S Gopalakrishnan

Dilli Dali

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Bezoek zeker de website van de podcast en steun de maker: www.dillidalipodcast.com

Auteur

S Gopalakrishnan

Categorie

Society

Website van de podcast

www.dillidalipodcast.com

Nieuwste aflevering

27 sep. 2026

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

പാകിസ്ഥാൻ കളിപ്പാവയോ കളിക്കാരനോ ? Our World in 7 Minutes Dilli Dali series 11.04.2026

പാകിസ്ഥാൻ കളിപ്പാവയോ കളിക്കാരനോ ?ദില്ലി -ദാലി പോഡ്‌കാസ്റ്റിൽ ഒരു പ്രതിവാര പംക്തി തുടങ്ങുകയാണ്.നമ്മുടെ ലോകം ഏഴുമിനിട്ടിൽ .ആദ്യ ലക്കം പ്രതിപാദിക്കുന്ന വിഷയം അമേരിക്ക -ഇസ്രയേൽ -ഇറാൻ യുദ്ധത്തിലെ താൽകാലിക വെടിനിർത്തലിൽ പാകിസ്ഥാൻ വഹിച്ച പങ്കിനെക്കുറിച്ചാണ് .

ശരണ്യ കേൾക്കുവാനായി ഒരു പോഡ്‌കാസ്റ്റ്: അതിജീവനവും The Little Prince ഉം 08.04.2026

ശരണ്യ കേൾക്കുവാനായി ഒരു പോഡ്‌കാസ്റ്റ് വഴി തെറ്റി , കൂട്ടം തെറ്റി വൻകാട്ടിൻ മദ്ധ്യേ ഇരിക്കുമ്പോൾ ഒരു little prince അതിലേ വന്നിരുന്നോ ? അവൻ വനരാത്രിയിലെ നക്ഷത്രങ്ങളെക്കുറിച്ച് നിന്നോട് സംസാരിച്ചിരുന്നുവോ ? ഏതെങ്കിലും കാട്ടുപൂവ് നിന്നോട് പറഞ്ഞുവോ കാറ്റുകൊണ്ടുപോകുന്ന വേരില്ലാത്ത മനുഷ്യരെക്കുറിച്ച്. ശരണ്യയുടെ അതിജീവനവും The Little Prince ഉം: ഒരു പോഡ്‌കാസ്റ്റ് 'പെരുവഴി കൺമുന്നിലിരിക്കെ പുതുവഴി നീ വെ...

ജീവിതം തുടരണമോ? അവസാനിപ്പിക്കണോ? ഹരീഷ് റാണയുടെ ദയാമരണത്തെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ് 29.03.2026

ജീവിതം എപ്പോൾ അവസാനിപ്പിക്കണം എന്നത് മനുഷ്യന്റെ അവകാശമാണോ അതോ ഉത്തരവാദിത്വമാണോ ? ഈ ചോദ്യം ഇവിടെ തുറന്നുകിടക്കട്ടെ . കാരണം ജീവിതത്തിന്റെ അർത്ഥം എന്താണെന്ന് നമുക്ക് പൂർണ്ണമായി മനസ്സിലാകാത്തിടത്തോളം കാലം മരണത്തിന്റെ അർത്ഥവും നമുക്ക് പൂർണമായി ഒരിക്കലും മനസ്സിലാകില്ല .ജീവിതം തുടരണമോ അതോ അവസാനിപ്പിക്കണോ ? ഹരീഷ് റാണയുടെ ദയാമരണത്തെ വലം ചുറ്റുന്ന കഠിനചോദ്യഗ്രഹത്തെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ്

അമേരിക്ക ഇസ്രയേൽ ഇറാൻ യുദ്ധത്തെക്കുറിച്ച് ഗൾഫിലെ മാതാപിതാക്കൾ കുഞ്ഞുങ്ങളോട് എന്താണ് സംസാരിക്കേണ്ടത്? 23.03.2026

ഡച്ചുകാരുമായുള്ള മാർത്താണ്ഡവർമ്മയുടെ കുളച്ചൽ യുദ്ധവും ബ്രിട്ടീഷുകാരുമായുള്ള പഴശ്ശിയുടേയും സംഘത്തിന്റെയും യുദ്ധവും കഴിഞ്ഞിട്ട് നൂറ്റാണ്ടുകളായി . തിരുവിതാംകൂർ തെക്കുംകൂറിനേയും സാമൂതിരി വള്ളുവനാടിനേയും ആക്രമിച്ചിട്ട് നൂറ്റാണ്ടുകളായി.ആധുനിക മലയാളി കുടുംബങ്ങൾ, അവരുടെ കുഞ്ഞുങ്ങൾ, അവരുടെ ഓർമ്മയിൽ ഇതാദ്യമായി യുദ്ധം നേരിട്ടുകാണുകയാണ്, ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ . അമേരിക്ക -ഇസ്രയേൽ -ഇറാൻ യുദ്ധത്തെക്കുറിച്ച് ഗൾ...

ഒരു ഗാനവും ഗായികയും: ബീഗം അഖ്‌തർ പാടിയ सुन्दर सारी मोरी मइके में मैल भई എന്ന ഗാനത്തെക്കുറിച്ച് 15.03.2026

ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .സംഗീതസംബന്ധിയാണിത്.മഹാഗായിക ബീഗം അഖ്‌തർ പാടിയ सुन्दर सारी मोरी मइके में मैल भई എന്ന ഗാനവും ഗായികയുടെ ജീവിതവും.ഒരു കാലഘട്ടത്തിന്റെ ലാവണ്യപ്രാതിനിധ്യമാണ് ആ സംഗീതത്തിൻ്റെ അഴകും മുറിവും.The track that features in the podcast is excerpts from a private live concert performed by Begum Akhtar in 1957. These excerpts are used strictly for educational and illustrat...

രംഗ് ബർസേ: ഒരു ചലച്ചിത്രഗാനം ഹോളി ആഘോഷങ്ങളുടെ മുദ്രാഗാനമായതിന്റെ ചരിത്രം: History of 'Rang Bar Se' 05.03.2026

രംഗ് ബർസേ: ഒരു ചലച്ചിത്രഗാനം ഹോളി ആഘോഷങ്ങളുടെ മുദ്രാഗാനമായതിന്റെ ചരിത്രം2026 ലെ ദില്ലി -ദാലി യുടെ 2026 ഹോളിദിനപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം

എൻ്റെ ജീവിതത്തിൽ നിന്ന് ഒരേട്: മണി ശങ്കർ മുഖർജി (ശങ്കർ ): Tribute to Mani Sankar Mukherjee 24.02.2026

1954 ൽ ദേശ് മാസികയിലാണ് ആദ്യമായി മണി ശങ്കർ മുഖർജി (ശങ്കർ ) യുടെ രചന പ്രസിദ്ധീകരിക്കപ്പെട്ടത് . പ്രതിഫലമായി കിട്ടിയ നാനൂറുരൂപയ്ക് അമ്മയ്ക്ക് ഒരു ബനാറസ് പട്ടുസാരി വാങ്ങിക്കൊടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അക്കാര്യം അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു , ' ആദ്യം വൈദ്യുതി ചാർജ്ജ് അടച്ച് വീട്ടിൽ വെളിച്ചം മടക്കിക്കൊണ്ടുവരൂ . ഈ ഇരുട്ട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല'അന്തരിച്ച പ്രഖ്യാത ബംഗാളി എഴുത്തുകാ...

കൃത്രിമബുദ്ധിയെ എഴുത്തുകാർ അതിജീവിക്കുമോ ? A podcast based on philosopher Boris Groy's article on AI 17.02.2026

കലാനിരൂപകനും സൈദ്ധാന്തികനും ദാർശനികനുമായ Boris Groys കൃത്രിമബുദ്ധിയുടെ കാലത്തെ സർഗാത്മകരചനയുടെ ഭാവിയെക്കുറിച്ച് എഴുതിയ ലേഖനത്തെ ആസ്പദമാക്കിയ പോഡ്‌കാസ്റ്റ് .എഴുത്തിൽ നിന്നും പ്രേരണയിലേക്ക് : കൃത്രിമബുദ്ധി എന്ന ചിന്തായുഗയന്ത്രം From Writing to Prompting: AI as Zeitgeist-Machine by Boris Groys

The Love Story of Mozart and Constanze സംഗീതത്തിലെ ഏറ്റവും വലിയ പ്രണയപ്രാർത്ഥന 2026 Valentine's Day 14.02.2026

ദൈവം മരിയ കോൺസ്റ്റാൻസ് എന്ന കാമുകിയെ നൽകിയതിനുള്ള നന്ദിസൂചകമായിട്ട് മഹാസംഗീതജ്ഞനായ മൊസാർട്ട് സി -മൈനറിൽ ഒരു മഹാപ്രാർത്ഥന ചെയ്തു .അച്ഛൻ എതിരു നിന്ന പ്രണയമായിരുന്നു മൊസാർട്ടിന്റേത്. അച്ഛനെ മെരുക്കാൻ മഹാനായ മൊസാർട് സംഗീതത്തിൽ ചെയ്ത ശ്രമങ്ങളും, പരാജയങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.കോൺസ്റ്റാൻസ് എന്ന ഗായിക മോസർട്ടിന്റെ ജീവിതത്തിലേക്ക് വന്ന കഥയും ആ മനോഹര സംഗീതശിൽപവുമാണ് ഈ പോഡ്‌കാസ്റ്റ്. 2026 ലെ വാ...

ലത മങ്കേഷ്‌കറിനെ സൃഷ്ടിച്ചത് ഏത് ഇന്ത്യയാണ് ? Understanding the India That Shaped Lata Mangeshkar 24/9 14.02.2026

ഫെബ്രുവരി ആറാം തീയതി ലത മങ്കേഷ്‌കറിന്റെ നാലാം ചരമവാർഷികദിനമായിരുന്നു . അന്ന് കോട്ടയം പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച സംഗീതസന്ധ്യയ്ക്ക് ആമുഖമായി നടത്തിയ ലത മങ്കേഷ്‌കർ അനുസ്മരണ പ്രഭാഷണത്തിന്റെ പോഡ്‌കാസ്റ്റ് രൂപമാണ് ഈ ലക്കം ദില്ലി -ദാലി .ലത മങ്കേഷ്‌കറിനെ സൃഷ്ടിച്ചത് ഏത് ഇന്ത്യയാണ് ?

അപ്രായോഗികതയുടെ പ്രയോഗം: 2026 ജനുവരി 30 മഹാത്മാ ഗാന്ധിയുടെ രക്ഷസാക്ഷിത്വദിന പോഡ്‌കാസ്റ്റ് 31.01.2026

ആ നിത്യപരിണാമി സ്വയം തിരുത്തിത്തിരുത്തി തൻ്റെ മാതൃകാപുരുഷോത്തമനായ ക്രിസ്തുവിന്റെ കാൽവരിയിലേക്കു നടന്നു. അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വം ഗാന്ധി സ്വന്തം തെറ്റുകൾ ഏറ്റുപറഞ്ഞ കുമ്പസാരക്കൂടും കൂടിയായിരുന്നു.ആ മരണം പ്രായോഗികമാക്കിയത് പ്രയോഗവാദികളും ആ ജീവിതം അപ്രായോഗികമായി നമുക്കു തോന്നുന്നത് നാമെല്ലാം പ്രയോഗവാദികൾ ആയതിനാലുമാണ്. അപ്രായോഗികതയുടെ മുൾക്കിരീടം ചരിത്രത്തിൽ കുറച്ചുപേർക്കേ അഴകുചേർത്തുള്ളൂ.

ട്രമ്പിന്റെ Board of Peace ൽ ഇന്ത്യ ചേരണമോ ? 21.01.2026

ട്രമ്പിന്റെ Board of Peace ൽ ഇന്ത്യ ചേരണമോ ?A podcast by S. Gopalakrishnan on Dilli Dali. Please subscribe to Dilli Dali Podcast. This podcast is available on all major podcast platforms as well.

'ഇത്രയും വേഗം നമ്മുടെ ജീവിതത്തിന് വേണ്ടതുണ്ടോ?' Gig workers നായി ഒരു ഐക്യദാർഢ്യ പോഡ്‌കാസ്റ്റ് 18.01.2026

കഴിഞ്ഞയാഴ്ച തീവണ്ടിയിൽ order ചെയ്ത ഭക്ഷണം കൊടുത്തപ്പോഴേക്കും വണ്ടി ഓടിത്തുടങ്ങിയതിനാൽ പുറത്തേക്കുചാടി വീണുപോയ ഒരു delivery boy യുടെ വീഡിയോ ദൃശ്യം അതിവേഗ supply എന്ന പുത്തൻ തൊഴിൽ മേഖലയിലെ നൈതികപ്രശ്നങ്ങൾ വീണ്ടും സമൂഹമദ്ധ്യത്തിൽ ഉയരാൻ കാരണമായി.'ഇത്രയും വേഗം നമ്മുടെ ജീവിതത്തിന് വേണ്ടതുണ്ടോ?'ലോകത്തിലെ എല്ലാ Gig workers നോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു ദില്ലി -ദാലി പോഡ്‌കാസ്റ്റ്

ഇറാനിലെ ജനകീയ പ്രക്ഷോഭത്തെക്കുറിച്ച് ജാഫർ പനാഹി 15.01.2026

ഇറാനിലെ ജനകീയ പ്രക്ഷോഭത്തെക്കുറിച്ച് വിശ്രുത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ജാഫർ പനാഹി BBC global podcast ന് നൽകിയ അഭിമുഖത്തെ മുൻനിർത്തി ഒരു മലയാളം പോഡ്‌കാസ്റ്റ്

ശബരിമലയിൽ നിന്നും അയ്യപ്പൻ പണ്ടേ ഓടിപ്പോയതാണെന്ന് പണ്ടേ പറഞ്ഞ എൻ . എൻ . പിള്ള 12.01.2026

ശബരിമലയിൽ വിവാദം അടങ്ങാതെ പുകയുമ്പോൾ ഒരു യവനനായകനെ മുൻനിർത്തി എൻ . എൻ . പിള്ള ശബരിമല അയ്യപ്പനുമായി നടത്തിയ ഒരു സംഭാഷണത്തെക്കുറിച്ചാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്

മനുഷ്യാന്തസ്സിന്റെ ചലച്ചിത്രകാരൻ : Tributes to Béla Tarr : Interview with C.S. Venkiteswaran 3/2026 10.01.2026

‘Poor, ugly, sad people have a right to life’ : Béla Tarrമനുഷ്യാന്തസ്സിന്റെ ചലച്ചിത്രകാരൻ അന്തരിച്ച ഹംഗേറിയൻ ചലച്ചിത്രകാരൻ ബേല ടാറിന്റെ സംഭാവനകളെക്കുറിച്ച് ചലച്ചിത്രചരിത്രകാരൻ ഡോ . സി .എസ് . വെങ്കിടേശ്വരനുമായുള്ള സംഭാഷണം

വെനിസ്വേലയിൽ എന്താണ് ട്രമ്പിന്റെ പദ്ധതി ? Dr P Ravindranathan, Latin American Political Analyst 2/2026 06.01.2026

വെനിസ്വേലയിൽ ട്രമ്പ് നടത്തിയ കടന്നുകയറ്റം എങ്ങനെ Trump Corollary യുടെ ഭാഗമാകുന്നു ?ഈ കടന്നുകയറ്റത്തിലുള്ള ചൈനീസ് ഘടകം എന്താണ് ?അമേരിക്കൻ എണ്ണക്കമ്പനികളുടെ ചട്ടുകമോ ട്രമ്പ് ?ഹ്യൂഗോ ചാവേഴ്‌സിന്റെ ലാറ്റിൻ അമേരിക്കൻ സോഷ്യലിസ്റ്റ് ഏകോപനമെന്ന സ്വപ്നം എന്തുകൊണ്ട് സാക്ഷാത്കരിക്കപ്പെട്ടില്ല ?അമേരിക്കയ്ക്ക് വെനിസ്വേലൻ ജനതയുടെ മുന്നിൽ അടിതെറ്റുമോ ?അമേരിക്ക വീണ്ടും ഉക്രൈനെ അനാഥമാക്കിയോ ?ലാറ്റിൻ അമേരിക്കൻ രാഷ്...

'മലനിരകളും ഇന്ത്യൻ കോടതികളും': Interview with Shyama Kuriakose, Environmental Law expert 1/2026 02.01.2026

വടക്കേയിന്ത്യയിലെ നാലുസംസ്ഥനങ്ങളിൽ ജീവയോഗ്യമാം വിധം ഭൗമശാന്തി നിലനിർത്തുന്നതിൽ സുപ്രധാനപങ്കു നിർവഹിക്കുന്ന മലനിരകളാണ് 'അരാവല്ലി'. 2025 അവസാനം, ഡിസംബർ ഇരുപത്തൊൻപതാം തീയതി ഈ ഗിരിനിരകളെ ആദരിക്കുന്ന ഒരു തീരുമാനം ഇന്ത്യയുടെ സുപ്രീം കോടതി കൈക്കൊണ്ടു. ആ വിഷയമാണ് 2026 എന്ന പുതുവർഷത്തിൽ ദില്ലി ദാലി ആദ്യമായി അവതരിപ്പിക്കുന്ന പോഡ്‌കാസ്റ്റ്. സഹ്യപർവ്വതനിരകളാൽ സംരക്ഷിക്കപ്പെടുന്ന മലയാളികളുടെ ജീവിതത്തിന...

ബഷീറിന്റെ 'കമാൽ' എന്ന പുസ്തകവും ഖിലാഫത്ത് പ്രസ്ഥാനവും ബഷീർ എന്ന പുരോഗാമിയും: Interview with M.N. Karassery 23.12.2025

1939 ൽ വൈക്കം മുഹമ്മദ് ബഷീർ എഴുതിയതാണ് മുസ്തഫ കമാൽ പാഷയുടെ ജീവചരിത്രം.ആദ്യമായി അത് ഇപ്പോൾ മലയാളത്തിൽ പുനഃപ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു.തുർക്കി ജനതയെ ആധുനീകരിക്കാൻ ശ്രമിച്ച കമാൽ അത്താതുർക്കിനെ ആദരത്തോടെ കാണുന്ന ഈ ജീവചരിത്രം ഇന്നത്തെ ഇന്ത്യയിലെ , കേരളത്തിലെ രാഷ്ട്രീയ ചർച്ചകളിൽ പ്രസക്തമാണ്. 'ബഷീറിന്റെ കമാൽ എന്ന പുസ്തകവും ഖിലാഫത്ത് പ്രസ്ഥാനവും ബഷീർ എന്ന പുരോഗാമിയും' എം എൻ കാരശ്ശേരിയുമായി സ...

GANDHI AND OUR WORLDS OF IDEAS: INTERVIEW WITH RAMACHANDRA GUHA BY S. GOPALAKRISHNAN 09.12.2025

This episode of the Dilli Dali Podcast is the full version of a long conversation with historian Ramachandra Guha at the Gandhi Fest in Vadakara held on October 4, 2025.Thanks to the organizers of the Gandhi Fest, 2025.

ഓർമ്മകൾ ചന്ദനഗന്ധം പോലെ : അച്ഛൻ കാരൂർ നീലകണ്ഠപ്പിള്ളയെക്കുറിച്ച് ബി . സരസ്വതി എഴുതിയ സ്മരണകൾ 09.12.2025

സാഹിത്യകാരിയും അദ്ധ്യാപികയുമായിരുന്ന ബി . സരസ്വതി തൊണ്ണൂറ്റിനാലാം വയസ്സിൽ ഡിസംബർ ഒന്നാം തീയതി അന്തരിച്ചു . ഇത് ദില്ലി -ദാലി യുടെ ആദരപോഡ്‌കാസ്റ്റ് ആണ് . അച്ഛൻ കാരൂർ നീലകണ്ഠപ്പിള്ളയെക്കുറിച്ച് ബി . സരസ്വതി എഴുതിയ സ്മരണകൾ, ' ഓർമ്മകൾ ചന്ദനഗന്ധം പോലെ' യുടെ ഒരു വായനാനുഭവമാണിത്.

'ഇത്തിരിനേരം' സത്യസന്ധമായ ഒരു കുടുംബചിത്രമാണ് : Interview with Prasanth Vijay and Vishak Shakti 20.11.2025

സങ്കീർണ്ണമായ ഒരു ജീവിതസന്ദർഭത്തെ ലളിതസുഭഗമായ ആഖ്യാനത്തിലൂടെ മനോഹരമാക്കിയ ചലച്ചിത്രാനുഭവമാണ് പുതിയ മലയാളസിനിമയായ 'ഇത്തിരിനേരം'.സിനിമയുടെ സംവിധായകൻ പ്രശാന്ത് വിജയ് , തിരക്കഥാകൃത്ത് വിശാഖ് ശക്തി എന്നിവരുമായുള്ള ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിൽ.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

കഥകളി സംഘാടനത്തിന്റെ വർത്തമാനം: MKK നായർ അവാർഡ് നേടിയ MD സുരേഷ്ബാബു,കളിയരങ്ങ്,കോട്ടയം സംസാരിക്കുന്നു 18.11.2025

കേരള കലാമണ്ഡലത്തിന്റെ ഇക്കൊല്ലത്തെ എം .കെ .കെ നായർ അവാർഡ് നേടിയ എം .ഡി . സുരേഷ് ബാബുവുമായി സംഭാഷണം. കോട്ടയം കളിയരങ്ങിന്റെ സെക്രട്ടറിയായ സുരേഷ് ബാബു കഥകളി സംഘാടനത്തിലെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും, കഥകളിയരങ്ങിലുണ്ടായിട്ടുള്ള പുരോഗതികളെക്കുറിച്ചും കാണികളുടെ എണ്ണത്തിലുണ്ടായിട്ടുള്ള വർദ്ധനയെക്കുറിച്ചും സംസാരിക്കുന്നു.

ബീഹാറിൽ 2025 ൽ എന്താണ് സംഭവിച്ചത്: ബീഹാർ തിരഞ്ഞെടുപ്പുഫലം അവലോകനം ചെയ്ത് മനോജ് മേനോൻ സംസാരിക്കുന്നു 15.11.2025

ബീഹാറിൽ 2025 ൽ എന്താണ് സംഭവിച്ചത് ?ബീഹാറിലെ സ്ത്രീകളുടെ 'മര്യാദാപുരുഷോത്തമ'നായി നിതീഷ് കുമാർ മാറുന്നുവോ ?എന്തുകൊണ്ട് 'വോട്ടുകൊള്ള' ആരോപണം ബീഹാറിൽ തിരഞ്ഞെടുപ്പുകാലത്ത് ചർച്ചയായില്ല ?ഏറ്റവും കൂടുതൽ വോട്ടുനേടിയ പാർട്ടിയായി RJD മാറുമ്പോഴും എന്തേ ഈ ഭീമൻ പരാജയം ഇന്ത്യാസഖ്യത്തിനുണ്ടായി ?ബീഹാറിലെ മുസ്ലിങ്ങൾ ആർക്കാണ് വോട്ടുചെയ്തത് ?ബീഹാറിലെ ഇടതുപക്ഷരാഷ്ട്രീയത്തിൻ്റെ ഭാവി ?ജയിച്ചത് നിതീഷ് പ്...

പതിനാറാം നൂറ്റാണ്ടിലെ ബംഗാളി പെൺരാമായണം ഇപ്പോൾ മലയാളത്തിൽ 12.11.2025

പെണ്ണുങ്ങളുടെ രാമായണത്തിൽ ഏറ്റവും പ്രധാനം ബാലകാണ്ഡവും ഉത്തരരാമായണവുമാണ്.യുദ്ധകാണ്ഡമോ, സുന്ദരകാണ്ഡമോ, ആരണ്യകാണ്ഡമോ അതിൽ പ്രാധാന്യത്തോടെ വരാറില്ല.ചന്ദ്രബതീരാമായണത്തിൽ രാമനെ ശിലാഹൃദയനെന്നും പാപിയെന്നും വിളിയ്ക്കുന്നുണ്ട് . രാമൻ മാനസികനില തെറ്റിപ്പോയ ഭീരുവാണെന്നും ചന്ദ്രബതിയുടെ രാമായണത്തിൽ പറയുന്നു.വിവർത്തക പറയുന്നത് കുമാരനാശാൻ കൽക്കത്തയിലുണ്ടായിരുന്ന സമയത്ത് ചന്ദ്രബതീരാമായണത്തെക്കുറിച്ച് കേട്ടിട്ടുണ്...

Luister naar de podcast Dilli Dali in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds