Mathrubhumi

Minnaminni kathakal | Mathrubhumi

കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച്ചു എത്തിക്കഴിഞ്ഞു... Malayalam bed time stories for kids 

Auteur

Mathrubhumi

Categorie

Kids

Website van de podcast

www.spreaker.com

Nieuwste aflevering

24 jan. 2026

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

 ജമ്പുവിന്റെ കുട  | മിന്നാമിന്നിക്കഥകള്‍ | jambhuvinte kuda 13.10.2023

എന്തൊരു മഴയാണ് അമ്മേ.. ഞാന്‍ എങ്ങനെ സ്‌കൂളില്‍ പോകും ജമ്പു ആനക്കുട്ടി സങ്കടത്തോടെ ചോദിച്ചു. പെരുമഴ അയ്യോ പെയ്യുന്നേ ഇടിയും വെട്ടി പെയ്യുന്നേ.... കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

മാന്‍ കുട്ടിയും കട്ടുറുമ്പും  | മിന്നാമിന്നിക്കഥകള്‍ | Minnaminni kathakal 07.10.2023

പുഴക്കരയില്‍ കാറ്റുകൊള്ളാന്‍ എത്തിയ മാന്‍കുട്ടി ഒരു കട്ടുറുമ്പിനെ കണ്ടുമുട്ടി, ഹായ് ചങ്ങാതി എന്താ നിന്റെ പേര് കട്ടുറുമ്പ് ചോദിച്ചു. കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

കുഞ്ഞന്‍ എലിയും മിന്നന്‍ എലിയും | മിന്നാമിന്നിക്കഥകള്‍ | minnaminni kathakal 29.09.2023

കുഞ്ഞന്‍ എലിയും മിന്നന്‍ എലിയും പറമ്പിലൂടെ കളിച്ചു നടക്കുകയായിരുന്നു. പെട്ടെന്ന് മാനം ഇരുണ്ട് മഴ പെയ്തു. കുഞ്ഞന്‍ ഓടിച്ചെന്ന് ഒരു കൂണ്‍ കുടയുടെ അടിയില്‍ നനയാതെ നിന്നു. കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

ഉണ്ണികുട്ടനും ചങ്ങാതിമാരും | മിന്നാമിന്നിക്കഥകള്‍ | Minnaminni kathakal 19.09.2023

ഒരു നല്ല രുചിയുള്ള കിണ്ണത്തപ്പം ഒരു കുഞ്ഞു കിണ്ണത്തിലിട്ടിട്ട് അമ്മ ഉണ്ണിയോട് പറഞ്ഞു.. ഉണ്ണീ പാപ്പം വേഗം തിന്നോട്ടോ. കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

ബിട്ടുവിന്റെ മിടുക്ക് | മിന്നാമിന്നിക്കഥകള്‍ | Minnaminni kathakal 11.09.2023

മിക്കു അണ്ണാന്‍ മരത്തില്‍ ഓടിക്കളിക്കുകയായിരുന്നു. താഴെ ബിട്ടു ആമ ഇരിക്കുന്നത് അവന്‍ കണ്ടു. കൂട്ടു കാര്‍ക്ക് ബാക്കി കഥ കേള്‍ക്കേണ്ടേ? കഥ. അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.

  നമ്മളില്‍ ആരാ നേതാവ് | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 05.09.2023

അമ്മിണി കാക്കയും തിമ്മന്‍ നായയും കിങ്ങിണി പൂവന്‍കോഴിയും എന്നും അടുക്കളമുറ്റത്തുള്ള വാഴച്ചുവട്ടില്‍ ഒത്തുകൂടും അവര്‍ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞ് കുറെ സമയം ചിലവഴിക്കും. കഥ: അവതരിപ്പിച്ചത്: ആര്‍.ജെ ആശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.

മരം കൊത്തി അപ്പൂപ്പനും തൂക്കണാം കുരുവിയും | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 02.09.2023

കൂട്ടുകാരെ നിങ്ങള്‍ തൂക്കണാം കുരുവിയുടെ കൂട് കണ്ടിട്ടുണ്ടോ നമ്മള്‍ ഇന്ന് തൂക്കണാംകുരുവിയുടെ കഥയാണ് കേള്‍ക്കാന്‍ പോകുന്നത്. വയല്‍ക്കരയിലെ ഉയരമുള്ള തെങ്ങിന്റെ പൊത്തിലായിരുന്നു മരം കൊത്തി അപ്പൂപ്പന്‍ പാര്‍ത്തിരുന്നത്. അവതരണം: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍

വനദേവതയും പക്ഷികളും  | മിന്നാമിന്നിക്കഥകള്‍ | Minnaminni kathakal 23.08.2023

പണ്ട് പണ്ട് പക്ഷികള്‍ക്കെല്ലാം ഒരു നിറമായിരുന്നു. തത്തയ്ക്കും കാക്കയ്ക്കും കൊക്കിനുമെല്ലാം ഒരു തരം ചാരനിറമായിരുന്നു. കഥ. അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍ | Minnaminni kathakal

മുള്‍ച്ചെടിയുടെ സങ്കടം | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 17.08.2023

ഒരിടത്ത് നിറയെ ചെടികള്‍ ഉള്ള ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. മഞ്ഞയും വെള്ളയും ചുവപ്പും നിറങ്ങളുള്ള ഭംഗിയുള്ള പൂക്കള്‍ വിരിയുന്ന അനേകം ചെടികള്‍ അവിടെയുണ്ടായിരുന്നു. അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.

പുള്ളിക്കുറുക്കന്‍  | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 08.08.2023

പുഴയോരത്തെ പുല്‍മേട്ടില്‍ മേയാന്‍ പോയതാണ് ഡിങ്കിരിമാനും കൂട്ടുകാരും ഇതേ സമയം എന്തോ പറഞ്ഞ് അവള്‍ കൂട്ടുകാരുമായി ഉടക്കി. ഞാന്‍ ഇനി നിങ്ങളുടെ കൂടെ കഴിക്കാന്‍ ഇല്ല എന്നു പറഞ്ഞു ഡിങ്കിരി മാന്‍ കൂട്ടത്തില്‍ നിന്നും മാറി നടന്നു. അപ്പോഴാണ് അകലെ നിന്നും അപരിചിതനായ ഒരു മാന്‍ കുട്ടി നടന്നുവരുന്നത് അവള്‍ കണ്ടത്. കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | Minnaminnikkathakal

കാട്ടുകുളത്തിലെ ചാട്ടമത്സരം | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 02.08.2023

കരിമലക്കാട്ടിലെ താമരക്കുളത്തിന് ചുറ്റും നൂറ് കണക്കിന് തവളകള്‍ ഒത്തുകൂടിയിരിക്കുകയാണ്. അവിടെ ഒരു മത്സരം നടക്കാന്‍ പോകുന്നു. തവളകളുടെ ചാട്ടമത്സരം. കഥ. അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

കുഞ്ഞിക്കോഴിയും കുഞ്ഞന്‍ക്കുറുക്കനും |മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 01.07.2023

പുള്ളിക്കോഴിയുടെ പത്ത് കുഞ്ഞുങ്ങളില്‍ ഏറ്റവും വികൃതിയായിരുന്നു ചിന്നു. അനുസരണ തീരെയില്ലാത്ത അവള്‍ പല അപകടങ്ങളിലും ചെന്നു ചാടുമായിരുന്നു. ഭാഗ്യം കൊണ്ട് മാത്രം ഒന്നും സംഭവിച്ചില്ല. കഥ. അവതരിപ്പിച്ചത്; ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍

സ്വാതന്ത്ര്യത്തിന്റെ വില | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 20.06.2023

കണ്ണന്‍കാക്ക തീറ്റ തേടി ഇറങ്ങിയതാണ്. അമ്മുവിന്റെ അടുക്കളമുറ്റത്തെ മരച്ചില്ലെയില്‍ ചെന്നിരുന്ന് അവന്‍ ചുറ്റും നോക്കി നിരാശയായിരുന്നു ഫലം. പരിസരത്തൊന്നും ഒരു വറ്റുപോലും ഇല്ല. അവന്‍ കാത്തിരിക്കാന്‍ തന്നെ തീരുമാനിച്ചു. കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍

 കുഞ്ഞനും ബലൂണും | മിന്നാമിന്നിക്കഥകള്‍ | MINNA MINNI KADHAKAL 17.06.2023

ഭഗവതിക്കാവില്‍ ഉത്സവമായിരുന്നു. കുഞ്ഞനുറുമ്പിനും കൂട്ടുകാര്‍ക്കും അന്ന് നല്ല കോളായിരുന്നു. ധാരാളം മധുര പലഹാരങ്ങള്‍ നിലത്തുവീണ് കിടന്നിരുന്നു. അവര്‍ അത് വയറുനിറയെ കഴിച്ച് ആടിപ്പാടി നടന്നു. കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

 മുള്ളനും കൂട്ടുകാരും | മിന്നാമിന്നിക്കഥകള്‍ | MINNA MINNI KADHAKAL 07.06.2023

കാട്ടില്‍ ഒരിടത്ത് കുറെ മാനുകള്‍ ഓടിച്ചാടിക്കളിക്കുകയായിരുന്നു. ഈ സമയത്താണ് കുറച്ച് മുള്ളന്‍പന്നിക്കുട്ടന്മാര്‍ അവിടേക്ക് വന്നത്. മുള്ളന്‍പന്നിക്കുട്ടന്മാര്‍ പറഞ്ഞത് കേട്ട് മാനുകള്‍ക്ക് ദേഷ്യം വന്നു. കഥ. അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍

മീനു തത്തയും അപ്പുപ്പൂച്ചയും | മിന്നാമിന്നിക്കഥകള്‍| Podcast 03.06.2023

ഉണ്ണിക്കുട്ടന്റെ വീട്ടിലെ മീനുതത്തയും അപ്പുപ്പൂച്ചയും നല്ലകൂട്ടുകാരായിരുന്നു. അപ്പുപ്പൂച്ചയ്ക്ക് മീനുതത്തയെ വല്യ ഇഷ്ടമാണ് എന്നാല്‍ മീനുതത്ത വല്യ വികൃതിക്കാരിയായിരുന്നു. കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

നീലക്കിളി മഞ്ഞക്കിളിയായി  | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 31.05.2023

ഒരിടത്ത് ഒരിടത്ത് മൂന്ന് ചങ്ങാതിമാര്‍ ഉണ്ടായിരുന്നു ചിന്നുവും പൊന്നുവും മിന്നുവും. ഒരു ദിവസം അവര്‍ വീടിനടുത്തുള്ള കുന്ന് കാണാന്‍ ഇറങ്ങി. ചിന്നു വേഗത്തില്‍ മുന്നില്‍ നടന്നു. കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

ചന്തുവിന്റെ ന്യൂയര്‍ പന്ത് | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 20.05.2023

പുതുവര്‍ഷമല്ലേ ചന്തുവിന് അച്ഛന്‍ സമ്മാനമായി ഒരു പന്തുവാങ്ങിക്കൊടുത്തു. പന്ത് കിട്ടിയപ്പോള്‍ ചന്തു സന്തോഷംകൊണ്ട് തുള്ളിച്ചാടി. പിറ്റേന്ന് പന്തുമായാണ് അവന്‍ സ്‌കൂളിലേക്ക് പോയത്. അവതരണം: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

മിങ്കു കുരങ്ങന്റെ വികൃതി | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal 17.05.2023

മഹാവികൃതിയായ മിങ്കു കുരങ്ങന് ഒരിക്കല്‍ വഴിയില്‍ നിന്ന് ഒരു പന്ത് കിട്ടി. ഹായ് നല്ല പന്ത്. ഇനി പന്ത് തട്ടിക്കളിക്കാം. അവന്‍ സ്വയം പറഞ്ഞു. മിങ്കു പന്തുമായി ഗമയില്‍ കൂട്ടുകാരുടെ അടുത്തുചെന്നു. കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍

നന്ദിയുള്ള കാക്കമ്മ | മിന്നാമിന്നിക്കഥകള്‍ | Minnaminni Kadha 28.04.2023

നിമ്മിയുടെ വീടിന്റെ അടുക്കളമുറ്റത്തുള്ള തെങ്ങില്‍ ഒരു കാക്കമ്മ കൂടുകെട്ടി താമസിക്കുന്നുണ്ട്. പതിവായി നിമ്മി കൊടുക്കുന്ന തീറ്റകള്‍ തിന്നാന്‍ വരാന്തയില്‍ അവളുടെ തൊട്ടടുത്തുവരെ കാക്കമ്മ വന്നിരിക്കും. അവതരണം: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.

വിരുന്നെത്തിയ ചങ്ങാതിമാര്‍  | മിന്നാമിന്നിക്കഥകള്‍ | Minnaminni Kadhakal 25.04.2023

ടിറ്റുകൊക്കും മിട്ടുകൊക്കും വയലില്‍ തീറ്റ തേടുകയായിരുന്നു. അപ്പോള്‍ തൊട്ടപ്പുറത്തുള്ള തരിശുപാടത്ത് വ്യത്യസ്ഥരായ ഒരുപറ്റം വലിയ കൊക്കുകള്‍ പറന്നിറങ്ങുന്നത് അവര്‍ കണ്ടു. നീളമുള്ള കാലുകളും വലിയ ചിറകുകളും തടിച്ച ശരീരവും ഇതൊക്കെ അവര്‍ക്കുണ്ട്. കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

നീനുമോളും നാണിയമ്മൂമ്മയും | മിന്നാമിന്നിക്കഥകള്‍ | Podcast 20.04.2023

റോഡുവക്കിലായിരുന്നു നാണിയമ്മൂമ്മയുടെ വീട്. മക്കളും കൊച്ചുമക്കളും ഒന്നും കൂട്ടിനില്ലാതെ ഒറ്റയ്ക്കായിരുന്നു നാണിയമ്മൂമ്മയുടെ താമസം. കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

സ്വാതന്ത്ര്യത്തിന്റെ വില | മിന്നാമിന്നി കഥകള്‍ | Minnaminnikkadhakal 17.04.2023

കണ്ണന്‍ കാക്ക തീറ്റ തേടി ഇറങ്ങിയതാണ്. അമ്മുവിന്റെ അടുക്കളമുറ്റത്തെ മരച്ചില്ലയില്‍ ചെന്നിരുന്ന് അവന്‍ ചുറ്റും നോക്കി. നിരാശയായിരുന്നു ഫലം. കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍

പന്ത് ഭൂതം മിന്നാമിന്നിക്കഥകള്‍ | Minnaminni kathakal 04.04.2023

ടിങ്കുക്കുരങ്ങനും കൂട്ടരും മാമ്പഴങ്ങള്‍ തിന്നാനായി കാട്ടില്‍ നിന്നും നാട്ടിലിറങ്ങി. അടുത്തുള്ള മൈതാനത്ത് കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നുണ്ടായിരുന്നു. കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

ചുണ്ടെലിയും ഉണ്ണിക്കുട്ടനും | Minnaminni kathakal 03.04.2023

ഠപ്പോ എന്നുള്ള ശബ്ദം കേട്ടാണ് ഉണ്ണിക്കുട്ടന്‍ അടുക്കളയിലേക്ക് ഓടിച്ചെന്നത്. അമ്മ കൊണ്ടുവന്നുവെച്ച എലിക്കെണിയില്‍ ഒരു ചുണ്ടെലി കുടുങ്ങിയിരിക്കുന്നു. പെട്ടിയടഞ്ഞ ശബ്ദമാണ് അവന്‍ കേട്ടത്. മിന്നാമിന്നിക്കഥകള്‍. കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി.സൗണ്ട് മിക്‌സിങ്ങ്; പ്രണവ് പി.എസ്. എസ്. സുന്ദര്‍

Luister naar de podcast Minnaminni kathakal | Mathrubhumi in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds