SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Bezoek zeker de website van de podcast en steun de maker: www.sbs.com.au
Waar luisteren?
Podcasts in de app Replaio Radio Binnenkort beschikbaarPodcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts
Afleveringen
ഇന്നത്തെ വാർത്ത: വിസ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഓസ്ട്രേലിയ; സന്ദർശക വിസയിലുള്ളവർക്ക് വിസ മാറ്റം അനുവദിക്കില്ലെന്ന് സർക്കാർ 17.09.2026 3:55
2026 സെപ്റ്റംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസയിൽ വൻ മാറ്റം: ഇനി കുടുംബത്തെ കൊണ്ടുവരാനാകില്ല; കോഴ്സ് മാറാനും നിയന്ത്രണം 17.09.2026 3:44
ഓസ്ട്രേലിയയിൽ പഠിക്കാനെത്തുന്നവർക്കുള്ള വിസകളിൽ പുതിയ നിയന്ത്രണങ്ങളേർപ്പെടുത്തുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഭൂരിഭാഗം സ്റ്റുഡന്റ് വിസകളിലും കുടുംബത്തെ കൊണ്ടുുവരുന്നത് നിർത്തലാക്കുകയും, പഠന ശേഷം പുതിയ കോഴ്സുകളിലേക്ക് മാറുന്നതിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തുകയും ചെയ്യും. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്... ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങ...
ഇന്നത്തെ വാർത്ത: ലേബർ പാർട്ടിയുടെ കുടിയേറ്റ നയം നാളെ പ്രഖ്യാപിക്കും; വിദ്യാർത്ഥി വിസകളിൽ കൂടുതൽ നിയന്ത്രണമുണ്ടാകും 16.09.2026 4:43
2026 സെപ്റ്റംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
'ആൻഡ്രോപോസ്' എങ്ങനെയൊക്കെ ബാധിക്കാം: 40കളിലെത്തുന്ന പുരുഷൻമാർ അറിഞ്ഞിരിക്കണം 16.09.2026 12:42
മാനസികാരോഗ്യ പ്രശ്നങ്ങൾ തുറന്നുപറയാൻ പുരുഷന്മാർ പലപ്പോഴും മടിക്കാറുണ്ട്. ജോലി, കുടുംബം, ബന്ധങ്ങൾ, കുടിയേറ്റ ജീവിതം, പ്രായമാകൽ തുടങ്ങി പല സാഹചര്യങ്ങളും അവരുടെ മാനസികാരോഗ്യത്തെ ബാധിക്കാം. ഓസ്‌ട്രേലിയയിൽ കഴിയുന്ന പുരുഷന്മാർ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ, അവ തിരിച്ചറിയേണ്ടത് എങ്ങനെ, എപ്പോൾ സഹായം തേടണം? മെൽബണിലെ ഇന്നർ ഈസ്റ്റേൺ സൈക്കോളജിയിലെ സൈക്കോളജിസ്റ്റ് ഐശ്വര്യ നായർ വിശദീകരിക്കുന്നത് കേൾക്കാം മു...
ഇന്നത്തെ വാർത്ത: പ്രധാനമന്ത്രിയുടെ അമ്മക്കെതിരായ പരാമർശത്തിൽ പോളിൻ ഹാൻസൺ മാപ്പ് പറഞ്ഞു 15.09.2026 4:36
2026 സെപ്റ്റംബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: താത്കാലിക വിസകൾ 7.5 ലക്ഷമാക്കി കുറയ്ക്കും; വൺനേഷൻറെ നയത്തിനെതിരെ വ്യാപക വിമർശനം 14.09.2026 5:07
2026 സെപ്റ്റംബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
Travelling safely in rural and remote Australia - ഓസ്ട്രേലിയയുടെ ഉൾപ്രദേശങ്ങളിലേക്ക് പോയിട്ടുണ്ടോ? യാത്ര പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം... 14.09.2026 10:03
Australia is a vast and diverse country to explore, but driving in rural and remote areas can involve conditions you may not encounter in cities. Knowing what to expect and how to prepare can help you travel more safely and confidently. - ഓസ്‌ട്രേലിയൻ 'ഔട്ട് ബാക്ക്' യാത്രകൾ ഏറെ മനോഹരമാണെങ്കിലും നഗരങ്ങളിൽ പരിചിതമല്ലാത്ത നിരവധി സാഹചര്യങ്ങൾ ഉൾനാടൻ പ്രദേശങ്ങളിൽ നേരിടേണ്ടി വരാം. ഓസ്ട്രേലിയയുടെ ഗ്രാമീണ-...
ഓസ്ട്രേലിയ പോയവാരം : കുടിയേറ്റ നയത്തിൽ തിടുക്കമില്ലെന്ന് ലേബർ; അൽഗോരിതം പരിഷ്കരണം രാഷ്ട്രീയ സെൻസർഷിപ്പെന്ന് പ്രതിപക്ഷം 12.09.2026 11:27
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ.... #sbsaudiopodcast
ഇന്നത്തെ വാർത്ത: അന്താരാഷ്ട്ര ഭീകരവാദം ഓസ്ട്രേലിയക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്; ഭീകര സംഘടനകൾ സ്വാധീനം കൂട്ടുകയാണെന്നും ASIO 11.09.2026 4:13
2026 സെപ്റ്റംബർ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
സൂപ്പർ ഫണ്ടിൽ നിന്ന് വാടകയും ലോണും അടയ്ക്കാം; വൺ നേഷൻ പാർട്ടിയുടെ പുതിയ നയം റിട്ടയർമെൻറിനെ ബാധിക്കുമോ? 11.09.2026 7:44
വാടകയും മോർട്ട്ഗേജും അടയ്ക്കാൻ സൂപ്പറാനുവേഷൻ തുകയുടെ ഒരു ഭാഗം അനുവദിക്കണമെന്നാണ് വൺ നേഷന്റെ നിർദേശം. ജീവിതച്ചെലവിലെ സമ്മർദ്ദം നേരിടുന്നവർക്ക് ഈ നയം ഹ്രസ്വകാല ആശ്വാസം നൽകുമെന്നാണ് പാർട്ടിയുടെ വാദം. എന്നാൽ റിട്ടയർമെൻിനെ ഇത് ബാധിക്കുമെന്നാണ് വിമർശനം. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളും, വാർത്തയുടെ വിശദാംശങ്ങളും കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ രണ്ടര ലക്ഷത്തിലധികം വീടുകൾ അപകടത്തിൽ; 230 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് മുന്നറിയിപ്പ് 10.09.2026 7:32
2026 സെപ്റ്റംബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
സോഷ്യൽ മീഡിയ അൽഗോരിതം 'ഓഫ്' ചെയ്യാൻ ഓപ്ഷൻ വരുന്നു; എന്ത് കാണണമെന്ന് തീരുമാനിക്കേണ്ടത് കമ്പനികളല്ലെന്ന് ഓസ്ട്രേലിയ സർക്കാർ 10.09.2026 6:28
സോഷ്യൽ മീഡിയ അൽഗോരിതങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാനും, ഉപയോക്താക്കൾക്ക് തങ്ങളുടെ ഫീഡിൽ കൂടുതൽ നിയന്ത്രണം നൽകാനും ഓസ്‌ട്രേലിയൻ സർക്കാർ പുതിയ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നു. അൽഗോരിതം നിർദേശിക്കുന്ന വ്യക്തിഗത ഉള്ളടക്കം സ്വീകരിക്കണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്നതാണ് നിർദേശത്തിന്റെ പ്രധാന ഭാഗം. എന്താണ് സോഷ്യൽ മീഡിയ അൽഗോരിതം എന്നും, പുതിയ മാറ്റങ്ങൾ നിങ്ങളുടെ സോഷ്യൽ മീഡിയ അകൗ...
ഇന്ന് R U OK Day; നിങ്ങൾ ഓക്കെയാണോ? 10.09.2026 3:56
എല്ലാവർഷവും സെപ്റ്റംബർ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് 'R U OK?' (Are You OK?) ദിനമായി ആചരിക്കുന്നത്. ജീവിതത്തിൽ മാനസികവും വ്യക്തിപരവുമായ പ്രതിസന്ധികൾ നേരിടുന്ന സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും ചേർത്തണയ്ക്കാനും അവരോട് സൗഹൃദപൂർവം വിശേഷങ്ങൾ ചോദിച്ചറിയാനും ഓസ്ട്രേലിയൻ ജനതയെ പ്രോത്സാഹിപ്പിക്കുകയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. ദിനാചരണത്തിന് പിന്നിലെ കഥകേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും... #sbsau...
ഇന്നത്തെ വാർത്ത: ഇന്ധനമടിച്ച് 'മുങ്ങുന്നവരുടെ' എണ്ണം കൂടുന്നു; 'Pay before bill' സംവിധാനം വേണമെന്ന് ആവശ്യം 09.09.2026 4:21
2026 സെപ്റ്റംബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
'സമ്മർദമേറെയുള്ള ജോലിയാണ് പേരൻറിങ്'; ഓസ്ട്രേലിയയിൽ കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികളെന്തെല്ലാം... 09.09.2026 14:36
ഓസ്ട്രേലിയയിൽ കുട്ടികളെ വളർത്തുമ്പോൾ രക്ഷിതാക്കൾ ഒട്ടേറെ വെല്ലുവിളികൾ നേരിടാറുണ്ട്. കുട്ടികളെ മാനസികമായും ശാരീരികമായും പുതിയ സാഹചര്യങ്ങളിലേക്ക് മാറ്റിയെടുക്കുന്നതാകും പലരും നേരിടുന്ന പ്രധാനവെല്ലുവിളി. ഓസ്ട്രേലിയയിൽ കുട്ടികളെ വളർത്തുമ്പോൾ മലയാളി രക്ഷിതാക്കൾ നേരിടുന്ന വെല്ലുവിളികളെന്തെല്ലാമാണ്.. എങ്ങനെയാണ് അവർ അതിനെ മറികടക്കുന്നത്. അനുഭവങ്ങൾ കേട്ടുവരാം മുകളിലെ പ്ലേയറിൽ നിന്ന്... #sbsaudiopodcast
നേപ്പാൾ രക്ഷാപ്രവർത്തനത്തിലെ ഇന്ത്യൻ സൈന്യത്തിൻറെ സേവനം പ്രശംസനീയം; തിരച്ചിൽ ദുഷ്കരമെന്ന് ഓസ്ട്രേലിയൻ ടണലിങ് വിദഗ്ദൻ അർനോൾഡ് ഡിക്സ് 09.09.2026 13:11
2023-ൽ ഇന്ത്യയിലെ ഉത്തരകാശി തുരങ്ക അപകടത്തിൽ 41 തൊഴിലാളികളെ രക്ഷിക്കാനെത്തിയ, ഓസ്ട്രേലിയൻ ടണലിങ് വിദഗ്ദൻ, അർനോൾഡ് ഡിക്സ് നേപ്പാളിലും രക്ഷാപ്രവർത്തനത്തിനുണ്ട്. അദ്ദേഹവുമായി എസ്ബിഎസ് ഹിന്ദി നടത്തിയ അഭിമുഖത്തിൻറെ പ്രസ്ക്ത ഭാഗങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.... #sbsaudiopodcast
ഇന്നത്തെ വാർത്ത: സോഷ്യൽ മീഡിയ അൽഗോരിതങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും; പാലിക്കാത്തവർക്ക് പിഴ 08.09.2026 3:38
2026 സെപ്റ്റംബർ ഏട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഓസ്ട്രേലിയയിൽ പാർട്ട്-ടൈം ജോലിക്ക് നിങ്ങളുടെ കുട്ടി ശ്രമിക്കുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട നിയമ വശങ്ങൾ 08.09.2026 11:17
ഓസ്‌ട്രേലിയയിൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും നിബന്ധനകൾക്ക് വിധേയമായി ശമ്പളത്തോടെ ജോലി ചെയ്യാം. ആദ്യ ജോലി തുടങ്ങുമ്പോൾ ശമ്പളം എത്രയെന്നതുപോലെ തന്നെ പ്രധാനമാണ് ജോലിയുടെ സമയം, ജോലിയുടെ സ്വഭാവം, തൊഴിൽ അവകാശങ്ങൾ തുടങ്ങിയവയൊക്കെ. നിങ്ങളുടെ കുട്ടിയുടെ ആദ്യ ജോലി സുരക്ഷിതവും സന്തോഷകരവും എന്നും ഓർത്തിരിക്കുന്ന ഒരു അനുഭവമാക്കാൻ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അറിയാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ...
ഇന്നത്തെ വാർത്ത: ലോണടയ്ക്കാനും വാടകകയ്ക്കും സൂപ്പർ ഫണ്ട് നൽകണം; പുതിയ നയവുമായി വൺ നേഷൻ പാർട്ടി 07.09.2026 4:19
2026 സെപ്റ്റംബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
വീട് വിൽക്കാൻ 'പുറകേ നടക്കേണ്ട അവസ്ഥ', മില്യണ് മുകളിൽ ആവശ്യക്കാർ കുറഞ്ഞു; ഭവന വിലയിൽ സിഡ്നിയിലും മെൽബണിലും എന്താണ് സംഭവിക്കുന്നത് 07.09.2026 9:13
ഓസ്ട്രേലിയൻ ഭവന വില അടുത്ത കാലത്തുണ്ടായതിൽ വെച്ച് ഏറ്റവും വലിയൊരു കറക്ഷനിലൂടെ കടന്നു പോകുകയാണ്. ഡാർവിൻ ഒഴികെയുള്ള തലസ്ഥാന നഗരങ്ങളിലെല്ലാം തളർച്ചയാണ് സൂചിപ്പിക്കുന്നത്. ഓസ്ട്രേലിയൻ ഭവന വിപണിയിലെ നിലവിലെ സാഹചര്യങ്ങളും വീട് വിൽക്കാൻ ആഗ്രഹിക്കുന്നവരും വാങ്ങാൻ തയ്യാറെടുക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് ഇനി നമ്മൾ പരിശോധിക്കുന്നത്. സിഡ്നിയിലെ റേ വൈറ്റ് യുണൈറ്റഡ് ഗ്രൂപ്പിൽ റിയൽ എസ്റ്റേറ്റ് ഏജന്റായ...
ആഴ്ച മുഴുവൻ ഇരുന്നുള്ള ജോലി, വാരാന്ത്യത്തിൽ കഠിന വർക്കൗട്ട്? അപകടം ഒഴിവാക്കാൻ അറിയേണ്ട 'സേഫ്റ്റി റൂൾസ്' 05.09.2026 20:47
ആരോഗ്യകരമായ ജീവിതം ലക്ഷ്യമിട്ട് ആഴ്ചയിലൊരിക്കൽ മാത്രം കഠിനമായ വ്യായാമം ചെയ്യുന്ന പലരെയും പരിക്കുകൾ പിടികൂടാറുണ്ട്. ഇത്തരത്തിൽ പരിക്കുണ്ടായാൽ ആദ്യം എന്തുചെയ്യണം? 35 വയസ്സിന് ശേഷം വ്യായാമം ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? വാരാന്ത്യങ്ങളിൽ വ്യായാമത്തിനും കായിക വിനോദങ്ങൾക്കും ഇറങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും അഡ്ലൈഡിൽ ഫിസിയോതെറാപ്പിസ്റ്റായി പ്രവർത്തിക്കുന്ന ജിൻഷ മഹേ...
ഓസ്ട്രേലിയ പോയവാരം: അഭയാർത്ഥി വിസകളിലെത്തുന്നവർക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്; രാജ്യത്ത് മോഷണക്കേസുകൾ കുറഞ്ഞു 05.09.2026 9:55
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....
ഇന്നത്തെ വാർത്ത: രാജ്യത്ത് പെട്രോൾ വാഹനങ്ങളെ മറികടന്ന് ഇലക്ട്രിക് കാർ വിൽപ്പന; ഓഗസ്റ്റിൽ മാത്രം വിറ്റത് 27,000ത്തിലധികം EVകൾ 04.09.2026 4:34
2026 സെപ്റ്റംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ജിഡിപിയും തൊഴിലില്ലായ്മയും പലിശ നിരക്കിനെ ബാധിക്കുന്നതെങ്ങനെ? സാമ്പത്തിക ശാസ്ത്രം ലളിതമായി 04.09.2026 8:34
ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും മികച്ച വേഗത്തിൽ വളരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതോടെ റിസർവ് ബാങ്ക് വീണ്ടും പലിശനിരക്ക് ഉയർത്തുമോ എന്ന ചർച്ചയും ശക്തമായി. ജി ഡി പി യും , തൊഴിലില്ലായ്മയും, പണപ്പെരുപ്പവും പലിശ നിരക്ക് നിർണയിക്കുന്ന ഘടകങ്ങളാകുന്നതെങ്ങനെയാണെന്ന് വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത: വീടുവില വീണ്ടും ഇടിയുമെന്ന് കോമൺവെൽത്ത് ബാങ്ക്; സിഡ്‌നിയിലും മെൽബണിലും 10%ത്തിലധികം കുറയും 03.09.2026 5:05
2026 സെപ്റ്റംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Vergelijkbare podcasts
Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds