Mathrubhumi

ആരും പറയാത്ത കഥകള്‍

ആരും ഇതുവരെ പറയാത്ത ചില കഥകളും വാര്‍ത്തകളും

Auteur

Mathrubhumi

Categorie

Kids

Website van de podcast

www.spreaker.com

Nieuwste aflevering

10 mrt. 2025

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

നൂറ്റാണ്ടിന്റെ സമാഗമം | The 100th Anniversary of the Meeting Between Mahatma Gandhi and Sree Narayana Guru 10.03.2025

ചില സമാഗമങ്ങള്‍ കാലത്തെയും ബോധത്തെയും മാറ്റിമറിക്കും:  നരേന്ദ്രനാഥ ദത്ത, ശ്രീരാമകൃഷ്ണ പരമഹംസരെക്കണ്ടപ്പോള്‍  വിവേകാനന്ദന്‍ പിറന്നു. ജയചന്ദ്രപ്പണിക്കര്‍ നടരാജഗുരുവിനെക്കണ്ടപ്പോള്‍  നിത്യചൈതന്യ യതി ജനിച്ചു. പൂതാംപള്ളി ബാലകൃഷ്ണമേനോന്‍ തപോലനസ്വാമികളെക്കണ്ടപ്പോള്‍ ചിന്മയാനന്ദനുണ്ടായി. കഴിഞ്ഞ നൂറ്റാണ്ടിലെ മറ്റൊരു മഹാസമാഗമമാണ് മഹാത്മഗാന്ധിയും  ശ്രീനാരായണഗുരുവും തമ്മില്‍ കണ്ടപ്പോള്‍ സംഭവിച്ചത്. അപ്പോള്‍ ക...

ഞാന്‍  എഡ്‌സണ്‍ അരാന്റസ് ഡൊ നാസിമെന്റോ നിങ്ങളുടെ പെലെ  | Pele life story 30.12.2022

ഞാന്‍ എഡ്‌സണ്‍ അരാന്റസ് ഡൊ നാസിമെന്റോ നിങ്ങളറിയുന്ന നിങ്ങളുടെ സ്വന്തം പെലെ. ബ്രസീലിലെ റിയോ ഡി ജെനീറോയില്‍ നിന്ന് ഏകദേശം 200 മൈല്‍ ദൂരയുള്ള മിനാസ് ജെറൈസിലെ ട്രെസ് കോറക്കോസില്‍ ജനിച്ച ഒരു ദരിദ്രബാലന്‍ ലോക മനസുകളിലേക്ക് ട്രിബിള്‍ ചെയ്ത് കയറിക്കൂടിയതിന്റെ കഥ. അവതരണം; പ്രിയന്‍ രാജ് പി.എസ്.സ്‌ക്രിപ്റ്റ്: അഭിനാഥ് തിരുവലത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

പാട്ടുകേട്ടാലോ, കരഞ്ഞാലോ അത് തീരണമെന്നില്ല; മടിക്കരുത്, മനസ്സിനെ ചികിത്സിക്കാന്‍ | Depression 10.10.2022

മാനസികാരോഗ്യം ഒരാളുടെ ആരോഗ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. വ്യക്തികളുടെ ക്ഷേമത്തിനും ഫലപ്രദമായ പ്രവര്‍ത്തനത്തിനുമുള്ള അടിത്തറയാണിത്. മാനസിക ക്ഷേമം, മാനസിക വൈകല്യങ്ങള്‍ തടയല്‍, ചികിത്സ, പുനരധിവാസം എന്നിവയെല്ലാം മാനസികാരോഗ്യ ചികിത്സയുടെ പരിധിയില്‍ വരുന്നു. സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണിത്. ലിംഗ, പ്രായ വ്യത്യാസമില്ലാതെ കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍ വരെയുള്ളവരില്‍ ഇന...

ഓണം അങ്ങ് ഓണാട്ടുകരയിലാണ് | onam memories podcast 03.09.2022

ഓണക്കോടിയുടെ പുതുമണം ചിക്കനും മീനും കൂട്ടിയുള്ള ഊണ്. പൂക്കളമിടല്‍ ഓണപ്പൊട്ടനെ വരവേല്‍ക്കല്‍ അമ്മ വീട്ടിലേക്കൊരു യാത്ര വടക്കന്‍ കേരളത്തെ കുട്ടിക്കാലത്തെ ഓണം ഇങ്ങനെയൊക്കെയാണ്. ഓണ ഓര്‍മ്മകളിലേക്ക് സ്വാഗതം. അവതരണം: ജി.ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്:പ്രണവ് പി.എസ്

ഉപ്പു പാതകള്‍; ഉപ്പു പുരണ്ട ആചാരങ്ങള്‍. ചരിത്രത്തിലെ ചില അറിയാക്കഥകള്‍ | History of salt 02.07.2022

ഉപ്പില്ലാതെ ഒരു ദിവസം പോലും നമ്മുടെ ജീവിതത്തില്‍ കടന്നുപോകുന്നില്ല. ഉപ്പിനെപ്പറ്റി എന്താണിത്ര പറയാന്‍ എന്ന് ഒരുപക്ഷേ നമുക്ക് തോന്നാം. ഒന്നാലോചിക്കുമ്പോ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന, നമ്മുടെയൊക്കെ വീടുകളിലെ അടുക്കളയിലേക്കുള്ള ഒരു വസ്തു. അതുമാത്രമല്ല ഉപ്പ്, അതിനപ്പുറം ഉപ്പിന് പറയാന്‍ ഒരുപാട് കഥകളുണ്ട്. വളരെ പ്രൗഢമായ ഒരു ചരിത്രമുണ്ട്. ഉപ്പിന്റെ ചുവട് പിടിച്ച് വിപ്ലവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. നിങ്ങള്‍...

പച്ചിലയെയും കൂണിനെയും പാട്ടുപാടിച്ച് തരുണ്‍ | Tarun Nayar Music 13.05.2022

സംഗീതത്തില്‍ വ്യത്യസ്തമായൊരു ശൃഖംല തന്നെ നിര്‍മിച്ചെടുക്കുകയാണ് തരുണ്‍ നായര്‍ എന്ന സംഗീതഞ്ജന്‍. ഇന്ത്യന്‍ വംശജനായ, ഇന്ത്യന്‍ ശാസ്ത്രീയ സം?ഗീതമൊക്കെ നന്നേ ഇഷ്ടപ്പെടുന്ന ഇദ്ദേഹം പാട്ടുണ്ടാക്കുന്നത് പ്രകൃതിയില്‍ നിന്നാണ്. കൂണില്‍ നിന്നും പച്ചിലയില്‍ നിന്നുമൊക്കെ തരുണ്‍ ജന്മം നല്‍കുന്നത് പ്രകൃതിദത്തമായ സംഗീതത്തിനാണ്. തയ്യാറാക്കി അവതരിപ്പിച്ചത്: മേഘ ആന്‍ ജോസഫ്. സൗണ്ട് മിക്‌സിങ്ങ് . പ്രണവ് പി.എസ്

കുഞ്ഞിനെ വളര്‍ത്തണോ, കരിയര്‍ ഗ്രാഫുയര്‍ത്തണോ? മാതൃത്വ മഹത്വവത്ക്കരണത്തില്‍ കിതച്ചു പോകുന്ന അമ്മ | Women's Day 08.03.2022

അമ്മയും കുഞ്ഞും എന്നത് അത്ര പെട്ടന്ന് പൊളിച്ചു കളയാന്‍ പറ്റുന്ന പൊതുബോധമല്ല. കഥയായും കവിതയായും കലാകാലങ്ങളായി പറഞ്ഞു പതിഞ്ഞ ഒന്നാണ് മാതൃവാത്സല്യത്തിന്റെ മാഹാത്മ്യം. കുഞ്ഞുങ്ങളെ വളര്‍ത്തുന്ന ആള്‍ എന്നനിലക്കുള്ള ഈ മഹത്വപ്പെടുത്തല്‍ സ്ത്രീകളുടെ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടുള്ള നഷ്ടങ്ങള്‍ പലപ്പോഴായി ചര്‍ച്ച ചെയ്തിട്ടുണ്ട് എങ്കിലും കുട്ടികളുടെ പരിപാലനവുമായി ബന്ധപ്പെട്ട് ഈ ചര്‍ച്ച വല്ലാതെ മുന്നോട്ട് പോയിട...

പാക് പേടിയും മെയ്ഡ് ഇന്‍ ഇന്ത്യയും | Maid in India 02.12.2021

അലീഷ എന്ന സുന്ദരിയായ രാജകുമാരിയ്ക്ക് വരനെ തേടുന്നതും ഒടുവില്‍ പക്കാ ഇന്ത്യാക്കാരനായ, അതിസുന്ദരനായ യുവാവെത്തി രാജകുമാരിയെ സ്വന്തമാക്കുകയും ചെയ്യുന്ന വിധത്തിലായിരുന്നു 1995-ല്‍ മെയ്ഡ് ഇന്‍ ഇന്ത്യ എന്ന പോപ് ആല്‍ബത്തിലെ ടൈറ്റില്‍ സോങ് പുറത്തിറങ്ങിയത്. ഹിന്ദിയിലായിരുന്നു ഗാനമെങ്കിലും 'മെയ്ഡ് ഇന്‍ ഇന്ത്യ' അലീഷ ചിനായ് എന്ന ഗായികയ്ക്ക് നല്‍കിയത് പോപ് സംഗീത ലോകത്തെ പ്രമുഖസ്ഥാനമാണ്. മേഘ ആന്‍ ജോസഫ്

ജന്തു ലോകത്തും ബ്രേക്ക് അപ്പ്: ഇണ പിരിഞ്ഞ് ആല്‍ബട്രോസുകള്‍ | Albatrosses 02.12.2021

ജന്തുലോകത്ത് നിന്ന് ഇപ്പോള്‍ പുറത്തു വരുന്നത് ഒരു ബ്രേക്ക് അപ്പിന്റെ കഥയാണ്. ദക്ഷിണാര്‍ധഗോളത്തില്‍ കാണപ്പെടുന്ന വലിയ കടല്‍പ്പക്ഷികളായ ആല്‍ബട്രോസുകള്‍ക്കിടയില്‍ വേര്‍പിരിയല്‍ കൂടിവരുന്നു. കാരണം കാലാവസ്ഥാ വ്യതിയാനവും ഉയര്‍ന്ന താപനിലയും. കടലിന് ചൂടുകൂടുന്നതും മത്സ്യസമ്പത്ത് കുറയുന്നതും കാരണം ആല്‍ബട്രോസുകള്‍ക്ക് കൂടുതല്‍ സമയം ഭക്ഷണം തേടി പറക്കേണ്ടിവരുന്നു. ഇത് അവയില്‍ ഹോര്‍മോണ്‍ വ്യതിയാനമുണ്ടാക്കുകയ...

ക്രിസ്മസ് ദ്വീപില്‍ ചുവന്ന ഞണ്ടുകളുടെ ഹണിമൂണ്‍ കാലം | Red Crab Migration Christmas Island 30.11.2021

റോഡിലൂടെ കൂട്ടമായി കടല്‍ത്തീരത്തേക്കുപോകുന്ന ഞണ്ടുകള്‍... പെട്ടെന്ന് കാണുമ്പോള്‍ ചലിക്കുന്ന ചുവന്ന പരവതാനിപോലെ. റോഡുകളും, പാലങ്ങളും ഫ്ളൈ ഓവറുകളുമെല്ലാം ആ ചുവപ്പുകൊണ്ട് മൂടപ്പെടും. ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപില്‍ ഇപ്പോള്‍ ചുവന്ന ഞണ്ടുകളുടെ ഘോഷയാത്ര നടക്കുന്ന കാലമാണ്. ലോകത്തെ വര്‍ഷാവര്‍ഷം അമ്പരപ്പിക്കുന്ന മനോഹര കാഴ്ച. നവംബറിലെ തണുപ്പില്‍ ആദ്യമഴത്തുള്ളി കാട്ടില്‍ വീഴുന്നതോടെ തുടങ്ങും ചുവന്ന ഞണ്ടുക...

വിരല്‍ ഞൊടിക്കാനോ കണ്ണുചിമ്മാനോ കൂടുതല്‍ നേരം | How fast is a finger snap? 29.11.2021

ഒരുതവണ കണ്ണുചിമ്മിത്തുറക്കുന്നതിനെക്കാള്‍ വേഗമുണ്ട് ഒരുവട്ടം കൈ ഞൊടിക്കുന്നതിന്! എത്രയെന്നോ 20 മടങ്ങ്. മനുഷ്യശരീരത്തിന് സാധ്യമായ പരിക്രമണചലനങ്ങളില്‍ ഏറ്റവും വേഗം വിരല്‍ ഞൊടിക്കലിനാണ്. തയ്യാറാക്കി അവതരിപ്പിച്ചത് രൂപശ്രീ, മേഘ ആന്‍ ജോസഫ് . എഡിറ്റ് ദിലീപ് ടി.ജി

കല്ല്യാണമോ? വേണ്ടെന്ന് ചൈനക്കാര്‍ | China Marriage Rate Decline 27.11.2021

ചൈനയില്‍ വിവാഹങ്ങള്‍ കുറഞ്ഞുവരുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രാജ്യത്ത് ജനനനിരക്ക് കുറയുന്നതിനു പിന്നാലെയാണ് ഈ വാര്‍ത്ത. വിവാഹിതരാകുന്നവരുടെ എണ്ണം കുറയുകയാണെന്ന് ചൈന സ്റ്റാറ്റിസ്റ്റിക്കല്‍ ഇയര്‍ബുക്ക് 2021-ന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈനക്കാര്‍ക്ക് കല്യാണം കഴിക്കാന്‍ എന്താണിത്ര മടി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചരിത്രവും കരാറും | Mullaperiyar Dam History 25.10.2021

കൊടും വരള്‍ച്ചയില്‍ പൊറുതിമുട്ടിയ ബ്രിട്ടീഷ് ഭരണാധികാരികള്‍ അണക്കെട്ട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. പെരിയാറിലെ വെള്ളം തിരിച്ചുവിടാനുള്ള പദ്ധതിയെക്കുറിച്ച് 1862 മുതല്‍ തന്നെ ബ്രിട്ടീഷുകാര്‍ തിരുവിതാംകൂര്‍ മഹാരാജാവിനെ ധരിപ്പിച്ചിരുന്നു. നിരന്തരം കത്തെഴുത്തുകളും നടത്തിയിരുന്നു. വിശാഖം തിരുനാള്‍ മഹാരാജാവായിരുന്നു അന്ന് തിരുവിതാംകൂര്‍ ഭരണാധികാരി. രാജാവ് കുറേക്കാലം ഇതിനെ എതിര്‍ത്തു. വെള്ളം തിരിച്ചുവിട...

എന്താണ് ചക്രവാതച്ചുഴി? What is Cyclonic Circulation 24.10.2021

പേമാരിയും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉറക്കം കെടുത്തുന്ന കാലമാണ്. കേട്ടു പരിചയമില്ലാത്ത പല വാക്കുകളും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്യുന്നു. ചക്രവാതച്ചുഴിയാണ് അതില്‍ ഏറ്റവും പുതിയത്. ചക്രവാതം എന്നാല്‍ ചുഴലിക്കാറ്റാണ്. അപ്പോള്‍ ചക്രവാതച്ചുഴിയോ? യഥാര്‍ത്ഥത്തില്‍ എന്താണ് ചക്രവാതച്ചുഴി? തയ്യാറാക്കി അവതരിപ്പിച്ചത് രൂപശ്രീ. എഡിറ്റ് ശരണ്‍കുമാര്‍ ബാരെ

ആരാണ് അല്ലൂരി സീതാ രാമരാജുവും കൊമരം ഭീമും | Alluri Sitarama Raju and Komaram Bheem 17.10.2021

ആരാണ് അല്ലൂരി സീതാ രാമരാജുവും കൊമരം ഭീമും രണ്ട് കാലഘട്ടങ്ങളില്‍ ജീവിച്ച രണ്ടുപേര്‍. അനീതിക്കെതിരെ പോരാടിയ ധീരയോദ്ധാക്കള്‍. ഒരാളുടെ പോരാട്ടം ബ്രിട്ടീഷുകാരോടായിരുന്നെങ്കില്‍ മറ്റേയാള്‍ അസിഫ് ജാഹി രാജവംശത്തിനെതിരെയായിരുന്നു. അവരാണ് അല്ലൂരി സീതാ രാമരാജുവും കൊമരം ഭീമും. എപ്പോഴെങ്കിലും ഇരുവരും ഒന്നിച്ചിരുന്നെങ്കില്‍? അനീതിയുടെ തീപ്പന്തങ്ങളെ നീതിയുടെ നീരിനാല്‍ അണച്ചിരുന്നെങ്കില്‍? അതാണ് എസ്.എസ്. രാജമൗലി...

ടാറ്റ കുടുംബത്തിലേക്ക് എയര്‍ ഇന്ത്യ തിരിച്ചുവരുമ്പോള്‍ | Air India came back to the Tatas 14.10.2021

89 വര്‍ഷത്തെ ചരിത്രമുണ്ട് എയര്‍ ഇന്ത്യയ്ക്ക്. ജെ.ആര്‍.ഡി ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ സണ്‍സ് കമ്പനി 1932ലാണ് വ്യോമയാന മേഖലയിലേക്ക് ചുവടുവച്ചത്. രാജ്യത്ത് ആദ്യമായി കാറോടിച്ച വനിതയായ അമ്മ സൂസന്‍ ബ്രിയറിന്റെ നിശ്ചയദാര്‍ഢ്യവും പിതാവ് രത്തന്‍ജി ദാദാബോയ് ടാറ്റയുടെ കൗശലവും മാത്രം മതിയായിരുന്നു ജെ.ആര്‍.ഡി ടാറ്റയ്ക്ക് കൈവച്ച മേഖലകളിലെല്ലാം വ്യക്തി മുദ്ര ചാര്‍ത്താന്‍. ജെ.ആര്‍.ഡി ടാറ്റ സ്ഥാപിച്ച എയര്‍ ഇ...

കൊറിയയെ ചൊടിപ്പിച്ച ജാപ്പനീസ് കറി | Japan’s island-shaped curry 13.10.2021

ജപ്പാനിലെ ഒകിനോഷിമയിലെ ഒരു ഹോട്ടലില്‍ വിളമ്പിയ കറിയാണിത്. ഈ സീഫുഡ് കറി കണ്ട് ഉത്തര-ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ക്ക് കലിതുള്ളി. പിന്നാലെ ജപ്പാനും ഇരു കൊറിയകളും തമ്മിലായി കലഹം. കറിയുടെ രുചിയൊന്നുമല്ല അടിയുടെ കാരണം. അതിന്റെ രൂപമാണ്. തയ്യാറാക്കി അവതരിപ്പിച്ചത് രൂപശ്രീ. എഡിറ്റ് ദിലീപ് ടി.ജി

ഗാന്ധിയെ ഓര്‍ക്കാം, അറിയാം | Gandhi Jayanti 2021: Important Facts About Mahatma Gandhi 02.10.2021

ഇന്ത്യടെ തപാല്‍ സ്റ്റാമ്പില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട വ്യക്തി മഹാത്മാഗാന്ധിയാണ്.1948 ലാണ് ഈ സ്റ്റാമ്പ് പുറത്തിറങ്ങുന്നത്. നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയെപ്പറ്റി ഇതാ ചില അറിവുകള്‍. അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി

വചനവും മാംസവും ആയ ഗാന്ധിജി | Gandhi Jayanti 2021 02.10.2021

ഹിന്ദു മതത്തിന്റെ സവിശേഷമായ ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് ഗാന്ധിജി വര്‍ഗ്ഗീയതയ്ക്കെതിരെ പോരാടിയത്. ഭഗവദ് ഗീതയും രാമരാജ്യ സങ്കല്‍പവും ഉയര്‍ത്തിപ്പിടിക്കുന്ന ഗാന്ധിജിയെ എങ്ങിനെയാണ് നേരിടേണ്ടതെന്നറിയാതെ മതമൗലികവാദികള്‍ വിഷമിച്ചു. ഗാന്ധിജിയെ ഈ ലോകത്തു നിന്നും ഇല്ലാതാക്കുക മാത്രമാണ് പ്രശ്നപരിഹാരമെന്ന തീരുമാനത്തിലേക്ക് താന്‍ എത്തുകയായിരുന്നുവെന്ന് ഗാന്ധി വധത്തിനു ശേഷമുള്ള വിചാരണയില്‍ നാഥുറാം ഗോഡ്സെ പറയുന്നുണ...

നശീകരണശക്തി ആരുടേയും കുത്തകയല്ല; ഗാന്ധിജി ഹിറ്റ്ലര്‍ക്ക് അയച്ച കത്ത് | Gandhi's Letters to Hitler 02.10.2021

പ്രിയപ്പെട്ട സുഹൃത്തേ, താങ്കളെ ഞാന്‍ സുഹൃത്തേ എന്ന് അഭിസംബോധനം ചെയ്യുന്നത് കേവലം ഉപചാരത്തിനുവേണ്ടിയല്ല. എനിക്ക് ശത്രുക്കളേയില്ല. വംശത്തിന്റെയോ വര്‍ണത്തിന്റെയോ വിശ്വാസത്തിന്റെയോ വ്യത്യാസം പരിഗണിക്കാതെ മനുഷ്യവംശത്തിന്റെ മുഴുവന്‍ സൗഹാര്‍ദം നേടുകയാണ് കഴിഞ്ഞ 36 കൊല്ലത്തെ എന്റെ ജീവിതദൗത്യം... 1940 ഡിസംബര്‍ 24ന് ഗാന്ധിജി ഹിറ്റലര്‍ക്ക് എഴുതിയ കത്ത്.. അവതരിപ്പിച്ചത് റെജി പി ജോര്‍ജ്. എഡിറ്റ് ദിലീപ് ടി.ജി

'പ്രിയ ഇലോണ്‍ മസ്‌ക്ക്, നിങ്ങളാണെന്റെ സൂപ്പര്‍ ഹീറോ' : 9YO's Letter To His 'Hero' Elon Musk 01.10.2021

ഇക്കഴിഞ്ഞ ദിവസം കെംപ്റ്റണ്‍ പ്രെസ്ലി എന്നു പേരുള്ള ഒരു അമേരിക്കക്കാരന്‍ കൗതുകമുണര്‍ത്തുന്ന ഒരു കാര്യം അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കു വെച്ചു. സംഭവം അയാളുടെ ഒന്‍പതു വയസ്സുള്ള മകന്‍ എഴുതിയ ഒരു കത്താണ്. പ്രിയപ്പെട്ട ഇലോണ്‍ മസ്‌കിനെഴുതിയ ആ കത്തിന്റെ വിശേഷങ്ങള്‍ കേള്‍ക്കാം. തയ്യാറാക്കി അവതരിപ്പിച്ചത് മേഘ ആന്‍ ജോസഫ്. എഡിറ്റ് ദിലീപ് ടി.ജി

ഒരു വിശ്വപ്രസിദ്ധ ജയില്‍ചാട്ടത്തിന്റെ കഥ | Le Trou French crime film 24.09.2021

പാരീസിലെ പ്രസിദ്ധമായ ലാ സാന്റെ ജയിലില്‍ 1947-ല്‍ ഒരു ജയില്‍ചാട്ട ശ്രമം നടന്നു. ഏതാനും കുറ്റവാളികള്‍ ചേര്‍ന്ന് തടവറയുടെ തറതുരന്ന് തുരങ്കം നിര്‍മിച്ച് പുറംലോകത്തെത്താന്‍ ശ്രമിച്ചതായിരുന്നു ആ സംഭവം. ജയിലില്‍ നിത്യം ഉപയോഗിക്കുന്ന വസ്തുക്കളുപയോഗിച്ചായിരുന്നു തുരക്കല്‍. വിജയത്തോടടുത്തുവെങ്കിലും ആ ശ്രമം പരാജയത്തിലാണ് കലാശിച്ചത്. ഈ സംഭവത്തെ അടിസ്ഥാനമാക്കി 1960-ല്‍ ജാക്ക് ബേക്കറുടെ സംവിധാനത്തില്‍ ഒരു ചിത്ര...

താണു പത്മനാഭന്‍ എന്ന പ്രതിഭ | Thanu padbhanaban 17.09.2021

ഒരു സാധാരണ സര്‍ക്കാര്‍ സ്‌കൂളിലാണ് പത്മനാഭന്‍ പഠിച്ചത്, കരമന ഗവണ്‍മെന്റ് സ്‌കൂളില്‍. 1963-1972 കാലത്ത് അവിടെ പഠിക്കുമ്പോള്‍, ആ കുട്ടി ഗണിതത്തില്‍ മറ്റുള്ളവരെക്കാള്‍ മുന്നിലായിരുന്നു എന്നത് ഒഴിച്ചാല്‍, മറ്റ് കാര്യങ്ങളിലൊന്നും വലിയ കഴിവ് പ്രകടിപ്പിച്ചില്ല.തയ്യാറാക്കിയത് ജോസഫ് ആന്റണി, അവതരണം റെജി പി ജോര്‍ജ് എഡിറ്റിങ് ടി.ജി ദിലീപ്

കൊല്ലാനൊരുങ്ങി വെള്ളക്കാര്‍, ചരിത്രം വഴിമാറിയ റൂബിയുടെ സ്‌കൂള്‍ പ്രവേശനത്തിന് 61 വയസ് | Ruby Bridges 10.09.2021

ആയുധ ധാരികളായ നാല് ഫെഡറല്‍ മാര്‍ഷലുകളുടെ അകമ്പടിയില്‍ റൂബി ബ്രിഡ്ജസ് എന്ന കറുത്തവര്‍ഗക്കാരിയായ ആറു വയസ്സുകാരി സ്‌കൂളിന് മുന്നിലെത്തി. ഒരു കറുത്ത വര്‍ഗ്ഗക്കാരിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കരുതെന്ന് ആവിശ്യപ്പെട്ട് തടിച്ചുകൂടിയ നൂറുകണക്കിന് വെള്ളക്കാര്‍ ഇളകി മറിഞ്ഞു. അവരെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. അവര്‍ അവള്‍ക്ക് നേരെ കാര്‍ക്കിച്ച് തുപ്പി.

നിപ തിരിച്ചെത്തുമ്പോള്‍ | ഡോ.എം. മുരളീധരന്‍ Nipah virus in Kerala 06.09.2021

നമ്മുടെ പൊതുജനആരോഗ്യസംവിധാനങ്ങള്‍ ശക്തമായ പൊളിച്ചെഴുത്തിന് വിധേയമാക്കണമെന്ന് ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുകയാണ് നിപ വൈറസ്. പകര്‍ച്ചവ്യാധികളെകുറിച്ചുള്ള തുടര്‍പഠനത്തിലും രോഗജാഗ്രതാസംവിധാനം കാര്യക്ഷമമാക്കുന്നതിലും നാം ഒരിക്കലും പിന്നാക്കം പോയിക്കൂടാ എന്ന വലിയ പാഠമാണ് നിപ നല്‍കുന്നത് ഐ.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റും മാഹി ജനറല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യനുമയ ഡോ.എം മുരളീധരന്‍ എഴുതിയ ലേഖ...

Luister naar de podcast ആരും പറയാത്ത കഥകള്‍ in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds