S Gopalakrishnan

Dilli Dali

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Bezoek zeker de website van de podcast en steun de maker: www.dillidalipodcast.com

Auteur

S Gopalakrishnan

Categorie

Society

Website van de podcast

www.dillidalipodcast.com

Nieuwste aflevering

27 sep. 2026

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

ഇന്ത്യയെ പഠിപ്പിക്കുമ്പോൾ : പ്രൊഫസ്സർ എം വി നാരായണൻ 31.07.2020

കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അംഗീകരിച്ച പുതിയ ദേശീയ വിദ്യാഭാസ നയത്തെ വിശകലനം ചെയ്യുകയാണ് ഈ ലക്കം ദില്ലി ദാലി യിൽ പ്രൊഫസ്സർ എം വി നാരായണൻ . ജനാധിപത്യ ഇന്ത്യ എന്ന ആശയവും പുത്തൻ നയവും യോജിച്ചുപോകുന്നുണ്ടോ എന്ന് അദ്ദേഹം അന്വേഷിക്കുന്നു. അധികാരകേന്ദ്രീകരണവും വിദ്യാഭ്യാസവും, ചർച്ചകൾ ഇല്ലാതാകുന്ന കാലത്തെ  നയരൂപീകരണങ്ങൾ , മൂന്നുഭാഷാ നയം, ദേശീയ തലത്തിൽ വരാൻ പോകുന്ന common entrance test , വലതുപക്ഷ, ദേശ...

ഗോപീകൃഷ്ണൻ നടത്തുന്ന ലൂയിസ് പീറ്റർ അനുസ്മരണം 30.07.2020

ഒട്ടും സന്തോഷകരമല്ലാത്ത ഒരു പോഡ്കാസ്റ്റ് . കവി പി എൻ ഗോപീകൃഷ്ണൻ അന്തരിച്ച കവി ലൂയിസ് പീറ്ററിനെ അനുസ്മരിക്കുന്നു . നാം നിഷ്കളങ്കമെന്നു വിചാരിക്കുന്ന 'നമ്മൾ' എന്ന നിർമ്മിതിയിലെ സിമന്റും മണലും നമുക്ക് കാട്ടി തന്ന ഒരാളെ കുറിച്ച് . അയാൾ തന്നെയായിരുന്നു അയാളുടെ കവിതാസമാഹാരം . മരിക്കുന്നതിനു തലേന്നും കവി ഗോപീകൃഷ്ണനെ വിളിച്ചിരുന്നു . ഹൃദയസ്പർക്കായ ഒരു സ്നേഹസന്ദേശം , കൂടെ ലൂയിസ് പീറ്ററിന്റെ ശബ്ദത്തിൽ അദ്ദേ...

സത്യജിത്ത് റേയുടെ ശബ്ദലോകം 29.07.2020

സത്യജിത്ത് റേ ജന്മശതാബ്ദി പോഡ്കാസ്റ്റ് പരമ്പരയിലെ മൂന്നാം ഭാഗമാണിത്. റേ യുടെ ശബ്ദലോകത്തെ കുറിച്ച് അവഗാഹത്തോടെ സംസാരിക്കുന്നത് ചലച്ചിത്ര ചരിത്രകാരനായ ശ്രീ ഐ ഷൺമുഖദാസ് ആണ് . സത്യജിത്ത് റേ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട് സിനിമ കേൾവിയുടെ കൂടി മാധ്യമം ആണെന്ന് . പഥേർ പാഞ്ചാലി മുതൽ അഗാന്തുക് വരെയുള്ള അദ്ദേഹത്തിൻറെ  ഫീച്ചർ- ഡോക്യുമെന്ററി സിനിമകളെ സസൂക്ഷ്മം വിശകലനം ചെയ്ത് അദ്ദേഹം സിനിമകളിൽ സംഗീതേതര - സംഭ...

കോവിഡിനു ശേഷം ലോകനേതാക്കളും നമ്മളും 27.07.2020

അശ്ലീലമാണ് തെറ്റുതിരുത്താൻ തയ്യാറാകാത്ത നമ്മുടെ ധർമ്മസങ്കടങ്ങൾ . വൃത്തികേടാണിത് . lockdown ഒരു ആഗോള വ്യവസ്ഥാ തകർച്ചയിലേക്ക് വിരൽ ചൂണ്ടിയില്ലേ ? അടിസ്ഥാനപരമായ ചോദ്യങ്ങൾ ചോദിക്കാതെ ഏത് അരക്ഷിതഭാവിയിലേക്കാണ് നാം നമ്മുടെ കുഞ്ഞുങ്ങളെ തള്ളിവിടുന്നത് ? സാധാരണനിലയിലേക്ക് പോകാൻ ലോകനേതാക്കൾക്കും സാമ്പത്തികശക്തികൾക്കും ധൃതിയാണ് ...പക്ഷേ , ആരുടെ സാധാരണനില ? അതാണ് ജനങ്ങൾ സ്വയം ചോദിക്കേണ്ട ചോദ്യം . ഇംഗ്ലണ്ടിൽ ഒ...

ഇന്ത്യൻ നൃത്തവും ഉദയ്ശങ്കർ കാലവും 25.07.2020

ആധുനിക ഇന്ത്യയിലെ   നൃത്തത്തിന്റെ നൂറുകൊല്ലത്തെ ചരിത്രത്തിലേക്ക് ഒരു  വിശദ വീക്ഷണമാണ് ഈ ലക്കം ദില്ലി -ദാലി . കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നൂറ്റിയൊന്നാം വയസ്സിൽ അന്തരിച്ച അമല ശങ്കറിന്റെ വിയോഗത്തോടെ അസ്തമിച്ച ഒരു കാലഘട്ടത്തെ കുറിച്ച് ആധികാരികമായി സംസാരിക്കുന്നത് പ്രശസ്ത കലാനിരൂപകനായ ശ്രീ സദാനന്ദ് മേനോനാണ് . ദേശീയ പ്രസ്ഥാനവും , കലാരംഗവും , 1920 -1930 കളിൽ ലോകനൃത്തരംഗം , ഉദയ് ശങ്കർ സംഘത്തി...

ദൈവദശകവും,രാംപൂരിൽ കണ്ട സൂഫിയും,ടി എം കൃഷ്ണയും 24.07.2020

ഗുരുവിന്റെ ദൈവദശകം ജീവിതത്തിലേക്ക് വന്ന നിരവധി സന്ദർഭങ്ങൾ ഉണ്ട്. അവയിൽ രണ്ടെണ്ണമാണ് ഈ ലക്കം ദില്ലി -ദാലി യിൽ.  25 വർഷങ്ങൾക്കു മുൻപ് രാംപൂരിൽ കൂടെ തീവണ്ടിയിൽ കയറിയ ഒരു അവധൂതൻ എന്നോട് പറഞ്ഞു ഞാൻ കഴിഞ്ഞ ജന്മത്തിൽ ഒരുപാടു പെറ്റ ഒരു പെൺപൂച്ച ആയിരുന്നുവെന്ന്...അദ്ദേഹം കബീറും ദൈവദശകവും സംസാരിച്ചു ... മറ്റൊന്ന് ദൈവദശകം ടി എം കൃഷ്ണ പാടുംവേളയിൽ സഹകരിക്കുവാൻ അവസരം ലഭിച്ചത്. Nool Archive നു വേണ്ടി കൃഷ്ണ...

ഇന്ത്യൻ കൊടിയുടെ എഴുപത്തിമൂന്നാം പിറന്നാൾ 22.07.2020

ജൂലായ് 22 ഇന്ത്യൻ കൊടിയുടെ എഴുപത്തിമൂന്നാം പിറന്നാൾ ചെറിയ കാറ്റിലും ഓരോ കൊടിയും പറഞ്ഞുകൊണ്ടിരിക്കും ഞാൻ പ്രവാചകന്റെ കൊടി , ഞാൻ പാണ്ഡവന്റെ കൊടി , ഞാൻ കോളമ്പസിന്റെ കപ്പൽക്കൊടി, ഞാൻ രാഷ്ട്രത്തിന്റെ കൊടി എന്നൊക്കെ ... ഇന്ത്യൻ ദേശീയപതാകയുടെ ചരിത്രമാണ് ഈ ലഘു പോഡ്‌കാസ്റ്റിൽ. മാഡം ബിക്കാജി കാമ , ഹൻസ മേഹ്ത, സിസ്റ്റർ നിവേദിത തുടങ്ങിയ വനിതകൾ പങ്കു വഹിച്ച പതാകാചരിത്രം ... പോലീസ് ഇഞ്ചോടിഞ്ചു മർദ്ദിച്ചിട്ടും പി...

കനകകാമിനി 21.07.2020

കേരളത്തിലെ സ്വർണക്കടത്തു വിവാദം ദില്ലി -ദാലിയിലേക്ക് മുൻപ് കടന്നുവന്നത് എം ടി വാസുദേവൻ നായരുടെ പിറന്നാളിന്റെ അന്ന് അറബിപ്പൊന്നിന്റെ സ്മരണയുമായാണ്. ഇന്ന് 'സ്വർണത്തിൽ ഒരു അഭിജാത' എന്ന ലോകപ്രശസ്തമായ ഒരു ചിത്രമാണ് കടന്നുവരുന്നത് . ദുർലഭമായ ഒരു മഞ്ഞലോഹം ലോക സമ്പദ്ഘടനയുടെ ആധാരശിലകളിൽ ഒന്നാണ് . എന്നാൽ കലയിലും സ്വർണമുണ്ട്. മരക്കുരിശിൽ കിടന്ന ക്രിസ്തു സ്വർണ്ണക്കുരിശിലേക്ക് ചേക്കേറിയതും നമുക്കറിയാം . ഗുസ്റ്...

ബാലചന്ദ്രൻ ചുള്ളിക്കാടിലെ രാമായണം 19.07.2020

ഇതു ഒരു വിഭാഗം മലയാളികൾക്ക് രാമായണമാസം . ആധുനിക മലയാളകവികളിൽ എഴുത്തച്ഛനും അദ്ധ്യാത്മരാമായണവും വലിയ സ്വാധീനം ചെലുത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടാണ് ഇന്ന് ദില്ലി -ദാലിയെ സമൃദ്ധമാക്കുന്നത്. ഈ വിഷയത്തിൽ അഞ്ചുപേരുടെ ഓരോ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയുന്നു. കെ സി നാരായണൻ, സുനിൽ പി ഇളയിടം, ജെ . ദേവിക, കവി ബൈജു, എസ് . ഗോപാലകൃഷ്ണൻ . 

ഗുരുവിന്റെ ആദ്യദൃശ്യങ്ങൾ 17.07.2020

കൂടെയുണ്ടായിരുന്ന എല്ലാവരും നാരായണഗുരുവിന്റെ കാൽ തൊട്ടുവന്ദിച്ചു. ബാലനായിരുന്ന നടരാജൻ കൂട്ടാക്കിയില്ല പാദനമസ്കാരത്തിന്. ഇതു കണ്ട ഗുരു പറഞ്ഞു : " ഡോക്ടറുടെ (ഡോ .പൽപ്പു ) മകനല്ലേ , ആരേയും കുമ്പിടാൻ ഇഷ്ടമല്ല " പിൽക്കാലത്ത് നടരാജഗുരുവിന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച ഒരു നിഗൂഢപുരുഷനുമായുള്ള ആദ്യ സമ്പർക്കം അഥവാ സമ്പർക്കരാഹിത്യം അതായിരുന്നു . പിന്നീടും ഗുരു എങ്ങനെ ഒരു പ്രഹേളികയായി അവശേഷിച്ചു ? അങ്ങനെ...

എം ടി സ്വർണക്കടത്തിന് ശ്രമിച്ച അനുഭവം 15.07.2020

ജൂലായ് 15 . ഇംഗ്ലീഷ് കലണ്ടർ പ്രകാരം എം ടി യുടെ പിറന്നാളാണ് ഇന്ന് . ഇന്നത്തെ ദില്ലി -ദാലി വലിയ എഴുത്തുകാരനുള്ള പിറന്നാൾ ഉപഹാരം . കേരളം ഒരു സ്വർണക്കള്ളക്കടത്തിന്റെ വിവാദത്തിൽ നിൽക്കുമ്പോൾ ഒരു എം ടി അനുഭവത്തിലേക്ക് ശ്രോതാക്കളെ ക്ഷണിക്കുന്നു.  " അതിലിടയ്ക്ക് ഒരു സംഭവമുണ്ടായി. നല്ലവനായ ഒരു സുഹൃത്തിന് അലിവുതോന്നി. അറബിപ്പൊന്നു വ്യാപാരത്തിൽ പങ്കുചേരാൻ വിളിച്ചു . 'രണ്ടു സാഹിത്യകാരന്മാർ സ്വൽപം കാശുണ്ട...

ശ്രീപത്മനാഭസ്വാമി ക്ഷേത്രം : സുപ്രീം കോടതി വിധി : അറിയേണ്ടതെല്ലാം 14.07.2020

അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ കോടതിവിധി മുഴുവൻ വായിച്ച് ഗൃഹപാഠം ചെയ്തതിനു ശേഷം നൽകിയ അഭിമുഖം. എന്താണ് കോടതി പറഞ്ഞത് , പറയാഞ്ഞത് . എന്തായിരുന്നു ഭക്തനായിരുന്ന സൗന്ദരരാജന്റെ പരാതി ?എന്തായിരുന്നു ഇന്ത്യ സ്വാതന്ത്രമായതിനു ശേഷം രാജ്യം തിരുവിതാംകൂർ രാജവംശത്തിന് ക്ഷേത്രത്തിനു മേൽ നൽകിയ അവകാശം ? എന്തായിരുന്നു കാലാകാലങ്ങളായി കേരളസർക്കാർ നയം ? കേരളാ ഹൈക്കോടതി നിർദേശിച്ച പുരാവസ്തുസ്മാരകത്തെ കുറിച്ച് സുപ്രീം കോ...

ഒരു വിപ്ലവഗാനവും ബാലമുരളികൃഷ്ണയും 13.07.2020

ഈ ലക്കം ദില്ലി -ദാലി ഒരു ഗാനത്തോടൊപ്പം എത്തുന്നു . നമുക്കറിയാം കൊടുങ്ങല്ലൂർകാരനായ പി ഭാസ്കരൻ എഴുതിയ 'വയലാർ ഗർജ്ജിക്കുന്നു' എന്ന കവിത സി .പി . രാമസ്വാമി അയ്യർ 1946 ൽ തിരുവിതാംകൂറിൽ നിരോധിച്ച കാര്യം. അന്ന് ഭാസ്കരന് 22 വയസ്സ് . 1968 ൽ മലയാളത്തിൽ 'പുന്നപ്ര-വയലാർ' എന്ന സിനിമയിൽ കെ .രാഘവൻ മാസ്റ്റർ സംഗീതം നൽകി ഭാസ്കരന്റെ ഗാനം പാടിയത് അന്ന് 38 വയസ്സുണ്ടായിരുന്ന ബാലമുരളീകൃഷ്ണ. അതേക്കുറിച്ച് രാഘവൻ മാഷിനോടും...

ചൈനയെ വിശ്വസിക്കാൻ കൊള്ളില്ലേ ? ആർ പ്രസന്നനുമായി അഭിമുഖം 12.07.2020

ഇന്ത്യാ -ചൈനാ തർക്കങ്ങളുടെ ചരിത്ര പശ്ചാത്തലം ആഴത്തിൽ പരിശോധിക്കുന്ന ഒരു പോഡ്കാസ്റ്റ് . നെഹ്‌റുവിലെ സ്വപ്നജീവിയ്ക്ക് തെറ്റിയതെവിടെ ? മോദിയും അതേ തെറ്റ് ആവർത്തിക്കുന്നുവോ ? എത്രയാണ് ഇന്ത്യയുടെ സുരക്ഷാഭൂപ്രദേശവ്യാപ്തി ? വാജ്‌പേയി വിശ്വസിച്ചിരുന്നത് എന്ത് ? ഇന്ദിരാ ഗാന്ധിയുടെ വിജയങ്ങൾ ? കിഴക്കൻ ബംഗാൾ , സിക്കിം പാഠങ്ങൾ ? മാവോ - ഡെങ് - ഷീ ജിൻപിങ് തുടർച്ചകൾ . കേൾക്കേണ്ട ചരിത്രാവലോകനം. ആർ പ്രസന്നൻ , The W...

പുടിൻ , റഷ്യ , ലോകം 10.07.2020

ലോകാവസാനം വരെ പുടിൻ ഭരിക്കുമോ ? അദ്ദേഹം അങ്ങനെ ആഗ്രഹിക്കുന്നുവോ ? റഷ്യയിൽ അധികാരകേന്ദ്രീകരണം ഒരു ശീലമോ ? എന്താണ് ആ രാജ്യത്തിന്റെ രഹസ്യാത്മകത ? ഇന്ത്യാ -റഷ്യ ബന്ധം സമകാലത്തിൽ ? ബിനോയ് വിശ്വം എംപി സംസാരിക്കുന്നു

വാമൊഴി പാരമ്പര്യത്തിലെ മലബാർ കലാപം 09.07.2020

ഡോക്ടർ ഷംഷാദ് ഹുസൈൻ സംസാരിക്കുന്നത് കേൾക്കുമ്പോൾ മനസ്സിലാകും എങ്ങനെയാണ് പുരുഷന്മാർ എഴുതിയ ചരിത്രം സ്ത്രീകൾ വാമൊഴിയാൽ റദ്ദാക്കുന്നത് എന്ന് . ഓർമ്മകൾ മരിക്കുന്നില്ല . ഡോ . ഷംഷാദ് ഹുസൈൻ ശ്രീശങ്കരാചാര്യ സർവകലാശാലയിൽ മലയാളം അസോഷിയേറ്റ് പ്രൊഫസ്സർ . വാമൊഴിചരിത്രത്തിൽ ഡോക്ടറേറ്റ്. പുസ്തകങ്ങൾ : മുസ്‌ലിമും സ്ത്രീയും അല്ലാത്തവൾ . ന്യുനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ

ബഷീർ എന്ന സ്നേഹ ദാർശനികൻ 07.07.2020

പ്രീയ സുഹൃത്തേ , വലിയ സന്തോഷത്തോടെയാണ് ഈ പോഡ്കാസ്റ്റ് ഞാൻ താങ്കളിലേക്ക് എത്തിക്കുന്നത് . പ്രൊഫസ്സർ കെ പി ശങ്കരൻ ( ഡൽഹിയിലെ St Stephen's കോളേജിലെ ഫിലോസഫി അദ്ധ്യാപകൻ ആയിരുന്നു ) വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചെഴുതിയ കുറിപ്പ് . ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യ സംഭാവന ചെയ്ത രണ്ട് മൗലിക ദാർശനികർ ഗാന്ധിയും ബഷീറും ആണെന്ന് അദ്ദേഹം പറയുന്നു . അശാന്തമനസ്സിനെ ശാന്തതയിലേക്ക് നയിക്കുന്ന ബഷീർ. ഓരോ അപരിചിതനും അപരനും അ...

എന്റെ രണ്ട് പ്രിയനർത്തകർ : രാജശ്രീ വാര്യർ 06.07.2020

അതിമനോഹരമായി സംസാരിക്കുന്നു ഈ നർത്തകി . എന്തുകൊണ്ട് ബാലസരസ്വതിയും ചന്ദ്രലേഖയും തന്റെ ഇഷ്ടപ്പെട്ട നർത്തകർ ആണ് എന്നതിനെ കുറിച്ച് . ഒരേ നൃത്തഭാഷ പഠിച്ചിട്ട് തികച്ചും വേറിട്ട നൃത്തനിമിഷങ്ങളിൽ ജീവിച്ചവർ. പരിശ്രമികളായിരുന്ന രണ്ടു നർത്തകർ . ഉടൽമൊഴികളെ മാറ്റിത്തീർത്തവർ. കേൾക്കൂ , വേറിട്ട ഈ പോഡ്കാസ്റ്റ് . നന്ദി , രാജശ്രീ . എസ് . ഗോപാലകൃഷ്ണൻ

റേഡിയോ : രണ്ട് ഏകാന്തതകൾ / ദില്ലി -ദാലി 103 05.07.2020

റേഡിയോ കേൾക്കുന്നെങ്കിൽ ബോസിന്റേയും ടെസ്‌ലയുടെയും കഠിന ഏകാന്തതകൾ അറിഞ്ഞിരിക്കണം. മർക്കോണിയുടെ കൊച്ചുമകൻ പറഞ്ഞു , എന്റെ മുത്തച്ഛന് റേഡിയോ കണ്ടുപിടിച്ചതിന് നോബൽ സമ്മാനം നൽകുകയും ജഗദീഷ് ബോസിനെ അംഗീകരിക്കാതിരിക്കുകയും ചെയ്‌തതിൽ അനീതി ഉണ്ടായി എന്ന് . ആധുനിക മനുഷ്യന്റെ ഏകാന്തതകളിൽ അവന്റെ ഏറ്റവും വലിയ ചങ്ങാതിയായി മാറിയ റേഡിയോ ഉണ്ടായത് നിരാലംബരായി നടന്ന രണ്ടു ശാസ്ത്രകാരന്മാരുടെ , നിക്കോള ടെസ്‌ല , ജഗദീഷ് ച...

കഴുതകളായി നടിക്കേണ്ടി വന്ന കുതിരകൾ 04.07.2020

തുടക്കത്തിനും ഒടുക്കത്തിനുമിടയിലെ ശൂന്യതയുടെ മേൽ  മനുഷ്യൻ ഉണ്ടാക്കിയ പാലം ? രണ്ട് പൂജ്യങ്ങളും അവയ്ക്കിടയിലെ ദുർഗ്രഹത്രികോണവും ? ആരുടെ കണ്ണടയുടെ വികാസമാണ് ബൈസിക്കിൾ ? കാൽനൂറ്റാണ്ടു മുൻപ് കെ ജി  ശങ്കരപ്പിള്ള എഴുതിയ അസാധാരണ സൈക്കിൾ കവിതയിലേക്ക് ഒരു പോഡ്കാസ്റ്റ് സവാരിയാണ് ഈ ലക്കം ദില്ലി -ദാലി . കവി തന്നെ കവിതയും ചൊല്ലുന്നു. കൂടെ , കണ്ണൂരിലെ എന്റെ റേഡിയോ ജീവിതത്തിൽ ശബ്ദത്തിന്റെ തരംഗദൈർഘ്യത്തി...

ആരാണ് എനിക്ക് ഓ വി വിജയൻ 02.07.2020

ആർ ഉണ്ണി നടത്തുന്ന  നവതി പോഡ്കാസ്റ്റ് വിജയൻ ജീവിച്ചിരുന്നിരുന്നു എങ്കിൽ ഇന്ന് തൊണ്ണൂറു വയസ്സ് . നാലുപതിറ്റാണ്ടിലേറെ പ്രായവ്യത്യാസത്തിൽ ആർ . ഉണ്ണി. ഉണ്ണി സംസാരിക്കുന്നു , വിജയനെ ആദ്യം കണ്ടപ്പോൾ ആനന്ദമന്ദിരത്തിൽ നിന്നും ചമ്മന്തിപ്പൊടി വാങ്ങിക്കൊടുത്ത കഥ , കമ്മ്യൂണിസ്റ്റുകാർക്ക് മനസ്സിലാകാതെ പോയ വിജയൻ , സംശയങ്ങളും ചോദ്യങ്ങളും അടിസ്ഥാനരാസമൂലകങ്ങൾ ആയിരുന്ന ജന്മം , വിജയനെ ഹിന്ദുത്വവാദിയായി തെറ്റിദ്...

1975 ലെ അടിയന്തിരാവസ്ഥയും 2020 ഉം സുരേഷ് കുറുപ്പ് സംസാരിക്കുന്നു 02.07.2020

അടിയന്തിരാവസ്ഥക്കാലത്ത് വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക് കടന്നു വന്ന സുരേഷ് കുറുപ്പ് ഒരു അഭിമുഖസംഭാഷണത്തിൽ ഇനി പറയുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു: ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയസാഹചര്യവും അടിയന്തിരാവസ്ഥ സ്മരണകളുടെ വെളിച്ചത്തിൽ  ഇന്ത്യൻ ഭരണഘടനയും ഇന്നത്തെ ഇന്ത്യയും  ഇന്ത്യൻ കോടതികൾ അടിയന്തിരാവസ്ഥക്കാലത്തും ഇന്നും അന്ന് ജയപ്രകാശ് നാരായണൻ , ഇന്ന് ഭരണഘടന ? ജനകീയമുന്നേറ്റം...

കനൽ ഒരു തരി മതി 30.06.2020

നീർ നിലങ്ങളിൻ അടിമയാര് ഉടമയാര് ? നിലങ്ങളായിരം വേലിയിൽ തിരിച്ചതാര് ? കേരളത്തിലെ യുവജനങ്ങൾ അടുത്തകാലത്ത് ഏറ്റെടുത്ത കരുത്തിന്റെ RAP . ഹിരൺ വേടൻ ദില്ലി -ദാലിയോട് പറയുന്നു ഭയത്തിനെതിരെ നന്മയുടെ കൊടി ഉയർത്തേണ്ട സമയമാണിതെന്ന് . അഭിമുഖവും , ഗാനവും

അസാധാരണനായിരുന്ന വേലപ്പൻ നായരും ഒരു കേരള ചരിത്രപഠനവും  28.06.2020

ലൈബ്രറിയേക്കാൾ വലുതായ ലൈബ്രേറിയൻ വെള്ളിവെളിച്ചത്തിൽ നിന്നും മാറിനിന്ന് ഗവേഷകരെ വെളിച്ചത്തിന്റെ വേദികളിലേക്ക് ആനയിച്ച വി .വേലപ്പൻ നായർ പി കെ ബാലകൃഷ്ണൻ 'ജാതിവ്യവസ്ഥയും കേരളചരിത്രവും' എന്ന പുസ്തകത്തിന്റെ അവതാരികയിൽ തുല്യ കർത്തൃത്വം ആദരിച്ചു നൽകിയ ചരിത്രകുതുകി. നിരവധിയാളുകളുടെ ഓർമ്മകളിലെ പ്രിയമാനസൻ ലോകത്തിലെ എല്ലാ നല്ല ലൈബ്രേറിയന്മാർക്കും വേണ്ടി ഒരു പോഡ്കാസ്റ്റ് .

കോവിഡ് കണ്ട ലോകത്തെ വാസ്തുവിദ്യ 26.06.2020

കോവിഡ് കണ്ട ലോകത്തെ വാസ്തുവിദ്യ പ്രശസ്ത വാസ്തുകാരൻ (Architect ) ഡോ . ബെന്നി കുര്യാക്കോസ് സംസാരിക്കുന്നു . മഹാമാരികൾ ഇതിനുമുൻപും വാസ്തുവിദ്യയെ സ്വാധീനിച്ചിട്ടുണ്ടോ ?, ലോകനഗരങ്ങളും , ഗ്രാമങ്ങളും , ഓഫിസുകളും , പാർപ്പിടങ്ങളും എങ്ങനെ മാറാൻ പോകുന്നു ? എന്താണ് ഇന്ത്യയിലെ വസ്തുനിഷ്ഠ സാഹചര്യം ? വാസ്‌തുരംഗത്ത് പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ? ലാറി ബേക്കറിന്റെ വാസ്തുദർശനത്തിന്റെ പ്രസക്...

Luister naar de podcast Dilli Dali in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds