Mathrubhumi

യാത്രാവാണി | Yathravaani | Travelogue

യാത്രികനും മാതൃഭൂമി സീനിയര്‍ സബ് എഡിറ്ററുമായ ജ്യോതിലാല്‍ നടത്തിയ യാത്രകള്‍ കേള്‍ക്കാം

Bezoek zeker de website van de podcast en steun de maker: www.spreaker.com

Auteur

Mathrubhumi

Categorie

Society

Website van de podcast

www.spreaker.com

Nieuwste aflevering

29 sep. 2026

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

മാസ്മരികം മസായിമാര ! | Yathravaani | Travelogue 29.09.2026

ക്യാമറയുമായി മസായി മാരയിലേക്ക്… 🦁📷വിശാലമായ സാവന്നയും വന്യമൃഗങ്ങളും തേടിയുള്ള യാത്ര. പക്ഷേ മസായി മാരയിലെത്തുന്നതിന് മുമ്പേ നൈറോബി തന്നെ തുറന്നുതരുന്നത് മറ്റൊരു ആഫ്രിക്കൻ കാഴ്ചയാണ് — നഗരങ്ങൾ, ഗ്രാമങ്ങൾ, മനുഷ്യർ, മഴ, വഴിയോര ജീവിതം, യാത്രയ്ക്കിടയിലെ അപ്രതീക്ഷിത അനുഭവങ്ങൾ…ജി. ജ്യോതിലാലിനൊപ്പം ആഫ്രിക്കയുടെ കാഴ്ചകളിലൂടെ ഒരു യാത്ര. യാത്രാവാണി കേൾക്കാം. ശബ്ദമിശ്രണം : പ്രണവ് പി എസ് , നിർമ്മാണം : ആർ ജെ അച്...

അരുവിപ്പുറത്തുനിന്ന് ഗുരുസാഗരത്തിലേക്ക് | Yathravaani | Travelogue 22.09.2026

ഒരു അരുവിയുടെ തീരത്ത് കണ്ണുകളടച്ചിരുന്നപ്പോൾ… മനസ്സ് പതിയെ സഞ്ചരിച്ചത് ഒരു പഴയ കാലത്തിലേക്ക്. 🌿ശ്രീനാരായണഗുരുവിന്റെ ജീവിതത്തെയും ആശയങ്ങളെയും ഓർമിപ്പിക്കുന്ന അരുവിപ്പുറം, കൊടിതൂക്കിമല, ഗുരു തപസ്സിരുന്ന ഗുഹ, ശിവഗിരി… ഓരോ ഇടവും പറയുന്നത് ഓരോ കഥ.പ്രകൃതിയുടെ ശാന്തതയ്ക്കൊപ്പം ചരിത്രവും ഗുരുവിന്റെ ചിന്തകളും ചേർന്ന ഈ യാത്ര ഒടുവിൽ എത്തുന്നത് വർക്കല ക്ലിഫിന്റെ വിശാലമായ കടൽക്കരയിൽ.മരുത്വാമലയിൽ തുടങ്ങി പല ഇട...

സമുദ്രക്കനിയുടെ ഭൈരവനും ഗുരുവിന്റെ ജന്മവീടും | YathraVaani | Travelogue 15.09.2026

മരുത്വാമലയിൽ നിന്ന് ഇറങ്ങിയ യാത്ര… ഒടുവിൽ എത്തിയത് ചെമ്പഴന്തിയിൽ.മരുത്വാമലയിൽ കണ്ട ഭൈരവൻ എന്ന നായയുടെ നിഷ്കാമ സ്നേഹത്തിന്റെ ഓർമയിൽ നിന്ന്, നടൻ സമുദ്രക്കനി പങ്കുവെച്ച തന്റെ ജീവിതത്തിലെ ‘ഭൈരവൻ’ കഥയിലേക്ക് നീളുന്ന ഒരു അപ്രതീക്ഷിത യാത്ര.ഒരു നായയുടെ സ്നേഹം… ഒരു മനുഷ്യന്റെ ഓർമ… പിന്നെ ശ്രീനാരായണ ഗുരുവിന്റെ ജീവിതവഴികളിലേക്ക് നീളുന്ന മറ്റൊരു യാത്ര.തിരുവനന്തപുരത്ത് നിന്ന് ചെമ്പഴന്തിയിലെത്തുമ്പോൾ മുന്നിൽ തെ...

കന്യാകുമാരിയിൽ നിന്ന് മരുത്വാമലയിലേക്ക് | യാത്രാവാണി | Travelogue 09.09.2026

"തീവണ്ടിപ്പാളങ്ങൾ അവിടെ അവസാനിച്ചു… പക്ഷേ യാത്ര അവിടെ നിന്നാണ് തുടങ്ങിയത്.   കന്യാകുമാരിയിൽ നിന്ന് മരുത്വാമലയിലേക്ക് ജി. ജ്യോതിലാലിനൊപ്പം ഒരു യാത്ര. പാറക്കെട്ടുകളും കനത്ത വെയിലും കടൽക്കാറ്റും മലക്കാറ്റും പിന്നിട്ട് ശ്രീനാരായണഗുരുവിന്റെ ധ്യാനഗുഹയിലേക്ക്. വഴിയിൽ കൂട്ടായെത്തിയ ഒരു ഊന്നുവടി… യാത്രികന് വഴികാട്ടിയായ ഭൈരവൻ എന്ന നായ… താഴെ പച്ചപ്പണിഞ്ഞ കന്യാകുമാരിയുടെ കാഴ്ച… പിന്നെ ഈ മണ്ണിൽ പതിഞ്ഞ ശ്രീനാരാ...

റഷ്യൻ ചരിത്രവും സ്പേസ് മ്യൂസിയവും വോഡ്കയും | യാത്രവാണി | Travelogue 01.09.2026

റഷ്യയെ അറിയാൻ ഒരു യാത്ര യൂറി ഗഗാറിനിൽ നിന്ന് റഷ്യ–യുക്രെയ്ൻ യുദ്ധത്തിലേക്ക്, സോവിയറ്റ് ചരിത്രത്തിൽ നിന്ന് ഇന്നത്തെ റഷ്യൻ ജീവിതത്തിലേക്ക് — ചരിത്രവും സംസ്കാരവും മനുഷ്യരുടെ അനുഭവങ്ങളും തേടിയുള്ള യാത്ര.മോസ്കോയുടെ കാഴ്ചകൾ, ലെനിനും റഷ്യൻ വിപ്ലവവും, വോഡ്ക മ്യൂസിയവും, സോവിയറ്റ് റഷ്യയുടെ ഓർമകളും… ഒപ്പം യുദ്ധം ബാക്കിവയ്ക്കുന്ന മനുഷ്യവേദനയും.ഒരു രാജ്യം. പല കാലങ്ങൾ. ഒരുപാട് കഥകൾ. 🎙️ യാത്രവാണി | Episode 105 റ...

പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച മയിൽ ഘടികാരം ! | യാത്രാവാണി | Travelogue 25.08.2026

സെന്റ് പീറ്റേഴ്‌സ്ബർഗിനോട് വിട…റഷ്യൻ യാത്രയിലെ മറ്റൊരു അധ്യായം കൂടി തുറക്കുകയാണ്. ജി ജ്യോതിലാലിനൊപ്പം നേവാ നദിയുടെ തീരത്തുനിന്ന് ചരിത്രത്തിന്റെ ഉള്ളറകളിലേക്ക്. നേവാ നദിയുടെ തണുത്ത ഓളങ്ങൾ മുതൽ ചർച്ച് ഓഫ് ദി സേവിയർ  , സെയ്ന്റ് ഐസക്കിന്റെ കത്തീഡ്രൽ,പീറ്റർ ആൻഡ് പോൾ ഫോട്രെസ്സ് , ഹെർമിറ്റേജ് മ്യൂസിയം എന്നിവിടങ്ങളിലെ ചരിത്രക്കാഴ്ചകൾ വരെ… സെന്റ് പീറ്റേഴ്‌സ്ബർഗ് ഈ യാത്രയിൽ അതിന്റെ പല മുഖങ്ങളും തുറന്നുകാട്ട...

റഷ്യൻ യാത്രയും മോസ്കോ വിശേഷങ്ങളും | യാത്രാവാണി | Travelogue 18.08.2026

റഷ്യൻ യാത്ര തുടരുകയാണ്… ഇത്തവണ മോസ്കോയുടെ തെരുവുകളിലൂടെയും ചരിത്രത്തിലൂടെയും.രാവിലെ നഗരം ഉണരുന്നതിന് മുമ്പേ G. Jyothilal-നൊപ്പം മോസ്കോയുടെ വഴികളിലൂടെ ഒരു നടത്തം. ഭൂഗർഭ പാതകളും മെട്രോ സ്റ്റേഷനും ഇലക്ട്രിക് സ്കൂട്ടറുകളും പിന്നിട്ട് എത്തുന്നത് രണ്ടാം ലോകമഹായുദ്ധത്തിലെ വിജയത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഓർമ്മകളിലേക്കാണ്.  Sputnik മുതൽ ബഹിരാകാശ നേട്ടങ്ങളുടെ ചരിത്രം വരെ…  യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവര...

സെന്റ് പീറ്റേഴ്സ്ബർഗ് യാത്രാവിവരണം: പീറ്റർഹോഫ് കൊട്ടാരവും റഷ്യൻ കാഴ്ചകളും | യാത്രാവാണി | പോഡ്കാസ്റ്റ് 11.08.2026

Yaathravaani with G. Jyothilal | St. Petersburg – Russiaട്രെയിൻ യാത്രയ്ക്ക് തന്നെ ഒരു കഥ പറയാനുണ്ടെങ്കിലോ? റഷ്യയുടെ ചരിത്രവും കാഴ്ചകളും അനുഭവിച്ചുകൊണ്ട് G. Jyothilal-നൊപ്പം സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക് ഒരു മനോഹര യാത്ര പോകാം. ഡബിൾ ഡെക്കർ ട്രെയിനിലെ ആഡംബര യാത്രയിൽ നിന്ന് തുടങ്ങി, ലോകപ്രശസ്തമായ Peterhof Palace-ന്റെ അത്ഭുതകരമായ ജലധാരകളിലേക്കും, റഷ്യയുടെ ‘Venice’ എന്ന് അറിയപ്പെടുന്ന മനോഹരമായ കനാലുകളിലേ...

ലെനിന്റെ മണ്ണിലേക്കൊരു സ്വപ്നയാത്ര | യാത്രാവാണി | Podcast 01.01.2026

പണ്ട് പണ്ട് ഒരു അവധിക്കാലത്ത് അമ്മവീടായ മൂടാടിയിലെ കളത്തിക്കണ്ടി വീട്ടിൽ രാപ്പാർക്കാൻ പോയതായിരുന്നു. രാത്രി കോലായിലെ പുല്ലുപായയിൽ അമ്മമ്മയോടൊപ്പം കിടന്ന കഥ കേട്ടു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലൂടെ ആയിരുന്നു ആ കഥനസഞ്ചാരം. ബോംബും തോക്കും പീരങ്കിയും എല്ലാം അടങ്ങുന്ന ആയുധശക്തിയെ അഹിംസ എന്ന ശക്തമായ സഹനായുധം കൊണ്ട് പ്രതിരോധിക്കുന്ന മഹാത്മാഗാന്ധി ഒരു ബിംബമായി എന്റെ ഉള്ളിൽ ഇങ്ങനെ പ്രതിഷ്ഠിച്ചു കൊണ്ട...

കാട്ടാനകള്‍ നീരാടുന്ന പൗര്‍ണമി രാത്രിയില്‍ | യാത്രാവാണി | Anakulam 26.08.2022

കാട്ടാനകള്‍ നീരാടുന്ന പൗര്‍ണമി രാത്രിയില്‍, കേട്ടപ്പോള്‍ കിനാവെന്ന് തോന്നി കണ്ടപ്പോള്‍ സ്വപ്‌ന സുന്ദരം. കാടും മേടും നിലാവില്‍ നീരാടി നില്‍ക്കുന്ന രാത്രിയില്‍ ആനകള്‍ കൂട്ടത്തോടെ കുളിര്‍ച്ച് തിമിര്‍ക്കാനെത്തുന്ന ഒരിടം. പത്തും പന്ത്രണ്ടും ആനകള്‍ അടങ്ങുന്ന സംഘം ഒന്നിന് പുറമെ ഒന്നായി നീരാടാന്‍ എത്തും. ഒരു കൂട്ടത്തിന്റെ കുളി കഴിഞ്ഞാല്‍ അടുത്ത കൂട്ടം. ഇത് കണ്ട് നമുക്ക് എത്ര നേരം വേണമെങ്കിലും കരയില്‍ ഇരിക...

ആലുവാന്‍കുടിയിലേക്ക് അന്നൊരു ജീപ്പ് യാത്രയില്‍ | യാത്രാവാണി | Aaluvamkudi 22.08.2022

ശിവരാത്രി നാളില്‍ ഫോര്‍വീലര്‍ ജീപ്പില്‍ കാനന പാതിയിലൂടെ നടത്തിയ ഒരു യാത്രയുടെ ഓര്‍മ്മയില്‍. യാത്രാവാണി ജി ജ്യോതിലാല്‍ | സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്

കൗരവര്‍ വാഴും കാവുകളിലൂടെ | യാത്രാവാണി | Kaurava temple in kerala 19.08.2022

പെരുവുരുത്തി അംശം ചക്കുവള്ളി ദേശത്ത് സര്‍വേ നമ്പര്‍ 111 /  2ല്‍ 14 ഏക്കറിന് കരം കൊടുക്കുന്നത് ആരാണെന്ന് അറിയാമോ ?  ദുര്യോധനന്‍.. ങേ ദുര്യോധനനോ ? നെറ്റി ചുളിയേണ്ട നൂറ്റവരുടെ നായകന്‍ സാക്ഷാന്‍ ദുര്യോധനന്‍ തന്നെ.  യാത്രാവാണി ജി.ജ്യോതിലാല്‍ | സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Kaurava temple in kerala

കോഴിമോണ കല്ലുകണ്ടു, പൂഞ്ചിറയിലെ മണ്‍ ഗുഹയും | ilaveezhapoonchira 16.08.2022

തൊടുപുഴ കാഞ്ഞാര്‍ വാകമണ്‍ റോഡിലൂടെ വണ്ടി ഡ്രൈവ് ചെയ്തിങ്ങനെ പോകാന്‍ നല്ല രസമാണ് ആ റോഡിലൂടെ പോകുമ്പോള്‍ ദൂരെ ചക്രവാളത്തില്‍ കുതിരത്തലപോലെ ഒരു മല കാണാം. ആകാശപശ്ചാത്തലത്തില്‍ ഇരുളിമയാര്‍ന്നു നില്‍ക്കുന്ന ആ മല കീഴടക്കണമെന്ന് എന്നോ തോന്നിയതാണ്. യാത്രാവാണി ജി.ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ

യേര്‍ക്കാടന്‍ കുളിര്‍ക്കാറ്റ് | യാത്രാവാണി |Yercaud Tamil Nadu 13.08.2022

യേര്‍ക്കാട് സേലത്തിന്റെ വേനല്‍ക്കാല വസതിയാണ്. ഊട്ടിപോലെ കൊടൈക്കനാല് പോലെ ഏര്‍ക്കാടും ഇപ്പോള്‍ തെന്നിന്ത്യയുടെ വിനോദസഞ്ചാര ഭൂപടത്തിലുണ്ട്. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

റാംജിറാവു ട്രാവലിങ് | യാത്രാവാണി | Travelling with Actor Vijayaraghavan 08.08.2022

നാടകാചാര്യന്‍ എന്‍.എന്‍ പിള്ളയുടെ മകന്‍. നാടക രംഗത്തുനിന്നും സിനിമയിലെത്തി സ്വഭാവ വേഷങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ നടന്‍. മാത്യൂഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലിന് വേണ്ടി നടന്‍ വിജയരാഘവനുമായി നടത്തിയ ഒരു യാത്രയുടെ ഓര്‍മ്മയാണ് ഇന്നത്തെ യാത്രാവാണി. തയ്യാറാക്കി അവതരിപ്പിച്ചത് ജി.ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Travelling with Actor Vijayaraghavan

നാലമ്പലയാത്ര | യാത്രാവാണി | Nalambalam Yatra 05.08.2022

ഭാരതയുദ്ധം കഴിഞ്ഞ് യാദവ വംശം നശിക്കുകയും ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹിതനാകുകയും ദ്വാരകാപുരി കടലില്‍ മുങ്ങിപ്പോകുകയും ചെയ്തു. ശ്രീകൃഷ്ണന്‍ വെച്ചാരാധിച്ചിരുന്ന നാല് ചതുര്‍ബാഹു വിഗ്രങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്നതായി നാട്ടു പ്രമാണിയായ വാക്കയില്‍ കൈമള്‍ക്ക് സ്വപ്‌ന ദര്‍ശനം ഉണ്ടായി. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

നെടുങ്ങല്ലൂര്‍ പച്ചയില്‍ ആ അത്ഭുത വനത്തില്‍ | യാത്രാവാണി | Nedungalloor pacha 01.08.2022

മലയാളത്തിലെ ആദ്യത്തെ വന സഞ്ചാര സാഹിത്യകാരനായിരുന്ന കെ.സി എന്ന എന്‍ പരമേശ്വരന്‍ നെടുങ്ങല്ലൂര്‍ പച്ച എന്ന കാടിനെ വിശേഷിപ്പിച്ചിരുന്നത് അത്ഭുത വനം എന്നായിരുന്നു. തെന്മല ആനപ്പെട്ട കൊങ്കലില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ കാടിനുള്ളില്‍ ആണ് ഈ വിസ്മയ വനം. മുച്ചൂടും നശിപ്പിക്കപ്പെട്ടിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിന് കൊതിക്കുന്ന കാടകം. യാത്രാവാണി ജി.ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ് പ്രണവ് പി.എസ് | Nedungall...

ബ്രേമൂര്‍ ബസ് എത്തും ദൂരത്ത് | യാത്രാവാണി | Braemore Estate 29.07.2022

വെള്ളച്ചാട്ടങ്ങളും ഗുഹകളും മലനിരകളും പച്ചപ്പിന്റെ മാസ്മരികതയും മലനിരകളുടെ മടിയില്‍ ഒളിച്ചുതാമസിക്കാനൊരിടം. ബ്രേമൂര്‍ എന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ സ്‌കോട്ട്‌ലണ്ടിലെ മനോഹരമായൊരു മലയോര വന്യജീവി സങ്കേതം മുന്നിലെത്തും ജി. ജ്യോതിലാല്‍ യാത്രാവാണി സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍ | Braemore Estate

മലമുകളില്‍ ഹരിത മകുടമായൊരു അമ്പലം | യാത്രാവാണി | mullayanagiri peak 25.07.2022

കുന്നിന്‍ ചരിവില്‍ തട്ടി പ്രതിധ്വനിക്കുന്ന ഹോണ്‍ മുഴക്കങ്ങള്‍ ചുറ്റും. ഞങ്ങള്‍ വരുന്നുണ്ടേയെന്ന് വിളിച്ചുപറഞ്ഞുകൊണ്ടാ്ണ് എല്ലാവരുടെയും വരവ്. വെറുതെയല്ല ആരവം. മല ചെത്തിയൊരുക്കിയ കുഞ്ഞുവഴിയില്‍ കഷ്ടിച്ച് രണ്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാമെന്ന് മാത്രം.. യാത്രാവാണി ജി.ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍ |

മഞ്ഞുതിലകം ചാര്‍ത്തിയ തിരുനെറ്റിയില്‍ | യാത്രാവാണി | Thirunetti Kallu 22.07.2022

ഒരു കാനന യാത്രയുടെ ക്ഷീണം ഇറക്കിവെക്കാനായാണ് രാത്രി മരുതംതട്ടിലെ ഹോം സ്‌റ്റേയിലെത്തിയത്. പയ്യന്നൂരിന് കിഴക്ക് ചെറുപുഴ പഞ്ചായത്തില്‍ പുളിങ്ങം കോഴിച്ചാല്‍ കാനംവയല്‍ കഴിഞ്ഞ് ജോസ്ഗിരിയിലേക്കുള്ള റോഡില്‍ ഇടത്തോട്ട് തിരിഞ്ഞാണ് മരുതംതട്ടിലേക്ക് പോകുക. യാത്രാവാണി ജി.ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍ | Thirunetti Kallu yathravani podcast by Jyothilal

ഇരിങ്ങലില്‍ കലാശില്‍പ ഗ്രാമത്തില്‍ | യാത്രാവാണി | Sargaalaya Kerala Arts and Crafts Village Iringal 19.07.2022

കേരളത്തിന്റെ സ്വന്തം കരകൗശല ഗ്രാമമാണ് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്. ഈ ഗ്രാമത്തിന് ഒരു ചരിത്ര കഥയും പറയാനുണ്ട്. പണ്ടുപണ്ട് ഇവിടെയൊരു പടുകൂറ്റന്‍ കരിങ്കല്‍ പാറ ഉണ്ടായിരുന്നു. 23 ഏക്കര്‍ വിസ്തൃതി. വിശാലമായ പാറ. പേര് ഇരിങ്ങല്‍ പാറ. യാത്രാവാണി. ജി. ജ്യോതിലാല്‍.സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍ | sargaalaya Kerala Arts and Crafts Village Iringal

രാമായണവീഥികളിലൂടെ ഒരു കര്‍ക്കടകമാസ യാത്ര | യാത്രാവാണി | Rameswaram Podcast 16.07.2022

സീതാന്വേഷണവുമായെത്തിയ രാമന്‍ ലങ്കയിലേക്ക് പാലം തീര്‍ത്തത് ഇവിടെ. സീതയുമായി തിരിച്ചെത്തി പാപങ്ങള്‍ തീര്‍ക്കാന്‍ യാഗം നടത്തിയതും ഈ മണ്ണില്‍. രാമന്‍ സഞ്ചരിച്ച രാമന്റയീശ്വരന്‍ വാണരുളുന്ന മണ്ണിലൂടെയാകട്ടെ ഈ കര്‍ക്കടമാസത്തിലെ യാത്ര. യാത്രാവാണി. ജി ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

അരിപ്പയില്‍ അമ്മയമ്പലപ്പച്ചയില്‍ | യാത്രാവാണി | Arippa Ammayambalam Pacha 11.07.2022

നമുക്ക് പച്ചപുതച്ച രാജവീഥികളിലൂടെ കാറോടിച്ച് ചെല്ലാം. കാനനങ്ങളില്‍ രാപാര്‍ക്കാം. മുളം കാടുകളിലൂടെയും വന്‍മര ചോലകളിലൂടെയും വെറുതെ നടക്കാം അവിടെ കിളിയൊച്ചകളുടെ സംഗീതത്തിന് കാതോര്‍ക്കാം. മനസിന്റെ മടിച്ചെപ്പുനിറയെ നിത്യഹരിത സ്മരണകളുമായി തിരിച്ചുപോരാം..ഒരു അവധി ദിനം അങ്ങനെ ധന്യമാകട്ടെ...യാത്രാവാണി ജി. ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍ | Arippa Ammayambalam Pacha

ഓര്‍ക്കിഡ് പുഷ്പങ്ങള്‍ക്കൊരു താഴ്‌വര | യാത്രാവാണി | Vagamon Orchidarium 08.07.2022

പച്ചത്തിരമാലകള്‍ പോലെ കൊച്ചുകൊച്ചുകുന്നുകള്‍ നടുവില്‍ ഒരു തടാകം. മേലേ മേഘരൂപങ്ങള്‍ തീര്‍ക്കുന്ന ആകാശചന്തം അവിടെ ശാന്തമായിരിക്കുന്നതിന്റെ സുഖം. മനസിന് സന്തോഷം നല്‍കാന്‍ അവിടെ പൂക്കളുണ്ട്. നാടന്‍ പൂക്കള്‍, റോസാപ്പൂക്കള്‍, കടലുകടന്നുവന്ന ഓര്‍ക്കിഡ് സുന്ദരിമാര്‍. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | Vagamon Orchidarium yathravani by G jyothilal

കുടയത്തൂരിലെ ആയിരം നാട്ടുമീനുകള്‍ | യാത്രാവാണി | Travel Podcast | Malayalam Podcast | Kudayathoor Fish Farm 04.07.2022

നഗര ഗാന്ധാരങ്ങളില്‍ നിന്നും ഗ്രാമ സ്വച്ഛതകളിലേക്കൊരു യാത്രാ പോകാം. മാസങ്ങളോളം ഫ്രീസറില്‍ കിടന്ന മീന്‍ ക്രിത്രിമ രുചിക്കൂട്ടില്‍ കഴിച്ച് രസമുകുളങ്ങള്‍ മരവിച്ച് പോയവര്‍ക്ക് ജീവനോടെ പിടിച്ച മീന്‍ അപ്പോള്‍തന്നെ പാചകം ചെയ്ത് കഴിക്കുന്നതിന്റെ രുചി അറിയാം. താത്പര്യം ഉള്ളവര്‍ക്ക് ചൂണ്ടയിടാം. ഗ്രാമീണ വിനോദ സഞ്ചാരത്തിന്റെ വ്യത്യസ്ത മുഖം. യാത്രാവാണി ജി. ജ്യോതിലാല്‍ സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Kudayath...

Luister naar de podcast യാത്രാവാണി | Yathravaani | Travelogue in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds