S Gopalakrishnan

Dilli Dali

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Bezoek zeker de website van de podcast en steun de maker: www.dillidalipodcast.com

Auteur

S Gopalakrishnan

Categorie

Society

Website van de podcast

www.dillidalipodcast.com

Nieuwste aflevering

27 sep. 2026

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

1948 ലെ കരച്ചിൽ : A Podcast by S. Gopalakrishnan based on two songs by Krishna Chandra Dey 28/2023 19.05.2023

948 ൽ ഗാന്ധിജി കൊല്ലപ്പെട്ടപ്പോൾ ബംഗാളിയിൽ രണ്ടു ഗാനങ്ങൾ ഉണ്ടായി . കൃഷ്ണ ചന്ദ്ര ഡേ എന്ന കെ .സി . ഡേ ആയിരുന്നു ഗായകൻ. അന്ധഗായകൻ . മലയാളികൾക്ക് പ്രിയങ്കരനായ മന്നാ ഡേ യുടെ അമ്മാവൻ. ഈ ലക്കം ദില്ലി -ദാലി ആ പാട്ടുകളെക്കുറിച്ചാണ് . 1948 ലെ ഇന്ത്യയുടെ കരച്ചിലിന്റെ പ്രതിബിംബമായ ആ പാട്ടുകളും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 'ടോബാ ജീബനീർ ഹോമനാലെ സന്ന്യാസി', 'കന്താരിഹീൻ തരണി മോദേർ'. ഗാ...

ഈ മുത്തശ്ശിയുടെ മരണത്തിൽ നമുക്ക് അനുശോചിക്കാം Dilli Dali's tribute to Ouma Katrina Esau 27/2023 14.05.2023

ഒരു പുഴ കരിമ്പാറകളെ മണൽത്തരികളാക്കുന്നതുപോലെയാണ് ഒരു സമൂഹം സമയനദിയിൽ ഭാഷകളെ ഉണ്ടാക്കുന്നത്. നദി മരിക്കുമ്പോൾ മണൽ ഉണ്ടാകുന്നതും നിലയ്ക്കുന്നു. ഓമ കത്രീന ഇസൗവിന്റെ തൊണ്ണൂറാം വയസ്സിലെ വിടവാങ്ങലിനെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ഒരു ഭാഷയ്ക്ക് വംശനാശം വരാതിരിക്കാനായി ജീവിതം ഒഴിഞ്ഞുവെച്ച സ്ത്രീ . Niuu എന്ന തെക്കേ ആഫ്രിക്കൻ ഭാഷ സംസാരിച്ചിരുന്ന അവസാനത്തെ ആൾ . ഭാഷാമുത്തശ്ശി ആ ഭാഷ സംസാരിക്കുന്നതും പോഡ്‌കാസ്റ...

മനുഷ്യനും പുസ്തകവും : ഒരു യാത്രാചരിത്രം WORLD BOOK DAY PODCAST BORGES'S 'ON THE CULT OF BOOKS' 23/2023 23.04.2023

പ്രിയ സുഹൃത്തേ, ലോകപുസ്തകദിനപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . ഫ്രഞ്ച് കവി മല്ലാർമെ പറഞ്ഞത് ലോകം നിലനിൽക്കുന്നത് അവസാനം ഒരു പുസ്തകമായി തീരാനാണ് എന്നാണ്. Bernard Shaw യുടെ ഒരു കോമഡിയിൽ ഒരാൾ സീസർ ചക്രവർത്തിക്ക് മുന്നറിയിപ്പ് കൊടുത്തു , തീ അലക്‌സാൻഡ്രിയയിലെ പുസ്തകാലയങ്ങളെ ചുട്ടെരിക്കുമെന്ന്, ഓർമ്മകളാകെ കത്തിത്തീരുമെന്ന് . സീസർ മറുപടി പറഞ്ഞു, " എത്ര നാണംകെട്ട ഓർമ്മകൾ ! എല്ലാം കത്തിത്തീരട്ടെ". പ്ല...

India's struggles to freedom and the Arts: Interview with Vinay Lal 22/2023 13.04.2023

Vinay Lal’s book, 'Insurgency and the Arts : The Art of the freedom struggle in India' is an important work written on modern India’s most turbulent moments during its freedom struggle from 1857to 1948. With hundreds of rare paintings and sketches, this volume talks about the artistic expressions of the nation's struggle for freedom. Vinay Lal, professor of history in the University of...

ഇതിനാൽ നിവൃത്തിയാകുന്നു Dilli Dali podcast Good Friday' 23 based on Sebastian Bach's St John Passion 21/2023 08.04.2023

ഇരുനൂറ്റിതൊണ്ണൂറ്റിയൊൻപതുവർഷങ്ങൾക്കു മുൻപുണ്ടായിരുന്ന ഒരു ദുഃഖവെള്ളിയാഴ്ച ദിവസം ജർമനിയിലെ ഒരു ചെറിയപള്ളിയിൽ ഒരു മഹാസംഗീതജ്ഞൻ അവതരിപ്പിച്ച ഒരു സംഗീതശിൽപം പാശ്ചാത്യ ശാസ്ത്രീയസംഗീതത്തിലെ ഒരു നാഴികക്കല്ലായിമാറി. 2023 ലെ ദുഃഖവെള്ളിയാഴ്ച ദിവസം സെബാസ്റ്റ്യൻ ബാഹിന്റെ (Johann Sebastian Bach ) St John Passion കേട്ടതിന്റെ പോഡ്‌കാസ്റ്റ് അനുഭവത്തിലേക്ക് സ്വാഗതം . 1724 ൽ യോഹന്നാന്റെ സുവിശേഷത്തിലെ 18 ഉം 19 ഉം അദ...

ഡൽഹിയിലെ ഒരു രാത്രിമഴയും ബാഗേശ്രീയും : A Raga experience I A podcast by S. Gopalakrishnan 19/2023 26.03.2023

ഒരു രാഗാനുഭവത്തെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ഞാൻ കൊണ്ട രാത്രിമഴകളെക്കുറിച്ച് ആലോചിക്കുകയായിരുന്നു, കിശോരി അമോൻകറിന്റെ ബാഗേശ്രീയുടെ പശ്ചാത്തലത്തിൽ. ഗായിക ഉപചാരപൂർവം പകർന്ന ബാഗേശ്രീയുടെ ചഷകം കഴിഞ്ഞ മഴരാത്രിയിൽ ഞാൻ അങ്ങനെയാണ് സ്വീകരിച്ചത്. ഒരു നിശാരാഗം മഴയത്ത് ഓർമ്മകളുടെ ജാലകം തുറക്കുകയാണ്...എത്രയെത്ര മഴകൾ !. ഉസ്താദ് ബഡെ ഗുലാമലി ഖാൻ , എം .ഡി . രാമനാഥൻ , കിശോരി അമോൻകർ എന്നിവർ പാടിയ ബാഗേശ...

ലോകബാങ്കിങ് രംഗത്തെ പ്രതിസന്ധി United States bank failures 2023 Interview with T.K. Arun 18/2023 26.03.2023

എന്താണ് ലോകബാങ്കിങ് രംഗത്തെ പ്രതിസന്ധി ? ഒരു സമഗ്രാവലോകനം ഇന്ത്യയിലെ മുതിർന്ന സാമ്പത്തികകാര്യ പത്രപ്രവർത്തകൻ ടി . കെ . അരുൺ വിശദമായി സംസാരിക്കുന്നു , ഒരു നല്ല അദ്ധ്യാപകനെ പോലെ . അമേരിക്കയിലേയും യൂറോപ്പിലേയും ഈ ബാങ്കിങ്ങ് പ്രതിസന്ധി മറ്റുലോകരാജ്യങ്ങളെ ബാധിക്കുമോ ? സത്യത്തിൽ അമേരിക്കൻ സമ്പദ് രംഗം ശക്തിപ്പെടുകയാണോ ? ഇന്ത്യയുടെ റിസർവ് ബാങ്കിന്റെ കടുത്ത ആത്മവിശ്വാസത്തിൻ്റെ അർത്ഥമെന്താണ് ? ഇന്ത്യൻ സ്റ്റ...

സൗദി അറേബ്യ -ഇറാൻ -ചൈന പുതിയ ലോകരാഷ്ട്രീയം Interview with Prof A.K Ramakrishnan 15/2023 19.03.2023

പ്രിയസുഹൃത്തേ , മാർച്ച് മാസം പത്താം തീയതിയിലെ വെള്ളിയാഴ്ച സൗദിഅറേബ്യയ്ക്കും ഇറാനും സുപ്രധാനമായി മാറി . ഒരുതരത്തിൽ ചൈനയ്ക്കും . വർഷങ്ങളായി നീണ്ടുനിൽക്കുന്ന വൈരം മറക്കാൻ ശ്രമിക്കുകയാണ് ഒരു കരാർ വഴി അവർ . ചൈനയാണ് ഇടനിലനിന്നത് . ഇത് പശ്ചിമേഷ്യൻ രാഷ്ട്രീയത്തേയും ലോകരാഷ്ട്രീയത്തേയും എങ്ങനെ സ്വാധീനിക്കുവാൻ പോകുന്നു എന്ന് വിശദമായി സംസാരിക്കുകയാണ് പ്രൊഫസർ എ . കെ . രാമകൃഷ്ണൻ ദില്ലി -ദാലി പോഡ്‌കാസ്റ്റുമായി ന...

നീത്‌ഷെ കരഞ്ഞപ്പോൾ : A podcast by S. Gopalakrishnan on Dilli Dali 14/2023 16.03.2023

പ്രിയ സുഹൃത്തേ ,   മറ്റൊരു ലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം .  മനഃ ശാസ്തജ്ഞൻ ദാർശനികനോട് പറയുകയാണ് , താങ്കളുടെ ജീവിതത്തിലെ ഏറ്റവും അടിസ്ഥാന പ്രശ്നം സമ്മർദ്ദമാണ് എന്ന്  . വ്യക്തിബന്ധങ്ങളിലെ തിരിച്ചടികളിൽ നിന്നുള്ള സമ്മർദ്ദമാണ് എന്ന് . അപ്പോൾ നീത്ഷേ പറയുന്നു , എനിക്ക് കുടുംബമില്ല , കുട്ടികളില്ല ശ്രദ്ധിക്കുവാൻ , നോക്കിവളർത്തുവാൻ . എനിക്ക് stress ഇല്ല . അപ്പോൾ ഡോക്ടർ  Josef Breue...

മറിയം അഖോണ്ടി അഖണ്ഡമായ ലോകസംഗീതത്തിൻ്റെ പ്രതിനിധി A Podcast by S. Gopalakrishnan 11/2023 02.03.2023

ഇറാനിയൻ ഗായിക മറിയം അഖോണ്ടിയുടെ സംഗീതത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പേർഷ്യൻ ശാസ്ത്രീയസംഗീതത്തിൻ്റെ സജീവമുഖമായ മറിയം അഖോണ്ടി ഇറാനിലെ ഇസ്‌ലാമിക് വിപ്ലവത്തിനുശേഷം യൂറോപ്പിലേക്ക് കുടിയേറി. അഖണ്ഡമായ ലോകസംഗീതത്തിൻ്റെ ഈ പ്രതിനിധിക്കാണ് 2023 ലെ WDR Jazz prize (Music Cultures ) അവാർഡ് . ദുബായ്-ലെ  സംഗീതപ്രണയിയായ ഒരു മൊറോക്കൻ ആണ് എന്നെ മറിയം അഖോണ്ടിയുടെ മാന്ത്രികലോകത്തോട്...

മറ്റേ ലോകവും കലയും Metaworld and the Arts A conversation with with Sunil Nampu, Cartoonist, Animator Dilli Dali 09/2023 21.02.2023

പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റും അനിമേറ്ററും ഗ്രാഫിക് നോവലിസ്റ്റുമായ സുനിൽ നമ്പുവാണ് ദില്ലി -ദാലിയിൽ അതിഥിയായി എത്തിയിരിക്കുന്നത്.  Meta World എന്ന പ്രമേയത്തെക്കുറിച്ച് സംസാരിക്കവേ സുനിൽ നമ്പുവിനോട് ഞാൻ ചോദിച്ചു , എന്താകാം അതിൻ്റെ മലയാളം എന്ന് ? സുനിൽ പറഞ്ഞു , 'മറ്റേ ലോകം '  ലോകകല സമഗ്രമായ മാറ്റത്തിന്റെ പടിവാതിൽക്കൽ നിൽക്കുകയാണ് , സുനിൽ പറയുന്നു . പോർട്ടുഗലിൽ നിന്നു വന്ന വാസ്കോ ഡ ഗാമയേയും ക...

ജമുന കേ തീർ : ഒരു തുംരിയോടുള്ള പ്രണയത്തിന് A podcast by S. Gopalakrishnan Dilli Dali 08/2023 17.02.2023

ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ നാം പാട്ടുകേൾക്കുന്നത് നല്ലതാണ് . ഉദാഹരണത്തിന് 'ജമുന കേ തീർ ' എന്ന ഈ തുംരി . മുഗൾ ചക്രവർത്തിമാരുടേയും നവാബുമാരുടെയും ദർബാറുകളിൽ ഹിന്ദുക്കളും മുസ്ലീങ്ങളുമായ സംഗീതജ്ഞർ പാടുകയും നൃത്തം ചെയ്യുകയും ചെയ്ത രാധാ -കൃഷ്ണ ഗീതി. അതിൻ്റെ ചരിത്രവും സംഗീതവുമാണ് ഈ പോഡ്‌കാസ്റ്റ് ഉൾക്കൊള്ളുന്നത് . കൂടാതെ റോഷനാരാ ബേഗം , ഉസ്താദ് അബ്ദുൾ കരീം ഖാൻ , പണ്ഡിറ്റ് കുമാർ ഗന്ധർവ , പണ്ഡിറ...

സംഗീതചരിത്രത്തിലെ ഏറ്റവും വലിയ പ്രണയപ്രാർത്ഥന I 2023 Valentine's Day Podcast I Dilli-Dali : 07/2023 14.02.2023

സി -മൈനറിൽ മൊസാർട് ഒരു മഹാപ്രാർത്ഥന ചെയ്തത് തനിക്ക് ദൈവം മരിയ കോൺസ്റ്റാൻസ് എന്ന കാമുകിയെ  നൽകിയതിനുള്ള നന്ദിസൂചകമായിട്ടായിരുന്നു . അച്ഛൻ എതിരു നിന്ന പ്രണയമായിരുന്നു അത്. അച്ഛനെ മെരുക്കാൻ മഹാനായ മൊസാർട് സംഗീതത്തിൽ ചെയ്ത ശ്രമങ്ങളും, പരാജയങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. കോൺസ്റ്റാൻസ് എന്ന ഗായിക മോസർട്ടിന്റെ ജീവിതത്തിലേക്ക് വന്ന കഥയും ആ മനോഹര സംഗീതശിൽപവുമാണ് ഈ പോഡ്‌കാസ്റ്റ് 2023 ലെ വാലെന്റ...

റുഷ്‌ദി ഇപ്പോഴും പൊരുതുകയാണ് Podcast on Dilli Dali by S. Gopalakrishnan 06/2023 09.02.2023

ദില്ലി -ദാലിയുടെ പുതിയ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .   റുഷ്‌ദിയ്ക്ക് ബാല്യകാലത്ത് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന കഥ അമൃതമഥനമായിരുന്നു . ആകാശഗംഗയെ കടഞ്ഞ് ഒരു തുള്ളി അമൃതം താഴേക്കു പതിക്കുമ്പോൾ അതുനുണയാനായി ആകാശത്തേക്കുനോക്കി വാ പിളർന്നു കിടക്കുമായിരുന്നു സൽമാൻ റുഷ്‌ദി ...എന്നാൽ ഒരിക്കലും മരിക്കില്ലല്ലോ.   1989 . വൃദ്ധനായിരുന്ന അയത്തൊള്ള ഖൊമേനി രോഗിയുമായിരുന്നു . രാഷ്ട്രീയപ്രതിസന്ധികൾ ഉണ്ട...

ഭ്രൂണഹത്യ : 2023 മഹാത്മാഗാന്ധി രക്തസാക്ഷിത്വദിന പോഡ്‌കാസ്റ്റ് 05/2023 31.01.2023

ഗാന്ധിജിയുടെ രാഷ്ട്രീയത്തിലെ മതാത്മകതയുടെ പ്രതിലോമാംശങ്ങളെ അദ്ദേഹം തൻ്റെ ജീവിതത്തിന്റെ  അവസാനദശകങ്ങളിൽ കഴുകിക്കളയുന്നത് നാം തിരിച്ചറിയേണ്ടതുണ്ട്.  ഇന്ന് 2023 ലിരുന്ന് മതതീവ്രവാദികൾ  ഗാന്ധിജിയുടെ രാക്ഷസാക്ഷിത്വത്തിന്   അവരവരുടെ രാഷ്ട്രീയതാൽപര്യത്തിനുള്ള അർത്ഥം വ്യാഖ്യാനിക്കുവാൻ ശ്രമിച്ചാൽ അത് സോക്രട്ടീസിന്റെ മരണത്തെ വെറും ഒരാത്മഹത്യയായി കരുതുംപോലെയാകും.  വലിയ ക്യാൻവാസു...

കരിമ്പു തോട്ടത്തിലേ....Republic Day Podcast 2023 on a Subrahmania Bharatiyar Song Dilli Dali Podcast No: 3/2023 25.01.2023

പ്രിയ സുഹൃത്തേ,    2023 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .   തമിഴ് നാടുതീരത്തുനിന്നും 6942 nautical miles സമുദ്രയാത്ര നടത്തിയാണ് പാവങ്ങളായ തമിഴർ ഫിജിയിലെ കരിമ്പുതോട്ടങ്ങളിൽ പണിയെടുക്കുവാൻ പോയത് . 1879 മെയ് പതിന്നാലാം തീയതിയാണ് 498 തൊഴിലാളികളെ പേറിയ ഒരു കപ്പൽ ഫിജിയിലെത്തുന്നത് . അതിനും മൂന്നുകൊല്ലങ്ങൾക്കു ശേഷമാണ് സുബ്രഹ്മണ്യ ഭാരതിയാർ ജനിച്ചത് . 1879 നും 1916 നുമ...

ഈ നിമിഷത്തിൻ്റെ കറുപ്പ് : ഡോ. റൊമില ഥാപ്പർ നടത്തിയ സി.ഡി . ദേശ്‌മുഖ് സ്മാരകപ്രഭാഷണത്തിൻ്റെ മലയാളം Dilli Dali Podcast No: 2/2023 18.01.2023

പ്രിയ സുഹൃത്തേ ,  ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ പുതിയ ലക്കത്തിലേക്ക് സ്വാഗതം .   പതിന്നാലാം നൂറ്റാണ്ടിൽ ഡൽഹിയിലെ കുത്തബ് മിനാറിൽ ഇടിവെട്ടി . അറ്റകുറ്റപ്പണി ചെയ്തവർ മിനാരത്തിനകത്തെ ചുവരിൽ പലതും കോറിയിട്ടു . പണിചെയ്തവരുടെ പേരുകൾ , ബ്രാഹ്മണർ , അല്ലെങ്കിൽ ഹിന്ദുക്കൾ . അതുപോലെ ഡൽഹി ഭരണത്തിന്റെ വംശാവലിയും , തോമർ , രജപുത്രചൗഹാൻ , ശാകന്മാർ , സുൽത്താന്മാർ എന്നിങ്ങനെ . പണിക്കാർ അവരുടെ ദൈവങ്ങളുടെ...

തീപ്പക്ഷി : ഒരു ശ്രവ്യാനുഭവം A podcast by S. Gopalakrishnan on 'The Fire Bird' of Igor Stravinsky / Dilli Dali : 1/2023 10.01.2023

പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തെ ആധുനീകരിക്കുന്നതിൽ വലിയ പങ്കുവഹിച്ച The Fire Bird എന്ന സംഗീതശിലാപത്തിന്റെ ഒരു കേൾവിയനുഭവമാണ് ഈ ലക്കം ദില്ലി -ദാലി . 1909 -1910 കാലത്ത് റഷ്യൻ composer Igor Stravinsky സംവിധാനം ചെയ്ത ഈ സംഗീതശില്പം ഒരു നൃത്തശില്പം എന്ന നിലയിലും ചരിത്രപ്രധാന്യമുള്ള ലാവണ്യാനുഭവമാണ്. നായകൻ ഇവാൻ നളനും നായിക മറിയ മൊറേവ്‌ന ദമയന്തിയും തീപ്പക്ഷി ഹംസവും മന്ത്രവാദി കോസ്‌ചെയി കലിയുമായ ഒരു സമാന്തരകേ...

Sea : A Boiling Vessel I കടൽ തിളയ്ക്കുന്ന ചെമ്പ് Interview with Riyas Komu 60/2022 13.12.2022

കടൽ തിളയ്ക്കുന്ന ചെമ്പ്  ഡിസംബർ പതിമൂന്നുമുതൽ 2023 ഏപ്രിൽ മുപ്പതുവരെ കൊച്ചിയിൽ നടക്കുന്ന Sea : A Boiling Vessel എന്ന multidisciplinary കലാസംരഭത്തെക്കുറിച്ചുള്ള തിരനോട്ടമാണ് ഈ പോഡ്‌കാസ്റ്റ് . കടലിൽ നിന്നുമുയർന്നുവന്ന കേരളജീവിതത്തേയും സംസ്‌കാരത്തേയും ആലോചിക്കുന്ന, ആദരിക്കുന്ന , ആഘോഷിക്കുന്ന ഈ സംരംഭം മട്ടാഞ്ചേരിയിലെ ജൂതനഗരിയിലെ പുരാതന യഹൂദഭവനമായ Hallegua യിലാണ് പ്രധാനമായും സംഘടിപ്പിച്ചിരിക്കുന്ന...

ഉസ്‌താദ്‌ അസദ് അലി ഖാന്റെ രുദ്രവീണ വിൽപ്പനയ്ക്ക് വെയ്ക്കുമ്പോൾ I A podcast by S. Gopalakrishnan 57/2022 29.11.2022

പ്രിയസുഹൃത്തേ ,   'ഉസ്‌താദ്‌ അസദ് അലി ഖാന്റെ രുദ്രവീണ വിൽപ്പനയ്ക്ക് വെയ്ക്കുമ്പോൾ' എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .   ഹിന്ദുസ്താനി സംഗീതത്തിലെ രുദ്രവീണ ശാഖയിലെ വ്യതിരിക്തശൈലിയുടെ ഉസ്താദായിരുന്ന അസദ് അലി ഖാൻ വായിച്ചിരുന്ന രുദ്രവീണ സാമ്പത്തിക ബുദ്ധമുട്ടുകളാൽ മകൻ വിൽക്കാൻ വെച്ചിരിക്കുന്നു എന്ന വാർത്തയാണ് ഈ പോഡ്‌കാസ്റ്റിന് കാരണഭൂതമായത്.  ഒരിക്കൽ പോലും അസദ് അലി ഖാൻ വീണ നിലത്തുവെയ്...

'ജവഹർലാൽ നെഹ്‌റുവിന്റെ അർത്ഥം' Malayalam translation of the article written by Rajni Kothari in 1964 55/2022 14.11.2022

നെഹ്‌റുവിന്റെ നിര്യാണത്തെ തുടർന്ന് 1964 ൽ രജ്‌നി കോത്താരി എഴുതിയ The Meaning of Jawaharlal Nehru എന്ന ലേഖനത്തിന്റെ മലയാളരൂപമാണിത് . രാഷ്ട്രമീമാംസകനും സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്ന രജ്‌നി കോത്താരിയുടെ ലേഖനം പണ്ഡിറ്റ് നെഹ്‌റുവിന്റെ സംഭാവനകളെ ആഴത്തിലുള്ള നിരീക്ഷണങ്ങളിലൂടെ രേഖപ്പെടുത്തിയ ആദരാഞ്ജലി ആയിരുന്നു . ഇന്ത്യയിൽ മതാധിഷ്ഠിത രാഷ്ട്രീയം ശക്തിപ്പെടാനുള്ള സാധ്യതയെക്കുറിച്ച് 1964 ൽ കോത്താരി നൽ...

ഒരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികം 100 years of Narayana Guru- Tagore meeting 54/2022 11.11.2022

1922 ൽ വർക്കലയിലെ ശിവഗിരിയിൽ രബീന്ദ്രനാഥ ടാഗോർ നാരായണഗുരുവിനെ കാണുമ്പോൾ ടാഗോറിന് അറുപത്തിയൊന്നുവയസ്സായിരുന്നു പ്രായം . നാരായണഗുരുവിന് അറുപത്തിയാറുവയസ്സായിരുന്നു . ശാന്തിനികേതൻ ഉണ്ടായിട്ട് ഇരുപതാണ്ടുകൾ കഴിഞ്ഞിരുന്നു . ശിവഗിരി മഠത്തിലേക്ക് നാരായണഗുരു ആശ്രമം മാറ്റിയിട്ട് പതിനെട്ടുകൊല്ലവുമായിരുന്നു . ഗാന്ധിജിയുടെ സബർമതി ആശ്രമത്തിന് അഞ്ചുവയസ്സായിരുന്നു . ഇതിനെല്ലാം മുൻപേ ഗുരു ആത്മോപദേശശതകവും അനുകമ്പാദശ...

കാരാഗൃഹം തകർത്ത പാട്ടുകൾ A podcast by S.Gopalakrishnan on the revolutionary songs by Salil Chowdhury 53/2022 11.11.2022

ഇത്തവണ വിഷയം സംഗീതമാണ് . സലിൽ ചൗധുരിയുടെ സംഗീതം . എന്നാൽ മലയാളിയെ മയക്കിയ 'മഴവിൽക്കൊടികാവടി അഴകുവിടർത്തിയ' സംഗീതമല്ല . 1940 -50 കാലങ്ങളിൽ വറുതിയുടെ കാലത്ത് ബംഗാൾ ഗ്രാമങ്ങളെ ധീരസ്വപ്നങ്ങളിലേക്കാനയിച്ച വിപ്ലവഗാനങ്ങളേക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . മൂന്നു പാട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട് .  'ഭാംഗോ , ഭാംഗോ , ഭാംഗോ കാരാ', ഭൂകാ ഹേ ബംഗാ ', 'ഓ അലോ പോതോ ജാത്രി' എന്നിവ . കൂടെ ജോസഫ് സ്റ്റാലിന്റെ ക്രോധത്...

പാകിസ്താൻ രാഷ്ട്രീയം 2022 : ഒരു സമഗ്രചിത്രം In conversation with Prof Mathew Joseph C 52/2022 06.11.2022

ദക്ഷിണേഷ്യൻ രാഷ്ട്രീയ ഗവേഷകനായ പ്രൊഫസർ മാത്യു ജോസഫ്.സിയുമായി ഒരു സംഭാഷണമാണിത്. ചോദ്യങ്ങൾ ഒന്ന്: പ്രധാനമന്ത്രിയായിരുന്ന ഇംറാൻ ഖാനോ ഇന്നത്തെ ഇംറാൻ ഖാനോ ശക്തിമാൻ? രണ്ട്: പാകിസ്താനിലെ പരമ്പരാഗത രാഷ്ട്രീയ പാർടികളെ എങ്ങനെ ഇംറാൻ ഖാൻ്റെ പാർടിയായ പാകിസ്താൻ തെഹ്രീക് -ഇ-ഇൻസാഫ് വെല്ലുവിളിച്ചു? മൂന്ന്: ഉടൻ റിട്ടയർ ചെയ്യുന്ന പട്ടാളമേധാവി ക്വമർ ജാവേദ് ബാജ്വയുടെ ഭാവി? നാല്: ഒരിന്ത്യൻ പത്രത്തിനു പോലും പാകിസ്താനിൽ...

കാലാദിയായ മൃദുനൂലാലേ : A podcast by S. Gopalakrishnan on a Kabir song 48/2022 24.10.2022

1996 ൽ അഫ്‌ഗാനിസ്താനിൽ നിന്നും വന്ന ഒരു സൂഫി സംഗീതസംഘം പാടിയാണ് ആദ്യമായി 'ജീനി ജീനി ബീനി ചദരിയ' എന്ന കബീർ ഗാനം ഞാൻ  ശ്രദ്ധയോടെ കേൾക്കുന്നത് . അക്കൊല്ലത്തെ ഡൽഹിയിലെ വേനലിന്റെ  തുടക്കമായിരുന്നു അത്. ആ സെപ്റ്റംബറിൽ സംഗീതവിരുദ്ധരായ താലിബാൻ അഫ്‌ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തിരുന്നു. ആ ഗായകർ കൊല്ലപ്പെട്ടോ എന്നെനിക്കറിയില്ല. ഇല്ല എന്നു വിശ്വസിക്കുവാൻ കബീർ എന്നെ പ്രേരിപ്പിക്കുന്നു . ജീവിതം അവ...

Luister naar de podcast Dilli Dali in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds