S Gopalakrishnan

Dilli Dali

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Auteur

S Gopalakrishnan

Categorie

Society

Website van de podcast

www.dillidalipodcast.com

Nieuwste aflevering

8 jul. 2026

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

ഡൽഹിയിലെ ഒരു മലയാളിപത്രപ്രവർത്തകന്റെ കാൽനൂറ്റാണ്ട് : In conversation with A.S Suresh Kumar 29/2024 29.05.2024

എ എസ് സുരേഷ് കുമാർ ഡൽഹിയിൽ മലയാളം പത്രപ്രവർത്തകനായി എത്തിയത് കാൽനൂറ്റാണ്ടിന് മുൻപാണ് . ഇന്ത്യ എന്ന മതേതര-ലിബറൽ -ജനാധിപത്യ ആശയത്തിന്റെ അസ്ഥിവാരത്തിലായിരുന്നു അന്ന് ജേർണലിസം . 2024 മെയ് മുപ്പത്തിയൊന്നാം തീയതി സുരേഷ് കുമാർ ഡൽഹിയിൽ നിന്നും വിരമിക്കുമ്പോൾ ആ ഇന്ത്യ കണ്ടാലറിയാത്ത വിധം മാറിപ്പോയിരിക്കുന്നു. പരിചയിച്ച വലിയ പത്രപ്രവർത്തകരുടെ നിരയെക്കുറിച്ച് സുരേഷ് ഓർക്കുന്നു. ഇക്കാലമത്രയും , സുരേഷ് നേരിട്ടു...

പുതുഭാവുകത്വത്തിൻ്റെ പൊതുവാൾ : Dr Manoj Kuroor on Kalamandalam Krishnankutty Poduval 28/2024 27.05.2024

'തൻ്റെ ഹനുമാൻ എനിക്കുവെറും പൂച്ചക്കുട്ടിയാടോ' കലാമണ്ഡലം രാമൻകുട്ടിനായരോട് ഒരിക്കൽ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ പറഞ്ഞത് . ' പുതുഭാവുകത്വത്തിൻ്റെ പൊതുവാൾ' ദില്ലി -ദാലിയുടെ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ ജന്മശതാബ്ദി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. 2024 മെയ് 28 ആണ് ആദ്ദേഹത്തിന്റെ നൂറാം ജന്മദിനം. ' അടിമുടി കല, അകം പുറം കല' ആ സർഗ്ഗജീവിതത്തെക്കുറിച്ച് ഡോ . മനോജ് കുറൂർ ആഴത്തിൽ വിശ...

സ്പെയിനും നോർവെയും അയർലണ്ടും പാലസ്തീനിനെ അംഗീകരിക്കുമ്പോൾ 27/2024 24.05.2024

പ്രിയ സുഹൃത്തേ , സ്പെയിനും നോർവെയും അയർലണ്ടും പാലസ്തീനിനെ അംഗീകരിക്കുമ്പോൾ : ഒരു രാഷ്ട്രീയവിചാരം മൂന്ന് യൂറോപ്യൻ യൂണിയൻ അംഗ/ സഖ്യ രാഷ്ട്രങ്ങൾ എടുത്ത രാഷ്ട്രീയതീരുമാനം യൂറോപ്പിനെയും മധ്യേഷ്യയേയും എങ്ങനെ സ്വാധീനിക്കും ? പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 23 മെയ് 2024

അക്ഷരം : A podcast by S. Gopalakrishnan on Salman Rushdie's book KNIFE 26/2024 20.05.2024

തന്നെ മാരകമായി കുത്തി മുറിവേൽപ്പിച്ച വധശ്രമിയെ ജയിലിൽ കണ്ടാൽ പറയാനുള്ള വാചകങ്ങൾ സൽമൻ റുഷ്‌ദി കരുതിയിട്ടുണ്ട് . ' ഇതാ നമ്മൾ രണ്ടുപേരും ഇവിടെ നിൽക്കുന്നു . ഒരാൾ , നിരായുധനായ ഒരു 75 കാരനെ വധിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടയാൾ . മറ്റേയാൾ , അയാൾ വധിക്കാൻ ശ്രമിച്ചിട്ടും കൊല്ലപ്പെടാതെ ഇപ്പോൾ 76 വയസ്സായ ഒരാൾ . താങ്കൾ ഒരു മോശം പകിട കളിച്ചു . പരാജയപ്പെട്ടു . ഞാനായിരുന്നു ഈ കളിയിലെ ഭാഗ്യവാൻ ' ആശുപത്രിയി...

ബീഥോവന്റെ ഒൻപതാം സിംഫണിയ്ക്ക് ഇരുന്നൂറ് വയസ്സ് : In conversation with Milen Manoj 25/2024 13.05.2024

യൂറോപ്യൻ സമൂഹവും രാഷ്ട്രീയവും ബീഥോവന്റെ വ്യക്തിജീവിതവും കലുഷിതമായിരുന്ന കാലത്താണ് ഒൻപതാം സിംഫണി രചിക്കപ്പെട്ടതും 1824 മെയ് ഏഴാം തീയതി അവതരിപ്പിക്കപ്പെട്ടതും . ലോകസംഗീതത്തെത്തന്നെ സമൂലം സ്വാധീനിച്ച ആ സംഗീതശില്പത്തിന്റെ ഇരുന്നൂറാം വാർഷികത്തിന് ദില്ലി -ദാലി പോഡ്‌കാസ്റ്റ് സമർപ്പിക്കുന്ന ആദരമാണ് ഈ പോഡ്‌കാസ്റ്റ് . പൂർണമായ ബധിരതയിൽ ഇരുന്നാണ് ബീഥോവൻ ഒൻപതാം സിംഫണി കൽപന ചെയ്തത് . അഗാധമായ നിശ്ശബ്ദതയിൽ ആരൂഢമാ...

പ്രപഞ്ചത്തിൽ സ്ത്രീ പുരുഷന്മാർക്കുള്ള സ്ഥാനം : ചട്ടമ്പിസ്വാമി 09.05.2024

'കൂട്ടിലിട്ട കിളിയെപ്പോലെ അവളെ അജ്ഞയും അസ്വതന്ത്രയുമായ അടിമയായും കേവലം പുത്രോല്പാദനത്തിനുള്ള യന്ത്രമായും കരുതുകയും പുരുഷന് എന്ത് തോന്ന്യാസവും കാണിക്കാമെന്ന ഗർവ്വും' കൊണ്ടുനടക്കുന്ന പുരുഷന്മാരെ ആക്രമിച്ചുകൊണ്ട് ചട്ടമ്പിസ്വാമി എഴുതി , 'സ്ത്രീയെ അപേക്ഷിച്ചുനോക്കിയാൽ പുരുഷന്റേത് ഒരു ഉദാസീനനിലയാണ്' എന്ന് . മെയ് 5 , 2024 ചട്ടമ്പിസ്വാമി സമാധിയായിട്ട് 100 വർഷം. ഒരുനൂറ്റാണ്ടിലും ഏറെ വർഷങ്ങൾ...

ഇറാൻ ഇസ്രയേൽ സംഘർഷവും ലോകവും : സമഗ്രചിത്രം A conversation with Dr Shelly Johny, West Asia expert 23/2024 18.04.2024

ഇറാൻ -ഇസ്രയേൽ സംഘർഷവും ലോകവും : സമഗ്രചിത്രം പശ്ചിമേഷ്യൻ രാഷ്ട്രകാര്യ വിദഗ്ദ്ധനായ ഡോ . ഷെല്ലി ജോണിയുമായുള്ള ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്. വിഷയങ്ങൾ : ഇസ്രയേൽ ഇറാന് തിരിച്ചടി നൽകിയാൽ അത് മേഖലയെ എങ്ങനെ ബാധിക്കും ? നെതന്യാഹുവിന് അധികാരത്തിൽ തുടരാൻ സഖ്യകക്ഷിയായി രക്തച്ചൊരിച്ചിൽ വേണമെന്നോ ? ഉക്രൈൻ യുദ്ധവും ഇറാൻ -ഇസ്രയേൽ സംഘർഷവും തമ്മിലുള്ള ബന്ധം ഇറാനെ അറബ് രാഷ്ട്രങ്ങളോ മറ്റാരെങ്കിലുമ...

പ്രപഞ്ചസത്യത്തിലേക്ക് എത്തിയ ഒരാൾ: Peter Higgs ന് ആദരാഞ്ജലി Dr N. Shaji on Peter Higgs 22/2024 13.04.2024

നോബൽ സമ്മാനം ലഭിച്ചു . സ്വന്തം കണ്ടുപിടുത്തത്തെ വില്പനാചതുരലോകം 'ദൈവകണം' എന്നുവിളിച്ചപ്പോൾ ഈശ്വരവിശ്വാസിയല്ലാതിരുന്ന അദ്ദേഹം വിയോജിച്ചു. പീറ്റർ ഹിഗ്ഗ്സ് പറഞ്ഞു , ' നോബൽ സമ്മാനം എന്നെ നശിപ്പിച്ചു. താരതമ്യേന ശാന്തമായിരുന്ന എൻ്റെ അസ്തിത്വം അവസാനിക്കുകയായിരുന്നു. ഈ പ്രശസ്തി എന്നെ തെല്ലും ആഹ്ളാദിപ്പിക്കുന്നില്ല. ഏകാന്തമായി പണിയെടുക്കുകയാണ് എൻ്റെ രീതി. അത് ചിലപ്പോഴൊക്കെ പ്രകാശമുള്ള ആശയങ്ങളെ...

കുമാരസംഭവം : പണ്ഡിറ്റ് കുമാർ ഗന്ധർവ ജന്മശതാബ്ദി പോഡ്‌കാസ്റ്റ് 21/2024 09.04.2024

1924 ഏപ്രിൽ എട്ടാം തീയതിയാണ് പണ്ഡിറ്റ് കുമാർ ഗന്ധർവ ജനിച്ചത്. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരാധുനിക മുഹൂർത്തം എന്ന് വിലയിരുത്തപ്പെടുന്ന ആ സർഗ്ഗജീവിതത്തെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. കുമാരസംഭവം: പണ്ഡിറ്റ് കുമാർ ഗന്ധർവ ജന്മശതാബ്ദി പോഡ്‌കാസ്റ്റ്. സ്നേഹപൂർവ്വം, എസ്‌ . ഗോപാലകൃഷ്ണൻ 08 ഏപ്രിൽ 2024

തുർക്കിയിലെ ജനങ്ങൾ എന്താണ് ഇന്ത്യാക്കാരോട് പറയുന്നത്? 19/2024 05.04.2024

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് രാജ്യത്തുടനീളമായി നടന്ന തെരഞ്ഞെടുപ്പിൽ തുർക്കിയിൽ ഭരണകക്ഷി പരാജയം ഏറ്റുവാങ്ങിയിരിക്കുന്നു. ഭൂരിപക്ഷമതാഷ്ഠിതരാഷ്ട്രീയം, അമിതാധികാരകേന്ദ്രീകരണം, അസഹനീയമായ നാണ്യപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ പ്രസിഡണ്ട് Erdoğanൻ്റെ നയങ്ങൾക്കെതിരേയുള്ള വിധിയായി ഇതു വിലയിരുത്തപ്പെടുന്നു. ജനാധിപത്യത്തിന്റെ വിജയമായും വിലയിരുത്തപ്പെടുന്നു. പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.

തെരഞ്ഞെടുപ്പുരംഗത്ത് ഭരണകക്ഷിയ്ക്കും പ്രതിപക്ഷത്തിനും രണ്ടുനിയമങ്ങളോ ? Interview with Amrith Lal 18/2024 03.04.2024

മാർച്ച് 31 ന് ഡൽഹിയിലെ രാം ലീല മൈതാനത്ത് നടന്ന സംയുക്ത പ്രതിപക്ഷ റാലിയിൽ വലിയ ജനപങ്കാളിത്തമായിരുന്നു ഉണ്ടായത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ പ്രതിഷേധിക്കുവാൻ കൂടിയ സമ്മേളനം പ്രതിപക്ഷത്തിൻ്റെ ഐക്യമുന്നണിയെ ശക്തമാക്കുമോ ? തെരഞ്ഞെടുപ്പുഗോദായിൽ ഭരണകക്ഷിയ്ക്കും പ്രതിപക്ഷത്തിനും രണ്ടുനിയമങ്ങളോ ? ഒറീസ്സയിൽ ബിജു ജനത ദളും പഞ്ചാബിൽ ശിരോമണി അകാലി ദളും എന്തുകൊണ്ട് ബിജെപി ബന്ധം ഉപേക്ഷിച...

ശത ശത കോടീശ്വരം : ഒരു തെരഞ്ഞെടുപ്പുകാല വിചാരം 17/2024 28.03.2024

'ശത-ശത കോടീശ്വരം': ഒരു തെരഞ്ഞെടുപ്പുകാല വിചാരം എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ഇന്ത്യയിലെ സമ്പത്തിന്റെ നാല്പതുശതമാനം ജനസംഖ്യയിലെ ഒരുശതമാനത്തിന്റെ കൈവശം വന്നുകഴിഞ്ഞിരിക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്ന World Inequality Lab Report 2014 -2022 നെ കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ്. സ്നേഹപൂർവ്വം, എസ്‌. ഗോപാലകൃഷ്ണൻ 27 മാർച്ച് 2024

ടി .എം കൃഷ്ണയിലെ സംഗീതകലാനിധിയും വിപരീതസംഘകാലവും 16/2024 23.03.2024

തമിഴ് സിദ്ധവൈദ്യനും സംഗീതപണ്ഡിതനും സർവോപരി കൃസ്ത്യാനിയുമായിരുന്ന എബ്രഹാം പണ്ഡിതരാണ് തമിഴ് നാട്ടിൽ ആദ്യ സംഗീതസമ്മേളനം സംഘടിപ്പിച്ചത്, 1912 ൽ . അതിന്നും നാലുകൊല്ലങ്ങൾക്കുശേഷം മാത്രമാണ് പുകൾ പെറ്റ അഖിലേന്ത്യാ സംഗീതസമ്മേളനം ഭാത്ഖണ്ഡേയും പലുസ്‌കറും ബറോഡയിൽ സംഘടിപ്പിച്ചത്. ചെന്നൈ മ്യൂസിക് സീസന്റെ അമ്മ ഡോക്ടർ ഏബ്രഹാം പണ്ഡിതർ തഞ്ചാവൂരിൽ വിളിച്ചുകൂട്ടിയ സമ്മേളനമായിരുന്നു. ഇന്ന് ടി .എം . കൃഷ്ണയിലെ സംഗീതകലാന...

മതരാഷ്ട്രം എന്ന വസൂരി : A podcast by S. Gopalakrishnan 15/2024 22.03.2024

ചീഞ്ഞ മാംസത്തിൽ മധുരമുള്ള പഴം കുഴച്ചാലുള്ള ഒരു മണമുണ്ടത്രേ വസൂരി പടരുമ്പോൾ . അതാണ് മതരാഷ്ട്രവാദത്തിന്റെ മണവും മധുരവും . പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ചു ചിന്തിച്ചപ്പോൾ ഒഹാൻ പാമുക്കും കാക്കനാടനും ഓർമ്മയിൽ കൊണ്ടുവന്ന മണങ്ങളും മുന്നറിയിപ്പുകളുമാണ് ഈ പോഡ്‌കാസ്റ്റിൽ . കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . 'മതരാഷ്ട്രമെന്ന വസൂരി' സ്നേഹപൂർവ്വ...

ആ നഗ്നസത്യം : വൈക്കം സത്യഗ്രഹത്തെക്കുറിച്ച് ദലിത് ബന്ധു എൻ .കെ ജോസ് എഴുതിയ ലേഖനം : 14/2024 06.03.2024

തൊണ്ണൂറ്റിനാലാം വയസ്സിൽ അന്തരിച്ച ദലിത് ബന്ധു എൻ . കെ ജോസിന് ആദരമർപ്പിച്ചുകൊണ്ടുള്ള ദില്ലി -ദാലിയുടെ പോഡ്‌കാസ്റ്റാണിത് . വൈക്കം സത്യഗ്രഹത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകത്തിലെ 'ആ നഗ്നസത്യം' എന്ന ലേഖനമാണ് ഈ പോഡ്‌കാസ്റ്റ് . 1920 കളുടെ ആദ്യം തലയോലപ്പറമ്പ് ഭാഗത്തുണ്ടായിവന്ന അയ്യങ്കാളി പ്രസ്ഥാനത്തെ എങ്ങനെയാണ് വൈക്കം സത്യഗ്രഹത്തിലെ സവർണ്ണബോധം മുളയിലേ നുള്ളിക്കളഞ്ഞത് എന്ന് എൻ .കെ . ജോസ് അന്വേഷ...

അമീൻ സായാനി: സ്വതന്ത്രദേശീയതയുടെ ശബ്ദതരംഗം : Tribute podcast on Ameen Sayani 10/2024 22.02.2024

അദ്ദേഹം റേഡിയോ സിലോണിലൂടെ 'ബഹാനോ, ഔർ ഭായിയോ', സഹോദരിമാരേ , സഹോദരന്മാരേ എന്ന് വിളിക്കുന്നതു കേൾക്കാൻ 1952 മുതൽ പഞ്ചാബ് , സിന്ധ് , ഗുജറാത്ത് , മറാത്താ , ദ്രാവിഡ , ഉത്കല , ബംഗകൾ കാതോർത്തു നിന്നു, നാല്പതുകൊല്ലങ്ങളോളം. സർദാർ പട്ടേലും നെഹ്‌റുവും മൗലാനാസാദും മാത്രമല്ല സ്വതന്ത്ര ഇന്ത്യൻ ദേശീയതയുടെ ഏകോപനത്തിന് കാരണമായത് , അമീൻ സായാനി എന്ന ശബ്ദതരംഗം കൂടിയായിരുന്നു . മഹാനായ പ്രക്ഷേപകൻ ഇന്നു വിടപറഞ്ഞു...

കെ ജി സുബ്രഹ്മണ്യൻ ജന്മശതാബ്ദി : A conversation with art historian R. Nandakumar 09/2024 19.02.2024

കെ ജി സുബ്രഹ്മണ്യൻ ജന്മശതാബ്ദി പോഡ്‌കാസ്റ്റ് കലാചരിത്രകാരൻ ആർ . നന്ദകുമാർ സംസാരിക്കുന്നു പ്രിയ സുഹൃത്തേ, ചിത്രകാരനും ശിൽപിയും കലാനിരൂപകനും സൈദ്ധാന്തികനും അദ്ധ്യാപകനായിരുന്ന കെ . ജി . സുബ്രഹ്മണ്യന്റെ ജന്മശതാബ്ദി പോഡ്‌കാസ്റ്റിനുള്ള മുഖവുരയാണിത്. 1924 ഫെബ്രുവരി 15 ന് കേരളത്തിലെ കൂത്തുപറമ്പിൽ ജനിച്ച് 2016 ജൂൺ 29 ന് അന്തരിച്ച 'മണി ദാ'യുടെ സമഗ്രസംഭാവനകളെക്കുറിച്ച്, അസാധാരണമായ സാധാരണത്വം നിറഞ്ഞ ആ...

Alexei Anatolyevich Navalny : വിയോജിപ്പിന്റെ രക്തസാക്ഷി 08/2024 17.02.2024

ലോകമാകമാനം ജനാധിപത്യം ഭീഷണികളെ നേരിട്ടുകൊണ്ടിരിക്കുന്ന വേളയിൽ റഷ്യൻ പ്രതിപക്ഷനേതാവ് നവൽനിയുടെ ജയിലിലെ മരണത്തിന് വലിയ മാനങ്ങളുണ്ട്. ധ്രുവമഞ്ഞുമൂടിയ പ്രദേശത്തെ ആളൊഴിഞ്ഞ ജയിലിൽ മരിച്ചു, അലക്‌സി നവൽനി. നാൽപ്പത്തിയേഴുവയസ്സിനിടയിൽ 19 വർഷക്കാലവും അദ്ദേഹം തടവിലായിരുന്നു . 2021 ൽ ക്രെംലിൻ്റെ വിഷബാധയിൽ നവൽനി മരണത്തോടു മല്ലടിച്ചപ്പോൾ ദില്ലി -ദാലി ഒരു പോഡ്‌കാസ്റ്റ് ചെയ്തിരുന്നു . റഷ്യൻ രാഷ്ട്രീയ ഗവേഷകയും കേരള...

അപ്രതീക്ഷിതമായതിന് ഒരു സാദ്ധ്യതയുണ്ട്: A podcast based on philosopher Edgar Morin's essay 07/2024 16.02.2024

ഫ്രഞ്ച് ദാർശനികൻ എഡ്‌ഗാർ മോറിൻ നൂറ്റിരണ്ടാമത്തെ വയസ്സിൽ മനുഷ്യരാശിയോട് പറയുന്നു , ഈ നൂറ്റാണ്ടിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നു എന്ന്. അറിവിൻ്റെ പുരോഗതി ചിന്തയുടെ അധോഗതിയിലേക്ക് നയിച്ചിരിക്കുന്നു എന്നദ്ദേഹം പറയുന്നു. കീഴടങ്ങിയ ഒരു സമൂഹമാണ് സൃഷ്ടിക്കപ്പെടുന്നത്. പ്രത്യാശയുടെ അഭാവത്തിൽ നമുക്ക് ചെയ്യാനുള്ളത് ഒന്നേയുള്ളൂ ... നുണകൾക്കെതിരേ പ്രതിരോധം തീർക്കുക. 2024 ജനുവരി ഇരുപത്തിരണ്ടാം തീയതി എഡ്‌ഗാർ മോറിൻ പ്...

ഡോക്ടർ പൽപ്പു : ചിലവിവരങ്ങൾ 06/ 2024 02.02.2024

ഡോക്ടർ പൽപ്പുവിന്റെ ഒരു മകന് ഒരിക്കൽ കൈയ്യിൽ ഒരു മുറിവുപറ്റി. ചികിൽസിച്ചത് തിരുവനന്തപുരത്തെ റിട്ടയർ ചെയ്ത ഒരു ഡോക്ടർ മാധവൻ പിള്ളയാണ് . പ്രതിഫലം നൽകിയപ്പോൾ അപ്പോത്തിക്കരി അത് വിനയപൂർവം നിരസിച്ചു , എന്നിട്ട് ഡോക്ടർ പൽപ്പുവിനോട് പറയാൻ ഒരു സന്ദേശം കൊടുത്തയച്ചു : 'ജാതിക്കാരണത്താൽ താങ്കൾക്ക് നിഷേധിച്ച medical സീറ്റ് അന്ന് ലഭിച്ചത് ഈയുള്ളവനാണ്. അതിനാൽ ചെറിയ ഒരു പെൻഷൻ വാങ്ങി ഞാൻ ജീവിച്ചുപോരുന്നു. താങ്...

ആയതിനാൽ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം 05/2024 27.01.2024

എൻ്റെ ഹിന്ദുക്കളായ കൂട്ടുകാരിൽ ചിലരെങ്കിലും ജനുവരി ഇരുപത്തിരണ്ടാം തീയതിയെ ഒരഭിമാനമുഹൂർത്തമായി കാണുന്നതു ഞാൻ കണ്ടു,കേട്ടു. ചിലർ സ്വകാര്യമായി. ചിലർ പരസ്യമായി. ഞാൻ ചോദിച്ചു , ആഴ്ചയിൽ ഒരിക്കലെങ്കിലും നിങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുന്ന ഒരു മുസ്‌ലിം സുഹൃത്ത് നിങ്ങൾക്കുണ്ടോ ? ഇല്ലേ ? ആയതിനാൽ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം . കടമ്മനിട്ട 'മത്തങ്ങ' എന്ന കവിതയിൽ എഴുതി : 'പറഞ്ഞറിഞ്ഞതുവിഴു...

പ്രഭാപൂരം : A podcast on the life and contributions of Prabha Atre, Hindustani musician 03/2024 14.01.2024

പ്രഭ ആത്രേ ഒരിക്കൽ പറഞ്ഞു , 'പ്രാഥമികമായും ഞാൻ കിരാന ഘരാനയിൽ പെടുന്ന ഗായികയാണ് . എന്നാൽ എനിക്കു ലഭിച്ച ആധുനിക വിദ്യാഭ്യാസം എന്നെ സ്വതന്ത്രയാക്കി'. തൊണ്ണൂറ്റിയൊന്നാം വയസ്സിൽ പൂനെയിൽ അന്തരിച്ച മഹാഗായിക പ്രഭ ആത്രേയക്കുള്ള ആദരമാണ് ദില്ലി -ദാലിയുടെ ഈ ലക്കം പോഡ്‌കാസ്റ്റ് ,' പ്രഭാപൂരം'. കിരാന ഘരാനയുടെ പ്രോദ്‌ഘാടകനായിരുന്ന ഉസ്താദ് അബ്ദുൾ കരീം ഖാന്റെ മക്കൾ സുരേഷ്ബാബു മാനേയും ഹീരാബായി ബറോഡേക...

ഒമീദ് : ഏകാന്തയോഗിയായിരുന്ന ദേശാടനപ്പക്ഷി 02/2024 08.01.2024

ഒരു പ്രത്യേകസമൂഹത്തിന്റെ സവിശേഷ ജനിതകമുദ്ര സ്മരണ തലച്ചോറിൽ കൊണ്ടുനടക്കുന്ന അവസാനത്തെ കണ്ണി ജീവിച്ചിരിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതല്ലേ ? ലോകത്തിലെ ഏറ്റവും ഏകാന്തനായ പക്ഷി എന്നറിയപ്പെടുന്ന ഒമീദിനേക്കുറിച്ചാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്. കഴിഞ്ഞ പതിനഞ്ചുകൊല്ലങ്ങളായി എല്ലാക്കൊല്ലവും അയ്യായിരം കിലോമീറ്റർ ഏകാന്തനായിപറന്ന് സൈബീരിയയിൽ നിന്നും ഇറാനിൽ എത്തിക്കൊണ്ടിരുന്ന ഒരു ദേശാടനക്കൊക്ക് ഇത്ത...

ഗാന്ധിജിയുടെ പ്രാണപ്രതിഷ്ഠയിലെ രാമൻ : A podcast by S. Gopalakrishnan based on Gandhi writings on Ram 01/2024 02.01.2024

ഗാന്ധിജിയിലെ രാമൻ പരിണമിച്ചുകൊണ്ടേയിരുന്നു. കൈയ്യിൽ വിഷക്കോപ്പയുമേന്തി ശിഷ്യനോട് സംസാരിക്കുന്ന സോക്രട്ടീസിനെപ്പോലെയാണ് ഗാന്ധിജി 1946 ആയപ്പോഴേക്കും രാമനെക്കുറിച്ച് സംസാരിച്ചിരുന്നത്. തൻ്റെ രാമൻ ചരിത്രപുരുഷനല്ല എന്നും ആദ്യന്തഹീനനാണെന്നും അദ്ദേഹം പറഞ്ഞു. 1948 ൽ ഗാന്ധിജിയോടൊപ്പം കൊല്ലപ്പെട്ടത് ആധുനികനായ ഒരു രാമൻ കൂടിയായിരുന്നു . രാമനെക്കുറിച്ച് ഗാന്ധിജി നാല്പതാണ്ടുകളിൽ പറയുകയും എഴുതുകയും ചെയ്ത അഭിപ്രാ...

ശാന്തമായി കേൾക്കൂ, ഭൂമി നമ്മോട് പറയുന്നത് : A podcast by S. Gopalakrishnan 74/2023 29.12.2023

സൈബീരിയയിൽ നിന്നും നൂറുകണക്കിന് കിലോമീറ്ററുകൾ വഴിനടന്ന് ഒരു ധ്രുവക്കരടി വ്യവസായികനഗരമായ നോറിൽസ്‌കിൽ എത്തി. ചരിത്രത്തിലാദ്യമായിട്ടാണ് ഇങ്ങനെ സംഭവിച്ചത് . അവൾ രോഗിണിയായിരുന്നു .മെലിഞ്ഞിരുന്നു . ക്ഷീണിതയായിരുന്നു. വയറിളക്കമുണ്ടായിരുന്നു. മഞ്ഞിൽ ദൈവത്തിന്റെ പാദങ്ങൾ പോലെ ശുദ്ധമായിരുന്ന അവളുടെ സൗമ്യപാദങ്ങളിൽ നഗരമാലിന്യം പുരണ്ടിരുന്നു. 2023 ഡിസംബർ ആദ്യം ഡൽഹിനഗരത്തിലെ സൈനിക് ഫാം പ്രദേശത്ത് ഒരു പുലിയിറങ്ങി...

Luister naar de podcast Dilli Dali in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds