ്ങുന്ന രീതിയാണ് അടുത്തിടെ കണ്ടുവരുന്ന ട്രെന്റ്. എന്നാല്‍ നിരാശയില്‍ പ്രതീക്ഷ ഹൈപ്പിലെത്തി ഹിറ്റടിച്ച ചില ചിത്രങ്ങളാണ്. സൈലന്റായെത്തി ബമ്പറടിക്കുന്ന ചിത്രങ്ങളും ഒരുവശത്തുണ്ട്. 'വിനയാകുന്ന ഹൈപ്പ്, സൈലന്റായെത്തി ഹിറ്റടിക്കുന്ന ട്രിക്ക്' - സിനി പോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | movie hype
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.