Mathrubhumi
യാത്രാവാണി | Yathravaani | Travelogue
യാത്രികനും മാതൃഭൂമി സീനിയര്‍ സബ് എഡിറ്ററുമായ ജ്യോതിലാല്‍ നടത്തിയ യാത്രകള്‍ കേള്‍ക്കാം
Bezoek zeker de website van de podcast en steun de maker: www.spreaker.com
Auteur
Mathrubhumi
Categorie
Website van de podcast
Nieuwste aflevering
29 sep. 2026
Waar luisteren?
Podcasts in de app Replaio Radio Binnenkort beschikbaarPodcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts
Afleveringen
കായല്‍ നടുവില്‍ ആ മുളം കുടിലില്‍ | യാത്രാവാണി | Njarakkal Aqua Tourism Yathravani Podcast By G Jyothilal. 01.07.2022 5:01
മീന്‍ വിഭവങ്ങളുടെ രുചി അറിഞ്ഞ് ശാന്തമായ അന്തരീക്ഷത്തില്‍ ഒരു ദിനം. ഞാറയ്ക്കലിലെ അക്വാ ടൂറിസം സെന്റര്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. യാത്രാവാണി ജി.ജ്യോതിലാല്‍ | Njarakkal Aqua Tourism Yathravani Podcast By G Jyothilal.
അവധി ദിനം ആനകള്‍ക്കൊപ്പം | യാത്രാവാണി| Elephant Rehabilitation centre at Kappukadu, 27.06.2022 3:40
ആനപ്രേമികള്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും അവധി ദിവസം ചിലവഴിക്കാന്‍ പറ്റിയ ഒരിടമാണ് തിരുവനന്തപുരത്തെ കാപ്പ് കാട്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 20 കിലോമീറ്ററും വിമാനത്താവളത്തില്‍ നിന്ന് 25 കിലോമീറ്ററും അകലെ. തിരുമല കാട്ടാക്കാട് വഴി കോട്ടൂരിലേക്ക് പോരുക. അവിടെയാണ് കാപ്പ് കാട് ആന പുനരധിവാസ കേന്ദ്രം. യാത്രാവാണി ജി.ജ്യേതിലാല്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
പൂമീന്‍ ചാടണ കണ്ട്ക്കാ | യാത്രാവാണി | Aqua Tourism Centre Milkfish 24.06.2022 3:21
അക്വാ ടൂറിസം സെന്ററിലേക്കായിരുന്നു ഈ യാത്ര. സര്‍ക്കാര്‍ വക സംരഭം. മാലിപ്പുറത്തെ അക്വാ ടൂറിസം സെന്റര്‍. മനേജര്‍ നിഷാ ഉണ്ണിയെ തലേ ദിവസം തന്നെ വിളിച്ച് ഫോട്ടോയെടുക്കാനുള്ള സൗകര്യം ഉറപ്പിച്ചിരുന്നു. ജി.ജ്യോതിലാല്‍ യാത്രാവാണി. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍
കൊടുമണ്‍ ചിലന്തിയമ്പലം | യാത്രാവാണി | Mathrubhumi Podcast 20.06.2022 3:33
കാഴ്ചയില്‍ കുഞ്ഞുക്ഷേത്രമാണ് കൊടുമണ്‍ ചിലന്തിയമ്പലം. വിശ്വാസത്തില്‍ മഹാക്ഷേത്രവും ചിലന്തിവിഷത്തിന് കൈകൊണ്ട് ഔഷധമാണ് ഇവിടുത്തെ കിണറുവെള്ളമെന്ന് വിശ്വാസം. യാത്രാവാണി ജി ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.
തായ്‌ലന്റിലെ സെക്‌സ് ടൂറിസം | യാത്രാവാണി | Podcast 17.06.2022 4:48
തായ്‌ലന്റില്‍ പോകുകയാണെന്ന് പറഞ്ഞാല്‍ തന്നെ പലരും അല്‍പം സംശയ ദൃഷ്ടിയോടെയാണ് നോക്കാറ്. തായ്‌ലന്റിലെ ഫുക്കറ്റില്‍ എത്തിയപ്പോള്‍ മുതല്‍ കൂടെയുള്ള ഗൈഡും സംഘാടകരും തായ്‌ലന്റ് സെക്‌സ് ടൂറിസത്തിന്റെ നാടല്ല. ഒരുപാട് സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ചരിത്ര സ്മൃതികളുടെയും സാഹസിക വിനോദങ്ങളുടെയും നാടാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നാലും ഈ നാട്ടില്‍ വന്നിട്ട് എന്താണിവിടുത്തെ സെക്‌സ് ടൂറിസമെന്ന് അറി...
രസമുകുളമേറി പരുക്കന്‍ പാതകളിലൂടെ | യാത്രാവാണി | Pooyamkutty 14.06.2022 4:25
രസമുകുളമേറി പരുക്കന്‍ പാതകളിലൂടെ യാത്രാവാണി ജി ജ്യോതിലാല്‍ അങ്ങനെയിരിക്കെ തൊടുപുഴയില്‍ നിന്ന് ബിജോയ് വിളിക്കും അധികം ആരും പോകാത്ത വഴികളിലൂടെ വണ്ടിയോടിക്കാന്‍. കുന്നും മലകളും താണ്ടി കാഴ്ചയുടെ ഉയരങ്ങളിലേക്ക് പോകാന്‍ ഇക്കുറി വിളിച്ചത് നേര്യമംഗലത്ത് നിന്നും അമരക്കുളം മാങ്കണ്ടം ലക്ഷ്മി എസ്‌റ്റേറ്റ് വഴി മൂന്നാറില്‍ പോകാം എന്ന് പറഞ്ഞായിരുന്നു.
ഒരു ഖനനകാലത്തിന്റെ ഓര്‍മ്മയില്‍ | യാത്രാവാണി | Maickamone 10.06.2022 3:59
രണ്ട് വലിയ കുളങ്ങള്‍ കുളത്തിനടിയില്‍ മൂന്ന് തുരങ്കങ്ങള്‍. തുരങ്കം ഇടിഞ്ഞ് പൊലിഞ്ഞ 15 പേരുടെ ഓര്‍മ്മകള്‍ കുളക്കരയിലെ അഭ്രമാലിന്യങ്ങളിലൂടെ നടക്കുമ്പോള്‍ പതുപതുത്ത മണ്ണിന് കാക്കപ്പൊന്നിന്റെ തിളക്കം. കൊല്ലം ജില്ലയിലെ നൂറ്റാണ്ട് പഴക്കമുള്ള അഭ്ര വ്യവസായത്തിന്റെ ഓര്‍മ്മകളിലൂടെയാണ് ഈ നടത്തം. യാത്രാവാണി ജി. ജ്യേതിലാല്‍. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍
മഴ മലപ്പുറം മോട്ടോര്‍സൈക്കിള്‍ | യാത്രാവാണി | Motorcycle ride malappuram 06.06.2022 12:38
മലപ്പുറത്തിന്റെ മലനിര ചാരുതകളും വന ഭംഗിയും ജലപാത സൗന്ദര്യങ്ങളും തേടി മണ്‍സൂണില്‍ ഒരു ബൈക്ക് യാത്ര | യാത്രാവാണി ജി ജ്യേതിലാല്‍. സൗണ്ട് മിക്‌സിങ് പ്രണവ് പി.എസ്
സുരങ്കകളില്‍ ജലജാലങ്ങളില്‍ | യാത്രാവാണി | Podcast 03.06.2022 9:48
കാസര്‍കോടിന്റെയും ദക്ഷിണ കര്‍ണാടകയുടെയും ജല ചൈതന്യമാണ് സുരങ്കകള്‍ ഒരാള്‍ വഴിയിലൂടെ മല തുരന്ന് ഉറവകള്‍ പൊട്ടിച്ച് വെള്ളം കണ്ടെത്തുന്ന ആ ജലലോകത്തിലേക്ക് ഒരു യാത്ര. ജി ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. സൗണ്ട് മിക്‌സിങ്: സുന്ദര്‍ എസ്.
ഓ, മുംബൈ ഇത് വെറുമൊരു നഗരമല്ല ജീവിത ഇതിഹാസമാണ് | യാത്രാവാണി | Podcast 31.05.2022 20:12
കേട്ടറിവുപോലെ വലുതാണ് മുംബൈ എന്ന മഹാനഗരം. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം. ചരിത്ര സ്മൃതികളും വര്‍ത്തമാന സത്യങ്ങളും ജീവിതത്തിന്റെ വേഗവും പങ്കപ്പാടുകളും ആള്‍ക്കൂട്ടത്തില്‍ തനിയെ കിട്ടുന്ന ശാന്തതയുടെ തത്വശാസ്ത്രങ്ങളും നിങ്ങള്‍ക്ക് ഇവിടെ നിന്നും വായിച്ചെടുക്കാം. ജി. ജ്യേതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. സൗണ്ട് മിക്‌സിങ് സുന്ദര്‍ എസ്.
ഊട്ടിയ്ക്ക് സൈക്കിളിലും പോകാം | യാത്രാവാണി | Cycling Tour in Ooty 27.05.2022 4:48
ഊട്ടിയ്ക്ക് സൈക്കിളിലും പോകാം ഊട്ടിയ്ക്ക് ഒരു സൈക്കിള്‍ യാത്ര.. കേട്ടപ്പോള്‍ തന്നെ ഹരം തോന്നി. അത്രയും ദൂരം സൈക്കിള്‍ ചവിട്ടാനുള്ള പാങ്ങൊന്നും ഇല്ലാത്തതിനാല്‍ ആ യാത്രയും കണ്ടുകൊണ്ട് അവരുടെ കൂടെ ഊട്ടിവരെ പോകാന്‍ തന്നെ തീരുമാനിച്ചു. പുലര്‍ച്ചെ നാല് മണിക്ക് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നിന്നാണ് തുടങ്ങിയത്. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി. എഡിറ്റ്: സുന്ദര്‍ എസ്
വൈതല്‍ കോന്റെ അരമനയിലേക്ക് | യാത്രാവാണി | Paithalmala 23.05.2022 2:36
തളിപ്പറമ്പില്‍ നിന്നും പുലര്‍ച്ചെ അഞ്ച് മണിക്കാണ് യാത്ര തിരിച്ചത്. ടൗണില്‍ മന്നയില്‍ നിന്ന് ഇടത്തോട്ട് ആലക്കോട് റോഡിലേക്ക് ബൈക്ക് തിരിയുമ്പോള്‍ കുടിയാന്‍ മലയിലേക്കുള്ള ആദ്യ ബസ് മുന്നിലുണ്ടായിരുന്നു. സൗണ്ട് മിക്‌സിങ്: സുന്ദര്‍ എസ്
ഇതള്‍ വിരിഞ്ഞ റോസുപോലെ ഒരു ഗ്രാമം | യാത്രാവാണി | Rose Mala 20.05.2022 14:16
ഇതള്‍ വിരിഞ്ഞ റോസുപോലെ കാടിനുനടുവില്‍ ഇട്ടാവട്ടത്തിലൊരു ഗ്രാമം റോസ് മല. പ്രകൃതി സ്‌നേഹികള്‍ക്കും ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്കും പ്രിയ ദേശം. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി. സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ്
നിശബ്ദതയ്ക്ക് എന്തൊരു നിശബ്ദത | യാത്രാവാണി | Matrimandir 17.05.2022 6:07
രണ്ട് മിനിട്ടിലധികം ആരോടെങ്കിലും മിണ്ടാതെ ഇരിക്കുക അല്‍പം പ്രയാസമുള്ള കാര്യമാണ്. അല്ലെങ്കില്‍ എന്തെങ്കിലും കേള്‍ക്കണം. കുറഞ്ഞപക്ഷം മൊബൈലില്‍ ചാറ്റ് ചെയ്യുകയോ സന്ദേശങ്ങള്‍ വായിക്കുകയോ ചെയ്യണം. പൊതു സ്വഭാവമാണിത്. അതിനിടയില്‍ ആഴ്ചയില്‍ ഒരിക്കല്‍ മൗന വ്രതം അനുഷ്ടിക്കുന്നവരെ കാണുന്നത് അത്ഭുതത്തോടെയായിരുന്നു. പോണ്ടിച്ചേരിയിലെ മാതൃമന്ദിറിന്റെ വിശേഷങ്ങള്‍.. യാത്രാവാണി ജി. ജ്യേതിലാല്‍. സൗണ്ട് മിക്‌സിങ്: പ്...
മഞ്ജുനാഥന്റെ മണ്ണില്‍ | യാത്രാവാണി | Dharmasthala Manjunatha Temple 13.05.2022 4:00
ദക്ഷിണ കര്‍ണാടകയിലൂടെ ചിക്കമംഗളൂരുവിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടയിലാണ് ആ ബോര്‍ഡ് കണ്ടത്. ധര്‍മ്മസ്ഥലയിലേക്ക് ഒന്‍പത് കിലോമീറ്റര്‍. യാത്രയുടെ പ്ലാനില്‍ ധര്‍മ്മസ്ഥല ഉണ്ടായിരുന്നില്ലെങ്കിലും ഒന്‍പത് കിലോമീറ്റര്‍ ഇപ്പോള്‍ നഷ്ടപ്പെടുത്തിയാല്‍ പിന്നെ അത് വലിയ നഷ്ടമായിരിക്കും. ജി. ജ്യേതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. സൗണ്ട് മിക്‌സിങ്ങ്: പ്രണവ്. പി.എസ്.
കാടിനുള്ളില്‍ ഒരു സ്വപ്‌ന ഭൂമിയില്‍ | യാത്രാവാണി | Karike village 09.05.2022 7:14
കാടിനുള്ളില്‍ ഒരു ഗ്രാമം അഞ്ചോ ആറോ കുടുംബങ്ങളേയുള്ളു. അവര്‍ക്ക് വേണ്ട അരിയും പച്ചക്കറിയും പാലും മുട്ടയുമെല്ലാം അവര്‍ തന്നെ ഉണ്ടാക്കുന്നു. കരണ്ട് എത്തിയിട്ടേയില്ല. ജി. ജ്യേതിലാലിന്റെ യാത്രാവിവരണം യാത്രാവാണി.
സൈലൻസ് പ്ലീസ് | യാത്രാവാണി | Podcast 06.05.2022 5:04
മഴക്കാട്. ജൈവവൈവിധ്യങ്ങളുടെ അക്ഷയഖനി. ഒരു പരിസ്ഥിതി പോരാട്ടത്തിന്റെ നിനവിടം. സൈലന്റ് വാലി. ഈ മൗനാരണ്യത്തിലേക്ക് സ്വാഗതം. യാത്രാവാണി ജി.ജ്യോതിലാല്‍. എഡിറ്റ്: ദിലീപ് ടി.ജി
കാട്ടിലെ മനുഷ്യനെ കാണാം | യാത്രാവാണി | Orangutans 03.05.2022 8:15
വംശനാശ ഭീഷണിയുടെ അങ്ങേയറ്റത്ത് എത്തി പുനഃരധിവാസ സംരക്ഷിത പ്രവര്‍ത്തനങ്ങളിലൂടെ മെല്ലെ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ് ഉറാന്‍ ഗുണ്ടാന്‍. മലേഷ്യ സാരാവാക്കിലെ ബോര്‍ണിയോ മഴക്കാടുകളില്‍ ഒന്നായ സെമ്മന്‍ഗോ നാഷ്ണല്‍ പാര്‍ക്കിലേക്ക് ഉറാന്‍ ഗുട്ടാനുകളെ കാണാനായി ഒരു യാത്രാ. യാത്രാവാണി ജി. ജ്യേതിലാല്‍. എഡിറ്റ്: ദിലീപ് ടി.ജി
കാട്ടിലമ്മയ്ക്ക് കടലമ്മ കൂട്ട് | യാത്രാവാണി | Podcast 29.04.2022 5:24
കാട്ടില്‍ മേക്കതില്‍ അമ്മ' എന്ന പേരില്‍ അറിയപ്പെടുന്ന ഭദ്രകാളിയാണ് ഇവിടെ പ്രതിഷ്ഠ. പൂജിക്കാനുള്ള സാധനങ്ങള്‍ കൗണ്ടറില്‍നിന്ന് വാങ്ങാം. അതില്‍ മണിയാണ് പ്രധാനം. ക്ഷേത്രത്തില്‍ നിന്ന് പൂജിച്ചുകിട്ടുന്ന മണി ഏഴു പ്രാവശ്യം വലംവെച്ച് പേരാലില്‍ കെട്ടണം. ഇങ്ങനെ മൂന്നുതവണ ചെയ്താല്‍ ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നാണ് വിശ്വാസം. പേരാലില്‍ തൂങ്ങിക്കിടക്കുന്ന ആഗ്രഹങ്ങള്‍ കണ്ടാല്‍ത്തന്നെ വിശ്വാസത്തിന്റെ ശക്തി ബോധ...
ഇരുവഞ്ഞിപ്പുഴ റാഫ്റ്റിങ്ങിനുള്ളതാണ് 25.04.2022 4:53
മഴക്കാലം മലബാറിന് ജലസാഹസിക വിനോദങ്ങളുടേതാവുകയാണ്. ചെറുപുഴയില്‍ തേജസ്വിനിക്ക് പുറമെ ഇരുവഞ്ഞിപ്പുഴയിലും റാഫ്റ്റിങ്ങ് ഒരാവേശമായി മാറിയിരിക്കുകയാണ്
ശുഭപ്രതീക്ഷാ മുനമ്പില്‍ | യാത്രാവാണി | cape of good hope 22.04.2022 12:42
ഇത് കൊടുങ്കാറ്റുകളുടെ മുനമ്പായിരുന്നു. ഇന്നും അവിടെ കാറ്റിന് കുറവില്ല. ധ്രുവദേശത്തെ മഞ്ഞുരുകി കടലിലെത്തുന്നതുകൊണ്ടുതന്നെ അറ്റ്ലാന്റിക് ഒരു ശീത സമുദ്രമാണ്. ഇവിടുത്തെ ശക്തമായ കടല്‍ക്കാറ്റിനും കുളിരാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പായ്ക്കപ്പലില്‍ ലോകംചുറ്റാനെത്തിയ നാവികര്‍ ആഫ്രിക്കയിലെ ഈ മുനമ്പ് കടക്കാന്‍ പ്രയാസപ്പെട്ടു. അതുകൊണ്ടാവാം, ആദ്യമായി ഇവിടെയെത്തിയ പോര്‍ച്ചുഗീസ് നാവികന്‍ ബര്‍ത്തുലൂമിയോ ഡയസ് ഈ ദേശത...
ആറന്മുളയ്ക്കും കണ്ണാടിക്കും | യാത്രാവാണി | Aranmula kannadi 18.04.2022 5:11
ശില്‍പ്പകലാ ചരിത്രത്തില്‍ ദൈവീകമായൊരു കണ്ടെത്തലായാണ് ആറന്മുള കണ്ണാടിയുടെ പെരുമ. വിശ്വമാകെ പടര്‍ന്ന ആ പൈതൃക ഗ്രാമ പെരുമയിലൂടെ. യാത്രാവാണി ജി.ജ്യോതിലാല്‍.എഡിറ്റ്: ദിലീപ് ടി.ജി
പാലൊഴുകും പാറമേലേറെണ്ടേ | യാത്രാവാണി | Podcast 15.04.2022 5:52
തൊടുപുഴ മുട്ടത്ത് നിന്നും വാഗമണ്ണിലെ പാലൊഴുകും പാറയിലേക്ക് ഓഫ് റോഡ് ജീപ്പിലൊരു സാഹസിക യാത്രാ. യാത്രാവാണി ജി. ജ്യോതിലാല്‍. എഡിറ്റ്: ദിലീപ് ടി.ജി
വെണ്ണക്കല്ലില്‍ ഒരു ഭക്തികാവ്യം | യാത്രാവാണി | Podcast 11.04.2022 5:51
അത്ഭുതമൂറുന്ന മിഴികളുമായാണ് ഓരോ സഞ്ചാരിയും ഈ ശില്‍പ വിസ്മയത്തിന് മുന്നില്‍ നില്‍ക്കുന്നത്. റാണാ കപൂര്‍ ജൈനക്ഷേത്ര വിശേഷങ്ങളിലേക്ക് ജി.ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി
ആഫ്രിക്ക ഒരു മുളവേലിക്കപ്പുറം | യാത്രാവാണി |Yellapur 08.04.2022 8:07
ഡാന്‍ഡേലിയില്‍ നിന്നും സാത്തോട് വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയിലായിരുന്നു. രണ്ട് ദിവസമായി ഡാന്‍ഡേലിയില്‍ ബൈക്കില്‍ കറങ്ങിയത് കാരണം പുതിയ കാഴ്ചകളായിട്ടും കണ്‍പോളകള്‍ അടയുന്നു. ബസില്‍ ഇരുന്ന് ഒന്ന് മയങ്ങിയപ്പോള്‍ ഒരു ആഫ്രിക്കന്‍ യാത്രയാണ് സ്വപ്‌നത്തില്‍ വന്നത്. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രവാണി. എഡിറ്റ്: ദിലീപ് ടി.ജി
Vergelijkbare podcasts
Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds