SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Bezoek zeker de website van de podcast en steun de maker: www.sbs.com.au
Waar luisteren?
Podcasts in de app Replaio Radio Binnenkort beschikbaarPodcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts
Afleveringen
'സമ്മർദമേറെയുള്ള ജോലിയാണ് പേരൻറിങ്'; ഓസ്ട്രേലിയയിൽ കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികളെന്തെല്ലാം... 09.09.2026 14:36
ഓസ്ട്രേലിയയിൽ കുട്ടികളെ വളർത്തുമ്പോൾ രക്ഷിതാക്കൾ ഒട്ടേറെ വെല്ലുവിളികൾ നേരിടാറുണ്ട്. കുട്ടികളെ മാനസികമായും ശാരീരികമായും പുതിയ സാഹചര്യങ്ങളിലേക്ക് മാറ്റിയെടുക്കുന്നതാകും പലരും നേരിടുന്ന പ്രധാനവെല്ലുവിളി. ഓസ്ട്രേലിയയിൽ കുട്ടികളെ വളർത്തുമ്പോൾ മലയാളി രക്ഷിതാക്കൾ നേരിടുന്ന വെല്ലുവിളികളെന്തെല്ലാമാണ്.. എങ്ങനെയാണ് അവർ അതിനെ മറികടക്കുന്നത്. അനുഭവങ്ങൾ കേട്ടുവരാം മുകളിലെ പ്ലേയറിൽ നിന്ന്... #sbsaudiopodcast
നേപ്പാൾ രക്ഷാപ്രവർത്തനത്തിലെ ഇന്ത്യൻ സൈന്യത്തിൻറെ സേവനം പ്രശംസനീയം; തിരച്ചിൽ ദുഷ്കരമെന്ന് ഓസ്ട്രേലിയൻ ടണലിങ് വിദഗ്ദൻ അർനോൾഡ് ഡിക്സ് 09.09.2026 13:11
2023-ൽ ഇന്ത്യയിലെ ഉത്തരകാശി തുരങ്ക അപകടത്തിൽ 41 തൊഴിലാളികളെ രക്ഷിക്കാനെത്തിയ, ഓസ്ട്രേലിയൻ ടണലിങ് വിദഗ്ദൻ, അർനോൾഡ് ഡിക്സ് നേപ്പാളിലും രക്ഷാപ്രവർത്തനത്തിനുണ്ട്. അദ്ദേഹവുമായി എസ്ബിഎസ് ഹിന്ദി നടത്തിയ അഭിമുഖത്തിൻറെ പ്രസ്ക്ത ഭാഗങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.... #sbsaudiopodcast
ഇന്നത്തെ വാർത്ത: സോഷ്യൽ മീഡിയ അൽഗോരിതങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും; പാലിക്കാത്തവർക്ക് പിഴ 08.09.2026 3:38
2026 സെപ്റ്റംബർ ഏട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഓസ്ട്രേലിയയിൽ പാർട്ട്-ടൈം ജോലിക്ക് നിങ്ങളുടെ കുട്ടി ശ്രമിക്കുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട നിയമ വശങ്ങൾ 08.09.2026 11:17
ഓസ്‌ട്രേലിയയിൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും നിബന്ധനകൾക്ക് വിധേയമായി ശമ്പളത്തോടെ ജോലി ചെയ്യാം. ആദ്യ ജോലി തുടങ്ങുമ്പോൾ ശമ്പളം എത്രയെന്നതുപോലെ തന്നെ പ്രധാനമാണ് ജോലിയുടെ സമയം, ജോലിയുടെ സ്വഭാവം, തൊഴിൽ അവകാശങ്ങൾ തുടങ്ങിയവയൊക്കെ. നിങ്ങളുടെ കുട്ടിയുടെ ആദ്യ ജോലി സുരക്ഷിതവും സന്തോഷകരവും എന്നും ഓർത്തിരിക്കുന്ന ഒരു അനുഭവമാക്കാൻ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അറിയാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ...
ഇന്നത്തെ വാർത്ത: ലോണടയ്ക്കാനും വാടകകയ്ക്കും സൂപ്പർ ഫണ്ട് നൽകണം; പുതിയ നയവുമായി വൺ നേഷൻ പാർട്ടി 07.09.2026 4:19
2026 സെപ്റ്റംബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
വീട് വിൽക്കാൻ 'പുറകേ നടക്കേണ്ട അവസ്ഥ', മില്യണ് മുകളിൽ ആവശ്യക്കാർ കുറഞ്ഞു; ഭവന വിലയിൽ സിഡ്നിയിലും മെൽബണിലും എന്താണ് സംഭവിക്കുന്നത് 07.09.2026 9:13
ഓസ്ട്രേലിയൻ ഭവന വില അടുത്ത കാലത്തുണ്ടായതിൽ വെച്ച് ഏറ്റവും വലിയൊരു കറക്ഷനിലൂടെ കടന്നു പോകുകയാണ്. ഡാർവിൻ ഒഴികെയുള്ള തലസ്ഥാന നഗരങ്ങളിലെല്ലാം തളർച്ചയാണ് സൂചിപ്പിക്കുന്നത്. ഓസ്ട്രേലിയൻ ഭവന വിപണിയിലെ നിലവിലെ സാഹചര്യങ്ങളും വീട് വിൽക്കാൻ ആഗ്രഹിക്കുന്നവരും വാങ്ങാൻ തയ്യാറെടുക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് ഇനി നമ്മൾ പരിശോധിക്കുന്നത്. സിഡ്നിയിലെ റേ വൈറ്റ് യുണൈറ്റഡ് ഗ്രൂപ്പിൽ റിയൽ എസ്റ്റേറ്റ് ഏജന്റായ...
ആഴ്ച മുഴുവൻ ഇരുന്നുള്ള ജോലി, വാരാന്ത്യത്തിൽ കഠിന വർക്കൗട്ട്? അപകടം ഒഴിവാക്കാൻ അറിയേണ്ട 'സേഫ്റ്റി റൂൾസ്' 05.09.2026 20:47
ആരോഗ്യകരമായ ജീവിതം ലക്ഷ്യമിട്ട് ആഴ്ചയിലൊരിക്കൽ മാത്രം കഠിനമായ വ്യായാമം ചെയ്യുന്ന പലരെയും പരിക്കുകൾ പിടികൂടാറുണ്ട്. ഇത്തരത്തിൽ പരിക്കുണ്ടായാൽ ആദ്യം എന്തുചെയ്യണം? 35 വയസ്സിന് ശേഷം വ്യായാമം ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? വാരാന്ത്യങ്ങളിൽ വ്യായാമത്തിനും കായിക വിനോദങ്ങൾക്കും ഇറങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും അഡ്ലൈഡിൽ ഫിസിയോതെറാപ്പിസ്റ്റായി പ്രവർത്തിക്കുന്ന ജിൻഷ മഹേ...
ഓസ്ട്രേലിയ പോയവാരം: അഭയാർത്ഥി വിസകളിലെത്തുന്നവർക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്; രാജ്യത്ത് മോഷണക്കേസുകൾ കുറഞ്ഞു 05.09.2026 9:55
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....
ഇന്നത്തെ വാർത്ത: രാജ്യത്ത് പെട്രോൾ വാഹനങ്ങളെ മറികടന്ന് ഇലക്ട്രിക് കാർ വിൽപ്പന; ഓഗസ്റ്റിൽ മാത്രം വിറ്റത് 27,000ത്തിലധികം EVകൾ 04.09.2026 4:34
2026 സെപ്റ്റംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ജിഡിപിയും തൊഴിലില്ലായ്മയും പലിശ നിരക്കിനെ ബാധിക്കുന്നതെങ്ങനെ? സാമ്പത്തിക ശാസ്ത്രം ലളിതമായി 04.09.2026 8:34
ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും മികച്ച വേഗത്തിൽ വളരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതോടെ റിസർവ് ബാങ്ക് വീണ്ടും പലിശനിരക്ക് ഉയർത്തുമോ എന്ന ചർച്ചയും ശക്തമായി. ജി ഡി പി യും , തൊഴിലില്ലായ്മയും, പണപ്പെരുപ്പവും പലിശ നിരക്ക് നിർണയിക്കുന്ന ഘടകങ്ങളാകുന്നതെങ്ങനെയാണെന്ന് വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത: വീടുവില വീണ്ടും ഇടിയുമെന്ന് കോമൺവെൽത്ത് ബാങ്ക്; സിഡ്‌നിയിലും മെൽബണിലും 10%ത്തിലധികം കുറയും 03.09.2026 5:05
2026 സെപ്റ്റംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Birth and pregnancy care options in Australia - പ്രസവിക്കാൻ എവിടെയാണ് നല്ലത്? ഹോസ്പിറ്റൽ ബർത്ത്, ഹോം ബർത്ത്, ഫ്രീ ബർത്ത്; ഓസ്ട്രേലിയയിലെ പ്രസവ പരിചരണ രീതികൾ അറിയാം... 03.09.2026 10:53
If you're first-time parents in Australia, choosing where and how to give birth can feel overwhelming. Whether you go through the public or private health system, it is important to understand your options and know where to reach out for advice to make the right decision for you and your baby. - ഓസ്ട്രേലിയയിൽ ഒരു കുഞ്ഞിന് ജന്മം നൽകുവാൻ നല്ലത് പബ്ലിക് ആശുപത്രിയാണോ അതോ പ്രൈവറ്റ് ആശുപത്രിയാണോ? വീടുകള...
ഇന്നത്തെ വാർത്ത: ജി.ഡി.പി നിരക്ക് ഉയർന്നു; പലിശ നിരക്ക് കൂട്ടിയേക്കുമെന്ന് സൂചന 02.09.2026 3:53
2026 സെപ്റ്റംബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
പല്ലുകളുടെ സൗന്ദര്യവും ചികിത്സാ 'പരീക്ഷണങ്ങളും': കോസ്മെറ്റിക് ദന്ത ചികിത്സയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 02.09.2026 18:27
ചികിത്സാ ചെലവ് കണക്കിലെടുത്ത്, പലരും, ദന്തസംരക്ഷണത്തിൽ വിട്ടുവീഴ്ചകൾ ചെയ്യാറുണ്ട്. വേദന സഹിക്കാൻപറ്റാതെ വരുമ്പോൾ മാത്രമാകും പലരും ഡെൻറിസ്റ്റിനെ സമീപിക്കുക. പല്ലുകളുടെ ആരോഗ്യവും സൌന്ദര്യവും നിലനിർത്താൻ എന്തെല്ലാം ചെയ്യാൻ സാധിക്കും.. കോസ്മെറ്റിക് ചികിത്സാ രീതികൾ തെരഞ്ഞെടുക്കുംമുൻപ് എന്തെല്ലാം ശ്രദ്ധിക്കണം? സിഡ്നി ബാസ് ഹില്ലിലെ Pacific Smilesൽ ഡെന്റിസ്റ്റായ ഡോ. രാജേശ്വരി നമ്പ്യാർ വിശദീകരിക്കുന്നത് കേ...
ഇന്നത്തെ വാർത്ത: പ്രളയത്തിൽ കാണാതായവർക്കെതിരെ വംശീയ അധിക്ഷേപം; ഇന്ത്യൻ-ഹിന്ദു സമൂഹങ്ങൾ ഓസ്‌ട്രേലിയക്കാരോണോ എന്ന് പോസ്റ്റുകൾ 01.09.2026 3:40
2026 സെപ്റ്റംബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
ഓസ്ട്രേലിയയിൽ തുടർച്ചയായ അഞ്ചാം മാസവും വീടുവില താഴേക്ക്; മൂന്ന് മാസത്തിനിടെ മൂല്യത്തിൽ 40,000 ഡോളറിന്റെ ഇടിവ് 01.09.2026 3:25
ഓസ്‌ട്രേലിയൻ ഭവന വിപണിയിൽ വീടുകളുടെ വില വീണ്ടും കുറഞ്ഞതായി റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് ഡാറ്റാ ഏജൻസിയായ കോട്ടാലിറ്റിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. രാജ്യത്തെ ഭൂരിഭാഗം തലസ്ഥാന നഗരങ്ങളിലും വീടുവില താഴേക്ക് പോകുന്നതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
ഇന്നത്തെ വാർത്ത: സ്മാർട്ട് കണ്ണടകളുടെ ഇറക്കുമതി നിരോധിക്കില്ലെന്ന് ഓസ്ട്രേലിയ; കാഴ്ചാവൈകല്യമുള്ളവർക്ക് നേട്ടമെന്ന് സർക്കാർ 31.08.2026 3:45
2026 ഓഗസ്റ്റ് 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
ക്യാമറ കണ്ണടകൾ നിങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നുണ്ടോ? സ്വകാര്യത സംരക്ഷിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം? 31.08.2026 4:07
കെ-മാർട്ട് പോലുള്ള സ്റ്റോറുകളിൽ കുറഞ്ഞ വിലയിൽ ദൃശ്യങ്ങൾ പകർത്താൻ സാധിക്കുന്ന കാമറ കണ്ണടകൾ ലഭ്യമായതോടെയാണ് സ്വകാര്യത സംബന്ധച്ച വിഷയം വീണ്ടും ചർച്ചയായിരിക്കുന്നത്. ക്യാമറ ഘടിപ്പിച്ച കണ്ണടകളുടെ ഉപയോഗത്തിന് ചില നിർദേശങ്ങൾ മുന്നോട്ടുവച്ചിരിക്കുകയാണ് ഇ-സേഫ്റ്റി കമ്മീഷണർ. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
ഓസ്ട്രേലിയ പോയവാരം: നേപ്പാളിന് അഞ്ച് മില്യൺ ഡോളറിൻറെ സാമ്പത്തിക സഹായം; ഹ്യുമാനിറ്റേറിയൻ വിസകളിൽ മാറ്റമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി 29.08.2026 8:29
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....
പ്രശ്നക്കാരൻ സ്ക്രീൻ ഉപയോഗമല്ലെന്ന് പഠനം; കുട്ടികളുടെ ഡിജിറ്റൽ ലോകത്ത് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... 28.08.2026 3:35
സ്ക്രീൻ സമയവും കുട്ടികളുടെ ബുദ്ധിവികാസവും തമ്മിൽ നേരിട്ട് ബന്ധമില്ലെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 3000ത്തോളം കുട്ടികളിലാണ് പഠനം നടത്തിയത്.വിശദാംശങ്ങളറിയാം മുകളിലെ പ്ലേയറിൽ നിന്നും...
ഇന്നത്തെ വാർത്ത: വീടുകളിൽ കോഴികളേയും പക്ഷികളേയും വളർത്തുന്നവർക്ക് മുന്നറിയിപ്പ്; ലക്ഷണങ്ങൾ കണ്ടാൽ അറിയിക്കാൻ നിർദേശം 28.08.2026 3:53
2026 ഓഗസ്റ്റ് 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
വെള്ളവും വൈദ്യുതിയും വിഴുങ്ങുന്ന ഡാറ്റാ സെന്ററുകൾ; പുതിയ AI ഊർജ്ജ നയം ചർച്ചയാകുന്നതെന്തുകൊണ്ട്? 28.08.2026 9:33
AI ഡാറ്റാ സെന്ററുകളുടെ പ്രവർത്തനത്തിന് ഭീമമായ അളവിൽ വൈദ്യുതിയും ജലവും ആവശ്യമാണ്. ഇത്തരം ഡാറ്റാ സെൻററുകളുടെ പ്രവർത്തനത്തിനാവശ്യമായ ഉർജ്ജസ്രോതസ്സാണ് നിലവിൽ ചർച്ചകൾക്കും തർക്കങ്ങൾക്കും കാരണമായിരിക്കുന്നത്. ഫെഡറൽ-സംസ്ഥാന സർക്കാരുകൾ തമ്മിൽ നയത്തെ ചൊല്ലി തർക്കങ്ങളും ഉടലെടുത്ത് കഴിഞ്ഞു. എന്തുകൊണ്ട് പുതിയ AI ഊർജ്ജ നയം ഇത്രയധികം ചർച്ചകൾക്ക് വഴിവെക്കുന്നുവെന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത: നേപ്പാൾ പ്രളയത്തിൽ 34 ഓസ്‌ട്രേലിയക്കാരെ കാണാതായി; പ്രത്യേക സംഘത്തെ അയക്കുമെന്ന് സർക്കാർ 27.08.2026 6:00
2026 ഓഗസ്റ്റ് 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
ഹ്യുമാനിറ്റേറിയൻ വിസകൾ വെട്ടിക്കുറയ്ക്കും; കുടിയേറ്റ നയങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സൂചന 27.08.2026 6:55
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിൻറെ ഭാഗമായി ഹ്യുമാനിറ്റേറിയൻ വിസകളുടെ എണ്ണം കുറയ്ക്കാനൊരുങ്ങുകയാണ് ആൽബനീസി സർക്കാർ. അടുത്ത സാമ്പത്തിക വർഷം മുതൽ അനുവദിക്കുന്ന വിസകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്നാണ് റിപ്പോട്ടുകൾ. ഹ്യുമാനിറ്റേറിയൻ വിസകൾക്ക് പുറമേ, മുഴുവൻ കുടിയേറ്റ സംവിധാനത്തിലും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കും. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....
ഇന്നത്തെ വാർത്ത: AI ഊർജ്ജ നയത്തിൽ ഫെഡറൽ സർക്കാരുമായി ഭിന്നത; ഊർജ്ജ സ്രോതസ്സ് സംസ്ഥാനങ്ങൾ തീരുമാനിക്കുമെന്ന് QLDയും NTയും 26.08.2026 4:34
2026 ഓഗസ്റ്റ് 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
Vergelijkbare podcasts
Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds