SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Bezoek zeker de website van de podcast en steun de maker: www.sbs.com.au

Auteur

SBS

Categorie

News

Website van de podcast

www.sbs.com.au

Nieuwste aflevering

10 okt. 2026

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

ഇന്നത്തെ വാർത്ത: ബോണ്ടായ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ഓസ്ട്രേലിയ ഒരു മിനിട്ട് മൌനമാചരിക്കും; അനുസ്മരണം വ്യാഴാഴ്ച 19.01.2026

2026 ജനുവരി 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

മൊബൈലിൽ കുട്ടികളുടെ പീഡന ദൃശ്യം: ഓസ്ട്രേലിയൻ വിമാനത്താവളങ്ങളിൽ 17 പേർ അറസ്റ്റിൽ - ഏതു തരം ദൃശ്യങ്ങൾ പ്രശ്നമാകും എന്നറിയാം... 19.01.2026

മൊബൈൽ ഫോണിൽ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുമായി ഓസ്ട്രേലിയയിലേക്കെത്തിയ 17 പേരെയാണ് കഴിഞ്ഞ രണ്ടാഴ്ചയക്കുള്ളിൽ വിമാനത്താവളങ്ങളിൽ അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിൽ മൊബൈൽ ഫോൺ പരിശോധിച്ചാണ് ഈ നടപടി. വിമാനത്താവളത്തിൽ വച്ച് ഇത്തരത്തിൽ ഒരാളുടെ മൊബൈൽ ഫോൺ പരിശോധിക്കാൻ അധികൃതർക്ക് കഴിയുമോ. ഏതു തരത്തിലുള്ള ദൃശ്യങ്ങളാണ് ഓസ്ട്രേലിയയിൽ പ്രശ്നമാകുന്നത്. വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽൽ നിന്ന്...

ഇന്ത്യാക്കാർക്ക് ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ ഇനി കൂടുതൽ കടുപ്പം: 'ഹൈ റിസ്ക്' ഗണത്തിലേക്ക് മാറ്റിയത് എങ്ങനെ ബാധിക്കും എന്നറിയാം... 19.01.2026

ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസ നൽകുന്നതിനുള്ള പരിശോധനകൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. ഇത് എങ്ങനെയൊക്കെ വിസാ അപേക്ഷകരെ ബാധിക്കാമെന്നും, വിസ ലഭിക്കുന്നതിനായി എന്തൊക്കെ ശ്രദ്ധിക്കണമെന്നും പരിശോധിക്കുകയാണ് ഇവിടെ. ഡാർവിനിൽ ACET മൈഗ്രേഷൻ സർവീസസിന്റെ ഡയറക്ടറായ മാത്യൂസ് ഡേവിഡ് അതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

ഓസ്ട്രേലിയ പോയവാരം: വിദ്വേഷ പ്രസംഗം തടയാനുള്ള നിയമത്തിനെതിരെ മതനേതാക്കൾ; വിക്ടോറിയയിലെ കാട്ടുതീയിൽ അന്വേഷണം വേണമെന്ന് ആവശ്യം 17.01.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ.....

ഇന്നത്തെ വാർത്ത: വിക്ടോറിയയിലെ പബ്ലിക് സ്ക്കൂളുകൾക്ക് നേരേ സൈബറാക്രമണം; വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർന്നു 16.01.2026

2025 ജനുവരി 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

പബ്ലിക് സ്കൂൾ പഠനത്തിന് 1.13 ലക്ഷം ഡോളർ: മക്കളെ പഠിപ്പിക്കാൻ ഓസ്ട്രേലിയക്കാർ ചെലവ് ചുരുക്കുന്നു 16.01.2026

ഓസ്ട്രേലിയയിൽ പബ്ലിക് സ്കൂളുകൾ മുതൽ ഇൻഡിപെൻഡൻറ് സ്കൂളുകളിൽ വരെ ഫീസ് കുതിച്ചുയരുന്നുവെന്ന് പഠനം. ഉയർന്ന ജീവിതച്ചെലവിനിടെ, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും കൂടുന്നതിനാൽ പല യുവ മാതാപിതാക്കളും വീണ്ടുമൊരു കുട്ടി വേണ്ട എന്ന തീരുമാനം പോലുമെടുക്കുകയാണ്.കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

വിദ്വേഷപ്രചാരണം തടയാനുള്ള ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് ഗ്രീൻസ്; ബിൽ പാസാക്കുന്നത് പ്രതിസന്ധിയിൽ 15.01.2026

2026ജനുവരി 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഇന്ത്യക്കാർ ഇനി ‘ഹൈ റിസ്ക്’ ഗണത്തിൽ: ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം... 15.01.2026

ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസ നൽകുന്നതിനുള്ള പരിശോധനകൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. ഇത് എങ്ങനെയൊക്കെ വിസാ അപേക്ഷകരെ ബാധിക്കാമെന്നും, വിസ ലഭിക്കുന്നതിനായി എന്തൊക്കെ ശ്രദ്ധിക്കണമെന്നും പരിശോധിക്കുകയാണ് ഇവിടെ. ഡാർവിനിൽ ACET മൈഗ്രേഷൻ സർവീസസിന്റെ ഡയറക്ടറായ മാത്യൂസ് ഡേവിഡ് അതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നവനാസി സംഘടന പിരിച്ചുവിടുന്നു; നടപടി വിദ്വേഷവിരുദ്ധ നിയമത്തിന്റെ പശ്ചാത്തലത്തിൽ 14.01.2026

2025 ജനുവരി 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Your guide to camping in Australia - ഓസ്ട്രേലിയൻ പ്രകൃതി ആസ്വദിക്കാൻ ക്യാംപിംഗിനോളം മറ്റെന്തുണ്ട്: ക്യാംപിംഗ് എളുപ്പമാക്കാൻ ഇക്കാര്യങ്ങൾ അറിയാം... 14.01.2026

Going camping is an incredible way to experience Australia’s great outdoors whilst also taking a break from technology and daily routines. We unpack the benefits of camping, the preparation required, the equipment you should consider taking, and how to be a considerate camper. - ലോകത്ത് ഔട്ട്ഡോർ ജീവിതം ഏറ്റവുമധികം ആസ്വദിക്കുന്ന രാജ്യങ്ങളിലൊന്ന് ഓസ്ട്രേലിയയാണ്. ബീച്ചുകൾക്കും, ഡ്രൈവുകൾക്കുമൊപ്പം, ഓസ...

കെവിൻ റഡ് അമേരിക്കൻ അംബാസഡർ സ്ഥാനം ഒഴിയും; മികച്ച അംബാസഡറെന്ന് വിദേശകാര്യമന്ത്രി 13.01.2026

2026 ജനുവരി 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

ഇന്ത്യയിൽ നിന്ന് പേവിഷ വാക്സിനെടുത്തവർക്ക് മുന്നറിയിപ്പുമായി ഓസ്ട്രേലിയ; അമിത ആശങ്കയുണ്ടാക്കുന്നുവെന്ന് വാക്സിൻ നിർമ്മാതാക്കൾ 13.01.2026

ഇന്ത്യയിൽ പരക്കെ ഉപയോഗിക്കുന്ന അഭയ്റാബ് എന്ന പേവിഷബാധ പ്രതിരോധ വാക്സിൻറെ വ്യാജപതിപ്പുകൾ വിപണിയിലെത്തിയെന്നും ഇക്കാലയളവിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയും അവിടെ വച്ച് പ്രതിരോധ കുത്തിവയ്പ്പെടുക്കുകയും ചെയ്തവരാണ് ശ്രദ്ധിക്കേണ്ടതെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിക്കുന്നു. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും

ഇന്നത്തെ വാർത്ത: മെൽബണിൽ ഇമാമിനും ഭാര്യയ്ക്കും നേരേ അക്രമം; ഇസ്ലാമോഫോമിയ അനുവദിക്കില്ലെന്ന് സർക്കാർ 12.01.2026

2026 ജനുവരി 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

വിക്ടോറിയയിൽ കാട്ടുതീയിൽ ഒരാൾ മരിച്ചു: ഓസ്ട്രേലിയയിൽ എന്തുകൊണ്ട് കാട്ടുതീ തുടർക്കഥയാകുന്നു? 12.01.2026

ഓസ്ട്രേലിയയിൽ കാട്ടുതീ വ്യാപകമാവുകയാണ്. കാട്ടുതീയ്ക്ക് പിന്നിലെ കാരണങ്ങൾ പരിശോധിക്കുകയാണ് ഈ റിപ്പോട്ടിൽ . കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും

ഓസ്ട്രേലിയ പോയവാരം: പലിശനിരക്ക് കുറയ്ക്കില്ലെന്ന സൂചനയുമായി RBA; ബോണ്ടായി ആക്രമണത്തിൽ റോയൽ കമ്മീഷൻ 10.01.2026

ഓസ്ട്രേലിയിൽ കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഉഷ്ണതരംഗത്തിൽ ഉള്ളം തണുപ്പിക്കാൻ ചില ശീതളപാനീയങ്ങൾ: എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം... 10.01.2026

ഓസ്ട്രേലിയയിലെ ഉഷ്ണകാലം റെക്കോർഡുകളെല്ലാം മറികടക്കുമ്പോൾ, മനസും ശരീരവും കുളിർപ്പിക്കാനായി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ചില ശീതളപാനീയങ്ങൾ വിവരിക്കുകയാണ് സിഡ്നിയിൽ ഷെഫായ ഡെലിഷ് ജോയ്.

പുതുക്കിയ ചൈൽഡ് കെയർ സബ്സിഡി ഗുണം ചെയ്യുമോ? മലയാളി രക്ഷിതാക്കൾ പ്രതികരിക്കുന്നു 09.01.2026

ഓസ്ട്രേലിയൻ ചൈൽഡ് കെയർ സബ്സിഡി നിയമങ്ങളിൽ ഈ വർഷം നിലവിൽ വന്നിരിക്കുന്ന മാറ്റം കുടുംബങ്ങൾക്ക് എത്രത്തോളം സഹായകരമാകും? വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് ചില രക്ഷിതാക്കൾ.. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും

''മുറിയിൽ എ സിയില്ല; അഭയം ഷോപ്പിങ് മാൾ'': ഉഷ്ണതരംഗത്തിൽ വലഞ്ഞ് ഓസ്ട്രേലിയക്കാർ 09.01.2026

ഉഷ്ണതരംഗത്തിൽ വലയുകയാണ് ഓസ്ട്രേലിയക്കാർ. ചൂടിനെ നേരിടാൻ പല മാർഗങ്ങളാണ് പരീക്ഷിക്കുന്നത്. ഓസ്ട്രേലിയയിലെ ചില മലയാളികളുടെ അനുഭവം കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..

54 ഇനം മാവുകൾ; ഒപ്പം തെങ്ങും, നെല്ലിയും, സപ്പോട്ടയും: കെയിൻസിലെ ഈ അടുക്കളത്തോട്ടത്തിന് പറയാൻ ചില കഥകളുണ്ട് 08.01.2026

ഒരു ചക്ക ചോദിച്ചിട്ട് കിട്ടാത്തതിന്റെ വാശിയിലാണ് കെയിൻസ് മലയാളി ധന്യാ ഷാജ് അടുക്കളത്തോട്ടം തുടങ്ങുന്നത്. ഇന്ന്, 750 ചതുരശ്രമീറ്റർ സ്ഥലത്തെ ഈ അടുക്കളത്തോട്ടം പ്ലാവും, മാവും, തെങ്ങുമുൾപ്പെടെയുള്ള ഫലവൃക്ഷങ്ങളുടെയും, കിളികളുടെയും പറുദീസയാണ്. ഈ തോട്ടത്തിന്റെ കഥ കേൾക്കാം, മുകളിലെ പ്ലേയറിൽ...

തൊണ്ടിമുതൽ കേസിലെ ഓസ്ട്രേലിയൻ പൗരനെ മെൽബൺ കോടതിയും വിട്ടയച്ചു: ഓസ്ട്രേലിയയിൽ സംഭവിച്ചത് ഇതാണ്... 07.01.2026

കേരളത്തിൽ മുൻ മന്ത്രിയും എം എൽ എയുമായ ആന്റണി രാജുവിനെ കോടതി ശിക്ഷിച്ച തൊണ്ടിമുതൽ കൃത്രിമ കേസിലെ ഓസ്ട്രേലിയൻ പൌരന് എന്തു സംഭവിച്ചു എന്നറിയാമോ. ഇക്കാര്യമാണ് എസ് ബി എസ് മലയാളം അന്വേഷിച്ചത്. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

How to cope during a heatwave in Australia - ഉഷ്ണതരംഗമുള്ളപ്പോൾ എന്തുകൊണ്ട് ഹൃദയാഘാതം കൂടുന്നു: നിങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ അറിയേണ്ടത്... 07.01.2026

Summer in Australia can be very hot, and as our climate continues to warm, heatwaves are expected to become more frequent and more intense. In this episode of Australia Explained, we cover what a heatwave is, why they pose such a significant risk to human health, who is at most risk, and how to best prepare to cope with a heatwave. - ഈയാഴ്ച ഓസ്ട്രേലിയയുടെ പകുതിയിലേറെ പ്രദേശങ്ങളിലും രൂക്ഷമായ ഉഷ്ണതര...

സ്റ്റുഡന്റ് വിസ കൂടും,കടമ്പകളും;സ്കിൽഡ് വിസയിലും മുൻഗണന മാറുന്നു :2026ൽ ഓസ്ട്രേലിയൻ കുടിയേറ്റരംഗത്തെ മാറ്റങ്ങൾ 06.01.2026

സ്റ്റുഡന്റ് വിസയിലും, കുടിയേറ്റ വിസകളിലുമെല്ലാം നിരവധി പരിഷ്കരണങ്ങളാണ് ഓസ്ട്രേലിയയിൽ നടപ്പാകുന്നത്. ഇതിൽ, 2026ൽ വരുന്ന ഏറ്റവും പ്രധാന മാറ്റങ്ങൾ അറിയാം മുകളിലെ പ്ലേയറിൽ നിന്നും

46 ഡിഗ്രി വരെ ചൂട്; അടുത്തകാലത്തെ ഏറ്റവും രൂക്ഷമായ ഉഷ്ണതരംഗം: നാല് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ് 06.01.2026

ഓസ്ട്രേലിയയിലെ നാല് സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കും താപലനില എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സമീപകാലത്ത് കണ്ട ഏറ്റവും വലിയ, വ്യാപകമായ ഉഷ്ണതരംഗമാണ് രാജ്യത്തുണ്ടാകുന്നതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും...

റോഡുകളിലെ വേഗപരിധി മാറും; കൂടുതൽ പേർക്ക് ചൈൽഡ് കെയർ സബ്സിഡി: 2026ൽ ഓസ്ട്രേലിയയിൽ വരുന്ന നിയമമാറ്റങ്ങൾ അറിയാം... 05.01.2026

പുതുവർഷം പിറന്നപ്പോൾ ഓസ്ട്രേലിയയിൽ നിരവധി നിയമമാറ്റങ്ങളും നിലവിൽ വന്നിരിക്കുകയാണ്. നിത്യ ജീവിതത്തെ ബാധിക്കുന്ന ഏറ്റവും പ്രധാന മാറ്റങ്ങളെന്തെല്ലാമെന്ന് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

ഓസ്ട്രേലിയ പോയവാരം: ബോണ്ടായി ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ റോയൽ കമ്മീഷൻ വേണമെന്ന ആവശ്യം ശക്തം;വഴങ്ങാതെ സർക്കാർ 03.01.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

Luister naar de podcast SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds